‘ആഭാസം’ വിഷുവിനെത്തില്ല !

‘ആഭാസം’ വിഷുവിനെത്തില്ല !

വിഷുവിനു റിലീസിനെത്തുമെന്ന് കരുതിയ ‘ആഭാസ’ത്തിന്റെ റിലീസ് മാറ്റിവെച്ചു. ‘ആഭാസ’ത്തിന്റെ ഫേസ്ബുക്കിലെ ഒഫിഷ്യല്‍ പേജിലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ച കാര്യം സംവിധായകനും നിര്‍മ്മാതാവും അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 27ലേക്കാണ് റിലീസ് തിയ്യതി മാറ്റിയത്. നവാഗതനായ ജൂബിത്ത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സഞ്ജു ഉണ്ണിത്താനാണ്. അലന്‍സിയര്‍, ഇന്ദ്രന്‍സ്, നാസര്‍, മാമുക്കോയ, ശീതള്‍ ശ്യാം, സുജിത് ശങ്കര്‍, സുധി കോപ്പ, അഭിജ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. പ്രസന്ന എസ് കുമാര്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷമീര്‍ മുഹമ്മദാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്. ഊരാളിയാണ് ആഭാസത്തിന് സംഗീതം ചെയ്തിരിക്കുന്നത്. ഒരു ബസും അതിലെ യാത്രക്കാരും,യാത്രയില്‍ അവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെയുമാണ് ചിത്രം കടന്നു പോകുന്നത്. രാജീവ് രവിയുടെ കളക്ടീവ് ഫേസ് വണും സഞ്ജു ഉണ്ണിത്താന്റെ സ്പയര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ; സഹൃദയരെ, നമ്മുടെ സിനിമയുടെ റിലീസ് ഏപ്രില്‍ 27′…

Read More

” അഡാര്‍ ലവ് ” മൂന്നു ഭാഷകളിലേക്കു കൂടി മൊഴിമാറ്റുന്നു

” അഡാര്‍ ലവ് ” മൂന്നു ഭാഷകളിലേക്കു കൂടി മൊഴിമാറ്റുന്നു

ചങ്ക്‌സ് എന്ന ചിത്രത്തിനു ശേഷം പുതുമുഖങ്ങളെ അണിനിരത്തി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാര്‍ ലവ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മാണിക്യ മലരായ പൂവി എന്ന ഗാനം ലോകമെമ്പാടും തരംഗം സൃഷ്ടിച്ചിരുന്നു. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസനായിരുന്നു ഈ ഗാനം പാടിയിരുന്നത്. പാട്ട് ഇറങ്ങി നിമിഷ നേരങ്ങള്‍ക്കുളളിലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നത്. മാണിക്യ മലര്‍ പുറത്തിറങ്ങിയതിനു ശേഷം ചിത്രത്തിന്റെതായി ഒരു ടീസറും സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഒരു കൂട്ടം പുതുമുഖ താരങ്ങളാണ് അഡാറ് ലവിലൂടെ മലയാള സിനിമയിലേക്കെത്തുന്നത്. റോഷനെയും പ്രിയയെയും കൂടാതെ നൂറിന്‍ ഷെരീഫ്, സിയാദ് ഷാജഹാന്‍, മിഷേല്‍ ആന്‍ ഡാനിയേല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജൂണ്‍ 15ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയേക്കുമെന്നാണ് അറിയുന്നത്. മാണിക്യ മലര്‍ ഗാനത്തിലൂടെ ലോകമെമ്പാടും ചിത്രത്തിന് ലഭിച്ച സ്വീകാര്യത റിലീസിങ്ങ് സമയത്തും…

