ഒടിയന്‍ സിനിമയുടെ രഹസൃം പുറത്ത്…! സെറ്റിലെ പ്രശ്‌നങ്ങള്‍ സിനിമയെ ബാധിക്കുമെന്ന ആശങ്കയില്‍ അണിയറ പ്രവര്‍ത്തകര്‍

ഒടിയന്‍ സിനിമയുടെ രഹസൃം പുറത്ത്…! സെറ്റിലെ പ്രശ്‌നങ്ങള്‍ സിനിമയെ ബാധിക്കുമെന്ന ആശങ്കയില്‍ അണിയറ പ്രവര്‍ത്തകര്‍

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ അതിവേഗം പുരോഗമിക്കുകയാണ്. മേക്കിംഗ് വീഡിയോ പുറത്തു വരികയും ചെയ്തു. ഈ സിനിമയുടെ യാതൊരു വിവരങ്ങളും പുറത്തുവിടരുതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സിനിമയെ സംബന്ധിച്ച ചില വിവരങ്ങള്‍ പുറത്തു പോയതായാണ് സൂചന. പ്രമുഖ സംവിധായകന്‍ എം. പത്മകുമാര്‍ സിനിമയില്‍ കൈകടത്തുന്നുവെന്ന് സൂചനകളുണ്ട്. പത്മകുമാര്‍ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറാണെന്നും സൂചനയുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ ഇടപെടലാണ് മറ്റൊരു പ്രശ്നമെന്നും വിവരമുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ വിശ്വസ്തനായ ഷാജി കുമാറാണ് ഒടിയന്റെ ക്യാമറാന്‍. ബോളിവുഡിലെ പ്രമുഖരായ അണിയറ പ്രവര്‍ത്തകരെ ഒടിയനുമായി സഹകരിപ്പിക്കാനായിരുന്നു ശ്രീകുമാര്‍ മോനോന് താല്‍പ്പര്യം. എന്നാല്‍ പുലി മുരുകന്‍ ടീം മതിയെന്ന് ആന്റണി പെരുമ്പാവൂര്‍ നിലപാട് എടുത്തു. ഇതോടെ ക്യാമറാമാനായി ഷാജി കുമാറും ആക്ഷന്‍ സംവിധായകനായി പീറ്റര്‍ ഹെയ്‌നും എത്തി. നിലവില്‍ ഇവരുടെ താല്‍പ്പര്യങ്ങളാണ് ഒടിയന്റെ സെറ്റില്‍ നടക്കുന്നത്….

Read More

ദൃശ്യ വിസ്മയം ഒരുക്കി ഹോളിവുഡ് ചിത്രം ജിയോസ്റ്റോം

ദൃശ്യ വിസ്മയം ഒരുക്കി ഹോളിവുഡ് ചിത്രം ജിയോസ്റ്റോം

ദുബൈ: കടലില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്ന ഭീമന്‍ തിരമാലകള്‍ ഗള്‍ഫ് തീരത്തേക്ക് ആഞ്ഞടിക്കുന്നു. തലയുയര്‍ത്തി നിന്ന വമ്പന്‍ കെട്ടിടങ്ങളെല്ലാം വെള്ളത്തിനടിയിലാകുന്നു. ഇത്തരമൊരു ദൃശ്യ വിസ്മയം ചിത്രീകരിക്കുകയാണ് ജിയോസ്റ്റോം എന്ന ഹോളിവുഡ് ചിത്രം. ദുബൈ നഗരത്തെയും അതിന്റെ ചുറ്റുപാടുകളെയും അത്തരമൊരു അവസ്ഥയില്‍ എത്തിക്കുന്നതാണ് ജിയോസ്റ്റോം എന്ന സിനിമ. സിനിമയുടെ ട്രെയിലറിലാണ് ഗള്‍ഫ് മേഖലയെ സാങ്കല്‍പ്പികമായി തകര്‍ക്കുന്ന ദൃശ്യങ്ങളുള്ളത്. ഫാന്റസി/ സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ചിത്രം. ഡെന്‍ ഡെല്‍വിന്‍ സംവിധാനം ചെയ്യുന്ന സിനിമ ഈ മാസം 19നാണ് യുഎഇയില്‍ റിലീസ് ചെയ്യും. സിനിമയുടെ ചിത്രീകരണത്തിന് യുഎഇ വലിയ സഹായമാണ് ചെയ്തത്. ഷൂട്ടിങ്ങിന് ടാക്‌സ് ഇളവും നല്‍കി. പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് പറയുന്ന സിനിമയ്ക്ക് ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ വലിയ പിന്തുണയാണ് ലഭിച്ചത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും വീഡിയോയില്‍ ഉണ്ട്. ട്രൈലര്‍ കാണാം  

