മുലപ്പാലില്‍ നിന്നും ലക്ഷങ്ങള്‍ സമ്പാദിച്ച് യുവതി

മുലപ്പാലില്‍ നിന്നും ലക്ഷങ്ങള്‍ സമ്പാദിച്ച് യുവതി

ലണ്ടന്‍: മുലപ്പാലിനെ കഴിഞ്ഞ് ഔഷധഗുണമുള്ള മറ്റൊന്നും ഇല്ലെന്നാണ് പറയുന്നത്. നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണ ക്ലാസ് വരെ സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. എന്നാല്‍ തന്റെ മുലപ്പാലില്‍ നിന്നും യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. കുഞ്ഞിന് കൊടുത്ത് ബാക്കി വരുന്ന മുലപ്പാല്‍ ബോഡി ബില്‍ഡേഴ്സിന് വിറ്റാണ് യുവതി പണം സമ്പാദിക്കുന്നത്. റഫീല ലാംപ്രൗ എന്ന 26കാരിയാണ് ഇത്തരത്തില്‍ പണം സമ്പാദിക്കുന്നത്. പോയവര്‍ഷമാണ് മകന്‍ ആഞ്ചെലോയ്ക്ക് റഫീല ജന്മം നല്‍കിയത്. തന്റെ മകന് കുടിക്കാനുള്ളതിനേക്കാള്‍ കൂടുതല്‍ മുലപ്പാല്‍ ഉണ്ടെന്ന് മനസിലാക്കിയ യുവതി ഇത് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ബോഡി ബില്‍ഡേഴ്സിനെ സമീപിക്കുകയും അവര്‍ക്ക് മുലപ്പാല്‍ കവറിലാക്കി കൊടുക്കുകയുമായിരുന്നു. ഇത്തരത്തില്‍ നാല് ലക്ഷത്തോളം രൂപയാണ് റഫീല സമ്പാദിച്ചത്. മസില്‍ ഉണ്ടാകാന്‍ മുലപ്പാല്‍ നല്ലതാണെന്നാണ് ബോഡി ബില്‍ഡേഴ്സ് പറയുന്നതെന്ന് യുവതി പറഞ്ഞു. ഇപ്പോള്‍ ആവശ്യം അനുസരിച്ച് മാത്രമാണ് മുലപ്പാല്‍ നല്‍കുന്നത്. ഇത്തരത്തില്‍…

Read More

ചൂണ്ടയില്‍ കുടുങ്ങിയ മീനിനെ പിടിക്കാന്‍ നദിയിലേയ്ക്കു ചാടിയ പ്രവാസി യുവാവ് മരിച്ചു

ചൂണ്ടയില്‍ കുടുങ്ങിയ മീനിനെ പിടിക്കാന്‍ നദിയിലേയ്ക്കു ചാടിയ പ്രവാസി യുവാവ് മരിച്ചു

ചൂണ്ടയില്‍ കുടുങ്ങിയ മീനിനെ പിടിക്കാന്‍ നദിയിലേയ്ക്കു ചാടിയ പ്രവാസി യുവാവ് മരിച്ചു. നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷംവീട് കോളനിയില്‍ പ്രജീഷ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയ്ക്ക് നീരേറ്റുപുറം പമ്പ ബോട്ട് റെയ്സ് സ്റ്റേഡിയത്തിനു സമീപം വരമ്പിനകത്തുമാലി തുരുത്തേല്‍ കടവിലായിരുന്നു സംഭവം. ചൂണ്ടിയില്‍ കുരുങ്ങി വലിച്ചുകൊണ്ടുപോയ മീനിന്റെ പുറകേ പ്രജീഷും ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മീനിനൊപ്പം എതിര്‍ക്കര വരെ പ്രജീഷ് നീന്തി എന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. കരയ്ക്ക് ഒന്നര കീലോമീറ്റര്‍ മുന്നില്‍ എത്തിയപ്പോള്‍ കിതച്ചു കിതച്ച് ഈ യുവാവ് വെള്ളത്തില്‍ താഴുകയായിരുന്നു. അന്ധിശമനസേന തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നു പ്രദേശവാസികള്‍ മുങ്ങിത്തപ്പിയപ്പോള്‍ ആദ്യം ചൂണ്ടയില്‍ കുടുങ്ങിയ മീനിനെ കണ്ടെടുക്കുകയായിരുന്നു. 13 കിലോ ഉള്ള കട്ട് ല ചൂണ്ടയില്‍ കുരുങ്ങിയത്. സമീപത്തു നിന്നും പ്രജീഷിന്റെ മൃതദേഹവും കണ്ടെത്തി. ദുബായില്‍ ജോലിയുള്ള പ്രജീഷ് മൂന്നാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. പനച്ചുമൂടു പെരുമറ്റത്തെ…

