യാക്കോബായ സഭയുടെ പള്ളികള്‍ വിട്ടുനല്‍കില്ല: ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ

യാക്കോബായ സഭയുടെ പള്ളികള്‍ വിട്ടുനല്‍കില്ല: ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ

കൊച്ചി: യാക്കോബായ സഭയുടെ പള്ളികള്‍ വിട്ടുനല്‍കില്ലെന്ന് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ. വിശ്വാസികള്‍ പണിയിപ്പിച്ച പള്ളികള്‍ അവര്‍ക്ക് വിട്ടുകൊടുക്കണം. അതിനുവേണ്ടി മരിക്കേണ്ടി വന്നാല്‍ താനായിരിക്കും ആദ്യം മരിക്കുകയെന്നും സുപ്രീംകോടതി വിധിയെ പരാമര്‍ശിച്ച് കാതോലിക്കാ ബാവ പറഞ്ഞു. യാക്കോബായ സുറിയാനി സഭാ വിശ്വാസപ്രഖ്യാപന സമ്മേളനത്തിന്റെയും പാത്രിയാര്‍ക്ക ദിനാചരണത്തിന്റെയും ഭാഗമായുള്ള പൊതുസമ്മേളനത്തിലാണ് ബാവ നിലപാട് വ്യക്തമാക്കിയത്. കോടതിയും സര്‍ക്കാരും പള്ളികള്‍ പണിഞ്ഞിട്ടുണ്ടെങ്കില്‍ ആ പള്ളികള്‍ വിട്ടുനല്‍കാം. അല്ലാത്തവ മരിക്കേണ്ടി വന്നാലും വിട്ടുനല്‍കില്ലെന്ന് പതിനായിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി കാതോലിക്ക ബാവ പറഞ്ഞു. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ അപ്പോസ്‌തോലിക സന്ദേശം ചടങ്ങില്‍ കേള്‍പ്പിച്ചു. പാത്രിയര്‍ക്ക പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ഓഫ് ലക്‌സംബര്‍ഗ് ജോര്‍ജ് ഖൂറി മെത്രാപ്പൊലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. ബേബി ജോണ്‍ ഐക്കാട്ടുത്തറ കോറപ്പിസ്‌കോപ്പ പ്രതിഷേധ പ്രമേയവും മാത്യൂസ് മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്ത വിശ്വാസ പ്രമേയവും വായിച്ചു. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്…

Read More

പ്രധാനമന്ത്രിയുടെ പരീക്ഷാ പരിശീലനം; സംപ്രേഷണ സമയത്ത് സ്‌കൂളിലെ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് കുതിര തൊഴുത്തില്‍ ഇരിപ്പിടം നല്‍കിയത് വിവാദമാകുന്നു

പ്രധാനമന്ത്രിയുടെ പരീക്ഷാ പരിശീലനം; സംപ്രേഷണ സമയത്ത് സ്‌കൂളിലെ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് കുതിര തൊഴുത്തില്‍ ഇരിപ്പിടം നല്‍കിയത് വിവാദമാകുന്നു

പ്രധാനമന്ത്രി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പരീക്ഷാ പരിശീലനം തുടക്കം മുതലേ വിവാദമായിരുന്നു. ഇപ്പോഴിതാ ഹിമാചല്‍ പ്രദേശിലെ ഒരു സ്‌കൂളില്‍ ഇതുമായി ബന്ധപ്പെട്ട് പുതിയൊരു വിവാദം കൂടി ഉടലെടുത്തിരിക്കുന്നു. പ്രധാനമന്ത്രിയുടെ പരീക്ഷാ പരിശീലനം സംപ്രേഷണം ചെയ്യുന്ന സമയത്ത് ഗവണ്‍മെന്റ് സ്‌കൂളിലെ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് കുതിരകളെ സംരക്ഷിക്കുന്ന തൊഴുത്തില്‍ ഇരിപ്പിടം നല്‍കിയെന്നതാണ് പുതിയ വിവാദത്തിന് കാരണമായത്. ഹിമാചല്‍ പ്രദേശിലെ കുല്ലുവിലെ ഒരു സ്‌കൂളിലാണ് സംഭവം റിപ്പോട്ട് ചെയ്തത്. പ്രധാനമന്ത്രിയുടെ പരിപാടി കുട്ടികള്‍ കാണുന്നതിനുള്ള സൗകര്യങ്ങള്‍ വെളളിയാഴ്ച സ്‌കൂള്‍ അധികൃതര്‍ ഒരുക്കിയിരുന്നു. സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അധികൃതരുടെ താമസസ്ഥലത്തായിരുന്നു പരിപാടി സംപ്രേഷണം ചെയ്തത്. ഈ സമയത്ത് മെഹര്‍ ചന്ദെന്ന അധ്യാപിക പരിപാടി കഴിയുന്നത് വരെ ടിവി വച്ചിരിക്കുന്ന മുറിയുടെ പുറത്തിരിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് ദളിത് വിദ്യാര്‍ത്ഥികളുടെ പരാതി. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ട് കുല്ലു ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി. കുതിരകളെ…