Read More

അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു

അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു

കൊച്ചി:മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ആത്മകഥയായ അഗ്‌നിച്ചിറകുകള്‍ എന്ന പുസ്തകത്തെയും സമകാലിന പ്രശ്നങ്ങളെയും ആസ്പദമാക്കി അഗ്‌നിച്ചിറകുകളെ പ്രണയിച്ച പെണ്‍കുട്ടി എന്ന പേരില്‍ സിനിമയൊരുങ്ങുന്നു. കഥയും തിരക്കഥയും സംവിധാനവും നവാഗതനായ ഉമ്മര്‍ അബുവാണ് നിര്‍വഹിക്കുന്നത്. പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത് ഇദ്ദേഹമാണ്. കേരളത്തില്‍ നിന്നു രാമേശ്വരത്തേയ്ക്ക് യാത്ര ചെയ്യുന്ന ഒരു ഭ്രാന്തന്റെ കാഴ്ചയിലൂടെയാണ് കഥ പുരോഗമിക്കുന്നതെന്ന് ഉമ്മര്‍ അബു പത്രസമ്മേളനത്തില്‍ പറഞ്ഞു. അബ്ദുള്‍ കലാമിന്റെ വീടും പഠിച്ച സ്‌കൂളുകളും പരിസരവും സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. ക്യാമറ ചെയ്തിരിക്കുന്നത് അനില്‍ കെ. ചാമി ആണ്. സംഗീത സംവിധാനം മുരളി അപ്പാടത്തും നിര്‍മാണം പി. ഭാസ്‌കറുമാണ്. രാമേശ്വരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമ ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് ഉമ്മര്‍ അബു പറഞ്ഞു.

Read More

ജനരക്ഷാ യാത്രക്ക് ആളെ കൂട്ടുന്നത് ഇങ്ങനെ:മാധ്യമപ്രവര്‍ത്തകര്‍ക്ക് ബീഫും മദ്യവും വിളമ്പി സല്‍ക്കാരം, ജാഥക്കായി കോടികള്‍ പൊട്ടിച്ച് ബിജെപി

ജനരക്ഷാ യാത്രക്ക് ആളെ കൂട്ടുന്നത് ഇങ്ങനെ:മാധ്യമപ്രവര്‍ത്തകര്‍ക്ക് ബീഫും മദ്യവും വിളമ്പി സല്‍ക്കാരം, ജാഥക്കായി കോടികള്‍ പൊട്ടിച്ച് ബിജെപി

തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ വിജയാഘോഷമെന്ന പേരില്‍ തൃശൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മദ്യവും ബീഫും വിളമ്പി ബിജെപിയുടെ സല്‍ക്കാരം. തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലായ ജോയ്സ് പാലസില്‍ ഇന്നലെ ഉച്ചക്കാണ് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മദ്യസല്‍ക്കാരം ഒരുക്കിയത്. ബിജെപിയുടെ ജനരക്ഷാ യാത്രയുടെ വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ പ്രധാന്യത്തോടെ നല്‍കിയതിനുള്ള നന്ദിയും ബിജെപി നേതാക്കള്‍ ചടങ്ങില്‍ പ്രകടിപ്പിച്ചു. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് നാഗേഷ്, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്ന് എന്നിവരുടെ നേതൃത്വത്തില്‍ ബിജെപി-ആര്‍എസ്എസ് നേതാക്കളാണ് മാധ്യമ പ്രവര്‍ത്തകരെ ചടങ്ങില്‍ സ്വീകരിച്ചത്. ജാഥയുടെ പ്രചരണത്തിന് കോടികളാണ് ഒഴുക്കുന്നത്. കൂടാതെ ജാഥയുടെ വിജയത്തിന് പ്രഫഷണല്‍ പീആര്‍ ടീമുകളെയാണ് രംഗത്ത് ഇറക്കിയിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബീഫ് കൈവശം വെച്ചതിന്റെ പേരില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മുസ്ലിംകളെ തല്ലിക്കൊല്ലുന്നതിനിടേ തൃശൂരില്‍ ബിജെപി…

Read More

ഉത്തര്‍പ്രദേശിന് പിന്നാലെ ഛത്തീസ്ഗഡിലും കൂട്ട ശിശുമരണം: ആറുമാസത്തിനിടെ മരിച്ചത് 3,184 നവജാതശിശുക്കള്‍

ഉത്തര്‍പ്രദേശിന് പിന്നാലെ ഛത്തീസ്ഗഡിലും കൂട്ട ശിശുമരണം: ആറുമാസത്തിനിടെ മരിച്ചത് 3,184 നവജാതശിശുക്കള്‍

റായ്പുര്‍: ഉത്തര്‍പ്രദേശിന് പിന്നാലെ ബീജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലും കൂട്ട ശിശുമരണം. കഴിഞ്ഞ ആറുമാസത്തില്‍ ഛത്തീസ്ഖണ്ഡില്‍ മരിച്ചത് 3,184 നവജാതശിശുക്കള്‍. സുര്‍ഗുജ (236), കാങ്കേര്‍ (228), രാജ്നന്ദ്ഗാവ് (223) എന്നീ ജില്ലകളിലാണ് ഏറ്റവുമധികം ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 221 സ്ത്രീകള്‍ പ്രസവത്തോടെ മരിയ്ക്കുകയും ചെയ്തു. ശിശുമരണ നിരക്ക് കുറച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശവാദം ഉയര്‍ത്തുമ്പോഴാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വരുന്നത്. പോഷകാഹാരക്കുറവും മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങളുടെ അഭാവവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

Read More

വിവാദത്തിനോ അഭിപ്രായ പ്രകടനത്തിനോ ഇനി മുതിരുന്നില്ലെന്ന് നടന്‍ അജു വര്‍ഗീസ്; നടനെന്ന ജോലിക്കുള്ള ലൈസന്‍സേ തനിക്ക് അനുവദിച്ചിട്ടൊള്ളു

വിവാദത്തിനോ അഭിപ്രായ പ്രകടനത്തിനോ ഇനി മുതിരുന്നില്ലെന്ന് നടന്‍ അജു വര്‍ഗീസ്; നടനെന്ന ജോലിക്കുള്ള ലൈസന്‍സേ തനിക്ക് അനുവദിച്ചിട്ടൊള്ളു

