‘നിങ്ങള്‍ ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് നാണമില്ലെങ്കില്‍ ഇത് ജനങ്ങളുമായി പങ്കുവെയ്ക്കുന്നതിന് എനിക്ക് ഒട്ടും സങ്കോചമില്ല’

‘നിങ്ങള്‍ ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് നാണമില്ലെങ്കില്‍ ഇത് ജനങ്ങളുമായി പങ്കുവെയ്ക്കുന്നതിന് എനിക്ക് ഒട്ടും സങ്കോചമില്ല’

സിനിമാ താരങ്ങളുടെ ചിത്രത്തിന് താഴെ അശ്ലീല ചുവയുള്ള കമന്റ് പോസ്റ്റ് ചെയുന്നവരുടെ എണ്ണം കുറവല്ല . തന്നെ നിരന്തരം ശല്യം ചെയ്ത യുവാവിനെ സാമൂഹ മാധ്യമത്തില്‍ തന്നെ നടി മീരാ വസുദേവ് അര്‍ഹമായ രീതിയില്‍ വലിച്ചു കീറി ഒട്ടിച്ചു. വിവാഹ അഭ്യര്‍ത്ഥന നടത്തുകയും നിരന്തരമായി ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും ചെയ്ത വിമല്‍ കുമാര്‍ എന്ന ആള്‍ക്കാണ് നടിയുടെ കയ്യില്‍ നിന്ന് കണക്കിന് കിട്ടിയത്. വിമലിന്റെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് മീര സമൂഹമാധ്യമത്തിലൂടെ പ്രസിദ്ധീകരിച്ചു. നിങ്ങള്‍ ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് നാണമില്ലെങ്കില്‍ ഇത് ജനങ്ങളുമായി പങ്കുവെയ്ക്കുന്നതിന് എനിക്ക് ഒട്ടും സങ്കോചമില്ലെന്ന് മീര തന്റെ പോസ്റ്റില്‍ കുറിച്ചു. നിങ്ങളുടെ കുടുംബത്തിനും ഇഷ്ടമുള്ളവര്‍ക്കുമൊപ്പം സമയം ചെലവഴിക്കുവെന്നും ഞാന്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാമെന്നും മീര പറഞ്ഞു.

Read More

ചാക്കോ മാഷിനെ അനുകൂലിച്ച് പോസ്റ്റിട്ട അജുവര്‍ഗീസിനെ ട്രോളി സോഷ്യല്‍ മീഡിയ

ചാക്കോ മാഷിനെ അനുകൂലിച്ച് പോസ്റ്റിട്ട അജുവര്‍ഗീസിനെ ട്രോളി സോഷ്യല്‍ മീഡിയ

മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം സ്ഫടികത്തിലെ തിലകന്റെ കഥാപാത്രമായ കടുവ ചാക്കോ എന്ന ചാക്കോ മാഷിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അജുവര്‍ഗീസിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. കടുവാ ചാക്കോയുടെ മുരടന്‍ സമീപനമാണ് ചങ്കൂറ്റമുള്ള ഒരു ആട് തോമയെ നല്‍കിയതെന്നാണ് അജുവിന്റെ ന്യായം.   ഈ അഭിപ്രായത്തില്‍ തര്‍ക്കമുണ്ടെങ്കില്‍  അതിനും അജു തയ്യാറാണ്. ഫെയ്സ്ബുക്ക് പേജിലാണ് അജു ഈ വിഷയം ഉയര്‍ത്തികാട്ടിയത്. അജുവിന്റെ വെല്ലുവിളി ഏറ്റെടുത്ത ആരാധകര്‍ പിന്നീടങ്ങോട്ട് ന്യായീകരണത്തോട് ന്യായീകരണമായിരുന്നു. ന്യായീകരിച്ചത് കടുവ ചാക്കോയെ അല്ല എന്ന് മാത്രം. മലയാള സിനിമയിലെ വിവിധ വില്ലന്‍ കഥാപാത്രങ്ങളെ മാത്രമല്ല ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാരെ പോലും അവര്‍ ന്യായീകരിച്ച് ‘നന്നാക്കി’. അജുവിനെ കളിയാക്കിയുള്ള ട്രോളുകള്‍ക്കും ഒരു കുറവുമില്ല.

