അഞ്ചു വര്‍ഷത്തിനകം ഐ.ടി രംഗത്ത് ഇന്‍ഡ്യ ലോകനിലവാരം കൈവരിക്കും, സാങ്കേതിക വിദ്യയില്‍ വന്‍ മുന്നേറ്റം

അഞ്ചു വര്‍ഷത്തിനകം ഐ.ടി രംഗത്ത് ഇന്‍ഡ്യ ലോകനിലവാരം കൈവരിക്കും, സാങ്കേതിക വിദ്യയില്‍ വന്‍ മുന്നേറ്റം

ന്യൂഡല്‍ഹി: അടുത്ത അഞ്ചു വര്‍ഷത്തിനകം ഇന്ത്യ ഐടി വ്യവസായത്തിന്റെ നട്ടെല്ലായ യുഎസിലെ സിലിക്കണ്‍വാലി പോലെയാകുമെന്ന് ലോകബാങ്ക്. വികസ്വര രാജ്യങ്ങളിലെ വളര്‍ച്ചയെ കുറിച്ച് ലോകബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. വികസനത്തിനായുള്ള സൗകര്യങ്ങള്‍ വേണ്ട വിധത്തില്‍ നല്‍കിയാല്‍ രാജ്യം സങ്കേതിക വിദ്യയിലടക്കം വന്‍ മുന്നേറ്റം നടത്തുമെന്ന് ലോകബാങ്ക് ഇന്ത്യയുടെ തലവന്‍ ജുനൈദ് കമാല്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. നൂതന സാങ്കേതിക വിദ്യ ഉണ്ടായാല്‍ മാത്രമേ എതൊരു കമ്പനിക്കും വളര്‍ച്ച കണ്ടെത്താന്‍ സാധിക്കുകയുള്ളവെന്നും ജുനൈദ് കമാല്‍ കൂട്ടിച്ചേര്‍ത്തു.

Read More

കേരള ഫുട്‌ബോള്‍ ടീമിനെ അഭിനന്ദിച്ച് മമ്മൂട്ടി

കേരള ഫുട്‌ബോള്‍ ടീമിനെ അഭിനന്ദിച്ച് മമ്മൂട്ടി

പതിനാലു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കേരളത്തിലേക്ക് സന്തോഷ് ട്രോഫി കൊണ്ടുവന്ന കേരള ഫുട്‌ബോള്‍ ടീമിലെ ചുണക്കുട്ടികളെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ടീമംഗങ്ങള്‍ക്ക് എല്ലാവര്‍ക്കുമായി ആശംസ നേര്‍ന്നത്. ടീം അംഗങ്ങളുടെ മികവാര്‍ന്ന പ്രകടനത്തെ പ്രശംസിച്ച് മമ്മൂട്ടിയെ കൂടാതെ നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Read More

രാജസ്ഥാനില്‍ ദളിത് എംഎല്‍എയുടെ വീട് കത്തിച്ചു, സംഘര്‍ഷം തുടരുന്നു

രാജസ്ഥാനില്‍ ദളിത് എംഎല്‍എയുടെ വീട് കത്തിച്ചു, സംഘര്‍ഷം തുടരുന്നു

ജയ്പൂര്‍: പട്ടികജാതി/വര്‍ഗ പീഡന നിയമം ലഘൂകരിക്കുന്ന സുപ്രീംകോടതിയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ അവസാനിക്കുന്നില്ല. രാജസ്ഥാനിലെ കരോളി ജില്ലയില്‍ അക്രമി സംഘം ദളിത് എംഎല്‍എയുടെ വീട് കത്തിച്ചു. ബിജെപി നിയമസഭാംഗമായ രാജ്കുമാരി ജാദവിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. അയ്യായിരത്തോളം വരുന്ന ജനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ഭരോസിലാല്‍ ജാദവിന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. സംഭവങ്ങളെ തുടര്‍ന്ന് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ ദിവസം ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ ഉത്തരേന്ത്യയില്‍ വ്യാപക അക്രമമാണ് അരങ്ങേറിയത്. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും പ്രക്ഷോഭകാരികളും പോലീസുമായി നടത്തിയ ഏറ്റമുട്ടലില്‍ ഇതുവരെ 12 പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷ മേഖലകളില്‍ അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.

