പുഷ്പമേളയ്ക്ക് മൂന്നാറില്‍ തുടക്കമായി

പുഷ്പമേളയ്ക്ക് മൂന്നാറില്‍ തുടക്കമായി

മൂന്നാര്‍: രണ്ടുമാസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് മൂന്നാറില്‍ തുടക്കമായി. വൈദ്യുതിവകുപ്പിനു കീഴിലുള്ള ഹൈഡല്‍ ടൂറിസം, കുമളി മണ്ണാറത്തറയില്‍ ഗാര്‍ഡന്‍സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പഴയമൂന്നാര്‍ ഹൈഡല്‍ പാര്‍ക്കില്‍ പുഷ്പമേള നടത്തുന്നത്. വിദേശയിനങ്ങളായ കനാഞ്ചിയോ, മെലിസ്റ്റോമ, പെറ്റിയൂണിയ, പെന്റാസ് എന്നിവകൂടാതെ, 27 തരം റോസ്, ചൈനീസ് ബോള്‍സ്, ലണ്ടാന, മാരിഗോള്‍ഡ്, ഡാലിയ തുടങ്ങിയ 400 ഇനം ചെടികളാണ് മേളയ്ക്കായി ഒരുക്കിയിരിക്കുന്നത്. പുഷ്പമേളയോടൊപ്പം അക്വാ ഷോ, പെറ്റ് ഷോ, ഭക്ഷ്യമേളകള്‍, സ്പീഡ് ബോട്ടിങ്, കയാക്കിങ് എന്നിവയും കുട്ടികള്‍ക്കുള്ള അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, എല്ലാദിവസവും വൈകുന്നേരങ്ങളില്‍ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് വൈദ്യുതിവകുപ്പ് എക്‌സി. എന്‍ജിനീയര്‍ എന്‍.പി.ബിജു, അസി. എക്‌സി. എന്‍ജിനീയര്‍ എം.എന്‍.ജോമി, സബ് എന്‍ജിനീയര്‍ സുനില്‍ ശ്രീധര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read More

മിണ്ടരുത് – ആല്‍ബം ശ്രദ്ധേയമാകുന്നു

മിണ്ടരുത് – ആല്‍ബം ശ്രദ്ധേയമാകുന്നു

സമകാലിന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന മിണ്ടരുത് എന്ന സംഗീത ആല്‍ബം ശ്രദ്ധനേടുന്നു. രാഷ്ട്രീയ ആക്ഷേപ ഹാസ്യമായ ഈ ആല്‍ബം ചിട്ടപ്പെടുത്തിയതും ആലപിച്ചതും എഴുതിയതും മലയാള ചിത്രം മാല്‍ഗുഡി ഡെയ്‌സിന് സംഗീതമൊരുക്കിയ ടി.എസ്. വിഷ്ണുവാണ്. സാധാരണക്കാരായ ജനങ്ങളെ ഉള്‍പ്പെടുത്തി ഒരു ദിവസം കൊണ്ടാണ് ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത്. മലയാളികള്‍ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളാണ് ആല്‍ബത്തിന്റെ പ്രമേയമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഡി.ഒ.പി- ജി. കൃഷ്ണ, എഡിറ്റിംങ്- ഷാജി ലാല്‍ പി.വി (ഷി ടാക്‌സ്, മാല്‍ഗുഡി ഡെയ്‌സ് ഫെയിം), മ്യൂസിക്ക് റെക്കോഡിസ്റ്റ്- ജിബിന്‍ ജോര്‍ജ്ജ്, മ്യൂസിക് മിക്‌സ്- ഹാപ്പി ജോസ്, ഓഡിയോ സ്റ്റുഡിയോ- ദ വുഡ് പെക്കര്‍ സ്റ്റുഡിയോ കൊച്ചി, സബ്‌ടെറ്റില്‍ – ജഗ്ഗു അനീഷ്, അഡിഷ്ണല്‍ വോക്കല്‍ – ഹാപ്പി ജോസ്‌