Read More

ഒറ്റപ്പെടലിന്റെ കഥ തുറന്നുപറഞ്ഞു ദിവ്യാ ഉണ്ണി

ഒറ്റപ്പെടലിന്റെ കഥ തുറന്നുപറഞ്ഞു ദിവ്യാ ഉണ്ണി

കാറ്റ് കൂടുകൂട്ടിയ ഹൂസ്റ്റണിലെ വീട്ടില്‍ മക്കളുമായി അങ്കത്തിലാണ് ദിവ്യ. വെക്കേഷനായതുകൊണ്ട് രണ്ടാള്‍ക്കും പകല്‍ അമ്മ അടുത്തു വേണം. ഡാന്‍സ് സ്‌കൂളിലേക്ക് പോകും മുമ്പ് ജോലികള്‍ തീര്‍ക്കാനുള്ള ഓട്ടത്തിനിടയില്‍ ഏഴു വയസ്സുകാരന്‍ അര്‍ജുന്‍ അമ്മയ്ക്ക് ആ കാഴ്ച കാണിച്ചുകൊടുത്തു, മേക്കപ്പ് കിറ്റില്‍ നിന്ന് നീലനിറമുള്ള ഐലൈനര്‍ തപ്പിയെടുത്ത് വരയ്ക്കുകയാണ് അഞ്ചുവയസ്സുകാരി മീനാക്ഷി. കുസൃതിക്കാരെ ഒന്നു ഒതുക്കിയിരുത്തി ദിവ്യാ ഉണ്ണി സംസാരിക്കാനിരുന്നു. ”ഇവരോടൊത്തുള്ള കളിചിരികളാണ് എനിക്കിപ്പോള്‍ സന്തോഷം തരുന്നത്. ഈ വെക്കേഷന് ഒരു മാസം അവരെ എനിക്കു കിട്ടി. സ്‌കൂള്‍ തുറന്നാല്‍ പിന്നെ ആഴ്ചയില്‍ മൂന്നു ദിവസമേ അവര്‍ എന്നോടൊപ്പം ഉണ്ടാകൂ. ജീവിതത്തില്‍ ഒറ്റയ്ക്കാവുന്നു എന്നുതോന്നിയ നാളുകളില്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്തുനല്‍കിയത് ഈ കുസൃതികളാണ്…” കൂടുതല്‍ ഉറപ്പോെടയാണ് ദിവ്യയുടെ ഓരോ വാക്കുകളും. കാലിടറിപ്പോയി എന്നുതോന്നിയ നിമിഷത്തില്‍ നിന്ന് കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നതിന്റെ തെളിച്ചം. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന തത്വചിന്തയില്‍ എല്ലാം മറന്ന്….

Read More

നടി ആക്രമിക്കപ്പട്ട സംഭവം: സിസിടിവി ദൃശ്യങ്ങള്‍ നടന്‍ ദിലീപിനു കൈമാറി

നടി ആക്രമിക്കപ്പട്ട സംഭവം: സിസിടിവി ദൃശ്യങ്ങള്‍ നടന്‍ ദിലീപിനു കൈമാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ നടന്‍ ദിലീപിനു കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറു സിസിടിവി ദൃശ്യങ്ങളാണു കോടതിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് കൈമാറിയത്. ഇതോടൊപ്പം രണ്ടു പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ദിലീപിനു കൈമാറിയിട്ടുണ്ട്. മുഖ്യപ്രതി പള്‍സര്‍ സുനി അന്വേഷണ ഉദ്യോഗസ്ഥനു നല്‍കിയ കുറ്റസമ്മത മൊഴിയുടെ ശബ്ദരേഖയുടെ പകര്‍പ്പും കൈമാറിയിട്ടുണ്ട്. പ്രതിഭാഗത്തിനു തെളിവുകള്‍ കൈമാറണമെന്ന അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ തെളിവുകള്‍ കൈമാറാന്‍ തയാറായത്.

Read More

പ്രായപൂര്‍ത്തിയായവരുടെ വിവാഹത്തില്‍ മൂന്നാം കക്ഷിക്ക് ഇടപെടാന്‍ അവകാശമില്ല: സുപ്രീംകോടതി

