മധുരമൂറും ബ്രസീലിയന്‍ കാരമല്‍ ഫ്‌ലാന്‍

മധുരമൂറും ബ്രസീലിയന്‍ കാരമല്‍ ഫ്‌ലാന്‍

ആവശ്യമുള്ള സാധനങ്ങള്‍: പാല്‍ 1 കപ്പ് മില്‍ക് മെയ്ഡ് 1 കപ്പ് തേങ്ങാപാല്‍ 1 കപ്പ് തേങ്ങപൊടി / ഡെസികേറ്റഡ് കോക്കനട്ട് 1 കപ്പ് മുട്ട 2 എണ്ണം പൊടിച്ച പഞ്ചസാര ¼ കപ്പ് ഷുഗര്‍ കാരമല്‍: പഞ്ചസാര 2 കപ്പ് വെള്ളം ¼ കപ്പ് തയ്യാറാക്കുന്ന വിധം: ഒരു പാനില്‍ പഞ്ചസാരയും വെള്ളവും ചേര്‍ത്ത് ചൂടാക്കാന്‍ വെക്കുക. പഞ്ചസാര അലിഞ്ഞു വന്നാല്‍ സ്പൂണ്‍ കൊണ്ട് ഇളക്കി കൊടുക്കാം. ചെറുതായി കളര്‍ മാറുന്നത് കാണാം. ലൈറ്റ് ബ്രൗണ്‍ കളറായാല്‍ തീ ഓഫ് ചെയ്ത് ഉടനെ തന്നെ ഡെസ്സേര്‍ട്ട് തയാറാക്കാന്‍ ഉദ്ദേശിക്കുന്ന റൗണ്ട് ബൗളില്‍ ഒഴച്ചു ചുറ്റിച്ചു കൊടുക്കാം. ഇനി ഇതു മാറ്റി വെക്കാം. അടുത്തതായി ഒരു ബൗളില്‍ പാല്‍, മില്‍ക് മെയ്ഡ്, തേങ്ങാപാല്‍ ,മുട്ട, പൊടിച്ച പഞ്ചസാര, തേങ്ങ, വനില എസ്സന്‍സ് എന്നിവ ഒരോന്നായി യഥാക്രമം ഇട്ടു…

Read More

നിങ്ങള്‍ക്ക് നിറത്തെക്കുറിച്ചല്ലാതെ മറ്റൊന്നും സംസാരിക്കാനില്ലെങ്കില്‍ യു ജസ്റ്റ് ഷട്ട് അപ്പ്…; 25 ലക്ഷം പേര്‍ കണ്ട ഈ വിഡിയോ!

നിങ്ങള്‍ക്ക് നിറത്തെക്കുറിച്ചല്ലാതെ മറ്റൊന്നും സംസാരിക്കാനില്ലെങ്കില്‍ യു ജസ്റ്റ് ഷട്ട് അപ്പ്…; 25 ലക്ഷം പേര്‍ കണ്ട ഈ വിഡിയോ!

ശരീരത്തിന്റെ നിറം വലിയൊരു പ്രശ്നം തന്നെയാണെന്ന ധാരണ മാറേണ്ടിയിരിക്കുന്നു. ആ കാരണം കൊണ്ട് മാത്രം ആരേയും കളിയാക്കരുത്. ഈ ധാരണയില്‍ നിറത്തിന്റെ പേരില്‍ പലര്‍ക്കും അവരുടെ ജീവിതത്തില്‍ കളിയാക്കലുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടാവും. സ്‌കൂളിലോ, വീട്ടിലോ, പൊതുനിരത്തിലോ എല്ലാം ഇത്തരത്തില്‍ പരിഹാസം ഏല്‍ക്കേണ്ടി വരുന്നു. പക്ഷെ, സമൂഹത്തില്‍ പുരുഷന്മാരേക്കാള്‍ കൂടുതലും സ്ത്രീകളാണ് കറുത്ത നിറത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നത്. കറുപ്പ് നിറത്തെപ്പറ്റി ‘സെയ്സ്'(SAYS) എന്ന പേജില്‍ നന്ദിനി എന്ന പെണ്‍കുട്ടി പങ്കുവച്ച വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 70603 പേരാണ് ഈ വിഡിയോ ഷെയര്‍ ചെയ്തത്. കറുപ്പിന് പിന്തുണ നല്‍കി 25 ലക്ഷം പേര്‍ കണ്ട ഈ വിഡിയോയില്‍ പറയുന്നത് ഒന്ന് കേട്ട് നോക്കൂ… വീഡിയോ കാണാന്‍: https://www.google.com/url?q=https://m.facebook.com/story.php?story_fbid%3D1626801307357098%26id%3D217391881631388&sa=D&ust=1518090744547000&usg=AFQjCNH0_g9Nk8bZCySZGQkr7eUhiosuIw  

