പെട്രോള്‍ ഡീസല്‍ നികുതി കുറച്ച് അഞ്ചാമത്തെ സംസ്ഥാനമായി മധ്യപ്രദേശ്

പെട്രോള്‍ ഡീസല്‍ നികുതി കുറച്ച് അഞ്ചാമത്തെ സംസ്ഥാനമായി മധ്യപ്രദേശ്

  ഭോപാല്‍: ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശിലും ഡീസലിനും പെട്രോളിനുമുള്ള മൂല്യവര്‍ധിത നികുതി (വാറ്റ്) കുറച്ചു. ഡീസലിന് അഞ്ചും പെട്രോളിന് മൂന്നും ശതമാനമാണ് നികുതിനിരക്കു കുറയുക. പുതിയ നിരക്കുകള്‍ വെള്ളിയാഴ്ച അര്‍ധരാത്രി പ്രബല്യത്തിലാകുമെന്നു മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.ഇന്ധനവില കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ നികുതിയില്‍ ഇളവ് വരുത്തണമെന്നു കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ചാണു തീരുമാനം. ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശും കഴിഞ്ഞ ദിവസങ്ങളില്‍ ‘വാറ്റ്’ കുറച്ചിരുന്നു.പെട്രോളിനു ഡീസലിനും യഥാക്രമം ഗുജറാത്തില്‍ നാലു ശതമാനം, ഉത്തരാഖണ്ഡില്‍ രണ്ട് ശതമാനം, ഹിമാചല്‍ പ്രദേശില്‍ ഒരു ശതമാനം, മഹാരാഷ്ട്രയില്‍ ഒരു രൂപ, രണ്ടു രൂപ എന്നിങ്ങനെയുമാണു കുറഞ്ഞത്. നേരത്തേ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപ വീതം കുറച്ചിരുന്നു. ജിഎസ്ടിയുടെ പരിധിക്കു പുറത്തുള്ള പെട്രോളിനും…

Read More

രാജസ്ഥാനില്‍ മുസ്ലിം യുവാവിന് ശിവസേന പ്രവര്‍ത്തകര്‍ നഗ്‌നനാക്കി മര്‍ദ്ദിച്ചു

രാജസ്ഥാനില്‍ മുസ്ലിം യുവാവിന് ശിവസേന പ്രവര്‍ത്തകര്‍ നഗ്‌നനാക്കി മര്‍ദ്ദിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ വിവാഹിതയായ സ്ത്രീയോടൊപ്പം ഹോട്ടലില്‍ കണ്ടെന്നതിന്റെ പേരില്‍ മുസ്ലിം യുവാവിന് ശിവസേന പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം. 25 കാരനായ പഹദു ഖാന്‍ എന്ന മുസ്ലിം യുവാവിനെയാണ് ശിവസേന പ്രവര്‍ത്തകര്‍ നഗ്‌നനാക്കി മര്‍ദ്ദിച്ചത്.ജയ് ശ്രീറാം വിളികളോടെയായിരുന്നു സംഘത്തിന്റെ ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ബലോത്ര നഗരത്തിലാണ് സംഭവം. ജാലോര്‍ ജില്ലയിലെ തെഹ്‌സില്‍ സാലിയ സ്വദേശിയായ പഹദു ഖാനെയാണ് ആള്‍ക്കൂട്ടം നഗ്‌നനാക്കി മര്‍ദ്ദിച്ചത്. പഹദു ഖാനും ഒരു സ്ത്രീയും കൂടി രാവിലെ 10 മണിയോടെ ഹോട്ടലില്‍ എത്തി. രാജസ്ഥാനി വസ്ത്രമാണ് പഹദ് ഖാന്റെ കൂടെ ഉണ്ടായിരുന്ന സ്ത്രീ ധരിച്ചിരുന്നത്. ഏകദേശം അര മണിക്കൂറിനകം, ആ സ്ത്രീയുടെ ബന്ധുക്കള്‍ ഹോട്ടലില്‍ എത്തിച്ചേര്‍ന്ന് ഇരുവരേയും ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ശേഷം ബന്ധുക്കള്‍ പുറത്ത് പോയി കുറച്ചാളുകളുമായി മടങ്ങിയെത്തി. അവര്‍ ശിവസേന പ്രവര്‍ത്തകരായിരുന്നു. ശിവസേനയില്‍ നിന്നുള്ള ആളുകള്‍ വന്ന് പഹദ് ഖാനെ…

