നീതി ലഭിക്കും, അവള്‍ക്കൊപ്പമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്

നീതി ലഭിക്കും, അവള്‍ക്കൊപ്പമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്

നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങിയ ഘട്ടത്തില്‍ നടിക്ക് പിന്തുണയുമായി സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നു പോയ വേദനകളെയും കുറിച്ച് തുറന്നു പറയാനും പരാതി നല്‍കാനും തയാറായ ഞങ്ങളുടെ സഹപ്രവര്‍ത്തക നീതി തേടി വിചാരണ കോടതിയുടെ മുന്നിലെത്തുകയാണ്. ആരാണ് പ്രതിയെന്നും അവര്‍ക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ വ്യവസ്ഥയുമാണ്. എന്തു തീരുമാനവും നീതി പൂര്‍വ്വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതി കിട്ടുമെന്നും പ്രത്യാശിച്ചു കൊണ്ട് അവള്‍ക്കൊപ്പമെന്നാണ് കൂട്ടായ്മ ഫേസ്ബുക്കില്‍ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നു പോയ വേദനകളെയും കുറിച്ച് തുറന്നു പറയാനും പരാതി നല്കാനും തയ്യാറായ ഞങ്ങളുടെ സഹപ്രവര്‍ത്തക നീതി തേടി ഇന്ന് വിചാരണ കോടതിയുടെ മുന്നിലെത്തുകയാണ് .ആരാണ് പ്രതിയെന്നും അവര്‍ക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ…

Read More

വയല്‍കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു

വയല്‍കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു

കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍ ദേശീയ പാതക്കായി അളക്കുന്നതിനെതിരെ സമരം ചെയ്ത വയല്‍കിളികളുടെ സമരപ്പന്തല്‍ സി.പി.എം പ്രവര്‍ത്തകര്‍ കത്തിച്ചു. ബൈപാസിനായി സര്‍വെ ജോലിക്കായി അധികൃതര്‍ സ്ഥലത്തെത്തിയപ്പോള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയെത്തിയ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെയാണ് സി.പി.എം പ്രവര്‍ത്തകര്‍ സമരപ്പന്തലിന് തീയിട്ടത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയാണ് സമരസമിതി പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ പ്രതിഷേധ സമരം ആരംഭിച്ചത്. സി.പി.എം നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ച് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലരും സമരത്തില്‍ പങ്കെടുത്തിരുന്നു.

Read More

ജങ്ക് ഫുഡുകള്‍ക്കായുള്ള പരസ്യങ്ങളില്‍ ഇനി അഭിനയിക്കില്ല: ശിവകാര്‍ത്തി

ജങ്ക് ഫുഡുകള്‍ക്കായുള്ള പരസ്യങ്ങളില്‍ ഇനി അഭിനയിക്കില്ല: ശിവകാര്‍ത്തി

വലിയ എന്തെങ്കിലും തെറ്റില്‍ നിന്ന് സമൂഹത്തെ മുഴുവന്‍ തിരുത്തുന്നതിനേക്കാള്‍ വളരെ എളുപ്പമുള്ള കാര്യമാണ് ആ തെറ്റ് സ്വയം തിരുത്തുക എന്നുള്ളത്. അത്തരത്തിലുള്ള ഒരു തെറ്റാണ് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ശീതളപാനീയങ്ങളുടെ ഉപയോഗം. ഈയൊരു വിപത്തിനെതിരെയുള്ള ബോധവത്കരണം എന്ന രീതിയില്‍ പുറത്തിറക്കുന്ന ചിത്രത്തില്‍ നായകനാവുന്ന തെന്നിന്ത്യന്‍ താരം ശിവകാര്‍ത്തിയാണ് സമൂഹത്തെ ഉപദേശിക്കുക എന്നതിലപ്പുറം സ്വയം മാതൃകയാകാന്‍ കൂടി തീരുമാനമെടുത്തിരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ശീതളപാനീയങ്ങള്‍, ബര്‍ഗ്ഗര്‍, തുടങ്ങിയ ജങ്ക് ഫുഡുകള്‍ എന്നിവയ്‌ക്കെതിരെ പ്രതിഷേധവുമായാണ് വേലക്കാരന്‍ എന്ന ചിത്രമെത്തുന്നത്. തെന്നിന്ത്യന്‍ താരം ശിവകാര്‍ത്തി നായകനാകുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, നയന്‍താര തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് താന്‍ എന്തുകൊണ്ട് ഈ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായി എന്നതിനെപ്പറ്റി ശിവകാര്‍ത്തി വിശദമാക്കിയത്. ജങ്ക് ഫുഡുകള്‍ താന്‍ ഉപേക്ഷിച്ചിട്ട് വര്‍ഷങ്ങളായി. എന്റെ ശരീരത്തിന് നല്ലതല്ലെന്ന് തോന്നിയിട്ട് തന്നെയാണ് ആ ശീലം…

