വിവാഹത്തിന് മുന്‍പേ ഉള്ള സെക്സ് ഒരു തെറ്റല്ല.. അത് ഓരോരുത്തരുടെയും ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞ ഗായത്രിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

വിവാഹത്തിന് മുന്‍പേ ഉള്ള സെക്സ് ഒരു തെറ്റല്ല.. അത് ഓരോരുത്തരുടെയും ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞ ഗായത്രിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധം തെറ്റല്ലെന്ന് ഒരു ചാനല്‍ പരിപാടിയില്‍ തുറന്നുപറഞ്ഞ് നടി ഗായത്രി സുരേഷ്. ഇതോടെ നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ത്തുകയാണ് ഒരുകൂട്ടര്‍. ‘ഡൈന്‍ ഔട്ട്’ എന്ന പ്രോഗ്രാമിലാണ് ഈ കാര്യം ഗായത്രി പറഞ്ഞത്. അവതാരികയുടെ ചോദ്യം ഇതായിരുന്നു. പ്രീമാരിറ്റല്‍ സെക്സ് സംസാരിക്കാന്‍ പോലും പേടിക്കുന്ന കാര്യമാണ് അതിനെ പറ്റി നിങ്ങളുടെ അഭിപ്രായം എന്ത്? ഗായത്രി പറഞ്ഞത്- വിവാഹത്തിന് മുന്‍പേ ഉള്ള സെക്സ് ഒരു തെറ്റല്ല. അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. വെറുമൊരു തമാശക്കാണേല്‍ എനിക്ക് താല്പര്യം ഇല്ല. തൊട്ടടുത്ത ചോദ്യം ഇങ്ങനെ- ഗായത്രിക്ക് ഇങ്ങനൊരു അവസ്ഥ ഉണ്ടായാല്‍ തുറന്ന് വീട്ടുകാരോട് തുറന്ന് പറയുമോ എന്നായിരുന്നു. ഇതിനും വെക്തമായി മറുപടി പറഞ്ഞു ഗായത്രി. ഞാന്‍ എന്റെ അമ്മയോട് പറയുമെന്നായിരുന്നു മറുപടി. ഇല്ലെങ്കില്‍ എനിക്ക് സമാധാനമായി ഇരിക്കാന്‍ പറ്റില്ല എന്നായിരുന്നു. മുമ്പും പല വിഷയങ്ങളിലും ഗായത്രി അഭിപ്രായം പറഞ്ഞ്…

Read More

കത്തിച്ച നിലവിളക്കിന്റെ മുന്നില്‍ അമ്മമാരുടെ സത്യം, ഇനി സീരിയല്‍ ഭ്രമം ഇല്ല; വൈറലായി വീഡിയോ

കത്തിച്ച നിലവിളക്കിന്റെ മുന്നില്‍ അമ്മമാരുടെ സത്യം, ഇനി സീരിയല്‍ ഭ്രമം ഇല്ല; വൈറലായി വീഡിയോ

സ്ത്രീകള്‍ പൊതുവേ സീരിയലിനടിമകളാണെന്നാണല്ലോ വയ്പ്പ്. സ്ത്രീകളുടെ സീരിയല്‍ ഭ്രമം കാരണം മക്കളുടെ പഠനവും വീട്ടിലെ മറ്റ് സൗഹൃദ സംഭാഷണങ്ങളും മുടങ്ങുന്നു എന്ന പരാതി പലര്‍ക്കുമുണ്ട്. എന്നാല്‍ ഈ പരാതിയെല്ലാം നീക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണ് ഒരുകൂട്ടം സ്ത്രീകള്‍. കുട്ടികളുടെ പഠനസമയമായ വൈകുന്നേരം 7.30 മുതല്‍ 10 മണി വരെയുള്ള ഒരു സീരിയലുകളും കാണില്ലെന്ന് 100 കണക്കിന് അമ്മമാരാണ് സത്യം ചെയ്തിരിക്കുന്നത്. അതും ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ മുമ്പില്‍വച്ച്. സീരിയല്‍ കാണുന്നതുമൂലം കുട്ടികളുടെ പഠനനിലവാരത്തെ അത് ബാധിക്കുന്നതായി കണ്ടതിനെ തുടര്‍ന്നാണ് നാട്ടിലെ അമ്മമാരെല്ലാം ഒരു ചടങ്ങില്‍ വെച്ച് നിലവിളക്കിന്റെ വെളിച്ചത്തിനുമുന്നില്‍ സത്യം ചെയ്തത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.  