  നടന്‍ അജു വര്‍ഗീസ് പുതിയ തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ആക്രമണത്തിനിരയായ നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അജു വര്‍ഗീസ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നടിയുടെ പേര് എടുത്ത് പറഞ്ഞിരുന്നു. ഇതിനെതിരെ സ്വകാര്യ വ്യക്തി കൊടുത്ത പരാതിയിന്മേല്‍ അജുവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് പൊതു സമൂഹത്തോട് ഇനി അഭിപ്രായ പ്രകടനങ്ങള്‍ നടത്താനില്ല എന്നാണ് അജു വര്‍ഗീസ് കട്ടായം പറഞ്ഞിരിക്കുന്നത്. കാരണവും അജു വ്യക്തമാക്കിയിട്ടുണ്ട്. ഇനി വിവാദത്തിനോ, പേര് പറച്ചിലിനോ അഭിപ്രായ പ്രകടനത്തിനോ താന്‍ മുതിരില്ല. അത് വലിയ പൊല്ലാപ്പാവും. ഊരാന്‍ പറ്റതാവും. അതിലും നല്ലത് മിണ്ടാതിരിക്കുന്നതല്ലേ എന്നാണ് അജു ചോദിക്കുന്നത്. താനിത് കുറച്ച് നേരത്തെ മനസിലാക്കേണ്ടാതായിരുന്നെന്നും അജു വര്‍ഗീസ് പറഞ്ഞു. തന്നെ നടനായി മാത്രമേ സമൂഹം കാണുന്നുള്ളുവെന്നും അക്കാരണം കൊണ്ടുതന്നെ ആ ജോലി മാത്രമേ ഏറ്റെടുക്കുന്നുള്ളുവെന്നും അജു പറഞ്ഞു….

Read More

കണ്ട് ഇഷ്ടപ്പെട്ട പെണ്ണിനെ മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് വരന്‍ രംഗത്ത്, വരന്‍ കബളിപ്പിക്കുകയാണെന്ന് ആരോപിച്ച് വധുവിന്റെ വീട്ടുകാര്‍: ഒടുവില്‍ നിശ്ചയത്തിനു ചെലവായ പണം വരനില്‍ നിന്നു വാങ്ങി പോലീസ് പ്രശ്നം പരിഹരിച്ചു

കണ്ട് ഇഷ്ടപ്പെട്ട പെണ്ണിനെ മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് വരന്‍ രംഗത്ത്, വരന്‍ കബളിപ്പിക്കുകയാണെന്ന് ആരോപിച്ച് വധുവിന്റെ വീട്ടുകാര്‍: ഒടുവില്‍ നിശ്ചയത്തിനു ചെലവായ പണം വരനില്‍ നിന്നു വാങ്ങി പോലീസ് പ്രശ്നം പരിഹരിച്ചു

  കല്യാണത്തിന്റെ പേരില്‍ തമ്മിലടി ഉണ്ടാകുന്നത് ഇപ്പോള്‍ സാധാരണ സംഭവമാണ്. എന്നാല്‍ കണ്ട് ഇഷ്ടപ്പെട്ട പെണ്ണിനെ മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് വരന്‍ രംഗത്തെത്തിയാലോ..? കണ്ണൂര്‍ എടക്കാട്ടെ യുവാവും വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട യുവതിയും തമ്മിലുള്ള വിവാഹമായിരുന്നു നടക്കേണ്ടിയിരുന്നത്. വരന്‍ കബളിപ്പിക്കുകയാണെന്ന് ആരോപിച്ച് വധുവിന്റെ വീട്ടുകാര്‍ പോലീസിനെ സമീപിച്ചു. ഒടുവില്‍ കല്യാണനിശ്ചയത്തിനു ചെലവായ പണം പ്രതിശ്രുത വരനില്‍ നിന്നു വാങ്ങി പോലീസ് പ്രശ്നം പരിഹരിച്ചു. വരനും വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ യുവതിയെ കണ്ട് ഇഷ്ടപ്പെട്ടിരുന്നു. ഇതനുസരിച്ച് നല്ല രീതിയില്‍ തന്നെ വിവാഹനിശ്ചയവും നടത്തി. ഇതിനു ശേഷമാണ് ആള്‍മാറാട്ടം ആരോപിച്ച് വരനും വീട്ടുകാരും പിന്മാറിയത്. ആള്‍മാറാട്ടവും നടത്തിയില്ലെന്നു പെണ്ണിന്റെ വീട്ടുകാര്‍ ആണയിട്ടു പറഞ്ഞിട്ടും നിലപാടു മാറ്റാന്‍ വരനോ, വീട്ടുകാരോ തയാറായില്ല. ഇതോടെയാണ് യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് എസ്.ഐ: കെ.പി. വിനോദ് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാല്‍, വിട്ടുവീഴ്ചയ്ക്ക്…

