ഒഡിഷ എം.പി എ.വി സ്വാമി പാര്‍ലമെന്റില്‍ കുഴഞ്ഞു വീണു

ഒഡിഷ എം.പി എ.വി സ്വാമി പാര്‍ലമെന്റില്‍ കുഴഞ്ഞു വീണു

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിനിടെ ഒഡിഷ എം.പി എ.വി സ്വാമി രാജ്യ സഭയില്‍ കുഴഞ്ഞു വീണു. അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്നും പരിശോധനകള്‍ നടക്കുകയാണെന്നും രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു സഭയെ അറിയിച്ചു. ബജറ്റ് സെഷന്‍ നടക്കുന്നതിനിടെ ആന്ധ്രയിലെ ടി.ഡി.പി എം.പിമാര്‍ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് ബഹളംവെച്ചു. ബഹളം മൂലം സഭ തുടരാന്‍ സാധിക്കാതെ വന്നതിനാല്‍ 2.30 വരെ നിര്‍ത്തിവെച്ചു. ബഹളം മൂലം ലോക് സഭ മാര്‍ച്ച് അഞ്ച് വരെക്ക് പിരിഞ്ഞു.

Read More

” അവന്റെ കാതുകളില്‍ ഞാന്‍ പാടി ‘യു ആര്‍ മൈ സണ്‍ഷൈന്‍’… അപ്പോഴേക്കും അവന്‍ കണ്ണുകള്‍ അടച്ചിരുന്നു, ആ കുഞ്ഞു ഹൃദയത്തിന്റെ തുടിപ്പ് നിലച്ചിരുന്നു… ” ; ഒരമ്മയുടെ ഹൃദയഭേദകമായ കുറിപ്പ്

” അവന്റെ കാതുകളില്‍ ഞാന്‍ പാടി ‘യു ആര്‍ മൈ സണ്‍ഷൈന്‍’… അപ്പോഴേക്കും അവന്‍ കണ്ണുകള്‍ അടച്ചിരുന്നു, ആ കുഞ്ഞു ഹൃദയത്തിന്റെ തുടിപ്പ് നിലച്ചിരുന്നു… ” ; ഒരമ്മയുടെ ഹൃദയഭേദകമായ കുറിപ്പ്

യുഎസിലെ മേരിലാന്‍ഡ് സ്വദേശികളായ റൂത്തിന്റെയും ഭര്‍ത്താവ് ജൊനാഥന്‍ സ്‌കള്ളിയുടെയും ഏറ്റവും വിലപ്പെട്ട സമ്പാദ്യമായിരുന്നു കുഞ്ഞു നെലാന്‍… ആദ്യമാദ്യം ചെറിയൊരു മൂക്കടപ്പായിരുന്നു പിന്നീടത് ജലദോഷവും ശ്വാസതടസ്സവുമായി മാറി. അപ്പോഴും മകനെ ഏറെ സ്‌നേഹിക്കുന്ന ആ മാതാപിതാക്കള്‍ അറിഞ്ഞില്ല… അത് അവന്റെ ജീവന്‍ കവരാന്‍ വന്ന കാന്‍സറാണെന്ന്. വൈകാതെ അവര്‍ അറിഞ്ഞു, മകന്‍ മരണത്തോട് മല്ലടിക്കുകയാണെന്നും അവന്റെ എല്ലുകളെയും ടിഷ്യൂവിനെയും ആ അപകടകാരിയായ കാന്‍സര്‍ കാര്‍ന്നു തിന്നുകയാണെന്നും. ചികിത്സകൊണ്ട് ഫലമില്ലെന്ന ഡോക്ടര്‍ന്മാരുടെ വിധിയെഴുത്തു കൂടി ആയതോടെ രോഗത്തിന്റെ ഭീകരത അവര്‍ തിരിച്ചറിഞ്ഞു തുടങ്ങി. പിന്നീട് അവനെ സന്തോഷത്തോടെ യാത്ര അയയ്ക്കാനായി ശ്രമം. പക്ഷെ ഇടയ്ക്ക് വെച്ച് നെലാന് കാര്യം മനസ്സിലായി, മരണം അടുത്തെത്തിയതായി കുഞ്ഞിന് തോന്നിത്തുടങ്ങിയിരിക്കണം… പിന്നെ അവന് ഏകാന്തത ഭയമായി. അമ്മ അടുത്തില്ലെങ്കില്‍ മരണം തന്നെ തട്ടിയെടുക്കുമോ എന്ന് ആ കുഞ്ഞ് മനസ് ഭയന്നു. മകനൊപ്പം നിഴല്‍ പോലെ…

