ഡിജിപി ജേക്കബ് തോമസിനെതിരെ കുറ്റപത്രം; പുറത്താക്കലിനു മുന്നോടിയെന്ന് സൂചന

ഡിജിപി ജേക്കബ് തോമസിനെതിരെ കുറ്റപത്രം; പുറത്താക്കലിനു മുന്നോടിയെന്ന് സൂചന

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ തിരിഞ്ഞാല്‍ കട്ടക്ക് പുറത്ത് എന്ന് തന്നെ പറയും .സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെതിരെ കുറ്റപത്രം . സസ്‌പെന്‍ഷനുശേഷം ഫെയ്സ്ബുക്കിലൂടെ സര്‍ക്കാരിനെ പാഠം പഠിപ്പിക്കാന്‍ തുനിഞ്ഞതാണ് ഡി.ജി.പി ഡോ. ജേക്കബ് തോമസിനു വിനയാകുന്നത് എന്നാണ് സൂചന. ജേക്കബ് തോമസ് ആ പദവിയുടെ അന്തസ് നശിപ്പിച്ചെന്നു സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി പോള്‍ ആന്റണി തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു. അഴിമതിക്കാരുമായി ഭരണാധികാരികള്‍ സന്ധി ചെയ്തെന്ന് മറ്റുദ്യോഗസ്ഥര്‍ക്കു മാതൃകയാകേണ്ട വ്യക്തി ആരോപണമുന്നയിച്ചതു ഗുരുതരകുറ്റമാണ്. ജേക്കബ് തോമസിനെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ മറ്റുദ്യോഗസ്ഥരും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടേക്കാം. ജേക്കബ് തോമസ് നടത്തിയ പരസ്യപ്രസ്താവനകള്‍ ഭരണസംവിധാനത്തെ തകര്‍ക്കാനും ക്രമസമാധാനപാലനത്തിനു ഭംഗമുണ്ടാക്കാനും ഉദ്ദേശിച്ച് കരുതിക്കൂട്ടി നടത്തിയതാണ്. നിയമവാഴ്ച തകര്‍ന്നാല്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നാണ് ഭരണഘടനയുടെ 356-ാം വകുപ്പില്‍ പറയുന്നത്. ഈ സാഹചര്യം ഇവിടെ നിലനില്‍ക്കുന്നുവെന്നാണു ജേക്കബ് തോമസ് പറയുന്നത്.തുടര്‍നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15…

Read More

എപ്പോഴെല്ലാം ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യണം?

എപ്പോഴെല്ലാം ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യണം?

ഫാഷനുകളിലെ മാറ്റം കാലത്തിനനുസരിച്ച് തന്നെയാണ്. അത് വളരെ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യുന്ന യുവജനതയാണ് ഇന്ന് ഉള്ളതില്‍ ഭൂരിഭാഗവും. എന്നാല്‍ ചിലര്‍ ഇക്കാര്യങ്ങള്‍ പിന്തുടരാറേയില്ല. അവരെ സമൂഹം തെല്ല് അവജ്ഞയോടെയാണ് നോക്കിക്കാണുന്നത്. ആ അവസ്ഥ ഇനി പാടില്ല. അത്തരം സുഹൃത്തുക്കളുള്ളവര്‍ അവരുമായി പുതിയ ഫാഷന്‍ അപ്ഡേറ്റുകള്‍ പങ്കുവെക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഫാഷന്‍ അപ്ഡേറ്റുകളില്‍ ഏറ്റവും മാറ്റങ്ങള്‍ ഉണ്ടാവാറുള്ളത് സ്റ്റൈലുകളിലാണെങ്കില്‍ പോലും വളരെ ചെറിയ മാറ്റങ്ങള്‍ പോലും നാം മനസിലാക്കിലിരിക്കേണ്ടതാണ്. അത്തരത്തിലൊന്നാണ് ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യുന്നത്. പല അനവസരങ്ങളിലും പലരും ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്ത് കാണാറുണ്ട്. എന്നാല്‍ ഇനി അത് ഒഴിവാക്കാം. അവസരങ്ങള്‍ക്കനുസൃതമായി മാത്രം ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യുകയും ഔട്ട് ചെയ്യുകയും ചെയ്യാം. സുഹൃത്തുക്കളുമൊത്ത് പരിപാടികളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ മറ്റുള്ളവര്‍ ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്താല്‍ അതുപോലെ തന്നെ നമ്മളും ചെയ്യരുത്. അത് വളരെ…

