യുപിയില്‍ വീണ്ടും അംബേദ്കര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം

യുപിയില്‍ വീണ്ടും അംബേദ്കര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം

അസംഗഡ്: പ്രതിമകള്‍ക്കെതിരായ ആക്രമണത്തിന് വീണ്ടും ഇരയായി അംബേദ്കര്‍ പ്രതിമ. ഉത്തര്‍ പ്രദേശില്‍ രണ്ടാം തവണയാണ് അംബേദ്കര്‍ പ്രതിമക്കെതിരെ ആക്രമണമുണ്ടാകുന്നത്. ഇന്ന് രാവിലെ അസംഗഡിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നേരത്തെ, മീററ്റില്‍ വികൃതമാക്കിയ പ്രതിമ പിന്നീട് നന്നാക്കിയിരുന്നു. ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയത്തിനു പിറകെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരി ലെനിന്റെ പ്രതിമ ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. അതിനു പിറകെ പലയിടങ്ങളിലും പ്രതിമ വികൃതമാക്കല്‍ അരങ്ങേറി. തമിഴ്‌നാട്ടില്‍ സാമൂഹിക പരിഷ്‌കര്‍ത്താവ് വി രാമസ്വാമി, കൊല്‍ക്കത്തയില്‍ ജനസംഘ് സ്ഥാപകന്‍ ശ്യാമ പ്രസാദമുഖര്‍ജി, പിന്നീട് അംബേദ്ക്കര്‍ എന്നിവരുടെ പ്രതിമകള്‍ വികൃതമാക്കപ്പെട്ടു. ഈ നടപടിയെ പ്രധാനമന്ത്രി വിമര്‍ശിക്കുകയും ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സംസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും പ്രതിമ വികൃതമാക്കല്‍ നിര്‍ബാധം തുടരുകയാണ്.

Read More

മധുവിന്റെ കൊലപാതകം: മജിസ്‌ട്രേറ്റ് അന്വേഷണം തുടങ്ങി

മധുവിന്റെ കൊലപാതകം: മജിസ്‌ട്രേറ്റ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം തുടങ്ങി. ഹൈകോടതി നിര്‍ദ്ദേശ പ്രകാരം മണ്ണാര്‍ക്കാട് ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം. രമേശാണ് അട്ടപ്പാടിയിലെത്തി അന്വേഷണം ആരംഭിച്ചത്. മധുവിനെ പിടികൂടിയ മുക്കാലി വനമേഖലയിലും, മര്‍ദിച്ച മറ്റു സ്ഥലങ്ങളിലുമെല്ലാം മജിസ്‌ട്രേറ്റ് സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തും. മധുവിന്റെ അമ്മ മല്ലി, സഹോദരിമാര്‍ എന്നിവരില്‍ നിന്നും മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തും. നാട്ടുകാര്‍ പിടികൂടിയ മധുവിനെ മര്‍ദിച്ച് അവശനാക്കി പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ സ്റ്റേഷനിലേക്ക് പോവുന്ന വഴിയില്‍ മധു മരിച്ചു. ഇക്കാര്യത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇക്കാര്യവും മജിസ്‌ട്രേറ്റ് അന്വേഷിക്കും.

