500 രൂപ കൈക്കൂലി വാങ്ങി; കോണ്‍സ്റ്റബിളിന് രണ്ട് വര്‍ഷം തടവ്

500 രൂപ കൈക്കൂലി വാങ്ങി; കോണ്‍സ്റ്റബിളിന് രണ്ട് വര്‍ഷം തടവ്

മൂവാറ്റുപുഴ: കൈക്കൂലി കേസില്‍ പോലീസ് ഹെഡ്‌കോണ്‍സ്റ്റബിളിനെ തടവിന് ശിക്ഷിച്ചു.ഏലൂര്‍ പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കെ.ടി.ആന്റണിയെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി രണ്ടുവര്‍ഷം കഠിനതടവിനും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ ഒരുമാസം കൂടി തടവ്ശിക്ഷ അനുഭവിക്കണം.അഴിമതി നിരോധന വകുപ്പുപ്രകാരമാണ് ശിക്ഷ.പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലുണ്ടായ വാഹനാപകടത്തില്‍പ്പെട്ട മോട്ടോര്‍ സൈക്കിള്‍ വിട്ടുകൊടുക്കുന്നതിന് 500 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.ഇതേ തുടര്‍ന്നു ഏലൂര്‍ കുറുപ്പശേരില്‍ സുമേഷ് ഇതു സംബന്ധിച്ച് വിജിലന്‍സിനു നല്‍കിയ പരാതിയെ തുടര്‍ന്നു 2010 മെയ് ഒന്‍പതിന് ട്രാപ്പില്‍പ്പെടുത്തി എറണാകുളം വിജിലന്‍സ് പോലീസ് ആന്റണിയോ അറസ്റ്റുചെയ്യുകയായിരുന്നു.എറണാകുളം വിഎസിബിയാണ് കേസ് ചാര്‍ജ് ചെയ്തത്.

Read More

മനസ്സാക്ഷി നശിച്ച്‌ മലയാളി!

മനസ്സാക്ഷി നശിച്ച്‌ മലയാളി!

കൊച്ചി: ബഹുനില കെട്ടിടത്തിന് മുകളില്‍നിന്ന് വീണയാളെ രക്ഷപെടുത്താതെ കണ്ടുനിന്ന് ആള്‍ക്കൂട്ടം. കഴിഞ്ഞ ദിവസം കൊച്ചി പത്മ ജംഗ്ഷനിലാണ് സംഭവം നടന്നത്. തൃശൂര്‍ സ്വദേശി സജിയാണ് കെട്ടിടത്തില്‍നിന്ന് വീണത്. ഇയാള്‍ ഏറെനേരം റോഡില്‍ രക്തം വാര്‍ന്ന് കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. അതുവഴിയെത്തിയ ഒരു സ്ത്രീയുടെ ഇടപെടലാണ് സജിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് വിവരം പുറംലോകമറിഞ്ഞത്. സജിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

Read More

എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് കുമ്മനം രാജശേഖരന്‍

എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് കുമ്മനം രാജശേഖരന്‍

കാസര്‍കോട്: എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് വരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വളഞ്ഞ വഴിയിലൂടെയാണ് അദ്ദേഹം വീണ്ടും മന്ത്രിയാകാന്‍ തയ്യാറെടുക്കുന്നതെന്നും ഇത് ശരിയല്ലെന്നും കുമ്മനം പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ ബി.ജെ.പി യില്‍ തുടങ്ങിയിട്ടില്ലെന്നും കുമ്മനം പറഞ്ഞു. ചെങ്ങന്നൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി താന്‍ മത്സരിക്കുമെന്ന മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍.

Read More

കസബ വിവാദം: നിലപാട് മാറ്റാതെ നടി പാര്‍വതി.

കസബ വിവാദം: നിലപാട് മാറ്റാതെ നടി പാര്‍വതി.