Read More

നാല് കാര്‍, നാല് ബൈക്ക്, 90 മിനുറ്റ് ; ക്ലൈമാക്‌സില്‍ ആ കുട്ടിയെ തിരിച്ചു പിടിച്ച് ഡല്‍ഹി പോലീസ്

നാല് കാര്‍, നാല് ബൈക്ക്, 90 മിനുറ്റ് ; ക്ലൈമാക്‌സില്‍ ആ കുട്ടിയെ തിരിച്ചു പിടിച്ച് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: സിനിമാ കഥയെ വെല്ലുന്ന ചെയ്‌സിങ്ങിലൂടെ റാഞ്ചികളില്‍ നിന്ന് കുട്ടിയെ മോചിപ്പിച്ച് ഡല്‍ഹി പൊലീസ്. ഒരാഴ്ച മുമ്പാണ് വിഹാന്‍ ഗുപ്ത എന്ന അഞ്ചു വയസുകാരനെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ സൂചനകളൊന്നും ആദ്യം പൊലീസിന് ലഭിച്ചിരുന്നില്ല. എന്നാല്‍ റാഞ്ചികളുടെ ഫോണ്‍ വിളിയില്‍ നിന്ന് തുമ്പ് ലഭിച്ച പൊലീസ് സമര്‍ഥമായ നീക്കത്തിലൂടെ ഗാസിയാബാദ് വെച്ച് അഞ്ചുവയസുകാരനെ രക്ഷപ്പെടുത്തുകയായിരുന്നു.മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഫോണ്‍ വിളികളാണ് പൊലീസിന് തുമ്പായത്. കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ തട്ടിക്കൊണ്ടു പോകല്‍ സംഘത്തിലെ ഒരാളെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു. ഒരു സിനിമാ കഥയേക്കാള്‍ ത്രില്ലിങ് ആയ ഈ സംഭവം ഡി.സി.പി രാം ഗോപാല്‍ നായിക് ആണ് വിവരിച്ചത്.ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിടുത്ത് സ്‌കൂള്‍ ബസില്‍ പോകുന്നതിനിടെയാണ് തോക്ക് ചൂണ്ടി ഒരു കൂട്ടമാളുകള്‍ വിഹാനെ ജനുവരി 25ന് തട്ടിക്കൊണ്ടുപോകുന്നത്. പിന്നീട് മൂന്ന് ദിവസം കഴിഞ്ഞ് 28നാണ് ഈ സംഘം മോചനദ്രവ്യം ആവശ്യപ്പെട്ട്…

Read More

അതെ ആ പ്രണയം സത്യം തന്നെ ! ; ഹാര്‍ദികിന്റെ പ്രണയത്തെക്കുറിച്ച് ധവാന്റെ ഭാര്യ

അതെ ആ പ്രണയം സത്യം തന്നെ ! ; ഹാര്‍ദികിന്റെ പ്രണയത്തെക്കുറിച്ച് ധവാന്റെ ഭാര്യ

സെഞ്ചൂറിയന്‍: ക്രിക്കറ്റും ബോളിവുഡും തമ്മില്‍ പണ്ടേ നല്ല അടുത്ത ബന്ധമാണ്. ഗോസിപ്പ് കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ നിറയുന്നതും ക്രിക്കറ്റ് താരങ്ങളെയും ബോളിവുഡ് താരങ്ങളെയും കോര്‍ത്തിണക്കിയുള്ള വാര്‍ത്തകളാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും പ്രണയവും വിവാഹ വാര്‍ത്തയുമായിരുന്നു ഇതില്‍ ഏറ്റവും ഒടുവിലായി മാധ്യമങ്ങല്‍ ആഘോഷിച്ചത്. എന്നാലിപ്പോള്‍ മാധ്യമങ്ങള്‍ പായുന്നത് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പിന്നാലെയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ചയായിരുന്നു ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യയും ബോളിവുഡ് നടി എല്ലി അവ്റമും തമ്മിലുള്ള പ്രണയം. ഇരുവരും ഇക്കാര്യം പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും പാപ്പരാസികളുടെ പ്രചരണങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല. ഹാര്‍ദ്ദിക്കിന്റെ സഹോദരനും മുംബൈ ഇന്ത്യന്‍സ് താരവുമായ ക്രുണാല്‍ പാണ്ഡ്യയുടെ വിവാഹത്തിന് എല്ലി എത്തിയതു മുതലാണ് പ്രണയ വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം എല്ലിയുമുണ്ട്. ഇന്ത്യന്‍ താരങ്ങളുടെ ഭാര്യമാര്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയില്‍ കറങ്ങി…