Read More

വെളുത്തുള്ളിയിലുമുണ്ട് ഔഷധം, വെളുത്തുള്ളി പാലിലിട്ട് തിളപ്പിച്ചു കുടിച്ചാല്‍ സംഭവിക്കുന്നത് വീഡിയോ വൈറലാകുന്നു

വെളുത്തുള്ളിയിലുമുണ്ട് ഔഷധം, വെളുത്തുള്ളി പാലിലിട്ട് തിളപ്പിച്ചു കുടിച്ചാല്‍ സംഭവിക്കുന്നത് വീഡിയോ വൈറലാകുന്നു

നമ്മുടെ കറികളിലും ചമ്മന്തികളിലും പ്രധാനമായി ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഒരുപാടു ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണിത്. പ്രതിരോധ ശേഷി കൂട്ടുവാനുള്ള ഏറ്റവും നല്ല പ്രകൃതി ദത്തമായ ഉത്പന്നം ആണ് വെളുത്തുള്ളി. ജലദോഷം കൊണ്ടുണ്ടാവുന്ന രോഗങ്ങള്‍ തടയാനും, ഉയര്‍ന്ന രക്ത സമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കുവാനും വെളുത്തുള്ളി പാല്‍ ഉത്തമം ആണ്. ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ഉള്ള വെളുത്തുള്ളിയില്‍ സെലേനിയം, പൊട്ടാസ്യം, കാല്‍സ്യം, കോപ്പര്‍, വൈറ്റമിന്‍ എ,b 6 , നാരുകള്‍ എന്നിവയെല്ലാം അടങ്ങി ഇരിക്കുന്നു. ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടുന്നത് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വെളുത്തുള്ളിപ്പാല്‍ ആണ് പ്രതിരോധ ശേഷി കൂട്ടുന്ന ദിവ്യ ഔഷധം. ഇത് തയ്യാറാക്കാന്‍ ആയി ഒരു കപ്പ് ശുദ്ധമായ പാല്‍ തിളപ്പിച്ച് അതിലേക്കു മൂന്നോ നാലോ വെളുത്തുള്ളി അല്ലി ചതച്ചതും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും ചേര്‍ക്കണം. ശേഷം വെളുത്തുള്ളി…

Read More

വില ഉറപ്പിച്ചതിന് ശേഷം ആയിരുന്നു അവര്‍ വന്നത്, എന്നാല്‍ വനപാലകരുടെ പിടിയിലാകാന്‍ ഉള്ള യാത്ര ആകും അതെന്നു അവര്‍ തിരിച്ചറിഞ്ഞില്ല

വില ഉറപ്പിച്ചതിന് ശേഷം ആയിരുന്നു അവര്‍ വന്നത്, എന്നാല്‍ വനപാലകരുടെ പിടിയിലാകാന്‍ ഉള്ള യാത്ര ആകും അതെന്നു അവര്‍ തിരിച്ചറിഞ്ഞില്ല

