കേരളം ഭരിക്കുന്നതെന്ന് തെമ്മാടി സര്‍ക്കാരെന്ന്‌ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍

കേരളം ഭരിക്കുന്നതെന്ന് തെമ്മാടി സര്‍ക്കാരെന്ന്‌ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍

  കൊട്ടാരക്കര: കേരളം ഭരിക്കുന്നതെന്ന് തെമ്മാടി സര്‍ക്കാരാണ് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍. കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍.കേരളത്തിന്റെ ഈ ദുഷ്‌പേര് മാറ്റിയെടുക്കാന്‍ മലയാളികള്‍ പരിശ്രമിക്കണമെന്നും മനോഹര്‍ പരീഖര്‍ പറഞ്ഞു. രാജ്യത്തെ വികസന പാതയിലേക്ക് കൈ പിടിച്ച് നടത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുമ്‌ബോള്‍ പിണറായി സര്‍ക്കാര്‍ കേരളത്തില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. സാംസ്‌കാരിക ഔന്നത്യം ഉള്ള മലയാളികള്‍ സിപിഎം നടത്തുന്ന അക്രമ രാഷ്ട്രീയത്തെ തള്ളിപ്പറയണമെന്നും പരീക്കര്‍ പറഞ്ഞു. മാറ്റത്തിന്റെ സന്ദേശ വാഹകരാകാന്‍ എല്ലാവരും തയ്യാറാകണം. ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയിലാണെന്ന് ലോകത്തിന്റെ വിവിധ കോണുകളില്‍ ഉള്ള ഇന്ത്യാക്കാര്‍ സമ്മതിക്കുന്നുണ്ട്. ഇന്ത്യാക്കാരാണെന്ന് പറയാന്‍ ഇന്ന് എല്ലാവര്‍ക്കും അഭിമാനമാണ് എന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മന്ത്രി ആയിരുന്നപ്പോള്‍ പോലും സെഡ് പ്ലസ് സുരക്ഷ ഉപയോഗിക്കാത്ത തന്നോട്…

Read More

സൊമാലിയയില്‍ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 190 ആയി, ഇരുനൂറിലേറെ പേര്‍ക്ക് പരിക്ക്; രാജ്യം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ഭീകരാക്രണമെന്ന് പ്രസിഡന്റ്

സൊമാലിയയില്‍ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 190 ആയി, ഇരുനൂറിലേറെ പേര്‍ക്ക് പരിക്ക്; രാജ്യം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ഭീകരാക്രണമെന്ന് പ്രസിഡന്റ്

രാജ്യം കണ്ടതില്‍ ഏറ്റവും ഭീകരാക്രണത്തിനു സാക്ഷൃം വഹിച്ചിരിക്കുകയാണ് സൊമാലിയ. സൊമാലിയയില്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ ഇരട്ട സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 190 ആയി. ഇരുനൂറിലേറെ പേര്‍ പരിക്കേറ്റ് ആശുപത്രികളിലാണ്. അല്‍ക്വയ്ദ ബന്ധമുള്ള അല്‍ഷബാബ് ഭീകരരാണ് ആക്രണത്തിനു പിന്നില്‍ എന്നാണ് കരുതുന്നത്. സഫാരി ഹോട്ടലിനു പുറത്ത് പാര്‍ക്കു ചെയ്തിരുന്ന സ്‌ഫോടകവസ്തുക്കള്‍ നിറച്ച ലോറി പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടു മണിക്കൂറിനുശേഷം മെഡിന ജില്ലയിലും സമാന സ്‌ഫോടനമുണ്ടാവുകയായിരുന്നു.മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഓഫീസുകളും റസ്റ്റോറന്റുകളും വന്‍ കെട്ടിടങ്ങളും സ്ഥിതിചെയ്യുന്നിടത്താണ് സഫാരി ഹോട്ടല്‍. മൊഗാദിഷുവില്‍ നിന്ന് 50 കിലോ മീറ്റര്‍ അകലെ ബാരി ഇര്‍ നഗരം അല്‍ഷബാബ് ഭീകരര്‍ പിടിച്ചെടുത്തതിനു പിന്നാലെയാണ് ഈ സ്‌ഫോടനമെന്നതും ശ്രദ്ധേയമാണ്. ബാരി ഇര്‍ നഗരത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ സേന പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് ഭീകരര്‍ ആധിപത്യം സ്ഥാപിച്ചത്. തന്ത്രപ്രധാന കാരണങ്ങളാലാണ് ബാരിഇറില്‍ നിന്നു പിന്‍വാങ്ങിയതെണെന്നാണ് സേന പറയുന്നത്. പ്രസിഡന്റ് മൊഹമ്മദ് അബ്ദുല്ല…