Read More

സെല്‍ഫിയെടുക്കാനെത്തിയ കുട്ടിയുടെ ഫോണ്‍ നടി നിലത്തെറിഞ്ഞുടച്ചു; കാര്യങ്ങള്‍ കൈവിട്ടപ്പോള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിആക്ടിവേറ്റ് ചെയ്തു

സെല്‍ഫിയെടുക്കാനെത്തിയ കുട്ടിയുടെ ഫോണ്‍ നടി നിലത്തെറിഞ്ഞുടച്ചു; കാര്യങ്ങള്‍ കൈവിട്ടപ്പോള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിആക്ടിവേറ്റ് ചെയ്തു

തെലുങ്കിലെ പ്രശസ്ത ടിവി അവതാരകയും നടിയുമാണ് അനസൂയ. എന്നാല്‍ നടി ഇപ്പോള്‍ വലിയൊരു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. സെല്‍ഫിയെടുക്കാന്‍ അരികിലെത്തിയ പത്തുവയസ്സുകാരന്റെ ഫോണ്‍ നിലത്തെറിഞ്ഞ് ഉടച്ചു എന്നതാണ് നടിക്കെതിരെയുള്ള പരാതി. കുട്ടിയുടെ അമ്മ പൊട്ടിയ ഫോണുമായി എത്തി നടന്ന സംഭവം വിവരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി. മാത്രമല്ല നടിക്കെതിരെ കേസ് കൊടുക്കുകയും ചെയ്തു. നടി തന്റെ അമ്മ വീട്ടില്‍ എത്തിയതായിരുന്നു. അതിനിടെയാണ് കൊച്ചുകുട്ടി നടിയുടെ അരികിലേക്ക് ഫോണുമായി ഓടിയെത്തിയത്. എന്നാല്‍ ധൃതിയില്‍ കാറിലേക്ക് കയറാന്‍ ഓടിയ നടി പെട്ടന്നുള്ള വികാരം കൊണ്ട് ഫോണ്‍ നിലത്ത് എറിയുകയായിരുന്നു. എന്നാല്‍ സ്ത്രീ പറയുന്നത് ശരിയല്ലെന്നും ഫോണ്‍ എറിഞ്ഞ് ഉടച്ചിട്ടില്ലെന്നും നടി പറയുന്നു. സെല്‍ഫി എടുക്കാനുള്ള സാഹചര്യമല്ലായിരുന്നു അപ്പോഴെന്നും സ്നേഹത്തോെട നിരസിക്കുക മാത്രമാണ് ചെയ്തതെന്നും അനസൂയ വ്യക്തമാക്കി. ‘ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന വഴി ഈ സ്ത്രീയും കുട്ടിയും എന്റെ വീഡിയോ…

Read More

രാജ്യത്തെ ഏറ്റവും വലിയ വാഹന പ്രദര്‍ശനം ‘ഓട്ടോ എക്‌സ്‌പോയ്ക്ക്’ തുടക്കം; പുതിയ എലൈറ്റ് ഐ 20 അവതരിപ്പിച്ചു

രാജ്യത്തെ ഏറ്റവും വലിയ വാഹന പ്രദര്‍ശനം ‘ഓട്ടോ എക്‌സ്‌പോയ്ക്ക്’ തുടക്കം; പുതിയ എലൈറ്റ് ഐ 20 അവതരിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വാഹന പ്രദര്‍ശനമായ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയ്ക്ക് തുടക്കം. മാരുതിയുടെ ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റ്, പുതിയ എലൈറ്റ് ഐ 20, ഹോണ്ട അമേസ്, കിയ മോട്ടോര്‍സിന്റെ എസ്പി എന്നിവയുടെ അവതരണത്തോടെയാണ് ഓട്ടോ എക്‌സ്‌പോയുടെ അരങ്ങുണര്‍ന്നത്. ഗ്രേറ്റര്‍ നോയ്ഡയിലുള്ള ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടാണ് ഓട്ടോ എക്‌സ്‌പോയ്ക്ക് വേദിയാകുന്നത്. വാഹനഘടക നിര്‍മാതാക്കള്‍ പങ്കെടുക്കുന്ന കംപോണന്റ്‌സ് ഷോ ഫെബ്രുവരി എട്ടു മുതല്‍ 11 വരെ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്തു നടക്കും. 14 പ്രദര്‍ശന ഹാളുകളിലായി രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളുടെയെല്ലാം സാന്നിധ്യമുണ്ട്. പുത്തന്‍ മോഡല്‍ അവതരണങ്ങള്‍ക്കൊപ്പം ഭാവി മാതൃകകളുടെ പ്രദര്‍ശനവും ഓട്ടോ എക്‌സ്‌പോയുടെ സവിശേഷതയാണ്. കൂടാതെ വിന്റേജ് കാറുകളും സൂപ്പര്‍ കാറുകളുമൊക്കെ പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക വിഭാഗവുമുണ്ട്. സന്ദര്‍ശകര്‍ക്കായി ഇന്നവേഷന്‍ സോണ്‍, ഡസ്റ്റിനേഷന്‍ സോണ്‍, സ്മാര്‍ട് മൊബിലിറ്റി സോണ്‍, കോംപറ്റീഷന്‍ സോണ്‍ തുടങ്ങി പ്രത്യേക മേഖലകളും ഇത്തവണ സജ്ജീകരിക്കുന്നുണ്ട്.

