അക്കാ.. ഐ ലവ് യൂ… കാജലിനോട് ആരാധകന്‍

അക്കാ.. ഐ ലവ് യൂ… കാജലിനോട് ആരാധകന്‍

നിത്യ മേനോന്‍, കാജല്‍ എന്നിവര്‍ അഭിനയിക്കുന്ന ചിത്രം ‘ഏവ്’ പ്രദര്‍ശനത്തിനെത്തുകയാണ്. ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടിക്കിടെ കാജലിനെ അക്കാ (ചേച്ചി) എന്ന് വിളിച്ച് ആരാധകന്‍ രംഗത്തെത്തി. സദസ്സില്‍ നിന്നും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനിടയിലാണ് ഒരാള്‍ കാജലിനെ ചേച്ചി എന്ന് അഭിസംബോധന ചെയ്തത്. നിറഞ്ഞ കൈയടിയായിരുന്നു സദസ്സില്‍ നിന്നും ഉയര്‍ന്നത്. ചേച്ചി എന്ന് വിളിച്ച ശേഷം ഐ ലവ് യു എന്നാണ് അയാള്‍ താരത്തെ നോക്കി പറഞ്ഞത്. ചേച്ചി എന്നു വിളിച്ചിട്ട് ഐ ലവ് യു എന്ന് എങ്ങനെ താന്‍ പറയുന്നുവെന്ന് കാജല്‍ ചോദിച്ചു. സഹോദര സ്നേഹമായി ഇതിനെ കരുതാമെന്ന് അവതാരക പറഞ്ഞു. കാജലും അക്കാര്യം അംഗീകരിച്ചു. ഞാന്‍ തനിക്ക് തീര്‍ച്ചയായും രാഖി കെട്ടുന്നതായിരിക്കുമെന്ന് കാജല്‍ മറുപടി നല്‍കി.

Read More

ഓഖിയില്‍ കാണാതായ പിതാവിനെ മൂന്ന് മാസങ്ങള്‍ക്ക് ശേഷം തിരിച്ചു കിട്ടി

ഓഖിയില്‍ കാണാതായ പിതാവിനെ മൂന്ന് മാസങ്ങള്‍ക്ക് ശേഷം തിരിച്ചു കിട്ടി

വിഴിഞ്ഞം: ഓഖിയില്‍ അകപ്പെട്ട് കാണാതായ പിതാവിനെ മൂന്ന് മാസങ്ങള്‍ക്ക് ശേഷം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് ആന്റണിയെന്ന പതിനെട്ടുകാരന്‍. ചൊവ്വാഴ്ച വൈകുന്നേരമാണ് ആന്റണിയുടെ പിതാവ് ശിലുവയ്യന്‍ (52) തിരിച്ചെത്തിയത്. ഓഖിയില്‍ കാണാതായവരുടെ പട്ടികയില്‍ ശിലുവയ്യന്‍ കൂടിയുണ്ടായിരുന്നു. പ്രാര്‍ത്ഥനയോടെ പടമുള്ള ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പിതാവിനെ കാണാനില്ലാത്തതു കാട്ടി മകന്‍ ആന്റണി പൊലീസുള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കു വിവരം നല്‍കിയിരുന്നു. മൂന്ന് മാസമായിട്ടും പിതാവിനെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെങ്കിലും ആന്റണി പ്രതീക്ഷ കൈവിട്ടില്ല. ഓട്ടോറിക്ഷയില്‍ നാട്ടിലെത്തുമ്പോള്‍ തന്റെ ചിത്രം പതിച്ച ബോര്‍ഡുകള്‍ കണ്ടു ശിലുവയ്യന്‍ ഞെട്ടി. വീട്ടിലേക്ക് കയറിയെത്തുമ്പോള്‍ ശിലുവയ്യനെ കണ്ട മകനും നാട്ടുകാരും ആദ്യമൊന്ന് അമ്പരന്നു. പിന്നീട് ഓടിച്ചെന്ന് പിതാവിനെ കെട്ടിപ്പിടിച്ചു. ആരോഗ്യസ്ഥിതി വീണ്ടെടുത്താല്‍ വീണ്ടും കടല്‍പണിക്കുതന്നെ ഇറങ്ങണമെന്നാണ് ശിലുവയ്യന്‍ പറയുന്നു. ഓഖി ദുരിതം വിതയ്ക്കും മുന്‍പേ നവംബര്‍ ആദ്യമാണ് അടിമലത്തുറ ജനിഹൗസില്‍ ശിലുവയ്യന്‍ വിഴിഞ്ഞം സ്വദേശികളായ എറ്റി, സ്റ്റാര്‍ലിന്‍, ബനാന്‍സ് എന്നിവര്‍ക്കൊപ്പം…

