ട്രാന്‍സ് വുമണാണെന്ന് തിരിച്ചറിഞ്ഞ ഇവയുടെ ജീവിതം മാറ്റി മറിച്ചത് എച്ച്.ഐ.വി ടെസ്റ്റ്; രൂപം മാറ്റി ഡ്രാഗണാകാന്‍ ശ്രമിക്കുന്ന വ്യക്തിയുടെ ജീവിതം

ട്രാന്‍സ് വുമണാണെന്ന് തിരിച്ചറിഞ്ഞ ഇവയുടെ ജീവിതം മാറ്റി മറിച്ചത് എച്ച്.ഐ.വി ടെസ്റ്റ്; രൂപം മാറ്റി ഡ്രാഗണാകാന്‍ ശ്രമിക്കുന്ന വ്യക്തിയുടെ ജീവിതം

ആണിന്റെ പ്രത്യേകതകളോടെ ജനിച്ചെങ്കിലും പിന്നീട് താനൊരു ട്രാന്‍സ് സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് സ്ത്രീയായി ജീവിതം തുടരാന്‍ തീരുമാനിച്ച വ്യക്തിയാണ് ഇവ ടിയാമറ്റ് മെഡൂസ. എന്നാല്‍ അതിനിടയിലാണ് തനിക്ക് എച്ച്.ഐ.വി ഉണ്ടെന്നകാര്യം ഇവ തിരിച്ചറിയുന്നത്. അതോടെ ജീവിതം മാരി മറിയുകയായിരുന്നു. മനുഷ്യനായി മരിക്കില്ലെന്ന് മനസ്സിലുറപ്പിച്ച ഇവ, അതിന് കണ്ടെത്തിയ മാര്‍ഗം വിചിത്രമായിരുന്നു. ഒരു ഡ്രാഗണെപ്പോലെ രൂപം മാറുക. നാവ് പിളര്‍ന്ന്, തലയില്‍ എട്ടോളം കൊമ്പുകള്‍ സ്ഥാപിച്ച് ശരീരം മുഴുവന്‍ ശല്‍ക്കങ്ങള്‍ പതിച്ച് അവരിപ്പോള്‍ ഒരു ഡ്രാഗണെപ്പോലെയായി. നിരന്തരം ശസ്ത്രക്രിയകള്‍ നടത്തിയാണ് ഇവ ഈ രൂപമാറ്റം സ്വന്തമാക്കിയത്. 60,000 ഡോളറിലേറെ അതിന് മാത്രമായി ചെലവിടുകയും ചെയ്തു. അമേരിക്കയിലെ പ്രശസ്തമായ ബാങ്കിന്റെ വൈസ് പ്രസിഡന്റായി ജീവിച്ചിരുന്നയാളാണ് ഇവ. റിച്ചാര്‍ഡ് ഹെര്‍ണാണ്ടസ് എന്നായിരുന്നു അക്കാലത്തെ പേര്. എന്നാല്‍, താന്‍ എച്ച്‌ഐവി പോസിറ്റീവാണെന്ന അറിവ് ഇവയുടെ മനസ്സിനെ തകിടം മറിച്ചു. ലിംഗമാറ്റം നടത്തിയ സ്ത്രീയായി…

Read More

സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നു: രമേശ് ചെന്നിത്തല

സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കാത്ത അവസ്ഥ അത്യന്തം അപകടകരമാണ്. ഭരണകൂടം ഇവിടെ നിശ്ചലമായിരിക്കുന്നു. അതൊന്നും നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതെ സര്‍ക്കാര്‍ എല്ലാത്തിനെയും വെള്ളപൂശുകയാണ്. ഈ വെള്ളപൂശലിന് കൂട്ടു നില്‍ക്കാന്‍ പ്രതിപക്ഷത്തിന് കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ഷുഹൈബിന്റെ കൊലപാതകത്തിന് പിറകില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. ഈ കൊലപാതകികളെ രക്ഷിക്കാന്‍ ശ്രമിച്ചത് പൊലീസാണ്. മണ്ണാര്‍ക്കാട്ട് കൊല്ലപ്പെട്ട സഫീറിന്റെ കുടുംബത്തിനു നേരെ മൂന്നു തവണ ആക്രമണമുണ്ടായി. എന്നിട്ടും പൊലീസ് ഒരു പെറ്റിക്കേസ് പോലും രജിസ്റ്റര്‍ ചെയ്തില്ല. അതിന്റെ ഫലമായാണ് സഫീറിന്റെ കൊലപാതകം നടന്നത്. ഇതിന്റെയെല്ലാം പ്രധാന ഉത്തരവാദി കേരളാ പൊലീസാണ്. കൊലപാതകങ്ങള്‍ക്ക് ധൈര്യം നല്‍കുന്നത് സംസ്ഥാനത്ത് സര്‍ക്കാറില്ലാത്തതു കൊണ്ടാണെന്നും രമേശ്‌ചെന്നിത്തല ആരോപിച്ചു. നിയമസഭ പിരിഞ്ഞ ശേഷം പുറത്തു വന്ന പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