Read More

ഇല്ല, മരിച്ചിട്ടില്ല, ലൈവില്‍ ഗായത്രി അരുണ്‍

ഇല്ല, മരിച്ചിട്ടില്ല, ലൈവില്‍ ഗായത്രി അരുണ്‍

മലയാള ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുണ്‍. എന്നാല്‍ ഗായത്രി ആത്മഹത്യ ചെയ്തുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഈ വാര്‍ത്തയുടെ സത്യാവസ്ഥ വിശദീകരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഗായത്രി. താനിപ്പോഴും ജീവനോടെ ഉണ്ടെന്നും മാനസിക വൈകല്യമുള്ളവരാണ് ഇത്തരം വാര്‍ത്തകള്‍ തയ്യാറാക്കുന്നതെന്നും അവരോടു തനിക്കൊന്നും പറയാനില്ലെന്നും എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ മൂന്നാമതൊരാള്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യുന്നതിന് മുമ്പ് ദയവായി സത്യാവസ്ഥ അറിയാന്‍ ശ്രമിക്കാനും ഗായത്രി അഭ്യര്‍ത്ഥിക്കുന്നു. ഫേസ്ബുക്ക് ലൈവിലാണ് ഗായത്രി പ്രേക്ഷകരെ അഭിമുഖീകരിച്ചത്.

Read More

ഇക്കോ ടൂറിസത്തിനു പുതിയ ഇടം ഒരുങ്ങി , വള്ളിക്കുന്ന്

ഇക്കോ ടൂറിസത്തിനു പുതിയ ഇടം ഒരുങ്ങി , വള്ളിക്കുന്ന്

കടലുണ്ടി: സംസ്ഥാനത്തെ പ്രഥമ കമ്യൂണിറ്റി റിസര്‍വായ കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വിനെ ഇക്കോ ടൂറിസം കേന്ദ്രമായി വനംവകുപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ റിസര്‍വില്‍ ഇക്കോ ടൂറിസം പ്രവര്‍ത്തനമാരംഭിച്ചു. ജനപങ്കാളിത്തത്തോടെയുള്ള ജൈവ വൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള റിസര്‍വില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതോടെയാണ് ടൂറിസം പദ്ധതിയാരംഭിച്ചത്. ജൈവ വൈവിധ്യ സംരക്ഷണത്തിനൊപ്പം പ്രദേശവാസികളുടെ വരുമാന മാര്‍ഗം വര്‍ധിപ്പിക്കുകയെന്ന റിസര്‍വ് മാനേജ്‌മെന്റ് പ്ലാന്‍ ആശയം യാഥാര്‍ഥ്യമാക്കുന്നതാണ് പുതിയ പ്രഖ്യാപനം. പക്ഷിസങ്കേതവും കണ്ടല്‍ക്കാടുകളുമടങ്ങുന്ന കമ്യൂണിറ്റി റിസര്‍വിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതു പരിഗണിച്ചാണ് ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയത്. രാവിലെ ഏഴിനു തുടങ്ങി വൈകിട്ട് ആറു വരെയാണ് പ്രവേശന സമയം. 10 രൂപയാണ് പ്രവേശന ഫീസ്. സഞ്ചാരികള്‍ക്കു കടലുണ്ടിപ്പുഴയുടെ ഓളത്തിനൊപ്പം തോണിയില്‍ സഞ്ചരിച്ചു പച്ചപ്പു നിറഞ്ഞ കണ്ടല്‍ക്കാടുകളുടെ ദൃശ്യമനോഹാരിത ആസ്വദിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. റിസര്‍വ് ഓഫിസ് പരിസരത്തു നിന്നു റെയില്‍വേ പാലത്തിനു അടിയിലൂടെ കണ്ടല്‍ക്കാടുകള്‍ ചുറ്റിയാണ് തോണിയാത്ര…

Read More

ഏപ്രില്‍ ഒന്‍പതിന് സംസ്ഥാനത്ത് ഹര്‍ത്താല്‍

ഏപ്രില്‍ ഒന്‍പതിന് സംസ്ഥാനത്ത് ഹര്‍ത്താല്‍

കോട്ടയം: ഏപ്രില്‍ ഒന്‍പതിന് ദളിത് ഐക്യവേദി സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ നടക്കുന്ന ഹര്‍ത്താലില്‍ നിന്നും പാല്‍, പത്രം തുടങ്ങിയുള്ള അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