വില ഉറപ്പിച്ചതിന് ശേഷം ആയിരുന്നു ആമകളും മാന്‍ കൊമ്പുകളുമായി കള്ള കടത്തു സംഘം കാറില്‍ വന്നത് .എന്നാല്‍ വനപാലകരുടെ പിടിയിലാകാന്‍ ഉള്ള യാത്ര ആകും അതെന്നു അവര്‍ തിരിച്ചറിഞ്ഞില്ല. രണ്ടു മാസത്തെ കൃത്യമായ ആസൂത്രണവും കഠിന പരിശ്രമങ്ങളുടെയും ഫലമായാണ് വനപാലകര്‍ ആമകടത്ത് സംഘത്തെ പിടികൂടിയത് . പതിനൊന്നു ആമകളും മൂന്നു മാന്‍കൊമ്പുകളും ആണ് സംഘത്തിന്റെ പക്കല്‍ നിന്നും കണ്ടെടുത്തത് .ഓരോ ആമകളെ പ്രേത്യേകം ആയി പൊതിഞ്ഞു വെച്ചിരുന്ന അവസ്ഥയില്‍ ആണ് കണ്ടു കിട്ടിയത് . ബൈക്കില്‍ അനുഗമിച്ച രണ്ടു സിനിമകളില്‍ മാത്രം കണ്ട രംഗങ്ങള്‍ ! കാസര്‍ഗോഡ് ഫോറസ്റ്റ് പോലീസ് കോടികളുടെ ആമകളെ കടത്തിയവരെ പിടിച്ച വീഡിയോ വൈറല്‍ ആകുന്നു വീഡിയോ കാണാം’സിനിമകളില്‍ മാത്രം കണ്ട രംഗങ്ങള്‍ ! കാസര്‍ഗോഡ് ഫോറസ്റ്റ് പോലീസ് കോടികളുടെ ആമകളെ കടത്തിയവരെ പിടിച്ച വീഡിയോ വൈറല്‍ ആകുന്നു – വീഡിയോ കാണാം…

Read More

അമ്മയോടൊപ്പം കിടന്നുറങ്ങിയ അഞ്ജലിയെ പിറ്റേന്ന് കണ്ടത് കിണറ്റില്‍ മരിച്ചനിലയില്‍, മണ്ണെണ്ണയുടെ ഗന്ധം മുറിയിലെങ്ങനെ വന്നു? എന്താണ് കാരണം?

അമ്മയോടൊപ്പം കിടന്നുറങ്ങിയ അഞ്ജലിയെ പിറ്റേന്ന് കണ്ടത് കിണറ്റില്‍ മരിച്ചനിലയില്‍, മണ്ണെണ്ണയുടെ ഗന്ധം മുറിയിലെങ്ങനെ വന്നു? എന്താണ് കാരണം?

അമ്മയോടൊപ്പം രാത്രിയില്‍ കിടന്നുറങ്ങിയ യുവതിയെ വെളുപ്പിന് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ മാണിയംകാവ് കൃഷിഭവനു സമീപം മാടശേരിവീട്ടില്‍ സിദ്ധാര്‍ഥന്റെ മകള്‍ അഞ്ജലി(20)യെയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയില്‍ അഞ്ജലി അമ്മ ആശയോടൊപ്പം പതിവുപോലെ ഉറങ്ങാനായി കിടന്നു. വെളുപ്പിന് 4.30ഓടെ അമ്മ എണീറ്റപ്പോള്‍ സമീപത്ത് മകളെ കാണാനില്ലായിരുന്നു. മുറിയില്‍ മണ്ണെണ്ണയുടെ ഗന്ധവും അനുഭവപ്പെട്ടു. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്നവരെ വിളിച്ചുണര്‍ത്തി അകത്തും പുറത്തും നടത്തിയ അന്വേഷണത്തില്‍ വീട്ടുമുറ്റത്തെ കിണറിന്റെ വല നീങ്ങിയിരിക്കുന്നത് കണ്ടെത്തി. കിണറില്‍ നോക്കിയപ്പോഴാണ് കിണറ്റില്‍ മരിച്ചനിലയില്‍ അഞ്ജലിയെ കണ്ടെത്തിയത്. മാള കോട്ടയ്ക്കല്‍ സെന്റ് തെരേസാസ് കോളജിലെ അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ് അഞ്ജലി. ഏക സഹോദരന്‍ അഞ്ജല്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. മാളയില്‍ നിന്നെത്തിയ പോലീസ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. യുവതിയുടെ മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടോയെന്ന് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Read More