Read More

‘ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ലൗഡ്സ്പീക്കറില്‍ എല്ലാവരെയും അറിയിക്കണ്ട, പോപ്പോ ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗമാണ് ‘ : നമിത പ്രമോദ്

‘ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ലൗഡ്സ്പീക്കറില്‍ എല്ലാവരെയും അറിയിക്കണ്ട, പോപ്പോ ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗമാണ് ‘ : നമിത പ്രമോദ്

പ്രിയതാരങ്ങളുടെ പ്രിയമൃഗങ്ങളും പലപ്പോഴും ശ്രദ്ധാകേന്ദ്രങ്ങളാകാറുണ്ട്. നടിമാരാണെങ്കില്‍ പട്ടിക്കുട്ടികളെയാണ് പലപ്പോഴും പൊന്നോമനകളായി കൊണ്ടു നടക്കാറുള്ളത്. അടുത്തിടെ അമലാ പോളിന്റെ പൊന്നോമനയായ വളര്‍ത്തു നായ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അമലയ്ക്കൊപ്പം ക്രിസ്തുമസ് വേഷം ധരിച്ചണ് അമലയുടെ പട്ടിക്കുട്ടികള്‍ ശ്രദ്ധാ കേന്ദ്രമായത്. നടി നമിതാ പ്രമോദിന്റെ നായക്കുട്ടിയുടെ പിറന്നാളാഘോമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നടിക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന പട്ടിക്കുട്ടിയുടെ രസകരമായ വീഡിയോ ആണ് സോഷ്യല്‍ മീഡയയില്‍ ഹിറ്റായത്. പട്ടിക്കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നടിയുടെ കുടുംബം ഒന്നടങ്കം പങ്കെടുക്കുന്നുണ്ട്. കറുത്ത നിറത്തിലുള്ള വേഷം അണിഞ്ഞാണ് നമിതയും അച്ഛനമ്മമാരെല്ലാം പിറന്നാള്‍ ആഘോഷത്തിന് ഒരുങ്ങിയത്. കാന്‍ഡില്‍ ഊതിക്കെടുത്തിയും പട്ടിക്കുട്ടിയുടെ വായില്‍ കേക്കു വെച്ചു കൊടുത്തും താരം അടി പൊളിയാക്കിയിരിക്കുകയാണ് ഈ ബര്‍ത്ത് ഡേ പാര്‍ട്ടി. പാവപ്പെട്ടവര്‍ കുറേപേര്‍ ഭക്ഷണമില്ലാതെ കിടക്കുന്നത് പുറത്തിറങ്ങിയാല്‍ മാത്രമേ കാണൂ എന്നും ആരാന്റെ പണം കയ്യിലുള്ളതിന്റെ അഹങ്കാരമാണെന്നും നടിയെ വിമര്‍ശിച്ച് ചിലര്‍…

Read More

ഭക്തി തലയ്ക്ക് പിടിച്ചു; ദേശീയ പതാക വലിച്ചെറിഞ്ഞ് പെന്തകോസ്ത് പാസ്റ്ററുടെ നൈറ്റ് ഡാന്‍സ്

ഭക്തി തലയ്ക്ക് പിടിച്ചു; ദേശീയ പതാക വലിച്ചെറിഞ്ഞ് പെന്തകോസ്ത് പാസ്റ്ററുടെ നൈറ്റ് ഡാന്‍സ്