Read More

കമ്മാരസംഭവം വിഷുവിനു മുന്‍പേ എത്തും

കമ്മാരസംഭവം വിഷുവിനു മുന്‍പേ എത്തും

ദിലീപ് നായകനായി അഭിനയിക്കുന്ന കമ്മാരസംഭവം നവാഗതനായ രതീഷ് അമ്പാട്ടാണ് സംവിധാനം ചെയ്യുന്നത്. 2018 ലെ വിഷുവിന് മുന്നോടിയായിട്ടാണ് കമ്മാരസംഭവത്തിന്റെ റിലീസെന്ന് ആദ്യം മുതല്‍ പറഞ്ഞിരുന്നു. സെന്‍സര്‍ ബോര്‍ഡ് നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റായിരുന്നു കിട്ടിയത്. പിന്നാലെ തന്നെ കമ്മാരസംഭവത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ 14 നാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. മൂന്ന് മണിക്കൂര്‍ 2 മിനുറ്റ് ദൈര്‍ഘ്യമുള്ള സിനിമ പ്രേക്ഷകരെ ത്രസിപ്പിക്കാനുള്ള വരവാണെന്ന കാര്യത്തില്‍ സംശയമില്ല.. കാരണം സിനിമയില്‍ നിന്നും വന്ന ട്രെയിലര്‍ ഞെട്ടിപ്പിക്കുന്ന തരത്തിലായിരുന്നു. ഒപ്പം പുറത്ത് വിടുന്ന ഒരു പോസ്റ്ററും അത്രയധികം വിസ്മയിപ്പിക്കുന്നവയുമായിരുന്നു.

Read More

അബര്‍നദിയുടെ വീട്ടില്‍ പെണ്ണുകാണാന്‍ ആര്യ എത്തി, ആര്യ വളരെ റൊമാന്റിക് ആണ്, സന്തോഷം നിയന്ത്രിക്കാനാകുന്നില്ല- അബര്‍നദി

അബര്‍നദിയുടെ വീട്ടില്‍ പെണ്ണുകാണാന്‍ ആര്യ എത്തി, ആര്യ വളരെ റൊമാന്റിക് ആണ്, സന്തോഷം നിയന്ത്രിക്കാനാകുന്നില്ല- അബര്‍നദി

വിവാദങ്ങള്‍ ഏറെയുണ്ടെങ്കിലും എങ്ക വീട്ടു മാപ്പിള്ളൈക്ക് പ്രേക്ഷകര്‍ ഏറെയാണ് . തുടക്കം മുതല്‍ ആര്യയ്ക്ക് ചേരുന്ന വധുവായി എല്ലാവരും കണ്ടെത്തുന്നത് അബര്‍നദിയാണ്. വീട്ടിലെത്തിയ ആര്യയെ അബര്‍നദിയുടെ അമ്മയും അമ്മാവനും ചേര്‍ന്ന് സ്വീകരിച്ചു. പരമ്പരാഗത രീതിയിലാണ് പെണ്ണുകാണല്‍ നടന്നത്. ചടങ്ങുകള്‍ക്ക് ശേഷം സമീപത്തെ അമ്പലം ആര്യയും അബര്‍നദിയും കുടുംബവും സന്ദര്‍ശിച്ചു. ആദ്യമായിട്ടാണ് ഒരാള്‍ക്ക് വേണ്ടി അമ്പലത്തില്‍ പോകുന്നതെന്ന് ആര്യ അബര്‍നദിയോട് പറഞ്ഞു.താന്‍ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീയാണെന്ന് ഫോട്ടോഷൂട്ടിന് ശേഷം അബര്‍നദി പറഞ്ഞു. ആര്യ വളരെ റൊമാന്റിക് ആണ്. അദ്ദേഹവുമായി വളരെ അടുത്തപോലെ തോന്നി. സന്തോഷം നിയന്ത്രിക്കാനാകുന്നില്ല- അബര്‍നദി കൂട്ടിച്ചേര്‍ത്തു.

