ധോണിയുടെ ഹെല്‍മറ്റില്‍ ഇന്ത്യയുടെ പതാക ഇല്ലാത്തത് രാജ്യസ്‌നേഹിയല്ലാത്തതു കൊണ്ടല്ല, പകരം അതിരറ്റ ബഹുമാനം കൊണ്ട്

ധോണിയുടെ ഹെല്‍മറ്റില്‍ ഇന്ത്യയുടെ പതാക ഇല്ലാത്തത് രാജ്യസ്‌നേഹിയല്ലാത്തതു കൊണ്ടല്ല, പകരം അതിരറ്റ ബഹുമാനം കൊണ്ട്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എല്ലാ താരങ്ങളും തങ്ങളുടെ ഹെല്‍മറ്റില്‍ ഇന്ത്യന്‍ പതാക ചേര്‍ത്തിട്ടുണ്ട്. ഇതിഹാസ താരമായ സച്ചിനും കോഹ്ലിയും എല്ലാം ഇക്കാര്യത്തില്‍ രാജ്യത്തിന്റെ അടയാളമായ പതാക വഹിക്കുന്നവരാണ്. എന്നാല്‍ നായകനായിരുന്ന ധോണിയുടെ ഹെല്‍മറ്റില്‍ മാത്രം ഇന്ത്യയുടെ പതാക പതിച്ചിട്ടില്ല. പലരുടേയും ഉള്ളില്‍ ഉയര്‍ന്നിട്ടുള്ള ആ ചോദ്യത്തിന് കാരണം വിശദീകരിക്കുകയാണ് ഇവിടെ. വിക്കറ്റ് കീപ്പറെന്ന നിലയില്‍ കളിക്കിടെ പലപ്പോഴും വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ഹെല്‍മറ്റ് മാറ്റേണ്ടതായി വരും. സ്പിന്നര്‍മാര്‍ പന്തെറിയുമ്പോള്‍ ഹെല്‍മറ്റിന് പകരം തൊപ്പി ധരിക്കാറാണ് പതിപ്പ്. ഫാസ്റ്റ് ബോളര്‍മാര്‍ പന്തെറിയുമ്പോള്‍ ഹെല്‍മറ്റ് വയ്ക്കുകയും ചെയ്യും. ഓരോ ഓവര്‍ കഴിയുമ്പോഴും ഹെല്‍മറ്റ് മാറ്റാന്‍ പന്ത്രണ്ടാമന്റെ സഹായം തേടുക എന്നത് കീപ്പര്‍മാരെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യവുമല്ല. അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഹെല്‍മറ്റ് ഫീല്‍ഡില്‍ തന്നെ നിലത്തു വയ്ക്കുകയാണ് പതിവ്. ഇന്ത്യന്‍ പതാകയോ പതാകയുളള വസ്തുക്കളോ നിലത്ത് വയ്ക്കരുതെന്നാണ് നിയമം. നിലത്തു വയ്ക്കുകയാണെങ്കില്‍…

Read More

ആലപ്പുഴയില്‍ കാറും ബുള്ളറ്റും തമ്മിലിടിച്ചു അപകടം; ഒരാള്‍ക്ക് പരിക്ക്

ആലപ്പുഴയില്‍ കാറും ബുള്ളറ്റും തമ്മിലിടിച്ചു അപകടം; ഒരാള്‍ക്ക് പരിക്ക്

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയില്‍ കന്നുകാലി പാലത്തിന് സമീപം കാറും ബുള്ളറ്റും തമ്മിലിടിച്ചു അപകടം. അപകടത്തെ തുടര്‍ന്ന് കാറും ബുള്ളറ്റും പൂര്‍ണമായും കത്തി നശിച്ചു. ഗുരുതരമായി പരുക്കേറ്റ ബുള്ളറ്റ് യാത്രികനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോര്‍ഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു.