Read More

ഹേമ കമ്മീഷനില്‍ അതൃപ്തി, വുമണ്‍ ഇന്‍ സിനിമ കളക്ടീവ് വീണ്ടും നിവേദനം നല്‍കി

ഹേമ കമ്മീഷനില്‍ അതൃപ്തി, വുമണ്‍ ഇന്‍ സിനിമ കളക്ടീവ് വീണ്ടും നിവേദനം നല്‍കി

സിനിമാ രംഗത്തെ വനിതകളുടെ കൂട്ടായ്മയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലിംഗ വിവേചനത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം വിമന്‍ ഇന്‍ കളകടീവ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. രൂപീകരിക്കപ്പെട്ട് ആറ് മാസമായിട്ടും ഒരു റിപ്പോര്‍ട്ടും ഇതിനെക്കുറിച്ച് കമ്മീഷന്റേതായി പുറത്തു വരാത്ത സാഹചര്യത്തിലാണ് ഡബ്യസിസി മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനം നല്‍കിയത്. തങ്ങളുടെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ഡബ്യസിസി അറിയിച്ചിരിക്കുന്നത്. ഡബ്യു സിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് മലയാള സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ നാളിതുവരെയായിട്ടും അതു സംബന്ധിച്ച പഠനങ്ങളൊന്നും പുറത്തു വിടാത്ത സാഹചര്യത്തില്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിക്കൊണ്ട് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് മുഖ്യമന്ത്രിക്ക് നിവേദനം നല്കി. കഴിഞ്ഞ വര്‍ഷം 2017 മെയ് 17ന് വിമെന്‍ ഇന്‍ സിനിമ കളക്ടീവിലെ…

Read More

”ഓടിച്ചോടിച്ച് നിര്‍ത്താതെ ഓടിച്ചോടിച്ച് … ” ; ‘ആഭാസത്തില്‍’ ഊരാളിയുടെ പാട്ട് വൈറലാവുന്നു

”ഓടിച്ചോടിച്ച് നിര്‍ത്താതെ ഓടിച്ചോടിച്ച് … ” ; ‘ആഭാസത്തില്‍’ ഊരാളിയുടെ പാട്ട് വൈറലാവുന്നു

മലയാളക്കരയെ ഇളക്കിമറിക്കാന്‍ വിഷുവിന് തീയറ്ററുകളിലെത്താനിരിക്കുന്ന ആഭാസം ചിത്രത്തിന്റെ വീഡിയോ സോഗ് തരംഗമാകുന്നു. ഊരാളി മ്യൂസിക് ബാന്‍ഡിന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ ഗാനം യൂട്യൂബില്‍ വൈറലായിട്ടുണ്ട്. മെക്‌സിക്കന്‍ അപാരതയിലെ ഹിറ്റ് പാട്ടായ ”ഏമാന്‍മാരേ” എന്ന ഗാനം പാടി അവതരിപ്പിച്ച ഊരാളി സംഘത്തിന്റെ അവതരണവും സംഗീതവും മലയാളക്കര ഏറ്റെടുത്തിരിക്കുകയാണ്. ”ഓടിച്ചോടിച്ച് നിര്‍ത്താതെ ഓടിച്ചോടിച്ച് ‘ എന്ന് തുടങ്ങുന്നതാണ് ആഭാസത്തിലെ ഗാനം. സൂരാജ് വെഞ്ഞാറമൂടും റിമാ കല്ലിംഗലും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ആഭാസത്തിന്റെ ട്രെയിലറുകളും ടീസറും വന്‍ ഹിറ്റായിരുന്നു. നവാഗതനായ ജൂബിത്ത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സഞ്ജു ഉണ്ണിത്താനാണ്. അലന്‍സിയര്‍, ഇന്ദ്രന്‍സ്, നാസര്‍, മാമുക്കോയ, ശീതള്‍ ശ്യാം, സുജിത് ശങ്കര്‍, സുധി കോപ്പ, അഭിജ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. പ്രസന്ന എസ് കുമാര്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷമീര്‍ മുഹമ്മദാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്. ഊരാളിയാണ് ആഭാസത്തിന് സംഗീതം ചെയ്തിരിക്കുന്നത്. ഒരു ബസും…

