വലുപ്പം കൂടുന്ന രണ്ടു മുലകളും, അരയ്ക്കു താഴെ നിന്റെ ഉറക്കം കളയുന്ന തുരങ്കവുമായി ജീവിക്കുന്ന ഒരുവളാണ് ഞാന്‍; കലിതുള്ളി ഒന്നാടിയുലഞ്ഞു അവളെണിക്കുമ്പോള്‍ മര്‍ത്യ നീ അവളുടെ ഗര്‍ഭത്തില്‍ നിശ്ചലമായ ബീജം മാത്രം (വായിക്കുക അശ്ലീലമല്ല)

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ കുറിച്ച് ജലീഷ ഉസ്മാന്‍ എഴുതിയ കവിതയെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയതിന് പിന്നാലെ തീക്ഷണമായ വരികളുമായി ശില്‍പ്പയെത്തുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിക്കുന്ന അതീക്രമങ്ങള്‍ക്കെതിരേയുള്ള വരികള്‍ പലരുടേയും ചിന്താഗതികളെ വിമര്‍ശിക്കുന്നതാണ്. നടി സനുഷ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് കവിത ശില്‍പ്പയുടെ ഫെയ്‌സ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കവിതയുടെ പൂര്‍ണരൂപം പെണ്ണ് വലുപ്പം കൂടുന്ന രണ്ടു മുലകളും അരയ്ക്കു താഴെ നിന്റെ ഉറക്കം കളയുന്ന തുരങ്കവുമായി ജീവിക്കുന്ന ഒരുവളാണ് ഞാന്‍. ഞാന്‍ ഒരു പെണ്ണെന്നു നിങ്ങള്‍ പറയുന്നു. തെരുവില്‍ പനീര്‍ പൂവിന്‍ ഇതളുകള്‍ പൊഴിക്കുന്ന ലാഘവത്തോടെ നിയെന്നെ പിച്ചിച്ചീന്തുമ്പോള്‍ ഓര്‍ക്കുക എനിക്കുമുണ്ട് വികാരങ്ങള്‍, അമ്മയെന്ന പെങ്ങളെന്ന മകളെന്ന ഭാര്യയെന്ന വികാരം. നിന്റെ കാമശമനത്തിനായി നീ അത്യാര്‍ത്തി പൂണ്ടപ്പോള്‍ അറിയാതെ പോയ ഒരു പെണ്‍മനസ്സാണ് തെരുവില്‍ നിന്റെ കാല്‍ച്ചുവട്ടില്‍ ഇല്ലാതാകുന്നത്. നീ ഓര്‍ക്കുക ഭൂമിദേവിയെപോലെ ക്ഷമയുള്ളവളാണ് പെണ്ണ്. ഭദ്രയെപോലെ സംഹാരരൂപിണിയുമാണ്…

Read More