Read More

മക്കള്‍ക്ക് ലൈംഗിക സംശയങ്ങള്‍ തീര്‍ക്കാന്‍ അധ്യാപകനെ തേടി മാതാപിതാക്കളുടെ പരസ്യം

മക്കള്‍ക്ക് ലൈംഗിക സംശയങ്ങള്‍ തീര്‍ക്കാന്‍ അധ്യാപകനെ തേടി മാതാപിതാക്കളുടെ പരസ്യം

സ്വന്തം മക്കള്‍ക്ക് ലൈംഗിക സംശയങ്ങള്‍ തീര്‍ത്ത് നല്‍കാന്‍ അധ്യാപകനെ തേടി മാതാപിതാക്കളുടെ പരസ്യം. ഗര്‍ഭധാരണം, സ്വയംഭോഗം, ആര്‍ത്തവം തുടങ്ങിയ കാര്യങ്ങളിലുള്ള കുട്ടികളുടെ സംശയങ്ങള്‍ തീര്‍ത്തുനല്‍കാന്‍ കഴിയുന്ന അധ്യാപകനെ വേണമെന്നാണ് ഇവരുടെ ആവശ്യം. ലണ്ടനിലെ ബാത്ത് നഗരത്തില്‍ നിന്ന് ദമ്പതികളാണ് ഇത്തരമൊരു ആവശ്യവുമായി ചൈല്‍ഡ് കെയര്‍ വെബ്സൈറ്റില്‍ പരസ്യം നല്‍കിയിരിക്കുന്നത്. ലൈംഗിക സംശയങ്ങള്‍ക്ക് സകൂളില്‍ നല്ല രീതിയില്‍ സംശയ ദൂരീകരണം നടത്തുന്നില്ല എന്ന് പറഞ്ഞാണ് പരസ്യം നല്‍കിയിരിക്കുന്നത്. അധ്യാപകന് ഫീസ് നല്‍കാനും കുടുംബം തയ്യാറാണ്. 2500 പൗണ്ട് (2 ലക്ഷത്തി ഇരുപത്തിരണ്ടായിരം) ആണ് ഫീസ് ആയി നല്‍കുക. എന്തെല്ലാം കാര്യങ്ങളാണ് പഠിപ്പിക്കേണ്ടത് എന്നതടക്കം ഇവരുടെ പരസ്യത്തില്‍ വിവരിച്ചിട്ടുണ്ട്. രണ്ട് പേര്‍ എങ്ങനെ സെക്സില്‍ ഏര്‍പ്പെടുന്നു, ബലാത്സംഗം, സെക്സിലേര്‍പ്പെടുമ്പോള്‍ എന്തെല്ലാം മുന്‍കരുതല്‍ എടുക്കണം, പില്‍, കോണ്ടം തുടങ്ങിയവയുടെ ഉപയോഗം എന്നീ കാര്യങ്ങളെല്ലാം പഠിപ്പിക്കണമെന്നും ഇവര്‍ പരസ്യത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

Read More

വനിതാ നീന്തല്‍ താരങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; നീന്തല്‍ താരത്തിനു മൂന്നു വര്‍ഷം സസ്‌പെന്‍ഷന്‍

വനിതാ നീന്തല്‍ താരങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; നീന്തല്‍ താരത്തിനു മൂന്നു വര്‍ഷം സസ്‌പെന്‍ഷന്‍

ബെംഗളൂരു: വികലാംഗ നീന്തല്‍ താരമായ പ്രശാന്ത കര്‍മാക്കറെ വനിതാ നീന്തല്‍ താരങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പേരില്‍ ഇന്ത്യ പാരാലിമ്പിക് കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ വര്‍ഷം ജയ്പൂരില്‍ നടന്ന ദേശീയ പാരാസ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പിനിടെ വനിതാ നീന്തല്‍ താരങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മൂന്ന് വര്‍ഷത്തേക്കാണ് പ്രശാന്തയെ സസ്‌പെന്‍ഡ് ചെയ്തത്. അര്‍ജുന അവാര്‍ഡ് ജേതാവായ പ്രശാന്തക്കെതിരെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ലഭിച്ച പരാതിയിലാണ് നടപടി. പ്രശാന്ത അയാളുടെ സഹായിക്ക് ക്യാമറ നല്‍കി വനിതാ നീന്തല്‍ താരങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടതായും ഇത് കണ്ട നീന്തല്‍താരങ്ങളുടെ രക്ഷിതാക്കള്‍ എതിര്‍ത്തതായും പരാതിയിലുണ്ട്. പാരാലിമ്പിക് അധികൃതര്‍ ഇടപെട്ട് ഇത് തടഞ്ഞിരുന്നു.എന്നാല്‍ സമാനമായ പരാതി വീണ്ടും ലഭിച്ചു. ഇത്തവണ പ്രശാന്ത തന്നെയായിരുന്നു താരങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നീന്തല്‍ താരങ്ങളുടെ രക്ഷിതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു പ്രശാന്തയുടെ ചിത്രീകരണം. ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രശാന്ത താന്‍ ഒരു…

