മലയാള സിനിമയില്‍ വീണ്ടും വനിതാ കൂട്ടായ്മ!

മലയാള സിനിമയില്‍ വീണ്ടും വനിതാ കൂട്ടായ്മ!

കൊച്ചി: മലയാള സിനിമയില്‍ വീണ്ടും വനിതാ കൂട്ടായ്മ. ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ വനിതാക്കൂട്ടായ്മ രൂപീകരിച്ചത്. ഇതിന്റെ ആദ്യയോഗം കൊച്ചിയില്‍ നടന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അധ്യക്ഷയായ കോര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ചു. ആദ്യമായാണ് വനിതകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ഫെഫ്ക യോഗം സംഘടിപ്പിക്കുന്നത്. ആദ്യയോഗത്തില്‍ 200 പേര്‍ പങ്കെടുത്തു. ഫെഫ്ക ഭാരവാഹികളായ ബി. ഉണ്ണികൃഷ്ണനും സിബിമലയിലും യോഗത്തില്‍ സംസാരിച്ചു. നൃത്തം, സംഗീതം, മെയ്ക്കപ്പ് തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് ഇത്.എന്നാല്‍, ഇത് പുതിയ സംഘടനയല്ലെന്നും ഫെഫ്കയ്ക്കു കീഴിലുള്ള വനിതകളുടെ കൂട്ടായ്മ മാത്രമാണെന്നുമാണ് ഫെഫ്ക ഭാരവാഹികള്‍ വിശദീകരിച്ചത്.

Read More

വൈ-ഫൈ ഔട്ട് ലൈ-ഫൈ ഇന്‍

വൈ-ഫൈ ഔട്ട് ലൈ-ഫൈ ഇന്‍

വൈഫൈയ്ക്ക് വേഗത പോരായെന്ന് ഇനി പരിഭവപ്പെടേണ്ടി വരില്ല. വൈഫൈയുടെ സ്ഥാനത്ത് ഇനി വരാന്‍ പോകുന്നത് അതിന്റെ നൂറിരട്ടി സ്പീഡുള്ള ലൈ-ഫൈ. ഇതിന്റെ പരീക്ഷണ ഉപയോഗം ഇന്ത്യയിലും തുടങ്ങിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയാണ് പുതിയ ലൈ-ഫൈ പരീക്ഷണം നടത്തിയത്. രാജ്യത്ത് അതിവേഗ ഡേറ്റാ കൈമാറ്റം സാധ്യമാക്കുക എന്ന ലക്ഷ്യമിട്ടാണ് ലൈ-ഫൈ പരീക്ഷിക്കുന്നത്. വരും വര്‍ഷങ്ങളിലെ ഡേറ്റാ വിപ്ലവം കൈകാര്യം ചെയ്യാന്‍ രാജ്യത്ത് അതിവേഗ നെറ്റ്വര്‍ക്കുകള്‍ വേണ്ടി വരും. ഡിജിറ്റല്‍ ഇന്ത്യയ്ക്ക് കീഴില്‍ നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഇതെല്ലാം മുന്‍കൂടി കണ്ടാണ് കേന്ദ്രസര്‍ക്കാരും ലൈ-ഫൈ പരീക്ഷിക്കാന്‍ തീരുമാനിച്ചത്.ഫിലിപ്‌സ് ലൈറ്റ്നിങ് കമ്പനി, ഐഐടി മദ്രാസ് എന്നിവരുമായി ചേര്‍ന്ന് ഇആര്‍എന്‍ഇടി ആണ് ലൈ-ഫൈയുടെ പ്രാഥമിക പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്ത്യയില്‍ നടന്ന പരീക്ഷണത്തില്‍ സെക്കന്‍ഡില്‍ 10 ജിബി ഡേറ്റയാണ് കൈമാറാന്‍ കഴിഞ്ഞത്. എന്നാല്‍ ലൈ-ഫൈ വഴി…

