നവവധു ഭര്‍ത്താവിന് ഉപേക്ഷിച്ചു പോയി, പിന്നീട് പൊങ്ങിയത് കാമുകനൊപ്പം കോടതിയില്‍; സംഭവം നടന്നത് കോഴിക്കോട് ജില്ലയിലെ നാദാപുരത്ത്

നവവധു ഭര്‍ത്താവിന് ഉപേക്ഷിച്ചു പോയി, പിന്നീട് പൊങ്ങിയത് കാമുകനൊപ്പം കോടതിയില്‍; സംഭവം നടന്നത് കോഴിക്കോട് ജില്ലയിലെ നാദാപുരത്ത്

നവവധു ഭര്‍ത്താവിന് ഉപേക്ഷിച്ചു പോയി പിന്നീട് പ്രത്യക്ഷപ്പെട്ടത് കാമുകനൊപ്പം കോടതിയില്‍.കല്യാണവും കഴിഞ്ഞ് ഒരുമാസം പിന്നിട്ടപ്പോഴാണ് ആ പത്തൊമ്പതുകാരിക്ക് കാമുകനെപ്പറ്റി ഓര്‍മ വന്നത്. വര്‍ഷങ്ങളോളം പ്രണയിച്ച പാവം കാമുകന്റെ മനസു വേദനിപ്പിക്കാതെ ആ പെണ്‍കുട്ടി ഒടുവിലൊരു വഴി കണ്ടെത്തി. ഭര്‍ത്താവിനെ വിട്ട് കാമുകനൊപ്പം പോകുക. ഒടുവില്‍ അവള്‍ അതിനുള്ള സമയവും സന്ദര്‍ഭവും കണ്ടെത്തി. ഒപ്പം സ്ത്രീധനമായി കിട്ടിയ സ്വര്‍ണവും പണവുമായി മുങ്ങുകയും ചെയ്തു. പുറമേരി സ്വദേശിനിയായ പതിനെട്ടുകാരിയാണ് ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതി കല്ലാച്ചി തെരുവന്‍ പറമ്പിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കാമുകനൊപ്പം പോയത്. വീട്ടില്‍ വൈദ്യുതി നിലച്ച സമയത്താണ് യുവതി തനിക്ക് വിവാഹത്തിന് ലഭിച്ച മുഴുവന്‍ സ്വര്‍ണാഭരണങ്ങളും എടുത്ത് പുറത്ത് റോഡില്‍ ബൈക്കില്‍ കാത്തു നിന്ന പാനൂര്‍ സ്വദേശിയായ ഇരുപത്തിനാലുകാരനോടൊപ്പം വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്. മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്. തുടര്‍ന്ന് ഇയാള്‍ പുറമേരിയില്‍ യുവതിയുടെ…

Read More

ബ്ലൗസ് ധരിക്കാത്ത ഒരു കൂട്ടം പെണ്‍കുട്ടികള്‍; നോ ബ്ലൗസ് സാരി ചലഞ്ച് തരംഗമാകുന്നു

ബ്ലൗസ് ധരിക്കാത്ത ഒരു കൂട്ടം പെണ്‍കുട്ടികള്‍; നോ ബ്ലൗസ് സാരി ചലഞ്ച് തരംഗമാകുന്നു

നോ ബ്ലൗസ് സാരി ചലഞ്ചുമായി പെണ്‍കുട്ടികള്‍ രംഗത്ത്. മുബൈയില്‍ പ്രതി വര്‍ഷം സാരി ഫെസ്റ്റിവല്‍ നടത്താറുള്ള ഹിമാന്‍ഷു വര്‍മ്മയാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇങ്ങനെയൊരു ചലഞ്ച് മുന്നോട്ടു വച്ചത്. ചലഞ്ചില്‍ പങ്കെടുത്തവരില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തി സാരികള്‍ സമ്മാനമായി നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ബ്ലൗസും സാരിയും എന്ന രീതിയില്‍ കൊളോണിയല്‍ കാലത്താണ് സജീവമാകുന്നത്. അതിനു മുന്‍പും ബ്ലൗസ് ഇടാതെ തന്നെ സാരി ഉടുക്കുക എന്ന രീതി നമുക്കമുണ്ടായിരുന്നു. ആ പരമ്പരാഗത തനിമയെ തിരിച്ചു കൊണ്ട് വരുക എന്ന ലക്ഷ്യമായിരുന്നു ചലഞ്ചിന് പിന്നില്‍ ഉണ്ടായിരുന്നത്. നിരവധി സ്ത്രീകളാണ് നവീനമായ ഈ വെല്ലുവിളി ഏറ്റെടുത്ത്, ബ്ലൗസ് ഉപേക്ഷിച്ചു കൊണ്ട് തന്നെ വൃത്തിയോടെയും ചാരുതയോടെയും സാരി ഉടുത്തു കൊണ്ടുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യ്തത്. പരമ്പരാഗത രീതിയിലും, ഏറെ പ്രത്യേകത നിറഞ്ഞ അത്യാധുനിക രീതിയിലും സാരികള്‍ ഉടുത്ത് കൊണ്ടാണ് പലരും പ്രത്യക്ഷപ്പെട്ടത്….

