ജോലിസ്ഥലത്തെ മര്‍ദ്ദനം: ദുരിതത്തിലായ വീട്ടുജോലിക്കാരിയെ നവയുഗം രക്ഷപ്പെടുത്തി

ജോലിസ്ഥലത്തെ മര്‍ദ്ദനം: ദുരിതത്തിലായ വീട്ടുജോലിക്കാരിയെ നവയുഗം രക്ഷപ്പെടുത്തി

യാസ്മിന് മണി യാത്രാരേഖകള്‍ കൈമാറുന്നു, ഹുസ്സൈന്‍ കുന്നിക്കോട് സമീപം അല്‍ഹസ്സ: ജോലി ചെയ്ത വീട്ടില്‍ ക്രൂരമായ ശാരീരിക മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന തമിഴ്‌നാട്ടുകാരിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്‌നാട് തൃച്ചി സ്വദേശിയായ യാസ്മിന്‍ (24 വയസ്സ്) എന്ന വീട്ടുജോലിക്കാരിയ്ക്കാണ് പ്രവാസജീവിതം കയ്‌പ്പേറിയ അനുഭവമായത്. അഞ്ചു മാസങ്ങള്‍ക്ക് മുന്‍പാണ് യാസ്മിന്‍ അല്‍ഹസ്സയിലെ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. എന്നാല്‍ വളരെ മോശമായിട്ടാണ് ആ വീട്ടുകാര്‍ അവരോടു പെരുമാറിയത്. ചെയ്യുന്ന ജോലിയെപ്പറ്റി എപ്പോഴും പരാതിയും, ചെറിയ കാര്യങ്ങള്‍ക്ക് പോലും ശകാരവും പതിവായി. മറുപടി പറയാന്‍ ശ്രമിച്ചാല്‍ ശാരീരിക മര്‍ദ്ദനവും ഏല്‍ക്കേണ്ടി വന്നു. ഈ വിവരങ്ങള്‍ അറിഞ്ഞു യാസ്മിന്റെ നാട്ടിലെ ബന്ധുക്കള്‍ വിദേശകാര്യവകുപ്പ് വഴി സൗദിയിലെ ഇന്ത്യന്‍ എംബസ്സിയ്ക്ക് പരാതി നല്‍കി. ഇന്ത്യന്‍ എംബസ്സി ഈ കേസ് നവയുഗം അല്‍ഹസ്സ മേഖല…

Read More

സിതാര കൃഷ്ണകുമാര്‍ ആലപിച്ച ‘കിണര്‍’ലെ ഗാനം മ്യൂസിക്247 റിലീസ് ചെയ്തു

സിതാര കൃഷ്ണകുമാര്‍ ആലപിച്ച ‘കിണര്‍’ലെ ഗാനം മ്യൂസിക്247 റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247, അടുത്ത് തന്നെ തീയേറ്ററുകളില്‍ എത്തുന്ന ‘ കിണര്‍’ലെ സിതാര കൃഷ്ണകുമാര്‍ ആലപിച്ച ഗാനം റിലീസ് ചെയ്തു. ‘മഴവില്‍ കാവിലെ’ എന്ന ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. പ്രഭ വര്‍മ്മ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. എം എ നിഷാദ് കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ‘കിണര്‍’ തമിഴ് ഭാഷയിലും റിലീസ് ചെയ്യും. ‘കേണി’ എന്നാണ് തമിഴ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജലക്ഷാമവുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുന്ന ഈ ചിത്രം കേരളം – തമിഴ് നാട് അതിര്‍ത്തിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജയപ്രദ, രേവതി, പശുപതി, പാര്‍ത്ഥിപന്‍, അര്‍ച്ചന, നാസ്സര്‍, പാര്‍വതി നമ്പ്യാര്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ജോയ് മാത്യു, അനു ഹസന്‍ എന്നിവര്‍ അടങ്ങുന്ന ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഡോ. അന്‍വര്‍ അബ്ദുള്ളയും ഡോ. അജു…

Read More

സഹകരണ മേഖലയുടെ തകര്‍ച്ച ഓര്‍ത്ത് ആരും മനപായസമുണ്ണണ്ട: മുഖ്യമന്ത്രി

സഹകരണ മേഖലയുടെ തകര്‍ച്ച ഓര്‍ത്ത് ആരും മനപായസമുണ്ണണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം: സഹകരണ മേഖലയുടെ തകര്‍ച്ച ഓര്‍ത്ത് ആരും മനപായസമുണ്ണണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെന്‍ഷന്‍ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാഭക്കണ്ണില്ലാതെയാണ് സഹകരണ ബാങ്ക് കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണത്തിന് തയ്യാറായത്. സഹകരണ മേഖലയുടെ സാമൂഹ്യ പ്രതിബദ്ധതയാണ് ഇത് കാട്ടുന്നത്. ദുഷ്ചിന്ത പ്രകടിപ്പിച്ചവരോട് സഹതാപം മാത്രം. നഷ്ടത്തിലാകുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്ന സമീപനമല്ല ഇടത സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.