Read More

തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

തൃശൂര്‍: തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഷെര്‍ളി(54) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഷെര്‍ളിയുടെ ഭര്‍ത്താവ് ലാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കുകള്‍ ആണ് കൊലപാതക കാരണമെന്ന് കരുതുന്നു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read More

കവി കുരീപ്പുഴയ്ക്ക് നേരെ സംഘപരിവാര്‍ ആക്രമണം

കവി കുരീപ്പുഴയ്ക്ക് നേരെ സംഘപരിവാര്‍ ആക്രമണം

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ സംഘപരിവാര്‍ ആക്രമണം. കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍വച്ചാണ് അദ്ദേഹത്തെ കൈയേറ്റം ചെയ്തത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് കുരീപ്പുഴ ശ്രീകുമാര്‍. ആക്രമണത്തിനെതിരെ അദ്ദേഹം പോലീസില്‍ പരാതി നല്‍കി. കോട്ടുങ്കലിലെ ഒരു വായനശാല സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവെ വടയമ്പാടി ജാതി മതില്‍ സമരത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ കൈയേറ്റമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വടയമ്പാടി ജാതി മതിലിനെക്കുറിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് തനിക്കെതിരേ ആക്രമണമുണ്ടായതെന്നാണും ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും അദ്ദേഹം പറഞ്ഞു. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

യുഎസ് വിപണിയുടെ ഇടിവ്; ഏഷ്യന്‍ വിപണികളിലും കനത്ത തകര്‍ച്ച

യുഎസ് വിപണിയുടെ ഇടിവ്; ഏഷ്യന്‍ വിപണികളിലും കനത്ത തകര്‍ച്ച

മുംബൈ: അമേരിക്കന്‍ സൂചിക ഡൗ ജോണ്‍സ് കൂപ്പുകുത്തിയതിനെത്തുടര്‍ന്ന് ഏഷ്യന്‍ വിപണികളില്‍ കനത്ത തകര്‍ച്ച. സെന്‍സെക്‌സ് 1,250 പോയിന്റ് താഴ്ന്ന് 33,482ലും നിഫ്റ്റി 306 പോയിന്റ് താഴ്ന്ന് 10,300ലുമാണ് വ്യാപാരം തുടങ്ങിയത്. യുഎസ് വിപണിയില്‍ ഏതാനും നിമിഷങ്ങള്‍ക്കകം 5.4 ലക്ഷം കോടി രൂപയുടെ നിക്ഷേപം പിന്‍വലിക്കപ്പെട്ടതാണു തിരിച്ചടിക്കു കാരണം. ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യത്തിലും വന്‍ ഇടിവുണ്ടായി. ഡൗ ജോണ്‍സ് 1600 പോയിന്റ് (4.6 %) ഇടിവാണു രേഖപ്പെടുത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്. യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായി ജെറോം പവല്‍ സ്ഥാനമേറ്റു മണിക്കൂറുകള്‍ക്കുള്ളിലാണു ഓഹരി വിപണി ചാഞ്ചാടിയത്. 2011ല്‍ ആണ് ഇതിനുമുന്‍പ് യുഎസ് വിപണിയില്‍ വലിയ തകര്‍ച്ച ഉണ്ടായത്. 1987ലെ ‘കറുത്ത തിങ്കള്‍’, 2008ലെ സാമ്പത്തിക മാന്ദ്യം എന്നിവയെ ഓര്‍മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ കൂപ്പുകുത്തലെന്നും നിരീക്ഷണമുണ്ട്. യുഎസ് വിപണിയുടെ ഇടിവിനെത്തുടര്‍ന്നു ജപ്പാനില്‍ നാലു ശതമാനവും ഓസ്‌ട്രേലിയയില്‍ മൂന്നു ശതമാനവും…