Read More

ബിജെപിയുടെ വ്യാജ വാര്‍ത്താ തന്ത്രങ്ങള്‍; മുന്‍ ഐടി സെല്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍

ബിജെപിയുടെ വ്യാജ വാര്‍ത്താ തന്ത്രങ്ങള്‍; മുന്‍ ഐടി സെല്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍

ബിജെപി എങ്ങനെ ഇന്ത്യയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാര്‍ട്ടിയുടെ ഐടി സെല്ലില്‍ മുന്‍പ് ജോലി ചെയ്തിരുന്ന മഹാവീര്‍. 2012 മുതല്‍ 2015 വരെയാണ് മഹാവീര്‍ ബിജെപിയുടെ ഐടി സെല്ലില്‍ പ്രവര്‍ത്തിച്ചത്. യൂട്യൂബറായ ധ്രുവ് രതിയാണ് മഹാവീറുമായി അഭിമുഖം നടത്തിയത്. രണ്ടു ഘടനയാണ് ബിജെപിയുടെ ഐടി സെല്ലിന് ഉള്ളതെന്ന് മഹാവീര്‍ പറയുന്നു. 150 പേരടങ്ങുന്ന സൂപ്പര്‍150 ടീം. മോദി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്നത് ഇവരാണ്. പിന്നീടുള്ളത് 50 പേര്‍ അടങ്ങുന്ന മറ്റൊരു ടീമാണ്. സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യാനും എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനുമാണ് ഈ ടീമിനെ ഉപയോഗിക്കുന്നത്. 50 പേര്‍ അടങ്ങുന്ന ടീമിലെ അംഗമായിരുന്നു മഹാവീര്‍. ഒരു ദിവസം ആയിരം രൂപയായിരുന്നു ശമ്പളം. സോഷ്യല്‍ മീഡിയയില്‍ ജാതി വിവേചനങ്ങള്‍ സൃഷ്ടിക്കുക, കുത്തിതിരിപ്പ് ഉണ്ടാക്കുക എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുക പേജുകളും അക്കൗണ്ടുകളും…

Read More

ഉപതിരഞ്ഞെടുപ്പ്: യുപിയില്‍ ബി ജെ പിയ്ക്ക് വന്‍ തിരിച്ചടി

ഉപതിരഞ്ഞെടുപ്പ്: യുപിയില്‍ ബി ജെ പിയ്ക്ക് വന്‍ തിരിച്ചടി

ലഖ്‌നോ: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലെന്ന് വിളിക്കാവുന്ന യു.പി, ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ തിരിച്ചടിയിലേക്ക്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരുടെ മണ്ഡലമായഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭ സീറ്റുകളില്‍ ബി.ജെ.പിയെ പിന്നിലാക്കി എസ്.പി ലീഡ് തുടരുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായഗോരഖ്പുരില്‍ ബി.ജെ.പി പിന്നിലാക്കി എസ്.പി സ്ഥാനാര്‍ഥി 14,000ത്തിലധികം ലീഡില്‍മുന്നേറുകയാണ്. ഫുല്‍പുരില്‍സമാജ് വാദി പാര്‍ട്ടി 20,000 വോട്ടിന്റെഭൂരിപക്ഷത്തിന് മുന്നിലാണ്. അതേസമയം ബീഹാറില്‍ അരാരിയ ലോക്‌സഭാ മണ്ഡലത്തില്‍ ആര്‍.ജെ.ഡിയാണ് മുന്നില്‍. 12,000 വോട്ടുകള്‍ക്കാണ് ഇവിടെ ആര്‍.ജെ.ഡി മുന്നേറുന്നത്. ബാബുവാ നിയമസഭാ മണ്ഡലത്തിലും ബി.ജെപി മുന്നിലുണ്ട്. ജഹനാന്‍ബാദ് നിയമസഭാ മണ്ഡലത്തില്‍ ആര്‍.ജെ.ഡിയാണ് മുന്നിലുള്ളത്. അതേസമയം ഗോരഖ്പുരില്‍ വേട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മാധ്യമങ്ങള്‍ക്ക് നിരോധം ഏര്‍പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. യു.പിയിലെ രണ്ട് മണ്ഡലങ്ങളിലും എസ്.പി…