Read More

പ്രിയാ വാര്യരുടെ ഇഷ്ട ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി!

പ്രിയാ വാര്യരുടെ ഇഷ്ട ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി!

ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ടീസറിലൂടെ ഒറ്റ ദിവസം കൊണ്ട് ഇന്റര്‍നെറ്റ് ലോകത്ത് താരമായ തൃശൂര്‍ സ്വദേശി പ്രിയാ വാര്യര്‍ തന്റെ ഇഷ്ട് ക്രിക്കറ്റ് താരത്തെ വെളിപ്പെടുത്തി. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയാണ് ഇഷ്ടതാരമെന്ന് പ്രിയ ഇന്ത്യാ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഒറ്റ ദിവസം കൊണ്ട് താരപരിവേശത്തിലെത്തിയ ഈ മലയാളിപ്പെണ്‍കുട്ടി തന്നെയാണ് ഇപ്പോഴും ഇന്റര്‍നെറ്റിലെ താരം. യൂ ട്യൂബിലെ ടോപ് ട്രെന്‍ഡിങ് വിഡിയോകളെല്ലാം പ്രിയയുമായി ബന്ധപ്പെട്ടതാണ്. ട്വിറ്ററിലാകട്ടെ മലയാളികളെക്കാള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പ്രിയയെ കുറിച്ച് സംസാരിക്കുന്നത്.ദേശീയമാധ്യമങ്ങള്‍ വളരെ പ്രധാന്യപൂര്‍വമാണ് പ്രിയയുമായി ബന്ധപ്പെട്ടവാര്‍ത്തള്‍ നല്‍കുന്നത്. മാണിക്യമലരായ പൂവി എന്ന ഗാനത്തിനെതിരായ ഇതര സംസ്ഥാനങ്ങളിലെ ക്രിമിനല്‍ നടപടി തടയണമെന്നാവശ്യപ്പെട്ട് പ്രിയ ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Read More

കഞ്ചാവ് നിയമവിധേയമാക്കാന്‍ ശ്രമം; ആരോഗ്യ മന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി

കഞ്ചാവ് നിയമവിധേയമാക്കാന്‍ ശ്രമം; ആരോഗ്യ മന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി

ന്യൂഡല്‍ഹി: രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഞ്ചാവിന്റെ ഉപഭോഗ്തതിനായി നിരവധി സമര പരിപാടികള്‍ വരെ നടത്തപ്പെടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെടുന്നു. കഞ്ചാവിന്റെ ഗുണങ്ങള്‍ പഠിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ മന്ത്രാലയത്തിന് ലഭിച്ച പരാതിയില്‍ ഒരു മാസത്തിനകം മറുപടി നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഒരു മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കാന്‍ ആയില്ലെങ്കില്‍ ഇക്കാര്യം വിശദീകരിച്ച് ഒരു ഇടക്കാല മറുപടി നല്‍കണമെന്നും മോദിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചു. ആരോഗ്യ , വ്യാവസായിക മേഖലയില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ദ ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്മെന്റിന്റെ നേതാവ് വിക്കി വറോറയാണ് മോദിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കഞ്ചാവ് നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഈ സംഘം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിലെ 16 നഗരങ്ങളില്‍ നിന്നായി ആയിരത്തോളം…

Read More

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ കസ്റ്റഡിയില്‍ നിന്ന് വലിച്ചിറക്കി ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ കസ്റ്റഡിയില്‍ നിന്ന് വലിച്ചിറക്കി ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു

ഗുവാഹതി: അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് വലിച്ചിറക്കി ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു. അരുണാചല്‍ പ്രദേശിലെ ടെസു ടൌണിലാണ് സംഭവം. സഞ്ജയ് സോബര്‍(30) ജഗദീഷ് ലോഹര്‍(25) എന്നീ പ്രതികളെയാണ് ആയിരത്തിലധികം ആളുകള്‍ സംഘടിച്ചെത്തി ലോക്കപ്പില്‍ നിന്നും പുറത്തുകൊണ്ടുവന്ന് മര്‍ദ്ദിച്ചുകൊന്നത്. ഇരുവരുടെയും മൃതദേഹം പിന്നീട് കുഴിച്ചിടുകയും ചെയ്തു. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. ഫെബ്രുവരി 12ന് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നുവെന്നാണ് സഞ്ജയ് സോബറിനും ജഗദീഷ് ലോഹറിനുമെതിരായ കേസ്. ഈ ഞായറാഴ്ചയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേരെയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൊല്ലുകയായിരുന്നുവെന്ന് സോബര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. വിവരമറിഞ്ഞ് ഇന്നലെ പൊലീസ് സ്റ്റേഷന് മുമ്പില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുകയായിരുന്നു. ആയിരത്തോളം പേരുണ്ടായിരുന്നതിനാല്‍ പൊലീസിന് നിയന്ത്രിക്കാനായില്ല. പെണ്‍കുട്ടിയെ പീഡിപ്പിച്ച്…

Read More

പ്രിയ വാര്യരുടെ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

പ്രിയ വാര്യരുടെ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: ‘ഒരു അഡാര്‍ ലവ്’ സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടിന്റെ പേരില്‍ ഇതര സംസ്ഥാനങ്ങളിലുള്ള ക്രിമിനല്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് നടി പ്രിയ വാര്യര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചിഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാന സര്‍ക്കാറുകളെ എതിര്‍കക്ഷികളാക്കി സുപ്രീംകോടതി അഭിഭാഷകരായ അഡ്വ. ഹാരിസ് ബീരാന്‍, അഡ്വ. പല്ലവി പ്രതാപ് എന്നിവര്‍ മുഖേനയാണ് പ്രിയ ഹരജി സമര്‍പ്പിച്ചത്.ഹൈദരാബാദിലെ ഫലക്‌നാമ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കുക, ‘ഒരു അഡാര്‍ ലവ്’ സിനിമയിലെ മാണിക്യമലരായ പൂവി എന്ന പാട്ടിനെതിരായ നടപടികള്‍ തടഞ്ഞ് ഇടക്കാല ഉത്തരവിറക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ച ഹരജിയില്‍ പ്രിയക്ക് പുറമെ സംവിധായകന്‍ ഒമര്‍ ലുലുവും ജോസഫ് വാളക്കുഴി ഈപ്പനും പരാതിക്കാരാണ്.തെലങ്കാനയിലും മഹാരാഷ്ട്രയിലും തങ്ങള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ക്ക് തുടക്കംകുറിച്ച പശ്ചാത്തലത്തിലാണ് ഹരജി…

Read More

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ അഞ്ച് ദിവസമായിനടത്തി വന്ന ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്. എന്നാല്‍, സമരക്കാരുടെ ആവശ്യങ്ങള്‍സര്‍ക്കാര്‍അംഗീകരിച്ചിട്ടില്ല.സമരക്കാരുടെ ആവശ്യങ്ങള്‍സര്‍ക്കാര്‍അംഗീകരിച്ചിട്ടില്ലെന്നും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തുന്ന കാര്യം പിന്നീട് പരിഗണിക്കാമെന്നും മുഖ്യമന്ത്രി സമരക്കാരെ അറിയിച്ചു.ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് സമരത്തില്‍ നിന്ന് പിന്മാറുന്നതെന്ന്ബസുടമകള്‍ വ്യക്തമാക്കി.അതേസമയം, സമരം തുടരുന്നതില്‍ ഒരുവിഭാഗം ബസുടമകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തിരുവനന്തപുരം, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലെ മുതല്‍ ചില ബസുകള്‍ ഓടിത്തുടങ്ങിയിരുന്നു. സമരം പൊളിയുന്ന ഘട്ടമെത്തിയപ്പോഴാണ് പിന്‍വലിച്ചത്.ചാര്‍ജ് വര്‍ധിപ്പിച്ചിട്ടും സ്വകാര്യ ബസുടമകള്‍ നടത്തുന്ന സമരത്തെ നേരിടാന്‍ ബസ് പിടിച്ചിടുക്കുന്നത് അടക്കമുള്ള നടപടികള്‍ ആലോചിക്കാന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ഗതാഗത കമീഷണറോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ നിലപാട് ശക്തമാക്കിയതിനെ തുടര്‍ന്നാണ് ബസുടമകള്‍ സമരം പിന്‍വലിക്കാന്‍ കാരണം.നിലവിലെ സമരം പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനമാണെന്നും കാരണംകാണിക്കല്‍ നോട്ടീസിനുള്ള മറുപടി…

Read More