മന്ത്രി മേഴ്‌സി കുട്ടിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മന്ത്രി മേഴ്‌സി കുട്ടിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സി കുട്ടിയമ്മയെ ശാരീരിക അസ്വസ്തയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ ന്യൂറോ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച മന്ത്രിക്ക് പരിശോധനകള്‍ നടത്തി വരികയാണ്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന മന്ത്രിയുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയില്ലെന്ന് സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് അറിയിച്ചു

Read More

ആറു ദിവസം കൊണ്ട് ‘മാണിക്ക്യ മലരി’നു രണ്ടു കോടി വ്യൂസ്

ആറു ദിവസം കൊണ്ട് ‘മാണിക്ക്യ മലരി’നു രണ്ടു കോടി വ്യൂസ്

ഒരൊറ്റ ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള ചെറുപ്പക്കാരുടെ മനസു കീഴടക്കിയ മാണിക്യ മലരായ ഗാനവും പ്രിയ പി. വാര്യരും റിക്കാര്‍ഡുകള്‍ കടപുഴക്കി മുന്നേറുകയാണ്. യൂട്യൂബില്‍ വെറും ആറു ദിവസം കൊണ്ട് രണ്ടു കോടിയില്‍ പരം ആളുകളാണ് പാട്ട് കണ്ടത്. ഇതാദ്യമായാണ് ഒരു മലയാളം പാട്ടിന് ഇത്ര വേഗത്തില്‍ രണ്ടു കോടി കാഴ്ചക്കാരെ ലഭിക്കുന്നത്. ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകുന്നേരമാണ് പാട്ട് യൂട്യൂബില്‍ റിലീസായത്. മണിക്കൂറുകള്‍ക്കുള്ളില്‍ പാട്ടും അതിലെ രംഗങ്ങളും ഒപ്പം പ്രിയ എന്ന നടിയും പ്രശസ്തിയിലേക്കുയര്‍ന്നു. പിറ്റേന്നു മുതല്‍ ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തകള്‍ നിറഞ്ഞു. പാട്ട് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ചില വിവാദങ്ങളും ഉയര്‍ന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഗാനം പിന്‍വലിക്കുമെന്ന് അണിയറക്കാര്‍ ആദ്യം അറിയിച്ചെങ്കിലും പിന്നീട് അവര്‍ ആ തീരുമാനം മാറ്റുകയും ചെയ്തു. ഷാന്‍ റഹ്മാന്‍-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ പാട്ടിന് പഴമയുടെ കഥ…

Read More

ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ ഞാനാണ്; കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ച് ഫെല്‍പ്സ്

ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ ഞാനാണ്; കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ച് ഫെല്‍പ്സ്

കാന്‍ബറ: തനിക്ക് വീണ്ടും കുഞ്ഞ് പിറന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സ്. ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ താനാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഫെല്‍പ്സ് താന്‍ അച്ഛനായ വിവരം ആരാധകരെ അറിയിച്ചത്. ബെക്കറ്റ് റിച്ചാര്‍ഡ് ഫെല്‍പ്സ് എന്നാണ് കുഞ്ഞിന്റെ പേര്. ‘മാജിക്കല്‍ മൊമെന്റ്സ് എന്നാണ് കുഞ്ഞിന്റെ വരവിനെ ഫെല്‍പ്സ് വിശേഷിപ്പിച്ചത്. നിക്കോളേയും ഞാനും ബെക്കറ്റ് റിച്ചാഡിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നാല് പേരടങ്ങുന്നതാണ് ഇപ്പോള്‍ ഞങ്ങളുടെ കുടുംബം ഫെല്‍പ്സ് പറയുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ താന്‍ അടുത്ത കുഞ്ഞിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് ഫെല്‍പ്സ് ആരാധകരെ അറിയിച്ചിരുന്നു. 2016 ലെ റിയോ ഒളിമ്പിക്സോടെയാണ് മൈക്കില്‍ ഫെല്പ്സ് കായികജീവിതത്തില്‍ നിന്നും വിരമിക്കുന്നത്. ഏറ്റവും കൂടുതല്‍ ഒളിമ്പിക്സ് മെഡലുകള്‍(28) സ്വന്തമാക്കിയ താരം എന്ന ഖ്യാതിയുമായിട്ടായിരുന്നു മൈക്കല്‍ ഫെല്പ്സ് വിടവാങ്ങിയത്. ഇതിഹാസങ്ങള്‍ പലരും വന്ന് പോയെിട്ടുണ്ടെങ്കിലും…

