ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍

ദില്ലി: ജിഎസ്ടി കൗണ്‍സിലിന്റെ 26-ാമത് യോഗം ഇന്ന് ദില്ലിയില്‍ ചേരും. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജിഎസ്ടിക്ക് കീഴില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സംവിധാനം ലളിതവത്കരിക്കുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ജിഎസ്ടിആര്‍ 1,2,3 ഫോമുകളിലായാണ് പ്രതിമാസ റിട്ടേണ്‍ സമര്‍പ്പിക്കുന്നത്. ഇത് ഒഴിവാക്കി ജിഎസ്ടിആര്‍ 3 ബി ഫോം മാത്രം നിലനിര്‍ത്തുന്നതിനെപ്പറ്റി കഴിഞ്ഞ യോഗത്തില്‍ ചര്‍ച്ച നടന്നതായി ജയ്റ്റ്‌ലി നേരത്തെ പറഞ്ഞിരുന്നു. റിട്ടേണ്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഒറ്റ ഫോമിലേക്ക് ചുരുക്കിക്കൊണ്ടുവരാനാണ് ശ്രമം. ഇത് സംബന്ധിച്ച അന്തിമ തീരുമാനവും ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായേക്കും. ദില്ലിയിലെ വിഗ്യാന്‍ ഭവനിലാണ് യോഗം ചേരുന്നത്.

Read More

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനൊരുങ്ങി സർക്കാർ

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇന്നലെ ചേര്‍ന്ന ഇടതുമുന്നണിയോഗത്തില്‍ മുഖ്യമന്ത്രി തന്നെയാണ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. പെന്‍ഷന്‍ പ്രായം 60 ആക്കുന്നതിനെക്കുറിച്ച് അതാത് പാര്‍ട്ടികള്‍ ആലോചിച്ച് തീരുമാനം പറയണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.തൊട്ടാല്‍ കൈപൊള്ളുമെന്നതുകൊണ്ട് പലവട്ടം ആലോചനകള്‍ വന്നിട്ടും മാറ്റിവെച്ച തീരുമാനമാണ് മുഖ്യമന്ത്രി തന്നെ ഇടതുമുന്നണിയോഗത്തില്‍ വീണ്ടും മുന്നോട്ടു വെച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാതെ മുന്നോട്ടു പോകാനാവാത്ത പ്രതിസന്ധിയാണെന്നും ഘടക കക്ഷികള്‍ വിഷയത്തില്‍ തീരുമാനം അറിയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. 3300 കോടി ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നും വായ്പയെടുത്താണ് നിലവില്‍ രൂക്ഷമായ പെന്‍ഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബാങ്കുകള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശമാണ് പെന്‍ഷന്‍ പ്രായ വര്‍ധനവെന്നും കോര്‍പ്പറേഷന്റെ പുനരുദ്ധാരണത്തെക്കുറിച്ച് പഠിച്ച സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലും ഇക്കാര്യം തന്നെയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചു. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ അടുത്ത മന്ത്രിസഭാ…

Read More

പ്രത്യേക പ്രാര്‍ഥനക്കായി രജനീകാന്ത് വീണ്ടും ഹിമാലയത്തിലേക്ക്

പ്രത്യേക പ്രാര്‍ഥനക്കായി രജനീകാന്ത് വീണ്ടും ഹിമാലയത്തിലേക്ക്

ചെന്നൈ: നടന്‍ രജനീകാന്ത് വീണ്ടും ഹിമാലയം സന്ദര്‍ശിക്കുന്നു. പ്രത്യേക പ്രാര്‍ഥനകള്‍ നടത്താനും ബാബാജി ആശ്രമം സന്ദര്‍ശിക്കാനുമാണ് അദ്ദേഹത്തിന്റെ യാത്രയെന്ന് രജനിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച ചെന്നൈയില്‍നിന്ന് വിമാനമാര്‍ഗം സിംലയിലെത്തുന്ന രജനി പിന്നീട് ഋഷികേശ് സന്ദര്‍ശിക്കും. ആത്മീയഗുരു ബാബാജിയുടെ സ്മരണയ്ക്കായി നിര്‍മിക്കുന്ന ആശ്രമത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഒരാഴ്ചയാണ് ഹിമാലയ സന്ദര്‍ശനത്തിനായി മാറ്റി വച്ചിരിക്കുന്നത്.

Read More

എലൈറ്റ് ആശൂപത്രിയിൽ ചികിത്സ കിട്ടാതെ വീണ്ടും മരണം; വാഹനാപകടത്തില്‍ പരിക്കേറ്റ രണദേവൻ മരിച്ചു

എലൈറ്റ് ആശൂപത്രിയിൽ ചികിത്സ കിട്ടാതെ വീണ്ടും മരണം; വാഹനാപകടത്തില്‍ പരിക്കേറ്റ രണദേവൻ മരിച്ചു

തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ച യുവാവ് മരിച്ചു. നെടുപുഴ ഹെര്‍ബെര്‍ട്ട് നഗര്‍ സ്വദേശി പാലാവീട്ടില്‍ രണദേവ് (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂര്‍ക്കഞ്ചേരി വലിയാലുക്കല്‍ പെട്രോള്‍ പമ്പിനു സമീപം ഓട്ടോയിടിച്ച് തലയ്ക്കു ഗുരുതര പരിക്കേറ്റ രണദേവ് തൃശൂര്‍ ദയ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട രണദേവിനെ ആദ്യം കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സ നിഷേധിച്ചത് വന്‍ വിവാദത്തിനും പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. യഥാസമയം ചികില്‍സ ലഭ്യമാകാതായതോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. മരിച്ച രണദേവ് അതേസമയം അപകടത്തില്‍പ്പെട്ട് ഗുരുതര പരിക്കേറ്റയാള്‍ക്ക് ചികില്‍സ നിഷേധിച്ച തൃശൂരിലെ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്. അപകടത്തില്‍പ്പെടുന്ന ആളുകള്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഉറപ്പാക്കിയുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്റെ നഗ്‌നമായ ലംഘനമാണ് കൂര്‍ക്കഞ്ചേരി എലൈറ്റ് മിഷന്‍ ആശുപത്രി നടത്തിയത്. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ്…

Read More