ദേശീയ പതാക വലിച്ചെറിഞ്ഞ് പെന്തകോസ്ത് പാസ്റ്ററുടെ നൈറ്റ് ഡാന്‍സ്. ഭക്തി തലക്കുപിടിച്ചപ്പോള്‍ കയ്യിലിരുന്ന ദേശീയ പതാക വീശി കളിച്ചും പിന്നെ അത് വലിച്ചെറിഞ്ഞുമായിരുന്നു പാസ്റ്ററുടെ നൃത്തം. സംഭവം കേരളത്തില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. സ്റ്റാര്‍ നിലവാരമുള്ള ഓഡിറ്റോറിയത്തില്‍ നൈറ്റ് ഡാന്‍സിനായി നൈറ്റ് ക്ലബ് മോഡലില്‍ ഒരുക്കിയ ലൈറ്റിങ്ങുകള്‍ക്കൊപ്പമാണ് പാസ്റ്റര്‍ ദേശീയപതാക വീശിക്കളിച്ചത്. പാട്ടും, ഡാന്‍സും ഈണവും എല്ലാം നൈറ്റ് കാബറ ഡാന്‍സ് മോഡലിലായിരുന്നു. എന്തായാലും ദേശീയ പതാകയെ അപമാനിച്ചുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ദേശീയ പതാകയെ അപമാനിച്ചു എന്ന് ആരെങ്കിലും കേസ് കൊടുത്താല്‍ ഇതിന്റെ പേരില്‍ അവസാനം കോടതി കേറിയിറങ്ങാനെ പാസ്റ്റര്‍ക്ക് സമയം കാണൂ എന്നാണ് സോഷ്യല്‍മീഡിയയുടെ വിമര്‍ശനം.

Read More

”മറ്റുള്ളവര്‍ ചെയ്യാന്‍ മടിക്കുന്നതിനെ ചെയ്യാന്‍ ധൈര്യം കാട്ടുന്നവളാണ് ഒരു ധീര വനിത” ; സമന്തയുടെ ബിക്കിനിയിലെ ചിത്രവും മറുപടിയും വൈറലാവുന്നു

”മറ്റുള്ളവര്‍ ചെയ്യാന്‍ മടിക്കുന്നതിനെ ചെയ്യാന്‍ ധൈര്യം കാട്ടുന്നവളാണ് ഒരു ധീര വനിത” ; സമന്തയുടെ ബിക്കിനിയിലെ ചിത്രവും മറുപടിയും വൈറലാവുന്നു

തെന്നിന്ത്യയിലെ തിരക്കേറിയ താരങ്ങളിലൊരാളാണ് സമന്ത. മഹാനദി, രംഗസ്ഥലം, ഇരുമ്പ് തിരൈ എന്നി സിനിമകളെല്ലാം പ്രദര്‍ശനത്തിന് തയാറെടുക്കുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തിലാണ് സമന്ത ഇപ്പോള്‍ അഭിനയിക്കുന്നത്. എന്നാല്‍ ചിത്രീകരണത്തിനിടെ ഇടയ്ക്ക് ലഭിക്കുന്ന ഇടവേളകള്‍ ആനന്ദകരമാക്കുകയാണ് താരമിപ്പോള്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ്ചെയ്ത ഒരു ഫോട്ടോയാണ് ഇതിനാധാരം. ബിക്കിനിയിട്ട ഒരു ഫോട്ടോയാണ് ആരാധകര്‍ക്കായി താരം പങ്കുവച്ചത്. ഈ ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. എന്നാല്‍ ചിത്രം പുറത്തുവന്നതിന് പിന്നാലെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത് എത്തി. സമന്തയുടെ വ്യക്തിജീവിതത്തില്‍ കടക്കുന്നില്ല. പക്ഷേ അക്കിനേനി കുടുംബത്തിലെ മരുമകള്‍ ഇത്തരത്തിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് അമ്പരപ്പിച്ചുവെന്നായിരുന്നു ഒരു കമന്റ്. ഇങ്ങനെ കമന്റുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ആരാധകരുടെ തമ്മിലടി കണ്ട് സമന്ത വെറുതെയിരുന്നില്ല. ഇവര്‍ക്ക് നല്ല മറുപടിയുമായാണ് താരം രംഗത്ത് എത്തിയത്. മറ്റുള്ളവര്‍ ചെയ്യാന്‍ മടിക്കുന്നതിനെ ചെയ്യാന്‍ ധൈര്യം കാട്ടുന്നവളാണ്…