Read More

മലയാറ്റൂര്‍ പള്ളിയിലെ വൈദികന്‍ കപ്യാരുടെ കുത്തേറ്റു മരിച്ചു

മലയാറ്റൂര്‍ പള്ളിയിലെ വൈദികന്‍ കപ്യാരുടെ കുത്തേറ്റു മരിച്ചു

കൊച്ചി: രാജ്യാന്തര തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയില്‍ വൈദികന്‍ കപ്യാരുടെ കുത്തേറ്റു മരിച്ചു. മലയാറ്റൂര്‍ കുരിശുമുടി റെക്ടറായ ഫാ. സേവ്യര്‍ തേലക്കാട്ടാണ് കൊല്ലപ്പെട്ടത്. 52 വയസ്സായിരുന്നു. വൈദികനെ കുത്തിയശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാര്‍ ജോണിക്കായി തിരച്ചില്‍ തുടരുകയാണ്. കുരിശുമുടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് കപ്യാര്‍ക്കെതിരെ ഫാ.സേവ്യര്‍ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൈദികനോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്ന കപ്യാര്‍, ഇന്ന് കുരിശുമുടിയിലെ ആറാം സ്ഥലത്തുവച്ച് ഉടലെടുത്ത വാക്കുതര്‍ക്കത്തിനു പിന്നാലെ കത്തിയെടുത്തു കുത്തുകയായിരുന്നുവെന്ന് പറയുന്നു. ഇരുവര്‍ക്കുമിടയില്‍ നേരത്തേ മുതല്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. പരിക്കേറ്റ ഫാ. സേവ്യറിനെ ഉടന്‍ തന്നെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാലില്‍ കുത്തേറ്റ വൈദികന്‍ രക്തം വാര്‍ന്നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കൊച്ചി ചേരാനെല്ലൂര്‍ തേലക്കാട്ട് പൗലോസ്‌ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളില്‍ രണ്ടാമനാണ് ഫാ.സേവ്യര്‍….

Read More

പാര്‍വതിയുടെ പുറകെ ഓടി.. വീണു, സ്വന്തം വീഴ്ചയെ ട്രോളി പൃഥ്വിരാജ്

പാര്‍വതിയുടെ പുറകെ ഓടി.. വീണു, സ്വന്തം വീഴ്ചയെ ട്രോളി പൃഥ്വിരാജ്

പൃഥ്വിരാജും പാര്‍വതിയും നായികാനായകന്‍മാരായി അഭിനയിച്ച ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റി. ഈ സിനിമയിലെ ഒരു ഗാനം ചിത്രീകരിക്കുന്നതിനിടെ പൃഥ്വിരാജ് വീഴുന്ന ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്. സംഭവം പുറത്തുവിട്ടത് മറ്റാരുമല്ല, പൃഥ്വിരാജ് തന്നെ. ട്വിറ്ററിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ പൃഥ്വി വീഴുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. പാര്‍വതിയും പൃഥ്വിയും ഓടുന്നതാണ് രംഗം. ഇതിനിടയില്‍ പൃഥ്വി തെന്നി മലര്‍ന്നടിച്ച് വീഴുകയായിരുന്നു. വിമര്‍ശനങ്ങളെയും ട്രോളുകളെയും എന്നും ചിരിച്ചുകൊണ്ടു നേരിട്ടിട്ടുള്ളതുകൊണ്ട് തന്നെ ഇത്തരമൊരു വീഡിയോ പുറത്തുവിടാന്‍ പൃഥ്വിരാജിന് ഒരു മടിയുമുണ്ടായില്ല. സ്വന്തം വീഴ്ച സ്വയം ട്രോളിയതാണെന്നാണ് ആരാധകര്‍ പറയുന്നത്.