Read More

കിരീടത്തില്‍ കണ്ണീര്‍ പൂവിന് പകരം ഡൃൂയറ്റ്; സിനിമക്ക് വേണ്ടി ചെയ്തത് നാല് ഗ്ലാമര്‍ ഡാന്‍സുകള്‍; വാണി വിശ്വനാഥ്

കിരീടത്തില്‍ കണ്ണീര്‍ പൂവിന് പകരം ഡൃൂയറ്റ്; സിനിമക്ക് വേണ്ടി ചെയ്തത് നാല് ഗ്ലാമര്‍ ഡാന്‍സുകള്‍; വാണി വിശ്വനാഥ്

  മലയാള സിനിമയിലെ എക്കാലത്തേയും എവര്‍ഗ്രീന്‍ ഹിറ്റാണ് മോഹന്‍ലാല്‍-സിബിമലയില്‍-ലോഹിതദാസ് കൂട്ടുകെട്ടിന്റെ കിരീടം. ഓരോ പ്രേക്ഷകനും ഇന്നും മനസ്സില്‍ സ്വകാര്യ ദുഃഖംപോലെയാണ് ഈ സിനിമ കൊണ്ടുനടക്കുന്നത്. മലയാളത്തിലെ വന്‍ വിജയത്തിന് പിന്നാലെ കിരീടം നാല് ഇതരഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. 1990 ല്‍ റൗഡിസം നസിഞ്ചാലി എന്ന പേരില്‍ തെലുങ്കിലും 1991 ല്‍ മൊഡാദ മരെയള്ളി എന്ന പേരില്‍ കന്നഡയിലും ഗര്‍ദിഷ് എന്ന പേരില്‍ 1993 ല്‍ ഹിന്ദിയിലും എത്തപ്പെട്ട കിരീടം 2007 ല്‍ കിരീടം എന്ന പേരില്‍ തന്നെ തമിഴിലും പുനര്‍നിര്‍മിക്കപ്പെട്ടു.സിനിമ നാലുഭാഷകളിലും ഹിറ്റായെങ്കിലും യഥാര്‍ത്ഥ കിരീടത്തോട് ഒരു തരത്തിലും നീതി പുലര്‍ത്താത്തവയായിരുന്നു അവയെല്ലാമെന്നാണ് ഓരോ മലയാളി പ്രേക്ഷകനും ഉറച്ചു വിശ്വസിക്കുന്നത്. കിരീടം ഇന്നും ഓര്‍ത്തിരിക്കുന്നതില്‍ കൈതപ്രം-ജോണ്‍സണ്‍ കൂട്ടുകെട്ടില്‍ എം ജി ശ്രീകുമാര്‍ ആലപിച്ച കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനം പ്രധാന കാരണമാണ്. അത്രമേല്‍ ഹൃദയഹാരിയായ…

Read More

രാജസ്ഥാനും ഹൈദരാബാദിനും പിന്നാലെ അലഹാബാദ് യൂണിവേഴ്‌സിറ്റിയിലും എ.ബി.വി.പിക്ക് തോല്‍വി

രാജസ്ഥാനും ഹൈദരാബാദിനും പിന്നാലെ അലഹാബാദ് യൂണിവേഴ്‌സിറ്റിയിലും എ.ബി.വി.പിക്ക് തോല്‍വി