Read More

കെ എസ് ആര്‍ ടി സിക്ക് പിന്നാലെ കെ എസ് ഇ ബിയും പെന്‍ഷന്‍ പ്രതിസന്ധിയില്‍

കെ എസ് ആര്‍ ടി സിക്ക് പിന്നാലെ കെ എസ് ഇ ബിയും പെന്‍ഷന്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ കെ.എസ്.ഇ.ബിയും പെന്‍ഷന്‍ പ്രതിസന്ധിയില്ലെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ചെയര്‍മാന്‍ കെ.എസ് പിള്ള ജീവനക്കാരുടെ പ്രതിനിധികള്‍ക്ക് കത്ത് എഴുതിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബോര്‍ഡും ജീവനക്കാരും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ത്രികക്ഷി കരാര്‍ പ്രകാരം പെന്‍ഷന്‍ ട്രസ്റ്റ് രൂപീകരിച്ചെങ്കിലും ബോര്‍ഡിന് നിക്ഷേപം നടത്താന്‍ കഴിഞ്ഞിട്ടില്ല. പെന്‍ഷന്‍ ബാധ്യത വര്‍ഷംതോറും ഉയരുകയാണെന്നും ചെയര്‍മാന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പെന്‍ഷന്‍ ബാധ്യത 12418 കോടിയില്‍ നിന്ന് 30 ശതമാനം ഉയര്‍ന്ന് 16,150 കോടി രൂപയില്‍ എത്തിയിട്ടുണ്ട്. സഞ്ചിത നഷ്ടം 1877 കോടി രൂപയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാല്‍ സഹകരിക്കണമെന്ന് ജീവനക്കാരുടെ പ്രതിനിധികളോട് കത്തില്‍ ആവശ്യപ്പെടുന്നു. ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന നിത്യ വരുമാനത്തില്‍ നിന്ന് പെന്‍ഷന്‍ കൊടുക്കരുതെന്ന് റഗേലേറ്ററി കമ്മീഷന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും 2013 മുതല്‍ ഈ രീതി തുടരുകയാണ്.2013ല്‍ കമ്പനിയായ കെ.എസ്.ഇ.ബിയിലെ ജീവനക്കാരുടെ…

Read More

വിഷം കലരാന്‍ ഇനി 26 ഇനം പച്ചക്കറികള്‍ മാത്രം ബാക്കി

വിഷം കലരാന്‍ ഇനി  26 ഇനം പച്ചക്കറികള്‍ മാത്രം ബാക്കി

4,800 പച്ചക്കറി സാമ്പിളുകള്‍ പരിശോധിച്ചതില്‍ വിപണിയിലെത്തുന്ന 26 പച്ചക്കറി ഇനങ്ങളില്‍ മാത്രമാണ് വിഷാംശമില്ലാത്തതെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാ റിപ്പോര്‍ട്ട്. തുടര്‍ച്ചയായി നാലു വര്‍ഷം വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടിയില്‍ പരീക്ഷിച്ച ശേഷമാണ് സര്‍വകലാശാല റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കാര്‍ഷിക സര്‍വകലാശാലയുടെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബ് മേധാവി ഡോ. തോമസ് ബിജു മാത്യുസ് ആണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്. ഏറ്റവും കൂടുതല്‍ വിഷാംശം കണ്ടെത്തിയത് പുതിന ഇലയിലാണ്. പരിശോധനയ്ക്കായി എടുത്ത പുതിന സാംപിളുകളില്‍ 62 % വിഷാംശമാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള പയറില്‍ 45 % ആണ് വിഷത്തിന്റെ അളവ്. കീടനാശിനി 100 കോടിയുടെ ഒരു അംശം വരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊറ്റോഗ്രാഫ്, മാസ് സ്പെക്രോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന. 2013 ല്‍ ആരംഭിച്ച പരിശോധന 2017…