Read More

രാജ്യസഭയിലേക്ക് വീരേന്ദ്രകുമാര്‍ മത്സരിക്കും

രാജ്യസഭയിലേക്ക് വീരേന്ദ്രകുമാര്‍ മത്സരിക്കും

തിരുവനന്തപുരം: ഇടതുമുന്നണിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയായി എം.പി വീരേന്ദ്രകുമാറിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന ജെ.ഡി.യു പാര്‍ലമന്റെറി ബോര്‍ഡ് യോഗത്തിലാണതീരുമാനം. ഇടതസ്വതന്ത്രനായിട്ടായിരിക്കും വീരേന്ദ്രകുമാര്‍ മത്‌സരിക്കുക. ഏകകണ്ഠമായാണ് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്തതെന്ന് ജെ.ഡി.യു സെക്രട്ടറി ശൈഖ പി.ഹാരിസ് പറഞ്ഞു. മതേതരത്വത്തിന്റെ പേരില്‍ രാജിവെച്ചതിനാല്‍ വീരേന്ദ്ര കുമാറിന് തന്നെ സീറ്റ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് 12ന് നാമനിര്‍ദേശ പത്രിക നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ജനതാദള്‍ എസുമായി ലയിക്കാന്‍ സാധ്യമല്ലെന്നും ഇടതുമുന്നണി പ്രവേശനം അടുത്തയോഗത്തില്‍ ചര്‍ച്ചയാകുമെന്നും ഹാരിസ് പറഞ്ഞു. ജെ.ഡി.യുവിനെ തല്‍ക്കാലം മുന്നണിയില്‍ അംഗമാക്കേണ്ടെന്നും അവരുമായി സഹകരണമാകാമെന്നും വെള്ളിയാഴ്ച ചേര്‍ന്ന എല്‍.ഡി.എഫ് യോഗം തീരുമാനിച്ചിരുന്നു. വീരേന്ദ്രകുമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് ജെ.ഡി.യുവിന് തന്നെ നല്‍കാനും തീരുമാനമായിരുന്നു. അത് പ്രകാരമാണ് സീറ്റ് വീരേന്ദ്രകുമാറിന് ലഭിച്ചത്. ഈമാസം 23ന് തെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യസഭാ സീറ്റിലേക്ക് 12നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട…

Read More

ഊബറിന്റെ ബ്രാന്‍ഡ് അംബാസഡറായി വിരാട് കോഹ്ലി

ഊബറിന്റെ ബ്രാന്‍ഡ് അംബാസഡറായി വിരാട് കോഹ്ലി

കൊച്ചി: ഊബറിന്റെ ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ നിയമിച്ചു. ഏഷ്യ-പസിഫിക് മേഖലയില്‍ ആദ്യമായിട്ടാണ് ഊബര്‍ ഒരു ബ്രാന്‍ഡ് അംബാസഡറെ നിയമിക്കുന്നത്. വരും വര്‍ഷങ്ങളില്‍ കോടിക്കണക്കിനാളുകള്‍ക്കു മികച്ച സേവനം നല്‍കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് വിരാട് കോഹ്ലിയും ഊബറും തമ്മിലുണ്ടാക്കിയിട്ടുള്ള ഈ പങ്കാളിത്തമെന്ന് ഊബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ പ്രസിഡന്റ് അമിത് ജയിന്‍ പറഞ്ഞു. ഇന്ന് ഊബര്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന റൈഡ്ഷെയറിംഗ് ആപ്പാണ്. തങ്ങളുടെ ഡ്രൈവര്‍ പങ്കാളികള്‍ക്കും യാത്രക്കാര്‍ക്കും പ്രയോജനം ലഭിക്കുന്ന വിധത്തില്‍ കൂടുതല്‍ ഇതിനെ ഏറ്റവും നവീനമാക്കുവാന്‍ തുടര്‍ച്ചയായും നിക്ഷേപം നടത്തിവരികയാണ് തങ്ങള്‍-ജയിന്‍ വ്യക്തമാക്കി. വരും നാളുകളില്‍ ഊബര്‍ ഇന്ത്യ നടപ്പാക്കുന്ന മാര്‍ക്കറ്റിങ്- ഉപഭോക്തൃ നീക്കങ്ങളില്‍ വിരാട് കോഹ്ലിയും സജീവമായി പങ്കെടുക്കുമെന്ന് ഊബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാര്‍ക്കറ്റിങ് തലവന്‍ സഞ്ജയ് ഗുപ്ത…

Read More

സഹസംവിധായികയായി നിമിഷ !