Read More

ആദ്യ ഓസ്‌കര്‍ വാങ്ങാനെത്തിയപ്പോള്‍ ധരിച്ച വസ്ത്രം; 56 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ വസ്ത്രമണിഞ്ഞ് നടിയെത്തി

ആദ്യ ഓസ്‌കര്‍ വാങ്ങാനെത്തിയപ്പോള്‍ ധരിച്ച വസ്ത്രം; 56 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ വസ്ത്രമണിഞ്ഞ് നടിയെത്തി

ഏറെ വിസ്മയങ്ങള്‍ ഒളിപ്പിച്ചാണ് 2018 ഓസ്‌കര്‍ വേദിയില്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് നടക്കുന്നത്. ഓരോ നിമിഷവും കാഴ്ച്ചക്കാരെ അമ്പരപ്പിക്കുന്നതാണ് വര്‍ണാഭമായ ചടങ്ങ്. എന്നാല്‍ ഇതില്‍ ഏറെ തിളക്കം കൂടുതല്‍ പഴയ ഒരു വസ്ത്രത്തിനാണ്. ഇത് ധരിച്ചെത്തിയത് മറ്റാരുമല്ല. ‘വണ്‍ ഡേ അറ്റ് എ ടൈം’ സീരീസിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ റിത മൊറേണോ ആണ്. 1962ല്‍ ആദ്യമായി ഓസ്‌കര്‍ ലഭിച്ചപ്പോള്‍ ധരിച്ച അതേ വസ്ത്രമാണ് നടി ഇന്നത്തെ ഓസ്‌കര്‍ വേദിയിലും ധരിച്ചെത്തിയത്. അന്ന് ‘വെസ്റ്റ് സൈഡ് സ്റ്റോറി’ എന്ന ചിത്രത്തിനായിരുന്നു റിതയ്ക്ക് പുരസ്‌കാരം ലഭിച്ചത്. മികച്ച സഹനടിയായാണ് അന്ന് താരം തിരഞ്ഞെടുക്കപ്പെട്ടത്. പരമ്പരാഗതമായ ജാപ്പനീസ് വസ്ത്രധാരണ രീതിയായ ഒബി സാഷ് ഗൗണ്‍ ഫിലിപ്പീന്‍സില്‍ വെച്ചാണ് അന്ന് റിത തയ്യാറാക്കിയത്. അലമാരയില്‍ കിടക്കുകയായിരുന്ന വസ്ത്രത്തിന്റെ നിറം മങ്ങിപ്പോവുന്നത് പോലെ തോന്നിയത് കൊണ്ടാണ് ധരിച്ചതെന്ന് നടി ഹാസ്യരൂപേണെ പറഞ്ഞു. 86കാരിയായ മൊറേണോ…

Read More

സണ്ണിക്ക് ഇനി മക്കള്‍ മൂന്ന്; ഇരട്ടക്കുട്ടികളെക്കൂടി ദത്തെടുത്തു

സണ്ണിക്ക് ഇനി മക്കള്‍ മൂന്ന്; ഇരട്ടക്കുട്ടികളെക്കൂടി ദത്തെടുത്തു

സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും വീണ്ടും സമൂഹത്തിന് മാതൃകയാകുന്നു. പോണ്‍ താരമെന്നതിന് അപ്പുറം തികഞ്ഞ മനുഷ്യ സ്നേഹിയാണ് താനെന്ന് വീണ്ടും താരം തെളിയിക്കുകയാണ്. സണ്ണിയും ഭര്‍ത്താവും ചേര്‍ന്ന് പെണ്‍കുഞ്ഞിനെ ദത്തെടുത്ത് നിഷ കൗര്‍ വെബ്ബറെന്ന് പേരു നല്‍കി അവരുടെ സ്വന്തം മകളാക്കിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും ഈ ദമ്പതികള്‍ ഇരട്ട ആണ്‍കുട്ടികകളെ ദത്തെടുത്തിരിക്കുകയാണ്. ആഷര്‍ സിംഗ് വെബര്‍, നോഹ് സിംഗ് വെബര്‍ എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് സണ്ണി ലിയോണ്‍ നല്‍കിയിരിക്കുന്ന പേരുകള്‍. ഞങ്ങളുടെ കുടുംബത്തിന്റെ ചിത്രമെന്ന പേരില്‍ താരം കുട്ടികളുമൊത്തുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

