ഹര്‍ത്താലിനിടെ വാഹനം തടഞ്ഞു യാത്രക്കാരെ കഷ്ടപെടുത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ ഹിന്ദു ഐക്യ വേദി നേതാവ് ശശികലക്ക് വഴിയൊരുക്കി

ഹര്‍ത്താലിനിടെ വാഹനം തടഞ്ഞു യാത്രക്കാരെ കഷ്ടപെടുത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ ഹിന്ദു ഐക്യ വേദി നേതാവ് ശശികലക്ക് വഴിയൊരുക്കി

ചാലിശ്ശേരിയില്‍ വാഹനം തടഞ്ഞു യാത്രക്കാരെ കഷ്ടപെടുത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ ഹിന്ദു ഐക്യ വേദി നേതാവ് ശശികലയുടെ കാറ് കണ്ടപ്പോള്‍ മുദ്രാവാക്യം വിളിച്ചു ബ്ലോക്ക് ഒഴിവാക്കികൊടുത്തു യാത്ര സൗകര്യം ഒരുക്കികൊടുക്കുകയാണുണ്ടായത്. ഹര്‍ത്താലായിട്ട് പോലും ജനജീവിതം സാധാരണ പോലെ നടന്നത് കോണ്‍ഗ്രസിന് നല്ല ക്ഷീണമായതിനിടക്ക് വാഹനം തടയാന്‍ റോഡിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ വാഹനം പോവാന്‍ മാര്‍ഗമൊരുക്കിയെന്ന വാര്‍ത്തയും പുറത്ത് വന്നിരിക്കുകയാണ്. ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്‌കൂട്ടറെടുത്ത് വന്ന് കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞിരുന്നു. പലയിടത്തും സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുമുണ്ടായിരുന്നു. എന്നാല്‍ ഇതൊക്കെ നടക്കുമ്പോഴും ഹിന്ദു ഐക്യ വേദി നേതാവിന് വഴിയൊരുക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ മുന്നിട്ടുനിന്നു. വീഡിയോ കാണാം

Read More

ബേപ്പൂര്‍ ബോട്ടപകടം: മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെടുക്കണമെന്ന് ആവശൃപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയില്‍

ബേപ്പൂര്‍ ബോട്ടപകടം: മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെടുക്കണമെന്ന് ആവശൃപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയില്‍

  കൊച്ചി: ബേപ്പൂരില്‍ അജ്ഞാത കപ്പലിടിച്ച് ബോട്ടു തകര്‍ന്ന് മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം തകര്‍ന്ന ബോട്ടില്‍ നിന്ന് കണ്ടെടുക്കാന്‍ നടപടി തേടി ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.  കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ തിരുവനന്തപുരം സ്വദേശികളായ ജോസ്, വിജി, കന്യാകുമാരി സ്വദേശികളായ രാകേഷ്, റംഷ റാണി എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഒക്ടോബര്‍ 11ന് ബേപ്പൂരില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെയുണ്ടായ ദുരന്തത്തില്‍ തകര്‍ന്ന ഇമ്മാനുവല്‍ എന്ന ബോട്ട് പകുതി കടലില്‍ മുങ്ങിയ നിലയിലാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. മറ്റുള്ള മൂന്നു പേരുടെ മൃതദേഹങ്ങള്‍ ഇതിനുള്ളില്‍ നിന്നെടുക്കാന്‍ കാര്യക്ഷമായ നടപടിയുണ്ടാവുന്നില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇത്തരം സംഭവങ്ങളില്‍ കാര്യക്ഷമമായ അന്വേഷണം നടത്താന്‍ മറൈന്‍ കാഷ്വാലിറ്റി ഇന്‍വെസ്റ്റിഗേഷന്‍ സെല്ലിന് രൂപം നല്‍കണം. നാവിക സേന ലഭ്യമായ വിവരങ്ങള്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസിന് കൈമാറണം എന്നീ ആവശ്യങ്ങളും ഹര്‍ജിയില്‍…

Read More

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ നിക്ഷേപം ആയിരം കോടി കവിഞ്ഞു

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ നിക്ഷേപം ആയിരം കോടി കവിഞ്ഞു