Read More

പ്രേക്ഷക ഹൃദയം കീഴടക്കി ‘വാരിക്കുഴിയിലെ കൊലപാതകം’

പ്രേക്ഷക ഹൃദയം കീഴടക്കി ‘വാരിക്കുഴിയിലെ കൊലപാതകം’

  കൊച്ചി: മുഹമ്മദ് ഷാഫി കഥയെഴുതി സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ഹ്രസ്വചിത്രം മ്യൂസിക്247 യൂട്യൂബില്‍ റിലീസ് ചെയ്തു. ഒരു പറ്റം ഷാഡോ പോലീസുകാര്‍ ഒരു കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്ന കുറ്റാന്വേഷണ കഥയാണ് ഈ ചിത്രം. പോലീസ് ജീവിതത്തെ റിയലിസ്റ്റിക് രീതിയില്‍ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഷാഡോ എസ്.ഐ. അജിത് കുമാറും സംഘവും പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശമനുസരിച്ചു ഒരു കുപ്രസിദ്ധ മയക്കു മരുന്ന് ഇടപാടുകാരനെ പിടികൂടുവാന്‍ ശ്രമിക്കുകയാണ്. അതെ സമയം തന്നെ അജിത്തിന്റെ ടീമിന് ക്രൈം ബ്രാഞ്ച് ഏറ്റടുത്ത ഒരു കൊലപാതക കേസിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ റൂറല്‍ എസ് പിയുടെ ഓര്‍ഡറും കിട്ടുന്നു. റൂറല്‍ പോലീസിന്റെ എന്തൊക്കെ തെറ്റുകള്‍ കൊണ്ടാണ് ആ കേസ് ക്രൈം ബ്രാഞ്ചിന് മാറിയതെന്നതിന്റെ അന്വേഷണത്തില്‍ പല രഹസ്യങ്ങളും വെളിച്ചത്തില്‍ വരുന്നു. ഭാരത് കൃഷ്ണ,…

Read More

അപ്രതീക്ഷിത ക്ലൈമാക്‌സുമായി ‘യുവര്‍സ് ലവിങ്ലി’ ത്രില്ലര്‍ ഹ്രസ്വചിത്രം

അപ്രതീക്ഷിത ക്ലൈമാക്‌സുമായി ‘യുവര്‍സ് ലവിങ്ലി’ ത്രില്ലര്‍ ഹ്രസ്വചിത്രം

കൊച്ചി: നസീര്‍ ബദറുദീന്‍ കഥയെഴുതി സംവിധാനം നിര്‍വഹിച്ച ‘യുവര്‍സ് ലവിങ്ലി’ എന്ന ഹ്രസ്വചിത്രം മ്യൂസിക്247 യൂട്യൂബില്‍ റിലീസ് ചെയ്തു. ഒരു ഭര്‍ത്താവ് ജോലി കഴിഞ്ഞു തിരികെ വീട്ടില്‍ എത്തുമ്പോള്‍ ഭാര്യ മിസ്സിംഗ് ആണെന്ന് മനസ്സിലാക്കുന്നതും അവരെ അന്വേഷിക്കുന്നതുമാണ് കഥയുടെ സാരം. 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട് ഫിലിം തുടക്കം മുതല്‍ തികഞ്ഞ സസ്പെന്‍സും ക്ലൈമാക്‌സ് പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത രീതിയിലുമാണ് ചത്രീകരിച്ചിരിക്കുന്നത്. ബിലാസ് നായര്‍, സരിന്‍, മണി നായര്‍, രമ്യ ശ്യാം, പ്രദീപ് ജോസഫ്, സുബിത് ബാബു എന്നിവര്‍ ഈ ത്രില്ലറില്‍ അഭിനയിച്ചിട്ടുണ്ട്. സിബിന്‍ ചന്ദ്രന്‍ ഛായാഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. അരുണ്‍ രാജിന്റെതാണ് പശ്ചാത്തലസംഗീതം. നസീര്‍ ബദറുദീന്‍ തന്നെയാണ് ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്ണര്‍. ‘യുവര്‍സ് ലവിങ്ലി’ ഹ്രസ്വചിത്രം മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍:

