രാജകീയ വേഷവും കൂളിംഗ് ഗ്ലാസും, തൊപ്പിയും വെച്ച് പൂച്ച ചന്തയില്‍; സോഷ്യല്‍ മീഡിയയില്‍ താരമായി ‘ചോ’

രാജകീയ വേഷവും കൂളിംഗ് ഗ്ലാസും, തൊപ്പിയും വെച്ച് പൂച്ച ചന്തയില്‍; സോഷ്യല്‍ മീഡിയയില്‍ താരമായി ‘ചോ’

വിയ്റ്റ്നാം: വിയറ്റ്നാമിലെ തെരുവില്‍ നിന്നൊരു പൂച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. തെരുവില്‍ തന്റെ യജമാനനോടൊപ്പം രാജകീയ വേഷവും കൂളിംഗ് ഗ്ലാസുമൊക്കെ വെച്ച് സ്‌റ്റൈലിലാണ് ഇവന്റെ നില്‍പ്പ്. നടക്കാനോ കാഴ്ച കാണാനോ അല്ല ഇവന്‍ വിയറ്റ്നാമിലെ കൃഷിക്കാരുടെ ചന്തയില്‍ ദിവസവും എത്തുന്നത്. അവന്റെ പ്രിയ ആഹാരമായ മീന്‍ വില്‍പ്പനയ്ക്ക് വേണ്ടിയാണ്. ലീ ക്വോക്ക് ഫോംഗിന്റെ മൂന്ന് വയസുകാരനായ പൂച്ചയാണ് മീന്‍ വില്‍ക്കാന്‍ മാര്‍ക്കറ്റിലെത്തുന്നത്. ചോ എന്നാണ് ഇവനെ ലീ വിളിക്കുന്നത്. വിയ്റ്റാം ഭാഷയില്‍ ചോ എന്നാല്‍ നായ എന്നാണ് അര്‍ഥം. നായയുടെ സ്വഭാവസവിശേഷതയും ഇവനുണ്ടെന്നാണ് 25കാരനായ ലീ പറയുന്നത്. ഒരുപാട് ആളുകളെ കണ്ടാലോ ഫോട്ടോയ്ക്ക് മുന്നില്‍ പോസ് ചെയ്യാനോ ഇവന് മടിയില്ലെന്നും ചോയുടെ ഉടമ പറയുന്നു. വസ്ത്രങ്ങള്‍ ധരിക്കാനും ഐസ്‌ക്രീം, ചീസ് എന്നിവ കഴിക്കാനുമെല്ലാം ചോയ്ക്ക് വളരെ ഇഷ്ടമാണ്. ധാരാളം യാത്ര ചെയ്യുന്നതും അവന്റെ വിനോദങ്ങളില്‍ ഒന്നാണ്….

Read More

ലൈംഗിക തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ലൈംഗിക തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മുംബൈ: ലൈംഗിക തൊഴിലാളിയായ സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മുംബൈയിലെ ഛത്രപതി ശിവാജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന് സമീപമാണ് സ്ത്രീ കുത്തേറ്റു മരിച്ചത്. അബ്ദുള്‍ ഹമീദ് അന്‍സാരി എന്ന ഇരുപത്തിരണ്ടുകാരന്‍ തയ്യല്‍ക്കാരനാണ് അറസ്റ്റിലായത്. അബ്ദുളിന്റെ പഴ്‌സ് കൊല്ലപ്പെട്ട സ്ത്രീ മോഷ്ടിച്ചിരുന്നു. പഴ്‌സില്‍ 9,000 രൂപയുണ്ടായിരുന്നു എന്ന് അന്‍സാരി പറയുന്നു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്.

