പൂച്ചയോടൊത്ത് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു, കിട്ടിയത് കരണം പുകഞ്ഞ അടി !

പൂച്ചയോടൊത്ത് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു, കിട്ടിയത് കരണം പുകഞ്ഞ അടി !

ഓമനിച്ചു വളര്‍ത്തുന്ന പുന്നാര മൃഗങ്ങളുടെ ഫോട്ടോയെടുക്കുക എന്നത് എല്ലാ യജമാനന്‍മാര്‍ക്കും സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ ഓമനിച്ചു വളര്‍ത്തിയ പൂച്ചയുമായി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവതിക്കു പൂച്ചയുടെ കൈയില്‍ നിന്നും കിട്ടിയത് കരണത്ത് അടിയായിരുന്നു. റഷ്യയില്‍ നിന്നുള്ള വിഡീയോയിലാണ് പൂച്ച യുവതിയുടെ കരണത്ത് അടിച്ചിരിക്കുന്നത്. പൂച്ചയെപ്പോലെ ക്യൂട്ട് ലുക്ക് വരുത്തി സെല്‍ഫിമോഡ് ഓണാക്കി ക്യാമറ പൂച്ചയ്ക്കുനേരെ യുവതി പിടിച്ചു. പൂച്ച ഉമ്മ തരുമെന്നായിരുന്നു യുവതിയുടെ പ്രതീക്ഷ. എന്നാല്‍ ക്യാമറ കണ്ട പൂച്ച പമ്മി പമ്മി യുവതിയുടെ കവിളിന്റെ അടുതെത്തി, ക്യാമറയിലേക്ക് ഒന്നു നോക്കി പിന്നെ കൊടുത്തു ഠപ്പേന്ന് ഒരു അടി. അപ്രതീക്ഷിതമായ അടിയില്‍ യുവതി വേദനകൊണ്ട് പുളഞ്ഞു. ഇരയാകുമെന്ന വിചാരത്തിലാണ് പൂച്ച ക്യാമറയുടെ അടുത്തേക്ക് എത്തുന്നത്. ഏതായാലും ഉമ്മ പതിഞ്ഞില്ലെങ്കിലും അടി ക്യാമറയില്‍ നന്നായി പതിഞ്ഞിട്ടുണ്ട്.

Read More

സെക്സ് മനുഷ്യന്റെ വിശപ്പും വികാരവുമാണ്, ദാമ്പത്യ വലയത്തിനുള്ളില്‍ മാത്രമേ സെക്സില്‍ ഇടപെടാനാവൂ എന്നത് മണ്ടത്തരം; വിദ്യാ ബാലന്‍

സെക്സ് മനുഷ്യന്റെ വിശപ്പും വികാരവുമാണ്, ദാമ്പത്യ വലയത്തിനുള്ളില്‍ മാത്രമേ സെക്സില്‍ ഇടപെടാനാവൂ എന്നത് മണ്ടത്തരം; വിദ്യാ ബാലന്‍

ഡേര്‍ട്ടി പിക്ചറിലൂടെ തനിക്കും ഹോട്ടാകാന്‍ കഴിയുമെന്ന് തെളിയിച്ച നടിയാണ് വിദ്യാ ബാലന്‍. തുമാരി സുലുവാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷന്‍ വേളകളില്‍ സെക്സിനെക്കുറിച്ച് താരം തുറന്നു സംസാരിച്ചിരുന്നു. ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളില്‍ മാത്രം ഒതുക്കേണ്ട ഒന്നല്ല സെക്സെന്ന് താരം പറയുന്നു. ഇത് മനുഷ്യന്റെ രണ്ടാമത്തെ വിശപ്പും വികാരവുമാണെന്നും താരം പറഞ്ഞു. ”സെക്സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പും വികാരവുമാണ്. അതേക്കുറിച്ച് സംസാരിക്കാനെന്തിനു മടിക്കുന്നു? ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളില്‍ മാത്രമേ സെക്സില്‍ ഇടപെടാനാവൂ എന്നും അത് ജന്മം നല്‍കുന്ന ഒരു പ്രക്രിയകൂടിയാണെന്നും മാത്രമാണ് നമ്മുടെ ഇന്ത്യന്‍ സാംസ്‌കാരികത അനുശാസിക്കുന്നത്. ഇത് നമ്മുടെ ലൈംഗിക ഉത്തേജനത്തെ, ഇണചേരുമ്പോഴുള്ള പരമാനന്ദത്തെ തടയിടുകയല്ലേ ചെയ്യുക? ഒരു സമ്പൂര്‍ണലൈംഗിക ആസ്വാദനം ഇവിടെ നഷ്ടപ്പെടുകയല്ലേ ചെയ്യുന്നത്? ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. എങ്കിലും ഇന്നുവരെ സെക്സിനെക്കുറിച്ച് പരസ്യമായി സംസാരിക്കുന്ന…