Read More

ജയിലിലെ ഭക്ഷണം പോരാ…ഒപ്പം നല്ല പണിയും; ഗോവിന്ദച്ചാമിക്ക് ജയില്‍ മാറണം

ജയിലിലെ ഭക്ഷണം പോരാ…ഒപ്പം നല്ല പണിയും; ഗോവിന്ദച്ചാമിക്ക് ജയില്‍ മാറണം

തിരുവനന്തപുരം: ഭക്ഷണകാര്യത്തില്‍ യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറാകാത്ത ആളാണ് സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമി. ഒരിക്കല്‍ ബിരിയാണിയില്ലാത്തതിനാല്‍ ജയിലിലെ ക്യാമറ തല്ലിപ്പൊളിക്കുകയും ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്ത വ്യക്തി. ഈ കുറ്റത്തിന് ലഭിച്ചത് അഞ്ചുമാസത്തെ അധിക തടവുശിക്ഷയും. കൊളസ്ട്രോളോ ഹൃദയസംബന്ധമായ രോഗങ്ങളോ പിടിപെട്ടാലും കുഴപ്പമില്ല. സര്‍ക്കാര്‍ ചെലവില്‍ സൗജന്യ ചികിത്സകിട്ടുമല്ലോ എന്ന നിലയിലാണ് ആളിന്റെ ഭക്ഷണം. ആഴ്ചയില്‍ രണ്ടുദിവസം മീന്‍കറിയും ചോറും, ഒരുദിവസം മട്ടന്‍ കറി. മൂന്നുദിവസം സസ്യാഹാരം ഇതാണ് ജയിലിലെ മെനു. പക്ഷെ ഇവയൊന്നും ഇല്ലാത്ത ദിവസങ്ങളില്‍ ജയില്‍ ബിരിയാണിയാണ് ഗോവിന്ദച്ചാമി കഴിക്കാറ്. സഹോദരന്‍ സുബ്രഹ്മണ്യന്‍ കൃത്യമായി പണം എത്തിക്കുന്നതിനാല്‍ ജയിലിലുണ്ടാക്കുന്ന ഫ്രീഡം ബിരിയാണി വാങ്ങാന്‍ യാതൊരു തടസവുമില്ല. പ്രാതലിന് ഇഡ്ഡലി, ദോശ, ചപ്പാത്തി.. തുടങ്ങിയ വിഭവങ്ങള്‍. ആവശ്യത്തിന് പണം കയ്യിലുള്ളതിനാല്‍ ജയിലിലുണ്ടാക്കുന്ന ചപ്പാത്തിയോ ചിക്കന്‍കറിയോ ബിരിയാണിയോ അങ്ങനെ ഇഷ്ടമുള്ളതെന്തും ചാമി വാങ്ങിക്കഴിക്കും. സൗമ്യവധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട്…

Read More

ദക്ഷിണാഫ്രിക്ക 125ന് ഓള്‍ഔട്ട്; ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയത്തുടക്കം

ദക്ഷിണാഫ്രിക്ക 125ന് ഓള്‍ഔട്ട്; ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയത്തുടക്കം

കിംബര്‍ലി: ഇന്ത്യന്‍ വനിതകള്‍ക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഉജ്ജ്വല വിജയത്തുടക്കം. മൂന്ന് ഏകദിനം അടങ്ങിയ പരമ്പരയിലെ ആദ്യമത്സരത്തില്‍ 88 റണ്‍സിനായിരുന്നു മിതാലി രാജും സംഘവും ജയിച്ചു കയറിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടിയപ്പോള്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 125ന് ഓള്‍ഔട്ടായി. സ്മൃതി മന്ദാന 84ഉം, മിതാലി രാജ് 45ഉം റണ്‍സെടുത്തു.