സഹസംവിധായികയായി നിമിഷ !

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമ കണ്ടവര്‍ ആരും അതിലെ നായികയെ മറക്കില്ല. ഇനി നിമിഷ നായിക മാത്രമല്ല. സഹസംവിധായിക കൂടിയാണ്. ടോവിനോ തോമസ് നായകനാകുന്ന ചിത്രത്തിലാണ് താരം സഹസംവിധായകയുടെ വേഷം കൈകാര്യം ചെയുന്നത് . ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന മധുപാല്‍ ചിത്രത്തിലാണ് നിമിഷ സഹസംവിധായികയായി പ്രവര്‍ത്തിക്കുന്നത്. ഈ സിനിമയില്‍ നായികയായും നിമിഷ തന്നെയാണ് വേഷമിടുന്നത്. നിമിഷ ഈ സിനിമയില്‍ ഹന്ന എലിസബത്ത് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് വി സിനിമാസാണ്. ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

Read More

അപൂര്‍വ്വരോഗം ബാധിച്ച് വെളുത്ത പാമ്പ്

അപൂര്‍വ്വരോഗം ബാധിച്ച് വെളുത്ത പാമ്പ്

പാലുപോലെ വെളുത്തിരിക്കുന്ന ഈ പാമ്പിനെ കണ്ടോ? ഓസ്ട്രേലിയയിലെ ടെറിട്ടറി വന്യജീവി പാര്‍ക്കില്‍ കാണുന്ന സ്ലേറ്റി ഗ്രേ ഇനത്തില്‍പ്പെട്ട പാമ്പാണിത്. ഗ്രേ കളറില്‍ കാണുന്ന പാമ്പ് വെളുത്തിരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് വന്യജീവി പാര്‍ക്കിലെ ജീവനക്കാര്‍. ഈ വെളുത്ത തൊലിയുടെ രഹസ്യം ഒരു രോഗമാണ്. ആല്‍ബിനോ എന്ന ജനിതകരോഗം ബാധിച്ച് വെളുത്തുപോയതാണ് ഈ പാമ്പ്. നിരവധി പാമ്പുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെങ്കിലും ഇതിനെ വ്യത്യസ്തനാക്കുന്നത് നിറമാണ്. സാധാരണ ആല്‍ബിനോ പാമ്പുകളുടെ നിറം ഇളം പിങ്കാണ്. എന്നാല്‍ ഈ പാമ്പിന്റെ ശരീരം പൂര്‍ണമായും തൂവെള്ള നിറത്തിലാണ്. കണ്ടാല്‍ ആരും അറിയാതൊന്ന് നാേക്കിപ്പോകും. വടക്കന്‍ ഓസ്ട്രേലിയയിലെ വനാതിര്‍ത്തിയിലാണ് വെളുത്ത പാമ്പിനെ കണ്ടെത്തിയത്. ഇതുവരെ കാണാത്ത നിറത്തില്‍ പാമ്പിനെ കണ്ടതോടെ പ്രദേശവാസികളാണ് വനം വകുപ്പിനെ വിവരമറിയിച്ചത്. ഉദ്യോഗസ്ഥരെത്തി പാമ്പിനെ വിശദമായ പരിശോധിച്ചു. സാധാരണ ആല്‍ബിനോ രോഗം ബാധിക്കുന്ന ജീവികളുടെ കണ്ണുകള്‍ കടുത്ത പിങ്ക് നിറത്തിലാണ്…

Read More

അഞ്ജാത രോഗത്തിനായി ചികിത്സക്ക് പോയ ഇര്‍ഫാന്‍ ഖാന് പ്രാര്‍ത്ഥനയര്‍പ്പിച്ച ആരാധകര്‍ക്ക് നന്ദിയര്‍പ്പിച്ച് ഭാര്യ

