ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരും

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരും

കൊച്ചി: മലയാളി താരത്തിന്റെ ആജീവനാന്ത വിലക്ക് തുടരും. ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയത് ചോദ്യം ചെയ്ത് ബി.സി.സി.ഐ നല്‍കിയ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. ഇതോടെ സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ക്രിക്കറ്റ് താരം ശ്രീശാന്തിന് തിരിച്ചടി നല്‍കിയിരിക്കുകയാണ് ഈ വിധി. സിംഗിള്‍ ബെഞ്ച് വിധിയില്‍ ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയിട്ടില്ലെന്നും ബി.സി.സി.ഐയുടെ നടപടിയില്‍ അപാകത കണ്ടെത്താനായിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബി.സി.സി.ഐ.ക്കുവേണ്ടി സി.ഇ.ഒ രാഹുല്‍ ജോഹ്‌റിയാണ് അപ്പീല്‍ നല്‍കിയത്. അച്ചടക്കസമിതി ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരായ ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിച്ചത് ശരിയായില്ലെന്നാണ് ബി.സി.സി.ഐ ഹൈക്കോടതിയില്‍ വാദിച്ചത്. ഐ.പി.എല്‍ ആറാം സീസണിലെ ഒത്തുകളിവിവാദം അന്വേഷിച്ച അച്ചടക്കസമിതിയാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. അത് ചോദ്യംചെയ്ത ശ്രീശാന്തിന്റെ ഹര്‍ജിയിലായിരുന്നു 2017 ഓഗസ്റ്റില്‍ സിംഗിള്‍ ബെഞ്ച് വിലക്ക് റദ്ദാക്കിയത്. വിലക്ക് നീങ്ങിയതോടെ വീണ്ടും ക്രിക്കറ്റിലേയ്ക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയായിരുന്നു ശ്രീശാന്ത്.

Read More

രാജീവ് വധം: സി.പി ഉദയഭാനുവിന്റെ വീട്ടില്‍ നിന്നും വസ്തു ഇടപാടിന്റെ രേഖകള്‍ കണ്ടെടുത്തു

രാജീവ് വധം: സി.പി ഉദയഭാനുവിന്റെ വീട്ടില്‍ നിന്നും വസ്തു ഇടപാടിന്റെ രേഖകള്‍ കണ്ടെടുത്തു

കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടനിലക്കാരന്‍ രാജീവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ പ്രമുഖ അഭിഭാഷകന്‍ സി.പി ഉദയഭാനുവിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വസ്തു ഇടപാടിന്റെ രേഖകള്‍ കണ്ടെത്തി. 1.30 കോടി രൂപ കൈമാറിയതിന്റെ രേഖകളാണ് റെയ്ഡില്‍ കണ്ടെത്തിയത്. രണ്ട് കമ്പ്യൂട്ടറുകള്‍ പോലീസ് സംഘം പിടിച്ചെടുത്തു. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. വസ്തു ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് പോലീസ് അഭിഭാഷകന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. രാജീവ് വധക്കേസില്‍ അഡ്വ. സി.പി ഉദയഭാനു ഏഴാം പ്രതിയാകുമെന്ന് പോലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുദ്രവച്ച കവറിലാണ് പോലീസ് വിവരങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചത്. വസ്തു ഇടപാടുകളുടെ വിവരങ്ങള്‍ കമ്പ്യൂട്ടറുകളില്‍ നിന്ന് നീക്കിയിട്ടുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്നാണ് പിടിച്ചെടുത്ത കമ്പ്യൂട്ടറുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. വരും ദിവസങ്ങളില്‍ അഭിഭാഷകനെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. അഭിഭാഷകന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍…

Read More

അമ്പതു ലക്ഷത്തോളം ബാധ്യതയുണ്ടായിരുന്ന സൗമ്യ ഇന്ന് കോടിപതിയാണ്, നിങ്ങള്‍ക്കൊരു സ്വപ്നമുണ്ടെങ്കില്‍ അതെന്തു തടസങ്ങളെയും മറികടന്ന് നേടിയെടുക്കുക തന്നെ ചെയ്യണം, ജീവിത വിജയത്തെക്കുറിച്ച് സൗമ്യ പറയുന്നു