Read More

ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം നിയമപരം: ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം നിയമപരം: ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശിയായ ഷഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം നിയമപരമെന്ന് സുപ്രീംകോടതി. ഇവരുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി. 2017 മേയ് 24നാണ് ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ ഷഫിന്‍ ജഹാന്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്നത്. കേസിലെ അന്തിമ വാദം ഉച്ചയ്ക്കു മുന്‍പു പൂര്‍ത്തിയായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചത്. ഹൈക്കോടതി വിധി നിയമവിരുദ്ധമെന്നാണ് വിലയിരുത്തല്‍. ഹേബിയസ് കോര്‍പസ് ഹര്‍ജികളില്‍ വിവാഹം റദ്ദാക്കാനാവില്ല ഹാദിയയ്ക്ക് ഷഫിന്‍ ജഹാനൊപ്പം പോകാം, പഠനം തുടരാമെന്നും സുപ്രീംകോടതി പറഞ്ഞു. ഷഫിന്‍ ജഹാനെതിരായ എന്‍ഐഎ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിധിയുടെ ഓപ്പറേഷനല്‍ ഭാഗം മാത്രമേ ജഡ്ജി പ്രസ്താവിച്ചുള്ളൂ. വിധിപ്പകര്‍പ്പ് പൂര്‍ണമായി പുറത്തുവന്നാലേ മറ്റു കാര്യങ്ങള്‍ വ്യക്തമാകൂ. കഴിഞ്ഞ നവംബര്‍ 27നാണു…

Read More

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ. ബാലനാണ് തിരുവനന്തപുരത്ത് ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപനം നടത്തിയത്. ഇന്ദ്രന്‍സാണ് മികച്ച നടന്‍. ‘ആളൊരുക്കം’ എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രന്‍സിന് പുരസ്‌കാരം നേടിക്കൊടുത്തത്. ‘ടേക്ക് ഓഫ് ‘ എന്ന ചിത്രത്തിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിയായി. ഈ.മ.യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകന്‍. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാചിത്രം. സഞ്ജു സുരേന്ദ്രന്റെ ഏദന്‍ രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.   മികച്ച ചിത്രം: ഒറ്റമുറി വെളിച്ചം     മികച്ച നടി: പാര്‍വതി ( ടേക്ക് ഓഫ് )      മികച്ച നടന്‍: ഇന്ദ്രന്‍സ് ( ആളൊരുക്കം )     മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശേരി ( ഈ.മ.യൗ )  …

Read More

ഇന്ദ്രന്‍സ് നടന്‍, പാര്‍വതി നടി , ലിജോ സംവിധായകന്‍

ഇന്ദ്രന്‍സ് നടന്‍, പാര്‍വതി നടി , ലിജോ സംവിധായകന്‍

തിരുവനന്തപുരം: 2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒറ്റമുറിവെളിച്ചമാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ദ്രന്‍സാണ് മികച്ച നടന്‍. ടേക്ക്ഓഫിലെ മികച്ച് പ്രകടനത്തിന് പാര്‍വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍.

Read More

ഫോണും വാട്‌സാപ്പുമില്ല; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഉച്ചയ്ക്ക്

ഫോണും വാട്‌സാപ്പുമില്ല; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഉച്ചയ്ക്ക്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിലേക്ക് ഇനി മണിക്കൂറുകളുടെ അകലം മാത്രം. അതീവ രഹസ്യമായാണ് ഇക്കുറി പുരസ്‌കാര നിര്‍ണയ നടപടികള്‍ ചലച്ചിത്ര അക്കാദമി ആവിഷ്‌കരിച്ചത്. മത്സര രംഗത്തുള്ള 110 സിനിമകളും ആദ്യ ഘട്ടത്തില്‍ ജൂറി അംഗങ്ങള്‍ രണ്ടു ഗ്രൂപ്പായി തിരിഞ്ഞു കണ്ടു. ഇതില്‍ മികച്ച 20-21 സിനിമകള്‍ എല്ലാവരും ചേര്‍ന്നു വീണ്ടും കണ്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്. സിനിമകളുടെ സ്‌ക്രീനിങ് കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്കില്‍ അതീവ രഹസ്യമായാണു നടത്തിയത്. അവാര്‍ഡ് വിവരം ചോരാനിടയുള്ളതിനാല്‍ കഴിഞ്ഞ രണ്ടു ദിവസമായി ജൂറി അംഗങ്ങള്‍ക്കു മൊബൈല്‍ ഫോണും വാട്‌സാപ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളുമെല്ലാം വിലക്കി. കിന്‍ഫ്രയിലും ജൂറി അംഗങ്ങളുടെ താമസ സ്ഥലത്തും സന്ദര്‍ശകരെയും വിലക്കി. അക്കാദമിയുടെ ഭാരവാഹികള്‍ വരെ ആശയവിനിമയങ്ങളില്‍നിന്നു വിട്ടുനിന്നു. അവാര്‍ഡുകള്‍ ഇന്ന് ഉച്ചയ്ക്ക് 12നു മന്ത്രി എ.കെ. ബാലനാണു പ്രഖ്യാപിക്കുക. മുന്‍ വര്‍ഷത്തെപ്പോലെ ചില അപ്രതീക്ഷിത…

