സിപിഎമ്മിന്റെ കൊടികാരണം ഉപജീവനത്തിന മാര്‍ഗം നഷ്ടപ്പെട്ട പാര്‍ത്ഥന്‍; രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്

സിപിഎമ്മിന്റെ കൊടികാരണം ഉപജീവനത്തിന മാര്‍ഗം നഷ്ടപ്പെട്ട പാര്‍ത്ഥന്‍; രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്

സിപിഎമ്മിന്റെ കൊടികാരണം ഉപജീവനത്തിന് പോലും വകകണ്ടെത്താനാകാതെ കുഴയുന്ന ഒരാളാണ് കൊല്ലം ആയൂര്‍ ചേപ്പിലോട് പാര്‍ത്ഥന്‍ ഉണ്ണിത്താന്‍ എന്ന 55 വയസുകാരന്‍. മുരിക്കുമണ്ണിലെ ഇയാളുടെ വര്‍ക് ഷോപ്പിന് മുന്നിലാണ് സിപിഎം പ്രവര്‍ത്തകര്‍ കൊടി കുത്തിയത്. അന്യായമായ ഇറക്കുകൂലി നല്‍കാത്ത ദേഷ്യത്തിനാണ് നിലം നികത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് സിപിഎം കൊടി കുത്തിയെന്ന് പാര്‍ത്ഥന്‍ പറയുന്നു. രണ്ട് ചാക്ക് ഉപകരണങ്ങള്‍ ഇറക്കിയതിന് മൂവായിരം രൂപയാണ് അദ്ദേഹത്തോട് ചോദിച്ചത്. തറ നിരപ്പാക്കാന്‍ മണ്ണ് കൊണ്ടിട്ട സ്ഥലത്താണ് കൊടികുത്തിയത്. കൊടി എടുത്തുമാറ്റണം എന്നാവശ്യപ്പെട്ടു സിപിഎമ്മിന്റെ ചടയമംഗലം ഓഫീസില്‍ എത്തിയപ്പോള്‍ നിലമേല്‍ ഓഫീസിലേക്ക് പറഞ്ഞുവിട്ടു. അവിടെ ചെന്ന് അപേക്ഷിച്ചെങ്കിലും കൊടി മാറ്റാന്‍ തയാറായില്ല. ഇതുമൂലം വര്‍ക് ഷോപ് തുറന്നു പ്രവര്‍ത്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. രണ്ട് പെണ്‍കുട്ടികളും ഭാര്യയുമടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍ ജീവിതത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. സിപിഎമ്മിന്റെ കൊടി അവിടെ നിന്നും…

Read More

സ്ട്രീറ്റ് ലൈറ്റിങ്ങ്: 49 ലക്ഷം എല്‍ഇഡി തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു

സ്ട്രീറ്റ് ലൈറ്റിങ്ങ്: 49 ലക്ഷം എല്‍ഇഡി തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു

സ്ട്രീറ്റ് ലൈറ്റിങ്ങ് നാഷണല്‍ പ്രോഗ്രാമിനു കീഴില്‍ 28 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 49 ലക്ഷം എല്‍ഇഡി തെരുവ് വിളക്കുകള്‍ സ്ഥാപിച്ചതായി കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ആര്‍ കെ സിങ്ങ് രാജ്യസഭയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരി 5നു പ്രധാനമന്ത്രിയാണ് പദ്ധതി പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ രാജ്യത്തെ 1.34 കോടി പരമ്പരാഗത തെരുവ് വിളക്കുകള്‍ മാറ്റി എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിനു കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്.

Read More

ദേശീയപാത ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ആപ്പും, ടോള്‍ ഫ്രീ നമ്പരും

ദേശീയപാത ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ആപ്പും, ടോള്‍ ഫ്രീ നമ്പരും