അഞ്ജാത രോഗത്തിനായി ചികിത്സക്ക് പോയ ഇര്‍ഫാന്‍ ഖാന് പ്രാര്‍ത്ഥനയര്‍പ്പിച്ച ആരാധകര്‍ക്ക് നന്ദിയര്‍പ്പിച്ച് ഭാര്യ

മുംബൈ: അജ്ഞാത രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന് നല്‍കിയ പ്രാര്‍ഥനകള്‍ക്കും പിന്തുണക്കും നന്ദി അറിയിച്ച് ഭാര്യ. ഫേസ്ബുക്കിലൂടെയാണ് ഖാന്റെ ഭാര്യ സുതപ സിക്ക്ദര്‍ ആരാധകര്‍ക്ക് നന്ദി അറിയിച്ചത്. കോളുകള്‍ക്കും, മെസ്സേജുകള്‍ക്കും മറുപടി നല്‍കാതിരുന്നതിന് സുതപ ആരാധകരോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ മാപ്പ് ചോദിച്ചു .തന്റെ ആത്മാര്‍ഥ സുഹൃത്തും, ഭര്‍ത്താവുമായ ഖാന്‍ ഒരു പോരാളിയാണ്. ശക്തമായി തന്നെ എല്ലാ പ്രതിബന്ധങ്ങളും അദ്ദേഹം മറി കടക്കുമെന്നും സുതപ പോസ്റ്റില്‍ പറയുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് അപേക്ഷിച്ച അവര്‍ ആരാധകരുടെ അനാവശ്യ ആകാംക്ഷ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് അഞ്ജാത രോഗത്തെ തുടര്‍ന്ന് ചികിത്സക്കായി പോവുന്നുവെന്ന് ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററിലൂടെ അറിയിച്ചത്. അഭ്യൂഹങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.  

Read More

മൗറീഷ്യസിലെ ആദ്യ വനിതാ പ്രസിഡന്റ് അമീന ഗരീബ് ഫക്കീം സ്ഥാനമൊഴിയുന്നു

മൗറീഷ്യസിലെ ആദ്യ വനിതാ പ്രസിഡന്റ് അമീന ഗരീബ് ഫക്കീം സ്ഥാനമൊഴിയുന്നു

ലാഗോസ്: സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് മൗറീഷ്യസിലെ ആദ്യ വനിതാ പ്രസിഡന്റ് അമീന ഗരീബ് ഫക്കീം സ്ഥാനമൊഴിയുന്നു. സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജി. പ്രസിഡന്റ് അടുത്തയാഴ്ച്ച സ്ഥാനമൊഴിയുമെന്ന് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്‌നൗത്ത അറിയിച്ചു. രാജ്യം 50ാമത് സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനിരിക്കെയാണ് പ്രസിഡന്റിന്റെ രാജി. സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 12 ന് സ്ഥാനമൊഴിയുമെന്നാണ് റിപ്പോര്‍ട്ട്.മൗറീഷ്യസില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലണ്ടന്‍ ആസ്ഥാനമായ സന്നദ്ധസംഘടന നല്‍കിയ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങിയെന്നാണ് അമീനക്കെതിരായ ആരോപണം. 2016ലാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ഒരു പ്രാദേശിക ചാനല്‍ പുറത്തുവിട്ടത്. എന്നാല്‍, താന്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അമീന.വിദ്യാഭ്യാസ സംബന്ധമായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പ്ലാനറ്റ് എര്‍ത് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ഇറ്റലി, ദുബൈ എന്നീ രാജ്യങ്ങളില്‍ വന്‍തുകക്ക്…

