പ്രഭാസ് അനുഷ്‌ക വിവാഹം!…

പ്രഭാസ് അനുഷ്‌ക വിവാഹം!…

ബാഹുബലിയിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഹൃദയം കവര്‍ന്ന താരജോടികളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. അമരേന്ദ്ര ബാഹുബലിയും ദേവസേനയും സിനിമയിലെ കഥാപാത്രങ്ങളായിരുന്നെങ്കിലും ജീവിത്തിലും ഇരുവരേയും ഒന്നിച്ചു കാണാനാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. രണ്ടുപേരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ അത്ര വേഗത്തിലാണ് പടര്‍ന്നുപിടിച്ചത്. എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്ന് ഇരുവരും പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരു ചാറ്റ്ഷോയ്ക്കിടെ ഇതേ ചോദ്യം തന്നെയായിരുന്നു ഒരു ആരാധികയ്ക്കും ചോദിക്കാനുണ്ടായിരുന്നത്. ഒരു ആമുഖത്തോടെയാണ് അവതാരക ചോദ്യം അനുഷ്‌കയോട് പങ്കുവച്ചത്. ചോദ്യം എന്നതിനപ്പുറത്തേക്ക് ദയവായി പ്രഭാസിനെ വിവാഹം കഴിക്കൂ എന്നൊരു അപേക്ഷയായിരുന്നു ആരാധികയ്ക്കുണ്ടായിരുന്നത്. തെല്ലൊരു അമ്പരപ്പോടെയാണ് അനുഷ്‌കയുടെ മറുപടി വന്നത്. എന്റെ വ്യക്തിപരമായ കാര്യത്തിനുവേണ്ടി നിങ്ങളുടെ ജീവിതത്തിലെ വിലപ്പെട്ട സമയം മാറ്റിവച്ചതിനു നന്ദി എന്ന് കുറച്ച് പരിഹാസം കലര്‍ത്തിയാണ് അനുഷ്‌ക സംസാരിച്ചു തുടങ്ങിയത്. ‘ദേവസേനയും ബാഹുബലിയും സിനിമയിലെ കഥാപാത്രങ്ങള്‍ മാത്രമാണ്. ഏതൊരു സ്ത്രീയും തന്റെ ജീവിതത്തില്‍ ബാഹുബലിയെ പോലൊരു പുരുഷനെ ആഗ്രഹിക്കും,…

Read More

ചെങ്ങമനാട് കോ-ലീ-ബി സഖ്യം; സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

ചെങ്ങമനാട് കോ-ലീ-ബി സഖ്യം; സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

നെടുമ്പാശ്ശേരി: ചെങ്ങമനാട് ഗ്രാമ പഞ്ചായത്തില്‍ സിപിഎമ്മിനെ താഴെയിറക്കാന്‍ കോ-ലീ-ബി സഖ്യം. പ്രസിഡന്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശാസം ലീഗ്- ബിജെപി പിന്തുണയോടെ പാസായി. ഇതോടെ സിപിഎമ്മിലെ പി.ആര്‍. രാജേഷിന് പ്രസിഡന്റ് സ്ഥാനം നഷ്ടമാകും. കെടുകാര്യസ്ഥത,തന്‍ പ്രമാണിത്തം, സ്വജനപക്ഷപാദം ,വികസന മുരടിപ്പ് തുടങ്ങിയവ ആരോപിച്ചാണ് കോണ്‍ഗ്രസിലെ ദിലീപ് കപ്രശേരിയുടെ നേതൃത്വത്തില്‍ യുഡിഎഫിലെ ആറ് അംഗങ്ങള്‍ അവിശ്വാസം കൊണ്ട് വന്നത്. പഞ്ചായത്തില്‍ മൊത്തം 18 അംഗങ്ങളാണുള്ളത്. സിപിഎം – ആറ്, യുഡിഎഫ് – ആറ് (കോണ്‍ഗ്രസ് – അഞ്ച്, മുസ്ലീം ലീഗ് – ഒന്ന്), ബിജെപി- അഞ്ച് ( ബിജെപി- നാല്, ബി.ജെ.പി.സ്വതന്ത്ര – ഒന്ന് ), എസ്ഡിപിഐ-ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. ഇന്ന് രാവിലെ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.കെ.രാജപ്പന്റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് ഹാളിലാണ് അവിശ്വസം ചര്‍ച്ചക്കെടുത്തത്. പ്രമേയം അവതരണത്തിന് ശേഷം ദിലീപും, രാജേഷും…

Read More