Read More

ദളിതരെ ക്ഷേത്രങ്ങളില്‍ പൂജാരികളായി നിയമിച്ചത് പിന്‍വലിക്കണമെന്ന് ആവശൃപ്പെട്ട് പ്രധാനമന്ത്രിക്ക് പരശുരാമ സേനയുടെ നിവേദനം

ദളിതരെ ക്ഷേത്രങ്ങളില്‍ പൂജാരികളായി നിയമിച്ചത് പിന്‍വലിക്കണമെന്ന് ആവശൃപ്പെട്ട് പ്രധാനമന്ത്രിക്ക് പരശുരാമ സേനയുടെ നിവേദനം

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി 6 ദളിതരെ ഉള്‍പ്പെടെ 37 അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരികളായി നിയമിച്ചത് ദേശീയതലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു.എന്നാല്‍ ഇങ്ങനൊരു തീരുമാനം വന്നാല്‍ കോടികണക്കിന് ബ്രാഹ്മണരുടെ ഉപജീവന മാര്‍ഗം തടസ്സപ്പെടുമെന്നും, സംസ്‌കാരത്തിന് കളങ്കമുണ്ടാകുമെന്നും കാണിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുകയാണ് പരശുരാമ സേന എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മധ്യപ്രദേശിലെ ഒരു സംഘടന. നിയമനം നിരോധിക്കണമെന്നും നിരോധിക്കുന്നില്ല എങ്കില്‍ പരശുരാമ സേനയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നുമാണ് നിവേദനത്തില്‍ പറയുന്നത്‌

Read More

വീണ്ടും സര്‍വീസ് ചാര്‍ജിന്റെ പേരില്‍ ഉപഭോക്താക്കളെ പിഴിഞ്ഞ് എസ്.ബി.ഐ: ഇനി സ്വന്തം അക്കൗണ്ടില്‍ പണം ഇടുന്നതിനും സര്‍വീസ് ചാര്‍ജ്

വീണ്ടും സര്‍വീസ് ചാര്‍ജിന്റെ പേരില്‍ ഉപഭോക്താക്കളെ പിഴിഞ്ഞ് എസ്.ബി.ഐ: ഇനി സ്വന്തം അക്കൗണ്ടില്‍ പണം ഇടുന്നതിനും സര്‍വീസ് ചാര്‍ജ്

എസ്.ബി.ഐയും ഫെഡറല്‍ ബാങ്കുമാണ് മുന്നറിയിപ്പില്ലാതെ സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുള്ള ബ്രാഞ്ചില്‍ നിന്നും സ്വന്തം അക്കൗണ്ടിലേക്ക് പണം ഇടുന്നതിന് ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്. മാസത്തില്‍ മൂന്ന് തവണയില്‍ കൂടുതല്‍ ബാങ്ക് വഴി അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിനാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്.അക്കൗണ്ട് തുറന്ന ബ്രാഞ്ചില്‍ നിന്നും സ്വന്തം അക്കൗണ്ടിലേക്ക് മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍ പണം ഇടുകയാണെങ്കില്‍ 57 രൂപ 50 പൈസയാണ് എസ്ബിഐ ഈടാക്കുന്നത്. എക്‌സസ് കാഷ് ഡെപ്പൊസിറ്റ് ചാര്‍ജ് എന്ന പേരിലാണ് ഇത് ഈടാക്കുന്നത്. സിഡിഎം മെഷീന്‍ വഴി മറ്റ് ബ്രാഞ്ചിലുള്ള അക്കൗണ്ടിലേക്ക് പണം ഇട്ടുകൊടുത്താല്‍ ഓരോ ഇടപാടിനും 25 രൂപ നിലവില്‍ എസ്ബിഐ ചാര്‍ജ് ഈടാക്കുന്നുണ്ട്.അതിനിടെ സീറോ ബാലന്‍സ് അക്കൗണ്ട് ഉള്ളവരോട് 1000 രൂപയില്‍ കുറയാത്ത പണം മിനിമം മന്ത്ലി ആവറേജ് ബാലന്‍സ് നിക്ഷേപിക്കണമെന്നും എസ്ബിഐ അറിയിച്ചിട്ടുണ്ട്. നേരത്തെ സര്‍വ്വീസ് ചാര്‍ജുകള്‍…

