ആടുതോമയുടെ ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍

ആടുതോമയുടെ ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍

മലയാളത്തിലെ എക്കാലത്തെയും എവര്‍ഗ്രീന്‍ മാസ് ചിത്രമായ സ്ഫടികത്തിലെ ആടുതോമയെന്ന തോമച്ചായനെ മലയാളികള്‍ നെഞ്ചിലേറ്റിയിട്ട് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികത്തില്‍ ആടു തോമയെന്ന വിളിപ്പെരുള്ള തോമസ് ചാക്കോയെ അവതരിപ്പിച്ചത് മോഹന്‍ലാല്‍ ആണ്. 1995ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ തോമസ് ചാക്കോയുടെ അച്ഛന്‍ ചാക്കോ മാഷിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് തിലകന്‍ ആണ്. മകന്റെ ലോറിക്ക് ചെകുത്താന്‍ എന്ന പേരു സമ്മാനിച്ച അച്ഛനും കൊലമാസ്. സ്ഫടികം ഇറങ്ങി രണ്ടു പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും പിരിച്ചു വെച്ച മീശയും റെയ്ബാന്‍ ഗ്ലാസും ബുള്ളറ്റും ഓരോരുത്തരെയും എത്രമാത്രം സ്വാധീനിച്ചുവെന്നുള്ളതിന് തെളിവാകുകയാണ് തോമാച്ചായന്‍ എന്ന പേര് കേള്‍ക്കുന്‌പോഴുള്ള ആര്‍പ്പുവിളി. നായകന്റെ കളിക്കൂട്ടുകാരി തുളസിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ഉര്‍വശി, അമ്മയുടെ വേഷത്തെ അവതരിപ്പിച്ച കെ.പി.എസ്.സി.ലളിത, നായകന്റെ കുഞ്ഞനുജത്തി ചിപ്പി, മണിയന്‍ പിള്ളരാജു, നെടുമുടി വേണു, സ്ഫടികം ജോര്‍ജ്, എന്‍.എഫ്.വര്‍ഗീസ്, ശ്രീരാമന്‍, കരമന ജനാര്‍ദ്ദനന്‍ നായര്‍,…

Read More

മമ്മൂട്ടിയുടെ നായികയായി അനുഷ്‌ക ഷെട്ടി

മമ്മൂട്ടിയുടെ നായികയായി അനുഷ്‌ക ഷെട്ടി

മെഗാതാരം മമ്മൂട്ടിയുടെ നായികയായി തെന്നിന്ത്യയിലെ സൂപ്പര്‍നായിക അനുഷ്‌ക ഷെട്ടി മലയാളത്തില്‍ അഭിനയിക്കും. മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം പരോള്‍ സംവിധാനം ചെയ്ത ശരത് സന്ദിത് ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. പരോളിനുശേഷം താനൊരുക്കുന്ന അടുത്ത ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്ന് ശരത് പറയുന്നു. രണ്ടുപേരുടെയും ഡേറ്റുകള്‍ ഒത്തുവരുന്ന മുറയ്ക്ക് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥത്തില്‍ മമ്മൂട്ടിയുമൊത്ത് ചെയ്യാന്‍ ആലോചിച്ചിരുന്ന ആദ്യ ചിത്രം പരോള്‍ ആയിരുന്നില്ല. അതൊരു മാസ് ചിത്രമായിരുന്നു. ആ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അനുഷ്‌ക ഷെട്ടിയെ ആണ് തീരുമാനിച്ചത്. എന്നാല്‍ പല പ്രശ്‌നങ്ങള്‍ മൂലം ചിത്രം നീണ്ടുപോയി. മമ്മൂട്ടിയുടെയും അനുഷ്‌കയുടെ ഡേറ്റുകള്‍ ഒന്നിച്ചുവരാത്തതായിരുന്നു പ്രധാന പ്രശ്‌നം. പ്രണയത്തിനു പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും. ഈ ചിത്രത്തിന്റെ ജോലിയിലേക്ക് ഉടന്‍ പ്രവേശിക്കും- ശരത് പറയുന്നു.