Read More

തേനിയിലെ കാട്ടുതീ: മരണസംഖ്യ ഉയരാന്‍ സാധ്യത

തേനിയിലെ കാട്ടുതീ: മരണസംഖ്യ ഉയരാന്‍ സാധ്യത

കേരള തമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കുരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. കൊല്ലപ്പെട്ടവരില്‍ മലയാളിയുമുണ്ട്. കോട്ടയം സ്വദേശിനി ബീനയാണ് കാട്ടുതീയില്‍ കുടുങ്ങിയ മലയാളി. ബീനയടക്കമുള്ളവരെ വനത്തിന് പുറത്തെത്തിക്കാന്‍ ശ്രമം തുടരുകയാണ്. കേരളത്തില്‍ നിന്ന് കൂടുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചിലിനായി തേനിയില്‍ എത്തിയിട്ടുണ്ട്. അതേസമയം 8 പേര്‍ സംഭവസ്ഥലത്ത് വെന്ത് മരിച്ചതായി രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയ നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം തേനി ഡിവൈഎസ്പി അടക്കമുള്ളവര്‍ ഇതുവരെയും സ്ഥരീകരിക്കാന്‍ തയ്യാറായിട്ടില്ല. മലമുകളില്‍ കുടുങ്ങിയ 18 പേരുടെ നില ഗുരുതരമെന്ന് സൂചന. കാട്ടില്‍ അകപ്പെട്ട 36 അംഗ സംഘത്തില്‍ 25 സ്ത്രീകളും 8 പുരുഷന്മാരും 3 കുട്ടികളുമാണ് ഉള്ളത്. ഇതുവരെ 15 പേരെ മാത്രമാണ് ആശുപത്രിയില്‍ എത്തിക്കാനായത്. തമിഴ്‌നാട് കോയമ്പത്തൂര്‍ ഈറോഡ് നിന്നും വിനോദ സഞ്ചാരത്തിനെത്തിയ കോളേജ് വിദ്യാര്‍ത്ഥിനികളാണ്…

Read More

ദലിത് സ്ത്രീകളെ തല്ലുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തു: ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്

ദലിത് സ്ത്രീകളെ തല്ലുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തു: ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്

രുദ്രപൂര്‍: ദലിത് സ്ത്രീകളെ തല്ലുകയും ജാതിപറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തതിന് ഉത്തരാഖണ്ഡില്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് എം.എല്‍.എ രാജ്കുമാര്‍ തുക്രാലിനെതിരെ പട്ടികജാതി-വര്‍ഗ പീഡനം തടയല്‍ നിയമപ്രകാരം കേസെടുത്തത്. രണ്ട് ബി.ജെ.പി നേതാക്കളും പ്രതികളാണ്. ദമ്പതികള്‍ തമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ എം.എല്‍.എയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിനിടെയാണ് സംഭവം.ചര്‍ച്ചക്കിടെ വരന്റെയും വധുവിന്റെയും കുടുംബക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ, പ്രകോപിതനായ എം.എല്‍.എ ചില സ്ത്രീകളെ തല്ലുകയായിരുന്നു. ഇതുസംബന്ധിച്ച് രാം കിഷോര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്ന് ഉധംസിങ് നഗര്‍ എസ്.എസ്.പി പറഞ്ഞു.

Read More