അമ്പതു ലക്ഷത്തോളം ബാധ്യതയുണ്ടായിരുന്ന സൗമ്യ ഇന്ന് കോടിപതിയാണ്, നിങ്ങള്‍ക്കൊരു സ്വപ്നമുണ്ടെങ്കില്‍ അതെന്തു തടസങ്ങളെയും മറികടന്ന് നേടിയെടുക്കുക തന്നെ ചെയ്യണം, ജീവിത വിജയത്തെക്കുറിച്ച് സൗമ്യ പറയുന്നു

നാം തുടങ്ങുന്ന ഓരോ കാര്യങ്ങള്‍ക്കു പിന്നിലും വലിയൊരു പ്ലാനിങ് ഉണ്ടാകും. പക്ഷേ ചിലതൊക്കെ എട്ടുനിലയില്‍ പൊട്ടുകയും ചെയ്യും. എന്നുകരുതി ജീവിതം അവിടെ അവസാനിച്ചുവെന്നു കരുതുകയല്ല ചെയ്യേണ്ടത്. വിജയം കണ്ടെത്താന്‍ മറ്റൊരു വഴി തേടണം. മുംബൈ സ്വദേശിനിയായ സൗമ്യ ഗുപ്ത എന്ന പെണ്‍കുട്ടിയുടെ ജീവിതം വ്യത്യസ്തമാകുന്നതും ആ തിരിച്ചറിവു കണ്ടെത്തി മുന്നേറിയതുകൊണ്ടാണ്. അമ്പതു ലക്ഷത്തോളം ബാധ്യതയുണ്ടായിരുന്ന സൗമ്യ സ്വന്തം പരിശ്രമത്തോടെ ഇന്നു കോടിപതി ആയിരിക്കുകയാണ്. മുംബൈയില്‍ ജനിച്ചു വളര്‍ന്ന സൗമ്യയുടെ ജീവിതം ഒരു സിനിമാക്കഥപോലെ അത്ഭുതപ്പെടുത്തുന്നതാണ്. സ്‌കൂള്‍ കാലം മുതല്‍ക്കേ പൈലറ്റ് ആവുകയെന്നതായിരുന്നു സൗമ്യയുടെ അടങ്ങാത്ത ആഗ്രഹം. അങ്ങനെ തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി അവള്‍ യുഎസിലേക്കു പറന്നു. പക്ഷേ വളരെ ചിലവേറിയ ആ പഠനം പാതിവഴിയില്‍ വച്ച് ഉപേക്ഷിക്കേണ്ടി വന്നു. 2008ലുണ്ടായ സാമ്പത്തിക മാന്ദ്യവും പഠനത്തെ ഉലച്ചിരുന്നു. ജോലിയില്ലാതെ പഠനം പൂര്‍ത്തിയാകാതെ ഒരുവള്‍ അമ്പതുലക്ഷം കടബാധ്യതയുമായി വീട്ടില്‍ വന്നിരുന്നത് ഉണ്ടാക്കിയ…

Read More

കെട്ടിപ്പൂട്ടി: ദിലീപിനെതിരെ എട്ട് വകുപ്പുകള്‍ ചുമത്തി കുറ്റപത്രം തയ്യാര്‍

കെട്ടിപ്പൂട്ടി: ദിലീപിനെതിരെ എട്ട് വകുപ്പുകള്‍ ചുമത്തി കുറ്റപത്രം തയ്യാര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട് എട്ടു മാസം പിന്നിടുമ്പോള്‍ ഗൂഡാലോചന കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരായ കുറ്റപത്രം തയ്യാര്‍. എട്ടു വകുപ്പുകള്‍ ചുമത്തി ഗുരുതര ആരോപണങ്ങളോടെയാണ് താരത്തിനെതിരായ കുറ്റപത്രം. കൂട്ട മാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വെയ്ക്കല്‍ എന്നീ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തുന്നത്. കുറ്റപത്രത്തിനൊപ്പം നല്‍കാന്‍ നേരിട്ടുളള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പൊലീസ് തയ്യാറാക്കി. നടി ആക്രമിക്കപ്പെട്ട് എട്ടുമാസം തികയുന്ന ഇന്ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനിച്ചിരുന്നതെങ്കിലും മജിസ്‌ട്രേറ്റ് അവധി ആയതിനാല്‍ ദിവസം മാറ്റുകയായിരുന്നു. ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇതുവരെ പൊലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തില്‍ ഉണ്ടെന്നാണ് സൂചന. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന വിവരങ്ങളാണിത്. കേസിന്റെ പ്രാധാന്യവും സാക്ഷികളെ സ്വാധീനിക്കാനും…