Read More

കലിപ്പ് പൂര്‍ത്തിയായി

കലിപ്പ് പൂര്‍ത്തിയായി

സാധാരണക്കാരന് നീതി ലഭിക്കാനുള്ള എല്ലാവഴികളും അടയുമ്പോള്‍ നിയമവ്യവസ്ഥിതികളെ വെല്ലുവിളിക്കേണ്ടി വരുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് കലിപ്പ് എന്ന കോമഡി ത്രില്ലര്‍. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ജെസന്‍ ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഹൈമാസ്റ്റ് സിനിമാസ് ആണ്. അനസ്സ് സൈനുദ്ദീന്‍, ജെഫിന്‍ (കുംകി ഫെയിം), അരുണ്‍ഷാജി, തട്ടകം ഷെമീര്‍, അഭി, ബാലാസിംഗ്, ഷോബി തിലകന്‍, ഷാലി കയ്യൂര്‍, സലാഹ്, കലാശാല ബാബു, ടോണി, സാജന്‍ പള്ളുരുത്തി എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍.

Read More

വീക്ഷണത്തില്‍ ക്രൈസതവര്‍ക്ക് മാത്രം ശമ്പളം; ജീവനക്കാര്‍ കടുത്ത പ്രതിഷേധത്തില്‍,വീക്ഷണം ആസ്ഥാനവും കോണ്‍ഗ്രസിന് നഷ്ടമാകുന്നു മൂന്ന് മാസമായി ശമ്പളമില്ല, ഈസ്റ്ററിന് 3000 രൂപ സഹായം;

വീക്ഷണത്തില്‍ ക്രൈസതവര്‍ക്ക് മാത്രം ശമ്പളം; ജീവനക്കാര്‍ കടുത്ത പ്രതിഷേധത്തില്‍,വീക്ഷണം ആസ്ഥാനവും കോണ്‍ഗ്രസിന് നഷ്ടമാകുന്നു   മൂന്ന് മാസമായി ശമ്പളമില്ല, ഈസ്റ്ററിന് 3000 രൂപ സഹായം;

കൊച്ചി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖപത്രമായ വീക്ഷണത്തില്‍ ക്രൈസ്തവര്‍ക്ക് മാത്രം ശമ്പളം നല്‍കിയതില്‍ ജീവനക്കാര്‍ക്കിടയില്‍ കടുത്ത അതൃപ്തി. രണ്ടു മാസത്തെ ശമ്പള കുടിശിക നിലനില്‍ക്കെയാണ് ക്രൈസ്തവ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് മാത്രം ശമ്പളം നല്‍കിയത്. അതും മൂവായിരം രൂപ മാത്രമാണ് നല്‍കിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി വീക്ഷണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പല പ്രസുകളിലും വന്‍ തുക കുടിശിക ആയതോടെ പത്രത്തിന്റെ അച്ചടി നിര്‍ത്തി വെക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.കൊല്ലം എഡിഷന് പിന്നാലെ തൃശൂര്‍ എഡിഷനും വീക്ഷണം അടച്ചു പൂട്ടി. തിരുവനന്തപുരത്തും കൊച്ചിയിലും ഏപ്രില്‍ ഒന്ന് മുതല്‍ പത്രം അടിക്കാന്‍ കഴിയില്ലെന്ന് പ്രസ്സുകാര്‍ മുന്നറിയിപ്പ് നല്‍കി. കൊല്ലം ജില്ലയില്‍ വല്ലപ്പോഴും മാത്രമാണ് പത്രം വിതരണത്തിനായി എത്തിക്കുന്നത്.ഇതിനിടെ ആരംഭിച്ച വീക്ഷണം പക്ഷാചരണവും മുടങ്ങി. പത്രത്തിന്റെ പ്രചാരണത്തിനായി ലക്ഷങ്ങള്‍ മുടക്കി പോസ്റ്ററുകള്‍ അച്ചടിച്ച് എല്ലാ ജില്ലകളിലും എത്തിച്ചിരുന്നു. എന്നാല്‍ പത്രത്തിന്റെ ഒന്നാം…

