കൊച്ചിന്റെ നോട്ടത്തില്‍ ഞാന്‍ വീണു, എന്താ ഒരു എക്‌സ്പ്രഷന്‍…! ; സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന് പ്രിയ വാര്യര്‍

കൊച്ചിന്റെ നോട്ടത്തില്‍ ഞാന്‍ വീണു, എന്താ ഒരു എക്‌സ്പ്രഷന്‍…! ; സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന് പ്രിയ വാര്യര്‍

‘മാണിക്ക മലരായ പൂവി’ ഇറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ഹിറ്റായിരിക്കുകയാണ്, ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലേതാണ് ഗാനം. ഗാനത്തിനേക്കാള്‍ ഉപരി മറ്റൊരാളാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നത്. വേറാരുമല്ല ചിത്രത്തിലെ നായികമാരില്‍ ഒരാളായ പ്രിയാ വാര്യരാണ് ആ കക്ഷി. ഗാനത്തിലെ പ്രിയയുടെ മുഖഭാവങ്ങളാണ് സോഷ്യല്‍ മീഡിയയുടെ മുഴുവന്‍ മനം കവര്‍ന്നത്. ഓഡിഷന്‍ വഴിയാണ് പ്രിയ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ഒമര്‍ പ്രിയയെ നായികമാരിലൊരാളായി കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന സീന്‍ താന്‍ ആദ്യമായി അഭിനയിച്ച സീനാണെന്ന് പ്രിയ പറഞ്ഞു. തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ പ്രിയ ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. റഫീക് തലശ്ശേരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണമിട്ട ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനാണ്.

Read More

16 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം

16 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം

ഈ മാസം 16 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം. ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. നിരക്ക് ഉടന്‍ വര്‍ധിപ്പിക്കണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു. കൊച്ചിയില്‍ ചേര്‍ന്ന ബസുടമകളുടെ സംയുക്തസമിതിയോഗത്തിലാണ് തീരുമാനം. മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ കഴിഞ്ഞ മാസം അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഇതോടെ ബസുടമകള്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചിരുന്നു. കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് അഞ്ച് രൂപയായും വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കണമെന്നും തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ടുവച്ചിരുന്നത്.

Read More

സ്വജീവിതം പണയം വെച്ച് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന ഭൂമിയിലെ മാലാഖമാരുടെ വീഡിയോ വൈറലാവുന്നു

സ്വജീവിതം പണയം വെച്ച് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന ഭൂമിയിലെ മാലാഖമാരുടെ വീഡിയോ വൈറലാവുന്നു

തായ്വാന്‍: ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥ. തങ്ങള്‍ നില്‍ക്കുന്ന കെട്ടിടം നിലം പൊത്തിയേക്കാമെന്ന് ബോധ്യമാകുന്ന ഒരവസ്ഥയില്‍ സ്വന്തം ജീവനും കൊണ്ട് ഓടി രക്ഷപ്പെടാനാകും എല്ലാവരും ശ്രമിക്കുക. എന്നാല്‍ തായ്വാനിലെ ഭൂകമ്പത്തില്‍ കിടുകിടാ വിറച്ച ആശുപത്രിയിലെ ഇന്‍ക്യൂബേറ്ററില്‍ കഴിഞ്ഞ നവജാത ശിശുക്കളെ സ്വന്തം ജീവന്‍ ത്യജിച്ച് നഴ്സുമാര്‍ ചേര്‍ത്തുവയ്ക്കുന്ന വീഡിയോ വൈറലാകുകയാണ്. ജന നന്മയ്ക്കായി ആകാശത്തു നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്ന യഥാര്‍ത്ഥ മാലാഖമാരാണ് ഇവരെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. ആശുപത്രിയിലെ ഇന്‍ക്യുബേറ്ററില്‍ കഴിയുന്ന കുട്ടികളെ ശുശ്രൂഷിക്കുകയായിരുന്നു നഴ്സുമാര്‍. പെട്ടെന്നാണ് കെട്ടിടത്തെ പിടിച്ചു കുലുക്കിയ കൂറ്റന്‍ ഭൂകമ്പം ഉണ്ടായത്. കെട്ടിടം പോലും തകര്‍ന്ന് നിലം പൊത്താന്‍ പോന്ന തരത്തിലുള്ള കുലുക്കം. ആരും സ്വന്തം ജീവനും കൊണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സന്ദര്‍ഭം. ശക്തമായ കുലുക്കത്തില്‍ കുട്ടികള്‍ കിടന്ന ഇന്‍ക്യുബേറ്ററുകള്‍ തെന്നി നീങ്ങാന്‍ തുടങ്ങി. എല്ലാ ഇന്‍ക്യുബേറ്ററുകളും തെന്നി ചിതറി….

