തോമസ് ഐസക് ആയുര്‍വേദ ചികിത്സയ്ക്ക് ചെലവാക്കിയത് 1,20000 രൂപ

തോമസ് ഐസക് ആയുര്‍വേദ ചികിത്സയ്ക്ക് ചെലവാക്കിയത് 1,20000 രൂപ

കൊച്ചി: ധനമന്ത്രി തോമസ് ഐസക് 11 ദിവസത്തെ ആയുര്‍വേദ ചികിത്സയ്ക്ക് ചെലവാക്കിയത് 1,20000 രൂപ. മന്ത്രി കെ.കെ ശൈലജക്കും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും പിന്നാലെ ചികില്‍സക്കായി ഖജനാവില്‍ നിന്ന് പണം വാങ്ങിയ കൂടുതല്‍ നേതാക്കളുടെ കണക്കുകള്‍ പുറത്തുവരുന്നു. ധനമന്ത്രി തോമസ് ഐസക് കോട്ടയ്ക്കലിലെ ആയുര്‍വേദ ചികില്‍സക്കായി വാങ്ങിയത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ്. വിചിത്രമായ ചില കണക്കുകളും മന്ത്രിയുടെ ബില്ലില്‍ കാണാം. സാന്പത്തിക പ്രതിസന്ധി മറികടക്കാന്‍ മുണ്ടു മുറുക്കിയുടുക്കണമെന്ന് നാഴികക്ക് നാല്‍പതുവട്ടം പറയുന്നയാളാണ് ധനമമന്ത്രി തോമസ് ഐസക്. ഇപ്പറയുന്ന മന്ത്രി മലപ്പുറത്തെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ നടത്തിയ ചികില്‍സയുടെ പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാക്കിയ പണത്തിന്റെ കണക്കുകളാണ് പുറത്തുവരുന്നത്..കഴിഞ്ഞ ഡിസംബര്‍ 13 മുതല്‍ 27 വരെ 15 ദിവസം നീളുന്ന ചികില്‍സക്ക് ആകെ ചെലവ് 1,20048 രൂപ. ചികില്‍സക്കിടെ മരുന്ന് വാങ്ങിയത് ചിലവായത് 21990 രൂപ. മുറിവാടക 79200…

Read More

ഇവനാണ് ചിത്രകാരന്‍ ‘പന്നി’!

ഇവനാണ് ചിത്രകാരന്‍ ‘പന്നി’!

ദക്ഷിണാഫ്രിക്കയിലെ മൃഗസംരക്ഷണ പ്രവര്‍ത്തകയായ ജോവാന്‍ ലീഫ്സണ്‍ എന്ന യുവതിയുടെ സുഹൃത്തായ ഒരു പന്നി ഇന്ന് ഒരു അനേകം പേര്‍ അറിയുന്ന ഒരു ആര്‍ട്ടിസ്റ്റാണ്. ഏകദേശം ഇരുന്നൂറ്റി നാലു കിലോ ഭാരമുള്ള ഈ പന്നിയുടെ പേര് ‘പിഗ്ഗാസോ’ എന്നാണ്. പിഗ്ഗാസോ ചിത്രം വരയ്ക്കുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്. ജനിച്ച് നാല് ആഴ്ച്ച പ്രായമുള്ളപ്പോള്‍ ഒരു കശാപ്പുകാരന്റെ പക്കല്‍ നിന്നുമാണ് ജോവാന്‍ പിഗ്ഗാസോയെ വാങ്ങിയത്. തുടര്‍ന്ന് തന്റെ വീട്ടില്‍ കൊണ്ടുവന്ന് വളര്‍ത്തുവാന്‍ തീരുമാനിച്ചു. പിഗ്ഗാസോയ്ക്ക് കളിക്കാനായി കുറേയധികം കളിപ്പാട്ടങ്ങളും ജോവാന്‍ നല്‍കി. എന്നാല്‍ ആകൂട്ടത്തിലുണ്ടായിരുന്ന ബ്രഷും പെയിന്റുമായിരുന്നു പിഗ്ഗാസോയെ ആകര്‍ഷിച്ചത്. ജോവാനെ അത്ഭുതപ്പെടുത്തിയ സംഭവങ്ങളാണ് പിന്നീട് നടന്നത്. വായില്‍ കടിച്ചെടുത്ത ബ്രഷ് പെയിന്റില്‍ മുക്കി പിഗ്ഗാസോ ചിത്രങ്ങള്‍ വരയ്ക്കുന്നത് ഞെട്ടലോടെയാണ് അവര്‍ കണ്ടത്. ചിത്രം വരയ്ക്കാന്‍ ഞാന്‍ പിഗ്ഗാസോയെ നിര്‍ബന്ധിക്കാറില്ല അവള്‍ക്ക് തോന്നുമ്പോഴാണ് വരയ്ക്കുന്നതെന്ന് ജോവാന്‍ പറയുന്നു. ചിത്രം വരയ്ക്കുന്ന…