Read More

മറുകു നോക്കി അറിയാം ഭാഗ്യദൗര്‍ഭാഗ്യങ്ങള്‍

മറുകു നോക്കി അറിയാം ഭാഗ്യദൗര്‍ഭാഗ്യങ്ങള്‍

മറുകുശാസ്ത്രം അഥവാ മോളോളജി പ്രശസ്തമാണ്. ജ്യോതിഷത്തിന്റെ ഒരു ഭാഗമായി വരും ഇത്. കൈരേഖ പോലെത്തന്നെയാണ് വിധിനിര്‍ണയത്തില്‍ മറുകിന്റെ സ്ഥാനവും. സ്ത്രീപുരുഷന്മാരുടെ ശരീരത്തില്‍ എവിടെയാണോ മറുക് അതിനനസുരിച്ച് ഭാഗ്യദൗര്‍ഭാഗ്യങ്ങള്‍ വന്നണയുമെന്നാണു ശാസ്ത്രം. മറുകുശാസ്ത്രപ്രകാരമുള്ള ഫലങ്ങള്‍ : സ്ത്രീകള്‍ക്ക് : നെറ്റിയുടെ മധ്യത്തില്‍ മറുക് വന്നാല്‍ ധനം, ഐശ്വര്യം.കഴുത്തിന്റെ മുന്‍വശത്ത് തേന്‍ നിറമുള്ള മറുക് വരുന്ന സ്ത്രീ വിദ്യാസമ്പന്നയാകും. അസ്ഥാനങ്ങളില്‍ മറുകുള്ള സ്ത്രീ വേശ്യയാകുമെന്ന ധാരണ തെറ്റാണ്. ഈ മറുകിന്റെ ദോഷം മാറ്റാനായി ശരീരത്തിന്റെ മറുഭാഗങ്ങളില്‍ മറുകുണ്ടായാല്‍ ദോഷപരിഹാരമാകും. പുരുഷന്മാര്‍: ചെവിയുടെ അകത്തോ പുറത്തോ ചുവന്ന മറുകുള്ളവര്‍ക്കു ധനഭാഗ്യം. മേല്‍ ചുണ്ടിന് മുകളില്‍ ചുവപ്പു നിറമുള്ള മറുക് വരുന്ന പുരുഷന്‍ ധനം. ദയയുള്ളയാള്‍ ആയിരിക്കും. കഴുത്തിന് പിന്‍ഭാഗത്ത് കറുത്തതോ, ചുവന്നതോ ആയ മറുകുള്ള പുരുഷന്‍ കര്‍മ്മനിരതന്‍, ധനികന്‍.പുരുഷന് വലതുവശത്തും സ്ത്രീകള്‍ക്ക് ഇടതുവശത്തും മറുകുള്ളതാണ് ശുഭലക്ഷണം. ശരീരത്തിന്റെ പിന്‍ഭാഗത്ത് മറുക് വരുന്നത് ഭാഗ്യമാണ്.

Read More

പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ

പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ

ഛണ്ഡീഗഡ്: ഈ നിയമം ഇന്ത്യയില്‍ മുഴുവനും ആക്കുമോ ? 12 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള തീരുമാനത്തിന് ഹരിയാന മന്ത്രിസഭയുടെ പച്ചക്കൊടി. മുഖ്യമന്ത്രി മനോഹര്‍ ഖട്ടാര്‍ അധ്യക്ഷനായ മന്ത്രിസഭായോഗമാണ് പുതിയ തീരുമാനത്തിന് അംഗീകാരം നല്‍കിയത്. നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ ശക്തമാക്കാനും മന്ത്രിസഭ തീരുമാനിച്ചു. കൂട്ടബലാത്സംഗമാണെങ്കില്‍ പ്രതികളായ ഓരോരുത്തര്‍ക്കുമേലും ബലാത്സംഗകുറ്റം ചുമത്തും. ഇവര്‍ക്ക് വധശിക്ഷയോ ജീവപര്യന്തം കഠിനതടവോ ശിക്ഷ ലഭിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 എ, 376 ഡി, 354, 354 ഡി(2) എന്നീ വകുപ്പുകളില്‍ ഭേദഗതി കൊണ്ടുവരാനാണ് ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുപ്രകാരം 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടി ബലാത്സംഗത്തിനോ കൂട്ടബലാത്സംഗത്തിനോ ഇരയായാല്‍ പ്രതികള്‍ക്ക് വധശിക്ഷയോ 14 വര്‍ഷത്തില്‍ കുറയാത്ത കഠിനതടവോ ശിക്ഷ ലഭിക്കും. കൂട്ടബലാത്സംഗമാണെങ്കില്‍ പ്രതികളായ ഓരോരുത്തര്‍ക്കുമേലും ബലാത്സംഗകുറ്റം ചുമത്തും. ഇവര്‍ക്ക് വധശിക്ഷയോ ജീവപര്യന്തം കഠിനതടവോ ശിക്ഷ ലഭിക്കും….