Read More

സൈനിക കാമ്പിനു നേരെ ഭീകരാക്രമണം

സൈനിക കാമ്പിനു നേരെ ഭീകരാക്രമണം

ജമ്മു: സുന്‍ജ്വാനില്‍ സൈനിക കാമ്പിനു നേരെ ഭീകരാക്രമണം. ഇന്ന് പുലര്‍ച്ചെയാണ് സൈനിക കാമ്പിലെ ഫാമിലി ക്വാര്‍ട്ടേഴ്‌സിലേക്ക് രണ്ടു ഭീകരര്‍ നുഴഞ്ഞു കയറി വെടിവെപ്പ് തുടങ്ങിയത്. ആക്രമണത്തില്‍ ഹവല്‍ദാറിനും മകള്‍ക്കും പരിക്കേറ്റു. ജെയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. കാമ്പിന് 500 മീറ്റര്‍ പരിധിയിലുള്ള സ്‌കൂളുകള്‍ അടച്ചിടാന്‍ ജില്ലാ അധികാരികള്‍ ഉത്തരവിട്ടിട്ടുണ്ട്. ഈ വര്‍ഷം ഇത്തരത്തില്‍ ജമ്മു കശ്മീരിലുണ്ടാവുന്ന ആദ്യ ആക്രമണമാണിത്. പുലര്‍ച്ചെ 4:45 ഓടെയാണ് വെടിവെപ്പാരംഭിച്ചത്. പ്രദേശത്ത് സൈന്യം ശക്തമായ തിരിച്ചില്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read More

പുതിയ റേഷന്‍കാര്‍ഡ് അപേക്ഷ ഫോറം അച്ചടി നിര്‍ത്താന്‍ പൊതുവിതരണ വകുപ്പിന്റെ ഉത്തരവ്

പുതിയ റേഷന്‍കാര്‍ഡ് അപേക്ഷ ഫോറം അച്ചടി നിര്‍ത്താന്‍ പൊതുവിതരണ വകുപ്പിന്റെ ഉത്തരവ്

തൃശൂര്‍: 15ന് വിതരണം തുടങ്ങേണ്ട പുതിയ റേഷന്‍കാര്‍ഡ് അപേക്ഷ ഫോറം അച്ചടി നിര്‍ത്താന്‍ പൊതുവിതരണ വകുപ്പിന്റെ അടിയന്തര ഉത്തരവ്. വ്യാഴാഴ്ച വൈകീട്ടാണ് അച്ചടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് ഡയറക്ടറുടെ നിര്‍ദേശം താലൂക്ക് സപ്ലൈ ഓഫിസുകളില്‍ ലഭിച്ചത്. താലൂക്കുകള്‍ പ്രസുകള്‍ക്ക് കരാര്‍ നല്‍കി അപേക്ഷ അച്ചടി തുടങ്ങിയതിന് പിന്നാലെയാണ് ഉത്തരവ് വന്നത്. നാലുവര്‍ഷമായി പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷ സ്വീകരിച്ചിരുന്നില്ല. ഇത് പുനരാരംഭിക്കുന്നതിന് സപ്ലൈ ഓഫിസുകള്‍ മുഖേന 10,000 അപേക്ഷകള്‍ അച്ചടിച്ച് വിതരണം ചെയ്യണമെന്നായിരുന്നു നിര്‍ദേശം. അപേക്ഷ അച്ചടിക്കല്‍ സംസ്ഥാനതലത്തില്‍ വകുപ്പ് ഏറ്റെടുത്ത് നടത്തുന്നതിനാണ് അടിയന്തര ഉത്തരവ് ഇറക്കിയതെന്ന് അറിയുന്നു. അച്ചടി ലോബിയുടെ ഇടപെടലാണ് കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞുമറിയാന്‍ ഇടയാക്കിയതത്രെ. അപേക്ഷകള്‍ ഒരുമിച്ച് അച്ചടിക്കേണ്ട ഓര്‍ഡര്‍ ലഭിക്കാന്‍ കമീഷന്‍ വാഗ്ദാനവുമായി എത്തിയ സംഘത്തിന്റെ പ്രലോഭനമാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയാന്‍ കാരണം. അപേക്ഷ വിതരണം തുടങ്ങാന്‍ അഞ്ചു ദിവസം മാത്രമാണുള്ളത്….