Read More

ബിജെപി എവിടെപ്പോയാലും ഒരു പൊതി നുണകള്‍ തുറന്നുവിടും: വൃന്ദ കാരാട്ട്

ബിജെപി എവിടെപ്പോയാലും ഒരു പൊതി നുണകള്‍ തുറന്നുവിടും: വൃന്ദ കാരാട്ട്

ത്രിപുര: ബിജെപി എവിടെപ്പോയാലും ഒരു പൊതി നുണകള്‍  തുറന്നുവിടുമെന്നു സിപിഎം നേതാവ് വൃന്ദ കാരാട്ട്. ത്രിപുര തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണ പരിപാടികള്‍ക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സംസ്ഥാനത്തെത്തി ഭരണകക്ഷിയായ സിപിഎമ്മിനെതിരെ പ്രസ്താവന നടത്തിയിരുന്നു. ഇതാണു വൃന്ദ കാരാട്ടിനെ പ്രകോപിപ്പിച്ചത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അഗര്‍ത്തലയിലെത്തിയ സിങ് ബിജെപി അധികാരത്തിലെത്തിയാല്‍ ഏതു ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും സുരക്ഷിതമായും സമാധാനപരമായും കഴിയാമെന്നു തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന സംസാരിച്ചിരുന്നു. ഇതു മറുപടിയായാണു രാജ്‌നാഥ് സിങ്ങും മറ്റുള്ളവരും ഒരു മെഷിന്‍ കൊണ്ടുപോകുന്നുണ്ടെന്നും എവിടെപ്പോയാലും പുതിയ ഒരു പൊതി നുണകള്‍ നിര്‍മിക്കുകയാണ് അവരുടെ പണിയെന്നും വ്യക്തമാക്കിയത്. ത്രിപുരയിലെ ബിജെപി – ഐപിഎഫ്ടി കൂട്ടുകെട്ട് അവിശുദ്ധമാണെന്നും മാധ്യമപ്രവര്‍ത്തകനായ ശന്തനു ഭൗമിക്കിന്റെ കൊലപാതകക്കേസിന്റെ എഫ്‌ഐആറില്‍ ഐപിഎഫ്ടി സ്ഥാനാര്‍ഥികളിലൊരാളുടെ പേരുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Read More

മരണമടഞ്ഞിട്ടും ആദ്യ ക്ലോണ്‍ ചെമ്മരിയാട് ‘ഡോളി’ ക്ലോണ്‍ ജീവികളെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നു!

മരണമടഞ്ഞിട്ടും ആദ്യ ക്ലോണ്‍ ചെമ്മരിയാട് ‘ഡോളി’ ക്ലോണ്‍ ജീവികളെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നു!