Read More

നിരോധിക്കേണ്ടത് ആര്‍.എസ്.എസിനെയെന്ന് മുഖ്യമന്ത്രി

നിരോധിക്കേണ്ടത് ആര്‍.എസ്.എസിനെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) നിരോധിക്കാന്‍ കേരളം ആവശ്യപ്പെട്ടുവെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജൂവിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനുവരിയില്‍ മധ്യപ്രദേശില്‍ ചേര്‍ന്ന ഡി.ജി.പിമാരുടെ യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം സമ്മര്‍ദം ചെലുത്തിയെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നുമാണ് ഒരു പ്രമുഖ മാധ്യമത്തില്‍ കിരണ്‍ റിജിജൂവിന്റെതായി വന്ന പ്രതികരണം. എന്നാല്‍ പ്രസ്തുത യോഗത്തിലോ മറ്റേതെങ്കിലും സന്ദര്‍ഭത്തിലോ കേരളം അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ല.വര്‍ഗീയ സംഘടനകളെയോ തീവ്രവാദ പ്രസ്ഥാനങ്ങളെയോ നിരോധിക്കുക എന്നത് സര്‍ക്കാരിന്റെ നയമല്ല. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവും കലാപവുമുണ്ടാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും സംഘടനയെ നിരോധിക്കുന്നുണ്ടെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍.എസ്.എസിനെയാണ്. നിരോധനം കൊണ്ട് ഇത്തരം പ്രസ്ഥാനങ്ങളെ നേരിടാന്‍ കഴിയില്ല. മുന്‍കാല അനുഭവം അതാണ് തെളിയിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ കാര്യത്തിലും ഈ നിലപാട് തന്നെയാണുളളത്. വര്‍ഗീയ-തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയോ അവരുടെ…

Read More

‘കിണര്‍’ന്റെ ഒഫീഷ്യല്‍ ട്രൈലെര്‍ റിലീസ് ചെയ്തു

‘കിണര്‍’ന്റെ ഒഫീഷ്യല്‍ ട്രൈലെര്‍ റിലീസ് ചെയ്തു

കൊച്ചി: എം എ നിഷാദ് കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ‘കിണര്‍’ന്റെ ട്രൈലെര്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രൈലെര്‍ പുറത്തിറക്കിയത്. തമിഴ് ഭാഷയിലും ഈ ചിത്രം തീയേറ്ററുകളില്‍ എത്തും. ‘കേണി’ എന്നാണ് തമിഴ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജലക്ഷാമവുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുന്ന ഈ ചിത്രം കേരളം – തമിഴ് നാട് അതിര്‍ത്തിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജയപ്രദ, രേവതി, പശുപതി, പാര്‍ത്ഥിപന്‍, അര്‍ച്ചന, നാസ്സര്‍, പാര്‍വതി നമ്പ്യാര്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ജോയ് മാത്യു, അനു ഹസന്‍ എന്നിവര്‍ അടങ്ങുന്ന ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഡോ. അന്‍വര്‍ അബ്ദുള്ളയും ഡോ. അജു കെ നാരായണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും ശ്രീകുമാര്‍ നായര്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. ഒരു ഗാനത്തിന്…

Read More

ഫിറ്റ്നസ് സെന്ററില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടതായി സീരിയല്‍ നടി

ഫിറ്റ്നസ് സെന്ററില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടതായി സീരിയല്‍ നടി