ന്യൂഡല്‍ഹി: ദേശീയപാത ഉപയോക്താക്കള്‍ക്കുള്ള സുഖദ് യാത്ര മൊബൈല്‍ ആപ്ലിക്കേഷനും അടിയന്തിര ടോള്‍ ഫ്രീ നമ്പരും കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി ഇന്ന് ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യും. ദേശീയ പാത അതോറിറ്റിയാണ് ആപ്പ് വികസിപ്പിച്ചത്. റോഡിന്റെ നിലവാരം, ദേശീയപാതയിലെ അപകടങ്ങള്‍, കുഴികള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് വഴി രേഖപ്പെടുത്താവുന്നതാണ്. ടോള്‍ പ്ലാസകളിലെ കാത്തിരിപ്പ് സമയത്തെ പറ്റിയും ദേശീയപാതയിലെ ഹൈവേ നെസ്റ്റ്, നെസ്റ്റ് മിനി തുടങ്ങിയ സൗകര്യങ്ങളെ പറ്റിയും ആപ്പ് വിവരം നല്‍കും. ഫാസ്റ്റാഗുകള്‍ വാങ്ങുന്നതിനും ആപ്പ് ഉപയോഗപ്പെടുത്താം. 1033 എന്ന ടോള്‍ ഫ്രീ നമ്പര്‍ അടിയന്തിര സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദേശീയപാതയെ സംബന്ധിച്ച പ്രതികരണങ്ങള്‍ നല്‍കുന്നതിനും യാത്രക്കാര്‍ക്ക് ഉപയോഗിക്കാം. വിവിധ ആംബുലന്‍സ്, ടോ എവേ സേവനങ്ങളും ഇതുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വിവിധ ഭാഷകളില്‍ ലഭ്യമാകുന്ന ടോള്‍ ഫ്രീ സേവനത്തില്‍ യാത്രക്കാരെ ട്രാക്ക് ചെയ്യാനുള്ള…

Read More

കുട്ടികള്‍ക്ക് സന്തോഷം സമ്മാനിച്ച് ‘സ്‌മൈല്‍’

കുട്ടികള്‍ക്ക് സന്തോഷം സമ്മാനിച്ച് ‘സ്‌മൈല്‍’

ദുബൈ: കുട്ടികളുടെ മുഖത്ത് സന്തോഷം വിടര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആസ്റ്റര്‍ വോളണ്ടിയേര്‍സ് എമിറേറ്റ്‌സ് റെഡ് ക്രെസന്റ്-ദുബൈയുമായി കൈകോര്‍ത്ത് ‘സ്‌മൈല്‍’ എന്ന പേരില്‍ പ്രോഗ്രാം സംഘടിപ്പിച്ചു. സംരംഭത്തിന്റെ ഭാഗമായി അര്‍ഹരായ 100 കുട്ടികള്‍ക്ക് ആരോഗ്യ പരിരക്ഷയും ചികിത്സയും നല്‍കി. ഷൈഖ് സായിദിന്റെ ജന്മദിനത്തിന്റെ 100ാം വാര്‍ഷികവേളയില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താനായി പ്രഖ്യാപിക്കപ്പെട്ട ‘യേര്‍ ഓഫ് സായിദ്’ ന് പിന്തുണയര്‍പ്പിച്ചുകൊണ്ടാണ് ഈ പദ്ധതി ആവിഷ്‌കരിക്കപ്പെട്ടത്. ലോകമെമ്പാടുമുളള കുട്ടികളുടെ ആരോഗ്യവും ക്ഷേമവും കാത്തുസൂക്ഷിക്കണമെന്ന യുഎഇ രാഷ്ട്രശില്‍പിയായ ഷൈഖ് സായിദിന്റെ ദര്‍ശനത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഈ സംരംഭം വിഭാവനം ചെയ്തത്. സിറിയ, യെമന്‍, ഇറാഖ് ഉള്‍പ്പെടെയുളള സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ നിന്നും അനാഥരാക്കപ്പെട്ടവരും രക്ഷിക്കപ്പെട്ടവരുമായ കുട്ടികളെ പ്രത്യേക ക്ഷണത്തോടെ ‘സ്‌മൈല്‍’ റെഡ് ക്രെസന്റ് ഓഫീസ് പരിസരത്തേക്ക് ഒരുമിച്ചുകൂട്ടുകയായിരുന്നു. പ്രോഗ്രാമില്‍ 24 മെഡിക്കല്‍-നോണ്‍ മെഡിക്കല്‍ വോളണ്ടിയേര്‍സ് പങ്കെടുത്തു. സിഎസ്ആര്‍ ഇംപാക്റ്റ് പാര്‍ട്ട്ണര്‍ ‘ലൈറ്റ്ഹൗസ് കോഹോര്‍ട്ട്’ പരിപാടിക്ക് പിന്തുണ…