Read More

ചിരിപ്പിച്ചു ചിരിപ്പിച്ചു പഞ്ചവര്‍ണ്ണത്തത്തയിലെ രണ്ടാംഗാനം

ചിരിപ്പിച്ചു ചിരിപ്പിച്ചു പഞ്ചവര്‍ണ്ണത്തത്തയിലെ രണ്ടാംഗാനം

                        ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്തയിലെ രണ്ടാം ഗാനം പുറത്തുവിട്ടു. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് എം. ജയചന്ദ്രന്‍ ആണ്. എം.ജി. ശ്രീകുമാര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സപ്ത തരംഗ് സിനിമാസിനു വേണ്ടി മണിയന്‍ പിള്ളരാജുവാണ് ചിത്രം നിര്‍മിക്കുന്നത്. മണിയന്‍ പിള്ളരാജു, അനുശ്രീ, അശോകന്‍, മല്ലിക സുകുമാരന്‍, സലീം കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുടിയും മീശയുമില്ലാതെ കുടവയറുമായി ഒരു വ്യത്യസ്ത വേഷത്തിലാണ് ജയറാം ചിത്രത്തിലെത്തുന്നത്. എംഎല്‍എ കലേഷ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്.

Read More

കമ്മാരസംഭവത്തിലെ ആദ്യ ഗാനം പുറത്ത്

കമ്മാരസംഭവത്തിലെ ആദ്യ ഗാനം പുറത്ത്

ദിലീപിനെ നായകനാക്കി രതീഷ് അന്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. റഫീഖ് അഹമ്മദ് രചിച്ച് ഗോപി സുന്ദര്‍ ഈണം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍, ദിവ്യ എസ്. മേനോന്‍ എന്നിവരാണ്. ഏപ്രില്‍ പതിനാലിന് ചിത്രം തിയറ്ററുകളിലെത്തും. ദിലീപിന്റെ തന്നെ വിതരണ കന്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. രതീഷ് അന്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതാണ്. തമിഴ് നടന്‍ സിദ്ധാര്‍ഥ് ആണ് ദിലീപിനൊപ്പം മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. 20 കോടി ചെലവുള്ള സിനിമയുടെ നിര്‍മാണം ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ചിത്രത്തില്‍ കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിത പ്രമോദാണ് നായിക. കമ്മാരന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. മുരളീഗോപിയും സിനിമയില്‍ മറ്റൊരു പ്രധാന…

Read More

അമൃതയെന്ന് പേരുള്ള പെണ്‍കുട്ടികളെല്ലാം ശ്രീജിത്തിനോട് ചോദിക്കുന്നു..

അമൃതയെന്ന് പേരുള്ള പെണ്‍കുട്ടികളെല്ലാം ശ്രീജിത്തിനോട് ചോദിക്കുന്നു..

ദളിത് സംഘടനകള്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലിനെ വെല്ലുവിളിച്ച് കടതുറന്ന് ഒടുവില്‍ പ്രതിഷേധത്തെ തുടര്‍ന്ന് കടയടക്കേണ്ടി വന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീജിത്ത് പന്തളത്തിനുള്ള ട്രോള്‍ പൊങ്കാല അവസാനിക്കുന്നില്ല. ഇന്നലെ ശ്രീജിത്തും പന്തളം എസ് ഐ യുടെ ഷൂസുമായിരുന്നു ട്രോളുകള്‍ക്കാധാരമെങ്കില്‍ ഇപ്പോള്‍ ശ്രീജിത്തിന്റെ കടയുടെ പേരാണ് വിഷയം. അമൃതയെന്നായിരുന്നു സ്റ്റുഡിയോയുടെ പേര്. തനിക്ക് മറ്റൊരു പേരും കിട്ടിയില്ലേയെന്ന ചോദ്യം അമൃതയെന്ന് പേരുള്ള പെണ്‍കുട്ടികള്‍ ഉന്നയിക്കുന്നതാണ് പുതിയ ട്രോള്‍ കാഴ്ച. ഒരു ഹിന്ദുവിന്റെയും കടയടപ്പിക്കാന്‍ ദളിത് സംഘടനകള്‍ക്കാവില്ലെന്നും ഹിന്ദുവിനെതിരെ എന്തെങ്കിലും ചെയ്താല്‍ അവരുടെ മുട്ടുകാല് തല്ലിയൊടിക്കുമെന്നുമായിരുന്നു ഫേസ്ബുക്കിലൂടെയുള്ള ശ്രീജിത്തിന്റെ വെല്ലുവിളി. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് സ്റ്റുഡിയോ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതോടെ സാമൂഹ്യമാധ്യമങ്ങളില്‍ പരിഹാസ പാത്രമായി മാറിയിരിക്കുകയാണ് ശ്രീജിത്ത് പന്തളം എന്ന ആര്‍എസ്എസ് സൈബര്‍ പ്രചാരകന്‍. https://www.facebook.com/Trollkerala2018/posts/2038731013082254