Read More

കെഎസ്ആര്‍ടിസി പ്രതിസന്ധി; അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി

കെഎസ്ആര്‍ടിസി പ്രതിസന്ധി; അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. തിരുവനന്തപുരത്ത് ഇന്നു വൈകിട്ട് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ എത്തിയ ശേഷമായിരിക്കും യോഗം. ഗതാഗത വകുപ്പിലെയും കെഎസ്ആര്‍ടിസിയിലേയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. അതേസമയം, കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്നു രണ്ടു പേര്‍ ആത്മഹത്യ ചെയ്തു. ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേശ് ബാബു, നേമം സ്വദേശി കരുണാകരന്‍ എന്നിവരാണു പെന്‍ഷന്‍ കിട്ടാതെ ജീവനൊടുക്കിയത്. നടേശ് ബാബുവിനെ ബത്തേരിയിലെ ഒരു ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ചനിലയില്‍ മെഡിക്കല്‍ കോളജിലെത്തിച്ച കരുണാകരന്‍ നായര്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണു മരിച്ചത്. ഫെബ്രുവരി വരെയുള്ള ആറുമാസത്തെ പെന്‍ഷന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. സഹകരണ വകുപ്പിന്റെ സഹായത്തോടെ പെന്‍ഷന്‍ കുടിശിക നല്‍കാനാണു ശ്രമം. ധാരണപ്രകാരം 284 കോടിരൂപയാണു സഹകരണവകുപ്പ് നല്‍കുന്നത്….

Read More

ബാബരി മസ്ജിദ്: കേസ് മാര്‍ച്ച് 14 ലേക്ക് മാറ്റി

ബാബരി മസ്ജിദ്: കേസ് മാര്‍ച്ച് 14 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിന്ന ഭൂമിയെ ചൊല്ലിയുള്ള അവകാശതര്‍ക്കം കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാര്‍ച്ച് 14 ലേക്ക് മാറ്റി. കേസുകളുമായി ബന്ധപ്പെട്ട രേഖകളുടെ പരിഭാഷ ഇതുവരെ പൂര്‍ത്തിയാകാത്തതിനാലാണ് കേസ് മാറ്റിയത്. എല്ലാ കക്ഷികളും രേഖകളുടെ ഇംഗ്ലീഷ് പരിഭാഷ മാര്‍ച്ച് ഏഴിനകം കോടതി സമര്‍പ്പിക്കണം.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭുഷണ്‍, ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇത് പൂര്‍ണമായും ഭൂമി തര്‍ക്കമായി മാത്രമേ പരിഗണിക്കുകയുള്ളൂയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.കേസില്‍ പരാതിക്കാരുടെ വാദം പൂര്‍ത്തിയായ ശേഷമേ കക്ഷി ചേര്‍ന്ന സുബ്രഹ്മണ്യം സ്വാമി, ശ്യാം ബെനഗള്‍ എന്നിവരുടെ വാദം കേള്‍ക്കാനാവൂയെന്ന് കോടതി നിരീക്ഷിച്ചു.പള്ളി നിന്ന ഭൂമി മൂന്നായി പകുത്ത് സുന്നി വഖഫ് ബോര്‍ഡിനും അവര്‍ക്കെതിരെ രാമക്ഷേത്രത്തിന് വേണ്ടി കേസ് നടത്തിയ നിര്‍മോഹി അഖാഡക്കും രാംലാല വിരാജ്മാനും തുല്യമായി വീതിക്കണമെന്നായിരുന്നു അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ…

