മോഹന്‍ലാലിനെ കണ്ടു പഠിക്കണമെന്ന് മല്ലിക സുകുമാരന്‍, സിനിമയില്‍ മാത്രമല്ല, ഓഡിയോ ലോഞ്ചിലും താരം ലാലേട്ടന്‍ തന്നെ

മോഹന്‍ലാലിനെ കണ്ടു പഠിക്കണമെന്ന് മല്ലിക സുകുമാരന്‍, സിനിമയില്‍ മാത്രമല്ല, ഓഡിയോ ലോഞ്ചിലും താരം ലാലേട്ടന്‍ തന്നെ

‘മോഹന്‍ലാല്‍’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ആരവങ്ങളോടെ ആരാധകര്‍ മല്ലികയുടെ വാക്കുകളെ കേട്ടിരുന്നു. ‘ഞാന്‍ എന്റെ മക്കളോട് പറയും, ലാലേട്ടനെ കണ്ട് പഠിക്കണമെന്ന്. അദ്ദേഹത്തിന്റെ വിനയവും ഗുരുത്വവും പെരുമാറ്റരീതിയുമൊക്കെ എല്ലാവരേയും ആകര്‍ഷിക്കുന്നതാണ്. സിനിമയിലെത്തിയാല്‍ എല്ലാവര്‍ക്കും നല്ല പെരുമാറ്റരീതികള്‍ നഷ്ടമാകും. എന്നാല്‍ ലാലുവിന് ആരെ എങ്ങനെയൊക്കെ ബഹുമാനിക്കണമെന്നറിയാം…’ ഒരമ്മയുടെ സ്‌നേഹ വാത്സല്യങ്ങളോടെ മല്ലിക സുകുമാരന്റെ കണ്ണു നിറഞ്ഞു. ‘എല്ലാവരും മോഹന്‍ലാല്‍, മോഹന്‍ലാല്‍ എന്ന് ആവേശംകൊണ്ട് വിളിക്കുന്നു. ആറാം ക്ലാസ്സ് മുതല്‍ എന്റെ ലാലുവിനെ സ്‌കൂളില്‍ കൊണ്ടുവിട്ട മല്ലികച്ചേച്ചിയാണ് ഞാന്‍. ഞാന്‍ ഇപ്പോഴും ലാലു എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. അന്ന് മുതല്‍ ഇന്നുവരെ എല്ലാവരോടുമുള്ള ലാലുവിന്റെ ആ മനുഷ്യസ്നേഹം കണ്ടുപഠിക്കേണ്ടതാണ്. ഗുരുത്വം തിരിച്ചറിഞ്ഞു ബഹുമാനിക്കുന്ന കഴിവ് ഇതൊക്കെ സിനിമയില്‍ എത്തുമ്പോള്‍ പലര്‍ക്കും മാഞ്ഞു പോകാറുണ്ട്.പക്ഷെ എന്റെ മക്കളോട് ഞാന്‍ പറയാറുണ്ട്..ലാലേട്ടനെ കണ്ടു പഠിക്കണം എന്ന്. അതാണ് ലാലുവിന്റെ ഐശ്വര്യവും. ലാലുമായി…

Read More

ലാലേട്ടാ ലാ ലാ…തരംഗം സൃഷ്ടിച്ച് മോഹന്‍ലാലിലെ ഗാനം, ആലപിച്ചിരിക്കുന്നത് ഇന്ദ്രജിത്തിന്റെ മകള്‍

ലാലേട്ടാ ലാ ലാ…തരംഗം സൃഷ്ടിച്ച് മോഹന്‍ലാലിലെ ഗാനം, ആലപിച്ചിരിക്കുന്നത് ഇന്ദ്രജിത്തിന്റെ മകള്‍

സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്ന പുതിയ ചിത്രത്തിലെ ‘ലാലേട്ടാ ലാ ലാ’ ഗാനത്തിന്റെ മുഴുവന്‍ വിഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന പാടിയ പാട്ട് ടീസറിലൂടെ തന്നെ വലിയ തരംഗം തീര്‍ത്തിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ നടന്നു. ചിത്രത്തില്‍ കടുത്ത മോഹന്‍ലാല്‍ ആരാധികയായി എത്തുന്നത് മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യരാണ്. മഞ്ജുവിന്റെ മീനാക്ഷി എന്ന കഥാപാത്രത്തിന്റെ ജനനം മുതലുള്ള സംഭവങ്ങളാണ് പാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്. മീനാക്ഷി മോഹന്‍ലാല്‍ ആരാധികയായി മാറുന്നതും ശൈശവവും കൗമാരവും കടന്ന് വിവാഹിതയാകുന്നതുമൊക്കെ ഗാനത്തില്‍ കാണിച്ചിരിക്കുന്നു. മോഹന്‍ലാലിന്റെ ആരാധകര്‍ക്കിടയില്‍ ഈ പാട്ടിന് വന്‍ ജനപ്രീതിയാണ് ലഭിക്കുന്നത്. സാധാരണ അടിച്ചുപൊളി പാട്ടുകളാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളതെങ്കില്‍ തങ്ങളുടെ പ്രിയതാരത്തെക്കുറിച്ചുള്ള മെലഡി ഇരു കയ്യും നീട്ടി സ്വീകരിച്ചു ഇത്തവണ ആസ്വാദകര്‍. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ടോണി…

Read More

സംസ്‌കൃതി ഷേണായി വിവാഹിതയായി, വരന്‍ വിഷ്ണു എസ്. നായര്‍

സംസ്‌കൃതി ഷേണായി വിവാഹിതയായി, വരന്‍ വിഷ്ണു എസ്. നായര്‍

നടി സംസ്‌കൃതി ഷേണായി വിവാഹിതയായി. വിഷ്ണു എസ് നായരാണ് വരന്‍. മാംഗ്ലൂര്‍ സ്വദേശിയായ ഡോക്ടര്‍ ഗോവിന്ദന്‍ ഷേണായിയുടേയും വിദ്യയുടേയും ഏകമകളാണ് സംസ്‌കൃതി. വേഗം എന്ന ചിത്രത്തില്‍ നായികയായെത്തി പിന്നീട് അനാര്‍ക്കലി എന്ന ചിത്രത്തിലെ ‘ആ ഒരുത്തി അവളൊരുത്തി’ എന്ന പ്രിയഗാനത്തിലൂടെ ശ്രദ്ധേയയാണ് സംസ്‌കൃതി. ബ്ലാക്ക് ബട്ടര്‍ഫ്‌ലൈ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളം സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. ‘മരുഭൂമിയിലെ ആന’യാണ് സംസ്‌കൃതിയുടെ അവസാന റിലീസ്. മികച്ച ക്ലാസിക്കല്‍ നര്‍ത്തകിയും മോഡലുമാണ് സംസ്‌കൃതി.

Read More

മികച്ച പ്രതികരണം നേടി ‘ലില്ലി ‘ ടീസര്‍

മികച്ച പ്രതികരണം നേടി ‘ലില്ലി ‘ ടീസര്‍

നവാഗതനായ പ്രശോഭ് വിജയന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ലില്ലിയുടെ ആദ്യ ടീസര്‍ പുറത്ത്. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള രംഗങ്ങളാണ് ടീസറിനെ വേറിട്ടതാക്കുന്നത്. സംവിധായകന്‍ ഉള്‍പ്പടെ അഭിനയിക്കുന്നവരെല്ലാം പുതുമുഖങ്ങളാണ്. പൃഥ്വിരാജ് ആണ് ടീസര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ലില്ലിയുടെ ടീസറിന് ലഭിക്കുന്നത്. സംയുക്ത മേനോന്‍, ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, ആര്യന്‍ മേനോന്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.  

