കാനത്തിനെതിരെ മത്സരിക്കാനില്ല: സി ദിവാകരന്‍

കാനത്തിനെതിരെ മത്സരിക്കാനില്ല: സി ദിവാകരന്‍

മലപ്പുറം: സി പി ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെതിരെ മല്‍സരിക്കാനില്ലെന്ന് സി. ദിവാകരന്‍. പാര്‍ട്ടിയില്‍ ഐക്യത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ദിവാകരന്‍ പറഞ്ഞു. നേരത്തെ കാനത്തിനെതിരെ സി. ദിവാകരനോട് മല്‍സരിക്കണമെന്ന് കെ.ഇ ഇസ്‌മെയില്‍ ആവശ്യപ്പെട്ടിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഏകാധിപത്യമാണെന്നും ആ സാഹചര്യത്തില്‍ തങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെന്നുമുള്ള ആവശ്യം കെ.ഇ. ഇസ്മയിലും കൂട്ടരും കേന്ദ്ര നേത്വതൃത്തിന് മുന്നില്‍െവച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ദേശീയ സെക്രട്ടേറിയറ്റിലേക്ക് ഇസ്മയിലിനെ ഉള്‍പ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. സംസ്ഥാന കൗണ്‍സില്‍ അര്‍ഹമായ പ്രാതിനിധ്യം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

Read More

സി പി ഐ സംസ്ഥാന കൗണ്‍സിലില്‍ വന്‍ അഴിച്ചുപണി

സി പി ഐ സംസ്ഥാന കൗണ്‍സിലില്‍ വന്‍ അഴിച്ചുപണി

മലപ്പുറം: സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ വന്‍ അഴിച്ചുപണി. കെ.ഇ ഇസ്മായിലിനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കംണ്‍ട്രോള്‍ കമീഷനില്‍ നിന്ന് ചിലരെയും ഒഴിവാക്കിയിട്ടുണ്ട്. വെളിയം രാജന്‍, എ.കെ ചന്ദ്രനെയുമാണ് കണ്‍ട്രോള്‍ കമീഷനില്‍ നിന്ന് ഒഴിവാക്കിയത്. പ്രായാധിക്യമാണ് ഇവരെ ഒഴിവാക്കാന്‍ കാരണമെന്നാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തന്‍ വാഴൂര്‍ സോമനെയും ഇസ്മായില്‍ പക്ഷത്തെ എം.പി അച്യുതനും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്തായി. ജെ. വേണുഗോപാലന്‍ നായര്‍, സുജനപ്രിയന്‍, ഈശ്വരി രേശന്‍ എന്നിവരെയും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് മാറ്റിയിട്ടുണ്ട്. സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്താക്കപ്പെട്ട ഇ.എസ ബിജിമോള്‍ എം.എല്‍.എ തിരിച്ചെത്തിയിട്ടുണ്ട്. ആര്‍ രാജേന്ദ്രന്‍, ആര്‍ വിജയകുമാര്‍, ജി ലാലു, വേണുഗോപാല്‍ എന്നിവരെ കൊല്ലം ജില്ലയില്‍ നിന്ന് പുതുതായി കൗണ്‍സിലില്‍ നിന്ന ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട എം പി വിദ്യാധരനെ കണ്‍ട്രോള്‍ കമ്മിഷനില്‍…

Read More