Read More

ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മുന്നില്‍ മുട്ടുമടക്കി ദക്ഷിണാഫ്രിക്ക

ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മുന്നില്‍ മുട്ടുമടക്കി ദക്ഷിണാഫ്രിക്ക

സെഞ്ചൂറിയന്‍: കുല്‍ദീപ് യാദവിന്റെ സ്പിന്‍ ആക്രമണത്തില്‍ തകര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര. രണ്ട് ഓവറില്‍ ഏഴ് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ യാദവും യുസ്‌വേന്ദ്ര ചാഹലുമാണ് ആതിഥേയരുടെ മുന്‍ നിര ബാറ്റ്‌സ്മാന്‍മാരെ തിരിച്ചയച്ചത്. നിലവില്‍ 63 ന് നാല് എന്ന പരിതാപകരമായ നിലയിലാണ് ദക്ഷിണാഫ്രിക്ക. ഹാഷിം അംലയെ പുറത്താക്കി ബുവനേഷ്വര്‍ കുമാറാണ് ദക്ഷിണാഫ്രിക്കയെ ആദ്യം ഞെട്ടിച്ചത്.നായകന്‍ കളം നിറഞ്ഞ ആദ്യ ഏകദിനത്തിലെ ജയത്തിന് ശേഷം ഇന്ത്യ രണ്ടാം ഏകദിന പോരാട്ടത്തിനിറങ്ങിയ സന്ദര്‍ശകര്‍ ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.സ്പിന്‍ ആക്രമണവും കോഹ്‌ലി രഹാനെ കൂട്ട് കെട്ടും വിജയം നല്‍കിയ ആദ്യ ഏകദിനം പോലെ കുറഞ്ഞ സ്‌കോറിന് ആതിഥേയരെ ഒതുക്കി പിന്തുടര്‍ന്ന് ജയിക്കാനായിരിക്കും ഇന്ന് ഇന്ത്യയുടെ ലക്ഷ്യം. ആദ്യ ഏകദിനത്തിലെ അതേ ടീമിനെയാണ് രണ്ടാം ഏകദിനത്തിലും ഉള്‍പെടുത്തിയത്.22 കാരനായ ഐഡന്‍ മാര്‍ക്രമിന്റെ നായകത്വത്തിലിറങ്ങുന്ന ദക്ഷിണാഫ്രിക്ക ഡു പ്ലെസിസിന്റെ അഭാവത്തില്‍…

Read More

കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ ബസ് കാത്തുനിന്ന ട്രാസ്‌ജെന്‍ഡര്‍ യുവതിയെ പോലീസുകാര്‍ പരസ്യമായി അപമാനിച്ചെന്ന് പരാതി

കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ ബസ് കാത്തുനിന്ന ട്രാസ്‌ജെന്‍ഡര്‍ യുവതിയെ പോലീസുകാര്‍ പരസ്യമായി അപമാനിച്ചെന്ന് പരാതി