Read More

സുഹൃത്തുക്കളോട് വാതുവെച്ചു; സൗന്ദര്യ മത്സരത്തില്‍ പെണ്‍കുട്ടിയായി അഭിനയിച്ച് യുവാവ്

സുഹൃത്തുക്കളോട് വാതുവെച്ചു; സൗന്ദര്യ മത്സരത്തില്‍ പെണ്‍കുട്ടിയായി അഭിനയിച്ച് യുവാവ്

ഫൈനലിലെത്തിയ സുന്ദരി താനൊരു ആണാണെന്ന് തുറന്ന് പറഞ്ഞതോടെ വെട്ടിലായിരിക്കുകയാണ് കസാക്കിസ്ഥാനിലെ നാഷണല്‍ ഫീമെയില്‍ ബ്യൂട്ടി കോണ്‍ടസ്റ്റ്. ഇലേ ഡേഗിലേവ് എന്ന യുവാവാണ് പെണ്‍കുട്ടിയായി അഭിനയിച്ച് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത് ഫൈനല്‍ റൗണ്ട് വരെയെത്തി അധികൃതരെ ഞെട്ടിച്ചിരിക്കുന്നത്. നാലായിരത്തോളം പെണ്‍കുട്ടികള്‍ പങ്കെടുത്ത മത്സരത്തിലാണ് ഈ യുവാവ് ഫൈനലിലെത്തിയിരിക്കുന്നത്. കളി അതിരുവിടുന്നുവെന്ന തോന്നലുണ്ടായതോടെയാണ് ആ രഹസ്യം തുറന്നു പറയാന്‍ താന്‍ തയ്യാറായതെന്നാണ് ഇലേ ഡേഗിലേവ് പറയുന്നത്. സുഹൃത്തുക്കളോട് വാതുവെച്ചാണ് താന്‍ ഇങ്ങനെയൊരു കടുംകൈക്ക് മുതിര്‍ന്നതെന്ന് ഈ യുവാവ് പറയുന്നു. വെളിപ്പെടുത്തലിന് പിന്നാലെ മത്സരത്തില്‍ നിന്നും യുവാവിനെ പുറത്താക്കിയതായി സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. കസാഖിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാലായിരം സുന്ദരിമാരില്‍ അവസാന റൗണ്ടില്‍ 16 പേരാണ് എത്തിയിരുന്നത്. അതിലൊരാളാണ് ഞാന്‍ അവളല്ല അവനാണെന്ന് തുറന്നു പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന ഒരു സൗന്ദര്യമത്സരത്തിനിടയിലും സമാനമായ സംഭവമുണ്ടായിരുന്നു. 20കാരനായ വിദ്യാര്‍ഥി ആന്ദ്രേ…