Read More

തിയേറ്ററുകളിലെ ദേശീയഗാനം; ഉത്തരവ് പിന്‍വലിക്കാന്‍ സാധ്യത

തിയേറ്ററുകളിലെ ദേശീയഗാനം; ഉത്തരവ് പിന്‍വലിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: എല്ലാ സിനിമാ തിയറ്ററുകളിലും പ്രദര്‍ശനത്തിനു മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. എഴുന്നേറ്റു നില്‍ക്കാത്തവര്‍ക്കു രാജ്യസ്‌നേഹമില്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കും. രാജ്യസ്‌നേഹം പ്രദര്‍ശിപ്പിക്കേണ്ട കാര്യമില്ല. തിയറ്ററുകളില്‍ പോകുന്നത് വിനോദത്തിനായാണ്. പലരും ഉത്തരവ് അനുസരിക്കുന്നത് രാജ്യദ്രോഹിയെന്ന വിളി കേള്‍ക്കാതിരിക്കാനാണ്. രാജ്യസ്‌നേഹത്തിന്റെ പേരില്‍ സദാചാര പൊലീസ് ചമയാന്‍ ആരെയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി

Read More

ദിലീപും കാവ്യയും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു; സുപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഇരുവരും ഒന്നിക്കുന്നത്; വിവരങ്ങള്‍ ഇങ്ങനെ

ദിലീപും കാവ്യയും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു; സുപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഇരുവരും ഒന്നിക്കുന്നത്; വിവരങ്ങള്‍ ഇങ്ങനെ

മലയാളത്തിലെ ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുന്നു. സുപ്പര്‍ഹിറ്റ് ചിത്രമായ മീശമാധവന്റെ രണ്ടാം ഭാഗത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ദിലീപിന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം കൂടിയായിരുന്നു മീശമാധവന്‍. ദിലീപ് കാവ്യാ മാധവനെ വിവാഹം ചെയ്യുകയും ഏതാനും മാസങ്ങള്‍ക്കുശേഷം കൊച്ചിയില്‍ നടി ആക്രമിച്ച കേസില്‍ ദിലീപ് ആരോപണവിധേയനാവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ഈ വാര്‍ത്ത പ്രസക്തമാവുന്നത്. മീശമാധവന്‍ എന്ന ചിത്രത്തിനുശേഷമാണ് ദിലീപും അദ്ദേഹത്തിന്റെ ആദ്യഭാര്യ മഞ്ജു വാര്യരും തമ്മില്‍ അകന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു. കാവ്യാ മാധവനെ തന്നെ നായികയാക്കി മീശ മാധവന്റെ രണ്ടാം ഭാഗം ഒരുക്കുവാന്‍ തയ്യാറാണെന്ന് അറിയിച്ച് സൂപ്പര്‍ ഹിറ്റ് നിര്‍മ്മാതാവാണ് ദിലീപിനെ സമീപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആദ്യഭാഗം സംവിധാനം ചെയ്ത ലാല്‍ ജോസിനെ കൊണ്ടു തന്നെ രണ്ടാം ഭാഗവും സംവിധാനം ചെയ്യിക്കാനാണ് പദ്ധതി. ഇക്കാര്യം ലാല്‍ ജോസുമായി സംസാരിച്ച് ധാരണയിലെത്താനാണ് ദിലീപ് പറഞ്ഞതെന്ന് ഒരു…