Read More

സോളാര്‍ കേസില്‍ മുഖ്യ സൂത്രധാരന്‍ ഗണേഷ് കുമാറാണെന്ന് ബിജു രാധാകൃഷ്ണന്‍

സോളാര്‍ കേസില്‍ മുഖ്യ സൂത്രധാരന്‍ ഗണേഷ് കുമാറാണെന്ന് ബിജു രാധാകൃഷ്ണന്‍

വടകര: സോളാര്‍ കേസില്‍ മുഖ്യ സൂത്രധാരന്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ഗണേഷ് കുമാറാണെന്ന് ബിജു രാധാകൃഷ്ണന്‍ കോടതിയെ അറിയിച്ചു. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സരിതാ എസ്. നായര്‍ക്ക് രാഷ്ട്രീയക്കാരെയും വ്യവസായ പ്രമുഖരെയും പരിചയപ്പെടുത്തി നല്‍കിയത് ഗണേഷ് കുമാര്‍ ആണെന്നും ബിജു ആരോപിച്ചു. വടകര കോടതിയിലാണ് ബിജു ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് തന്റെയും അമ്മയുടെയും ജീവന് ഭീഷണിയുണ്ടെന്നും അതുകൊണ്ട് തന്റെ മരണമൊഴി രേഖപ്പെടുത്തണമെന്നും ബിജു കോടതിയില്‍ അറിയിച്ചു. ഇപ്പോള്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയിലും സോളാര്‍ കേസിന്റെ പോക്കിലും വിശ്വാസമുള്ളതിനാലാണ് ഇപ്പോള്‍ ഇക്കാര്യം പരാതിയായി നല്‍കാന്‍ തയ്യാറായതെന്നും ബിജു അറിയിച്ചു.എന്നാല്‍, സോളാര്‍ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം കോടതിയാണെന്നും അതിനാല്‍ ഇത് സംബന്ധിച്ച് മൊഴി നല്‍കേണ്ടത് അവിടെയാണെന്നും വടകര കോടതി അറിയിച്ചു. ഇതേ തുടര്‍ന്ന് ഈ മാസം 17ന് തിരുവനന്തപുരം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിജു രാധാകൃഷ്ണന്‍.

Read More

കാഷ്ലെസ്  ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ മോദിയുടെ സ്വപ്‌നം തകരുമോ? രാജ്യത്തെ ആദ്യ കാഷ്ലെസ് ഗ്രാമത്തിന്റെ അവസ്ഥ ഇതാണ്

കാഷ്ലെസ്  ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ മോദിയുടെ സ്വപ്‌നം തകരുമോ? രാജ്യത്തെ ആദ്യ കാഷ്ലെസ് ഗ്രാമത്തിന്റെ അവസ്ഥ ഇതാണ്

കാഷ്ലെസ് ഇന്ത്യ, ജനങ്ങള്‍ സ്വപ്‌നം കണ്ട ഡിജിറ്റല്‍ ഇന്ത്യ. മോദിയുടെ ഏറ്റവും വലിയ സ്വപ്‌നങ്ങളിതൊന്ന്. സ്വപ്നം കാണുന്നതിലും സ്വപ്നം കാണാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിലും യാതൊരു പിശുക്കുമില്ലാത്തായാളാണ് താനെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി പലവട്ടം തെളിയിച്ചിട്ടുള്ളതാണ്. ഇന്ത്യയില്‍ പലയിടത്തും കാഷ്ലെസ് പദ്ധതി നടപ്പിലാക്കുകയും ചെയ്തു. അവിടെയെല്ലാം ഈ പദ്ധതി വന്‍വിജയമായിരുന്നു എന്നാണ് മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നതും. എന്നാല്‍ മോദിയുടെയും ബിജെപിയുടെയും ഈ സ്വപ്നം പാടെ തകരുമെന്ന് സൂചന നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദക്ഷിണേന്ത്യയില്‍ ആദ്യ ക്യാഷ്‌ലെസ് ഗ്രാമമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന തെലങ്കാനയിലെ ഇബ്രാഹീംപൂര്‍ ഗ്രാമം ക്യാഷ്‌ലെസ് സ്വപ്നങ്ങള്‍ ഉപേക്ഷിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പെട്ടിക്കടയില്‍ വരെ പൈസ വാങ്ങാതിരുന്ന ഇബ്രാഹീംപൂര്‍ ഗ്രാമത്തെ പറ്റി അന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. പക്ഷെ പണരഹിത സമ്പദ്വ്യവസ്ഥയുടെ പേരില്‍ സര്‍ക്കാരും ബാങ്കുകളും ചേര്‍ന്ന് പറ്റിച്ച കഥകളാണ് ഇപ്പോള്‍ ഈ നാട്ടുകാര്‍ക്ക്…