Read More

അരാക്ക് കാപ്പിക്ക് ഭൂപ്രദേശ സൂചിക ടാഗ്

അരാക്ക് കാപ്പിക്ക് ഭൂപ്രദേശ സൂചിക ടാഗ്

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള അരാക്ക് താഴ്വരയിലെ ഗോത്രവിഭാഗങ്ങള്‍ വളര്‍ത്തുന്ന അരാക്ക് കാപ്പിക്ക് ഭൂപ്രദേശ സൂചിക ടാഗ് ലഭിക്കുന്നതിന് കോഫി ബോര്‍ഡ് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി സി ആര്‍ ചൗധരി ലോക്സഭയില്‍ അറിയിച്ചു. സംയോജിത കാപ്പി വികസന പദ്ധതി നടപ്പാക്കിക്കൊണ്ട് അരാക്ക് താഴ്വരയിലെ കാപ്പി ഉത്പാദനം കേന്ദ്ര ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. കാപ്പിച്ചെടി പറിച്ചു നടുന്നതിനും കൂടുതല്‍ ഭാഗത്തേക്ക് വ്യാപിപ്പിക്കുന്നതിനും ജലസേചനത്തിനും കാപ്പി എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങളുടെ യന്ത്രവത്ക്കരണത്തിനുമുള്ള സാമ്പത്തിക സഹായം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അരാക്ക് കാപ്പിയുടെ വിപണനത്തിനായി സ്വയം സഹായ സംഘങ്ങള്‍ക്കും സംഘടിത കാപ്പി വളര്‍ത്തലുകാര്‍ക്കും കിലോയ്ക്ക് 10 രൂപയെന്ന തോതില്‍ ധനസഹായവും കോഫി ബോര്‍ഡ് നല്‍കുന്നുണ്ട്. അരാക്ക് താഴ്വരയില്‍ നിന്നുള്ള അറബിക്ക കാപ്പി രാജ്യാന്തര വിപണിയില്‍ തന്നെ ഉന്നത നിലവാരം പുലര്‍ത്തുന്ന പ്രത്യേകയിനം കാപ്പിയെന്ന ഖ്യാതി നേടിയിട്ടുണ്ട്. ഭൂപ്രദേശ സൂചിക അനുസരിച്ചുള്ള തനത്…

Read More

അസുഖം കാരണം സ്‌പോണ്‍സര്‍ വഴിയരികില്‍ ഉപേക്ഷിച്ച വീട്ടുജോലിക്കാരിയെ നവയുഗം ജീവകാരുണ്യവിഭാഗം രക്ഷപ്പെടുത്തി

അസുഖം കാരണം സ്‌പോണ്‍സര്‍ വഴിയരികില്‍ ഉപേക്ഷിച്ച വീട്ടുജോലിക്കാരിയെ നവയുഗം ജീവകാരുണ്യവിഭാഗം രക്ഷപ്പെടുത്തി

അല്‍ഹസ്സ: അസുഖം കാരണം ജോലി ചെയ്യാനാകാത്തതിനാല്‍, സ്‌പോണ്‍സര്‍ വഴിയരികില്‍ ഉപേക്ഷിച്ച ഇന്ത്യക്കാരി, നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടല്‍ കാരണം, രക്ഷപ്പെട്ട് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി. ഹൈദരാബാദ് സ്വദേശിനിയായ നൂര്‍ജഹാനാണ് പ്രവാസലോകത്ത് ഏറെ ദുരിതങ്ങള്‍ താണ്ടേണ്ടി വന്നത്. ആറു മാസങ്ങള്‍ക്ക് മുന്‍പാണ്, നൂര്‍ജഹാന്‍ നാട്ടില്‍ നിന്നും വീട്ടുജോലിയ്ക്കായി അല്‍ഹസ്സയിലെ ഒരു സൗദി ഭവനത്തില്‍ എത്തിയത്. നാട്ടില്‍ വെച്ചേ ആസ്മ രോഗം ഉണ്ടായിരുന്ന നൂര്‍ജഹാനെ, ഏജന്റ് പൈസ കൊടുത്ത് മെഡിക്കല്‍ പാസ്സാക്കിയാണ് കയറ്റി വിട്ടത്. അഞ്ചു മാസം അവിടെ ജോലി ചെയ്തപ്പോള്‍ അസുഖം കൂടി ആരോഗ്യം മോശമായി. ശാരീരികാദ്ധ്വാനം അസാധ്യമായ അവസ്ഥയില്‍, അവര്‍ക്ക് ഇനി ജോലി ചെയ്യാന്‍ സാധിക്കില്ല എന്ന് മനസ്സിലായ സ്‌പോണ്‍സര്‍, ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകാനെന്ന വ്യാജേന കൊണ്ട് പോയി, വഴിയരികില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. പിന്നീട് നവയുഗം അല്‍ഹസ്സ മേഖല രക്ഷാധികാരിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ ഹുസ്സൈന്‍ കുന്നിക്കോടന്‍,…