Read More

സുഡുവിനു മറുപടിയുമായി നിര്‍മ്മാതാക്കള്‍

സുഡുവിനു മറുപടിയുമായി നിര്‍മ്മാതാക്കള്‍

സുഡാനി ഫ്രം നൈജീരിയയില്‍ പ്രധാനവേഷത്തിലെത്തിയ നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണിന്റെ ആരോപണങ്ങള്‍ക്ക് ചിത്രത്തിന്റെ നിര്‍മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും മറുപടി നല്‍കി.. തനിക്ക് പ്രതിഫലമായി അഞ്ച് ലക്ഷത്തില്‍ താഴെ രൂപ മാത്രമാണ് നല്‍കിയതെന്നും പ്രതിഫലത്തിന്റെ കാര്യത്തില്‍ നിര്‍മാതാക്കള്‍ കാണിച്ചത് വംശീയ വിവേചനമാണെന്നും സാമുവല്‍ ആരോപിച്ചിരുന്നു. സമീറിന്റെയും ഷൈജുവിന്റെയും പ്രൊഡക്ഷന്‍ കമ്പനിയായ ഹാപ്പി അവേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് വിശദീകരണം. ഹാപ്പി അവേഴ്‌സ് എന്‍ഡര്‍ടൈന്‍മെന്റ്‌സ്  പേജിലെ പോസ്റ്റിന്റെ പൂര്‍ണ രൂപം- സാമുവല്‍ അബിയോള റോബിന്‍സണ്‍ സോഷ്യല്‍ മീഡിയയിലൂടെ happy hours entertainment നെതിരെ ഉന്നയിച്ച ആരോപണങ്ങളോടുള്ള പ്രതികരണമാണിത്. രണ്ട് ആരോപണങ്ങളാണ് happy hours entertainment നെതിരെ സാമുവല്‍ അബിയോള റോബിന്‍സണ്‍ ഉന്നയിച്ചിരിക്കുന്നത് : 1. അദ്ദേഹത്തിന് കുറഞ്ഞ പ്രതിഫലമാണ് നല്‍കിയത്. 2. കുറഞ്ഞ പ്രതിഫലം നല്‍കാന്‍ കാരണമായത് അദ്ദേഹത്തോടുള്ള വംശീയ വിവേചനമാണ്. മേല്‍ ആരോപണങ്ങള്‍ക്കുള്ള ഞങ്ങളുടെ ഔദ്യോഗികമായ…

Read More

ഒടിയന്റെ ആ ഗുരു മമ്മൂട്ടിയല്ല, ബോളിവുഡ് താരമെന്ന് സംവിധായകന്‍

ഒടിയന്റെ ആ ഗുരു മമ്മൂട്ടിയല്ല, ബോളിവുഡ് താരമെന്ന് സംവിധായകന്‍

മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയന്‍. ഈ ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ വീണ്ടും മമ്മൂട്ടി മോഹന്‍ലാല്‍ കൂട്ടുകെട്ട് വരുമെന്ന അഭ്യൂഹങ്ങള്‍ക്ക് അറുതി. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഒടിയന്‍ മാണിക്യന്റെ ഗുരുവായി മമ്മൂട്ടിയാണ് പ്രത്യക്ഷപ്പെടുക എന്നതാണ് നവമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത. എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും മമ്മൂട്ടി ഒടിയനില്‍ അഭിനയിക്കുന്നില്ലെന്നും ശ്രീകുമാര്‍ മോനോന്‍ വ്യക്തമാക്കി. പകരം ഒരു ബോളിവുഡ് താരമാകും ഗുരുവിന്റെ കഥാപാത്രം ചെയ്യുന്നതെന്നും സംവിധായകന്‍ പറഞ്ഞു. എന്നാല്‍ ആരാണ് ഈ ബോളിവുഡ് താരമെന്ന് പറഞ്ഞിട്ടില്ല. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, നരേയ്ന്‍ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read More

സമ്പൂര്‍ണ യാചക നിരോധന നിയമം വരുന്നു

സമ്പൂര്‍ണ യാചക നിരോധന നിയമം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ യാചക നിരോധന നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ‘ദ കേരള പ്രിവന്‍ഷന്‍ ഓഫ് ബെഗിംഗ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ഡെസ്റ്റിറ്റിയൂട്ട് ബെഗേഴ്‌സ് ബില്ല്’ സര്‍ക്കാര്‍ ഉടന്‍ പാസാക്കുമെന്നാണ് വിവരം. ഭിക്ഷാടന മാഫിയയെക്കുറിച്ചുള്ള പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് യാചക നിരോധനം പൂര്‍ണമായും ഫലപ്രദമായും നടപ്പാക്കുന്നതിനും യഥാര്‍ഥ യാചകരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായാണ് നിയമം.

Read More

ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: കേന്ദ്രതൊഴില്‍ നയങ്ങള്‍ക്കെതിരേ തിങ്കളാഴ്ച 24 മണിക്കൂര്‍ പൊതുപണിമുടക്കായതിനാല്‍ ആരോഗ്യ സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി വെബ്‌സൈറ്റില്‍ ലഭ്യമാകും.