Read More

അഞ്ചര ലക്ഷത്തിലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നു, സ്ഥിരീകരിച്ച് ഫേസ്ബുക്ക്

അഞ്ചര ലക്ഷത്തിലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നു, സ്ഥിരീകരിച്ച് ഫേസ്ബുക്ക്

ന്യൂഡല്‍ഹി: അഞ്ചരലക്ഷത്തിലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ കേംബ്രിജ് അനലറ്റിക്ക ചോര്‍ത്തിയതായി സ്ഥിരീകരിച്ച് ഫേസ്ബുക്ക്. കേന്ദ്ര ഐടി മന്ത്രാലയത്തിനാണ് ഇത് സംബന്ധിച്ച് ഫേസ്ബുക്ക് വിശദീകരണം നല്‍കിയത്. കോഗന്‍ എന്ന ആപ്ലിക്കേഷനിലൂടെയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. എല്ലാ രാജ്യങ്ങളിലുമായി മൊത്തം 8.70 കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായും ഫേസ്ബുക്ക് നേരത്തേ അറിയിച്ചിരുന്നു. ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ചോര്‍ന്നത് അമേരിക്കന്‍ ഉപഭോക്താക്കളുടേതാണ്. വിവരച്ചോര്‍ച്ചാ വിവാദത്തില്‍ ഫേസ്ബുക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് 11ന് അമേരിക്കന്‍ കോണ്‍ഗ്രസ് കമ്മിറ്റിക്കു മുന്പാകെ ഹാജരായി മൊഴി നല്‍കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ഊര്‍ജ, വാണിജ്യ വിഭാഗം കമ്മിറ്റിക്കു മുന്പാകെയാണു ഹാജരാകുക.

Read More

ജയസൂര്യയുടെ കായല്‍ കൈയേറ്റം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ

ജയസൂര്യയുടെ കായല്‍ കൈയേറ്റം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: ചെലവന്നൂര്‍ കായല്‍ കൈയേറി നടന്‍ ജയസൂര്യ നിര്‍മിച്ച മതില്‍ പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കോര്‍പ്പറേഷന്‍ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജയസൂര്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ജയസൂര്യ കായല്‍ കൈയേറി നിര്‍മിച്ച ബോട്ട്‌ജെട്ടി കോര്‍പറേഷന്‍ ബുധനാഴ്ച പൊളിച്ചു നീക്കിയിരുന്നു. ജെട്ടി പൊളിച്ചുമാറ്റാനുള്ള കൊച്ചി കോര്‍പറേഷന്റെ നടപടികള്‍ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രൈബ്യൂണല്‍ പിന്‍വലിച്ചതിനെ തുടര്‍ന്നായിരുന്നു കോര്‍പറേഷന്റെ നടപടി. അതേസമയം കൈയേറ്റമാണോയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകാത്തതിനാല്‍ ജെട്ടിയോട് ചേര്‍ന്നു നിര്‍മിച്ച ചുറ്റുമതില്‍ പൊളിച്ചിരുന്നില്ല. ഈ മതില്‍ പൊളിക്കുന്നതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

Read More

പരോള്‍ – രണ്ടാമത്തെ ഗാനവും പുറത്തു വിട്ടു

പരോള്‍ – രണ്ടാമത്തെ ഗാനവും പുറത്തു വിട്ടു

മമ്മൂട്ടിയെ നായകനാക്കി ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോളിലെ രണ്ടാമത്തെ ഗാനവും പുറത്തുവിട്ടു. റഫീക് അഹമ്മദ് രചിച്ച് ശരത് ഈണം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. ആന്റണി ഡിക്രൂസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ബാഹുബലിയില്‍ കാലകേയന്റെ കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാകറും ശ്രദ്ധേയമായ വേഷത്തെ കൈകാര്യം ചെയ്യുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാരനായ അലക്‌സ് എന്നയാളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

Read More