Read More

സ്വകാര്യ ബസ് സമരത്തിനെതിരെ ഹൈകോടതിയില്‍ ഹര്‍ജി

സ്വകാര്യ ബസ് സമരത്തിനെതിരെ ഹൈകോടതിയില്‍ ഹര്‍ജി

കൊച്ചി: സംസ്ഥാനത്ത് തുടരുന്ന സ്വകാര്യ ബസ് സമരത്തിനെതിരെ ഹൈകോടതിയില്‍ ഹര്‍ജി. എസ്മ നിയമം പ്രയോഗിച്ച് സമരം നടത്തുന്ന ബസുകള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതിയില്‍ നല്‍കിയിട്ടുള്ളത്. ജനങ്ങളെ ദുരിതത്തിലാക്കുന്ന സമരം നിയമവിരുദ്ധമാണ്. മോട്ടോര്‍ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. പൊതുതാല്‍പര്യ ഹര്‍ജി ഉച്ചക്ക് 1.45ന് ഹൈകോടതി പരിഗണിക്കും. അതേസമയം, സ്വകാര്യ ബസ് സമരം അഞ്ചാം ദിവസത്തിേലക്ക് കടന്നു. സമരം ജന ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സമരം അവസാനിച്ചില്ലെങ്കില്‍ സ്‌കൂള്‍ കുട്ടികള്‍ക്കും പരീക്ഷാര്‍ഥികള്‍ക്കും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും

Read More

അന്യഗ്രഹ ജീവികള്‍ ഭൂമിക്ക് വിനയാകുന്നു; ഇവര്‍ അയക്കുന്ന മെസേജ് തുറന്നാല്‍ അത് ലോകത്തെത്തന്നെ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്…

അന്യഗ്രഹ ജീവികള്‍ ഭൂമിക്ക് വിനയാകുന്നു; ഇവര്‍ അയക്കുന്ന മെസേജ് തുറന്നാല്‍ അത് ലോകത്തെത്തന്നെ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്…

അന്യഗ്രഹ ജീവികള്‍ എന്നും ഒരു പ്രഹേളികയായി തുടരുന്ന വിഷയമാണ്. മനുഷ്യരേക്കാള്‍ കഴിവും മനുഷ്യരേക്കാള്‍ കഴിവും സാങ്കേതികത്തികവുമുള്ള അന്യഗ്രഹജീവികള്‍ പ്രപഞ്ചത്തില്‍ എവിടെയെങ്കിലുമുണ്ടോ? ഇന്നേവരെ ചുരുളഴിയാത്ത രഹസ്യങ്ങളുമായി കിടക്കുന്നവയാണ് യുഎഫ്ഒ കഥകള്‍. എന്നാല്‍ പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഭാഗത്തു നിന്ന് ഭൂമിയിലേക്കുളള സന്ദേശത്തിനു കാത്തിരിക്കുന്നത് അപകടകരമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അത്തരമൊരു സന്ദേശം ഭൂമിയിലെ ഏതെങ്കിലും കംപ്യൂട്ടറിലേക്കെത്തിയാല്‍ വായിച്ചു പോലും നോക്കാതെ ഡിലീറ്റ് ചെയ്തേക്കണമെന്നും യൂണിവേഴ്സിറ്റി ഓഫ് ഹവായിയിലെ രണ്ടു ഗവേഷകര്‍ തയാറാക്കിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു സന്ദേശത്തിലൂടെ പോലും ഭൂമിയെ തകര്‍ക്കാവുന്ന വിധം നാശനഷ്ടം ഇവിടെ സൃഷ്ടിക്കാനാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. അതായത് അന്യഗ്രഹജീവികള്‍ ഇവിടേക്ക് വന്നിറങ്ങേണ്ട ആവശ്യം പോലുമില്ല! ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സില്‍ (എഐ) അധിഷ്ഠിതമായി തയാറാക്കിയ ഏലിയന്‍ സന്ദേശങ്ങളെയാണു ഭയക്കേണ്ടതെന്ന് ഗവേഷകര്‍ പറയുന്നു. ഭൂമിയില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ള ഏറ്റവും ഭീകരന്‍ കംപ്യൂട്ടര്‍ വൈറസിനേക്കാളും മോശമായിരിക്കും അന്യഗ്രഹങ്ങളില്‍ നിന്നെത്തുകയെന്നും ഇവരുടെ മുന്നറിയിപ്പ്….