Read More

കര്‍ദിനാള്‍ നിയമ വ്യവസ്ഥകള്‍ക്ക് വിധേയന്‍: ഹൈകോടതി

കര്‍ദിനാള്‍ നിയമ വ്യവസ്ഥകള്‍ക്ക് വിധേയന്‍: ഹൈകോടതി

കൊച്ചി: കര്‍ദിനാള്‍ രാജ്യത്തെ നിയമ വ്യവസ്ഥകള്‍ക്ക് വിധേയനെന്ന് ഹൈകോടതി. എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമി ഇടപാടില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ പരാമര്‍ശം. മേജര്‍ ആര്‍ച്ച് ബിഷപ്പ് രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയനാണെന്നും കോടതി ചൂണ്ടിക്കാട്ടി. രൂപതക്കു വേണ്ടി ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധിയാണ് ബിഷപ്പ്. സ്വത്തുക്കള്‍ സ്വന്തം താല്‍പര്യ പ്രകാരം കൈകാര്യം ചെയ്യാന്‍ ബിഷപ്പിന് കഴിയില്ല. ബിഷപ്പ് പരമാധികാരി ആണെങ്കില്‍ രൂപതയിലെ മറ്റ് സമിതികളുമായി കൂടിയാലോചന (ഭൂമിയിടപാടില്‍) ആവശ്യമില്ലല്ലോ എന്നും കോടതി ചോദിച്ചു.സ്വത്തുക്കള്‍ രൂപതയുടേതാണെന്നും ബിഷപ്പിന്റെയോ വൈദികരുടെയോ അല്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ കൂടിയാലോചനകള്‍ നടത്തിയതായി കര്‍ദിനാള്‍ പക്ഷം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കേസില്‍ ഉച്ചക്ക് ശേഷം വിധി പറയും.

Read More

ബോളിവുഡിന്റെ ‘ഷമ്മി ആന്റി’ അന്തരിച്ചു

ബോളിവുഡിന്റെ ‘ഷമ്മി ആന്റി’ അന്തരിച്ചു

മുംബൈ: ബോളിവുഡ് ചിത്രങ്ങളിലും ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലും അമ്മ, വല്യമ്മ വേഷത്തില്‍ ശ്രദ്ധ നേടിയ പ്രമുഖ നടി ഷമ്മി (89) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് കിടപ്പിലായിരന്നു. നര്‍ഗീസ് റബാദി എന്നാണ് യഥാര്‍ഥ പേര്. 1949 ല്‍ ആദ്യ ചിത്രമായ ‘ഉസ്താദ് പെഡ്രൊ’യില്‍ സഹനടിയായി അഭിനയിക്കാനത്തെിയപ്പോള്‍ സംവിധായകന്‍ താരാ ഹരിഷ് ആണ് ഷമ്മി എന്ന പേര് നല്‍കിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം താരാ ഹരിഷിന്റെ ‘മല്‍ഹാര്‍’ എന്ന ചിത്രത്തില്‍ നായികയായും അഭിനയിച്ചു. നര്‍ഗീസ് ദത്തിന്റെ ആത്മ മിത്രമായിരുന്നു. 70കള്‍ വരെ സഹനടിയായി അഭിനയിച്ച ഷമ്മി പിന്നീട് അമ്മ വേഷങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്.ഇതിനിടയില്‍ സംവിധായകന്‍ സുല്‍താന്‍ അഹമദിനെ വിവാഹം കഴിച്ചെങ്കിലും 1980 ല്‍ വേര്‍പിരിഞ്ഞു. സിനിമകളില്‍ അവസരം കുറഞ്ഞു. പിന്നീട് നര്‍ഗീസ് ദത്ത്, രാജേഷ് ഖന്ന എന്നിവരുടെ സഹായത്തോടെ ചെറിയ വേഷങ്ങള്‍ ലഭിച്ച തുടങ്ങി. 85ല്‍ പിഗല്‍താ ആസ്മാന്‍…