Read More

ശ്രീദേവിയുടെ മൃതദേഹം സ്‌പോര്‍ട്‌സ് ക്ലബ് ഗാര്‍ഡനില്‍ പൊതുദര്‍ശനത്തിനെത്തിച്ചു; മൂന്നരയ്ക്ക് സംസ്‌കാരം

ശ്രീദേവിയുടെ മൃതദേഹം സ്‌പോര്‍ട്‌സ് ക്ലബ് ഗാര്‍ഡനില്‍ പൊതുദര്‍ശനത്തിനെത്തിച്ചു; മൂന്നരയ്ക്ക് സംസ്‌കാരം

മുംബൈ: അന്തരിച്ച ബോളിവുഡ്താരം ശ്രീദേവിയുടെ മൃതശരീരം അന്ധേരി ലോഖണ്ടാവാലയിലെ സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബ് ഗാര്‍ഡനില്‍ പൊതുദര്‍ശനത്തിനെത്തിച്ചു. രാവിലെ 9.30ഓടെയാണ് അന്ധേരിയിലെ വസതിയില്‍ നിന്ന്മൃതദേഹം പൊതുദര്‍ശനത്തിനായി സ്‌പോര്‍ട്‌സ് ക്ലബിലെത്തിച്ചത്. 12.30 വരെയാണ് പൊതുദര്‍ശനത്തിനു വെക്കുക. ക്ലബിനുള്ളിലെ ഹാളിനകത്താണ് പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്. ക്ലബിനിനു പുറത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. താരത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ നിരവധി പ്രമുഖര്‍ എത്തികൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ബോളിവുഡ് താരങ്ങളും രാഷട്രീയ സാംസകാരിക രംഗത്തെ പ്രമുഖരും ആദരാഞ്ജലി അര്‍പ്പിക്കാന്‍ അന്ധേരിയിലെ വസതിയില്‍ എത്തിയിരുന്നു. വൈകീട്ട് മൂന്നരക്കാണ് വിലെപാര്‍ലെ സേവാസമാജ് ശ്മശാനത്തില്‍ സംസകാരം നടക്കുക. ഉച്ചക്ക് രണ്ടോടെ വിലാപയാത്ര ആരംഭിക്കും. പ്രിയതാരത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് സ്‌പോര്‍ട്‌സ് ക്ലബ് ഗാര്‍ഡനിനുമുന്നില്‍ തടിച്ചു കൂടിയിരിക്കുന്നത്. അതേസമയം, മാധ്യമപ്രവര്‍ത്തകരെ ക്യാമറകളുമായി കടത്തിവിടുന്നില്ല. ക്യാമറകള്‍ പുറത്തുവെച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാമെന്ന് കുടുംബം അറിയിച്ചു. പൊതുദര്‍ശനത്തിനുശേഷം ഇവിടെ അനുശോചന സമ്മേളനം നടക്കും. ശനിയാഴച…