Read More

വീപ്പയ്ക്കുള്ളിലെ കൊലപാതകം; പ്രതി മകളുടെ കാമുകനെന്ന് പോലീസ്

വീപ്പയ്ക്കുള്ളിലെ കൊലപാതകം; പ്രതി മകളുടെ കാമുകനെന്ന് പോലീസ്

കൊച്ചി: കൊച്ചിയില്‍ വീപ്പക്കുള്ളില്‍ കോണ്‍ക്രീറ്റ് നിറച്ച് സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു. ഉദയംപേരൂരില്‍ നിന്ന് കാണാതായ ശകുന്തളയെയാണ് കൊന്ന് വീപ്പയിലാക്കിയത്. തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി സജിത്താണ് പ്രതി. ശകുന്തളയുടെ മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ക്കുള്ളില്‍ സജിത്തിനേയും മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. സജിത്തും ശകുന്തളയുടെ മകളും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. ഈ അടുപ്പം ശകുന്തള ചോദ്യം ചെയ്താണ് കൊലപാതകത്തിന് കാരണമായത്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സജിത്ത് ജീവനൊടുക്കുകയായിരുന്നോ അതോ ഇയാളുടെ മരണത്തിന് പിന്നിലും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിച്ച് വരുകയാണ്. സജിത്തിന്റെ മൃതദേഹത്തില്‍ നടത്തിയ പരിശോധനയില്‍ പൊട്ടാസിയം സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വീപ്പ കായലില്‍ കൊണ്ടിടാന്‍ സജിത്തിനെ സഹായിച്ചവരേയും പോലീസ് തിരിച്ചറിഞ്ഞു. തങ്ങള്‍ക്ക് ഇതിനുള്ളില്‍ മൃതദേഹമാണെന്ന് അറിയില്ലായിരുന്നുവെന്നാണ് സഹായിച്ചവര്‍ പോലീസിനോട് പറഞ്ഞത്. മയക്കുമരുന്ന് ഇടപാടുകാര്‍ അടക്കമുള്ളവരെക്കുറിച്ചും മറ്റും എക്‌സൈസിനും പോലീസിനും വിവരം നല്‍കിയിരുന്ന ഇന്‍ഫോര്‍മറായിരുന്നു മരിച്ച സജിത്ത്.

Read More

വിചാരണക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണം: ആക്രമിക്കപ്പെട്ട നടി കോടതിയില്‍

വിചാരണക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണം: ആക്രമിക്കപ്പെട്ട നടി കോടതിയില്‍

കൊച്ചി: വിചാരണക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കോടതിയില്‍ ഹരജി നല്‍കി. വിചാരണ നടപടികള്‍ രഹസ്യമായിരിക്കണമെന്നും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നും ആവശ്യപ്പെട്ട് നടിയുടെ അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് നടിയുടെ ആവശ്യം. അതേസമയം, നടിക്ക് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഉണ്ടെങ്കില്‍ സ്വന്തം അഭിഭാഷകന്‍ എന്തിനെന്ന് കോടതി ചോദിച്ചു. ആവശ്യമെങ്കില്‍ പ്രോസിക്യൂട്ടറെ സഹായിക്കാമെന്നും നടിയുടെ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ദീലീപ് അടക്കം പത്ത് പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായി. എന്നാല്‍ 11, 12 പ്രതികള്‍ ഹാജരായില്ല. ദൃശ്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഹൈകോടതിയുടെ പരിഗണനയിലാണ് അവ നല്‍കാനാവില്ലെന്ന് കോടതിവ്യക്തമാക്കി. മെഡിക്കല്‍ പരിശോധന ഫലം ഉള്‍പടെയുള്ള മറ്റു രേഖകള്‍ നല്‍കാമെന്ന് കോടതി അറിയിച്ചു. തുടര്‍ന്ന് വിചാരണ 28 ലേക്ക് മാറ്റി. കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പും…

Read More

ഏത് നായകനൊപ്പമാണ് അഭിനയിച്ചതെന്ന് നോക്കിയാണ് ഒരു നായികയുടെ സക്‌സസ് വിലയിരുത്തുന്നത്: ആന്‍ഡ്രിയ