Read More

രാമലീലയുടെ വ്യാജന്‍ ഇന്റെര്‍നെറ്റില്‍; രണ്ടു ദിവസം കൊണ്ട് കണ്ടത് 30000 പേര്‍;  നെറ്റില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത് വളരെ തന്ത്രപരമായി

രാമലീലയുടെ വ്യാജന്‍ ഇന്റെര്‍നെറ്റില്‍; രണ്ടു ദിവസം കൊണ്ട് കണ്ടത് 30000 പേര്‍;   നെറ്റില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത് വളരെ തന്ത്രപരമായി

തിരുവനന്തപുരം: ദിലീപ് ചിത്രമായ രാമലീലയുടെ വ്യാജന്‍ ഇന്റെര്‍നെറ്റില്‍ പ്രചരിക്കുന്നു. തിയേറ്ററുകളില്‍ സിനിമ വിജയകുതിപ്പ് തുടരുമ്പോഴാണ് തിയേറ്റര്‍ പ്രിന്റ് ഇന്റെര്‍നെറ്റിലൂടെ പ്രചരിക്കുന്നത്. ഈ മാസം 21 ന് രാത്രിയോടെയാണ് യൂട്യൂബില്‍ സിനിമ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് 30000 പേര്‍ കണ്ട ചിത്രം ഇന്ന് രാവിലെയോടു കൂടി അപ്രത്യക്ഷമായി. തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന സിനിമയുടെ പേരിലാണ് രാമലീല അപ് ലോഡ് ചെയ്തിരിക്കുന്നത്. ചിത്രം തിയേറ്ററുകളിലെത്തി ഒരു മാസം തികയുന്നതിനു മുന്‍പാണ് വ്യാജന്‍ ഇന്റെര്‍നെറ്റിലെത്തിയത്. ്‌രാമലീലയുടെ വ്യാജനെതിരെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Read More

സോഷ്യല്‍മീഡിയയിലെ അവള്‍ക്കൊപ്പമെന്ന ഹാഷ് ടാഗ് പ്രചാരണം ആളുകളെ വഴിതെറ്റിക്കാനായിരുന്നു; സുപ്രധാന വെളിപ്പെടുത്തലുമായി നോര്‍ത്ത് അമേരിക്കന്‍ ദിലീപ് ഫാന്‍സ്

സോഷ്യല്‍മീഡിയയിലെ അവള്‍ക്കൊപ്പമെന്ന ഹാഷ് ടാഗ് പ്രചാരണം ആളുകളെ വഴിതെറ്റിക്കാനായിരുന്നു; സുപ്രധാന വെളിപ്പെടുത്തലുമായി നോര്‍ത്ത് അമേരിക്കന്‍ ദിലീപ് ഫാന്‍സ്

സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഹാഷ് ടാഗായിരുന്നു അവള്‍ക്കൊപ്പം എന്നത്. എന്നാല്‍ ഈ ഹാഷ് ടാഗ് പ്രചാരണം യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതായി നോര്‍ത്ത് അമേരിക്കന്‍ ദിലീപ് ഫാന്‍സ് അസോസിയേഷന്‍ വ്യക്തമാക്കി. ദിലീപ് കേസില്‍ അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ദിലീപിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയവര്‍ എല്ലാം കബളിക്കപ്പെട്ടതായി നോര്‍ത്ത് അമേരിക്കന്‍ ദിലീപ് ഫാന്‍സ് അസോസിയേഷന്‍ യോഗം വിലയിരുത്തി. പള്‍സര്‍ സുനി എന്ന കൊടും കുറ്റവാളിക്ക് ആളൂര്‍ വക്കീലിന്റെ സഹായത്തോടെ കേസ് ദിലീപിനെതിരെ തിരിച്ചു വിടാന്‍ സാധിച്ചു. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചാല്‍ കേസില്‍ നിരപരാധിയായ ദിലീപ് കുറ്റവിമുക്തന്‍ ആവുന്ന സമയത്തു പള്‍സര്‍ സുനി പോലീസ് നിര്‍ബന്ധിച്ചു ദിലീപിനെതിരെ മൊഴി കൊടുപ്പിച്ചതാണെന്നു പറഞ്ഞാല്‍ സുനിക്ക് ശിക്ഷയില്‍ വലിയ ഇളവ് കിട്ടുമെന്ന് യോഗം വിലയിരുത്തി. പള്‍സര്‍ സുനിയെ വെറുതെ വിടാന്‍…