കോട്ടയം: കോട്ടയം കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ ബസ് കാത്തുനിന്ന ട്രാസ്‌ജെന്‍ഡര്‍ യുവതിയെ പോലീസുകാര്‍ പരസ്യമായി അപമാനിച്ചതായി പരാതി . ഇന്നലെ രാത്രി ഈരാറ്റുപേട്ട സ്വദേശിയായ അവന്തിക സുഹൃത്തിനെ ബസ് കയറ്റി വിട്ടശേഷം തിരിച്ച് ഈരാറ്റുപേട്ടയിലേക്കുള്ള ബസ് കാത്തു നില്‍ക്കുമ്പോളാണ് സംഭവം. ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന രണ്ടു പോലുസുകാര്‍ സമീപത്തെത്തി മോശമായി പെരുമാറിയെന്ന് അവന്തിക കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി നല്‍കാന്‍ സുഹൃത്തിനെക്കൂടെ കൂട്ടി സ്റ്റേഷനിലെത്തിയപ്പോള്‍ എ എസ് ഐ പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്നും അവന്തിക ആരോപിച്ചു. ‘അയാള്‍ പെന്‍ഷന്‍ പറ്ററായി, ഉപദ്രവിക്കരുതെന്നു’ തനിക്ക് മുന്‍ പരിചയമുള്ള എഎസ്‌ഐ പറഞ്ഞു . അപമാനിച്ചവര്‍ക്ക് തന്നെ മുന്‍ പരിചയമുണ്ടെന്നും താന്‍ ട്രാന്‍ജെന്‍ഡര്‍ ജില്ലാ ജസ്റ്റിസ് ബോര്‍ഡ് അംഗമാണെന്നു അറിയാവുന്നവര്‍ ആണെന്നും അവന്തിക പറഞ്ഞു. മുന്‍പ് പൊലീസിന്റെ ഭാഗത്തു നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ അംഗങ്ങളോട് മോശമായി പെരുമാറ്റമുണ്ടാവില്ലെന്നു…

Read More

ഷാരുഖ് ഖാന്റെ സൈക്കിള്‍ റിക്ഷ യാത്രയുടെ കഥയിതാണ്…

ഷാരുഖ് ഖാന്റെ സൈക്കിള്‍ റിക്ഷ യാത്രയുടെ കഥയിതാണ്…

കിംങ് ഖാന്‍ എന്നും ആരാധകരുടെ ഇഷ്ടതാരമാണ്. കഴിഞ്ഞദിവസം താരം നടത്തിയ സൈക്കിള്‍ റിക്ഷ യാത്രയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഒരു സിനിമയുടെ പ്രചാരണത്തിനാണ് ഷാരുഖ് തെരുവിലിറങ്ങിയത്. കഴിഞ്ഞ ദിവസം ബോളീവുഡ് താരരാജാവ് ഷാരൂഖാനാണ് സൈക്കിള്‍ റിക്ഷയില്‍ ബോളീവുഡിന്റെ സ്വപ്ന സുന്ദരികളുമായി കറങ്ങാനിരങ്ങിയത്. ബോളിവുഡ് സുന്ദരിമാരായ കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ തൂടങ്ങി താര റാണികള്‍ക്കൊപ്പമാണ് ഷാരൂഖ് എത്തിയത്. സീറോയില്‍ കുള്ളനായാണ് താരമെത്തുന്നത്. വൈറ്റ് ഷര്‍ട്ടും ബ്ലൂ ജീന്‍സുമിട്ടുള്ള താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ സൈക്കിള്‍ റിക്ഷയുമായി എത്തിയത്.

Read More

ബസിനടിയില്‍ മൃതദേഹം കുടുങ്ങിയതറിയാതെ 70 കിലോമീറ്റര്‍; കര്‍ണാടക ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