Read More

സിവയും ഷാരൂഖും, ചിത്രങ്ങള്‍ വൈറല്‍

സിവയും ഷാരൂഖും, ചിത്രങ്ങള്‍ വൈറല്‍

ചെന്നൈ: ഇന്നലെ നടന്ന ചെന്നൈ കൊല്‍ക്കത്ത ഐ.പി.എല്‍. മത്സരത്തിനിടയിലെ ഒരു കൂടിക്കാഴ്ച്ച സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഷാരൂഖ് ഖാന്‍ മത്സരത്തിനിടയില്‍ ധോണിയുടെ മകള്‍ സിവയ്ക്കരികിലെത്തിയിരുന്നു. തുടര്‍ന്ന് ഷാരൂഖ് തന്റെ മൊബൈലില്‍ പകര്‍ത്തിയ സിവയോടൊപ്പമുളള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. കുഞ്ഞ് സിവയ്‌ക്കൊപ്പമുളള ഷാരൂഖിന്റെ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ലോകം മുഴുവനുമുളള ആരാധകര്‍ ഇരുകൈയും നീട്ടിയാണ് ഏറ്റെടുത്തത്.

Read More

ഇനിയയുടെ പുതിയ ചിത്രം – താക്കോല്‍

ഇനിയയുടെ പുതിയ ചിത്രം – താക്കോല്‍

കിരണ്‍ പ്രഭാകരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇനിയ നായികയാകുന്നു. താക്കോല്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഇന്ദ്രജിത്തും മുരളി ഗോപിയുമാണ് നായകന്മാരായി എത്തുന്നത്. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഷാജി കൈലാസാണ് നിര്‍മാതാവ്. എം.ജയചന്ദ്രന്‍ സംഗീതം ചെയ്യുന്നു. ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ നെടുമുടി വേണുവും എത്തുന്നുണ്ട്.

Read More

പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു

പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു

തിരുവനന്തപുരം: പരിയാരം സഹകരണ മെഡിക്കല്‍ കോളേജും കൊച്ചി സഹകരണ മെഡിക്കല്‍ കോളേജും സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കി. യുഡിഎഫ് ഭരണത്തിലാണ് കോളേജുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കോളേജിന്റെ ബാധ്യതകള്‍ മൂലം തീരുമാനം നടപ്പിലാക്കാനായിരുന്നില്ല. പരിയാരം കോളേജ് എറ്റെടുക്കുന്നതിന്റെ ഭാഗമായി ഹഡ്‌കോവിന് കോളേജ് നല്‍കാനുള്ള വായ്പാ കുടിശ്ശിക നേരത്തെ സര്‍ക്കാര്‍ ഏറ്റെടുത്ത് അടയ്ക്കാന്‍ തുടങ്ങിയിരുന്നു. കൊച്ചി മെഡിക്കല്‍ കോളേജിന്റെ ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കും. സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത് മുതല്‍ മെഡിക്കല്‍ കോളേജ് ഭരണസമിതികള്‍ നയപരമായ തീരുമാനങ്ങളെടുക്കാതെ ദൈനംദിനകാര്യങ്ങള്‍ മാത്രം ചെയ്ത് മുന്നോട്ട് പോകുകയായിരുന്നു.

Read More