2015 മുതല്‍ എ.ബി.വി.പി ഭരിക്കുന്ന അലഹാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഇത്തവണ ഞെട്ടിപ്പിക്കുന്ന തോല്‍വിയാണ് എ.ബി.വി.പിക്ക് ഉണ്ടായിരിക്കുന്നത്. അലഹാബാദ് യൂണിവേഴ്‌സിറ്റിയില്‍ പ്രസിഡന്റ് മത്സരത്തില്‍ ഇത്തവണ 3 ആം സ്ഥാനത്തേക്ക് എ.ബി.വി.പി പിന്തള്ളപ്പെട്ടുപ്രസിഡന്റ് ഉള്‍പ്പെടെ 6 സീറ്റില്‍ 5ഉം പരാജയപ്പെട്ടപ്പോള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വിജയിച്ചത് 62 വോട്ടുകള്‍ക്ക് മാത്രമാണ്. 5 സീറ്റുകളിലും സമാജ്വാദി പാര്‍ടിയുടെ വിദ്യാര്‍ത്ഥി സംഘടനയാണ് വിജയിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സമാജ്വാദി ഛാത്ര സംഘം സ്ഥാനാര്‍ഥി അവനീഷ് കുമാര്‍ യാദവിന് 3228 വോട്ട് കിട്ടിയപ്പോള്‍ എ.ബി.വി.പി സ്ഥാനാര്‍ത്ഥിക്ക് 1588 വോട്ട് മാത്രമേ കിട്ടിയുള്ളൂ. രാജ്യത്ത് നടന്ന ദില്ലി അടക്കമുള്ള യൂണിവേഴ്‌സിറ്റികളിലും ഇന്ന് പുറത്തുവന്ന പഞ്ചാബ് ഗുര്‍ദാസ്പൂര്‍ ഉപതിരഞ്ഞെടുപ്പിലും ഉണ്ടായ വന്‍തോല്‍വികള്‍ വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുമെന്നുറപ്പാണ്.

Read More

മഞ്ഞപ്പട വീണ്ടും കൊച്ചിയില്‍: അണ്ടര്‍ 17 ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്ക് നാളെ തുടക്കം

മഞ്ഞപ്പട വീണ്ടും കൊച്ചിയില്‍: അണ്ടര്‍ 17 ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്ക് നാളെ തുടക്കം

  ഡല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ മല്‍സരത്തിന്റെ പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്ക് നാളെ ഡല്‍ഹിയില്‍ ജര്‍മ്മനി കൊളംബിയ മല്‍സരത്തോടെ തുടക്കമാകും. ലൈനപ്പ് പൂര്‍ത്തിയായപ്പോള്‍, യൂറോപ്യന്‍ ശക്തികള്‍ക്ക് പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ കടുപ്പമേറിയതാകും. അതേസമയം പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായപ്പോള്‍ കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ആഹ്ലാദമേകുന്നതാണ് ബ്രസീലിന്റെ മല്‍സരം കൊച്ചിയില്‍ നടക്കും എന്നതാണ്. ഹോണ്ടുറാസാണ് ബ്രസീലിന്റെ എതിരാളി. 18 ആം തീയതി രാത്രി എട്ടിനാണ് ബ്രസീല്‍-ഹോണ്ടുറാസ് പോരാട്ടം. ഡല്‍ഹിയില്‍ നാളെ വൈകീട്ട് അഞ്ചിനാണ് ജര്‍മ്മനി ലാറ്റിനമേരിക്കന്‍ കരുത്തരായ കൊളംബിയയെ നേരിടുന്നത്. ഗ്രൂപ്പ് സി യില്‍ ഇറാനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായതാണ് ജര്‍മ്മനിയ്ക്ക് വിനയായത്. അവസാന മല്‍സരത്തില്‍ അമേരിക്കയെ തോല്‍പ്പിച്ച കൊളംബിയ മികച്ച ഫോമിലാണ്. നാളെ നടക്കുന്ന രണ്ടാം മല്‍സരത്തില്‍ അമേരിക്ക പരാഗ്വയെ നേരിടും. തുല്യ ശക്തികളുടെ പോരാട്ടത്തിനാകും ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയം സാക്ഷിയാകുക. രാത്രി…