Read More

ഫേസ്ബുക്ക് വെരിഫൈഡ് പേജില്‍ അശ്ലീല വീഡിയോകളും വ്യാജ പ്രസ്താവനകളും: മാപ്പിളപ്പാട്ട് ഗായകന്‍ തന്‍സീര്‍ കൂത്തുപറമ്പിനെതിരേ പ്രതിഷേധം

ഫേസ്ബുക്ക് വെരിഫൈഡ് പേജില്‍ അശ്ലീല വീഡിയോകളും വ്യാജ പ്രസ്താവനകളും: മാപ്പിളപ്പാട്ട് ഗായകന്‍ തന്‍സീര്‍ കൂത്തുപറമ്പിനെതിരേ പ്രതിഷേധം

ഫേസ്ബുക്ക് വെരിഫൈഡ് പേജില്‍ നിരന്തരം അശ്ലീല വീഡിയോകളും വ്യാജ പ്രസ്താവനകളും നടത്തുന്ന മാപ്പിളപ്പാട്ട് ഗായകന്‍ തന്‍സീര്‍ കൂത്തുപറമ്പിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ദിലീപ് ജയിയിലായിരുന്നപ്പോള്‍ നടനെ ചേര്‍ത്ത് നിരവധി അശ്ലീല വീഡിയോകള്‍ ഇയാള്‍ ഷെയര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ദിലീപ് ആരാധകര്‍ കൂട്ടത്തോടെ ഇയാളുടെ പേജില്‍ തെറിയഭിഷേകവുമായി എത്തിയപ്പോഴാണ് ഇത് ഡിലീറ്റ് ചെയ്ത് തടിതപ്പിയത്. എന്നാല്‍ ഇയാളുടെ പേജിനെ ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കാനാണ് ആരാധകരുടെ ശ്രമം. ദിലീപിന്റെ വാര്‍ത്ത മാത്രമല്ല നിരവധി അശ്ലീല വീഡിയോകളും തന്‍സീര്‍ ഷെയര്‍ ചെയ്യുന്നുണ്ടെന്ന് സോഷ്യല്‍മീഡിയയില്‍ നിരവധിപേര്‍ ആരോപിക്കുന്നു. കൊച്ചിയിലുള്ള ഒരു മീഡിയ ഗ്രൂപ്പാണ് ഇയാളുടെ പേജ് ഉപയോഗിച്ച് അശ്ലീലതയും മറ്റുള്ളവരെ അപമാനിക്കുന്നതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഫേസ്ബുക്ക് വെരിഫൈഡ് പേജിലൂടെ ലിങ്കുകള്‍ ചെയ്യുന്നതിലൂടെ കൂടുതല്‍ വരുമാനം നേടാനാണ് ഇത്തരത്തില്‍ അശ്ലീലവീഡിയോകള്‍ ഷെയര്‍ ചെയ്യുന്നതെന്നാണ് സൂചന. സൈബര്‍ സെല്ലിന് പരാതി…

Read More

ഒരു ഹോട്ടല്‍ മുറിയില്‍വെച്ച് തന്റെ ശരീരം നവീന്‍ ആവശ്യപ്പെട്ടു; ഒടുവില്‍ അവള്‍ക്ക് കീഴ്‌പെടേണ്ടി വന്നു,’നിങ്ങള്‍ അറിഞ്ഞില്ലേ ???… നാരായണന്‍ ചേട്ടന്റെ മകളുടെ മറ്റേ വീഡിയോ പുറത്തിറങ്ങി… ഒരു പയ്യനും ഉണ്ട് കൂടെ!… ആണുങ്ങള്‍ തീര്‍ച്ചയായും വായിക്കുക

ഒരു ഹോട്ടല്‍ മുറിയില്‍വെച്ച് തന്റെ ശരീരം നവീന്‍ ആവശ്യപ്പെട്ടു; ഒടുവില്‍ അവള്‍ക്ക് കീഴ്‌പെടേണ്ടി വന്നു,’നിങ്ങള്‍ അറിഞ്ഞില്ലേ ???… നാരായണന്‍ ചേട്ടന്റെ മകളുടെ മറ്റേ വീഡിയോ പുറത്തിറങ്ങി… ഒരു പയ്യനും ഉണ്ട് കൂടെ!… ആണുങ്ങള്‍ തീര്‍ച്ചയായും വായിക്കുക