Read More

കമല്‍ ഹാസന്‍ വിജയകാന്തുമായി കൂടിക്കാഴ്ച നടത്തി

കമല്‍ ഹാസന്‍ വിജയകാന്തുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്താന്‍ പോകുന്ന തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്‍ ദേശീയ മൂര്‍കോത്ത് ദ്രാവിഡ കഴകം(ഡി.എം.ഡി.കെ) അധ്യക്ഷന്‍ ക്യാപ്റ്റന്‍ വിജയകാന്തുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ പാര്‍ട്ടി ഓഫീസിലെത്തിയാണ് വിജയകാന്തിനെ കണ്ടത്. ഞായറാഴ്ച രാഷ്ട്രീയ പിന്തുണ തേടി കമല്‍ ഹാസന്‍ നടന്‍ രജനികാന്തിനെ ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ചക്കിടെ പാര്‍ട്ടി പ്രഖ്യാപനം നടത്തുന്ന രാമേശ്വരത്തേക്ക് രജനിയെ കമല്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍, രണ്ടു പേര്‍ക്കും അഭിനയം പോലെ തന്നെ രാഷ്ട്രീയത്തിലും രണ്ടു വഴിയാണെന്നാണ് രജനി പ്രതികരിച്ചത്.ഈമാസം 21നാണ് മുന്‍ രാഷ്ട്രപതി അന്തരിച്ച ഡോ.എ.പി.ജെ അബ്ദുല്‍ കലാമിന്റെ രാമേശ്വരത്തെ വീട്ടില്‍ നിന്ന് രാഷ്ട്രീയ യാത്ര കമല്‍ ഹാസന്‍ ആരംഭിക്കുക. യാത്രയുടെ ഭാഗമായി എ.പി.ജെ അബ്ദുല്‍കലാം സ്‌കൂള്‍ സന്ദര്‍ശിക്കുന്ന കമല്‍,രാമേശ്വരത്തെ ഗണേഷ് മഹലില്‍ മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തും.കൂടാതെ, കലാം സ്മാരകവുംസന്ദര്‍ശിക്കുന്നുണ്ട്. തുടര്‍ന്ന് മധുരയിലേക്കുള്ള യാത്രാമധ്യേ…

Read More

കണ്ണൂരില്‍ 21ന് സമാധാന യോഗം

കണ്ണൂരില്‍ 21ന് സമാധാന യോഗം

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തോടെ രാഷ്ട്രീയ സംഘര്‍ഷം തുടരുന്ന കണ്ണൂര്‍ ജില്ലയില്‍ ഫെബ്രുവരി 21ന് സമാധാന യോഗം ചേരാന്‍ തീരുമാനം. കലക്ടറേറ്റില്‍ രാവിലെ 10.30നാണ് യോഗം ചേരുക. സര്‍ക്കാറിനെ പ്രതിനിധീകരിച്ച് മന്ത്രി എ.കെ. ബാലന്‍ യോഗത്തില്‍ പങ്കെടുക്കും. ഷുഹൈബിന്റെ കൊലപാതകം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും സര്‍ക്കാരോ ജില്ലാ ഭരണകൂടമോ സമാധാന യോഗം വിളിക്കാത്തതില്‍ വന്‍ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നത്. സമാധാന യോഗം വിളിക്കാത്ത നടപടിയില്‍ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു

Read More

പത്മാവതിലെ പാട്ടിന് ചുവട് വച്ച് നിമിഷ സജയനും അനു സിതാരയും; വീഡിയോ വൈറല്‍

പത്മാവതിലെ പാട്ടിന് ചുവട് വച്ച് നിമിഷ സജയനും അനു സിതാരയും; വീഡിയോ വൈറല്‍

സൂപ്പര്‍ഹിറ്റായ ചരിത്രസിനിമ പത്മാവതിലെ പാട്ടിന് ചുവട് വച്ച് നിമിഷ സജയനും അനു സിതാരയും. ടൊവിനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഇടവേളയിലാണ് ഇരുവരും നൃത്തച്ചുവടുകളുമായി എത്തുന്നത്. പത്മാവതിലെ ഗൂമര്‍ എന്ന പാട്ടിനാണ് ഇവര്‍ ചുവടു വച്ചത്. രാമന്റെ ഏദന്‍ തോട്ടം ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സു കവര്‍ന്ന താരമാണ് അനു സിതാര. മാലിനി, അനിത എന്നീ കഥാപാത്രങ്ങള്‍ മലയാളികള്‍ നെഞ്ചോടു ചേര്‍ത്തുവയ്ക്കുന്നവയാണ്. ചെറുപ്പം മുതലേ നൃത്തം പരിശീലിക്കുന്ന അനു സിതാര ഒരു നൃത്താദ്ധ്യാപിക കൂടിയാണ്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തനിക്കൊരിടമുണ്ടെന്ന് തെളിയിച്ച നടിയാണ് നിമിഷ സജയന്‍. പിന്നീടിറങ്ങിയ ബി.അജിത് കുമാര്‍ ചിത്രം ഈടയിലും ഗംഭീര പ്രകടനമാണ് നിമിഷ കാഴ്ചവച്ചത്. ചെറുപ്പം മുതലേ നിമിഷയും നൃത്തം പരിശീലിക്കുന്നുണ്ട്….

Read More

വാശിപിടിച്ച കുഞ്ഞിനു ടെഡി ബിയര്‍ വാങ്ങിച്ചുകൊടുത്തു; തുറന്നുനോക്കിയപ്പോള്‍ കണ്ടത് ആശുപത്രി മാലിന്യങ്ങള്‍

വാശിപിടിച്ച കുഞ്ഞിനു ടെഡി ബിയര്‍ വാങ്ങിച്ചുകൊടുത്തു; തുറന്നുനോക്കിയപ്പോള്‍ കണ്ടത് ആശുപത്രി മാലിന്യങ്ങള്‍

യാത്രയ്ക്കിടിയില്‍ എവിടെയെങ്കിലും കളിപ്പാട്ടങ്ങളോ പാവകളോ വില്‍ക്കാന്‍ വച്ചിരിക്കുന്നത് കണ്ടാല്‍ അതിനായി വാശിപിടിച്ചു കരയാത്ത കുട്ടികളുണ്ടാവില്ല. കുട്ടികളെ അസ്വസ്ഥരാക്കേണ്ട എന്നു കണ്ട് മാതാപിതാക്കള്‍ അത് വാങ്ങിക്കൊടുക്കുന്നതും പതിവാണ്. ഇത്തരത്തില്‍ ടെഡി ബെയറിനായി വാശിപിടിച്ച് കരഞ്ഞ കുട്ടിയ്ക്ക് അതിനെ വാങ്ങി നല്‍കിയ ആലപ്പുഴ സ്വദേശികളായ ദമ്പതികള്‍ പങ്കുവച്ച ഒരനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. സംഭവമിങ്ങനെ ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ടതായിരുന്നു ആലപ്പുഴ സ്വദേശികളായ ശ്രീമോളും കുടുംബവും. അങ്ങനെ വയനാടിനും ഗൂഡല്ലൂരിനും ഇടയില്‍ വെച്ച് റോഡരികില്‍ പാവകളെ വില്‍ക്കാന്‍ വച്ചതുകണ്ട് വാശിപിടിച്ച കുഞ്ഞിന് ശ്രീമോള്‍ ഒരു ടെഡി ബിയറിനെ വാങ്ങിച്ചുകൊടുത്തു. യാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പാവയ്ക്കകത്തു നിന്നും അതിയായ ദുര്‍ഗന്ധം അനുഭവപ്പെട്ടത്. തുറന്നുനോക്കിയപ്പോള്‍ കണ്ടത് ആശുപത്രി മാലിന്യങ്ങള്‍. രക്തവും മരുന്നും നിറഞ്ഞ പഞ്ഞികളും ബാന്‍ഡ് എയ്ഡുകളും ശ്രീമോള്‍ പങ്കുവെച്ച വീഡിയോയില്‍ കാണാം. തുറന്നതിന് ശേഷവും തൊടാന്‍ പോലും കഴിയാത്തത്ര രൂക്ഷ ഗന്ധമായിരുന്നു ഉണ്ടായിരുന്നത്…