മമ്മൂട്ടി സിനിമ കസബയിലെ സ്ത്രീവിരുദ്ധ കഥാപാത്രത്തെ കുറിച്ചുള്ള വിവാദത്തിനും സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങള്‍ക്കും പിന്നാലെ നിലപാട് മാറ്റാതെ നടി പാര്‍വതി. കസബയിലെ സ്ത്രീവിരുദ്ധ കഥാപാത്രം സംബന്ധിച്ച മമ്മൂട്ടിയുടെ മറുപടിയില്‍ പൂര്‍ണ തൃപ്തിയില്ലെന്നും പാര്‍വതി പറഞ്ഞു. എന്നാല്‍, വിവാദത്തെ കുറിച്ച് പ്രതികരിക്കാന്‍ മമ്മൂട്ടി തയാറായതില്‍ സന്തോഷമുണ്ടെന്നും പാര്‍വതി വ്യക്തമാക്കി. മമ്മൂട്ടിക്ക് സന്ദേശം അയച്ചപ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെ തനിക്ക് ശീലമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍, പിന്നീടത് തന്നെയോ അദ്ദേഹത്തെയോ മാത്രം ബാധിക്കുന്ന കാര്യമായല്ല, എല്ലാവരെയും കുറിച്ചുള്ള ഒന്നായി മാറിയെന്നും ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി വിശദീകരിച്ചു. വിവാദത്തിന് ശേഷം പ്രതികരണങ്ങളില്‍ മിതത്വം പാലിക്കാന്‍ നിരവധി പേര്‍ ഉപദേശിക്കുകയും തനിക്കെതിരെ സിനിമയില്‍ ലോബി ഉണ്ടാവുമെന്നും പറയുകയും ചെയ്തു. എന്നാല്‍, സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാകുമെന്ന് പേടിച്ച് മിണ്ടാതിരിക്കാനാവില്ല. 12 വര്‍ഷമായി സിനിമയാണ് എന്റെ ലോകം. സ്വന്തം നിലക്ക് വന്ന്, കഠിനാധ്വാനവും മനോധൈര്യവും…

Read More

പദ്മാവത്: കര്‍ണി സേനക്കെതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പദ്മാവത്: കര്‍ണി സേനക്കെതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യുഡല്‍ഹി: പദ്മാവത് സിനിമക്കെതിരായ പ്രതിഷേധത്തില്‍ കര്‍ണി സേനക്കെതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പൊതു പ്രവര്‍ത്തകന്‍ തെഹ്‌സിന്‍ പൂനെവാലെ, അഭിഭാഷകന്‍ വിനീത് ദന്ദ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. കര്‍ണിസേന കോടതി വിധി മറികടന്ന് സിനിമക്കെതിരായ പ്രതിഷേധവും അക്രമവും തുടരുന്ന സാഹചര്യത്തിലാണ് ഹര്‍ജികള്‍. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക.പത്മാവതിന്റെ വിലക്ക് നീക്കിയ ഉത്തരവ് ഭേദഗതി ചെയ്യാന്‍ കോടതി നേരത്തെ വിസമ്മതിച്ചിരുന്നു.സിനിമയിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും കോടതിയുടെ പരിഗണനയില്‍ ഉണ്ട്.

Read More

ഗുണ്ടല്‍ പേട്ടയില്‍ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍ കണ്ടക്ടര്‍ മരിച്ചു

ഗുണ്ടല്‍ പേട്ടയില്‍ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍ കണ്ടക്ടര്‍ മരിച്ചു

ഗുണ്ടല്‍പേട്ട: ഗുണ്ടല്‍പേട്ട കാവേരിക്ക് സമീപം നക്കല്‍ തൊണ്ടിയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ എക്‌സ്പ്രസ് അപകടത്തില്‍ പെട്ട് കണ്ടക്ടര്‍ പി.പി സിജു മരിച്ചു. കോഴിക്കോട് ഡിപ്പോയിലെ 08.00 കോഴിക്കോട്- മൈസൂര്‍ സര്‍വ്വീസാണ് അപകടത്തില്‍ പെട്ടത്. മൈസൂരില്‍ നിന്ന് തിരികെ വരുന്ന വഴി ഇന്ന് പുലര്‍ച്ചെ 2 മണിക്ക് ഗുണ്ടല്‍പേട്ട കാവേരിക്ക് സമീപം നക്കല്‍ തൊണ്ടിയിലാണ് അപകടം നടന്നത്.