Read More

മദ്യപാനം വേഗത്തില്‍ തടയാന്‍ കഴിയില്ല: കമല്‍ഹാസന്‍

മദ്യപാനം വേഗത്തില്‍ തടയാന്‍ കഴിയില്ല: കമല്‍ഹാസന്‍

ചെന്നൈ: മദ്യപാനം വേഗത്തില്‍ തടയാന്‍ കഴിയില്ലെന്ന് കമല്‍ഹാസന്‍. ഉപയോഗത്തിന്റെ തോതാണ് കുറക്കേണ്ടതെന്നും കമല്‍ പറഞ്ഞു. തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം മദ്യം പൂര്‍ണമായി നിരോധിക്കുന്നതില്‍ വിശ്വസിക്കുന്നില്ല. മദ്യ ഷോപ്പുകള്‍ ഇത്രയുമധികം ആവശ്യമുണ്ടോ? എന്നതാണ് ചോദ്യം. തമിഴ്‌നാട്ടില്‍ ഒരു പോസ്റ്റോഫീസ് കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണ് എന്നാല്‍ ഒരു മദ്യ ഷോപ്പ് വളരെ വേഗത്തില്‍ കണ്ടെത്താനാവുമെന്നും കമല്‍ പറഞ്ഞു.പൂര്‍ണമായ നിരോധനം മാഫിയകളുണ്ടാവാന്‍ കാരണമാവും, ചൂതാട്ടം പോലെ പെട്ടെന്ന് അവാസാനിപ്പിക്കാന്‍ പറ്റുന്ന ഒന്നല്ല മദ്യപാനമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സ്‌കൂളുകളുടെ സമീപത്ത് ആരംഭിക്കന്ന മദ്യ ഷോപ്പില്‍ ആശങ്ക അറിയിച്ച അദ്ദേഹം, സമ്പൂര്‍ണ മദ്യനിരോധനം സ്തീ വോട്ടുകള്‍ നേടാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ തന്ത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ തമിഴ് മാസികയായ വികടനിലും താരം തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. അതേസമയം തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം സംസ്ഥാനത്ത് മദ്യ വില്‍പ്പന നിരോധിക്കണമെന്ന് ആവശ്യപ്പെടുമ്പോഴാണ്…

Read More

മധുവിന്റേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രം വ്യാജം, യഥാര്‍ത്ഥ ചിത്രം പുറത്ത്

മധുവിന്റേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രം വ്യാജം, യഥാര്‍ത്ഥ ചിത്രം പുറത്ത്

അഗളി: ആദിവാസി യുവാവ് മധുവിന്റേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ രണ്ട് ദിവസങ്ങളിലായി വ്യാജചിത്രം പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ ചിത്രമിട്ടവര്‍ തന്നെ അവ പിന്‍വലിച്ചു. മധു ചില സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമെന്ന രീതിയിലാണ് ഇത് പ്രചരിച്ചത്. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ആളുകള്‍ ഇത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ചിത്രത്തിലുള്ളയാള്‍ മധുവല്ലെന്ന് ബന്ധുക്കള്‍ തന്നെ സ്ഥിരീകരിച്ചു. ഇതോടെയാണ് ചിത്രങ്ങള്‍ പിന്‍വലിച്ചത്. അതിനിടെ മധുവും സഹോദരി ചന്ദ്രികയുമൊത്തുള്ള യഥാര്‍ത്ഥ ചിത്രം ലഭിച്ചു. മധുവിന്റെ ചെറിയച്ഛന്റെ മകന്‍ രാജേഷില്‍ നിന്നാണിത് ലഭിച്ചത്. ഐ.ടി.ഡി.പി.യില്‍ നിന്നുള്ള സാമ്പത്തിക സഹായത്തില്‍ മുട്ടിക്കുളങ്ങരയിലെ സ്ഥാപനത്തില നിന്ന് മധു തൊഴില്‍ പരിശീലനംനേടിയിരുന്നു. ഇക്കാലത്തെ ചിത്രമെന്ന പേരിലാണ് വ്യാജചിത്രം പ്രചരിച്ചത്. മധു സഹോദരി ചന്ദ്രികയുമൊത്തുള്ള യഥാര്‍ത്ഥ ചിത്രം

Read More