ശമ്പള വര്‍ധന: നഴ്‌സുമാര്‍ സമരത്തിലേക്ക്

ശമ്പള വര്‍ധന: നഴ്‌സുമാര്‍ സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള വര്‍ധനവ് നടപ്പാക്കാത്തതിനെതിരെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ലീവെടുത്ത് പ്രതിഷേധിക്കും. ഈ മാസം ആറാം തിയതി മുതലാണ് 62,000 നഴ്‌സുമാര്‍ ലീവെടുത്ത് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. ഈ മാസം അഞ്ചാം തിയ്യതി മുതല്‍ നഴ്സുമാരുടെ സംഘടനയായ യു.എന്‍.എ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആശുപത്രി ഉടമകള്‍ നല്‍കിയ ഹരജി പരിഗണിച്ച ഹൈകോടതി സമരം സ്റ്റേ ചെയ്തു. തുടര്‍ന്നാണ് ലീവെടുത്ത് പ്രതിഷേധിക്കാന്‍ നഴ്‌സുമാര്‍ തീരുമാനിച്ചത്.സര്‍ക്കാറിന്റേത് മാനേജുമെന്റുകളെ സഹായിക്കുന്ന നിലപാടാണെന്ന് യു.എന്‍.എ ആരോപിച്ചു. ഈ മാസം മുതല്‍ അടിസ്ഥാന ശമ്പളമായി 20000 രൂപ നല്‍കുന്ന ആശുപത്രി മാനേജ്‌മെന്റുകളുമായി സഹകരിക്കുമെന്നും യു.എന്‍.എ വ്യക്തമാക്കി.അതേസമയം നഴ്‌സുമാരുമായി ലേബര്‍ കമ്മീഷണര്‍ നാളെ ചര്‍ച്ച നടത്തും. രാവിലെ 11 മണിക്കാണ് ചര്‍ച്ച.

Read More

പ്രവാചകരെ വേദനിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് സമൂഹം പിന്‍മാറണം: ഹസ്ബുള്ളാഹില്‍ ബാഫഖി തങ്ങള്‍

പ്രവാചകരെ വേദനിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് സമൂഹം പിന്‍മാറണം: ഹസ്ബുള്ളാഹില്‍ ബാഫഖി തങ്ങള്‍

ബോവിക്കാനം: ആലൂര്‍ നൂറുല്‍ ഹുദ യുവജന സംഘത്തിന്റെ 27ാം വാര്‍ഷികത്തിന് സമാപനം. ജമാഅത്ത് പ്രസിഡന്റ് എ.ടി അബൂബക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സയ്യിദ് കെ. സി അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ പ്രര്‍ത്ഥന നടത്തി. വിവാഹ ദിവസങ്ങളില്‍ നടക്കുന്ന അനാചരങ്ങളില്‍ നിന്ന് സമൂഹം വിട്ടുനില്‍ക്കണം, വഴിവിട്ട പ്രണയ ബന്ധങ്ങള്‍, ഇസ്ലാം അനുവദിക്കാത്ത പ്രവര്‍ത്തനങ്ങളില്‍ നിന്ന് സമൂഹം പിന്മാറണം, ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രവാചകരെ വേദനിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണെന്നും സയ്യിദ് ഹസ്ബുള്ളാഹില്‍ ബാഫഖി തങ്ങള്‍ കൊല്ലം,സമാപനം ദിവസം സ്വലാത്ത് മജ്‌ലിസിന് നേതൃതം നല്‍കി സംസരിക്കുയായിരുന്നു തങ്ങള്‍. മുഹമ്മദ് കുഞ്ഞി ഹനീഫി, അല്‍ത്താഫ് ഹിമമി, അബ്ബാസ് മുസ്ലിയാര്‍, അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ജമാഅത്ത് ഭാരവാഹികള്‍, നൂറുല്‍ ഹുദ യുവജന ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹനീഫ് ഹാജി സ്വാഗതവും, ശിഹാബ് നന്ദിയും പറഞ്ഞു.