Read More

മറയില്ലാതെ മുലയൂട്ടാം…; ഗൃഹലക്ഷ്മിയുടെ വനിതാ ദിന സ്പെഷ്യല്‍ പതിപ്പ്

മറയില്ലാതെ മുലയൂട്ടാം…; ഗൃഹലക്ഷ്മിയുടെ വനിതാ ദിന സ്പെഷ്യല്‍ പതിപ്പ്

മാര്‍ച്ച് 8നാണ് ലോക വനിതാ ദിനം ആചരിക്കുന്നത്. വനിതകളുടെ സ്വാതന്ത്യത്തെക്കുറിച്ചും പുതു ചിന്തകളെക്കുറിച്ചും ലോകമെമ്പാടും ചര്‍ച്ചകളും പരിപാടികളും സംഘടിപ്പിക്കപ്പെടുന്ന ദിനം. ഈ ദിനത്തെ വ്യത്യസ്തമായി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മാതൃഭൂമിയുടെ വനിത പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മി. വരുന്ന മാസത്തിലെ ഗൃഹലക്ഷ്മി വനിതാ ദിനത്തോട് അനുബന്ധിച്ച് ഒരു പ്രത്യേക പതിപ്പായിട്ടാവും ഇറങ്ങുക. ഒരു ക്യാമ്പയിന് തുടക്കം കുറിക്കുകയാണ് ഈ പതിപ്പിലൂടെ ആഴ്ചപ്പതിപ്പ്. മറയില്ലാതെ മുലയൂട്ടാം എന്നതാണ് ഗൃഹലക്ഷ്മി ക്യാമ്പയിന് പേര് നല്‍കിയിരിക്കുന്നത്. ഈ ലോകത്തിലേക്ക് പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും വേണ്ടിയാണ് മാതൃഭൂമി ഗൃഹലക്ഷ്മി ഈ ക്യാമ്പയിന്‍ നടത്തുന്നത്. നടി ജിലു ജോസഫിന്റെ മുഖചിത്രത്തോടെയാണ് പതിപ്പ് പുറത്തിറങ്ങുക. കേരളത്തിന് വേണ്ടത് മുലയൂട്ടല്‍ മുറികളല്ലെന്നും മാറേണ്ടത് മലയാളിയുടെ മനോഭാവമാണെന്നും അമ്മമാര്‍ പറയുന്നു. പുരുഷന്മാരുടെ തുറിച്ചു നോട്ടമാണ് മാറേണ്ടതെന്നും മാന്യമായി പെരുമാറാന്‍ പുരുഷന്മാര്‍ ശീലിക്കണമെന്നുമാണ് ക്യാമ്പയിനിലൂടെ പറയുക.

Read More

കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു

കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു

കാഞ്ചീപുരം: കാഞ്ചി കാമകോടി മഠാധിപതി സ്വാമി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി(82) അന്തരിച്ചു. കാഞ്ചീപുരത്തിലെ മഠത്തിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലായിലായിരുന്നു അന്ത്യം. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെയാണ് അദ്ദേഹത്തെ കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ ഒന്‍പത് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കാഞ്ചി കാമകോടി പീഠത്തിന്റെ 69-ാമത്തെ മഠാധിപതിയാണ് ജയേന്ദ്ര സരസ്വതി. 1994ല്‍ ആണ് അദ്ദേഹം മഠാധിപതിയായി ചുമതലയേറ്റത്. 2005ല്‍ കാഞ്ചി മഠത്തിന്റെ ഓഡിറ്ററായിരുന്ന ശങ്കരരാമന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹം അറസ്റ്റിലായിരുന്നു. കേസില്‍ 2013ല്‍ പുതുശ്ശേരി കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

Read More

പണമിടപാട് കേസ്: കാര്‍ത്തി ചിദംബരം അറസ്റ്റില്‍

പണമിടപാട് കേസ്: കാര്‍ത്തി ചിദംബരം അറസ്റ്റില്‍

ചെന്നൈ: മുന്‍ ധനകാര്യമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ അറസ്റ്റു ചെയ്തു. ഐ.എന്‍.എക്‌സ് മീഡിയാ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സഹകരിക്കാത്തതിനാണ് അറസ്റ്റ്. ഇന്ന് യൂറോപ്പില്‍ നിന്നും ചെന്നൈയിലെത്തിയ കാര്‍ത്തിയെ വിമാനത്താവളത്തിലെത്തിയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. എ.എന്‍.എക്‌സ് മീഡിയാ കമ്പനിക്ക് വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി) അനുമതി ലഭ്യമാക്കാന്‍ കോഴവാങ്ങിയെന്നതായിരുന്നു കേസ്. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ നിര്‍ബന്ധനകള്‍ക്കെതിരായി ഐ.എന്‍.എക്‌സ് മീഡിയ പണമിടപാടു നടത്തിയ കേസില്‍ കമ്പനി ഡയറക്ടര്‍മാരായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരില്‍ നിന്നും 10 ലക്ഷം രൂപ കാര്‍ത്തി കോഴവാങ്ങി ബോര്‍ഡിന്റെ ക്ലിയറന്‍സ് വാങ്ങി നല്‍കുകയായിരുന്നു. കേസില്‍ കാര്‍ത്തിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ്. ഭാസ്‌കരരാമന്‍ നേരത്തെ അറസ്റ്റിലായിരുന്നു. കാര്‍ത്തി ചിദംബരത്തിനും ഐ.എന്‍.എക്‌സ് മീഡിയ ഡയറക്ടര്‍മാരായ പീറ്റര്‍, ഇന്ദ്രാണി എന്നിവര്‍ക്കും എതിരെയാണ് കേസ്. സി.ബി.ഐയാണ് ഇതുസംബന്ധിച്ച കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത്….