Read More

ആദി, മായാനദി, ക്യൂന്‍ ഇന്റെര്‍നെറ്റില്‍; പൈറസി വീണ്ടും പണി തുടങ്ങി

ആദി, മായാനദി, ക്യൂന്‍ ഇന്റെര്‍നെറ്റില്‍; പൈറസി വീണ്ടും പണി തുടങ്ങി

തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മലയാള ചിത്രങ്ങള്‍ പൈറസി സൈറ്റുകളില്‍ പ്രചരിക്കുന്നു. പുതിയ ചിത്രങ്ങളായ ആദി, മായാനദി, ക്യൂന്‍, മാസ്റ്റര്‍പീസ് ഉള്‍പ്പെടെ പത്ത് ചിത്രങ്ങളാണ് തമിഴ് റോക്കേഴ്‌സ് തുടങ്ങിയ സൈറ്റുകളിലുള്ളത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള വ്യാജ ഐ.പി അഡ്രസ് ഉപയോഗിച്ചാണ് ഇത്തരം പൈറസി സെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിച്ച് സൈറ്റുകളിലൂടെ പ്രതിമാസം ലക്ഷക്കണക്കിന് രൂപയുടെ പരസ്യവരുമാനമാണ് നേടുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി തമിഴ് റോക്കേഴ്സില്‍ രണ്ട് ദിവസം കൊണ്ട് കണ്ടത് അറുപതിനായിത്തിലേറെപ്പേരാണ്. തമിഴ് റോക്കേഴ്സിനെ കേരള പൊലീസിന്റെ നിര്‍ദേശപ്രകാരം രണ്ട് മാസം മുന്‍പ് ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ സൈറ്റ് വീണ്ടും സജീവമായിരിക്കുകയാണ്. തമിഴ് റോക്കേഴ്സ്. കോം എന്ന വിലാസത്തില്‍ നേരിയ മാറ്റം വരുത്തി വ്യാജ ഐ.പി അഡ്രസും ഉപയോഗിച്ചാണ് പുതിയപ്രവര്‍ത്തനം. നെതര്‍ലന്റില്‍ നിന്നുള്ള എന്‍ഫോഴ്സ് എന്ന കമ്പനി സെര്‍വര്‍ ഹോസ്റ്റ് ചെയ്യുന്നതായാണ് സൈറ്റില്‍ കാണുന്നത്.

Read More

ഒരാള്‍ കുപ്പിയില്‍ മൂത്രം കടയ്ക്ക് മുന്നില്‍ തളിക്കുന്നു, മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നു, ദൃശ്യങ്ങള്‍ കണ്ട് ഉടമയുടെ കണ്ണുതള്ളി

ഒരാള്‍ കുപ്പിയില്‍ മൂത്രം കടയ്ക്ക് മുന്നില്‍ തളിക്കുന്നു, മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നു, ദൃശ്യങ്ങള്‍ കണ്ട് ഉടമയുടെ കണ്ണുതള്ളി

ആലുവ: കടയുടെ മുന്നില്‍ സ്ഥിരമായി മൂത്രത്തിന്റെ ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കടയുടമ സിസിടിവി വയ്ക്കുന്നത്. തുടര്‍ന്ന് സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ട് ഉടമയുടെ കണ്ണുതള്ളി. രാത്രി പത്തു മണിയോടെ ഒരാള്‍ കുപ്പിയില്‍ മൂത്രവുമായെത്തി കടയ്ക്ക് മുന്നില്‍ തളിക്കുകയും, മാലിന്യങ്ങള്‍ നിക്ഷേപിക്കുകയും ചെയ്യുന്നതാണ് സിസിടിവിയില്‍ പതിഞ്ഞത്. ആലുവ ജില്ല ആശുപത്രിയില്‍ സെഷന്‍സ് എന്ന കടയ്ക്ക് മുന്നിലാണ് സാമൂഹിക വിരുദ്ധന്റെ അഴിഞ്ഞാട്ടം കണ്ടെത്തിയത്. സ്ഥിരമായി ദുര്‍ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നഗരസഭയുടെ കാനയില്‍ നിന്നുള്ള ഗന്ധമാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് കടയുടെ ഷട്ടര്‍ ദ്രവിച്ച് തുടങ്ങിയതോടെ ഇതിന് പിന്നിലുള്ള കാരണം കണ്ടെത്താന്‍ സിസിടിവി സ്ഥാപിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ യുവാവ് ആരാണെന്ന് തിരിച്ചറിയാനാകാതെ വന്നപ്പോള്‍ പോലീസില്‍ പരാതിപ്പെടുകയും, കുറ്റവാളിയെ പോലീസ് പിടികൂടുകയും ചെയ്തു. എന്തായാലും ഇത്തരമൊരു സംഭവം കേരളത്തില്‍ ആദ്യമായാണെന്നാണ് പോലീസ് പറയുന്നത്.