Read More

ലോ വേയ്‌സ്റ്റ് ജീന്‍സ് ധരിക്കുന്ന ആണ്‍കുട്ടികള്‍ എങ്ങനെ അവരുടെ സഹോദരിമാരെ സംരക്ഷിക്കും: രാജസ്ഥാന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

ലോ വേയ്‌സ്റ്റ് ജീന്‍സ് ധരിക്കുന്ന ആണ്‍കുട്ടികള്‍ എങ്ങനെ അവരുടെ സഹോദരിമാരെ സംരക്ഷിക്കും: രാജസ്ഥാന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

ജയ്പൂര്‍: സ്വന്തം ട്രൗസര്‍ പോലും നേരെ ഉപയോഗിക്കാന്‍ അറിയാത്ത, ലോ വേയ്‌സ്റ്റ് ജീന്‍സ് ധരിക്കുന്ന ആണ്‍കുട്ടികള്‍ എങ്ങനെ അവരുടെ സഹോദരിമാരെ സംരക്ഷിക്കുമെന്ന് രാജസ്ഥാന്‍ വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍. വനിതാ ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് വനിതാ കമീഷന്‍ അധ്യക്ഷ സുമന്‍ ശര്‍മയുടെ പ്രസ്താവന. സ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്ത്രീകള്‍ നിയന്ത്രണമില്ലാത്ത തരത്തില്‍ പെരുമാറിയാല്‍ അത് സമൂഹത്തില്‍ അസന്തുലിതാവസ്ഥക്കിടയാക്കുമെന്നും സുമന്‍ ശര്‍മ പറഞ്ഞു. മുമ്പ് സ്ത്രീകള്‍ വിരിഞ്ഞ മാറുള്ള പുരുഷന്‍മാരെ ആഗ്രഹിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത്തരക്കാരെ കാണാറില്ല. മറിച്ച് ലോ വേയ്‌സ്റ്റ് ജീന്‍സ് ധരിക്കുന്ന കുട്ടികളാണ് എവിടെയും. സ്വന്തം ട്രൗസറുകള്‍ പോലും നേരെ ചൊവ്വേ കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഇവര്‍ സഹോദരിമാരെ എങ്ങനെ സംരക്ഷിക്കാനാണെന്ന് ശര്‍മ ചോദിച്ചു. സംസ്ഥാന ബി.ജെ.പിയുടെ വനിതാ വിഭാഗം മുന്‍ മേധാവിയായിരുന്നു സുമന്‍. പെണ്‍കുട്ടികള്‍ സീറോസൈസാകാന്‍ പരിശ്രമിക്കുകയും ആണ്‍കുട്ടികള്‍ കമ്മലിട്ട് പെണ്‍വേഷത്തില്‍ നടക്കുകയും ചെയ്യുന്ന കാലമാണിത്….