Read More

അതിശയ ബാലന്‍ നായകനാകുന്നു

അതിശയ ബാലന്‍ നായകനാകുന്നു

ദേവാമൃതം സിനിമാ ഹൗസിന്റെ ബാനറില്‍ രാമു പടിയ്ക്കല്‍ നിര്‍മ്മിക്കുന്ന കളിക്കൂട്ടുകാരില്‍ ദേവദാസ് നായകനാകുന്നു. അതിശയന്‍, ആനന്ദ ഭൈരവി എന്നീ ചിത്രങ്ങളിലെ ബാലതാരമായിരുന്നു ദേവദാസ്. പി.കെ. ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂണ്‍ 10ന് ആരംഭിക്കും. എല്‍.കെ.ജി. മുതല്‍ എഞ്ചിനീയറിങ് വരെ ഒരുമിച്ച് പഠിച്ച ആറ് വിദ്യാര്‍ഥികളുടെ സൗഹൃദം പ്രമേയമാവുന്ന ചിത്രത്തില്‍ സിദ്ധിഖ്, രഞ്ജി പണിക്കര്‍, സലിംകുമാര്‍, ഷമ്മി തിലകന്‍, ജനാര്‍ദനന്‍, ഗിന്നസ് പക്രു, ബിജു പപ്പന്‍, സുനില്‍ സുഖദ എന്നിവരാണ് മറ്റ് താരങ്ങള്‍.

Read More

ജിമിക്കി കമ്മല്‍ പെണ്‍കുട്ടി വിവാഹിതയാകുന്നു

ജിമിക്കി കമ്മല്‍ പെണ്‍കുട്ടി വിവാഹിതയാകുന്നു

ജിമിക്കി കമ്മല്‍ പാട്ടിനു ചുവടു വച്ച് ഇന്ത്യയിലെ യുവാക്കളുടെ ചങ്കിനകത്ത് കയറിക്കൂടിയ മലയാളി പെണ്‍കുട്ടിയാണ് ഷെറില്‍ കടവന്‍. ഷെറില്‍ വിവാഹിതയാവുകയാണ്. തൊടുപുഴ വാഴക്കുളത്തു വച്ച് ഏപ്രില്‍ എട്ടിനായിരുന്നു നിശ്ചയം. ബാംഗ്ലൂരില്‍ ഏര്‍നസ്റ്റ് ആന്‍ഡ് യങ്ങിലെ ഉദ്യോഗസ്ഥനായ തൊടുപുഴ സ്വദേശി പ്രഫുല്‍ ആണ് വരന്‍. ‘ ഇത് വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച പക്കാ അറേഞ്ച്ഡ് മാര്യേജ് ആണ്. വിവാഹത്തീയതി തീരുമാനിച്ചിട്ടില്ല, എന്റെ ചേട്ടന്‍ വിദേശത്താണ്. ചേട്ടന്‍ വന്നിട്ട് ചേട്ടനും കൂടി സൗകര്യപ്രദമായ തിയ്യതി തീരുമാനിക്കാമെന്നാണ് കരുതുന്നത്’. ഷെറില്‍ പറഞ്ഞു. കൊച്ചി കളമശ്ശേരി രാജഗിരി കോളേജില്‍ അധ്യാപികയായിരുന്ന ഷെറില്‍ ഇപ്പോള്‍ ജോലി രാജി വച്ചിരിക്കുകയാണ്. കഴിഞ്ഞ ഓണത്തിനാണ് ഷെറിലും സംഘവും ജിമിക്കി കമ്മല്‍ വേദിയില്‍ അവതരിപ്പിച്ച് സംഭവമാക്കിയത്. അത് സിനിമയേക്കാള്‍ വലിയ ഹിറ്റാകാന്‍ ഏറെ താമസമുണ്ടായില്ല. കോളേജിലെ ഓണാഘോഷത്തിന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് വെളിപാടിന്റെ പുസ്തകമെന്ന ചിത്രത്തിലെ എന്റമ്മേടെ ജിമിക്കി…