Read More

രാമലീലക്ക് എന്തുകൊണ്ട് പിന്തുണ നല്‍കിയെന്ന് തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍

രാമലീലക്ക് എന്തുകൊണ്ട് പിന്തുണ നല്‍കിയെന്ന് തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍

  നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതിന് ശേഷം അനിശ്ചിതത്വത്തിലായ ചിത്രമായിരുന്നു രാമലീല. സിനിമക്ക് ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ നടി മഞ്ജു വാര്യര്‍ നല്‍കിയ പിന്തുണ ശ്രദ്ധേയമായിരുന്നു. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിലെ മറ്റു അംഗങ്ങളൊന്നും രാമലീലയ്ക്ക് പരസ്യമായി പിന്തുണ നല്‍കാതിരുന്നപ്പോഴായിരുന്നു മഞ്ജുവിന്റെ പിന്തുണ. ഫെയ്സ്ബുക്കില്‍ കൂടിയായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ദിലീപിന്റെ രാമലീലയ്ക്കൊപ്പമായിരുന്നു മഞ്ജു നായികയായ ഉദാഹരണം സുജാതയും റിലീസ് ചെയ്തത്. താന്‍ എന്തുകൊണ്ട് രാമലീലയ്ക്ക് പിന്തുണ നല്‍കിയെന്ന് വ്യക്തമാക്കുകയാണ് മഞ്ജു. ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ്സ് തുറന്നത്. ഞാന്‍ ആ പോസ്റ്റില്‍ പറഞ്ഞ കാര്യം തന്നെയാണ് ഇപ്പോഴും പറയുന്നത്. സിനിമ എന്നാല്‍ ഒരു കൂട്ടായ്മയാണ്. നല്ല സിനിമകള്‍ വിജയിക്കുക എന്നത് മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ആവശ്യമാണ്. ഞാന്‍ അഭിനയിച്ച ഉദാഹരണം സുജാതയും ഒരു ടീം വര്‍ക്കാണ്. എല്ലാ…

Read More

വിദ്യാര്‍ത്ഥികളോട് ബസ് ജീവനക്കാരുടെ മോശമായ പെരുമാറ്റം തുടര്‍ക്കഥ, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയോട് കണ്ടക്ടര്‍ ചെയ്തത്

വിദ്യാര്‍ത്ഥികളോട് ബസ് ജീവനക്കാരുടെ മോശമായ പെരുമാറ്റം തുടര്‍ക്കഥ, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയോട് കണ്ടക്ടര്‍ ചെയ്തത്

  വിദ്യാര്‍ഥികളോട് ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം നേരത്തെ പല അവസരങ്ങളിലും വാര്‍ത്തയായിരുന്നു. ഇതിനു ഒടുവിലത്തെ ഉദാഹരണമായി കാസര്‍ഗോഡ് ജില്ലയിലെ രാജപുരത്ത് വിദ്യാര്‍ഥിനിക്ക് ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ വീണു പരിക്കേറ്റു. കണ്ടക്ടറുടെ ശല്യം സഹിക്കാനാവാതെ ബസ് നിര്‍ത്തിച്ച് ഇറങ്ങിയ സെയ്ന്റ് പയന്‍സ് ടെന്‍ത്ത് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ശ്രീന കെ നമ്പ്യാര്‍ക്കാണ് (18) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ കോളേജിലേക്കു പോകാന്‍ കാഞ്ഞങ്ങാട് മാവുങ്കാലില്‍നിന്ന് പാണത്തൂരിലേക്ക് പോകുന്ന ആര്‍.എം.എസ്. ബസിലാണ് രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ ബി.ബി.എ. ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി ശ്രീന കെ. നമ്ബ്യാര്‍(18 ) കയറിയത്. തിരക്ക് കുറവായിരുന്നിട്ടും മുന്നില്‍ നിന്ന് പിറകിലേക്ക് മാറി നില്‍ക്കാന്‍ കണ്ടക്ടര്‍ ശ്രീനയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് കൂട്ടാക്കാതിരുന്നതോടെ കണ്ടക്ടര്‍ വളരെ മോശമായി രീതിയില്‍ പെണ്‍കുട്ടിയോടു പെരുമാറുകയായിരുന്നു. ബസ് നിര്‍ത്തി തനിക്ക് ഇറങ്ങണമെന്ന് ശ്രീന ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടര്‍ ഇതിനു…