പ്രായപൂര്‍ത്തിയായവരുടെ വിവാഹത്തില്‍ മൂന്നാം കക്ഷിക്ക് ഇടപെടാന്‍ അവകാശമില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ വിവാഹത്തില്‍ മൂന്നാം കക്ഷിക്ക് ഇടപെടാന്‍ അവകാശമില്ലെന്നു സുപ്രീംകോടതി. ദുരഭിമാനക്കൊല നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണു സുപ്രധാന നിരീക്ഷണം നടത്തിയത്. ‘മാതാപിതാക്കളോ സമൂഹമോ മറ്റുള്ളവരോ ആരുമായിക്കൊള്ളട്ടെ, അവര്‍ക്കു രണ്ടു പേര്‍ തമ്മിലുള്ള വിവാഹത്തില്‍ ഇടപെടാന്‍ അവകാശമില്ല. വ്യക്തികളും കൂട്ടായ്മകളും സംഘടനകളും കല്യാണ തീരുമാനത്തിനു പുറത്താണ്’- ദീപക് മിശ്ര പറഞ്ഞു. കുടുംബത്തിന്റെ ഇഷ്ടത്തിനും പാരമ്പര്യത്തിനും വിരുദ്ധമായി വിവാഹിതരാകുന്ന ചെറുപ്പക്കാര്‍ക്കെതിരെ സ്വയം കോടതി ചമഞ്ഞു വധശിക്ഷ (ദുരഭിമാനക്കൊല) നടപ്പാക്കുന്നതു നിറുത്തലാക്കണം എന്നാവശ്യപ്പെട്ടു സന്നദ്ധ സംഘടന ശക്തി വാഹിനിയാണു ഹര്‍ജി നല്‍കിയത്. ഉത്തരേന്ത്യയിലെ ഖാപ് പഞ്ചായത്തുകളുടെ പ്രതിനിധീകരിച്ചു ഹാജരായ അഭിഭാഷകനും ദുരഭിമാനക്കൊലപാതകത്തെ എതിര്‍ത്തു. എന്നാല്‍, ഖാപ് പഞ്ചായത്തുകളെക്കുറിച്ചല്ല, വിവാഹിതരാകാനുള്ള രണ്ടുപേരുടെ അവകാശത്തെക്കുറിച്ചാണു തങ്ങള്‍ക്ക് ആശങ്കയെന്നു സുപ്രീംകോടതി വ്യക്തമാക്കി. ജാതിയും മതവും മാറി വിവാഹിതരായ ചെറുപ്പക്കാര്‍ക്കെതിരെ ഹരിയാനയിലും തമിഴ്‌നാട്ടിലും അടുത്തകാലത്തുണ്ടായ ദുരഭിമാനക്കൊലകള്‍ വലിയ…

Read More

മകളുടെ ആശുപത്രി ചിലവിനു മുലപ്പാലുമായ് അമ്മ തെരുവില്‍

മകളുടെ ആശുപത്രി ചിലവിനു മുലപ്പാലുമായ് അമ്മ തെരുവില്‍

ബെയ്ജിങ്: രോഗിയായ മകളുടെ ആശുപത്രി ബില്ലടയ്ക്കാന്‍ അമ്മ മുലപ്പാല്‍ വില്‍ക്കുന്നു. ചൈനയിലാണു സംഭവം. അമ്മയുടെ ചിത്രം സഹിതം ചൈനീസ് സമൂഹമാധ്യമങ്ങളില്‍ വിവരം വ്യാപകമായി പ്രചരിച്ചു. ഇതേത്തുടര്‍ന്നു രാജ്യാന്തര മാധ്യമമായ ബിബിസി ഉള്‍പ്പെടെയുള്ളവ ചിത്രം സഹിതം വാര്‍ത്ത നല്‍കിയിട്ടുണ്ട്. ചൈനയിലെ ഷെന്‍ഴെന്‍ മേഖലയിലെ തെരുവില്‍നിന്ന് എടുത്തിട്ടുള്ള ചിത്രത്തില്‍ മുട്ടില്‍നിന്നു കുഞ്ഞിനു മുലപ്പാല്‍ നല്‍കുന്ന അമ്മയെയും ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ചിത്രം പതിച്ച പോസ്റ്ററുമായി നില്‍ക്കുന്ന അച്ഛനെയും കാണാം. ‘സെല്‍ ബ്രസ്റ്റ് മില്‍ക്, സേവ് ഡോട്ടര്‍’ എന്നെഴുതിയിരിക്കുന്ന പോസ്റ്ററില്‍ ഒരു മിനിറ്റ് നേരം മുലപ്പാല്‍ നല്‍കുന്നതിന് 10 യുവാന്‍ ആണ് ചാര്‍ജ് എന്നും എഴുതിയിട്ടുണ്ട്. മാത്രമല്ല, എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാട് എടുക്കേണ്ടി വന്നതെന്നും ദമ്പതികള്‍ പോസ്റ്ററിലൂടെ വ്യക്തമാക്കുന്നു. ഇരുപത്തിനാലുകാരിയായ അമ്മയ്ക്ക് ഇരട്ട പെണ്‍കുഞ്ഞുങ്ങളാണ്. അതിലൊരു കുട്ടി മാരകമായ രോഗത്താല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഈ കുട്ടിക്കുവേണ്ടിയാണു മുലപ്പാല്‍ വിറ്റ പണം ഉപയോഗിക്കുന്നതെന്നും…