Read More

” നിപ്പിള്‍ എന്നല്ലാതെ മുലക്കണ്ണ് എന്നു പറയുന്നു, നോക്കിയും കണ്ടും പറഞ്ഞും അറപ്പു തീരട്ടെ.. അതൊരു അശ്ലീലാവയവമല്ല, ഏറ്റവും ചന്തമുള്ള പെണ്ണവയവമാണ് ” : കവര്‍ ചിത്രത്തെ പിന്തുണച്ച് ശാരദക്കുട്ടി

” നിപ്പിള്‍ എന്നല്ലാതെ മുലക്കണ്ണ് എന്നു പറയുന്നു, നോക്കിയും കണ്ടും പറഞ്ഞും അറപ്പു തീരട്ടെ.. അതൊരു അശ്ലീലാവയവമല്ല, ഏറ്റവും ചന്തമുള്ള പെണ്ണവയവമാണ് ” : കവര്‍ ചിത്രത്തെ പിന്തുണച്ച് ശാരദക്കുട്ടി

കൊച്ചി: വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്ന ഗൃഹലക്ഷ്മിയുടെ തുറിച്ച് നോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണമെന്ന ക്യാംപെയിനിന്റെ ഭാഗമായ കവര്‍ ചിത്രത്തെ പിന്തുണച്ച് എഴുത്തുകാരി ശാരദക്കുട്ടി. കഴിഞ്ഞ രണ്ടു ദിവസമായി ഒരു താരം മടിയും ഇന്‍ഹിബിഷനും കൂടാതെ ആണ്‍ പെണ്‍ കുഞ്ഞുകുട്ടികളടക്കം മുല മുല മുല എന്നു പറഞ്ഞു കൊണ്ടിരിക്കുന്നു. നിപ്പിള്‍ എന്നല്ലാതെ മുലക്കണ്ണ് എന്നു പറയുന്നു. ഭാഷാപരമായ, ശരീരപരമായ ഒരു പ്രതിസന്ധിയെ മറികടക്കാന്‍ കൂടിയാണ് ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്ര വിവാദം ഇടയാക്കിയത്. പറഞ്ഞു പറഞ്ഞു നാണം തീരട്ടെ. നോക്കിയും കണ്ടും പറഞ്ഞും അറപ്പു തീരട്ടെ. വീട്ടുകാരെല്ലാമെതിര്‍ത്തിട്ടും ജിലു നമുക്കാര്‍ക്കുമില്ലാത്ത ധൈര്യമാണ് കാണിച്ചത്. ഇത് ശരീര വിപ്ലവത്തിന്റെ മറ്റൊരു ഘട്ടമാണെന്നും ശാരദക്കുട്ടി നിരീക്ഷിക്കുന്നു. കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന മതാചാരങ്ങളോടും വിദ്യാഭ്യാസ പദ്ധതികളോടും ഇല്ലാത്ത ചൊരു ക്കൊന്നും ഈ പരസ്യത്തിലെ കുഞ്ഞിനോടാവശ്യമില്ല താനും. കാരണം അതു വിശപ്പറിയാത്ത കുഞ്ഞാണെന്ന് കണ്ടാലറിയാം. വയറു നിറഞ്ഞ് ഉറങ്ങിക്കിടക്കുന്ന…

Read More

ആദി’യുടെ ആദ്യ ദിനത്തില്‍ പ്രണവ് ഹിമാലയത്തിലേക്ക് പോയതിനു പിന്നിലെ രഹസ്യം!!

ആദി’യുടെ ആദ്യ ദിനത്തില്‍ പ്രണവ് ഹിമാലയത്തിലേക്ക് പോയതിനു പിന്നിലെ രഹസ്യം!!