Read More

ആദ്യരാത്രിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ നഷ്ടപ്പെട്ടു; ദമ്പതികളുടെ ഫോണ്‍ പരിശോധിച്ച പൊലീസ് കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

ആദ്യരാത്രിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ നഷ്ടപ്പെട്ടു; ദമ്പതികളുടെ ഫോണ്‍ പരിശോധിച്ച പൊലീസ് കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

ന്യുഡല്‍ഹി : സ്വകാര്യദൃശ്യങ്ങളടങ്ങിയ മൊബൈല്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പുലിവാല് പിടിച്ച് മലയാളികളായ ദമ്പതികള്‍. . കാശ്മീര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഹണിമൂണ്‍ യാത്രയ്ക്കു ശേഷം മടങ്ങിയെത്തിയതായിരുന്നു നവദമ്പതികള്‍. ഇതിനിടെ യുവാവിന്റെ കയ്യിലിരുന്ന സ്വകാര്യ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ ഡല്‍ഹി വിമാനത്താവളത്തില്‍ കളഞ്ഞു പോകുകയായിരുന്നു.ഇതോടെ ക്ഷുഭിതയായ ഭാര്യ യുവാവിനു നേരെ കയര്‍ത്തു. ഭര്‍ത്താവും തിരികെ കയര്‍ത്തതോടെ ഇരുവരും തമ്മില്‍ വിമാനത്താവളത്തിനുള്ളില്‍ വച്ചു പൊരിഞ്ഞ വാക്കേറ്റമായി. തര്‍ക്കം രൂക്ഷമായി വിമാനത്താവളത്തിനുള്ളില്‍ കയ്യേറ്റം വരെയുണ്ടാകുമെന്ന സ്ഥിതി എത്തിയതോടെ പൊലീസ് ഇടപെടുകയായിരുന്നു. ഇതോടെയാണ് മൊബൈല്‍ ഫോണിലുണ്ടായിരുന്ന ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങളുടെ കഥ പൊലീസും അറിഞ്ഞത്. രണ്ടു പേരുടെയും ആദ്യ രാത്രിയുടേതടക്കം ഇരുപതോളം വീഡിയോകളാണ് മൊബൈല്‍ ഫോണിലുണ്ടായിരുന്നത്. ഇതോടെ പൊലീസും പുലിവാല്‍ പിടിച്ചു. തുടര്‍ന്നു വിമാനത്താവളത്തിലും, ഇരുവരും വിമാനത്താവളത്തിലേയ്ക്കെത്തിയ ടാക്സിയിലും പൊലീസ് പരിശോധന നടത്തി. ടാക്സിയുടെ സീറ്റിന്റെ ഇടയില്‍കുടുങ്ങിയ മൊബൈല്‍ പൊലീസ് സംഘം ഇതിനിടെ കണ്ടെടുത്തു.

Read More

തന്റെ സുരക്ഷയ്ക്ക് വേണ്ടി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചിട്ടില്ലെന്ന് നടന്‍ ദിലീപ്

തന്റെ സുരക്ഷയ്ക്ക് വേണ്ടി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചിട്ടില്ലെന്ന് നടന്‍ ദിലീപ്

കൊച്ചി: തനിക്ക് സുരക്ഷ ഒരുക്കാന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചിട്ടില്ലെന്ന് നടന്‍ ദിലീപ് വ്യക്തമാക്കി. എന്നാല്‍ താന്‍ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നു നടന്‍ പറഞ്ഞു. തനിക്കെതിരെ കേസ് നല്‍കിയവരില്‍നിന്നാണു ഭീഷണി നേരിടുന്നത്. സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ ഇതുവരെ നിയോഗിച്ചിട്ടില്ല. അവരുമായി കൂടിയാലോചനകള്‍ മാത്രമാണു നടന്നത്. സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു നടന്‍ ദിലീപിനു പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി ദിലീപ് രംഗത്തുവന്നത്. ആലുവ പൊലീസ് ഞായറാഴ്ചയാണ് ദിലീപിനു നോട്ടിസ് നല്‍കിയത്. സുരക്ഷാ ജീവനക്കാരുടെ പേരും തിരിച്ചറിയല്‍ രേഖകളും നല്‍കണം. അവര്‍ ആയുധം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ലൈസന്‍സ് ഹാജരാക്കണം. സുരക്ഷാ ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കണം തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് ഗോവ ആസ്ഥാനമായ തണ്ടര്‍ ഫോഴ്‌സ് എന്ന സ്വകാര്യ ഏജന്‍സിയെ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചാലക്കുടിയിലെ ഡി സിനിമാസിനും…