Read More

‘എന്നെ സഹായിക്കൂ, ഈ മനുഷ്യന്‍ എന്നെ പീഡിപ്പിച്ച് കൊല്ലും’; യുവതിയുടെ വീഡിയോ വൈറല്‍

‘എന്നെ സഹായിക്കൂ, ഈ മനുഷ്യന്‍ എന്നെ പീഡിപ്പിച്ച് കൊല്ലും’; യുവതിയുടെ വീഡിയോ വൈറല്‍

മുംബൈ: ഭര്‍ത്താവില്‍ നിന്നുള്ള പീഡനം സഹിക്കാന്‍ കഴിയാതെ പൊലീസ് സഹായം അഭ്യര്‍ഥിച്ച് യുവതിയുടെ വീഡിയോ ട്വിറ്ററില്‍. ചലച്ചിത്ര സംവിധായകന്‍ അശോകെ പണ്ഡിറ്റാണ് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ ഇതിനോടകം വൈറലായി. മുംബൈയിലെ ഖാര്‍ സ്വദേശിയായ സ്ത്രീയാണ് വീഡിയോയില്‍ കരഞ്ഞുകൊണ്ട് സഹായം അഭ്യര്‍ഥിക്കുന്നത്. ‘മാനസികമായും ശാരീരികമായും ഭര്‍ത്താവില്‍ നിന്ന് പീഡനമേല്‍ക്കുകയാണ് ഞാന്‍. വര്‍ഷങ്ങളായി എന്നെ പീഡിപ്പിക്കുന്നു. കുട്ടികളുടെ ഭാവി ഓര്‍ത്താണ് ഞാന്‍ ബന്ധം തുടര്‍ന്നത്. എനിക്ക് ജീവിക്കാന്‍ ആവശ്യമായതെല്ലാം ഈ മനുഷ്യന്‍ നിഷേധിക്കുകയാണ് സ്ത്രീ വീഡിയോയില്‍ പറയുന്നു. പരാതി നല്‍കിയിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക മാത്രമാണ് പൊലീസ് ചെയ്തതെന്നും മറ്റ് നടപടികളൊന്നും സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ‘എന്നെ സഹായിക്കൂ, ഈ മനുഷ്യന്‍ എന്നെ പീഡിപ്പിച്ച് കൊല്ലും. എനിക്ക് നീതികിട്ടിയില്ലെങ്കില്‍ ഖാറിലെ തെരുവില്‍ ഞാന്‍ ജീവിതം അവസാനിപ്പിക്കും, എനിക്ക് നീതി തരൂ എന്നും അവര്‍…

Read More

സീരിയലിലെ കൂടിയ പ്രതിഫലം വാങ്ങുന്ന 10 താരങ്ങള്‍ ആരൊക്കെയാണെന്ന് നിങ്ങള്‍ക്ക് അറിയേണ്ടെ?

സീരിയലിലെ കൂടിയ പ്രതിഫലം വാങ്ങുന്ന 10 താരങ്ങള്‍ ആരൊക്കെയാണെന്ന് നിങ്ങള്‍ക്ക് അറിയേണ്ടെ?

സിനിമകളില്‍ ഒരു ചിത്രത്തിന് നിശ്ചിതമായ തുക എന്ന രീതിയിലാണ് നായികമാര്‍ പ്രതിഫലം വാങ്ങുന്നതെങ്കില്‍ സീരിയലുകളില്‍ ഒരു ദിവസം നിശ്ചിത തുക എന്ന രീതിയിലാണ് നായികമാര്‍ക്ക് ലഭിക്കുന്നത്. മെഗാസീരിയലുകള്‍ തമ്മിലുള്ള ശക്തമായ മത്സരം മുറുകി വരികയാണ്. സിനിമാതാരങ്ങളെ കൂടുതല്‍ കൊണ്ടുവരാനാണ് പലരും ശ്രമിക്കുന്നത്. സീരിയല്‍ റേറ്റിങ്ങില്‍ ഓരോദിവസവും വ്യത്യാസം വരുന്നതിനാല്‍ പുതുമ നിലനിര്‍ത്താന്‍ വേണ്ടിയുള്ള മത്സരമാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളെയാണ് ഇപ്പോള്‍ നിര്‍മാതാക്കളും സംവിധായകരും ഉറ്റുനോക്കുന്നത്. മലയാളത്തില്‍ ദിവ്യാ പത്മിനിയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. പട്ടിക ചുവടെ; 10 താരങ്ങളുടെ പ്രതിഫലം ദിവസ അടിസ്ഥാനത്തില്‍ ദിവ്യ പത്മിനി 30000 മുതല്‍ 42000 വരെ ഷാലു കുര്യന്‍ 20000 മുതല്‍35000 പ്രവീണ 30000 അര്‍ച്ചന കവി 20000 സജിതാബേട്ടി 20000 ചിപ്പി 15000 സീമ 12000 ബീന ആന്റണി 12000 മഞ്ജുപിള്ള 10000 സോന നായര്‍…