ബസിനടിയില്‍ മൃതദേഹം കുടുങ്ങിയതറിയാതെ 70 കിലോമീറ്റര്‍; കര്‍ണാടക ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടക ആര്‍.ടി.സിയുടെ നോണ്‍ എ.സി സ്ലീപ്പര്‍ ബസ് മൃതദേഹവുമായി സഞ്ചരിച്ചത് 70 കിലോമീറ്റര്‍. മൃതദേഹം അടിയില്‍ കുടുങ്ങിയതറിയാതെയാണ് ബസ് ഇത്രയും ദൂരം സഞ്ചരിച്ചത്. മൈസൂരില്‍ നിന്ന് മാണ്ഡ്യ- ചന്നപ്പട്ടണം വഴി ബംഗളൂരുവിലേക്ക് പോകുന്ന ബസിലാണ് മൃതദേഹം കുടുങ്ങിയത്. സംഭവത്തില്‍ ശാന്തി നഗര്‍ ഡിപ്പോയിലെ ഡ്രൈവര്‍ മൊഹിയുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ് ചന്നപ്പട്ടണത്തെത്തിയപ്പോള്‍ എന്തോ ശബ്ദം കേട്ടതായി ഡ്രൈവര്‍ പറഞ്ഞു. ബസ് കല്ലിലിടിച്ചതാണ് എന്നു കരുതി. റിയര്‍ വ്യു മിററിലൂടെ നോക്കിയപ്പോള്‍ ഒന്നും കണ്ടില്ല. അങ്ങനെ യാത്ര തുടരുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ 2.35ഓടെ ബസ് ബംഗളൂരുവിലെത്തി. ബസ് നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ഉറങ്ങാന്‍ പോയി. പിന്നീട് രാവിലെ എട്ടുമണിയോടെ ബസ് കഴുകാന്‍ ആളെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 30നും 40നും ഇടയില്‍ പ്രായമുള്ളയാളാണ് ബസിനടയില്‍ കുടുങ്ങി മരിച്ചത്. ആളെ ഇതുവരെ…

Read More

കണ്ണട വിവാദം: സ്പീക്കര്‍ക്ക് പിന്തുണയുമായി വി.എസ് സുനില്‍ കുമാര്‍

കണ്ണട വിവാദം: സ്പീക്കര്‍ക്ക് പിന്തുണയുമായി വി.എസ് സുനില്‍ കുമാര്‍

തിരുവനന്തപുരം: കണ്ണട വിവാദത്തില്‍ സ്പീക്കര്‍ക്ക് പിന്തുണയുമായി കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും രംഗത്ത്. കണ്ണട വാങ്ങിയതില്‍ ചട്ട വിരുദ്ധമോ അഴിമതിയോ നടന്നിട്ടില്ല. കൃത്രിമ രേഖകളുണ്ടാക്കിയല്ല കണ്ണട വാങ്ങിയതെന്നും വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. കണ്ണട വാങ്ങിയത് വിവാദമാക്കുന്നത് അനാവശ്യമാണെന്ന് റവന്യൂമന്ത്രിയും പ്രതികരിച്ചു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അരലക്ഷം രൂപയുടെ കണ്ണട വാങ്ങിയതാണ് വിവാദത്തിലായത്. ഫ്രെയിമിന് 5000 രൂപയും ലെന്‍സിന് 45,500 രൂപയുമായിരുന്നു വില. 28,000 രൂപയുടെ കണ്ണട വാങ്ങിയ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും വിവാദത്തില്‍ പെട്ടിരുന്നു.