Read More

സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന്‌ ജഡ്ജി പിന്മാറി; ജസ്റ്റിസ് പി ഉബൈദാണ് പിന്മാറിയത്

സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന്‌ ജഡ്ജി പിന്മാറി; ജസ്റ്റിസ് പി ഉബൈദാണ് പിന്മാറിയത്

കൊച്ചി:അഡ്വ. സി.പി. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇനി പരിഗണിക്കുക പുതിയ ബെഞ്ച്. ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. സി.പി. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് പി. ഉബൈദ് പിന്മാറിയ സാഹചര്യത്തിലാണ് പുതിയ ബെഞ്ചിന് കേസ് വിടുന്നത്. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. കൊലപാതകത്തില്‍ അഭിഭാഷകന്റെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ മുദ്രവച്ച കവറില്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഉദയഭാനുവും മറ്റു പ്രതികളുമായുള്ള ഫോണ്‍കോള്‍ വിശദാംശങ്ങളുടെ വിവരണവും ഹാജരാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് മുന്‍കൂര്‍ നോട്ടിസ് നല്‍കി ഉദയഭാനുവിനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി പൊലീസിന് അനുവാദം നല്‍കി. റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലയില്‍ കലാശിച്ചത്. പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ സെപ്റ്റംബര്‍ 29ന് രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ചത്തെ ആസൂത്രണത്തിനുശേഷം രാജീവിനെ നാലംഗ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ…

Read More

എണ്ണ വില ഇടിഞ്ഞു: ഗള്‍ഫ് മേഖലയില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി കേരളത്തിന്റെ സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുമെന്നു റിപ്പോര്‍ട്ട്

എണ്ണ വില ഇടിഞ്ഞു: ഗള്‍ഫ് മേഖലയില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി കേരളത്തിന്റെ സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുമെന്നു റിപ്പോര്‍ട്ട്

ദുബായ്: എണ്ണവിലയുടെ ഇടിവ് കേരളത്തെ സാരമായി ബാധിക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. എണ്ണവിലയില്‍ വന്‍ ഇടിവു മൂലം ഗള്‍ഫ് മേഖലയില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി കേരളത്തിന്റെ സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്്. ക്രൂഡ് ഓയില്‍ വിലയില്‍ നേരിട്ട തിരിച്ചടികളാണ് സാമ്പത്തിക പ്രതിസന്ധിയ്ക്കു വഴിയൊരുക്കുന്നത്. ക്രൂഡ് ഓയിലിന്റെ വില ക്രമാതീതമായി കൂടിയതാണ് ഗള്‍ഫില്‍ ഇന്ന് കാണുന്ന രീതിയില്‍ ഉള്ള വികസന പ്രവര്‍ത്തനങ്ങള്‍ നേരത്തെ ഉണ്ടാകുവാനുള്ള പ്രധാന കാരണം, അത് മൂലം ഉണ്ടായ ജോലികളിലൂടെയും ബിസിനെസ്സുകളിലൂടെയും മലയാളികളുടെ കയ്യില്‍ വന്ന പണമാണ് കേരളത്തില്‍ കഴിഞ്ഞ 10-15 വര്‍ഷമായി ഒഴുകി കൊണ്ടിരുന്നത്. ഇനി ക്രൂഡ് ഓയില്‍ വില ആ നിലയിലേക്ക് ഒരിക്കലും തിരിച്ചു പോകില്ല, അതിനാല്‍ തന്നെ ഗള്‍ഫ് പണത്തിന്റെ കേരളത്തിലേക്കുള്ള ഒഴുക്കും നില്‍ക്കും അല്ലെങ്കില്‍ വളരെയധികം കുറയും. ഇറാന്‍ ഉപരോധം വഴി ലഭ്യത കുറയുകയും ചൈനയുടെ വികസന…

Read More