2017 മാര്‍ച്ചില്‍ പ്രവര്‍ത്തനമാരംഭിച്ച ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് ഏഴ് മാസത്തിനകം ആയിരം കോടി രൂപയുടെ നിക്ഷേപവും വായ്പയിനത്തില്‍ 3000 കോടി രൂപയും സ്വരൂപിക്കാനായതായി മാനേജിംഗ് ഡയറക്ടറും സി. ഇ. ഒയുമായ കെ.പോള്‍ തോമസ് അറിയിച്ചു. സ്ഥിരനിക്ഷേപങ്ങള്‍ക്കും സേവിങ്സ് നിക്ഷേപങ്ങള്‍ക്കും നല്‍കിക്കൊണ്ടിരിക്കുന്ന ഉയര്‍ന്ന പലിശനിരക്കാണ് നിക്ഷേപകരില്‍ നിന്നും ഇത്തരത്തിലൊരു പ്രോത്സാഹനജനകമായ പ്രതികരണത്തിന് കാരണം. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം 2500 കോടി രൂപ നിക്ഷേപവും 5000 കോടി രൂപ വായ്പയും 10,000 കോടിയുടെ ബിസിനസും സ്വരൂപിക്കാനാകുമെന്ന് പോള്‍ തോമസ് അറിയിച്ചു. ഇപ്പോള്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് 360 ഔട്ട് ലെറ്റുകളും 3500 കോടി രൂപയുടെ ആസ്തിയും 18 ലക്ഷത്തിലധികം ഉപഭോക്താക്കളുമുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ രാണ്ടം പാദത്തിന്റെ അവസാനത്തില്‍ 6000 കോടി രൂപയുടെ മൊത്തം ബിസിനസ് നേടാനായി. 2018 മാര്‍ച്ച് 31 ന് മുമ്പ് 1300 പുതിയ…

Read More

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ക്യൂ നിയന്ത്രിക്കാന്‍ താല്കാലിക ജീവനക്കാര്‍ക്കു പകരം പൊലീസിനെ വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ക്യൂ നിയന്ത്രിക്കാന്‍ താല്കാലിക ജീവനക്കാര്‍ക്കു പകരം പൊലീസിനെ വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി : ഗുരുവായൂര്‍ ക്ഷേത്രത്തിലെ ക്യൂ നിയന്ത്രിക്കാന്‍ താല്കാലിക ജീവനക്കാര്‍ക്കു പകരം പൊലീസിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ പുത്തൂര്‍ സ്വദേശി കെ.എസ്. സുബോധ് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കി.നിര്‍മ്മാല്യം തൊഴാനുള്ള ക്യൂവിലേക്ക് താല്കാലിക ജീവനക്കാര്‍ സ്വന്തം ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നതു മൂലം ക്യൂ നില്‍ക്കുന്ന ഭക്തര്‍ക്ക് മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വരുന്നെന്നും ചോദ്യം ചെയ്താല്‍ ഇവര്‍ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുമെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്കാരന്‍ ഫെബ്രു. 22 ന് രാത്രി ഒമ്പതിന് തൊട്ടടുത്ത ദിവസത്തെ നിര്‍മ്മാല്യം തൊഴാന്‍ ക്യൂവില്‍ നിന്നു. രാത്രി ഒരുമണിയോടെ ശരീരശുദ്ധി വരുത്താനായി നിലവിലെ സംവിധാനം അനുസരിച്ച് ടോക്കണെടുത്തു പോയി മടങ്ങി വന്നപ്പോള്‍ താല്കാലിക ജീവനക്കാര്‍ ക്യൂവില്‍ നില്‍ക്കാന്‍ അനുവദിച്ചില്ലെന്നും ചോദ്യം ചെയ്ത തന്നെ തള്ളിത്താഴെയിട്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ജീവനക്കാരന്റെ കൈയേറ്റം കാരണം നിര്‍മ്മാല്യം തൊഴാനായില്ല. അടുത്തിടെ ഇത്തരം നിരവധി സംഭവങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലുണ്ടാകുന്നുണ്ട്….