Read More

എനിക്ക് ആര്‍ത്തവം ആരംഭിച്ച കാലം; ഒരാള്‍ തടഞ്ഞു നിര്‍ത്തുന്നു.. വായ പൊത്തിപ്പിടിച്ചു കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു, നിലത്തു വീണുപോയ എനിക്ക് മുമ്പില്‍ അയാളുടെ ഉദ്ധരിച്ച ലിംഗം; അയാളുടെ കൈകള്‍ എന്റെ പാവാടയുടെ അടിയിലേക്ക് ഇഴയുകയാണ്- ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞ് മലയാള മാധ്യമപ്രവര്‍ത്തക

എനിക്ക് ആര്‍ത്തവം ആരംഭിച്ച കാലം; ഒരാള്‍ തടഞ്ഞു നിര്‍ത്തുന്നു.. വായ പൊത്തിപ്പിടിച്ചു കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു, നിലത്തു വീണുപോയ എനിക്ക് മുമ്പില്‍ അയാളുടെ ഉദ്ധരിച്ച ലിംഗം; അയാളുടെ കൈകള്‍ എന്റെ പാവാടയുടെ അടിയിലേക്ക് ഇഴയുകയാണ്- ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞ് മലയാള മാധ്യമപ്രവര്‍ത്തക

കോഴിക്കോട്: കേരളത്തില്‍ റീമ കല്ലുങ്കല്‍ തുടങ്ങി വച്ച മീ ടൂ ക്യാമ്പയില്‍ വൈറലായി കഴിഞ്ഞു. സ്ത്രീകളും കുട്ടികളും സമൂഹത്തില്‍ ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വളരെയധികമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പുറംലോകത്തിലെത്തിക്കുക എന്നതാണ് മീ ടു ക്യാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. മീ ടൂ ക്യാമ്പയിന്റെ ഭാഗമായ സജിത മഠത്തിലിനു സോഷ്യല്‍ മീഡിയയില്‍ നിന്നു നേരിടേണ്ടി വന്നതു രൂക്ഷ വിമര്‍ശനവും പരിഹാസവുമായിരുന്നു. റിമാ കല്ലിങ്കലും, പാര്‍വതിയും പിന്നാലെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ തനിക്കുണ്ടായ ലൈംഗീക അനുഭവം തുറന്നു പറയുകയാണ് മലയാള മാധ്യമ പ്രവര്‍ത്തകയായ അരുണിമ. തന്നെ മാനസികമായി ഇന്നും ജീവിതത്തില്‍ തളര്‍ത്തിയ സംഭവത്തെ ഏറെ വൈകാരികമായാണ് സോഷ്യല്‍ മീഡിയില്‍ പങ്കു വക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഉയരുന്ന അതിക്രമങ്ങളില്‍ നിന്ന് മലയാള സമൂഹത്തെ ഉണര്‍ത്തുന്നതാണ് ഈ അനുഭവം. ചെറുപ്പകാലത്ത് ഒരു കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ എത്രത്തോളം മാനസികമായി…

Read More

മീ ടൂ തരംഗം, പലതരം ചൂഷണങ്ങള്‍ക്കും ഇരയായിട്ടുണ്ടെന്ന് റിമ കല്ലിങ്കല്‍, പാര്‍വ്വതി, സജിതാ മഠത്തില്‍ എന്നിവര്‍ വെളിപ്പെടുത്തി

മീ ടൂ തരംഗം, പലതരം ചൂഷണങ്ങള്‍ക്കും ഇരയായിട്ടുണ്ടെന്ന് റിമ കല്ലിങ്കല്‍, പാര്‍വ്വതി, സജിതാ മഠത്തില്‍ എന്നിവര്‍ വെളിപ്പെടുത്തി

