അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വീഡിയോദൃശ്യം അപകടമല്ല; സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍

അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വീഡിയോദൃശ്യം അപകടമല്ല; സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍

പാലക്കാട്: സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയ കിണറിനു സമീപമിരുന്ന് കുട്ടികള്‍ സെല്‍ഫിയെടുക്കുമ്പോള്‍ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വീഡിയോദൃശ്യം അപകടമല്ലെന്നും തന്റെ സിനിമയുടെ പ്രചാരണാര്‍ഥം ചിത്രീകരിച്ചതാണെന്നും സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍. തന്റെ പുതിയ ചിത്രം കൈകാര്യം ചെയ്യുന്നത് വാര്‍ത്തകള്‍ മാറിമറിയുന്നതിനെക്കുറിച്ചാണ്. സിനിമക്കു മുന്‍പ് അതില്‍ പറയുന്ന വിഷയത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുവാനും ഇത്തരം പ്രവണതയ്ക്കെതിരെയുള്ള സമരമെന്ന് നിലയ്ക്കുമാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും സംവിധായകന്‍ പറഞ്ഞു.ദൃശ്യങ്ങളില്‍ കിണറ്റില്‍ വീഴുന്ന അമ്മൂമ്മയായി അഭിനയിച്ച ഷൊര്‍ണൂര്‍ കൂനത്തറ സ്വദേശിനി രാജലക്ഷ്മി അമ്മയുമായി എത്തിയാണ് ഇദ്ദേഹം മാധ്യമങ്ങളെ കണ്ടത്. ആലപ്പുഴ സ്വദേശിനിയായ സ്ത്രീ കിണറ്റില്‍ വീണ് അപകടത്തില്‍പ്പെട്ടു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചത്.  

Read More

ദിലീപിന്റെ നായികയായി ഉര്‍വ്വശി എത്തുന്നു

ദിലീപിന്റെ നായികയായി ഉര്‍വ്വശി എത്തുന്നു

കേശു ഈ വീടിന്റെ നാഥന്‍ എന്ന നാദിര്‍ഷാ ചിത്രത്തില്‍ ദിലീപിന്റെ നായികയായി ഉര്‍വ്വശി എത്തുന്നു. ദിലീപ്നാദിര്‍ഷ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന പുതിയ ചിത്രമാണിത്. പ്രായമുള്ള ഒരാളുടെ ഗെറ്റപ്പിലാണ് ചിത്രത്തില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ ദിലീപിന്റെ സഹോദരിയായി പൊന്നമ്മ ബാബുവുമെത്തും. അടുത്ത വര്‍ഷത്തോടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. നാദിര്‍ഷയുടെ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തമിഴ് പതിപ്പിന് ശേഷം കേശുവിന്റെ ചിത്രീകരണം ആരംഭിക്കുക.  

