വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതിയാണ് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് വിഷയത്തില്‍ ഇടപ്പെട്ടത്: മന്ത്രി കെ. കെ. ശൈലജ

വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതിയാണ് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് വിഷയത്തില്‍ ഇടപ്പെട്ടത്: മന്ത്രി കെ. കെ. ശൈലജ

കൊച്ചി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ ഇടപ്പെട്ടത് വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതിയാണെന്ന് മന്ത്രി കെ. കെ. ശൈലജ. നിയമപരമായി എന്തെങ്കിലും സാധ്യതകളുണ്ടെങ്കില്‍ പരിഗണിക്കും. എന്നാല്‍ കോടതിയുമായി ഏറ്റുമുട്ടലിനില്ല. കുട്ടികളുടെ ഭാവി കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ബാങ്ക് ലോണെടുത്താണ് പല കുട്ടികളും പഠനം നടത്തിയത്. ഈ പ്രശ്നത്തിന്റെ പേരില്‍ ആരെങ്കിലും ആത്മഹത്യ ചെയ്തിരുന്നുവെങ്കില്‍ ചര്‍ച്ചതന്നെ മറ്റൊരു രീതിയിലാകുമായിരുന്നു. മാധ്യമങ്ങളുള്‍പ്പെടെ എല്ലാവരും സര്‍ക്കാരിനെ കുറ്റപ്പെടുത്തിയേനെയെന്നും അവര്‍ പറഞ്ഞു. വിഷയത്തില്‍ കോളജ് മാനേജ്മെന്റുകള്‍ സര്‍ക്കാരിനെ വഞ്ചിക്കുകയാണ് ചെയ്തത്. വിഷയത്തില്‍ സഹായിക്കണമെന്ന ആവശ്യവുമായി കുട്ടികള്‍ തന്നെ സമീപിച്ചപ്പോള്‍ ഭാവി അനിശ്ചിതത്വത്തിലാക്കാതെ മറ്റു സുരക്ഷിത മാര്‍ഗങ്ങള്‍ തേടാന്‍ ഉപദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്ന ആരോപണം ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപ്പെട്ടത്. കുട്ടികളെ വലിയൊരു അപകടത്തില്‍ നിന്നു രക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Read More

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് വിഷയത്തില്‍ കോടതിയുമായി തുറന്ന യുദ്ധത്തിനില്ലെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് വിഷയത്തില്‍ കോടതിയുമായി തുറന്ന യുദ്ധത്തിനില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് വിഷയത്തില്‍ കോടതിയുമായി തുറന്ന യുദ്ധത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതിയാണ് സര്‍ക്കാര്‍ ഇടപ്പെട്ടത്. വിഷയത്തില്‍ ഇടപ്പെട്ടില്ലായിരുന്നെങ്കില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം ഉണ്ടായേനെയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ശിലാസ്ഥാപനവും ലീനിയര്‍ ആക്സിലേറ്ററിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

തുണിയുരിഞ്ഞു പ്രതിഷേധം, നടി അറസ്റ്റില്‍

തുണിയുരിഞ്ഞു പ്രതിഷേധം, നടി അറസ്റ്റില്‍

ഹൈദരാബാദ്: സിനിമാ മേഖലയില്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് ആരോപിച്ച് തുണിയുരിഞ്ഞു പ്രതിഷേധിച്ച തെലുങ്ക് നടി അറസ്റ്റില്‍. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ തെലുഗു ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫീസിനു പുറത്താണ് നടി ശ്രീ റെഡ്ഡി പ്രതിഷേധിച്ചത്. എന്നാല്‍ പരസ്യമായി തുണിയുരിഞ്ഞതോടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ, മുതിര്‍ന്ന ഡയറക്ടര്‍മാര്‍ക്കും നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കുമെതിരേ ലൈംഗിക ആരോപണങ്ങളുമായി നടി രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയും അഭിമുഖങ്ങളിലും നടി ആരോപണങ്ങള്‍ ഉന്നയിച്ചു. സിനിമാ മേഖലയിലെ പ്രമുഖരുടെ ആവശ്യങ്ങള്‍ക്കു വഴങ്ങാത്തതിനെ തുടര്‍ന്ന് തനിക്ക് സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കുകയാണെന്നും നടി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച രാവിലെ നടി പുതിയ പ്രതിഷേധരീതിയുമായി രംഗത്തെത്തിയത്. പ്രാദേശിക അഭിനേതാക്കള്‍ക്ക് തെലുങ്ക് സിനിമാ വ്യവസായത്തില്‍ കൂടുതല്‍ അവസരം നല്‍കണമെന്നും നടി ആവശ്യപ്പെടുന്നു.

Read More