ആദ്യ സിനിമയുടെ പ്രേക്ഷക പ്രതികരണം എന്തെന്ന് അറിയാന്‍ പോലും നില്‍ക്കാതെ ഹിമാലയത്തിലേക്ക് നാടുവിട്ട പ്രണവ് മോഹന്‍ലാലിനെ കൗതുകത്തോടെയാണ് മലയാളികള്‍ നോക്കി കണ്ടത്. എന്നാല്‍ ആ യാത്രയ്ക്ക് പിന്നില്‍ മോഹന്‍ലാലിന് പോലും അറിയാത്ത രഹസ്യം കളികൂട്ടുക്കാരിയായ കല്യാണി പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരിക്കയാണ്. ആദി കണ്ടപ്പോള്‍ തനിക്ക് തോന്നിയത് അപ്പുവിന് വേണ്ടി ദൈവം തീരുമാനിച്ച ചിത്രമാണിതെന്നാണ്. മരങ്ങളിലും, മലകളിലുമൊക്കെ വലിഞ്ഞ് കയറാന്‍ പ്രണവിനെ കഴിഞ്ഞേ ആളുള്ളു, റിലീസ് ദിവസം ഹിമാലയത്തിലേക്ക് പോയത് ഒരു വിചിത്രമായ കാരണം കൊണ്ടാണ്. അഭിനയിക്കാന്‍ വേണ്ടി മാറി നിന്നപ്പോള്‍ കൈകള്‍ സോഫ്റ്റ് ആയി പോയി, മൗണ്ട് ക്ലൈംബിംഗ് നടത്തി കൈകള്‍ വീണ്ടും ഹാര്‍ഡാക്കാനായിരുന്നു യാത്ര. ആകെ 500 രൂപയാണ് കൈയില്‍ കരുതുക. ലോറിയിലും, മറ്റ് വണ്ടികളിലും ലിഫ്റ്റ് ചോദിച്ച് പോകുന്നതാണ് പതിവ്. കൈയ്യില്‍ പൈസ ഇല്ലാതെ വരുമ്പോള്‍ അനിയത്തിയെ വിളിക്കും, അക്കൗണ്ടിലേക്ക് നൂറു രൂപ ഇട്ടുകൊടുക്കാന്‍ പറയും….

Read More

‘സൗന്ദര്യം മനസ്സിലാണ്, വ്യക്തിത്വത്തിലാണ്’ ; സോനം കപൂറിന്റെ ‘നോ മേക്കപ്പ്’ ഫോട്ടോയും പോസ്റ്റും വൈറല്‍

‘സൗന്ദര്യം മനസ്സിലാണ്, വ്യക്തിത്വത്തിലാണ്’ ; സോനം കപൂറിന്റെ ‘നോ മേക്കപ്പ്’ ഫോട്ടോയും പോസ്റ്റും വൈറല്‍

സൗന്ദര്യ ബോധത്തേക്കാളേറെ സമൂഹത്തില്‍ പലപ്പോഴും തെറ്റായ സന്ദേശവും, പെണ്‍കുട്ടികളില്‍ അപകര്‍ഷതാ ബോധവും വളരാനാണ് നമ്മുടെ പരസ്യങ്ങളും, നടിമാരുടെ കൃത്തിമത്തങ്ങളും കാരണമാകുന്നതെന്ന് മനശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. എനിക്ക് ആ നടിയെ പോലെയാകണം, അവരുടെ കണ്ണു വേണം മൂക്ക് വേണം എന്ന് പറഞ്ഞ് എത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നെന്ന് കോസ്മറ്റിക് വിദഗ്ദരും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ മേക്കപ്പിന്റെ ബലത്തിലാണ് തങ്ങള്‍ പിടിച്ചു നില്‍ക്കുന്നതെന്നും, ഇത് കണ്ട് പെണ്‍കുട്ടികള്‍ വഴി തെറ്റരുതെന്നും ധൈര്യമായി തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് നടി സോനം കപൂര്‍. തന്നേക്കാള്‍ സൗന്ദര്യം സാധാരണ പെണ്‍കുട്ടികള്‍ക്കുണ്ട്. ദിവസത്തിന്റെ പരമാവധി സമയവും സൗന്ദര്യ സംരക്ഷണത്തിനായി ചിലവഴിച്ചിട്ടും ഞാന്‍ എന്റെ യഥാര്‍ത്ഥ രൂപം ഇതാണെന്ന് വെളിപ്പെടുത്തി നോ മേക്കപ്പ് ഫോട്ടോയും സോനം പങ്കുവെച്ചിട്ടുണ്ട്. സോനത്തിന്റെ കുറിപ്പ്: ‘രാവിലെ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കുമ്പോള്‍ ഞാനെന്തേ നടിമാരെ പോലെ സുന്ദരിയല്ലാത്തത് എന്ന് സങ്കടപ്പെടുന്ന പെണ്‍കുട്ടികളെ നോക്കൂ, ആരും രാവിലെ…

