ചെങ്ങന്നൂർ പിടിക്കാൻ ഡി.വിജയകുമാര്‍: യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും

ചെങ്ങന്നൂർ പിടിക്കാൻ ഡി.വിജയകുമാര്‍: യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് ഡി.വിജയകുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും. ഹൈക്കമാര്‍ഡിന്‍െറ അനുമതിയോടെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകും. മുമ്പ് അഭിഭാഷകനായിരുന്ന വിജയകുമാറിന് പ്രദേശത്തുള്ള ജനസമ്മതിയാണ് പരിഗണനക്ക് കാരണമായത്. കെ.പി.സി.സി അംഗമായ വിജയകുമാറിനൊപ്പം അദ്ദേഹത്തിന്‍െറ മകള്‍ ജ്യോതി വിജയകുമാറിന്‍െറ പേരും സ്ഥാനാര്‍ഥി നിര്‍ണയ വേളയില്‍ ഉയര്‍ന്നിരുന്നു. മുന്‍ എം.എല്‍.എ എം. മുരളി മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് രണ്ട് പേരിലേക്ക് ചുരുങ്ങിയത്. 65കാരനായ വിജയകുമാര്‍ നിലവില്‍ ചെങ്ങന്നൂര്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്‍റാണ്. കൂടാതെ അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ഉപാധ്യക്ഷന്‍ എന്ന സ്ഥാനവും വഹിക്കുന്നു. ചങ്ങനാശേരി എന്‍.എസ്.എസ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം കെ.എസ്.യു കോളേജ് യൂണിറ്റ് വൈസ് പ്രസിഡന്‍റായാണ് പൊതുരംഗത്തെത്തിയത്. ജബല്‍പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തരവും എല്‍.എല്‍.ബിയും നേടി. യൂത്ത് കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ ബ്ലോക്ക്…

Read More

ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് ഇന്ന് അധികാരമേല്‍ക്കും

ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് ഇന്ന് അധികാരമേല്‍ക്കും

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബ് ഇന്ന് സത്യാപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കും. അഗര്‍ത്തലയിലെ അസം റൈഫിള്‍സ് ഗ്രൗണ്ടില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷായും, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കും. ജിഷ്ണു ദേബ് ബര്‍മ ഉപമുഖ്യമന്ത്രിയായും ഇന്ന് സത്യാപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബിജെപിയുടെ സഖ്യകക്ഷി ആയ ഐപിഎഫ്ടിക്ക് മന്ത്രിസഭയില്‍ രണ്ട് അംഗങ്ങള്‍ ഉണ്ടാകും. സത്യപ്രതിജ്ഞ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ പങ്കെടുക്കും. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ത്രിപുരയില്‍ നടക്കുന്ന വ്യാപകമായ അക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ ഇടത് മുന്നണിയിലെ മറ്റ് നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കും. ത്രിപുരയില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖനായിരുന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ബിപ്ലബ് കുമാര്‍ ദേബ് . 25വര്‍ഷം നീണ്ട ഇടതുഭരണത്തിന് അന്ത്യം കുറിച്ചാണ്…

Read More

ലാവലിന്‍ ഇന്ന് പരിഗണിക്കും

ലാവലിന്‍ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ലാവലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീല്‍ ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ ബഞ്ചാണ് പരിഗണിക്കുന്നത്. പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപെട്ട് മൂന്ന് മുന്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പിണറായി വിജയന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. കേസില്‍ മൂന്ന് പ്രതികള്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിയും സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ലാവലിന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരും പങ്കാളികളാണെന്നാണ് സി.ബി.ഐയുടെ വാദം. ഇതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരാവുക. ആര്‍. ശിവദാസന് വേണ്ടി മുകുള്‍ റോഹ്ത്തഗിയും. സി.ബി.ഐയ്ക്ക് വേണ്ടി അഡിഷണല്‍…

Read More

ധവാനടിച്ചു ഇന്ത്യക്ക് ജയം; ബംഗ്ലാദേശിനെതിരെ  ആറുവിക്കറ്റിന് തകർത്തു

ധവാനടിച്ചു ഇന്ത്യക്ക് ജയം; ബംഗ്ലാദേശിനെതിരെ  ആറുവിക്കറ്റിന് തകർത്തു

  കൊളംബോ: ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. 140 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ എട്ട് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരന്നു. 43 പന്തില്‍ നിന്ന് 55 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍റെ അര്‍ധ സെഞ്ച്വറി മികവിലായിരുന്നു ഇന്ത്യന്‍ ജയം. റൂബല്‍ ഹൊസൈന്‍ രണ്ട് വിക്കറ്റും മുസ്തഫിസുര്‍ റഹ്മാന്‍, ടാസ്‌കിന്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റുമാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിന് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 30 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 34 റണ്‍സെടുത്ത ലിട്ടന്‍ ദാസാണ് അവരുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ജയ്‌ദേവ് ഉനദ്കട് നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത…

Read More