ഹാഷ് ടാഗ് ക്യാംപെയ്നുകള്‍ നവമാധ്യമങ്ങളില്‍ വിപ്ലവങ്ങളാകുന്നത് ഇപ്പോള്‍ പതിവാണ്. അത്തരത്തിലൊരു ക്യാംപെയ്നാണ് ഇപ്പോള്‍ നവമാധ്യമ കൂട്ടായ്മകളില്‍ ചര്‍ച്ചാവിഷയം. ‘മീ ടൂ’ എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്‍ ഇതിനോടകം തന്നെ വിവിധ രാജ്യങ്ങളിലുള്ളവര്‍ ഏറ്റെടുത്തു കഴിഞ്ഞു. അമേരിക്കന്‍ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റാണ് ക്യാംപെയ്ന് തുടക്കം കറിച്ചത്. സുഹൃത്തില്‍ നിന്നു ലഭിച്ച നിര്‍ദേശത്തെ ഉള്‍ക്കൊണ്ടാണ് പീഡനത്തിനിരയായവര്‍ അത് തുറന്ന് പറയണമെന്നന്നും തങ്ങളുടെ നവമാധ്യമ ഇടങ്ങളില്‍ ‘മീ ടു’ എന്ന് രേഖപ്പെടുത്തണമെന്നും അലീസ ആവശ്യപ്പെട്ടത്. അലീസയുടെ നിര്‍ദേശത്തെ മറ്റുള്ളവര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ എത്രത്തോളം വ്യാപകമായിക്കഴിഞ്ഞു എന്ന് വ്യക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്യാംപെയ്ന്‍ തുടങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും ലക്ഷകണക്കിന് പെണ്‍കുട്ടികള്‍ മീടുവില്‍ പങ്കുചേര്‍ന്നു. മലയാളി പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായി നടിമാരായ റിമ കല്ലിങ്കല്‍, പാര്‍വ്വതി, സജിതാ മഠത്തില്‍ തുടങ്ങിയ താരങ്ങളും മീ-ടുവില്‍ പങ്കാളികളായി. ചെറുപ്പത്തില്‍ മാത്രമല്ല വലുതായി…

Read More

പ്രേമത്തിലെ മുടിയുള്ള നായിക ഇപ്പോള്‍ മുടിവെട്ടിയ ഗ്ലാമറസ്സ് നായിക

പ്രേമത്തിലെ മുടിയുള്ള നായിക ഇപ്പോള്‍ മുടിവെട്ടിയ ഗ്ലാമറസ്സ് നായിക

സിനിമാ ഡെസ്‌ക് കൊച്ചി: പ്രേമത്തിലെ മേരിയായെത്തി മലയാളികളുടെ മനസ് കീഴടക്കിയ അനുപമ പരമേശ്വരന്‍ തെലുങ്കില്‍ തിരക്കുള്ള നായികയായതോടെ ഒരു പിടി വിവാദങ്ങളും പിന്നാലെയെത്തി. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും വിജയം നേടിയ അനുപമ ഓരോ ചടങ്ങിലും ശ്രദ്ധാകേന്ദ്രമാണ്. വന്ന നാളുകല്‍ മുതല്‍ അനുപമയെ അലട്ടുന്ന പ്രധാന വിവാദം വസ്ത്രധാരണമാണ്. ഗ്ലാമറസ്സായ വേഷങ്ങളില്‍ പൊതു സ്ഥലത്തെത്തുന്നത് കാരണം പലതവണ അനുപമയുടെ ഫോട്ടോകള്‍ വൈറലായിട്ടുണ്ട്. അതുപോലെയിതാ പുതിയ ഫോട്ടോകള്‍. ശരീരത്തോട് ഇറുങ്ങിക്കിടക്കുന്ന വേഷത്തില്‍ അനു ഗ്ലാമറാണെന്നും മറ്റും കമന്റുകള്‍ വന്നുകൊണ്ടിരിയ്ക്കുന്നു. പ്രേമം ഹിറ്റായതുമുതല്‍ അനുപമയുടെ വേഷങ്ങള്‍ പലപ്പോഴും വിവാദമായിട്ടുണ്ട്. ദേഹത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ലെഗ്ഗിങ്‌സ് ഇട്ടതായിരുന്നു തുടക്കത്തിലെ വിവാദം. പിന്നീട് തെലുങ്ക് ചിത്രത്തിന്റെ സക്‌സസ് മീറ്റിന് വന്നപ്പോഴും അനുവിന്റെ ഗ്ലാമര്‍ വേഷം ശ്രദ്ധേയമായി തെലുങ്കില്‍ ഹിറ്റാകുന്നു തെലുങ്കില്‍ വളരെ ഹിറ്റായ നടിയായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു ഇതിനോടകം അനുപമ. പ്രേമത്തിന്റെ റീമേക്ക് ഉള്‍പ്പടെ…