Read More

മാര്‍പാപ്പ അനുഗ്രഹിച്ചപ്പോ കുഞ്ഞു ക്ലാപ്പറും അനുഗ്രഹിച്ചു.. കുഞ്ഞരിപ്പല്ലാല്‍

മാര്‍പാപ്പ അനുഗ്രഹിച്ചപ്പോ കുഞ്ഞു ക്ലാപ്പറും അനുഗ്രഹിച്ചു.. കുഞ്ഞരിപ്പല്ലാല്‍

മാര്‍പാപ്പയുടെ അനുഗ്രഹത്തിനായാണ് ജര്‍മ്മനിയില്‍ നിന്നും അച്ഛനും അമ്മയ്ക്കുമൊപ്പം കാര്‍ ക്ലാപ്പര്‍ എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞ് വത്തിക്കാനിലെത്തിയത്. അനുഗ്രഹ ചടങ്ങ് നടക്കുന്നതിനിടെ കുഞ്ഞിന്റെ അടുത്തെത്തിയ മാര്‍പാപ്പ അവനെ തലയിലും മുഖത്തുമെല്ലാം കൈവച്ച് അനുഗ്രഹിച്ചു. എന്നാല്‍ പിന്നീടാണ് അപ്രതീക്ഷിതമായ സംഭവം നടന്നത്. തന്റെ കുഞ്ഞി പല്ലുകള്‍ കൊണ്ട് മാര്‍പാപ്പയെ അവനും അനുഗ്രഹിച്ചു. പൊട്ടി തുടങ്ങിയ കുഞ്ഞി പല്ലുകള്‍ കൊണ്ട് മാര്‍പാപ്പയെ അവന്‍ കടിച്ചു. കടിയില്‍ വാ പൊളിച്ച് നില്‍ക്കുന്ന മാര്‍പാപ്പയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇവന്റ് മാനേജറായ ജാന്‍ ഹെന്നിങ്സിന്റെയും ടീച്ചറായ കെസ്റ്റിന്റെയും പുത്രനാണ് ഈ കുസൃതിക്കുടുക്ക. ജര്‍മനിയില്‍ നിന്നാണ് ഇവര്‍ മാര്‍പാപ്പയുടെ അനുഗ്രഹം തേടി വത്തിക്കാനില്‍ എത്തിയത്. മകന്‍ പോപ്പിനെ കടിച്ചപ്പോള്‍ മാതാപിതാക്കള്‍ തെല്ലൊന്ന് ആശങ്കപ്പെട്ടെങ്കിലും ഇപ്പോള്‍ മകന് മാര്‍പാപ്പയില്‍ നിന്ന് കിട്ടിയ അനുഗ്രഹത്തിന്റെ സന്തോഷത്തിലാണ് അവര്‍.

Read More

കൊല്ലത്ത് കെ.എസ്.ആര്‍.ടി ബസും ബൈക്കും കൂട്ടിയിച്ച് മൂന്നു മരണം

കൊല്ലത്ത് കെ.എസ്.ആര്‍.ടി ബസും ബൈക്കും കൂട്ടിയിച്ച് മൂന്നു മരണം

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്നു മരണം. കെ.എസ്.ആര്‍.ടി ബസും ബൈക്കും കൂട്ടിയിച്ചാണ് അപകടം. ഉച്ചക്ക് മൂന്നു മണിയോടെ കൊല്ലം തിരുമുക്കിലാണ് സംഭവം. ചാത്തന്നൂര്‍ സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്

Read More

ഭൂമിയിടപാട് കേസ്: ചീഫ് ജസ്റ്റിസിന്റെ നിലപാടില്‍ സംശയമുണ്ടെന്ന് പരാതിക്കാരന്‍

ഭൂമിയിടപാട് കേസ്: ചീഫ് ജസ്റ്റിസിന്റെ നിലപാടില്‍ സംശയമുണ്ടെന്ന് പരാതിക്കാരന്‍

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്‌സ് മാറി നില്‍ക്കേണ്ടിയിരുന്നുവെന്ന് കേസിലെ പരാതിക്കാരന്‍. സഭയുമായി ബന്ധമുള്ള ചീഫ് ജസ്റ്റിസിന്റെ നിലപാടില്‍ സംശയമുണ്ട്. സഭയുടെ പരിപാടികളില്‍ പങ്കെടുക്കുന്ന ആളാണ് ചീഫ് ജസ്റ്റിസ് എന്നും പോളച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read More

നമ്മള്‍ 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്: സുഹാനയുടെ വസ്ത്രത്തെ ട്രോളിയവര്‍ക്ക് കിട്ടിയ മറുപടി

നമ്മള്‍ 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്: സുഹാനയുടെ വസ്ത്രത്തെ ട്രോളിയവര്‍ക്ക് കിട്ടിയ മറുപടി

ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്റെ ഫാഷന്‍ ബോളിവുഡില്‍ ചര്‍ച്ചാ വിഷയമാണ്. 17 വയസ്സാണ് ഉളളതെങ്കിലും സുഹാനയുടെ ഫാഷന്‍ ബോളിവുഡിലെ പല താരസുന്ദരികളെയും കടത്തിവെട്ടുന്നതാണ്. സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ഇനി ഏവരും കാത്തിരിക്കുന്നത്. സുഹാനയ്ക്ക് ആരാധകരുടെ വലിയൊരു കൂട്ടം തന്നെയുണ്ട്. സോഷ്യല്‍ മീഡിയയിലും താരമാണ് ഷാരൂഖിന്റെ മകള്‍. അടുത്തിടെ സുഹാനയുടെ ഒരു ചിത്രം അമ്മ ഗൗരി ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഗൗരിയുടെ അമ്മ സവിത ചിബ്ബറിനൊപ്പം സുഹാനയും അനന്തരവള്‍ ആലിയ ചിബ്ബയും നില്‍ക്കുന്ന ചിത്രമായിരുന്നു ഗൗരി പോസ്റ്റ് ചെയ്തത്. ഇറക്കം കുറഞ്ഞ ഗോള്‍ഡന്‍ നിറത്തിലുളള വസ്ത്രമാണ് സുഹാന ധരിച്ചിരുന്നത്. ബ്ലാക് നിറത്തിലുളള ഓഫ് ഷോള്‍ഡര്‍ ആയിരുന്നു ആലിയയുടെ വേഷം. സുഹാനയുടെ വസ്ത്രത്തിനുനേരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴയായിരുന്നു. മുതിര്‍ന്നവരുടെ മുന്നില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുനില്‍ക്കാന്‍ നാണമില്ലേയെന്നും ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ല ഇതെന്നുമായിരുന്നു ചിലര്‍ കമന്റ്…

Read More

താരസുന്ദരി ദീപികയ്ക്ക് സുഖമില്ലെന്ന് റിപ്പോര്‍ട്ടുകള്‍

താരസുന്ദരി ദീപികയ്ക്ക് സുഖമില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ബോളിവുഡ് താരസുന്ദരി ദീപികയ്ക്ക് സുഖമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ചിത്രീകരണ തിരക്കുകള്‍ക്കിടയില്‍ ഭക്ഷണകാര്യങ്ങളില്‍ കാര്യമായി ശ്രദ്ധിക്കാന്‍ കഴിയാതിരുന്നതും വിശ്രമമില്ലാതായതുമാണ് കാരണം. നടി ഇപ്പോള്‍ ആരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സയിലാണ്. ദീപിക അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളുടെയും ഷൂട്ടിങ് മാറ്റിയിട്ടുണ്ട്. ബന്‍സാലി ചിത്രം പത്മാവതിന്റെ ചിത്രീകരണത്തിനിടെ നടിക്ക് പുറം വേദനയും കഴുത്തുവേദനയും കൂടിയിരുന്നു. അമിത ഭാരമുള്ള ആഭരണങ്ങള്‍ രാജകുമാരിയുടെ വേഷത്തിലെത്തിയ ദീപികയ്ക്ക് അണിയേണ്ടി വന്നതാണ് കാരണം. വിട്ടുമാറാത്ത പുറം വേദനയ്ക്കും കഴുത്തു വേദനയ്ക്കും ഫിസിയോ തെറാപ്പിയും താരം ചെയ്യുന്നുണ്ട്. വിശാല്‍ ഭരത്വാജ്, ആനന്ദ് എല്‍ റായി എന്നിവരുടെ ചിത്രങ്ങളിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്.

Read More

ടി പി വധം: പ്രതി പി കെ കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം

ടി പി വധം: പ്രതി പി കെ കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ.കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം. 70 വയസ് കഴിഞ്ഞവര്‍ക്കുള്ള ആനുകൂല്യത്തിന്റെ പേരിലാണ് ഇളവിന് ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികള്‍ ആരംഭിച്ചു. കണ്ണൂര്‍ എസ്പി റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ്. കുഞ്ഞനന്തന്റെ ബന്ധുക്കളുടെയും ടിപിയുടെ ഭാര്യ കെ.കെ.രമയുടെയും മൊഴിയെടുത്തു. എതിര്‍പ്പുണ്ടോ എന്നറിയാനാണ് രമയുടെ മൊഴിയെടുത്തത്. ശിക്ഷായിളവിനുള്ള നീക്കമല്ല, പൂര്‍ണമായും വിട്ടയക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് രമ ആരോപിച്ചു.

Read More

ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും !!!

ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും !!!