Read More

അന്ന കിറ്റെക്‌സ് ഗ്രൂപ്പ് @50

അന്ന കിറ്റെക്‌സ് ഗ്രൂപ്പ് @50

കൊച്ചി: കേരളത്തിലെ പ്രമുഖ സ്വകാര്യ വ്യവസായ സ്ഥാപനമായ അന്ന കിറ്റെക്‌സ് ഗ്രൂപ്പ് 50ാം വാര്‍ഷികം ആഘോഷിക്കുന്നു. കിഴക്കമ്പലം കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഗ്രൗണ്ടില്‍ വച്ച് ഫെബ്രുരി നാലിന് വൈകീട്ട് അഞ്ച് മണിക്ക് ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സാന്നിധ്യത്തില്‍ മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പദ്മവിഭൂഷണ്‍ ജി. മാധവന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിക്കും. വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫ്‌ലവേഴ്‌സ് മാനേജിങ്ങ് ഡയറക്ടര്‍ ശ്രീകണ്ഡന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും. സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് മലയാള സിനിമയ്ക്ക് മികച്ച സംഗീതമൊരുക്കിയ പ്രതിഭാധനരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും. യേശുദാസ്, ജയചന്ദ്രന്‍, ചിത്ര, സുജാത, നിവിന്‍ പോളി, ജയസൂര്യ, അനുസിത്താര, വിജയ് യേശുദാസ് തുടങ്ങിയ സിനിമസംഗീത രംഗത്തെ പ്രമുഖരും ചലച്ചിത്ര താരങ്ങളും നര്‍ത്തകരു ഹാസ്യ താരങ്ങളും ഒന്നിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കും. കിഴക്കംബലത്തെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ…

Read More

ഓസീസിനെ തവിടുപൊടിയാക്കി ഇന്ത്യയ്ക്ക് കൗമാര ലോകകപ്പ് കിരീടം

ഓസീസിനെ തവിടുപൊടിയാക്കി ഇന്ത്യയ്ക്ക് കൗമാര ലോകകപ്പ് കിരീടം

മൗണ്ട് മൗഗ്‌നൂയി: അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യന്‍ യുവത്വം ചരിത്രം കുറിച്ചു. 216 റണ്‍സിന് ഓസീസിനെ തവിടുപൊടിയാക്കിയ ശേഷം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ 38.5 ഓവറില്‍ വെറും രണ്ടു വിക്കറ്റിന് വിജയലക്ഷ്യം മറികടന്നു. കൂടാതെ അണ്ടര്‍-19 ലോകകപ്പില്‍ നാലു കിരീടം നേടുന്ന ആദ്യ രാജ്യമെന്ന പൊന്‍തൂവലും ഇത്തവണത്തെ ജയത്തില്‍ ഇന്ത്യ സ്വന്തമാക്കി. കലാശപ്പോരിന്റെ സമ്മര്‍ദമില്ലാതെ ബാറ്റേന്തി സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയ ഓപണര്‍ മന്‍ജോത് കല്‍റായാണ്(101)ഇന്ത്യക്ക് ലോകകിരീടം സമ്മാനിച്ചത്. 160 പന്തില്‍ നിന്ന് എട്ട് ഫോറും മൂന്ന് സിക്‌സും സഹിതമാണ് മന്‍ജോത് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. ഹര്‍വിക് ദേശായി (47) മികച്ച പിന്തുണയുമായി മന്‍ജോതിനൊപ്പം നിന്നു.ക്യാപ്റ്റന്‍ പൃഥി ഷാ (29), സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ശുഭ്മാന്‍ ഗില്‍ (31) എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ടീം സ്‌കോര്‍ 71 റണ്‍സിലെത്തി നില്‍ക്കെയാണ് ക്യാപ്റ്റനെ വില്‍ സതര്‍ലണ്ട് പുറത്താക്കിയത്. ഉപ്പല്‍ ആണ്…