Read More

എനിക്ക് ക്ലാസ് മുടക്കേണ്ട, അനുജനേയും ഞാന്‍ കൊണ്ടുവരാം.. അവനെ നോക്കാന്‍ ആളില്ല; കുഞ്ഞനുജനെ മടിയിലിരുത്തി പഠിക്കുന്ന ജസ്റ്റിന്റെ ചിത്രം വൈറല്‍

എനിക്ക് ക്ലാസ് മുടക്കേണ്ട, അനുജനേയും ഞാന്‍ കൊണ്ടുവരാം.. അവനെ നോക്കാന്‍ ആളില്ല; കുഞ്ഞനുജനെ മടിയിലിരുത്തി പഠിക്കുന്ന ജസ്റ്റിന്റെ ചിത്രം വൈറല്‍

സ്‌കൂളില്‍ പോകാന്‍ മടിയുള്ളവര്‍ ഒന്നു ശ്രദ്ധിക്കൂ. മാതാപിതാക്കളെ പേടിച്ച് സ്‌കൂളില്‍ പോകുന്നവര്‍ ഉണ്ട്. ഫിലിപ്പിന്‍സില്‍ നിന്നുള്ള ഏഴുവയസുകാരന്‍ ജസ്റ്റിന്റെ കഥയാണിത്. ജസ്റ്റിന്‍ സ്‌കൂളില്‍ പോകുന്നത് തന്റെ ഒന്നരവയസ്സുള്ള കുഞ്ഞനുജനുമായാണ്. ഫിലിപ്പിന്‍സിലെ സാല്‍വേഷന്‍ എലിമെന്ററി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ കൊച്ചുമിടുക്കന്‍. സാമ്പത്തിക പ്രതിസന്ധി മൂലം ഫിലിപ്പിന്‍സിലെ ഗ്രാമങ്ങളില്‍ മിക്ക മാതാപിതാക്കളും കുട്ടികളെ സ്‌കൂളില്‍ അയക്കാറില്ല. കാരണം മാതാപിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ ഇളയ കുട്ടികളെ നോക്കേണ്ട ചുമതല മൂത്ത കുട്ടികള്‍ക്കാണ്. എന്നാല്‍ അനുജനുമായി വീട്ടിലിരിക്കാനോ അവനെ വീട്ടില്‍ തനിച്ചാക്കി സ്‌കൂളില്‍ പോയി ഇരിക്കാനോ ജസ്റ്റിനു കഴിഞ്ഞില്ല. ഒടുവില്‍ ജസ്റ്റിന്‍ തന്നെ പരിഹാരം കണ്ടെത്തി. അനുജനെയും സ്‌കൂളില്‍ കൊണ്ടു പോകുക. ഒരു കൈയില്‍ തന്റെ കുഞ്ഞനുജനെയും ചേര്‍ത്തുപിടിച്ച് മറുകൈ കൊണ്ട് നോട്ട് എഴുതുന്ന ജസ്റ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് അധ്യാപികയാണ്. പോസ്റ്റിന്റെ തലക്കെട്ടായി അധ്യാപിക എഴുതിയ കുറിപ്പ്…

Read More

പ്ലാസ്റ്റിക്കിനു ‘നോ എന്‍ട്രി’യുമായി ഡോക്ടര്‍മാര്‍; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ രണ്ടുദിവസത്തെ സമ്മേളനം

പ്ലാസ്റ്റിക്കിനു ‘നോ എന്‍ട്രി’യുമായി ഡോക്ടര്‍മാര്‍; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ രണ്ടുദിവസത്തെ സമ്മേളനം

കോഴിക്കോട്: പരിസ്ഥിതി സൗഹൃദ സന്ദേശവുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മെഡിസിന്‍ ഡോക്ടര്‍മാരുടെ സമ്മേളനം. കോളേജ് അങ്കണത്തിലെ നിള ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ 10 മണിക്ക് മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. പ്രതാപ് സോമനാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സാധാരണയായ് ഇത്തരം മീറ്റിങ്ങുകള്‍ വന്‍ തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അവശേഷിപ്പിക്കും, പക്ഷെ അവിടെയാണ് ഈ സമ്മേളനം വ്യത്യസ്തത. ബാഗും ഫയലും പേനയും അടക്കം പ്രക്യതിദത്തമായ ഉത്പ്പന്നങ്ങള്‍ മാത്രമാണ് സമ്മേളനഹാളില്‍ ഉപയോഗിക്കുള്ളൂ. ഡോക്ടര്‍മാരുടെ ഈ ഉദ്യമം മറ്റുള്ളവര്‍ക്കും മാതൃകയാക്കാവുന്നതാണ്. ജനറല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നാളെയും മറ്റന്നാളുമായാണ് സമ്മേളനം നടക്കുന്നത്. അഞ്ഞൂറോളം ഡോക്ടര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിദഗ്ദന്മാര്‍ പല വിഷയങ്ങളിലായി സംസാരിക്കും. കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി മൂലമുണ്ടായ സങ്കീര്‍ണ്ണതകളും, മരണ കാരണങ്ങളുടെ അവലോകനവും മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. തുളസീധരന്‍ അവതരിപ്പിക്കും….

Read More