Read More

‘കിടു’വിലെ ആദ്യ ഗാനം യൂട്യൂബില്‍ തരംഗമായി, 22 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം വ്യൂസുകള്‍

‘കിടു’വിലെ ആദ്യ ഗാനം യൂട്യൂബില്‍ തരംഗമായി, 22 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം വ്യൂസുകള്‍

കൊച്ചി: റിലീസിങ്ങിന് ഒരുങ്ങുന്ന ‘കിടു’ എന്ന ചിത്രത്തിലെ ആദ്യ ഗാനം യൂട്യൂബില്‍ തരംഗമായി. ഗാനം ഇപ്പോള്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ടോപ് ഫൈവ് വീഡിയോകളില്‍ ഒന്നാണ്. കൂടാതെ 22 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം വ്യൂസുകളും നേടി. ‘ഇമയില്‍’ എന്ന് തുടങ്ങുന്ന ഈ ഗാനം സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് വിമല്‍ ടി കെയാണ്. വിനായക് ശശികുമാറിന്റെതാണ് വരികള്‍. മജീദ് അബു കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ‘കിടു’വില്‍ റംസാന്‍ മുഹമ്മദ്, അനഘ സ്റ്റിബിന്‍, ലിയോണ ലിഷോയ്, മിനണ്‍ ജോണ്‍, അല്‍ത്താഫ് മനാഫ്, അയ്മോന്‍, വിഷ്ണു എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ധനേഷ് മോഹനന്‍ ഛായാഗ്രഹണവും അച്ചു വിജയന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. പി കെ സാബുവും നസീറ കെയും ചേര്‍ന്നാണ് പീ കേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍. ‘ഇമയില്‍’ ഗാനം യൂട്യൂബില്‍ കാണുവാന്‍: 

Read More

ട്വന്റി -20 മുംബൈ ലീഗിന്റെ കമ്മീഷണറായി സുനില്‍ ഗവാസ്‌കര്‍

ട്വന്റി -20 മുംബൈ ലീഗിന്റെ കമ്മീഷണറായി സുനില്‍ ഗവാസ്‌കര്‍

മുംബൈ: ട്വന്റി -20 മുംബൈ ലീഗിന്റെ കമ്മീഷണറായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറിനെ തെരഞ്ഞെടുത്തു. മാര്‍ച്ച് 11 മുതല്‍ 21 വരെ വാംഗഡെ സ്റ്റേഡിയത്തിലാണ് മുംബൈയിലെ ആഭ്യന്തര ടൂര്‍ണമന്റെ് നടക്കുന്നത്. ആറ് ടീമുകളടങ്ങിയ ലീഗിന്റെ ബ്രാന്‍ഡ് അംബാസഡറായി സച്ചിന്‍ ടെണ്ടുല്‍ക്കറെ തെരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ്മ, അജിന്‍ക്യ രഹാനെ എന്നിവര്‍ മുംബൈ നോര്‍ത്ത് വെസ്റ്റ്, മുംബൈ നോര്‍ത്ത് എന്നിവയുടെ ഐക്കണ്‍ താരങ്ങളാണ്.

Read More

നോ പാര്‍ക്കിങില്‍ കാര്‍ നിര്‍ത്തി പോയി, പിന്നീട് കണ്ടത് ബില്‍ഡിങിനു മുകളില്‍ !

നോ പാര്‍ക്കിങില്‍ കാര്‍ നിര്‍ത്തി പോയി, പിന്നീട് കണ്ടത് ബില്‍ഡിങിനു മുകളില്‍ !