Read More

സിനിമയിലെ നഗ്‌നതാ പ്രദര്‍ശനം പോരേ; ചീപ്പ് പബ്ലിസിറ്റിക്കായി ഇതു വേണ്ടിയിരുന്നില്ല, ലക്ഷ്മി നായരുടെ പുതിയ ചിത്രം കണ്ട് ഞെട്ടി ആരാധകര്‍

സിനിമയിലെ നഗ്‌നതാ പ്രദര്‍ശനം പോരേ; ചീപ്പ് പബ്ലിസിറ്റിക്കായി ഇതു വേണ്ടിയിരുന്നില്ല, ലക്ഷ്മി നായരുടെ പുതിയ ചിത്രം കണ്ട് ഞെട്ടി ആരാധകര്‍

സന്തോഷങ്ങളും സങ്കടങ്ങളും സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുന്നത് സാധാരണ കാര്യമാണ്. ഇന്നത് കൂടുതലും സോഷ്യല്‍ മീഡിയയിലൂടെയായെന്ന് മാത്രം. കാര്യമില്ലാത്ത കാര്യം പോലും പങ്കുവെച്ച് ലൈക്കിനും കമന്റിനുമായി നോക്കിയിരിക്കുന്ന പ്രത്യേക മാനസിക നിലവാരത്തിലേയ്ക്ക് ഇന്നത്തെ മനുഷ്യര്‍ മാറുകയാണെന്ന് മനശാസ്ത്രജ്ഞ പഠനങ്ങള്‍ തെളിയിക്കുന്നു. ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടിയുള്ള ഇത്തരം നിലവാരമില്ലായ്മ സ്വയം ബോധമുണ്ടായി നിര്‍ത്തുകയേ മാര്‍ഗ്ഗമുളളൂ. കാലം മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുമ്പോള്‍ മനുഷ്യന്റെ സ്വകാര്യതയ്ക്ക് യാതൊരു വിലയുമില്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ ശ്രദ്ധാ കേന്ദ്രമാകാനുള്ള നടി റായ് ലക്ഷ്മിയുടെ ട്വീറ്റിനെതിരെയാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഷൂട്ടിങിനിടെ കൈമുട്ടിനേറ്റ ചെറിയ പോറലാണ് നടി വലിയ കാര്യമാക്കി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ‘എനിക്ക് വീണ്ടും ഭയം തോന്നുന്നു, മുറിവുകളും ഞാനും. സംഘട്ടന രംഗങ്ങള്‍ എപ്പോഴും എന്നെ ആകര്‍ഷിക്കാറുണ്ട്. അവസാനം ഇങ്ങനെ സംഭവിക്കുകയും ചെയ്യും. പേടിക്കാനില്ല, ഞാന്‍ സുരക്ഷിതയാണ്’ എന്നായിരുന്നു പോറലിനൊപ്പമുള്ള കുറിപ്പ്. ചിലര്‍ ആശ്വസിപ്പിക്കാനെത്തിയെങ്കിലും ഭൂരിഭാഗം പേരും ഇത്തരം നാടകങ്ങള്‍…

Read More

മറ്റുള്ള ഷോറൂമുകളില്‍ ബൈക്കിനൊപ്പം സൗജന്യമായി സോഫാ സെറ്റ്, ഇവിടെയൊ ബൈക്കിനൊപ്പം ആട്, പിന്നീട് ആടിനെക്കൊടുത്ത മുതലാളിയുടെ അവസ്ഥയോ

മറ്റുള്ള ഷോറൂമുകളില്‍ ബൈക്കിനൊപ്പം സൗജന്യമായി സോഫാ സെറ്റ്, ഇവിടെയൊ ബൈക്കിനൊപ്പം ആട്, പിന്നീട് ആടിനെക്കൊടുത്ത മുതലാളിയുടെ അവസ്ഥയോ