മുംബൈയിലെ അന്ധേരിയില്‍ ഫിറ്റ്നസ് സെന്ററില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടതായി സീരിയല്‍ നടിയുടെ പരാതി. വെര്‍സോവ സ്വദേശിയായ വിശ്വനാഥ ഷെട്ടി എന്നയാള്‍ പീഡിപ്പിച്ചു എന്നാണ് മുപ്പത്തിയേഴുകാരിയായ നടി നല്‍കിയ പരാതി. ആന്ധേരി വെസ്റ്റിലെ ഫിറ്റ്നസ് സെന്ററില്‍ എത്തിയ വിശ്വനാഥ ഷെട്ടി അവിടെവച്ച് നടിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും തന്റെ ഇംഗിതത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് നടി പരാതിയില്‍ പറയുന്നത്. ഇതിന് വഴങ്ങാതായതോടെ തന്നെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് ഭീഷണിപ്പെടുത്തുകയും തന്നെക്കുറിച്ച് സുഹൃത്തുക്കള്‍ക്ക് മോശപ്പെട്ട സന്ദേശങ്ങള്‍ അയക്കുകയും ചെയ്തുവെന്നും നടി പരാതിയില്‍ പറഞ്ഞു. പരാതിയെ തുടര്‍ന്ന് അംബോലി പോലീസ് വിശ്വനാഥ ഷെട്ടിക്കെതിരെ കേസ് ഫയല്‍ ചെയ്തു. ഫിറ്റ്നസ് സെന്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പരംജിത് സിങ് ദഹിയ അറിയിച്ചു.

Read More

മാണിക്കമലരും പി സി ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റും

മാണിക്കമലരും പി സി ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റും

കോഴിക്കോട്: അഡാര്‍ ലൗവിലെ ഗാനവും പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കലും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പാട്ട് കണ്ടവരെല്ലാം, പ്രിയയേയും ഗാനത്തേയും പ്രശംസകള്‍ കൊണ്ട് മൂടുന്നു. സണ്ണി ലിയോണിനേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും വരെ കടത്തി വെട്ടിക്കൊണ്ട് പ്രിയയും മാണിക്യമലരായ പൂവിയും കുതിപ്പ് തുടരുന്നു. ഒറ്റ രാത്രികൊണ്ടാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന മലയാളി പെണ്‍കൊടി ആഗോള പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. എന്നാല്‍ വൈറലായ പാട്ടും പിസി ജോര്‍ജും തമ്മിലെന്താണ് ബന്ധം? പാട്ടിനെക്കുറിച്ചും മറ്റ് ചില വിഷയങ്ങളെക്കുറിച്ചും പിസി ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിട്ടുണ്ട്. പി സി ജോര്‍ജ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ഒരു ആഡാര്‍ ലൗ നന്നായിട്ടുണ്ട് ഗാനവും, പാട്ടിലുള്ള കുഞ്ഞുങ്ങളുടെ അഭിനയവും. നമ്മുടെ യുവതീ യുവാക്കളെ മറ്റൊരു വിഷയത്തിലേക്കുകൂടി ശ്രദ്ധ ക്ഷണിക്കുന്നതിനായാണ് ഈ ഗാനത്തിലെ ചിത്രങ്ങള്‍ ഉപയോഗിച്ചത് ഈ സിനിമയുടെ സംവിധായകനും അഭിനന്ദങ്ങള്‍. ആഘോഷങ്ങളും, സന്തോഷങ്ങളും…

Read More

‘കിസ്സ് ഡേ’ ആണെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനികളെ പിടിച്ചു ചുംബിച്ചു, അധ്യാപകന്റെ ഞരമ്പ് രോഗം ഇങ്ങനെ…

‘കിസ്സ് ഡേ’ ആണെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനികളെ പിടിച്ചു ചുംബിച്ചു, അധ്യാപകന്റെ ഞരമ്പ് രോഗം ഇങ്ങനെ…