‘നിങ്ങള്‍ അറിഞ്ഞില്ലേ ???… നാരായണന്‍ ചേട്ടന്റെ മകളുടെ മറ്റേ വീഡിയോ പുറത്തിറങ്ങിയെന്ന്… ഏതോ ഒരു പയ്യനും ഉണ്ട് കൂടെ. എന്തായിരുന്നു അങ്ങേരുടെ ഒരു നെഗളിപ്പ്… സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമാകുന്ന കഥയുടെ വരികളാണിത്. അന്നും ഇന്നും സ്ത്രീ എന്ന വര്‍ഗം ഏറ്റവും കൂടുതല്‍ ചൂഷണങ്ങള്‍ക്ക് വിധേയരായിട്ടുള്ളത് അവരുടെ സ്രീത്വം കാരണം തന്നെയായിരിക്കും. സാങ്കേതിക വിദ്യകള്‍ കൂടുതല്‍ പ്രചരിക്കുകയും ലഭ്യത വര്‍ദ്ധിക്കുകയും ചെയ്തതോടെ ഇത്തരം ചൂഷമങ്ങളുടെ എണ്ണം കൂടിയുട്ടുണ്ട് എന്നുമാത്രം. ചൂഷണം ചെയ്യുക എന്നത് ആണിന്റെ പൊതുസമൂഹം അംഗീകരിക്കാത്ത അവകാശമായും ചൂഷണത്തിന് വിധേയയായല്‍ അതില്‍ നൊന്ത് നീറി കഴിയുക എന്നത് പെണ്ണിന്റെ വിധിയായും കണക്കാക്കുന്ന സമൂഹത്തിനും അധികം മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ അങ്ങനെയൊരു മാറ്റം ഉണ്ടാകേണ്ട സമയം വളരെയധികം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. അതിന് ചൂഷണവും ഭീഷണിയും ആണിന്റെ മാത്രം കുത്തകയല്ലെന്നും ബുദ്ധിയുള്ള ഒരു പെണ്ണ് വിചാരിച്ചാല്‍ ഒരുവന്റെ അടിവേര്…

Read More

സ്വര്‍ണത്തിനെന്ത് പീഡനം: സ്വര്‍ണം മോഷ്ടിച്ചെന്ന് പറഞ്ഞ് ഭീഷണി ശേഷം പീഡനം. ഉടമക്കെതിരെ നടപടിയില്ല

സ്വര്‍ണത്തിനെന്ത് പീഡനം: സ്വര്‍ണം മോഷ്ടിച്ചെന്ന് പറഞ്ഞ് ഭീഷണി ശേഷം പീഡനം. ഉടമക്കെതിരെ നടപടിയില്ല

ജ്യൂവല്ലറി ജീവനക്കാരിയെ ആറുദിവസം തടങ്കലിലിട്ട് പീഡിപ്പിച്ച ഉടമയ്ക്കെതിരേ നടപടിയില്ല. ഇതില്‍ മനംനൊന്ത് യുവതി ഓയൂര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടയ്ക്കു മുമ്പില്‍ സത്യാഗ്രഹമിരുന്നപ്പോള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ജൂവലറി ഉടമ ചെലവിനു നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സത്യാഗ്രഹം. കുമരകം സ്വദേശിയായ യുവതിയാണ് സത്യാഗ്രഹമിരുന്നത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. ഏഴുമാസം ഗര്‍ഭിണിയായ തന്റെ ഗര്‍ഭത്തിന് ഉത്തരവാദി ജൂവലറി ഉടമയാണെന്നും യുവതി ആരോപിച്ചു. കടയുടമ വിവരം അറിയിച്ചതിനെതുടര്‍ന്നു പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണു കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജനുവരിയിലാണു ഓയൂര്‍ ജങ്ഷനിലെ മണിഗ്രാം ജ്യൂവലറിയില്‍ യുവതിക്കു ജോലി ലഭിച്ചത്. സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിലാണു സ്ത്രീതൊഴിലാളികള്‍ക്കു താമസസൗകര്യം ഒരുക്കിയിരുന്നത്. ഇവിടെവച്ച് തന്നെ കടയുടമ പീഡിപ്പിച്ചതായി കാട്ടി യുവതി എഴുകോണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്വര്‍ണം അപഹരിച്ചെന്ന കുറ്റം ചാര്‍ത്തി പൊലീസില്‍ ഏല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം സംഭവവുമായി ബന്ധപ്പെട്ടു പ്രതിയുടെ പിതാവ്…

Read More