Read More

‘മക്കളെ ഒരു ജിന്നിനെ കണ്ടുമുട്ടി.. ഒരു ജാഡയുമില്ലാത്ത ഒന്നൊന്നരജിന്ന്.. ‘ ; പ്രണവിനെ കണ്ട യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

‘മക്കളെ ഒരു ജിന്നിനെ കണ്ടുമുട്ടി.. ഒരു ജാഡയുമില്ലാത്ത ഒന്നൊന്നരജിന്ന്.. ‘ ; പ്രണവിനെ കണ്ട യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

ആദി എന്ന ഒറ്റചിത്രത്തിലൂടെ താരമായി മാറിയ പ്രണവിനെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആഘോഷമാക്കുകയാണ് അച്ഛന്റെയും മകന്റെയും ആരാധകര്‍. ആദിയുടെ റിലീസ് ദിവസം ഹിമാലയത്തിലൂടെ സഞ്ചരിക്കുന്ന പ്രണവിന്റെ ചിത്രവും ഏറെ വാര്‍ത്താ പ്രാധ്യാനം നേടിയിരുന്നു. ഇപ്പോഴിതാ പ്രണവിനെ ഒരു ജിന്നായി വിശേഷിപ്പിച്ചുകൊണ്ടുള്ള ഒരു ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഋഷികേശില്‍ വെച്ച് പ്രണവിനെ കാണാനിടയായ സംഭവമാണ് ജിബിന്‍ ജോസഫ് എന്ന യുവാവ് പറയുന്നത്. പ്രണവിനോടൊപ്പമുളള ഫോട്ടോയും ജിബിന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജിബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ; മക്കളെ ഒരു ജിന്നിനെ ഋഷികേശില്‍ വെച്ച് അവിചാരിതമായി കണ്ടുമുട്ടി. നമ്മുടെ പ്രണവ് മോഹന്‍ലാലിനെ. ആദി റിലീസിന്റെ അന്ന് പുള്ളി ഹിമാലയത്തിലൂടെ നടക്കുന്ന വീഡിയോ കണ്ടപ്പോള്‍ അന്ന് ആ വീഡിയോയുടെ താഴെ കമന്റ് ആയി പറഞ്ഞിരുന്നു, എന്നെങ്കിലും ഇതു പോലെ ഒരു യാത്രയില്‍ പ്രണവിനെ കണ്ടുമുട്ടുമെന്നു. അതു പോലെ തന്നെ സംഭവിച്ചു….

Read More

മാക്‌സിസ് അഴിമതിയുടെ രഹസ്യ സി.ബി.ഐ റിപ്പോര്‍ട്ട് ചിദംബരത്തിന്റെ വീട്ടില്‍

മാക്‌സിസ് അഴിമതിയുടെ രഹസ്യ സി.ബി.ഐ റിപ്പോര്‍ട്ട് ചിദംബരത്തിന്റെ വീട്ടില്‍

ന്യുഡല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരത്തിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ എയര്‍സെല്‍ മാക്‌സിസ് അഴിമതിയെ കുറിച്ച സി.ബി.ഐയുടെ രഹസ്യ റിപ്പോര്‍ട്ട് കണ്ടെത്തി. ജനുവരി 13ന് നടന്ന പരിശോധനയിലാണ് റിപ്പോര്‍ട്ട് കണ്ടെത്തിയത്.എയര്‍സെല്‍ മാക്‌സിസ് അഴിമതിയെ കുറിച്ചുള്ള രഹസ്യ റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറിലായിരുന്നു സി.ബി.ഐ സുപ്രീം കോടതിയില്‍ ഹാജരാക്കിയിരുന്നത്. ഈ റിപ്പോര്‍ട്ടിന്റെ ഒപ്പുവെക്കാത്ത കോപ്പിയാണ് ചിദംബരത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. സി.ബി.ഐക്കുള്ളില്‍ നിന്നു തന്നെ ഈ റിപ്പോര്‍ട്ട് ചോര്‍ന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് അറിയിച്ചു. ഇക്കാര്യം സി.ബി.ഐയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. എയര്‍സെല്‍ മാക്‌സിസ് അഴിമതിയില്‍ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ പങ്കിനെ കുറിച്ച് എന്‍ഫോഴ്‌സ്മന്റെ് ഡയറക്‌ടേറേറ്റും സി.ബി.ഐയും അന്വേഷണം നടത്തുന്നുണ്ട്.റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സി.ബി.ഐ പരിശോധിച്ചു വരികയാണ്. റിപ്പോര്‍ട്ട് ചിദംബരത്തിന്റെ വീട്ടില്‍ എങ്ങനെ എത്തിയെന്നതിനെ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആരംഭിച്ചു.