Read More

കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍. കീഴൂര്‍ സ്വദേശി മാങ്ങാട് ചോയിച്ചിങ്കല്‍ താമസിക്കുന്ന ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിറാണ് (15) മരിച്ചത്. കളനാട് റെയില്‍ട്രാക്കിനു സമീപത്തെ ഓവുചാലില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം. സ്‌കൂളില്‍നിന്നുള്ള യാത്രയയപ്പു ചടങ്ങിനുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയപ്പോഴാണ് ജാസിറിനെ കാണാതായത്. ചട്ടഞ്ചാല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. ജാസിറിനെ കാണുന്നില്ലെന്ന വ്യാഴാഴ്ചയാണ് പൊലീസില്‍ പരാതിയെത്തിയത്. വസ്ത്രം വാങ്ങാന്‍ പോയിട്ട് തിരിച്ചെത്താത്തതിനെ തുടര്‍ന്നു തിരച്ചില്‍ നടത്തുകയായിരുന്നു പൊലീസും ബന്ധുക്കളും നാട്ടുകാരും. ഇതിനിടെയാണ് മൃതദേഹം ഓവുചാലില്‍ കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം. സംഭവത്തില്‍ സ്വദേശികളായ ചിലരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.

Read More

ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു

ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു

കൊച്ചി: ഹൈകോടതി ജഡ്ജിയും വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണുമായിരുന്ന ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു. 79 വയസായിരുന്നു. ഇന്ന് വെളുപ്പിന് രണ്ട് മണിക്ക് എറണാകുളം കലൂര്‍ ആസാദ് റോഡിലുള്ള മകന്‍ ബസന്ത് ബാലാജിയുടെ വസതിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു.ചിറയിന്‍ കീഴില്‍ അധ്യാപകരായിരുന്ന ദാമോദരന്റെയും ജാനകിയമ്മയുടെയും മകളായ ശ്രീദേവി 1962 ലാണ് അഭിഭാഷകയായി തിരുവനന്തപുരത്ത് പ്രാക്ടീസ് ആരംഭിച്ചത്. തുടര്‍ന്ന് 1997 ജനുവരിയില്‍ ഹൈക്കോടതി ജഡ്ജിയായി. 2001 ഏപ്രിലില്‍ ജോലിയില്‍ നിന്ന് വിരമിച്ചു. തുടര്‍ന്ന് രണ്ട് തവണ വനിതാകമ്മിഷന്‍ ചെയര്‍പേഴ്‌സണായി സേവനമനുഷ്ഠിച്ചു. എഫ്.ഡി.സി.എ തിരുവനന്തപുരം ചാപ്റ്റര്‍ അധ്യക്ഷയായിരുന്നു.സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് എറണാകുളം രവിപുരം ശ്മശാനത്തില്‍ നടക്കും. പ്രമുഖ അഭിഭാഷകനായ യു.ബാലാജിയാണ് ഭര്‍ത്താവാണ്.