Read More

‘മൈ സ്റ്റോറി’ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ച് നടി പാര്‍വതി

‘മൈ സ്റ്റോറി’ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ച് നടി പാര്‍വതി

‘മൈ സ്റ്റോറി’ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് നടി പാര്‍വതി രംഗത്ത്. പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായെങ്കിലും പൃഥിരാജിനെതിരെ പഴിചാരല്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെയാണ് പാര്‍വ്വതി പ്രതികരണവുമായി എത്തിയത്. സിനിമയുമായും പൃഥ്വിരാജുമായും ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തങ്ങള്‍ക്ക് അത് തെളിയിക്കാന്‍ കഴിയുമെന്നും പാര്‍വതി പറഞ്ഞു. ഈ പഴിചാരല്‍ ക്രൂരമാണ്. ഞാന്‍ പറയുന്നത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അല്ലാതെ ഏതെങ്കിലും സംഘടനയുടെ ഭാഗത്ത് നിന്നുകൊണ്ടല്ല. സിനിമയുമായി താരങ്ങള്‍ സഹകരിച്ചില്ലെന്ന വാര്‍ത്ത തെറ്റാണ്. എപ്പോഴും സിനിമയുടെ കാര്യം അന്വേഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആരും ഡേറ്റിന്റെ കാര്യത്തില്‍ ഒന്നും പറഞ്ഞിരുന്നില്ല. ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പ് ഒരു നോട്ടീസെങ്കിലും തരണമായിരുന്നു. പൃഥ്വി ഡേറ്റ് നല്‍കിയില്ല എന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. ആരൊക്കെയോ മനഃപൂര്‍വം ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. അതിന്റെയെല്ലാം ഉത്തരവാദിത്തം അവര്‍ തന്നെ ഏറ്റെടുക്കട്ടേ. പാര്‍വതി പറയുന്നു. പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചു കഴിഞ്ഞെന്നും,…

Read More

പെട്രോള്‍-ഡീസല്‍ വില വര്‍ധനവിന് സാധൃത; അസംസ്‌കൃത എണ്ണവില വര്‍ദ്ധിച്ചു

പെട്രോള്‍-ഡീസല്‍ വില വര്‍ധനവിന് സാധൃത; അസംസ്‌കൃത എണ്ണവില വര്‍ദ്ധിച്ചു

അസംസ്‌കൃത എണ്ണയുടെ ഇന്ത്യയ്ക്കു ബാധകമായ അന്താരാഷ്ട്ര വില 2017 ഒക്ടോബര്‍ 13-ന് ബാരലിന് 55.81 ഡോളറായി വര്‍ദ്ധിച്ചു. തൊട്ടു മുന്‍ വിപണന ദിവസമായ ഒക്ടോബര്‍ 12-ന് എണ്ണവില ബാരലിന് 55.08 ഡോളറായിരുന്നു. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്‍ ആണ് ഇന്ന് ഈ കണക്ക് പുറത്തു വിട്ടത്. രൂപ നിരക്കിലും അസംസ്‌കൃത എണ്ണവില ബാരലിന് 3623.97 രൂപയായി വര്‍ദ്ധിച്ചു. 2017 ഒക്ടോബര്‍ 12-ന് എണ്ണവില ബാരലിന് 3585.78 രൂപ ആയിരുന്നു. രൂപ-ഡോളര്‍ വിനിയമ നിരക്കില്‍ രൂപയുടെ മൂല്യം 2017 ഒക്ടോബര്‍ 12-ന് 65.10 രൂപയായിരുന്നത് ഒക്ടോബര്‍ 13-ന് 64.93 രൂപയായി.

Read More

സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ടു ഒളിച്ചോടി വിവാഹവും കഴിച്ചു, പക്ഷേ പിന്നീടവള്‍ ആത്മഹത്യ ചെയ്തു, കാരണമെന്ത്?

സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ടു ഒളിച്ചോടി വിവാഹവും കഴിച്ചു, പക്ഷേ പിന്നീടവള്‍ ആത്മഹത്യ ചെയ്തു, കാരണമെന്ത്?