ഗൂഗിള്‍ മാപ്പ് ഇനി ഇംഗ്ലീഷില്‍ മാത്രമല്ല മലയാളത്തിലും ശബ്ദ നിര്‍ദ്ദേശങ്ങള്‍ തരും. ആഴ്ചകള്‍ക്ക് മുമ്പാണ് ഗൂഗിള്‍ ഈ ഫീച്ചര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അവതരിപ്പിച്ചത്. ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശം നല്‍കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുകയാണെന്ന് ചൊവ്വാഴ്ചയാണ് ഗൂഗിള്‍ അറിയിച്ചത്. ഗൂഗിളിന്റെ ഡെസ്‌ക്ടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമാണ്. ഇത്പ്ര യോജനപ്പെടുത്തണമെങ്കില്‍ ഗൂഗിള്‍ മാപ്പിലെ സെറ്റിങ്‌സില്‍ ഭാഷ തിരഞ്ഞെടുത്താല്‍ മാത്രം മതി. ‘200 മീറ്റര്‍ കഴിയുമ്പോള്‍ വലത്തോട്ട് തിരിയുക’, ’50 മീറ്റര്‍ കളിയുമ്പോള്‍ യു ടേണ്‍ എടുക്കുക’,തുടങ്ങിയ നിര്‍ദ്ദേശങ്ങളും ജിപിഎസ് കണക്ഷനില്ലാത്ത അവസരങ്ങളില്‍ ‘ജിപിഎസ് കണക്ഷന്‍ നഷ്ടമായി’ എന്നും ഗൂഗിള്‍ മാപ്പ് നിര്‍ദ്ദേശം തരും. അടുത്തിടെ മാപ്പില്‍ ഇംഗ്ലീഷിനൊപ്പം മലയാളം ഉള്‍പ്പടെയുള്ള ഭാഷകളില്‍ സ്ഥലപ്പേരുകള്‍ നല്‍കിക്കൊണ്ട് ഗൂഗിള്‍ മാപ്പ് പരിഷ്‌കരിച്ചിരുന്നു. ഇംഗ്ലീഷ് പരിജ്ഞാനമുള്ളവരുടെ എണ്ണം…

Read More

‘ആദ്യ വിവാഹത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു’ : മുഹമ്മദ് ഷമി

‘ആദ്യ വിവാഹത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു’ : മുഹമ്മദ് ഷമി

ഭാര്യ ഹസിന്‍ ജഹാനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി രംഗത്ത്. ഹസിന്‍ ജഹാന്റെ ആദ്യ വിവാഹത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ഇക്കാര്യങ്ങള്‍ തന്നില്‍ നിന്ന് ബോധപൂര്‍വ്വം ഹസിന്‍ ജഹാന്‍ മറച്ചുവെച്ചതായും മുഹമ്മദ് ഷമി ആരോപിച്ചു. ‘ഹസിന്‍ ജഹാന്‍ എന്നോട് കളവാണ് പറഞ്ഞിരുന്നത്. ഹസിന്‍ ജഹാന്റെ ആദ്യ ഭര്‍ത്താവ് ഷെയ്ക് സെയ്ഫുദീനെ കുറിച്ചോ ആ ബന്ധത്തിലുളള രണ്ട് പെണ്‍മക്കളോ കുറിച്ചോ എനിക്ക് അറിവുണ്ടായിരുന്നില്ല. ഹസിന്‍ ജഹാന്റെ മക്കളെ സഹോദരിയുടെ മക്കള്‍ എന്ന നിലയിലാണ് തന്നെ പരിചയപ്പെടുത്തിയിരുന്നതെന്നും’ ഷമി പറഞ്ഞു. 2010 ല്‍ വിവാഹം ബന്ധം വേര്‍പ്പെടുത്തിയ കാലം മുതല്‍ ഈ രണ്ട് പെണ്‍കുട്ടികളും ഹസിന്‍ ജഹാന്റെ ആദ്യ ഭര്‍ത്താവിനൊപ്പമാണ് താമസം. വിവാഹത്തിനു ശേഷമാണ് തന്റെ ഭാര്യ മുന്‍പ് വിവാഹിതയാണെന്നും ആ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടെന്നും താന്‍ അറിഞ്ഞതെന്നും ഷമി പറഞ്ഞു. 2002 ലായിരുന്നു ഹസിന്‍ ജഹാന്റെ…

Read More