Read More

ശ്രീദേവിക്ക് പ്രണാമം അര്‍പ്പിച്ച് ഓസ്‌കാര്‍ വേദി

ശ്രീദേവിക്ക് പ്രണാമം അര്‍പ്പിച്ച് ഓസ്‌കാര്‍ വേദി

ലോസ്ആഞ്ചലസ്: ദ അക്കാദമിയുടെ 90ാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ മൃതിയടഞ്ഞ ബോളിവുഡ് താരം ശ്രീദേവിക്ക് പ്രണാമം. 2017ല്‍ ലോകസിനിമയില്‍ നിന്നും വിടപറഞ്ഞ താരങ്ങളെ ഓര്‍മിക്കുന്ന ചടങ്ങിലാണ് ഓസ്‌കര്‍ വേദി ബോളിവുഡ് താരങ്ങളായ ശ്രീദേവിക്കും ശശികപൂറിനും ആദരാഞ്ജലി അര്‍പ്പിച്ചത്. ഇന്ത്യന്‍ സിനിമയുടെ പ്രണയിനിയും കൂട്ടുകാരിയും മാതാവുമെല്ലാമായ ശ്രീദേവിക്ക് പ്രണാമമെന്ന് പുരസ്‌കാര വേദിയിലെ സ്‌ക്രീനില്‍ തെളിഞ്ഞു. ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ തിളങ്ങിയ റോജര്‍ മൂര്‍, പ്രശസ്ത നടന്‍ ജൊനാഥന്‍ ഡെമി, ജോര്‍ജ് റോമിറോ, ഹാരി ഡീന്‍ സ്റ്റാന്റന്‍, ജെറി ലൂയിസ്, ജെന്നി മോറോ, മാര്‍ട്ടിന്‍ ലാഡോ എന്നിവര്‍ക്കും അക്കാദമി പുരസ്‌കാര വേദി പ്രണാമമര്‍പ്പിച്ചു.

Read More

ഓസ്‌കാര്‍: സാം റോക്ക്‌വെല്‍ മികച്ച സഹനടന്‍, അലിസന്‍ ജാനി സഹനടി, എ ഫന്റാസ്റ്റിക് വുമണ്‍ വിദേശചിത്രം

ഓസ്‌കാര്‍: സാം റോക്ക്‌വെല്‍ മികച്ച സഹനടന്‍, അലിസന്‍ ജാനി സഹനടി,  എ ഫന്റാസ്റ്റിക് വുമണ്‍ വിദേശചിത്രം

ലോസ് ആഞ്ചല്‍സ്: കാലിഫോര്‍ണിയയില്‍ ലോസ് ആഞ്ചല്‍സിലെ ഡോബലി തിയേറ്ററില്‍ 90-ാമത് ഓസ്‌കര്‍ പുരസകാരപ്രഖ്യാപന ചടങ്ങ് ആരംഭിച്ചു. ഓസ്‌കാര്‍ ചടങ്ങില്‍ ആദ്യമായ് പ്രഖ്യാപിച്ച മികച്ച സഹനടനുള്ള പുരസകാരം ‘ത്രീ ബില്‍ബോര്‍ഡ് ഔട്ടസൈഡ് എബ്ബിങ്, മിസോറി’യിലെ അഭിനയത്തിന് സാം റോക്ക്വെല്‍ നേടി. ഐ ടാനിയ എന്ന ചിത്രത്തിലെ അഭിനയത്തിന അലിസന്‍ ജാനി മികച്ച സഹനടിയായി. മികച്ച വിദേശ ചിത്രമായി ചിലെയില്‍ നിന്നുള്ള ‘എ ഫന്റാസറ്റിക വുമണ്‍’ തെരഞ്ഞെടുത്തു. ഡന്‍കിര്‍ക്കിന് രണ്ട് അവാര്‍ഡുകള്‍ ലഭിച്ചു. മികച്ച ശബദ സംയോജനത്തിനും ശബദ മിശ്രണത്തിനും. മികച്ച കലാ സംവിധാനത്തിന് ദ ഷേപ്പ് ഓഫ് വാട്ടറും അവാര്‍ഡിന് അര്‍ഹരായി. മികച്ച ചമയത്തിനും കേശാലങ്കാരത്തിനുമുള്ള അവാര്‍ഡ് രണ്ടാം ലോക മഹായുദ്ധ കാലത്തെ കഥ പറയുന്ന ഡാര്‍ക്കസറ്റ് അവര്‍ എന്ന ചിത്രത്തിന ലഭിച്ചു. ഫാന്റം ത്രെഡ എന്ന ചിത്രത്തില്‍ പോള്‍ തോമസ ആന്‍ഡേഴസന വസത്രം ഒരുക്കിയ മാര്‍ക്ക് ബ്രിഡജസിന്…

Read More

മിഷേലിന്റെ മരണത്തിന് ഒരു വയസ്; നിന്റെ കണ്ണില്‍ നോക്കിക്കൊണ്ടിരിക്കാന്‍ നല്ല ഭംഗിയാണ്, മിഷേലിനെ ഭയപ്പെടുത്തിയതാര്!.. ദുരൂഹതകള്‍ ഇനിയും ബാക്കി

മിഷേലിന്റെ മരണത്തിന് ഒരു വയസ്; നിന്റെ കണ്ണില്‍ നോക്കിക്കൊണ്ടിരിക്കാന്‍ നല്ല ഭംഗിയാണ്, മിഷേലിനെ ഭയപ്പെടുത്തിയതാര്!.. ദുരൂഹതകള്‍ ഇനിയും ബാക്കി