Read More

ഒറ്റമുറി വെളിച്ചം- ട്രെയ്‌ലര്‍ എത്തി

ഒറ്റമുറി വെളിച്ചം- ട്രെയ്‌ലര്‍ എത്തി

മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹമായ ഒറ്റമുറിവെളിച്ചം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ബോണക്കാടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളാണ് ചര്‍ച്ച ചെയ്യുന്നത്. നാവഗത സംവിധായകന്‍ രാഹുല്‍ റിജി നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച സഹനടി, മികച്ച എഡിറ്റര്‍, അഭിനയത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡ് എന്നിവയും ഈ ചിത്രത്തെ തേടി എത്തിയിരുന്നു. ലൂക്ക് ജോസാണ് ചിത്രത്തിനായി കാമറ ചലിപ്പിച്ചിരിക്കുന്നത്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ ദീപക്ക് പറന്‌പോളാണ് ചിത്രത്തിലെ നായകന്‍. വിനീത കോശിയാണ് നായിക. പോളി വില്‍സണ്‍, രാജേഷ് ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Read More

കമ്മാരസംഭവം ഏപ്രില്‍ അഞ്ചിന് റിലീസ് ചെയ്യും

കമ്മാരസംഭവം ഏപ്രില്‍ അഞ്ചിന് റിലീസ് ചെയ്യും

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായ കമ്മാര സംഭവം ഏപ്രില്‍ അഞ്ചിന് തിയറ്ററുകളിലെത്തും. ദിലീപിന്റെ തന്നെ വിതരണ കന്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. രതീഷ് അന്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതാണ്. തമിഴ് നടന്‍ സിദ്ധാര്‍ഥ് ആണ് ദിലീപിനൊപ്പം മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. 20 കോടി ചെലവുള്ള സിനിമയുടെ നിര്‍മാണം ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ചിത്രത്തില്‍ കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിത പ്രമോദാണ് നായിക. കമ്മാരന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. മുരളീഗോപിയും സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കാസര്‍ഗോഡ് കുമ്പള പഞ്ചതൊട്ടിയിലെ ഓട്ടോ ഡ്രൈവറാണ് അറസ്റ്റിലായത്. കവര്‍ച്ച കേസിലെ പ്രതികൂടിയാണ് ഇയാള്‍. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വാടക വീട്ടിലായിരുന്നു സംഭവം. നേരത്തെയും പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം നടന്നിരുന്നു. ഇയാള്‍ കാസര്‍കോട്ട് നടന്ന എടിഎം കവര്‍ച്ചാ കേസിലെ പ്രതി കൂടിയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ രവനടക്കത്തെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.

Read More

സാന്ദ്ര തോമസിന് ഇരട്ടക്കുട്ടികള്‍

സാന്ദ്ര തോമസിന് ഇരട്ടക്കുട്ടികള്‍

നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന് ഇരട്ടക്കുട്ടികള്‍ പിറന്നു. രണ്ടും പെണ്‍കുട്ടികളാണ്. തങ്ങള്‍ക്ക് രണ്ടു മാലാഖക്കുട്ടികള്‍ പിറന്നുവെന്നായിരുന്നു സാന്ദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കാത്ലിന്‍, കെന്‍ഡാള്‍ എന്നാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. നിലമ്പൂര്‍ എടക്കര സ്വദേശി തയ്യില്‍ വില്‍സണ്‍ ജോണ്‍ തോമസാണ് സാന്ദ്രയുടെ ഭര്‍ത്താവ്. വ്യവസായിയും എറണാകുളത്ത് ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമയുമാണ് വില്‍സണ്‍. പ്രമുഖ സിനിമാ നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സഹസ്ഥാപകയാണ് സാന്ദ്ര. വിവാഹശേഷം സാന്ദ്ര ഫ്രൈഡേ ഫിലിം ഹൗസില്‍നിന്നു വേര്‍പിരിഞ്ഞു.

