വേറിട്ട അനുഭവം, കാഴ്ച…പുലിക്കുന്ന് പാറയും പുലിയള്ളും എത്ര സുന്ദരം…

വേറിട്ട അനുഭവം, കാഴ്ച…പുലിക്കുന്ന് പാറയും പുലിയള്ളും എത്ര സുന്ദരം…

പറഞ്ഞാലറിയാത്ത, വിവരിച്ചാല്‍ മതിയാവാത്ത സ്വര്‍ഗത്തുരുത്തുകളുടെ സംഗമഭൂമിയാണ് ഇടുക്കി. മൂന്നാറിലും തേക്കടിയിലും വാഗമണ്ണിലും മാത്രം സഞ്ചാരികള്‍ നിറയുമ്പോള്‍ അവഗണിക്കപ്പെടുന്ന കാഴ്ച വിസ്മയങ്ങള്‍ ഏറെയാണ് ഇവിടെ. മൂന്നാറിനും തേക്കടിക്കും വാഗമണ്ണിനുമപ്പുറമുള്ള ഇടുക്കി കണ്ടവര്‍ കുറവ്. എന്നാല്‍ ഇനിയും അധികമാരും കാണാത്ത മനോഹര ഇടുക്കിയിലെ മറ്റ് കാഴ്ചകള്‍ ടൂറിസം മേഖലയ്ക്ക് കടലോളം സാധ്യതകളാണ് തുറന്നിടുന്നത്. വിനോദസഞ്ചാര സാധ്യതകളുടെ പകുതിപോലും മലയോര ജില്ല ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിന് തെളിവാണ് അതിവേഗം വളര്‍ന്ന് വികസിച്ചുകൊണ്ടിരിക്കുന്ന തൊടുപുഴ പട്ടണത്തില്‍ നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ദൂരത്തിലുള്ള മണക്കാട് പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായി അറിയപ്പെടുന്ന പുലിക്കുന്ന് പാറയും പുലിയള്ളും. കേരളത്തില്‍ തന്നെ അപൂവ്വമായി കാണപ്പെടുന്ന പ്രകൃതിദത്ത ഗുഹയാണ് പുളിയള്ള്. ഇവ രണ്ടും ഇന്ന് സ്വദേശികളും വിദേശികളുമായ സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.പ്രകൃതിയുടെ മടിത്തട്ടായ ഇവിടം, പ്രകൃതി ഒന്നാകെ ഭൂമിയില്‍ ഇറങ്ങിവന്നതുപോലെ ഹൃദ്യമായ അനുഭവം വിനോദസഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നു. മിനിട്ടുകളുടെ…

Read More

ദിലീഷ് പോത്തന്‍ നായകനാകുന്നു

ദിലീഷ് പോത്തന്‍ നായകനാകുന്നു

സംവിധായകനും സഹനടനുമായി പ്രേക്ഷകര്‍ക്കു മുന്നില്‍ മികച്ച പ്രകടനം കാഴ്ച വച്ച ദിലീഷ് പോത്തന്‍ ആദ്യമായി നായകനാകുന്നു. നവാഗതനായ ബിജുദാസ് സംവിധാനം ചെയ്യുന്ന ലിയാന്‍സ് എന്ന ചിത്രത്തിലാണ് ദിലീഷ് നായകവേഷം ചെയ്യുന്നത്. ഇദ്ദേഹത്തെ കൂടാതെ ചിത്രത്തില്‍ ഹരീഷ് പേരടിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ത്രില്ലര്‍ മൂഡിലുള്ള ഒരു ഹൊറര്‍ ചിത്രമാണ് ലിയാന്‍സ്. മലയാളത്തിലും തമിഴിലും ചിത്രം ഒരുക്കുന്നുണ്ട്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിജുദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഊട്ടി, തൃശൂര്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.

Read More

ദളിത് പ്രക്ഷോഭകര്‍ക്കു നേരെ നിറയൊഴിച്ച ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തു

ദളിത് പ്രക്ഷോഭകര്‍ക്കു നേരെ നിറയൊഴിച്ച ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തു

ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ദളിത് പ്രക്ഷോഭകര്‍ക്കു നേരെ നിറയൊഴിച്ച ബിജെപി പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. ബിജെപി പ്രവര്‍ത്തകനായ രാജാ ചൗഹാനെതിരെയാണ് പോലീസ് കേസെടുത്തത്. പട്ടികജാതി/വര്‍ഗ പീഡന നിയമം ലഘൂകരിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ നടന്ന പ്രക്ഷോഭത്തിനു നേര്‍ക്കായിരുന്നു ചൗഹാന്‍ നിറയൊഴിച്ചത്. പ്രക്ഷോഭകര്‍ക്കു നേരെ നിറയൊഴിക്കുന്ന ചൗഹാന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായിട്ടില്ല. ഗ്വാളിയോറിലെ സമരത്തില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചത് ബിജെപി എംപി നരേന്ദ്ര ടൊമാര്‍ ആണെന്ന് സമരക്കാര്‍ ആരോപിച്ചു. അതിനാലാണ് അക്രമികളില്‍ ആരെയും അറസ്റ്റ് ചെയ്യാത്തതെന്നും സമരക്കാര്‍ പറയുന്നു. ദേവാശിഷ് ജരാരിയ എന്ന ദളിത് സാമൂഹിക പ്രവര്‍ത്തകനാണ് ദളിത് സമരത്തില്‍ ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള രാജാ ചൗഹാന്റെ നീക്കം ആദ്യം കണ്ടെത്തിയത്. ഡല്‍ഹിയില്‍ താമസിക്കുന്ന ജരാരിയ പ്രക്ഷോഭത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍ ടിവിയിലൂടെ കാണുമ്പോഴായിരുന്നു ചൗഹാനെ ശ്രദ്ധിക്കുന്നത്. കോളജില്‍…

Read More