Read More

ഓണ്‍ലൈനില്‍ പച്ച കത്തിച്ചിരിക്കുന്നവര്‍ക്കായി 30 ബുക്മാര്‍ക്‌സ്

ഓണ്‍ലൈനില്‍ പച്ച കത്തിച്ചിരിക്കുന്നവര്‍ക്കായി 30 ബുക്മാര്‍ക്‌സ്

ആപ്പുള്ളതും ഇല്ലാത്തതുമായ പല മേഖലകളിലും നല്ല ഒന്നാംതരം സേവനം നല്‍കുന്ന ചില വെബ്‌സൈറ്റുകള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ. ബുക്മാര്‍ക് ചെയ്ത് വച്ചാല്‍ പ്രയോജനപ്പെടും. emojipedia.org വാട്‌സാപ്പിലും ഫെയസ്ബുക്കിലും ഇമോജികള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്ന പലരും പല ഇമോജികളുടെയും അര്‍ഥം മനസ്സിലാക്കുന്നില്ലത്രേ. നിങ്ങള്‍ ഉദ്ദേശിക്കുന്ന അര്‍ഥമല്ല നിങ്ങള്‍ അയയ്ക്കുന്ന ഇമോജി ലഭിക്കുന്നയാള്‍ മനസ്സിലാക്കുന്നതെങ്കില്‍ പണി പാളും. ഓരോ ഇമോജിയും എന്താണ് അര്‍ഥമാക്കുന്നതെന്നു വിശദമായി മനസ്സിലാക്കാന്‍ ഈ വെബ്‌സൈറ്റ് സഹായിക്കും. storyzy.com/quote-verifier മഹാന്മാരുടെ വാക്കുകള്‍ എന്ന പേരില്‍ ആനമണ്ടത്തരങ്ങള്‍ ദിവസവും നമ്മുടെ മുന്‍പിലെത്താറുണ്ട്. സത്യത്തില്‍ ആ മഹാന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പ്രസ്തുക ഉദ്ധരണി ഈ വെബ് പേജില്‍ പേസ്റ്റ് ചെയ്ത ശേഷം ചെക്ക് ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. ആ ഉദ്ധരണി ആര് പറഞ്ഞു, അതിന്റെ ശരിക്കുള്ള രൂപം എന്താണ് തുടങ്ങിയ എല്ലാ വിവരങ്ങളും ലഭിക്കും. autodraw.com ഗൂഗിള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്…