Read More

എം സ്വരാജിനോട് എഴുത്തുകാരി ശാരദക്കുട്ടി ചോദിക്കുന്നു

എം സ്വരാജിനോട് എഴുത്തുകാരി ശാരദക്കുട്ടി ചോദിക്കുന്നു

മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകര്‍ എം സ്വരാജ് എംഎല്‍എയെ അദ്ദേഹത്തിന്റെ ഫ്ളാറ്റില്‍ സന്ദര്‍ശിച്ചതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇരുവരെയും തേജോവധം ചെയ്യുന്ന രീതിയില്‍ നടത്തിയ പ്രചരണത്തിനെതിരെ ഷാനി കഴിഞ്ഞ ദിവസം ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. ശേഷം എം സ്വരാജ് ഈ വിഷയത്തില്‍ ഫേസ്ബുക്ക് വഴി പ്രതികരിച്ചിരുന്നു. എന്നാല്‍ സ്വരാജിന്റെ വിശദീകരണത്തിലെ ചില ഭയങ്ങളെ തുറന്നു കാട്ടി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. ഏതൊരു സാധാരണ മലയാളിയേയുംകാള്‍ അല്പം പിന്നിലാണ് ഈ വിഷയത്തില്‍ ഇടതുപക്ഷ ആണ്‍/പെണ്‍ സഖാക്കള്‍ ഇപ്പോഴും സഞ്ചരിക്കുന്നത് എന്ന വസ്തുത നിസ്സാരമായി തള്ളിക്കളയാനാകുന്നില്ലെന്നും ഞാനും ഭാര്യയും താമസിക്കുന്ന ഫ്ളാറ്റിലാണ് ഷാനിയും എത്തിയതെന്ന് പറഞ്ഞപ്പോള്‍ സ്വരാജിന്റെ സദാചാരബോധത്തിന്റെ മേലുള്ള ഭയമാണ് കാണുന്നതെന്നും ശാരദക്കുട്ടി പറയുന്നു. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം… സ്‌നേഹിതയായ ഷാനി പ്രഭാകരനു നല്‍കിയ ഉറച്ച പിന്തുണ ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. ഷാനി ആ ആദരവ്…

Read More

പ്ലാസ്റ്റിക് വീപ്പയിലെ മൃതദേഹം ഉദയംപേരൂര്‍ സ്വദേശി ശകുന്തളയുടേത്

പ്ലാസ്റ്റിക് വീപ്പയിലെ മൃതദേഹം ഉദയംപേരൂര്‍ സ്വദേശി ശകുന്തളയുടേത്

കുമ്പളം കായലില്‍ നിന്നും പ്ലാസ്റ്റിക് വീപ്പയില്‍ കോണ്‍ക്രീറ്റ് ഇട്ട് നിറച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം ഉദയംപേരൂര്‍ മാങ്കായി കവല തേരേയ്ക്കല്‍ കടവില്‍ തേരേയ്ക്കല്‍ വീട്ടില്‍ ദാമോദരന്റെ ഭാര്യ ശകുന്തള (50) യുടേത് തന്നെയാണ് ഏകദേശം ഉറപ്പായി. മകളുടെ ഡിഎന്‍എ ഫലം വന്നതിനു ശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവൂ. ഉദയംപേരൂര്‍ വലിയകുളത്തിന് സമീപം പരേതയായ സരസയുടെ വളര്‍ത്തുമകളായിരുന്നു ശകുന്തള. ദാമോദരനെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ദാമ്പത്യം അധികം നീണ്ടില്ല. തുടര്‍ന്ന് മകനും മകളുമൊത്ത് വാടകവീടുകളില്‍ മാറി മാറി താമസിച്ചു. ഇതിനിടെ മകന്‍ പ്രമോദ് ബൈക്ക് അപകടത്തില്‍പ്പെട്ട് കിടപ്പിലായ ശേഷം ആത്മഹത്യ ചെയ്തു. മകളുമായി പിണങ്ങി പിന്നെ ഒറ്റയ്ക്കായി താമസം. വീപ്പ കണ്ടെത്തിയതിന് പിറ്റേന്ന് ഉണ്ടായ എരൂര്‍ സ്വദേശിയുടെ മരണവുമായി സംഭവത്തിന് ബന്ധമുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശകുന്തള ഇയാളുടെ കാറില്‍ കയറി പോയിട്ടുണ്ടെന്ന്…

Read More

നവയുഗം തുണച്ചു; പ്രവാസത്തിന്റെ ദുരിതങ്ങള്‍ താണ്ടി ലക്ഷ്മി നാട്ടിലേയ്ക്ക് മടങ്ങി.

നവയുഗം തുണച്ചു; പ്രവാസത്തിന്റെ ദുരിതങ്ങള്‍ താണ്ടി ലക്ഷ്മി നാട്ടിലേയ്ക്ക് മടങ്ങി.