ഏത് നായകനൊപ്പമാണ് അഭിനയിച്ചതെന്ന് നോക്കിയാണ് ഒരു നായികയുടെ സക്‌സസ് വിലയിരുത്തുന്നത്: ആന്‍ഡ്രിയ

ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സൂപ്പര്‍താര സംസ്‌കാരത്തെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് നടി ആന്‍ഡ്രിയ. പുരുഷാധിപത്യം നിലനില്‍ക്കുന്നിടത്തോളം കാലം നടിമാരുടെ ഈ അവസ്ഥ മാറാന്‍ പോകുന്നില്ലെന്നും ആന്‍ഡ്രിയ പറയുന്നു. ഇന്ന് സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ ആരെന്ന് ചോദിച്ചാല്‍ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, രജനികാന്ത്, ഷാരൂഖ് ഖാന്‍ എന്നിവരുടെ പേരേ എല്ലാവരും പറയൂ, എന്തുകൊണ്ടാണ് ഒരു നടിയുടെ പേര് പറയാത്തത്. ആന്‍ഡ്രിയ ചോദിക്കുന്നു. എപ്പോഴും സൂപ്പര്‍സ്റ്റാറുകള്‍ ആണുങ്ങളാണെന്നും അവര്‍ക്ക് വേണ്ടി മാത്രമാണ് റോളുകള്‍ എഴുതുന്നതെന്നും ആന്‍ഡ്രിയ തുറന്നടിച്ചു. ആന്‍ഡ്രിയ നായികയായി എത്തി റാം സംവിധാനം ചെയ്ത തരമണി സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തിലെ കഥാപാത്രം വളരെ അഭിനവ മികവ് ആര്‍ജിച്ചതായിരുന്നു. ഏറെനാളുകള്‍ക്ക് ശേഷം സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം ഏറിയ ഒരു തമിഴ് സിനിമ തന്നെ ആയിരുന്നു തരമണി. ചിത്രത്തിലെ നടിയുടെ പ്രകടനത്തിന് നിരവധി അഭിനന്ദനങ്ങളും ലഭിച്ചു. എന്നാല്‍ ഈ ചിത്രത്തിന് ശേഷം തനിക്ക് ഒരു…

Read More

ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞു; ചുഴലിക്കാറ്റിന് സാധ്യതയില്ല

ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞു; ചുഴലിക്കാറ്റിന് സാധ്യതയില്ല

തിരുവനന്തപുരം: ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞതായി റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാനമൊട്ടാകെ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളം, ലക്ഷദ്വീപ് മേഖല ഉള്‍പ്പെടുന്ന മേഖലയില്‍ വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.

Read More

നടിയെ ആക്രമിച്ച കേസ്: പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകണം

നടിയെ ആക്രമിച്ച കേസ്: പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകണം

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങുന്നതിന്റെ ഭാഗമായി നടന്‍ ദിലീപ് അടക്കം 12 പ്രതികള്‍ ബുധനാഴ്ച കോടതിയില്‍ ഹാജരാകണം. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒന്നുമുതല്‍ ആറുവരെ പ്രതികളായ വേങ്ങൂര്‍ നെടുവേലിക്കുടിയില്‍ എന്‍.എസ്. സുനില്‍ എന്ന പള്‍സര്‍ സുനി (29), കൊരട്ടി തിരുമുടിക്കുന്ന് പാവതുശേരിയില്‍ മാര്‍ട്ടിന്‍ ആന്റണി (25), തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബി. മണികണ്ഠന്‍ (29), തലശ്ശേരി കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ വി.പി. വിജേഷ് (30), ഇടപ്പള്ളി കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ സലീം എന്ന വടിവാള്‍ സുനി (22), തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ പ്രദീപ് (23) എന്നിവരെ ഹാജരാക്കാന്‍ നിര്‍ദേശിച്ച് ജയില്‍ അധികൃതര്‍ക്ക് കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ജാമ്യത്തില്‍ കഴിയുന്ന ഏഴുമുതല്‍ 12 വരെ പ്രതികളായ കണ്ണൂര്‍ ഇരിട്ടി പൂപ്പിള്ളില്‍ ചാര്‍ലി തോമസ് (43), നടന്‍ ദിലീപ് (49), പത്തനംതിട്ട കോഴഞ്ചേരി സ്‌നേഹഭവനില്‍ സനില്‍കുമാര്‍ എന്ന…

Read More