Read More

വൈദികനെ കൊലപ്പെടുത്തിയ മുന്‍ കപ്യാര്‍ അറസ്റ്റില്‍

വൈദികനെ കൊലപ്പെടുത്തിയ മുന്‍ കപ്യാര്‍ അറസ്റ്റില്‍

കാലടി: അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. അഡ്വ. സേവ്യര്‍ തേലക്കാട്ട് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മുന്‍ കപ്യാര്‍ അറസ്റ്റില്‍. തേക്കിന്‍തോട്ടം വട്ടേക്കാടന്‍ വീട്ടില്‍ ജോണിനെയാണ് കുരിശുമുടിയിലെ ഒന്നാം സ്ഥലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. വൈദികന് നേരെ ആക്രമണം നടന്ന ആറാം സ്ഥലത്ത് നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് ഒന്നാം സ്ഥലം. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട ജോണി ഒന്നാം സ്ഥലത്തുള്ള പന്നി ഫാമിന് സമീപം വിശ്രമിക്കുകയായിരുന്നു. ജോണിയെ ഉടന്‍ തന്നെ കാലടി പൊലീസ് സ്റ്റേഷനില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചക്ക് കുരിശുമുടിയില്‍ നിന്ന് അടിവാരത്തേക്ക് ഇറങ്ങുകയായിരുന്ന ഫാ. സേവ്യര്‍ തേലക്കാട്ടിനെ ജോണി തടഞ്ഞു നിര്‍ത്തി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കുത്തിയ ശേഷം ജോണി വനത്തിനുള്ളിലേക്ക് ഓടിപ്പോയിരുന്നു. പൊലീസിന്റെ നേതൃത്വത്തില്‍ മലയാറ്റൂര്‍ വനത്തില്‍ ജോണിക്ക് വേണ്ടി തിരച്ചില്‍ നടത്തിയിരുന്നു. തുടയില്‍ ആഴത്തില്‍ കുത്തേറ്റ ഫാ. സേവ്യറിന്റെ…

Read More

അര്‍ഹരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കും: മുഖ്യമന്ത്രി

അര്‍ഹരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കും: മുഖ്യമന്ത്രി

അട്ടപ്പാടി: അര്‍ഹരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഊരുകളില്‍ ചോളവും റാഗിയും കൃഷി ചെയ്യാന്‍ നടപടി എടുക്കും. കുടുംബശ്രീ ലേബര്‍ ബാങ്ക് വഴി ജോലിയും ഉറപ്പാക്കും. എല്ലാവര്‍ക്കും കൃത്യമായി റേഷന്‍ നല്‍കാനുള്ള സൗകര്യമൊരുക്കാനും തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വേര്‍തിരിവില്ലാതെ കമ്മ്യൂണിറ്റി കിച്ചണുകളെ ആശ്രയിക്കാന്‍ സൗകര്യമൊരുക്കും. എല്ലാ ആദിവാസികള്‍ക്കും 200 ദിവസത്തെ തൊഴിലും അട്ടപ്പാടി മേഖലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ദിവസ വേതനടിസ്ഥാനത്തില്‍ ജോലി ഉറപ്പാക്കുമെന്നും മുഖ്യമന്തി കൂട്ടിചേര്‍ത്തു. മാനസികാസ്വാസ്ഥ്യമുള്ളവരെ പ്രത്യേകം പാര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കുമെന്നും അട്ടപ്പാടി സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്താന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More

തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റം: കലക്ടര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റം: കലക്ടര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ ടി. വി. അനുപമയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. തോമസ് ചാണ്ടിക്ക് കലക്ടര്‍ നല്‍കിയ രണ്ടു നോട്ടിസുകള്‍ ഹൈക്കോടതി റദ്ദാക്കി. നോട്ടിസ് നല്‍കിയത് തെറ്റായ സര്‍വേ നമ്പരിലാണെന്നു കോടതി കണ്ടത്തി. ഇക്കാര്യം കലക്ടറും അംഗീകരിച്ചു. വസ്തുതകള്‍ പരിശോധിച്ചില്ലെന്നും അറിയിച്ചു. ഇതോടെ, കലക്ടര്‍ എന്തുജോലിയാണു ചെയ്യുന്നതെന്നു കോടതി ചോദിച്ചു. വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയാണ് ഹര്‍ജി നല്‍കിയത്. തോമസ് ചാണ്ടി റസിഡന്റ് ഡയറക്ടറായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്കെതിരെ നിലം നികത്തല്‍ ആരോപണത്തില്‍ ഫെബ്രുവരി 23ന് നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്നായിരുന്നു നോട്ടിസ്. ഈ നോട്ടിസില്‍ ബ്ലോക്ക് നമ്പരും സര്‍വേ നമ്പരും തെറ്റായിട്ടാണു രേഖപ്പെടുത്തിയിരുന്നത്. ഇതു തിരിച്ചറിഞ്ഞപ്പോള്‍ തിരുത്തല്‍ നോട്ടിസും കലക്ടര്‍ അയച്ചിരുന്നു. കോടതിയില്‍ ഇക്കാര്യം കലക്ടര്‍ അറിയിച്ചു. ഇരു നോട്ടിസുകളും പിന്‍വലിക്കുകയോ റദ്ദാക്കുകയോ ചെയ്യാമെന്നും കലക്ടര്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ്…