ബെയ്ജിങ്ങ്: നിയമലംഘനം എല്ലാ നാട്ടിലും ജനങ്ങള്‍ കുത്തകാവകാശം പോലെ തുടരുന്ന ഒന്നാണ്. ഹോണ്‍ നിരോധിച്ചിടത്ത് ഹോണ്‍ മുഴക്കാനും, വേഗത കുറക്കേണ്ടിടത്ത് കൂട്ടുന്നതും അശ്രദ്ധ കൊണ്ടെങ്കിലും പലരും പിന്തുടരുന്ന നിസാര കാര്യങ്ങളാണ്. എന്നാല്‍ നിയമം ലംഘിക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ തക്ക ശിക്ഷ കിട്ടിയാലോ? ഒരു പരിധിവരെ ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് തടയിടാന്‍ പറ്റിയേക്കാം. അത്തരത്തിലൊരു സംഭവമാണ് ചൈനയിലെ ഹുബേയ് പ്രവിശ്യയിലുണ്ടായത്. സിഷൂവിലെ ബസ് സ്റ്റാന്റിന് നടുവില്‍ ഒരാള്‍ തന്റെ കാര്‍ അനധികൃതമായി നിര്‍ത്തിയിട്ട് പോകുന്നു. അല്‍പ്പനേരം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കാര്‍ കിടന്നിടം ശൂന്യം. കാര്‍ തിരഞ്ഞു നടക്കുന്നതിനിടയിലാണ് സമീപത്തെ കെട്ടിടത്തിന് മുകളില്‍ കാര്‍ ഭദ്രമായി കിടക്കുന്നത് കണ്ടത്. ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടാവുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ അധികൃതര്‍ തന്നെയാണ് ക്രെയിനുപയോഗിച്ച് കാര്‍ സമീപത്തെ കെട്ടിടത്തിന് മുകളിലേക്ക് വെച്ചത്. ഉടമക്ക് കാര്‍ പിന്നീട് കിട്ടിയോ എന്നത് വ്യക്തമല്ലെങ്കിലും ചൈനയിലിത് പുതിയ സംഭവമൊന്നുമല്ല. പാര്‍ക്കിങ്…

Read More

കോണ്‍റാഡ് സാങ്മ മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കോണ്‍റാഡ് സാങ്മ മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഷില്ലോങ്: നാഷനലിസ്റ്റ് പീപ്ള്‍സ് പാര്‍ട്ടി (എന്‍.പി.പി) നേതാവ് കോണ്‍റാഡ് കെ. സാങ്മ മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഷില്ലോങ്ങില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഗംഗപ്രസാദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പുതിയ മന്ത്രിമാരും മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. 60 അംഗ സഭയില്‍ 19 സീറ്റ് നേടിയ എന്‍.പി.പി രണ്ട് സീറ്റുള്ള ബി.ജെ.പിയുടെയും മറ്റു സഖ്യകക്ഷികളുടെയും പിന്തുണയോടെയാണ് അധികാരത്തിലേറുന്നത്. യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി- ആറ്, പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി-നാല്, ഹില്‍ സ്‌റ്റേറ്റ് പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി-2, ഒരു സ്വതന്ത്രന്‍ എന്നിവരും എന്‍.പി.പി സഖ്യത്തിലുണ്ട്.മുന്‍ ലോക്‌സഭ സ്പീക്കര്‍ പി.എ. സാങ്മയുടെ മകനായ 40കാരനായ കോണ്‍റാഡ് സാങ്മ തുറ ലോക്‌സഭ മണ്ഡലം എം.പിയാണ്. 28ാം വയസ്സില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ ധനമന്ത്രിയാവുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം.21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇവിടെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിഞ്ഞില്ല.