Read More

‘പാഡ്മാന്‍ ചലഞ്ചി’നെ പരിഹസിച്ച് പേളിയുടെ ‘ദി മൂക്കു ചീറ്റല്‍ ചലഞ്ച്’

‘പാഡ്മാന്‍ ചലഞ്ചി’നെ പരിഹസിച്ച് പേളിയുടെ ‘ദി മൂക്കു ചീറ്റല്‍ ചലഞ്ച്’

അക്ഷയ് കുമാര്‍ നായകനാകുന്ന ബോളിവുഡ് ചിത്രം പാഡ്മാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പാഡ്മാന്‍ ചലഞ്ചിനെ പരിഹസിച്ച് നടിയും ടിവി അവതാരകയുമായ പേളി മാണി രംഗത്ത്. നാപ്കിന്‍ പാഡ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ബോളിവുഡ് താരങ്ങള്‍ നാപ്കിന്‍ പാഡ് പിടിച്ചുള്ള ഫോട്ടോ ട്വിറ്ററിലും മറ്റും പോസ്റ്റ് ചെയ്തു കൊണ്ട് പാഡ്മാന്‍ ചലഞ്ചിന് തുടക്കമിട്ടത്. ദൃശ്യങ്ങളില്‍ പാഡ് കാണുന്നുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് പാഡ്മാന്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ഇതിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് പാഡ്മാന്‍ ചലഞ്ച്. എന്നാല്‍ ഈ ചലഞ്ചിനെ പ്രതീകാത്മകമായി പരിഹസിച്ചു കൊണ്ടാണ് പേളി രംഗത്തെത്തിയിരിക്കുന്നത്. ഇതിന് സമാനമായി ദി മൂക്കു ചീറ്റല്‍ ചലഞ്ച് എന്ന തലക്കെട്ടോടെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് പേളിയുടെ പരിഹാസം. മൂക്കു ചീറ്റിയ വിധത്തിലുള്ള ടിഷ്യു പേപ്പര്‍ കൈയില്‍ പിടിച്ച ഫോട്ടോയാണ്…

Read More

സിപിഎം ജില്ലാ കമ്മിറ്റിയംഗം ഇ ജയനെതിരായ വധശ്രമം

സിപിഎം ജില്ലാ കമ്മിറ്റിയംഗം ഇ ജയനെതിരായ വധശ്രമം

മലപ്പുറം: താനൂര്‍ ഒഴൂരില്‍ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഇ ജയനെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും ആര്‍എസ്എസുകാര്‍ ആക്രമിച്ചു. അയ്യായയിലെ പൊതുയോഗ സ്ഥലത്തേക്ക് പോയ ജയനെ മാരകായുധങ്ങളുമായി രാത്രി കാത്തുനിന്ന് വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓടിയെത്തിയതിനാല്‍ ജീവനു രക്ഷയായ്. തലയ്ക്ക് അടിയേറ്റ ജയനും അഞ്ചു ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ബാലകൃഷ്ണന്‍ ചുള്ളിയത്തിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച അതേ സ്ഥലത്തുതന്നെയാണ് ഞായറാഴ്ചത്തെ ആക്രമണവും. ആര്‍എസ്എസുകാരുടെ താവളമായ ഈ പ്രദേശത്ത് ഒരു വര്‍ഷം മുന്‍പ് സിപിഐ എം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടിനുനേരെ ആക്രമണം ഉണ്ടായിരുന്നു. അക്രമികളെ ഉടന്‍ പിടികൂടണമെന്നും ഇ ജയനെതിരെയുള്ള ഹീനമായ വധശ്രമത്തിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും സമാധാനപ്രിയരും ജനാധിപത്യ വിശ്വാസികളുമായ മുഴുവന്‍ പേരും മുന്നോട്ടുവരണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് അഭിപ്രായപ്പെട്ടു.

Read More