സോഷ്യല്‍മീഡിയ ഒളിച്ചോട്ടത്തിനും വിവാഹത്തിനും മറ്റൊരു രക്തസാക്ഷി കൂടി. വിവാഹത്തിനുശേഷം വെറും നാലു മാസം പിന്നിടുമ്പോള്‍ ആത്മഹത്യ ചെയ്ത വധുവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് രാജ്യത്തെ നടുക്കിയ സംഭവം. വര്‍ഷ എന്ന 20കാരിയെയാണ് വീട്ടിനകത്തെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. നാല് മാസം മുന്‍പാണ് ഹേമന്ത് എന്ന യുവാവുമായി വര്‍ഷയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. അതേസമയം, മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് വര്‍ഷയുടെ മാതാപിതാക്കള്‍ പറയുന്നത്. ഫേസ്ബുക്കില്‍ കൂടിയാണ് ഇരുവരും പരിചയപ്പെട്ടത്. പെട്ടെന്നുതന്നെ പ്രണയത്തിലുമായി. നാലുമാസം മുമ്പ് ഇരുവരും ഒളിച്ചോടിപോയി. കല്യാണത്തെ തുടര്‍ന്ന് വീട്ടുകാരുമായി ഇവര്‍ അകന്ന് താമസിക്കുകയായിരുന്നു. ഹേമന്ത് പ്രദേശത്തെ ഒരു സ്വകാര്യ കോളേജില്‍ എംടെകിന് പഠിക്കകയാണ്. വര്‍ഷ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. സ്ത്രീധന പണം നല്‍കുവാന്‍ വീട്ടുകാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി വര്‍ഷയെ ഹേമന്ത് നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ വീട്ടുകാര്‍…

Read More

ഞാനൊരിക്കലും തെറ്റായ രീതിയില്‍ നടന്നിട്ടില്ല, സരിതാ നായരെ വിമര്‍ശിച്ച് കയ്യടി നേടിയ ദയ അശ്വതിക്ക് സംഭവിച്ചത്

ഞാനൊരിക്കലും തെറ്റായ രീതിയില്‍ നടന്നിട്ടില്ല, സരിതാ നായരെ വിമര്‍ശിച്ച് കയ്യടി നേടിയ ദയ അശ്വതിക്ക് സംഭവിച്ചത്

കഴിഞ്ഞദിവസം ഒരു ഫേസ്ബുക്ക് വീഡിയോ വൈറലായിരുന്നു. സരിതാ നായരെ വിമര്‍ശിച്ചും കളിയാക്കിയും വിമര്‍ശിച്ചും രണ്ട് പെണ്‍കുട്ടികളുടെ ലൈവ് വീഡിയോ. എറണാകുളം സ്വദേശിനി ദയ അശ്വതിയെന്ന സീരിയല്‍, സിനിമ രംഗത്തു പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടിയായിരുന്നു ലൈവില്‍ വന്ന പെണ്‍കുട്ടികളിലൊരാള്‍. വീഡിയോ വൈറലായെങ്കിലും പെണ്‍കുട്ടിക്ക് കിട്ടിയത് വലിയ പണിയായിരുന്നു. സരിതാ വിഷയം രാഷ്ട്രീയമായി എടുത്ത ആളുകള്‍ ഇവരുടെ മുന്‍കാല ചിത്രങ്ങളും മറ്റും വ്യാപകമായി ഷെയര്‍ ചെയ്തു. വീഡിയോ ഇറങ്ങിയതിനു പിന്നാലെ ഈ പെണ്‍കുട്ടിയ്ക്കു നേരെ സൈബര്‍ സഖാക്കള്‍ കടുത്ത സൈബര്‍ ആക്രമണമാണ് അഴിച്ചു വിട്ടിരിക്കുന്നത്. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു കൊണ്ട് വീണ്ടും ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. വീഡിയോയില്‍ അവര്‍ പറയുന്നത് ഇപ്രകാരമാണ്. ഞാന്‍ തെറ്റായ രീതിയില്‍ ഒരിക്കലും പണമുണ്ടാക്കിയിട്ടില്ല. പണ്ട് വൈറ്റിലയില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ തുടങ്ങിയിരുന്നു. കാമുനെന്നു പറഞ്ഞുവന്ന ഒരാള്‍ എന്നെ തേച്ചിട്ടുപോയി. മാസം 18,000ത്തിലധികം രൂപ വാടക…