Read More

മലയാള സിനിമയിലേക്ക് ഇനി ഒരു തിരിച്ചുവരവില്ല: വിദ്യ ബാലന്‍

മലയാള സിനിമയിലേക്ക് ഇനി ഒരു തിരിച്ചുവരവില്ല: വിദ്യ ബാലന്‍

മലയാള സിനിമയില്‍ അടുത്തിടെ വിവാദമായ ഒന്നാണ് ‘ആമി’ എന്ന കമല്‍ ചിത്രത്തില്‍ നിന്ന് നടി വിദ്യ ബാലന്‍ പിന്മാറിയ വാര്‍ത്ത. താന്‍ മനസിലാക്കിയ മാധവിക്കുട്ടിയുമായി കമലിന്റെ മാധവിക്കുട്ടിയ്ക്ക് ഏറെ വ്യത്യാസമുണ്ടെന്ന കാരണത്താലാണ് ആമിയില്‍ നിന്ന് താന്‍ പിന്മാറിയതെന്ന് വിദ്യ വ്യക്തമാക്കിയിരുന്നു. ഇതിനെല്ലാം ശേഷം ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത നല്‍കി രംഗത്തെത്തിയിരിക്കുകയാണ് നടി. മലയാളത്തില്‍ അഭിനയം തുടങ്ങാന്‍ ആഗ്രഹിച്ചതും അങ്ങനെ സംഭവിച്ചതും കമല്‍ സാറിന്റെ സിനിമയിലാണ്. പക്ഷെ ചിത്രം വെളിച്ചം കണ്ടില്ല. തമിഴില്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും പൂര്‍ത്തിയായില്ല. അപ്പോഴേക്കും രാശിയില്ലാത്തവള്‍ എന്ന പേരും കിട്ടിയെന്നാണ് വിദ്യാ ബാലന്‍ പറഞ്ഞിരിക്കുന്നത്. മലയാള സിനിമയിലേക്ക് ഇനി ഒരു തിരിച്ചുവരവില്ലെന്നും ഈ ബോളിവുഡ് താരം അറിയിച്ചിരിക്കുകയാണ്. സംവിധായകന്‍ കമല്‍ വിദ്യക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. അതിനു മറുപടിയുമായാണ് വിദ്യയിപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. താനാണ് ചെയ്യുന്നതെങ്കില്‍ അഞ്ചുവര്‍ഷം വരെ കാത്തിരിക്കാമെന്ന് കമല്‍ പറഞ്ഞിരുന്നതായി…

Read More

‘കല വിപ്ലവം പ്രണയം’ത്തിന്റെ പ്രോമോ സോംഗ് മ്യൂസിക്247 റിലീസ് ചെയ്തു

‘കല വിപ്ലവം പ്രണയം’ത്തിന്റെ പ്രോമോ സോംഗ്  മ്യൂസിക്247 റിലീസ് ചെയ്തു

കൊച്ചി: ജിതിന്‍ ജിത്തു സംവിധാനം നിര്‍വഹിച്ച അന്‍സന്‍ പോള്‍ – ഗായത്രി സുരേഷ് ചിത്രം ‘കല വിപ്ലവം പ്രണയം’ത്തിന്റെ പ്രോമോ സോംഗ് റിലീസ് ചെയ്തു. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247 ഭാഗമായ ‘തിരകള്‍’ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ച് സുരേഷ്, സച്ചിന്‍ രാജ്, രാകേഷ് കിഷോര്‍, അതുല്‍ ആനന്ദ്, മിഥുന്‍ വി ദേവ് എന്നിവര്‍ ചേര്‍ന്നാണ്. ശ്രീജിത്ത് അച്യുതന്‍ നായരും, മനു പറവൂര്‍ക്കാരനും എഴുതിയ വരികള്‍ക്ക് നവാഗതനായ അതുല്‍ ആനന്ദ് ഈണം പകര്‍ന്നിരിക്കുന്നു. ചിത്രത്തില്‍ സൈജു കുറുപ്പ്, ബിജുക്കുട്ടന്‍, നിരഞ്ജന അനൂപ്, വിനീത് വിശ്വം, തനൂജ കാര്‍ത്തിക് എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആഷിഖ് അക്ബര്‍ അലിയാണ്. ഛായാഗ്രഹണം അനീഷ് ലാലും ചിത്രസംയോജനം ജിത്ത് ജോഷിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ദിര്‍ഹം ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. റോയ് സെബാസ്റ്റ്യനാണ് ‘കല…

Read More

സുജിത് വധക്കേസ്: പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

സുജിത് വധക്കേസ്: പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുട സുജിത് കൊലക്കേസില്‍ ഒളിവിലായിരുന്ന പ്രതി മിഥുന്‍ (28) കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍. ഇയാളെ ഗുരുതരാവസ്ഥയില്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സുജിത്തിനെ മിഥുന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ്. ശല്യം ചെയ്തത് ചോദിക്കാനെത്തിയ സുജിത്തിനെ മിഥുന്‍ ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുജിത്തിനെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.

Read More