പിറവം: കൊച്ചി കായലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജിയുടെ മരണം സംബന്ധിച്ചുള്ള ആന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിന് തയാറെടുക്കുന്നു. മിഷേലിന്റെ മരണം ആത്മഹത്യയാണെന്നു ക്രൈം ബ്രാഞ്ച് പറയുമ്പോഴും കേസിലെ ദുരൂഹതകള്‍ അവസാനിച്ചിട്ടില്ല. പിറവം സ്വദേശി മിഷേലിനെ മാര്‍ച്ച് അഞ്ചിന് കാണാതാകുകയും തൊട്ടടുത്ത ദിവസം കൊച്ചിക്കായലില്‍ നിന്നു പെണ്‍കുട്ടിയുടെ മൃതദേഹം ലഭിക്കുകയുമായിരുന്നു. മിഷേല്‍ മരിക്കുന്നതിന് ഒമ്പതു ദിവസങ്ങള്‍ക്കു മുന്‍പു നടന്ന ആ സംഭവത്തിനെ കുറിച്ച് ഇതുവരേയും വ്യക്തത വന്നിട്ടില്ല. മിഷേല്‍ കലൂരിലെ പള്ളിയില്‍ പോയി തിരിച്ചിറങ്ങുമ്പോള്‍ ആരോ ഒരാള്‍ വന്ന് പേരു ചോദിച്ചു. നിന്റെ കണ്ണില്‍ നോക്കിക്കൊണ്ടിരിക്കാന്‍ നല്ല ഭംഗിയാണെന്നും പറഞ്ഞു. അപ്പോള്‍ മിഷേല്‍ പേടിച്ച് ബസ് സ്റ്റോപ്പില്‍ പോയി നിന്നു. അപ്പോള്‍ അയാള്‍ ബസ് സ്റ്റോപ്പില്‍ വന്നു. പിന്നെ ഹോസ്റ്റലിലേക്ക് ഓടിപ്പോയി. കോളേജിലെ ഒരു സുഹൃത്തിനെ വിളിച്ച് പറഞ്ഞു. ആ സുഹൃത്ത്…

Read More

മൂന്ന് സംസ്ഥാനങ്ങളിലും ഭരണം പിടിച്ച് ബിജെപി; കേരളവും ബംഗാളും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

മൂന്ന് സംസ്ഥാനങ്ങളിലും ഭരണം പിടിച്ച് ബിജെപി; കേരളവും ബംഗാളും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

ന്യൂഡല്‍ഹി: മൂന്നു സംസ്ഥാനങ്ങളിലും ഭരണ പിടിച്ച് ബിജെപി സഖ്യം. ത്രിപുരയിലെ അട്ടിമറി ജയം ബിജെപി ക്യാമ്പിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. കേരളവും ബംഗാളുമാണ് ബിജെപിക്ക് പിടികൊടുക്കാതെ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ ഇവിടെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞെന്ന് അമിത് ഷാ പറഞ്ഞു. മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. തെരഞ്ഞെടുപ്പ് നടന്ന 59 സീറ്റിലും ഫലപ്രഖ്യാപനം പൂരത്തിയായപ്പോള്‍ 21 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. അതേസമയം നാഗാലാന്‍ഡില്‍ ബിജെപി എന്‍ഡിപിപി സഖ്യം അധികാരത്തിലേറാന്‍ സാധ്യതയേറി. മേഘാലയയില്‍ മുന്‍ ലോകസഭാ സ്പീക്കര്‍ പി.എ.സാംഗ്മ രൂപീകരിച്ച നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 19സീറ്റുകളും ബിജെപിക്ക് രണ്ട് സീറ്റുകളുമാണുള്ളത്. ഈ സാഹചര്യത്തില്‍ 17 സീറ്റുകളില്‍ ജയിച്ച ആറ് ചെറുപാര്‍ട്ടികളും മൂന്ന് സ്വതന്ത്രരുമാണ് മേഘാലയ ആരും ഭരിക്കണം എന്ന് തീരുമാനിക്കുക. ബിജെപിയുടേയും മറ്റ് ചെറുപാര്‍ട്ടികളുടെയും സഹായത്തോടെ സര്‍ക്കാരുണ്ടാക്കുമെന്നാണ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രഖ്യാപനം….

Read More