Read More

‘ക്യാറ്റ് വാക്കില്‍ ഈ പശു എന്താണ് ചെയ്യുന്നതെന്ന്’ അവര്‍ എന്നെ നോക്കി പറഞ്ഞു; സൊനാക്ഷി സിന്‍ഹ

‘ക്യാറ്റ് വാക്കില്‍ ഈ പശു എന്താണ് ചെയ്യുന്നതെന്ന്’ അവര്‍ എന്നെ നോക്കി പറഞ്ഞു; സൊനാക്ഷി സിന്‍ഹ

ഒരു പ്രമുഖ സെലിബ്രിറ്റി മോഡല്‍ തന്നെ പശു എന്ന് വിളിച്ച് അധിക്ഷേപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി സൊനാക്ഷി സിന്‍ഹ. ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്ക്കൊപ്പം ഒരു അഭിമുഖത്തില്‍ പങ്കെടുക്കവേയാണ് സൊനാക്ഷി ഇക്കാര്യം പറഞ്ഞത്. കരിയറിന്റെ തുടക്കം തനിക്ക് ദുഖങ്ങളാണ് സമ്മാനിച്ചത് അതിലൊന്നായിരുന്നു ഈ ബോഡി ഷെയ്മിങ് അനുഭവം എന്നും നടി പറഞ്ഞു. ക്യാറ്റ് വാക്കില്‍ ഈ പശു എന്താണ് ചെയ്യുന്നതെന്നായിരുന്നു അവര്‍ എന്നെ നോക്കി പറഞ്ഞത്. അപ്രസക്തമായ അഭിപ്രായങ്ങള്‍ക്ക് ഞാന്‍ പണ്ടേ വില നല്‍കാറില്ല. സാധാരണയായി നെഗറ്റീവ് എനര്‍ജി നല്‍കുന്ന ഇത്തരം കാര്യങ്ങളെ ബ്ലോക്ക് ചെയ്തു നിര്‍ത്തുന്നതാണ് എന്റെ സ്വഭാവം. പഠിക്കുന്ന കാലത്ത് എനിക്ക് അമിതമായ വണ്ണമുണ്ടായിരുന്നു. അതിനാല്‍ എല്ലാവരും കളിയാക്കുകയും ചെയ്യുമായിരുന്നു. സിനിമയില്‍ എത്തിയ ശേഷമാണ് ഞാന്‍ ആ വണ്ണം കുറയ്ക്കണമെന്ന് തീരുമാനിച്ചത്. എന്നാല്‍ വണ്ണം അത്ര ഭീകരമായിട്ടൊന്നും എന്റെ കരിയറിനെ ബാധിച്ചിട്ടില്ല. കാരണം അക്കാലത്ത് ഞാന്‍ അഭിനയിച്ച ദബാംഗ്…