Read More

നല്ല കട്ട ലോക്കല്‍ കയാക്കിങ്…പിന്നെ ഒരു കാനന യാത്രയും ☺

നല്ല കട്ട ലോക്കല്‍ കയാക്കിങ്…പിന്നെ ഒരു കാനന യാത്രയും ☺

യാത്രകളെ പ്രണയിക്കുന്ന ചെറുപ്പം, ഒരു കയാക്കിംഗ് കഥ പറയുന്നു – അമല്‍ കീഴില്ലം ഈ  സഞ്ചാരികള്‍ക്ക് ഇത് വല്യ സംഭവമൊന്നും അല്ലെങ്കിലും സാധാരണകാര്‍ക്ക് വേറിട്ട ഒരു അനുഭവം ആയിരിക്കും ഇഞ്ചത്തൊട്ടിയിലെ കയാക്കിങ്….( ശരിക്കും ഉള്ള രീതിയില്‍ പാറക്കെട്ടുകള്‍ക്ക് ഇടയില്‍ കൂടി ഒന്നും അല്ലാട്ടോ) കീഴില്ലം അമ്പലംപടികാരുടെ സ്വകാര്യ അഹങ്കാരം ആയ ഞങ്ങളുടെ സ്വന്തം ആല്‍ത്തറയില്‍ ഈസ്റ്റര്‍ ദിനം രാവിലെ കൂട്ടുകാരുമൊത്ത് ഇരുന്നപ്പോഴാണ് എങ്ങോടെലും പോയാലോ എന്ന് മനസു ചോദിക്കാന്‍ തുടങ്ങിയത്. പിന്നെ ഒന്നും നോക്കിയില്ല. 4 ബൈക്ക്, 8 പേര്‍, വെച്ചു പിടിച്ചു. ഈസ്റ്റര്‍ ദിനം ആയത് കൊണ്ട് തുണ്ടം ഫോറസ്റ്റ് വഴി മലയാറ്റൂര്‍ ആയിരുന്നു ലക്ഷ്യം. പോകുന്ന വഴിക്കാണ് ഇഞ്ചത്തൊട്ടിയെ കുറിച്ചുള്ള ആലോചന കയറി കൂടിയത്. 185 മീറ്ററര്‍ നീളവും 4 മീറ്റര്‍ വീതിയുമുള്ള ജലാശയത്തില്‍ 200 മീറ്ററോളം ഉയരമുള്ള കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലം. പെരിയാറിന്…

Read More

കളയല്ലേ കറ്റാര്‍വാഴ, ഇതിലുണ്ട് എഴുപതില്‍ പരം പോഷകങ്ങള്‍

കളയല്ലേ കറ്റാര്‍വാഴ, ഇതിലുണ്ട് എഴുപതില്‍ പരം പോഷകങ്ങള്‍

എളുപ്പത്തില്‍ പരിപാലിക്കാവുന്ന ചെടിയാണ് കറ്റാര്‍വാഴ. സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളുടെ ചേരുവകളിലെ സ്ഥിരം സാന്നിധ്യം. കറ്റാര്‍ വാഴയില്‍ 75 ഓളം സജീവ ഘടകങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ വിറ്റാമിന്‍, മിനറലുകള്‍,എന്‍സൈമുകള്‍, പഞ്ചസാര, അമിനോ ആസിഡ്, സാലിസിലിക് ആസിഡ്, ലിഗ്‌നിന്‍, സാപോണിന്‍സ് തുടങ്ങിയവ ഉള്‍പെടുന്നു. ഇതിലെ വിറ്റാമിനുകള്‍ വിറ്റാമിന്‍ എ, സി, ഇ, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 12, കോളിന്‍ എന്നിവയാണ്. കറ്റാര്‍ വാഴയില്‍ കാല്‍സ്യം, കോപ്പര്‍, മഗ്‌നീഷ്യം, മംഗനീസ്, സെലേനിയം, സോഡിയം, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മിനറലുകളും അടങ്ങിയിരിക്കുന്നു. കറ്റാര്‍ വാഴ ജ്യൂസിന് ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുമുള്ള കഴിവുണ്ട്. ഹൃദയാരോഗ്യത്തിനും ഈ ചെടി മികച്ചതാണ്. ഇത് കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കും. നമ്മുടെ ശരീരത്തിന്റെ പി എച് ബാലന്‍സ് ചെയ്യുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ല ശ്വാസത്തിനും ഇത് മികച്ചതാണ്. ഗര്‍ഭാശയത്തെ ഉത്തേജിപ്പിക്കുകയും ആര്‍ത്തവം മെച്ചപ്പെടുത്തുകയും ചെയ്യും. പല…

Read More

ബി ടെക്കിലെ ആദ്യ ഗാനം പുറത്തിറങ്ങി

ബി ടെക്കിലെ ആദ്യ ഗാനം പുറത്തിറങ്ങി

ബിടെക്കിലെ ആദ്യ ഗാനം സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. ആസിഫലിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് ബിടെക്. സൗഹൃദവും പ്രണയവും യാത്രയും കാണിച്ചുകൊണ്ടുളള ഒരു മനോഹര ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. ‘ഒരേ നില ഒരേ വെയില്‍’ എന്നു തുടങ്ങുന്ന ഗാനം നിഖില്‍ മാത്യൂവാണ് പാടിയിരിക്കുന്നത്. നവാഗതനായ മൃദുല്‍ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോളേജ് പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രം യഥാര്‍ത്ഥ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. സണ്‍ഡേ ഹോളിഡേയിലെ നായിക അപര്‍ണ ബാലമുരളിയാണ് ഇത്തവണയും ആസിഫലിയുടെ നായികയാവുന്നത്. അനൂപ് മേനോനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, നിരജ്ഞന അനൂപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Read More