Read More

അപകടകാരികളായ നായ്ക്കളെ വളര്‍ത്തുന്നതിനെതിരെ നിയമം

അപകടകാരികളായ നായ്ക്കളെ വളര്‍ത്തുന്നതിനെതിരെ നിയമം

തിരുവനന്തപുരം: വീട്ടില്‍ അപകടകാരികളായ നായ്ക്കളെ വളര്‍ത്തുന്നത് തടയാന്‍ നിയമനിര്‍മാണം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈത്തിരിയില്‍ വളര്‍ത്തു നായയുടെ കടിയേറ്റു മരിച്ച രാജമ്മയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നല്‍കുന്ന കാര്യവും പരിഗണനയിലാണെന്ന് അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. നായയുടെ ഉടമസ്ഥനെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. നേരത്തെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കായിരുന്നു കേസെടുത്തിരുന്നത്.അന്വേഷണത്തില്‍ വളര്‍ത്തുനായ്ക്കള്‍ക്ക് നിയമപ്രകാരമുള്ള ലൈസന്‍സില്ല എന്നും നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചിട്ടില്ല എന്നും വ്യക്തമായിട്ടുണ്ട്. നായ്ക്കളെ പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റിയില്‍ വിശദമായ പരിശോധനക്കായി അയച്ചിട്ടുണ്ട്.രാജമ്മയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി ജില്ലാ കളക്ടര്‍ 5,000 രൂപ അനുവദിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞദിവസമാണ് വൈത്തിരിയില്‍ വളര്‍ത്തു നായയുടെ കടിയേറ്റ് രാജമ്മ മരിച്ചത്. രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോകുന്ന വഴിയാണ് സ്ത്രീക്ക് നായയുടെ കടിയേറ്റത്. റോഡ് വീലര്‍ ഇനത്തില്‍പെട്ട നായയാണ് സ്ത്രീയെ ആക്രമിച്ചത്.

Read More

കാശുള്ളവന്‍ രക്ഷപ്പെടും; പള്‍സര്‍ സുനി

കാശുള്ളവന്‍ രക്ഷപ്പെടും; പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാശുള്ളവന്‍ രക്ഷപ്പെടുമെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി ഇക്കാര്യം പറഞ്ഞത്. താനിങ്ങനെ കിടക്കും, കാശുള്ളവന്‍ രക്ഷപ്പെടും. ഇപ്പോള്‍ ഈ കേസില്‍ താന്‍ മാത്രമായെന്നും പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞു. കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിന് മുമ്പ് എല്ലാ പ്രതികളും ഹാജരാകണമെന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ദിലീപ് ഹാജരായിരുന്നില്ല. ഇക്കാര്യം ചോദിച്ചപ്പോഴാണ് സുനിയുടെ പ്രതികരണം. കേസില്‍ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. കേസുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പൂര്‍ത്തിയാക്കി. വിചാരണക്കായി ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി കോടതി ഉത്തരവിറക്കി.

Read More

വാലന്റൈന്‍സ് വീക്കിലെ പ്രത്യേകതകള്‍ അറിഞ്ഞു പ്രണയിക്കാം…

വാലന്റൈന്‍സ് വീക്കിലെ പ്രത്യേകതകള്‍ അറിഞ്ഞു പ്രണയിക്കാം…

പ്രണയിക്കുന്നവര്‍ക്കും, പ്രണയം പൊട്ടിയവര്‍ക്കും, വണ്‍ സൈഡ് ലവുകാര്‍ക്കും, ഇനി പ്രണയിക്കാന്‍ പോകുന്നവര്‍ക്കും, പ്രണയം പറഞ്ഞ് കാത്തിരിക്കുന്നവര്‍ക്കും അങ്ങനെ എല്ലാവര്‍ക്കും അറിയാം വാലന്റൈന്‍സ് ഡേ ആവാറായെന്ന്… അതെ, ഇന്നു മുതല്‍ വാലന്റൈന്‍സ് വീക്ക് ആഘോഷങ്ങള്‍ തുടങ്ങുകയാണ്, മൊട്ടിട്ടു നില്‍ക്കുന്ന പല പ്രണയങ്ങളും ഈ ആഴ്ചയില്‍ പൂക്കും…. ഒന്നും സെറ്റാവാത്തവര്‍ക്ക് സെറ്റാക്കാനുള്ള ത്വര ഉണരും… എന്തായാലും വാലന്റൈന്‍സ് ഡേയ്ക്ക് വേണ്ടി നമുക്ക് ഒരുങ്ങാം………. അതിനായി ഈ ആഴ്ചയിലെ ദിവസങ്ങളുടെ പ്രത്യേകതകള്‍ അറിയാം; ഫെബ്രുവരി 7- റോസ് ഡേ                   ഫെബ്രുവരി 8- പ്രൊപ്പോസ് ഡേ   ഫെബ്രുവരി 9- ചോക്ലേറ്റ് ഡേ   ഫെബ്രുവരി 10- ടെഡി ഡേ   ഫെബ്രുവരി 11- പ്രോമിസ് ഡേ     ഫെബ്രുവരി 12- കിസ്സ് ഡേ   ഫെബ്രുവരി 13-…

Read More