വാലന്റൈന്‍സ് ഡേ ലോകമെമ്പാടും വളരെ മനോഹരമായി ആഘോഷിക്കപ്പെട്ടു. എന്നാല്‍ പ്രണയദിനം പലയിടത്തും അക്രമങ്ങള്‍ക്കും സാമുഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വഴിവയ്ക്കുകയും ചെയ്തു. അക്കൂട്ടത്തിലൊന്നാണ് സൂററ്റിലെ ജാന്ധിവാഡിയില്‍ സംഭവിച്ചത്. ജാന്ധിവാഡിയിലുള്ള സരസ്വതി ഹിന്ദി സ്‌കൂളിലെ ഞരമ്പുരോഗിയായ ഒരധ്യാപകന്‍ തന്റെ വാലന്റൈന്‍സ് ഡേ വ്യത്യസ്തമാക്കാന്‍ നടത്തിയ ശ്രമമാണ് വാര്‍ത്തയായത്. സ്‌കൂളിലെ സയന്‍സ് ടീച്ചര്‍ ഓംപ്രകാശ് യാദവ് പെണ്‍കുട്ടികള്‍ മാത്രമുള്ള ആറാം ക്ലാസ് റൂമിലെത്തിയത് വേറിട്ട ഒരു സന്ദേശവുമായിരുന്നു. എല്ലാവരുടെയും ഹോം വര്‍ക്കുകള്‍ ക്ലാസ് റൂമിലിരുന്നു നോക്കാന്‍ പറ്റില്ല. അതുകൊണ്ട് ഓരോരുത്തരായി അവരവരുടെ ഹോം വര്‍ക്കുമായി തന്റെ ഓഫീസ് മുറിയിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടികള്‍ ഓരോരുത്തരായി ഓഫീസില്‍ ചെല്ലുകയും അയാളവരെ കടന്നുപിടിച്ച് ഇന്ന് ‘കിസ്സ് ഡേ’ ആണെന്ന് അറിയില്ലേ എന്ന് പറഞ്ഞുകൊണ്ട് അവരെ ചുംബിക്കുകയായിരുന്നു. ഭയന്നുപോയ കുട്ടികള്‍ പലരും വീട്ടില്‍ അറിയിച്ചതനുസരിച്ച് രക്ഷകര്‍ത്താക്കള്‍ കാര്യം ഏറ്റെടുത്തു. അധ്യാപകന്റെ ചുംബനക്കൊതി തീര്‍ത്തുകൊടുത്തെന്ന് മാത്രമല്ല, കൈയ്യോടെ പിടിച്ച് പോലീസില്‍…

Read More

ശുഹൈബിനെ വധിക്കാന്‍ ജയിലിലും ശ്രമം നടന്നു: കെ സുധാകരന്‍

ശുഹൈബിനെ വധിക്കാന്‍ ജയിലിലും ശ്രമം നടന്നു: കെ സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ശുഹൈബിനെ വധിക്കാന്‍ ജയിലിലും ശ്രമം നടന്നുവെന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ജയിലില്‍വച്ചു ശുഹൈബിനെ ആക്രമിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഭാഗമായി സബ് ജയിലില്‍ കഴിഞ്ഞിരുന്ന ശുഹൈബിനെ ചട്ടം ലംഘിച്ച് സ്‌പെഷല്‍ സബ് ജയിലിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ ഡിജിപി ശ്രീലേഖ ഇടപെട്ടതുകൊണ്ടാണ് ശുഹൈബിനെ അന്ന് രക്ഷിക്കാനായത്. ശുഹൈബിന് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ട് പോലീസ് അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീലേഖ ഇടപെട്ടില്ലായിരുന്നെങ്കില്‍ അന്ന് തന്നെ ശുഹൈബിനെ സിപിഎമ്മുകാര്‍ വധിക്കുമായിരുന്നുവെന്നും ശുഹൈബിന്റെ വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും സുധാകരന്‍ പറഞ്ഞു.

Read More

നാളെ മുതല്‍ ബസ് സമരം; പുതുക്കിയ നിരക്ക് അംഗീകരിക്കില്ലെന്ന് ബസുടമകള്‍

നാളെ മുതല്‍ ബസ് സമരം; പുതുക്കിയ നിരക്ക് അംഗീകരിക്കില്ലെന്ന് ബസുടമകള്‍

കൊച്ചി: മിനിമം ബസ് ചാര്‍ജ് എട്ട് രൂപയാക്കിയ സംസ്ഥാന സര്‍ക്കാര്‍തീരുമാനം അംഗീകരിക്കില്ലെന്നും നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്നും സ്വകാര്യബസ് ഓപ്പററ്റേഴ്‌സ് അസോസിയേഷന്‍.വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍, റോഡ് ടാക്‌സ്തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ ചൊവി കൊണ്ടില്ലെന്നുംജസ്റ്റിസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ലെന്നും ബസ് ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ആരോപിച്ചു.മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സഷനിലും വര്‍ധനവ് വേണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.അതേസമയം, ജനങ്ങളുടെ പ്രയാസം കൂടി കണക്കിലെടുത്താണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതെന്നുംഇക്കാര്യം കൂടി ബസ് ഉടമകള്‍ മനസിലാക്കണമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു

Read More