Read More

ദിലീപും മഞ്ജുവും നേര്‍ക്കു നേര്‍

ദിലീപും മഞ്ജുവും നേര്‍ക്കു നേര്‍

ദിലീപും മഞ്ജു വാര്യരും വീണ്ടും പോരാട്ടത്തിന് ഒരുങ്ങുന്നു. പ്രേക്ഷകര്‍ അകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളുമായിട്ടാണ് താരങ്ങള്‍ ഇത്തവണ രംഗത്തെത്തുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമാര സംഭവവും സാജിദ് യാഹിയയുടെ മോഹന്‍ലാല്‍ ചിത്രവുമാണ് ഇക്കൂറി വിഷുവിന് ഏറ്റുമുട്ടുന്നത്. ഇതു രണ്ടാം തവണയാണ് മലയാളത്തിന്റെ ജനപ്രിയ നായകനും മലയാളികളുടെ ലേഡി സൂപ്പര്‍ സ്റ്റാറും തമ്മില്‍ നേര്‍ക്കുനേരെ എത്തുന്നത്.

Read More

അങ്കിള്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

അങ്കിള്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

മമ്മൂട്ടി ചിത്രമായ അങ്കിളിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടു. ഏപ്രില്‍ 27ന് ചിത്രം തീയറ്ററില്‍ എത്തുമെന്നാണ് അറിയുന്നത്. ഗിരീഷ് ദാമോദറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിഐഎ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ കാര്‍ത്തിക മുരളീധരനാണ് നായിക. നെഗറ്റീവ് കഥാപാത്രമാണ് മമ്മൂട്ടി ചിത്രത്തില്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

Read More

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തമിഴിലേക്കും

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തമിഴിലേക്കും

ആന്റണി വര്‍ഗീസ് നായകനായ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തമിഴിലും റീമേക്ക് ചെയ്യുന്നു. മലയാളത്തില്‍ കളക്ഷന്‍ നേടി മുന്നേറിക്കൊണ്ടിരിക്കുന്നതിനിടെയാണ് ചിത്രത്തിന്റെ റീമേക്കിംഗ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ജീവയാണ് തമിഴില്‍ നായകനായി എത്തുക. ടിനു പാപ്പച്ചന്‍ തന്നെയാണ് തമിഴില്‍ ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് റീമേക്കിലെ മറ്റ് താരങ്ങള്‍ ആരെന്നുള്ള വിവരം പുറത്തുവിട്ടിട്ടില്ല.

Read More

കന്നുകാലി കശാപ്പു നിയന്ത്രണ ബില്ലില്‍ ഭേദഗതി, തീരുമാനം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പിനാല്‍

കന്നുകാലി കശാപ്പു നിയന്ത്രണ ബില്ലില്‍ ഭേദഗതി, തീരുമാനം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പിനാല്‍

ദില്ലി: വന്‍വിവാദം സൃഷ്ടിച്ച കന്നുകാലി കശാപ്പു നിയന്ത്രണ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവു വരുത്തി. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിനുള്ള വിലക്കിലാണ് ഭേദഗതി കൊണ്ടു വന്നിരിക്കുന്നത്. ആരോഗ്യം ഇല്ലാത്തവയേയും പ്രായം കുറഞ്ഞവയേയും കശാപ്പ് ചെയ്യാന്‍ പാടില്ല എന്ന നിബന്ധന നിലനിര്‍ത്തി കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തിയത്. കന്നുകാലികളെ വില്‍ക്കുമ്പോള്‍ അറവിനായിട്ടല്ല എന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിയമം എടുത്തു കളഞ്ഞു. സംസ്ഥാന അതിര്‍ത്തികളില്‍ കാലിചന്തകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും പിന്‍വലിച്ചു. കേരളവും കര്‍ണാടകവും അടക്കമുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ജനങ്ങളുടെ ഭക്ഷണശീലത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ബില്ലെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.

Read More