Read More

വടകരയിലെ സി.പി.എം അക്രമം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം

വടകരയിലെ സി.പി.എം അക്രമം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: വടകര, നാദാപുരം മേഖലകളില്‍ കോണ്‍ഗ്രസ്, മുസ് ലിം ലീഗ്, ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള സി.പി.എം ആക്രമണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. അക്രമ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാറക്കല്‍ അബ്ദുല്ലയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സി.പി.എം അല്ലാത്തവര്‍ക്കൊന്നും വടകരയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പാറക്കല്‍ അബ്ദുല്ല ആരോപിച്ചു. ആര്‍.എം.പി ഓഫീസില്‍ നിന്ന് കണ്ടെടുത്തത് തുരുമ്പിച്ച ആയുധങ്ങളാണെന്നും അബ്ദുല്ല ചൂണ്ടിക്കാട്ടി. ആര്‍.എം.പിയില്‍ നിന്ന് ചിലര്‍ കുടുംബത്തോടൊപ്പം സി.പി.എമ്മിലേക്ക് വന്നതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇപ്പോള്‍ ഒരിടത്തും അക്രമങ്ങളില്ലെന്നും ഇതുവരെ 20 കേസുകള്‍ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആര്‍.എം.പി ഒഞ്ചിയം കമ്മിറ്റി ഓഫീസില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ 14 ആര്‍.എം.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.വടകരയെ കുറിച്ച് പറഞ്ഞതില്‍ വിശദീകരണം നല്‍കാനുണ്ടെന്ന സ്ഥലം എം.എല്‍.എ…

Read More

തളിപ്പറമ്പില്‍ ഗാന്ധി പ്രതിമക്ക് നേരെ ആക്രമണം

തളിപ്പറമ്പില്‍ ഗാന്ധി പ്രതിമക്ക് നേരെ ആക്രമണം

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ ഗാന്ധി പ്രതിമക്ക് നേരെ ആക്രമണം. രാവിലെ എട്ടരയോടെ തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലുള്ള ഗാന്ധി പ്രതിമക്ക് നേരെയായിരുന്നു ആക്രമണം. അജ്ഞാതന്‍ പ്രതിമയുടെ കണ്ണട തകര്‍ത്ത ശേഷം മാല ഊരി വലിച്ചെറിയുകയായിരുന്നു. കൂടാതെ പ്രതിമയെ തല്ലുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് സ്ഥലത്ത് നിന്നും ഇറങ്ങിപ്പോയി.താലൂക്ക് ഓഫീസ് വളപ്പിലെ ആര്‍.ടി.ഒഓഫീസില്‍ വാഹന രജിസ്‌ട്രേഷന് വേണ്ടി വന്നവരാണ് പ്രതിമയെ ആക്രമിക്കുന്നത് ആദ്യം കണ്ടത്. കാവി നിറത്തിലുള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ആള്‍ പ്രതിമ വൃത്തിയാക്കുകയാണെന്നായിരുന്നു നാട്ടുകാര്‍ ആദ്യം കരുതിയത്. പിന്നീട് സംഭവത്തിന്റെ ഗൗരവം മനസിലാക്കിയാണ് വിവരം പൊലീസിനെ അറിയിച്ചത്. അജ്ഞാതനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്

Read More

ബി.ജെ.പി മന്ത്രിമാര്‍ ടി.ഡി.പി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു

ബി.ജെ.പി മന്ത്രിമാര്‍ ടി.ഡി.പി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു

അമരാവതി: ആന്ധ്ര നിയമസഭയില്‍ നിന്ന് രണ്ട് ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു. കേന്ദ്രമന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിക്കാനുള്ള തീരുമാനം ആന്ധ്ര മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു അറിയിച്ചതിന് പിന്നാലെയാണ് ബി.ജെ.പിയുടെ നടപടി. സംസ്ഥാന മന്ത്രിസഭയിലെ ബി.ജെ.പി പ്രതിനിധികളായ കാമിനേനി ശ്രീനിവാസ്, പഡികോണ്ടല മാനിക്യാല റാവുവുമാണ് രാജിവെച്ചത്. ബി.ജെ.പി എം.എല്‍.എയായ അകുല സത്യനാരായണനാണ് രാജിക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രണ്ട് മന്ത്രിമാരും വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബി.ജെ.പി അറിയിച്ചു. ടി.ഡി.പി മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെക്കാനുള്ള തീരുമാനം രാഷ്ട്രീയ അവസരവാദമാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പാര്‍ട്ടി മന്ത്രിമാരെ പിന്‍വലിക്കുമെന്ന് ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു.

Read More