തമിഴ്‌നാട്ടിലെ ഇളയാന്‍ഗുഡിയില്‍ പ്രവര്‍ത്തിക്കുന്ന ഹീറോ ബൈക്ക് ഷോറൂം ഉടമയായ വെങ്കിടസ്വാമി തന്റെ ഷോറൂമില്‍ നിന്നും വിറ്റഴിക്കുന്ന ഓരോ ബൈക്കിനൊപ്പവും ഓരോ ആടിനെ സൗജന്യമായി നല്‍കുമെന്നാണ് പരസ്യം ചെയ്തത്. മറ്റുള്ള ഷോറൂമുകളില്‍ ബൈക്കിനൊപ്പം സൗജന്യമായി സോഫാ സെറ്റ് ഉള്‍പ്പെടയുള്ളവ സമ്മാനമായി നല്‍കിയതാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അതിനായി അവര്‍ ബുക്കിംഗും ആരംഭിച്ചു. ആദ്യ ദിവസം തന്നെ നൂറിലധികം ആളുകളാണ് ബൈക്കിന് ആവശ്യക്കാരായി വന്നത്. അവിടെയാണ് ഇവരുടെ പദ്ധതികള്‍ പാളിയത്. ഈ ചുരുങ്ങിയ സമയം കൊണ്ട് ഇത്രമാത്രം ആടുകളെ സംഘടിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നും ഒരു ആടിന് 3,000 രൂപ വിലവരുമെന്നും മനസിലാക്കിയ വെങ്കിടസ്വാമി ശരിക്കും ആപ്പിലായെന്നു പറഞ്ഞാല്‍ മതിയല്ലോ. അദ്ദേഹത്തിന്റെ മുന്‍പില്‍ സൗജന്യ പ്രസ്താവന പിന്‍വലിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലായിരുന്നു. എന്തായാലും ദീപാവലിക്ക് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഷോറൂം അധികാരികള്‍ ബൈക്കിനൊപ്പം എന്തെങ്കിലും സൗജന്യം തരാതിരിക്കില്ലെന്നുള്ള പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

Read More

ഇന്ത്യയുടെ ചുണക്കുട്ടന്മാര്‍ അതാണ് ഇന്ത്യന്‍ ആര്‍മി, 100 ശത്രുക്കളെ നിലംപരിശാക്കുന്ന മിടുക്കന്മാരുടെ ത്രസിപ്പിക്കുന്ന കഥ

ഇന്ത്യയുടെ ചുണക്കുട്ടന്മാര്‍ അതാണ് ഇന്ത്യന്‍ ആര്‍മി, 100 ശത്രുക്കളെ നിലംപരിശാക്കുന്ന മിടുക്കന്മാരുടെ ത്രസിപ്പിക്കുന്ന കഥ

ഇന്ത്യന്‍ സേനയിലെ 6 സിംഹകുട്ടികളുടെ ത്രസിപ്പിക്കുന്ന കഥയാണിത്. പാക്കിസ്ഥാന്റെ പേടിസ്വപ്‌നമായ 100 ശത്രുക്കളെ നിലംപരിശാക്കിയ ഇന്ത്യന്‍ മിലിറ്ററിയിലെ 6 ചുണക്കുട്ടികളുടെ കഥ. ഇന്ത്യന്‍ മിലിറ്ററി എന്നാല്‍ തന്നെ ലോകത്തെ ഏറ്റവും മികവുറ്റ ഫോഴ്‌സാണ്. മികവുറ്റ ബുദ്ധിയും ഏതു തീരുമാനങ്ങളും പകവാതയോടെ കൈകാര്യം ചെയ്യാനും ഇവര്‍ക്കുള്ള കഴിവ് പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. 6 പേരടങ്ങുന്ന കമാന്‍ഡോ സംഘങ്ങള്‍ ആയി ആണ് ഫോഴ്‌സ് ആറ്റാക്കിങ്ങിനായി രൂപകല്‍പ്പന ചെയ്യുക. മരണം വരെ മാതൃ രാജ്യത്തിനു വേണ്ടി പോരാടുക അത് തന്നെ ലക്ഷ്യം. രാജ്യത്തിന്റെ ഏതൊരു നിര്‍ണായക സാഹചര്യത്തിലും പെട്ടന്നുള്ള ആസൂത്രണങ്ങളും കരുനീക്കങ്ങളും നടത്താന്‍ ഇവര്‍ക്ക് മികവുറ്റ പ്രാവിണ്യം ഉണ്ടാകും. ഏതൊരു കഷ്ട്ട സാഹചര്യവും ഇവര്‍ക്ക് മുന്‍പില്‍ അശു ആണ്. ഈ ടീമില്‍ പെടുന്ന 6 പേര്‍ക്കും വ്യത്യസ്തമായാ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കുന്നു എന്നതാണ് പ്രത്യേകത. നാവിഗേഷന്‍ എക്സ്പെര്‍ട്, മെഡിക്കല്‍…

Read More