Read More

സണ്‍ഡേ ഫ്രീ കോള്‍ ഓഫര്‍ ബിഎസ്എന്‍എല്‍ പുനഃസ്ഥാപിച്ചു

സണ്‍ഡേ ഫ്രീ കോള്‍ ഓഫര്‍ ബിഎസ്എന്‍എല്‍ പുനഃസ്ഥാപിച്ചു

കൊല്ലം: സണ്‍ഡേ ഫ്രീ കോള്‍ ഓഫര്‍ ബിഎസ്എന്‍എല്‍ പുനഃസ്ഥാപിച്ചു. ഇതോടെ ഞായറാഴ്ചകളില്‍ ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണുകളില്‍ നിന്ന് 24 മണിക്കൂറും ഇന്ത്യയിലെ ഏതു നെറ്റ്വര്‍ക്കുകളിലേക്കും സൗജന്യമായി വിളിക്കാവുന്ന ഓഫര്‍ നിലനില്‍ക്കും. മൂന്നു മാസത്തേക്കു കൂടിയാണ് ഓഫര്‍ നീട്ടുന്നതെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ പറഞ്ഞു. ഫെബ്രുവരി ഒന്നു മുതല്‍ ഞായറാഴ്ചകളിലെ പൂര്‍ണ സമയ സൗജന്യ കോള്‍ സേവനം നിര്‍ണമെന്ന് ബിഎസ്എന്‍എല്‍ സിഎംഡി എല്ലാ സര്‍ക്കിളുകള്‍ക്കും ജനുവരി പകുതിയോടെ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചുള്ള ഉത്തരവും ഇറങ്ങിയിരുന്നു. എന്നാല്‍ കേരളമടക്കം എല്ലാ സര്‍ക്കിളുകളും ഈ ഓഫര്‍ പിന്‍വലിക്കുന്നതിലുള്ള അപാകതകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മൊബൈല്‍ ഫോണുകളുടെ വരവോടെ ജനപ്രീതി ഇടിഞ്ഞ ലാന്‍ഡ്‌ഫോണുകളെ വീണ്ടും സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണു 2016ലെ സ്വാതന്ത്ര്യ ദിനത്തില്‍ ഞായറാഴ്ചകളില്‍ പൂര്‍ണ സൗജന്യ കോള്‍ സേവനം ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. ഇതിനൊപ്പം രാത്രികാല സൗജന്യ കോള്‍ സേവനവും ലാന്‍ഡ് ഫോണ്‍ കണക്ഷന്‍, റീകണക്ഷന്‍ എന്നിവയുടെ…

അഞ്ചു മിനിറ്റ് എനിക്ക് ഇയാളെ വിട്ടുതരൂ….; മക്കളെ പീഡിപ്പിച്ചയാളെ കണ്ട് നിയന്ത്രണം വിട്ട് പിതാവ്

അഞ്ചു മിനിറ്റ് എനിക്ക് ഇയാളെ വിട്ടുതരൂ….; മക്കളെ പീഡിപ്പിച്ചയാളെ കണ്ട് നിയന്ത്രണം വിട്ട് പിതാവ്

മൂന്നു പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ കോടതിയിമുറിയില്‍ വെച്ച് പിതാവ് കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമം നടത്തി. യുഎസ്എയില്‍ ജിംനാസ്റ്റിക് ഡോക്ടറായ ലാരി നാസര്‍ എന്നയാളെയാണ് മിഷിഗണിലെ കോടതി മുറിയില്‍വെച്ച് പിതാവ് കൈയേറ്റം ചെയ്തത്. കേസില്‍ ഇരകളുടെ വാദം പൂര്‍ത്തിയാകുന്ന ദിവസമായ വെള്ളിയാഴ്ചയാണ് സംഭവം. മൂന്നു പെണ്‍മക്കളെയും പീഡിപ്പിച്ച രോഷത്തിലായിരുന്നു പിതാവ് ലാരിയെ ആക്രമിച്ചത്. അഞ്ചു മിനിറ്റ് ഇയാളെ തനിച്ച് ഈ കോടതി മുറിയില്‍ തനിക്ക് വിട്ടുതരൂ എന്ന് ജഡ്ജിയോട് പറഞ്ഞശേഷം ലാരിയുടെ കഴുത്തില്‍ പിടിമുറുക്കുകയായിരുന്നു. പിന്നീട് മൂന്നു പോലീസുകാരെത്തി പിതാവിനെ പിടിച്ചുമാറ്റുകയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും നിമിഷങ്ങള്‍ക്കകം വിട്ടയക്കുകയുമായിരുന്നു. തന്റെ മക്കളെ പീഡിപ്പിച്ചയാളെ കണ്ടപ്പോള്‍ നിയന്ത്രണം വിട്ടതായും അതിന് കോടതിയോട് നൂറുതവണ ക്ഷമ ചോദിക്കുന്നതായും പിതാവ് പറഞ്ഞു.

Read More