Read More

തൃശ്ശൂരില്‍ ഇസാഫ് ബാങ്കിന് മൂന്ന് ശാഖകള്‍ കൂടി

തൃശ്ശൂരില്‍ ഇസാഫ് ബാങ്കിന് മൂന്ന് ശാഖകള്‍ കൂടി

തൃശൂര്‍: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മൂന്ന് പുതിയ ശാഖകള്‍ തൃശ്ശൂരിലെ ചെമ്മന്തിട്ട, പിലാക്കാട്, വിരുപ്പാക്ക എന്നിവിടങ്ങളില്‍ ആരംഭിച്ചു. ഇതോടെ ഇസാഫിനു തൃശ്ശൂര്‍ ജില്ലയില്‍ 14 എണ്ണം ഉള്‍പ്പടെ 72 റീടെയ്ല്‍ ബാങ്കിംഗ് ഔട്ട്ലെറ്റുകള്‍ ആയതായി ബാങ്ക് എം.ഡി.യും സി.ഇ.ഒയുമായ കെ.പോള്‍ തോമസ് അറിയിച്ചു. ചെമ്മന്തിട്ട ബ്രാഞ്ചിന്റെ ഉദ്ഘാടനം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പത്മിനി ടീച്ചര്‍ നിര്‍വ്വഹിച്ചു. വരവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബാബു പിലാക്കാട് ബ്രാഞ്ചും അനില്‍ അക്കര എം.എല്‍.എ. വിരുപ്പാക്ക ബ്രാഞ്ചും ഉദ്ഘാടനം ചെയ്തു. ഇസാഫ് ബാങ്ക് എം.ഡി.യും സി.ഇ.ഒയുമായ കെ.പോള്‍ തോമസ് ചടങ്ങുകളില്‍ അദ്ധ്യക്ഷനായിരുന്നു. ചെമ്മന്തിട്ട ബ്രാഞ്ചിന്റെ എ.ടി.എം. കൗണ്ടറിന്റെ ഉദ്ഘാടനം പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔര്‍ ലേഡി ചര്‍ച്ച് വികാരി റവ.ഫാ.വിന്‍സെന്റ് കണിമംഗലത്തുകാരന്‍ നിര്‍വ്വഹിച്ചു. പറപ്പുക്കാവ് ഭഗവതിക്ഷേത്രം പ്രസിഡന്റ് എ.കെ.വിനോദ് കാഷ് കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു….

Read More

പരിധികളില്ലാതെ വിളിക്കാം ; ബി എസ് എന്‍ എല്‍ പ്രീപെയ്ഡ് മൊബൈല്‍ ‘ഹോം പ്ലാന്‍ 67’ അവതരിപ്പിച്ചു

പരിധികളില്ലാതെ വിളിക്കാം ; ബി എസ് എന്‍ എല്‍ പ്രീപെയ്ഡ് മൊബൈല്‍ ‘ഹോം പ്ലാന്‍ 67’ അവതരിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അദ്ധ്യക്ഷ ശോഭ കോശിയ്ക്കു ആദ്യ സിം നല്‍കികൊണ്ട് കേരളാ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി. ടി. മാത്യു ബി എസ് എന്‍ എലിന്റെ പുതിയ പ്രീപെയ്ഡ് മൊബൈല്‍ ‘ഹോം പ്ലാന്‍ 67’ അവതരിപ്പിച്ചു. ഉപഭോക്താവിന്റെ ഒരു ലാന്‍ഡ്ലൈന്‍ നമ്പറിലേക്കു പരിധിയില്ലാത്ത ലോക്കല്‍/STD/ റോമിംഗ് കാളുകള്‍ ഈ പ്ലാനിന്റെ പ്രത്യേകതയാണ്. ഉപഭോക്താവിനു തന്റെ ലാന്‍ഡ്ലൈന്‍ നമ്പറിനോട് സാമ്യമുള്ള മൊബൈല്‍ നമ്പര്‍ തെരഞ്ഞെടുക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 67 രൂപയുടെ 180 ദിവസം വാലിഡിറ്റിയുള്ള പ്ലാനില്‍ ഇന്ത്യയില്‍ എവിടേക്കും റോമിംഗ് ഉള്‍പ്പെടെ ബി എസ് എന്‍ എല്‍ കോളുകള്‍ക്ക് സെക്കന്റിന് 1 പൈസയും മറ്റു കോളുകള്‍ക്ക് സെക്കന്റിന് 1.2 പൈസയുമാണ് നിരക്ക്. ആദ്യ മാസം 500 MB ഡാറ്റ സൗജന്യമായി ലഭിക്കും. 110, 200, 500, 1000 എന്നീ ടോപ്അപ്പുകള്‍ക്ക് മുഴുവന്‍…

Read More