Read More

ബി.ജെ.പിയിലേക്കോ സി.പി.എമ്മിലേക്കോ ഇല്ല: കെ.സുധാകരന്‍

ബി.ജെ.പിയിലേക്കോ സി.പി.എമ്മിലേക്കോ ഇല്ല: കെ.സുധാകരന്‍

കണ്ണൂര്‍: ഒരിക്കലും ബി.ജെ.പിയിലേക്കോ സി.പി.എമ്മിലേക്കോ പോവില്ലെന്ന് കെ.സുധാകരന്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയില്‍ നിന്ന് ക്ഷണം കിട്ടിയെന്ന് തുറന്ന് പറഞ്ഞത് ധാര്‍മ്മികത കൊണ്ടാണ്. താന്‍ ബി.ജെ.പിയിലേക്കെന്ന ഇടതു പക്ഷത്തിന്റെ പ്രചരണം ആരുടെയെങ്കിലും ഉള്ളില്‍ തെറ്റിദ്ധാരണയുണ്ടാക്കിയെങ്കില്‍ അത് ഉപേക്ഷിക്കണം പ്രസംഗങ്ങളില്‍ താന്‍ ഏറിയ പങ്കും സംസാരിക്കുന്നത് ബി.ജെ.പിക്കെതിരെയാണ്. കണക്കുകള്‍ ഉദ്ധരിച്ച് ബി.ജെ.പി രാജ്യത്തുണ്ടാക്കിയേക്കാവുന്ന പ്രശ്‌നങ്ങള്‍ പറയുന്ന തനിക്കെതിരെ സി.പി.എം രാഷ്ട്രീയ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എം ഫാസിസ്റ്റ് പാര്‍ട്ടിയാണെന്ന് പറഞ്ഞത് സി.പി.ഐ തന്നെയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അതേസമയം തലശ്ശേരി കലാപം വീണ്ടും അന്വേഷിക്കണെന്ന്ആവശ്യപ്പെട്ട സുധാകരന്‍കൈരളി ചാനല്‍ ചെയ്തത് മാധ്യമ വ്യഭിചാരമാണെന്നും ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

Read More

സ്വാതന്ത്ര്യം ലഭിച്ചതില്‍ സന്തോഷം: ഹദിയ

സ്വാതന്ത്ര്യം ലഭിച്ചതില്‍ സന്തോഷം: ഹദിയ

കോഴിക്കോട്: ഒരുമിച്ചു ജീവിക്കാന്‍ വേണ്ടി നടത്തിയ നിയമപോരാട്ടത്തില്‍ കൂടെ നിന്ന പോപ്പുലര്‍ ഫ്രണ്ടിന് നന്ദിയെന്ന് ഹാദിയയും ഷെഫിന്‍ ജഹാനും. കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.മുസ്‌ലിമാകാന്‍ താന്‍ ആദ്യം മറ്റു സംഘടനകളെയാണ് സമീപിച്ചത്. എന്നാല്‍ ആരും സഹായിച്ചില്ല. പോപ്പുലര്‍ ഫ്രണ്ടാണ് സഹായിച്ചതെന്നും ഹാദിയ പറഞ്ഞു.പ്രായപൂര്‍ത്തിയായ തങ്ങള്‍ക്ക് സ്വന്തം തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. മറ്റു സംഘടനകളും സഹായങ്ങള്‍ നല്‍കയിട്ടുണ്ടെങ്കിലും അവകാശ സംരക്ഷണത്തിനായി നിയമ പോരാട്ടത്തിന് കൂടെ നിന്നത് പോപ്പുലര്‍ ഫ്രണ്ടാണ് എന്ന് ഷെഫിന്‍ ജഹാന്‍ വ്യക്തമാക്കി.രാത്രി വളരെ വൈകിയാണ് നാട്ടിലെത്തിയത്. മൂന്നു ദിവസത്തെ അവധിമാത്രമേയുള്ളൂ. സുഹൃത്തുക്കളേയും മാതാപിതാക്കളെയും കാണേണ്ടതുണ്ട്. അവധി കഴിഞ്ഞ് പോകുന്നതിന് മുമ്പ് മാധ്യമങ്ങളോട് വിശദമായി സംസാരിക്കുമെന്നും ഹാദിയയും ഷെഫിനും വ്യക്തമാക്കി.

Read More