Read More

ഇളയദളപതിയുടെ മെര്‍സല്‍ വീണ്ടും പ്രതിസന്ധിയില്‍; ചിത്രത്തില്‍ പക്ഷിമൃഗാദികളെ ഉപയോഗിച്ചത് തങ്ങളുടെ അനുമതിയോടെയല്ലെന്ന് മൃഗസംരക്ഷണ ബോര്‍ഡ്

ഇളയദളപതിയുടെ മെര്‍സല്‍ വീണ്ടും പ്രതിസന്ധിയില്‍; ചിത്രത്തില്‍ പക്ഷിമൃഗാദികളെ ഉപയോഗിച്ചത് തങ്ങളുടെ അനുമതിയോടെയല്ലെന്ന് മൃഗസംരക്ഷണ ബോര്‍ഡ്

  ഇളയദളപതിക്ക് വീണ്ടും തിരിച്ചടി. തെരിക്ക് ശേഷം സംവിധായകന്‍ ആറ്റ്‌ലി വിജയ്യുമായി ഒന്നിക്കുന്ന പുതിയ ചിത്രം മെര്‍സല്‍ വീണ്ടും വിവാദത്തില്‍. ചിത്രം ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തിയേറ്ററുകളില്‍ എത്തുമോ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ചിത്രത്തില്‍ പക്ഷിമൃഗാദികളെ ഉപയോഗിച്ചത് തങ്ങളുടെ അനുമതിയോടെയല്ലെന്ന മൃഗസംരക്ഷണ ബോര്‍ഡിന്റെ നിലപാടാണ് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പക്ഷിമൃഗാദികളെ ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്നു. എന്നാല്‍ അതിനു അനുമതി മൃഗസംരക്ഷണ ബോര്‍ഡില്‍ നിന്നും ലഭിച്ചിരുന്നില്ല. കൂടാതെ പല വിവരങ്ങളും മറച്ചുവച്ചും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയുമാണ് അനുമതിക്കായി ബോര്‍ഡിനെ സമീപിച്ചത്. ചെന്നൈ ബിന്നി മില്‍സില്‍ വലിയ ക്യാന്‍വാസില്‍ പക്ഷിമൃഗാദികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ചിത്രീകരണം അവര്‍ നടത്തിയിരുന്നു. ബോര്‍ഡില്‍ നിന്നും അനുമതി നേടാത്ത ചിത്രീകരണമായിരുന്നു അത്. വിവരമറിഞ്ഞ് ഞങ്ങളുടെ പ്രതിനിധികള്‍ അവിടെ എത്തിയപ്പോഴേക്കും അവര്‍ മൃഗങ്ങളെ നീക്കിയിരുന്നു. മൃഗങ്ങളെ കൊണ്ടുവന്നവര്‍ ബോര്‍ഡ് പ്രതിനിധികള്‍ എത്തുന്നതറിഞ്ഞ് കടന്നുകളഞ്ഞെന്നാണ് അണിയറക്കാര്‍ പറഞ്ഞത്. അത്…

Read More

പാര്‍ട്ടി നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് വി.എസ്; ഫാസിസത്തെ നേരിടാന്‍ മതേതരബദലാണ് വേണ്ടത്, വര്‍ഗീയതയാണ് മുഖ്യശത്രവുവെന്നും വി.എസ്

പാര്‍ട്ടി നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് വി.എസ്; ഫാസിസത്തെ നേരിടാന്‍ മതേതരബദലാണ് വേണ്ടത്, വര്‍ഗീയതയാണ് മുഖ്യശത്രവുവെന്നും വി.എസ്