Read More

ആര്‍ത്തവത്തേക്കുറിച്ച് പോസ്റ്റിട്ട നവമിയുടെ അനുജത്തിയെ കൊലപ്പെടുത്താന്‍ ശ്രമം; വണ്ടി ഇടിച്ചു റോഡില്‍ ഇട്ട ശേഷം മര്‍ദിച്ചു, പിന്നില്‍ ആര്‍എസ്എസ് ആരോപണം

ആര്‍ത്തവത്തേക്കുറിച്ച് പോസ്റ്റിട്ട നവമിയുടെ അനുജത്തിയെ കൊലപ്പെടുത്താന്‍ ശ്രമം; വണ്ടി ഇടിച്ചു റോഡില്‍ ഇട്ട ശേഷം മര്‍ദിച്ചു, പിന്നില്‍ ആര്‍എസ്എസ് ആരോപണം

ആര്‍ത്തവത്തേക്കുറിച്ച് സ്വന്തം നിലപാട് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട ബാലസംഘം സംസ്ഥാന കമ്മറ്റി അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ നവമി രാമചന്ദ്രന്റെ അനുജത്തി ലക്ഷ്മിയെ കൊലപ്പെടുത്താന്‍ ശ്രമം. വണ്ടി ഇടിച്ചു റോഡില്‍ ഇട്ട ശേഷം മര്‍ദിച്ചു.ലക്ഷ്മി മല്ലപ്പള്ളി ഗവണ്മെന്റ് ആശുപത്രിയിലെ ഐസിയുവിലാണ്‌ നവമി ബാലചന്ദ്രനുനേരെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ തെറിയഭിഷേകവും അസഭ്യപ്രചരണവും നടന്നിരുന്നു. നവമിയുടെ സഹോദരിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ലക്ഷ്മിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് അക്രമണം. ആര്‍എസ്എസ് ബിജെപി ഗ്രൂപ്പുകളിലാണ് ഫോട്ടോഷോപ്പ്-അപവാദ പ്രചരണങ്ങള്‍ അരങ്ങേറിയത്. ശ്യാമ എന്ന തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ത്ഥിയാണ് ആദ്യം ആര്‍ത്തവത്തേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇതിനെതിരെ സംഘപരിവാര്‍ തെറിയഭിഷേകവുമായി രംഗത്തുവന്നു. ശ്യാമയെ അനുകൂലിച്ചാണ് നവമി ഫെയ്സ്ബുക്ക് കുറിപ്പിട്ടത്. ഇതിനെതിരെയും സൈബര്‍ അക്രമികള്‍ രംഗത്തെത്തുകയായിരുന്നു. നവമിയെ അനാശ്യാസ്യത്തിന്റെ പേരില്‍ കോളെജില്‍നിന്ന് പുറത്താക്കിയതെന്ന വാര്‍ത്തയാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ആദ്യം നല്‍കിയത്. പിന്നീട് അസഭ്യ വര്‍ഷവം അരങ്ങേറി….