ലണ്ടന്‍: ഡോളിയെന്ന ആദ്യത്തെ ക്ലോണ്‍ ചെമ്മരിയാടിന്റെ ആരോഗ്യത്തെ കുറിച്ചു പരന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ക്ലോണ്‍ ജീവികള്‍ക്ക് ആരോഗ്യമുണ്ടാവില്ല എന്ന പ്രചാരണമാണ് അസ്ഥാനത്തായത്. ഇത് കൂടുതല്‍ ക്ലോണിംഗ് ഗവേഷണങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ക്ലോണിംഗ് ഗവേഷണങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി, ഡോളിയ്ക്ക് അകാലത്തില്‍ ആര്‍ത്രൈറ്റിസ് വന്നു എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല എന്ന് പുതിയ പഠനം പറയുന്നു. വാസ്തവത്തില്‍, അവളുടെ സന്ധികളില്‍ ഉണ്ടായിരുന്ന തേയ്മാനം അവരുടെ ഗണത്തില്‍പ്പെട്ട മറ്റ് ആടുകളുടേതിന് സമാനമായിരുന്നു എന്നാണ് ഗവേഷകരുടെ അഭിപ്രായം. ഒരു മുതിര്‍ന്ന സെല്ലില്‍ നിന്നും ക്ലോണ്‍ ചെയ്ത ആദ്യ സസ്തനിയായിരുന്നു ഡോളി. ക്ലോണ്‍ മൃഗങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങളോ അകാല വര്‍ദ്ധക്യമോ ഉണ്ടായേക്കാം എന്ന ഭയം മൂലം അവള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായി. നോട്ടിങ്ങാമിലെ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ അവളുടെ അസ്ഥികൂടം വീണ്ടും പരിശോധിച്ചു. ‘ഞങ്ങള്‍ക്ക് ഡോളിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമാക്കേണ്ടതുണ്ടായിരുന്നു ‘ കെവിന്‍ സിന്‍ക്ലെയര്‍ പറഞ്ഞു.’നമ്മുടെ…

Read More

പേളിക്ക് തകര്‍പ്പന്‍ മറുപടിയുമായി ഒരു ഡോക്ടര്‍

പേളിക്ക് തകര്‍പ്പന്‍ മറുപടിയുമായി ഒരു ഡോക്ടര്‍

ബോളിവുഡ് താരങ്ങളുടെ പാഡ്മാന്‍ ചലഞ്ചിനെ പരിഹസിച്ച അവതാരക പേളി മാണിക്ക് മറുപടിയുമായി ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. പാഡ്മാന്‍ ചലഞ്ചിനെ പരിഹസിച്ചു കൊണ്ട് പേളി മാണി ദി മൂക്ക് ചീറ്റല്‍ ചലഞ്ചുമായി രംഗത്തെത്തിയിരുന്നു. തമാശയാണ് ഉദ്ദേശിച്ചതെങ്കില്‍ വലിയ കോമഡിയായിട്ട് തോന്നുന്നില്ലെന്ന് ഡോ. നെല്‍സണ്‍ പറഞ്ഞു. പേളിയുടെ പ്രഖ്യാപനം ശുദ്ധവിവരക്കേടും ബോധമില്ലായ്മയും ആണ്. നേരിട്ട് കാണാന്‍ പറ്റിയിരുന്നെങ്കില്‍ പറഞ്ഞു മനസിലാക്കി കൊടുക്കാമായിരുന്നെന്നും ഡോ. നെല്‍സണ്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. ഡോ. നെല്‍സണ്‍ന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ; അസ്ഥാനത്തെ ചീറ്റലുകള്‍ ——————————————- പേര്‍ളി മണിക്ക് ജലദോഷമാണത്രേ. പൊതുസ്ഥലത്ത് മൂക്ക് ചീറ്റാന്‍ തോന്നുന്നുണ്ടെന്ന്. മൂക്ക് ചീറ്റുമ്പൊ തന്നെ ആരും ജഡ്ജ് ചെയ്യാതിരിക്കാന്‍ മൂക്ക് ചീറ്റുന്ന ടിഷ്യുവുമായി ‘ മൂക്ക് ചീറ്റല്‍ ചലഞ്ച് ‘ തുടങ്ങിയിരിക്കുകയാണ് ടിയാള്‍…തമാശയാണുദ്ദേശിച്ചതെങ്കില്‍ വലിയ കോമഡിയായിട്ട് തോന്നുന്നില്ല. ശുദ്ധ വിവരക്കേട്, അല്‍പം ബോധമില്ലായ്മ. നേരിട്ട് കാണാന്‍ പറ്റിയിരുന്നെങ്കില്‍ പറഞ്ഞ്…

Read More