Read More

ഇന്ത്യന്‍ കളിക്കാര്‍ ആവശ്യപ്പെട്ട ഭക്ഷണം ദക്ഷിണാഫ്രിക്കയില്‍ ലഭിച്ചില്ല

ഇന്ത്യന്‍ കളിക്കാര്‍ ആവശ്യപ്പെട്ട ഭക്ഷണം ദക്ഷിണാഫ്രിക്കയില്‍ ലഭിച്ചില്ല

സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 ക്ക് എത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആവശ്യപ്പെട്ട ഭക്ഷണം ലഭിച്ചില്ലെന്ന് പരാതി. ക്രിക്കറ്റില്‍ ഫിറ്റ്നെസിന് ഏറെ പ്രാധാന്യമുള്ളതിനാല്‍ കളിക്കാര്‍ക്ക് ഭക്ഷണ കാര്യത്തില്‍ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യന്‍ കളിക്കാര്‍ ആവശ്യപ്പെട്ട ഭക്ഷണം ദക്ഷിണാഫ്രിക്കയില്‍ നിന്ന് ലഭിച്ചില്ലെന്നതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. ചിക്കന്‍ റെസാലയും ദാല്‍ മക്കാനിയുമടക്കമുള്ള ഇന്ത്യന്‍ ഭക്ഷണങ്ങളാണ് ടീമംഗങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ പ്രാദേശിക പാചകസംഘം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഈ ഭക്ഷണമൊന്നും നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ ഭക്ഷണമൊന്നുമുണ്ടാക്കാന്‍ അറിയില്ലെന്നാണ് പാചകക്കാരന്‍ അറിയിച്ചത്. ഒരു ദേശീയ മാധ്യമത്തിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്. തുടര്‍ന്ന് മറ്റൊരു പാചകസംഘത്തെ വെച്ച് ഇന്ത്യന്‍ താരങ്ങള്‍ പ്രശ്നം പരിഹരിക്കുകയായിരുന്നു. ഗീറ്റ് റെസ്റ്റോറന്റാണ് ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഭക്ഷണമുണ്ടാക്കി നല്‍കുന്നത്. ദക്ഷിണാഫ്രിക്കയിലെ പ്രാദേശിക ഭക്ഷണത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ അതൃപ്തി അറിയിച്ചതിനാല്‍ തങ്ങളാണ് ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നതെന്ന്…

Read More

ബാഫ്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ത്രീ ബില്‍ ബോര്‍ഡ്‌സ് മികച്ച ചിത്രം

ബാഫ്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ത്രീ ബില്‍ ബോര്‍ഡ്‌സ് മികച്ച ചിത്രം

ലണ്ടന്‍: 2018ലെ ബാഫ്ത (ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ ആര്‍ട്ട്‌സ്) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മാര്‍ട്ടിന്‍ മാക് ഡോണന്റെ ത്രീ ബില്‍ ബോര്‍ഡ് ഔട്ട് സൈഡ് മിസോരി മികച്ച ചിത്രം. ഇതിനൊപ്പം അഞ്ച് അവാര്‍ഡുകളും ചിത്രം നേടി. ഗാരി ഓള്‍ഡ് മാനാണ് മികച്ച നടന്‍. ഡാര്‍ക്കെസ്റ്റ് ഹൗറില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ അവിസ്മരണീയമാക്കിയ പ്രകടനത്തിനാണ് ഗാരിയെ അവാര്‍ഡിനര്‍ഹനാക്കിയത്.മികച്ച നടിയായ് ഫ്രാന്‍സെസ് മക്‌ഡോര്‍മെന്റിനെ തിരഞ്ഞെടുത്തു. ഗാരിയും ഫ്രാന്‍സെസും നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. ലണ്ടനിലെ റോബര്‍ട്ട് ഹാളില്‍ നടന്ന പരിപാടിയില്‍ മീട്ടു, ടൈംസ് അപ്പ് ക്യാമ്പയിനുകളുടെ ഭാഗമായി മിക്കവരും കറുത്ത വസ്ത്രമണിഞ്ഞാണ് എത്തിയത്.പുരസ്‌കാരങ്ങളുടെ പട്ടിക ചുവടെ:മികച്ച ചിത്രം: ത്രീ ബില്‍ ബോര്‍ഡ് ഔട്ട് സൈഡ് എബ്ലിങ്ങ്, മിസോരിമികച്ച സംവിധായകന്‍: ഗുയിലെര്‍മോ ഡെല്‍ ടോറോ (ഷേപ്പ് ഓഫ് വാട്ടര്‍)മികച്ച നടി: ഫ്രാന്‍സെസ് മക്‌ഡോര്‍മന്റ് (ത്രീ ബില്‍ ബോര്‍ഡ് ഔട്ട്…

Read More