Read More

ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം

ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം

തിരുവനന്തപുരം: ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലക്ക് തുടക്കമായി. രാവിലെ 10.15ന് കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒന്നിക്കുന്ന സമയത്ത് ക്ഷേത്രത്തിനു മുന്നില്‍ പച്ചപ്പന്തലിന് സമീപം ഒരുക്കിയ പണ്ടാരയടുപ്പില്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാലക്ക് തുടക്കമായത്. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഭക്തിയുടെയും വ്രതശുദ്ധിയുടെയും നിറവില്‍ പതിനായിരക്കണക്കിന് സ്ത്രീ ഭക്തരാണ് ആറ്റുകാലമ്മക്ക് നിവേദ്യം അര്‍പ്പിക്കുന്നത്.ക്ഷേത്രത്തില്‍ ചെണ്ടമേളവും കതിനാവെടിയും മുഴങ്ങവെ ശ്രീകോവിലില്‍ നിന്ന് തന്ത്രി തെക്കേടത്ത് വാസുദേവന്‍ ഭട്ടതിരിപ്പാട് തീ പകര്‍ന്ന് മേല്‍ശാന്തി വാമനന്‍ നമ്പൂതിരിക്ക് കൈമാറി. തുടര്‍ന്ന് ക്ഷേത്രത്തിനകത്തെ വലിയ തിടപ്പള്ളിയിലും പുറത്തെ ചെറിയ തിടപ്പള്ളിയിലും തീ തെളിയിച്ച് മേല്‍ശാന്തി സഹ മേല്‍ശാന്തിക്ക് കൈമാറുകയും ചെയ്തു. ഉച്ചപൂജക്ക് ശേഷം 2.30നാണ് പൊങ്കാല നിവേദ്യം.വൈകീട്ട് 6.45ന് ദീപാരാധനക്കു ശേഷം രാത്രി 7.45ന് കുത്തിയോട്ട ചൂരല്‍ക്കുത്ത് നടക്കും. രാത്രി 11.15ന് ദേവി പുറത്തെഴുന്നള്ളും. മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് നടക്കുന്ന…

Read More

മട്ടന്നൂര്‍ ഷുഹൈബ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍

മട്ടന്നൂര്‍ ഷുഹൈബ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. പാലയോട് സ്വദേശി സംഗീതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇന്നലെ തെരൂര്‍ പാലയോട് സ്വദേശികളായ സഞ്ജയ് (24), കെ. രജത് (22) എന്നിവരും അറസ്റ്റിലായിരുന്നു. ഷുഹൈബിനെ വകവരുത്തിയ അക്രമികള്‍ ഉപയോഗിച്ച ആയുധം ഒളിപ്പിച്ചതാണ് സഞ്ജയുടെ കേസിലെ പങ്കാളിത്തം. സഞ്ജയിന്റെ അറസ്റ്റ് രേഖപ്പെടുത്തി വ്യാഴാഴ്ച രാത്രി മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തിരുന്നു. രജതിനെ ചോദ്യം ചെയ്തുവരുകയാണെന്നും ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. ഷുഹൈബ് തട്ടുകടയിലുണ്ടെന്ന വിവരം. അക്രമിസംഘത്തിന് കൈമാറിയത് രജത് ആണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരായ തില്ലങ്കേരി ആലയാട്ടെ പുതിയപുരയില്‍ അന്‍വര്‍ സാദത്ത്, മീത്തലെ പാലയോട്ടെ മൂട്ടില്‍ വീട്ടില്‍ കെ. അഖില്‍, തെരൂര്‍ പാലയോട്ടെ തൈയുള്ള പുതിയപുരയില്‍ ടി.കെ. അഷ്‌കര്‍,…

Read More