Read More

പത്തുവര്‍ഷത്തെ പ്രണയം പൂവണിയുന്നു, മലയാളികളുടെ സ്വന്തം മേഘ്‌ന രാജിന് ഇത് മംഗല്യക്കാലം

പത്തുവര്‍ഷത്തെ പ്രണയം പൂവണിയുന്നു, മലയാളികളുടെ സ്വന്തം മേഘ്‌ന രാജിന് ഇത് മംഗല്യക്കാലം

മേഘ്‌ന രാജ് മലയാളിയല്ല, എന്നാല്‍ മലയാളികള്‍ക്കെല്ലാം ഏറെ പ്രിയങ്കരിയാണ് ഈ നടി. വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ അരങ്ങേറ്റം. ഒരേസമയം മലയാളത്തിലും കന്നഡയിലും തെലുങ്കിലും തമിഴിലും ശ്രദ്ധ ചെലുത്തുന്ന താരമാണ് മേഘ്‌ന. എന്നാല്‍ കുറച്ചുനാളായി മേഘ്‌നയെ മലയാളത്തില്‍ കണ്ടിട്ട്. മലയാളത്തില്‍ ചെയ്തതെല്ലാം പുതുമയുള്ള വേഷങ്ങളായിരുന്നുവെന്നാണ് മേഘ്‌ന പറയുന്നത്. അതേസമയം പ്രണയസാഫല്യത്തിലാണ് മേഘ്‌ന. പത്തുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് മേഘ്‌ന-ചിരഞ്ജീവി വിവാഹം. നിശ്ചയം 22 നടക്കും. കഴിഞ്ഞ ഒരു വര്‍ഷം മേഘ്‌ന മലയാളത്തില്‍ അത്രയ്ക്ക് സജീവമല്ലായിരുന്നെങ്കിലും കന്നഡയില്‍ തിരക്കിലായിരുന്നു താരം. നാല് സിനിമകളാണ് കന്നഡയില്‍ ചെയ്തത്. നല്ല സിനിമകള്‍ക്ക് പേര് കേട്ടതാണ് മലയാളം ഇന്‍ഡസ്ട്രി എന്ന് മേഘ്‌നയ്ക്കും അറിയാം. ഓരോ സമയത്തും പുതുമയുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നത് മലയാളത്തിലാണെന്നും മേഘ്‌ന പറയുന്നു. പ്രേക്ഷകര്‍ എല്ലാക്കാലത്തും ഓര്‍ത്തുവയ്ക്കുന്ന ഒരു കാഥാപാത്രത്തിനായി മേഘ്‌ന കാത്തിരിക്കുകയായിരുന്നു. സജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന സീബ്രാവരകള്‍ എന്ന ചിത്രത്തിലൂടെ…

Read More

കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി തീരുമാനം

കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി തീരുമാനം

  ന്യൂഡല്‍ഹി: ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പശ്ചിമബംഗാള്‍ ഘടകത്തിന്റേയും വാദങ്ങള്‍ തള്ളി കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന് സി.പി.ഐ.എം തീരുമാനം. കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസില്ലാത്ത മതേതര ബദലാണ് ഉയര്‍ന്നു വരേണ്ടത്. കര്‍ഷകരുള്‍പ്പെടെയുള്ളവരുടെ ഇന്നത്തെ അവസ്ഥക്ക് കാരണം കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളാണെന്നും ഇത് ബി.ജെ.പിയുടെ നയങ്ങളില്‍ നിന്നും വ്യത്യസ്തമല്ലെന്നും കമ്മിറ്റി വിലയിരുത്തി. കോണ്‍ഗ്രസുമായി സിപിഎമ്മിന് ഒരുതരത്തിലുള്ള സഹകരണവും സാധ്യമല്ലെന്നും കമ്മിറ്റി വിലയിരുത്തി. ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ രാഷ്ട്രീയ പ്രമേയം തയ്യാറാക്കുമ്പോള്‍ പരിഗണിക്കും. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ജനുവരിയില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റിയോഗത്തില്‍ വിഷയം ഉന്നയിക്കുമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാടെന്നാണ് റിപ്പോര്‍ട്ട്.

Read More