Read More

കാമുകി നഗ്നയായ് എത്തി, കാമുകന്‍ നഗ്നനായി വിവാഹ സമ്മതം ചോദിച്ചു… സാക്ഷിയായ 400 പേരും നഗ്നര്‍ !!!

കാമുകി നഗ്നയായ് എത്തി, കാമുകന്‍ നഗ്നനായി വിവാഹ സമ്മതം ചോദിച്ചു… സാക്ഷിയായ 400 പേരും നഗ്നര്‍ !!!

വിവാഹത്തിന് വേണ്ടിയുള്ള വിവിധ തരത്തിലുള്ള മനസ് ചോദ്യങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഹാംപ്ഷെയറിലെ ഫോര്‍ഡിന്‍ഗ്ബ്രിഡ്ജില്‍ കഴിഞ്ഞ ദിവസം നടന്നത് പോലുള്ള ഒരു മനസമ്മതം നാളിതുവരെ മറ്റെവിടെയും നടക്കാന്‍ സാധ്യതയില്ല. ഇവിടെ നിഗെല്‍ സേമെര്‍ എന്ന 57കാരന്‍ തന്റെ കാമുകിയായ 28കാരി റേച്ചല്‍ അല്ലെന്‍ എന്ന കെയര്‍ അസിസ്റ്റന്റിനോട് വിവാഹ സമ്മതം ചോദിച്ചത് പൂര്‍ണ നഗ്‌നനായിട്ടായിരുന്നു. ഇത് കേള്‍ക്കാന്‍ കാമുകി എത്തിയതും പൂര്‍ണ നഗ്‌നയായിട്ടായിരുന്നു. ഇതിന് സാക്ഷികളായി 400 സുഹൃത്തുക്കള്‍ പൂര്‍ണനഗ്‌നരായി എത്തിച്ചേരുകയും ചെയ്തിരുന്നു. തങ്ങള്‍ ആദ്യമായി കണ്ടു മുട്ടി ആറ് മാസത്തിനിടെയാണ് ഇത്തരത്തില്‍ പരസ്യമായി തുണിയുരിഞ്ഞ് പ്രൊപ്പോസ് ചെയ്യാന്‍ ഇവര്‍ തയ്യാറായിരിക്കുന്നതെന്നതാണ് വിചിത്രമായ കാര്യം. ആറ് മാസങ്ങള്‍ക്ക് മുമ്പ് കണ്ട് മുട്ടിയതിന് ശേഷം അവര്‍ കടുത്ത പ്രണയത്തിലാവുകയായിരുന്നു. 2017 ജൂണിലായിരുന്നു ഇരുവരും ആദ്യമായി കണ്ട് മുട്ടിയിരുന്നത്. ഇത്തരത്തിലുള്ള വ്യത്യസ്തമായ മനസ്ചോദ്യത്തിന് റേച്ചലാണ് ആദ്യം സമ്മതിച്ചതെന്ന് മിക്കവര്‍ക്കും അറിയില്ലെന്നും…

Read More

കെ എസ് ആര്‍ ടി സി പെന്‍ഷന്‍; മുന്‍ ജീവനക്കാരന്‍ ബത്തേരി ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്തു

കെ എസ് ആര്‍ ടി സി പെന്‍ഷന്‍; മുന്‍ ജീവനക്കാരന്‍ ബത്തേരി ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്തു

സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരനെ സുല്‍ത്താന്‍ ബത്തേരിയിലെ ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തലശേരി എരഞ്ഞോളി സ്വദേശി നടേശ് ബാബു (68) ആണ് ദ്വാരക ബാറിന് സമീപമുള്ള ഈസ്‌റ്റേണ്‍ ലോഡ്ജില്‍ മരിച്ചത്. 12 മണിയോടെയാണ് ലോഡ്ജ് ജീവനക്കാര്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആറിനാണ് നടേഷ് ബാബു ഇവിടെ മുറിയെടുത്തത്. നടേശ്ബാബു സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ മുന്‍ ഓഫീസ് സൂപ്രണ്ടായിരുന്നു. പെന്‍ഷന്‍ മുടങ്ങിയതിലുള്ള മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന.

Read More