Read More

സഹതാരത്തെ വിവാഹം ചെയ്തതിന് പിന്നാലെ സീരിയല്‍ നടി ഇസ്ലാം മതം സ്വീകരിച്ചു

സഹതാരത്തെ വിവാഹം ചെയ്തതിന് പിന്നാലെ സീരിയല്‍ നടി ഇസ്ലാം മതം സ്വീകരിച്ചു

സഹതാരം ഷുഹൈബ് ഇബ്രാഹിമിനെ വിവാഹം ചെയ്തതിന് പിന്നാലെ പ്രമുഖ സീരിയല്‍ താരം ദീപിക കാകര്‍ ഇസ്ലാം മതം സ്വീകരിച്ചു. നടിയുടെ മതം മാറ്റത്തെ കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ ചര്‍ച്ച നടക്കുന്നതിനിടെയാണ് താരം തന്നെ ഇക്കാര്യത്തില്‍ സ്ഥിരീകരണവുമായി രംഗത്തുവന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു 31കാരിയായ ദീപികയുടെ വിവാഹം നടന്നത്. ഷുഹൈബിന്റെ നാടായ മൗദയില്‍ ഇസ്ലാമിക ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. വിവാഹത്തിന് ശേഷം നടത്തിയ അഭിമുഖത്തിലാണ് താന്‍ ഇസ്ലാം മതം സ്വീകരിച്ചതായി താരം വെളിപ്പെടുത്തിയത്. ഫൈസ ഇബ്രാഹിം എന്ന പേര് സ്വീകരിച്ചതായും താരം വ്യക്തമാക്കി. മറ്റെല്ലാ കാര്യങ്ങളും ക്യാമറകള്‍ക്ക് മുന്നില്‍ തുറന്നുപറയാറുണ്ട്. പക്ഷേ ഇത് എന്റെ സ്വകാര്യതയാണ് താരം പറഞ്ഞു.

Read More

വാട്ട്‌സ് ആപ്പിലെ പുതിയ മാറ്റം!!!

വാട്ട്‌സ് ആപ്പിലെ പുതിയ മാറ്റം!!!

വാട്സ് ആപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി വര്‍ധിപ്പിക്കുന്നു. നിലവില്‍ ഏഴ് മിനിറ്റാണ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള പരിധി. ഇത് ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റായി ഉയര്‍ത്തും. കഴിഞ്ഞ നവംബറിലാണ് അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള ഫീച്ചര്‍ വാട്സ് ആപ്പ് അവതരിപ്പിച്ചത്. ചിത്രം, വീഡിയോ, ടെക്സ്റ്റ് തുടങ്ങിയവയിലേത് സന്ദേശവും അയച്ച് ഏഴു മിനിറ്റിനുള്ളില്‍ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചറാണുള്ളത്. ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചര്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ സന്ദേശം ഡിലീറ്റ് ചെയ്‌തെന്ന അറിയിപ്പ് സന്ദേശം അയച്ചയാളിനും സ്വീകര്‍ത്താവിനും ലഭിക്കും

Read More

കാമുകിയുടെ പ്രസവത്തിന് ലേബര്‍ റൂമിലേക്ക് കയറി; പ്രസവ വേദന കണ്ട് യുവാവ് ബോധംകെട്ട് വീണു, വീഡിയോ വൈറല്‍

കാമുകിയുടെ പ്രസവത്തിന് ലേബര്‍ റൂമിലേക്ക് കയറി; പ്രസവ വേദന കണ്ട് യുവാവ് ബോധംകെട്ട് വീണു, വീഡിയോ വൈറല്‍