  ന്യൂഡല്‍ഹി: പാര്‍ട്ടി നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന്മേലുള്ള ചര്‍ച്ചയില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പിന്തുണച്ച് സംസാരിക്കുകയായിരുന്ന് വി.എസ്. ഫാസിസത്തെ നേരിടാന്‍ മതേതരബദലാണ് വേണ്ടത്. വര്‍ഗീയതയാണ് മുഖ്യശത്രവുവെന്നും വി.എസ് പറഞ്ഞു. വര്‍ഗീയ ഫാസിസ്റ്റുകളെ നേരിടുന്നതിന് കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്ന യെച്ചൂരിയുടെ നിലപാടിനെയാണ് വിഎസ് പിന്തുണച്ചത്. സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് യെച്ചൂരിയുടെ അഭിപ്രായത്തെ അനുകൂലിച്ച് വി.എസ് നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ രൂപീകരണം മുതലുള്ള അംഗമെന്ന നിലയില്‍ തന്നെയാണ് തന്റെ ഈ അഭിപ്രായമെന്നും വിഎസ് അറിയിച്ചു. വര്‍ഗീയ ഫാസിസ്റ്റുകളാണ് ഇന്ത്യയിന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് തടയുന്നതിന് മതേതര ബദലിന് രൂപം നല്‍കേണ്ടത് അനിവാര്യമാണെന്നും വിഎസ് അഭിപ്രായപ്പെട്ടു. സിപിഐഎം ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിന് ഊന്നല്‍ നല്‍കണം. ഇതുവഴി മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായ…

Read More

നിര്‍മ്മാതാവും 30 സൂപ്പര്‍ നായികമാരും, നിര്‍മാതാവ് നടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നെന്ന് പരാതി

നിര്‍മ്മാതാവും 30 സൂപ്പര്‍ നായികമാരും, നിര്‍മാതാവ് നടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നെന്ന് പരാതി

സിനിമ ലോകത്തുനിന്നും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഹോളിവുഡിലും നടിമാര്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന വിവാദം കത്തുന്നു. അമേരിക്കന്‍ നിര്‍മ്മാതാവും മുന്‍ സ്റ്റുഡിയോ ഉടമയുമായ ഹാര്‍വി വിന്‍സ്റ്റനാണ് ലൈംഗിക വിവാദത്തില്‍ മുങ്ങിയിരിക്കുന്നത്. ഇയാളുടെ ലൈംഗിക കഥകള്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടു.മൂന്നു ദശകങ്ങള്‍ക്കിടെ ഇയാള്‍ ലൈംഗികമായി ബന്ധപ്പെട്ടത് 30 സൂപ്പര്‍ നായികമാരേയാണെന്നാണ് റിപ്പോര്‍ട്ട്. ആഞ്ജലീന ജോളിയും സൂപ്പര്‍ മോഡല്‍ കാരയും ബോണ്ട് ഗേള്‍ സേയ്‌ഡോക്‌സുമെല്ലാം ഹാര്‍വി വിന്‍സ്റ്റന്‍ ലൈംഗികമായി ഉപയോഗിച്ചതില്‍ ഉള്‍പ്പെടുന്നു. 2015ല്‍ നാലു നായികമാരേയാണ് ഇയാള്‍ പണം നല്‍കി സെറ്റില്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഹാര്‍വി ബലാത്സംഗം നടത്തിയെന്ന പരാതിയുമായി ഒരു ഇറ്റാലിയന്‍ താരം രംഗത്തു വന്നിട്ടുണ്ട്.സിനിമാ സെറ്റില്‍ ചുംബനവും അതിനപ്പുറവും ഹാര്‍വി ആവശ്യപ്പെടാറുണ്ടെന്ന് സൂപ്പര്‍ നായിക കാരാ ഡൈലേവിഞ്ചേ വ്യക്തമാക്കുന്നു.

Read More