Read More

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസിന് എട്ടു സീറ്റുകള്‍ നല്‍കുമെന്ന് ഉറപ്പ് ലഭിച്ചതായി തുഷാര്‍ വെള്ളാപ്പള്ളി

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസിന് എട്ടു സീറ്റുകള്‍ നല്‍കുമെന്ന് ഉറപ്പ് ലഭിച്ചതായി തുഷാര്‍ വെള്ളാപ്പള്ളി

  ആലപ്പുഴ: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസിന് എട്ടു സീറ്റുകള്‍ നല്‍കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ബിഡിജെഎസ് . മത്സരിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയും ദേശീയ നേതൃത്വത്തിന് നല്‍കിയതായും പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തില്‍ ബിഡിജെഎസുമായി സഖ്യം ഉണ്ടാക്കിയത് ബിജെപിക്ക് വലിയ നേട്ടമായെന്നും വോട്ടുകള്‍ കൂടാന്‍ കാരണമായെന്നും തുഷാര്‍ അറിയിച്ചു. എന്നാല്‍ ബിജെപി ലോക്‌സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ആര്‍ക്കും ഒരുറപ്പും നല്‍കിയിട്ടില്ലെന്നും,ലോക്‌സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സീറ്റ്ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും ഇപ്പോള്‍ പാര്‍ട്ടിയുടെ മുന്നില്‍ ചെങ്ങന്നൂര്‍ തെരഞ്ഞടുപ്പ് മാത്രമെയുള്ളുവെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. കൃഷ്ണദാസിന്റെ പ്രതികരണത്തിന് പിന്നാലെ ബിജെപി നേതാക്കള്‍ പ്രതികരിച്ചത് കേരളത്തിലെ ബിജെപി നേതൃത്വം ദേശീയ നേതൃത്വത്തിന് വ്യത്യസ്തമായി ബിഡിജെഎസിനെ തള്ളുകയാണെന്ന രീതിയിലാണ്.

Read More

എന്തുകണ്ടാലും ചാടി വീഴുന്ന നിങ്ങളെ എങ്ങനെ വിശ്വസിക്കും, കണ്ണന്താനത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ആദിവാസി സ്ത്രീകള്‍

എന്തുകണ്ടാലും ചാടി വീഴുന്ന നിങ്ങളെ എങ്ങനെ വിശ്വസിക്കും, കണ്ണന്താനത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ആദിവാസി സ്ത്രീകള്‍

ബിജെപിയുടെ കേന്ദ്ര മന്ത്രി ആയതുമുതല്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് എവിടെ തിരിഞ്ഞാലും ശനി ദശയാണ്. കഴിഞ്ഞ ഞായറാഴ്ച മേഖാലയയില്‍ നിന്നായിരുന്നു പണി കിട്ടിയത്. മേഖാലയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ മന്ത്രി ആദിവാസി സ്ത്രീകളില്‍ നിന്നാണ് ശകാരം ഏറ്റുവാങ്ങിയത്. അവിടത്തെ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെമിനാരി സന്ദര്‍ശിക്കവെയാണ് ഓര്‍ക്കാപ്പുറത്ത് അടികിട്ടിയത്. സേക്രഡ് ഹാര്‍ട്ട് തിയോളോജിക്കല്‍ സെമിനാരിക്ക് ക്യാമ്പസില്‍ മലയാളിയായ ഫാദര്‍ ജോസ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നടത്തികൊണ്ടിരുന്ന ക്യാമ്പില്‍ കണ്ണന്താനമെത്തി. അതിഥി അല്ലാതിരുന്നിട്ടും കസേരയില്‍ കയറി ഇരിക്കുകയും ചെയ്തു. അവിടെയാണ് സംഭവങ്ങളുടെ തുടക്കം. കണ്ണന്താനം കയറി ഇരിക്കുന്നതു കണ്ടതോടെയാണ് താന്‍ ഇടപെട്ടതെന്ന് ക്യാമ്പിന്റെ ഇന്‍സ്ട്രക്ടറായ മിന സൊഹാലിയ എന്ന ആദിവാസി സ്ത്രീ പറഞ്ഞു. മേഘാലയയിലെ ഘാസി ഗോത്രവിഭാഗത്തിലെ അംഗമാണ് മിന സൊഹാലിയ. മിന പറഞ്ഞ വാക്കുകള്‍ക്കു മുന്നില്‍ കണ്ണന്താനം ഇരുന്ന് പരുങ്ങാനും തുടങ്ങി. അങ്ങോട്ടും ഇങ്ങോട്ടും ചാടുന്ന കണ്ണന്താനത്തിന്റെ സ്വഭാവത്തിലാണ് അവര്‍…

Read More