Read More

ഹാദിയ മുസ്ലിമായി ജീവിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അച്ഛന്‍ അശോകന്‍

ഹാദിയ മുസ്ലിമായി ജീവിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അച്ഛന്‍ അശോകന്‍

ന്യൂഡല്‍ഹി: ഹാദിയ മുസ്ലിമായി ജീവിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് അച്ഛന്‍ അശോകന്‍ സുപ്രിംകോടതിയില്‍. പരമോന്നത കോടതിയില്‍ സമര്‍പിച്ച സത്യവാങ് മൂലത്തിലാണ് അശോകന്‍ നിലപാട് വ്യക്തമാക്കിയത്. തന്റെ ഭാര്യ ഒരു ഹിന്ദുമത വിശ്വാസിയാണ്. താനൊരു നിരീശ്വരവാദിയാണ്. മകള്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നതില്‍ എതിര്‍പ്പൊന്നുമില്ല. പക്ഷേ മകള്‍ തീവ്രവാദികളുടെ പിടിയില്‍ അകപ്പെടുന്നത് തടയണമെന്നും അശോകന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഹാദിയയെ യമനിലേക്ക് തട്ടിക്കൊണ്ടു പോയി ലൈംഗിക അടിമയാക്കാനായിരുന്നു നീക്കമെന്നും അശോകന്‍ ആരോപിച്ചു. ഹാദിയ കേസില്‍ എന്‍.ഐ.എ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് സുപ്രിംകോടതി വിശദമായി പരിശോധിക്കണമെന്നും അശോകന്‍ ആവശ്യപ്പെട്ടു. കേസ് വ്യാഴാഴ്ചസുപ്രിംകോടതി വീണ്ടും പരിഗണിക്കും.

Read More

കുഞ്ഞിന്റെ ആദ്യ പിറന്നാളിന് ബെര്‍ത്ത് ഡേ തീം ‘സോമ്പി’ ; തലച്ചോറിന്റെ മാതൃകയിലുള്ള കേക്കിനു കാരണം ഞെട്ടിക്കുന്നത്

കുഞ്ഞിന്റെ ആദ്യ പിറന്നാളിന് ബെര്‍ത്ത് ഡേ തീം ‘സോമ്പി’ ; തലച്ചോറിന്റെ മാതൃകയിലുള്ള കേക്കിനു കാരണം ഞെട്ടിക്കുന്നത്

ഈ കുഞ്ഞിന്റെ ആദ്യ പിറന്നാളാണ്. കേക്ക് തലച്ചോറിന്റെ മാതൃകയില്‍. ബെര്‍ത്ത് ഡേ തീം സോമ്പി. തലച്ചോറ് പറിച്ചെടുത്തു തിന്നുകയാണ് ഫീനിക്സ്. ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത അമ്മയ്ക്ക് കിട്ടിയതോ തെറിവിളികള്‍ മാത്രം. ഓസ്ട്രേലിയയിലാണ് സംഭവം. ആമി ലൂയിസ് എന്ന അമ്മയാണ് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇരയായത്. എന്നാല്‍ ഈ ചിത്രത്തിന് പിന്നിലെ കഥയാണ് ഈ അമ്മ വ്യക്തമാക്കുന്നത്. ഫീനിക്സ് ജനിച്ച് കഴിഞ്ഞ ഉടനെ ഡോക്ടര്‍മാര്‍ പറഞ്ഞു കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ലെന്ന്. എന്റെ കുഞ്ഞിനെ പുറത്തെടുത്തപ്പോള്‍ അവന്‍ കരഞ്ഞില്ല. എനിക്ക് സങ്കടത്തേക്കാളുപരി ദേഷ്യമാണ് വന്നത്. എന്നാല്‍ ഡോക്ടര്‍മാര്‍ എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു. അവന്‍ മരിച്ചെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. ഡോക്ടര്‍മാരോട് അവരുടെ ശ്രമം ഉപേക്ഷിക്കാന്‍ ആവശ്യപ്പെടണമെന്നെനിക്ക് തോന്നി. കുറേ ശ്രമങ്ങള്‍ക്കൊടുവില്‍ ഡോക്ടര്‍ എന്നെ വന്ന് ആശ്വസിപ്പിച്ചു കൊണ്ട് കുഞ്ഞ് പോയെന്നു പറഞ്ഞു. ഇതിനിടയില്‍ നഴ്സിന്റെ നിലവിളി…

Read More