ദമ്മാം: സ്‌പോണ്‍സര്‍ എക്‌സിറ്റ് നല്‍കാതെയും ശമ്പളം നല്‍കാതെയും പ്രയാസത്തിലായ ഇന്ത്യക്കാരി, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ലക്ഷ്മി നഴ്‌സമ്മയാണ് പ്രവാസത്തിന്റെ ദുരിതങ്ങള്‍ താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്. ബ്യൂട്ടിപാര്‍ലറിലെ ജോലിയ്ക്ക് എന്ന് പറഞ്ഞാണ് ലക്ഷ്മിയെ ഒരു വിസ ഏജന്റ് സൗദിയിലേയ്ക്ക് കയറ്റി വിട്ടത്. എന്നാല്‍ ഇവിടെ എത്തിയ ശേഷമാണ്, ബ്യൂട്ടിപാര്‍ലറിലെ ജോലിയ്ക്ക് പുറമെ, അത് നടത്തുന്ന സൗദിയുടെ വീട്ടില്‍ വീട്ടുജോലിയും ചെയ്യാനാണ് തന്നെ കൊണ്ട് വന്നിരിയ്ക്കുന്നത് എന്ന് ലക്ഷ്മി മനസ്സിലാക്കുന്നത്. ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും, നാട്ടിലെ കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത് ലക്ഷ്മി അവിടെ ജോലി തുടര്‍ന്നു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍, തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയായതിനാല്‍ തന്നെ നാട്ടിലേയ്ക്ക് അയയ്ക്കണമെന്ന് ലക്ഷ്മി സ്‌പോണ്‍സറോട് ആവശ്യപ്പെട്ടു. എന്നാല്‍ സ്‌പോണ്‍സര്‍ സമ്മതിച്ചില്ല എന്ന് മാത്രമല്ല, തുടര്‍ന്ന് ശമ്പളവും കൊടുക്കാതെയായി. അങ്ങനെ 9 മാസം ലക്ഷ്മിയ്ക്ക് പിന്നെയും ആ…

Read More

ഹ്യുയിട്ടിനെ തോല്‍പ്പിക്കുന്ന ആള് വരണം; കാത്തിരിപ്പ് ചെന്ന് നിന്നത് റോജര്‍ ഫെഡററില്‍, ഒരു കട്ട ആരാധകന്റെ പോസ്റ്റ്

ഹ്യുയിട്ടിനെ തോല്‍പ്പിക്കുന്ന ആള് വരണം; കാത്തിരിപ്പ് ചെന്ന് നിന്നത് റോജര്‍ ഫെഡററില്‍, ഒരു കട്ട ആരാധകന്റെ പോസ്റ്റ്

പ്രായം കൂടുന്തോറും വീര്യമേറുന്ന വീഞ്ഞിനേക്കാള്‍ ടെന്നിസ് ലഹരിയാക്കിയാ ആളാണ് ഫെഡറര്‍. ഈ വര്‍ഷത്തിലെ ആദ്യ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം തൊട്ട് 2018ലും താന്‍ ഇവിടെയുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു ഈ മുപ്പത്തിയാറുകാരന്‍. ഫെഡറര്‍ നേടിയ വിജയത്തെ ഏറെ ആഹ്ലാദത്തോടെയാണ് ആരാധകര്‍ നെഞ്ചേറ്റിയത്. എന്നാല്‍ ഫുട്‌ബോളിനെ പ്രണയിക്കുന്ന മലബാറിന്റെ മണ്ണില്‍ നിന്നുമുള്ള ഫെഡറര്‍ ആരാധകന്റെ കുറിപ്പ് വ്യത്യസ്തമാകുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഉമ്മറത്ത് പത്രമെത്തിയാലുടനെ അതെടുക്കും. നിവര്‍ത്തി തിരിച്ചൊന്നു പടിക്കും. പിറകീന്ന് ഒരു പേജങ്ങ് മറയ്ക്കും. വായന അവിടെ നിന്നാണ് തുടങ്ങുക.. നീയെന്താടാ അറബീയാന്നോ വായിക്കിന്നേന്ന് അച്ഛന്‍ ?. അല്ലച്ഛാ കളിയാ… ഉം നിന്റെയൊരു കളി കുട്ടിക്കാലത്തെ പത്രവായന മിക്ക ദിവസവും ഇങ്ങനെയായിരുന്നു. കളിവായന തുടങ്ങിയത് എന്നാണെന്ന് ഓര്‍മയില്ല. പക്ഷേ ഓര്‍മവെച്ച കാലം മുതല്‍ ഉമ്മറത്ത് രാവിലെ പത്രമെത്താറുണ്ട്. വായന കായികം പേജും. ക്രിക്കറ്റ് ആയിരുന്നു പ്രധാനം. കൂട്ടുകാരെല്ലാവരും…

Read More