ഒരു കുഞ്ഞിനായി ഒരു സ്ത്രീ അവളുടെ മനസും ശരീരവും തയ്യാറെടുക്കുന്ന പോലെ തന്നെയാണ് ഒരു പുരുഷനും. ജനിക്കാന്‍ പോകുന്ന ആ കുഞ്ഞിനായി 9 മാസക്കാലവും സ്വപ്നങ്ങള്‍ നെയ്തുകൂട്ടും. തന്റെ കുഞ്ഞോമനയെ ഒരു നോക്കു കാണാന്‍ മനസ് കൊതിച്ചുകൊണ്ടേയിരിക്കും. പ്രസവ വേദന അനുഭവിക്കുന്ന ഓരോ അമ്മമാരും വല്ലാത്ത ഒരു ധൈര്യമാണ് പ്രകടിപ്പിക്കാറ്. അത് ചിലപ്പോള്‍ അച്ഛനാകാന്‍ പോകുന്ന പുരുഷന് ഉണ്ടാകില്ല. വിദേശരാജ്യങ്ങളിലും ഇപ്പോഴൊക്കെ ഇന്ത്യയിലും കേരളത്തിലും ഒട്ടുമിക്ക ആശുപത്രികളിലും പ്രസവസമയത്ത് സാധാരണ പ്രസവമാണെങ്കില്‍ അച്ഛനും പ്രവേശനം അനുവദിക്കും. അത്തരത്തില്‍ തന്റെ കാമുകിയുടെ പ്രസവത്തിന് ലേബര്‍ റൂമിലേക്ക് ഒപ്പം കയറിയ യുവാവ് പ്രസവ വേദന കൂടുന്നത് കണ്ട് ബോധംകെട്ട് വീണു. യുവാവ് ബോധംകെടുന്നതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ബര്‍മിംഗ്ഹാം വുമന്‍സ് ഹോസ്പിറ്റലിലാണ് സംഭവം. കാമുകിയുടെ വേദന കണ്ട് നിന്നപ്പോള്‍ താനും ഗര്‍ഭിണിയാണെന്ന തോന്നല്‍ മനസിലുണ്ടായെന്നും പ്രസവ വേദന തനിക്കും…

Read More

പോണ്‍ അഡിക്ഷന്‍ നിയന്ത്രണാതീതമായി… അച്ഛന്‍ മകന്റെ കൈവെട്ടി മാറ്റി

പോണ്‍ അഡിക്ഷന്‍ നിയന്ത്രണാതീതമായി… അച്ഛന്‍ മകന്റെ കൈവെട്ടി മാറ്റി

കൗമാരക്കാരനായ മകന്റെ പോണ്‍ അഡിക്ഷന്‍ നിയന്ത്രിക്കാന്‍ കഴിയാതായപ്പോള്‍ പിതാവ് മകന്റെ കൈകള്‍ വെട്ടി മാറ്റി. ഹൈദരാബാദിലെ ഫാദി ഷെരീഫ് പ്രദേശത്താണ് സംഭവം. 19കരാനായ ഖാലിദിന്റെ വലതു കൈ ആണ് കശാപ്പു ജോലിക്കാരനായ പിതാവ് മുഹമ്മദ് ഖയ്യും ഖുറേഷി(45) കറിക്കത്തികൊണ്ട് വെട്ടിമാറ്റിയത്. സംഭവത്തില്‍ ഖുറേഷിയെ അറസ്റ്റ് ചെയ്ത പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണരുതെന്ന് കേബിള്‍ ടിവി ഓപ്പറേറ്ററായ മകന്‍ ഖാലിദിനോട് ഖുറേഷി പലതവണ താക്കീത് ചെയ്തിരുന്നു. അത് അനുസരിക്കാതെ വന്നപ്പോഴാണ് ഖുറേഷി ഈ കടുംകൈ ചെയ്തത്. ജോലിക്കൊന്നും പോവാതെ എപ്പോഴും പുതുതായി വാങ്ങിയ മൊബൈല്‍ ഫോണില്‍ സിനിമകളും അശ്ലീല ദൃശ്യങ്ങളും കണ്ടിരിക്കുന്നതില്‍ മകന് ഖുറേഷി പലതവണ താക്കീത് നല്‍കിയിരുന്നു. എന്നാല്‍ മകന്‍ ഇത് ചെവിക്കൊണ്ടില്ല. ഇതിന്റെ പേരില്‍ ഏതാനും ദിവസം മുമ്പ് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്തര്‍ക്കമുണ്ടായതായും പോലീസ് പറയുന്നു. അന്ന് മകന്‍ പിതാവിനെ…

Read More