Read More

ഡേവിഡ് വാര്‍ണര്‍ക്ക് പകരം അലക്‌സ് ഹാല്‍സ് സണ്‍റൈസേഴ്‌സ് ടീമില്‍

ഡേവിഡ് വാര്‍ണര്‍ക്ക് പകരം അലക്‌സ് ഹാല്‍സ് സണ്‍റൈസേഴ്‌സ് ടീമില്‍

ഹൈദരാബാദ്: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിട്ട ആസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്ക് പകരം ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ അലക്‌സ് ഹാല്‍സിനെ സണ്‍റൈസേഴ്‌സ് ടീമില്‍. 1 കോടി രൂപക്കായി ഹാല്‍സിനെ ഹൈദരാബാദ് ടീമിലെത്തിച്ചത്. ബി.സി.സി.ഐയുമായി ഐ.പി.എല്‍ കളിക്കാന്‍ കരാര്‍ ഒപ്പിട്ട താരങ്ങളില്‍ നിന്നാണ് ഹാല്‍സിനെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ശിഖര്‍ ധവാനൊപ്പം ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്‌സിനായി ഓപ്പണ്‍ ചെയ്യുന്നത്. വാര്‍ണര്‍ പോയതോടെ നല്ലൊരു ഓപ്പണറുടെ അഭാവം ടീം നേരിടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായാണ് ഇംഗ്ലണ്ട് ഓപ്പണര്‍ ഹാല്‍സിനെ സണ്‍റൈസേഴ്‌സ് ടീമിലെടുത്തത്. ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടിയ താരമാണ് ഹാല്‍സ്. ഐ.സി.സി ട്വന്റി 20 റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച ഏക ഇംഗ്ലീഷ് ബാറ്റ്‌സമാനാണ് ഹാല്‍സ്. 31.65 റണ്‍സ് ശരാശരിയും 136.32 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ഐ.പി.എല്‍ ലേലത്തില്‍ ഹാല്‍സിനെ വാങ്ങാന്‍ ആരും തയാറായിരുന്നില്ല.  

Read More

വിഡ്ഢിദിനത്തിനു നിയമാവലികളുമായി പോലീസ്, ഗൗരവമായ പരാതികളില്‍ കര്‍ശന നടപടിയുണ്ടാവും

വിഡ്ഢിദിനത്തിനു നിയമാവലികളുമായി പോലീസ്, ഗൗരവമായ പരാതികളില്‍ കര്‍ശന നടപടിയുണ്ടാവും

ആലപ്പുഴ : വിഡ്ഢിദിനമായ ഏപ്രില്‍ ഒന്നിന് വേലത്തരങ്ങള്‍ കാട്ടുന്നതില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി പോലീസ്. ലോകമെമ്പാടും ആളുകളെ പറ്റിച്ചും തിരിച്ചും പണി വാങ്ങുന്നതും ഈ ദിനത്തില്‍ പതിവുകാഴ്ചയാണ്. ഇതൊക്കെ പലപ്പോഴൊക്കെ അതിരുവിടാറുമുണ്ട്. അത്തരത്തിലുള്ള കളികള്‍ കാര്യമാകുമെന്ന തരത്തിലുള്ള നിര്‍ദേശങ്ങളാണ് പോലീസിന്റെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. വിഡ്ഢിദിനത്തിന്റെ അതിരു കടന്ന ആഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേക പട്രോളിങ് സംഘം പുലര്‍ച്ച വരെ പരിശോധനകള്‍ നടത്തും. പ്രധാന റോഡുകളില്‍ നിന്ന് ഇടറോഡുകളിലും ഉള്‍പ്രദേശങ്ങളിലും കൂടുതല്‍ പോലീസിനെ ഇതിനായി ചുമതലപ്പെടുത്തും. ബൈക്ക് പട്രോളിങ് സംഘം ഉള്‍പ്പെടെയുള്ളവര്‍ ഇന്നു രാത്രി മുതല്‍ നാളെ രാവിലെ വരെ തുടര്‍ച്ചയായി പരിശോധനകള്‍ നടത്തും. ഇടറോഡുകളുടെ അരികിലുള്ള വീടുകളിലാണ് അധികമായും സാമൂഹിക വിരുദ്ധര്‍ അക്രമങ്ങള്‍ നടത്തുന്നതെന്നു പൊലീസ് പറഞ്ഞു. കഴിവതും രാത്രിയില്‍ പുറത്തെ ലൈറ്റുകള്‍ ഓഫ് ആക്കാതെയും ഗേറ്റുകള്‍ താഴിട്ടു തന്നെ പൂട്ടിയും സുരക്ഷ ഉറപ്പുവരുത്തുക. ഇരുചക്രവാഹനങ്ങള്‍ ഹാന്‍ഡില്‍ ലോക്ക് ചെയ്തും…

Read More