ജനരക്ഷായാത്രയെ പ്രകോപിപ്പിക്കും വിധം എസ്എഫ്‌ഐ സ്ഥാപിച്ച ആര്‍എസ്എസ് വിരുദ്ധ ബോര്‍ഡുകള്‍ എടുത്ത് മാറ്റി പൊലീസ്

ജനരക്ഷായാത്രയെ പ്രകോപിപ്പിക്കും വിധം എസ്എഫ്‌ഐ സ്ഥാപിച്ച ആര്‍എസ്എസ് വിരുദ്ധ ബോര്‍ഡുകള്‍ എടുത്ത് മാറ്റി പൊലീസ്

ബിജെപിയുടെ ജനരക്ഷായാത്രയെ പ്രകോപിപ്പിക്കും വിധം എസ്എഫ്‌ഐ സ്ഥാപിച്ച ആര്‍എസ്എസ് വിരുദ്ധ ബോര്‍ഡുകള്‍ എടുത്ത് മാറ്റി പൊലീസ്. ആര്‍എസ്എസ് കൊലപ്പെടുത്തിയ സിപിഐഎം പ്രവര്‍ത്തകരുടെ ചിത്രങ്ങളടക്കമുള്ള ബോര്‍ഡുകളാണ് എസ്എഫ്‌ഐ മഹാരാജാസ് കോളേജിന് മുന്നില്‍ സ്ഥാപിച്ചത്. കേരള രക്ഷാ യാത്ര കടന്ന് പോകുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഈ ബോര്‍ഡുകള്‍ പ്രകോപനം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് ബോര്‍ഡ് എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ടത്. ആര്‍എസ്എസ് കൊലപ്പെടുത്തിയ സിപിഐഎം പ്രവര്‍ത്തകരുടെ ചിത്രമടങ്ങിയ പേജ് ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. ഈ പേജാണ് ഒരു ബോര്‍ഡായി മഹാരാജാസ് കോളേജ് ഗേറ്റിന് സമീപം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ചത്. ആര്‍എസ്എസിനെ നിരോധിക്കുക എന്നെഴുതിയ ബാനറും പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ അവസാനിപ്പിക്കുകയെന്ന ഒരു ബോര്‍ഡുമാണ് സ്ഥാപിച്ചിരുന്നത്. ഈ മൂന്ന് ബോര്‍ഡുകളും നീക്കം ചെയ്യാന്‍ പൊലീസ് ആവശ്യപ്പെട്ടു.ബോര്‍ഡ് മാറ്റിയ ശേഷം’ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മന്‍ രാജശേഖരന്‍ നയിക്കുന്ന മുസ്ലീങ്ങള്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കുമെതിരെയുള്ള കേരള രക്ഷയാത്ര കടന്ന് പോയത് മഹരാജാസ്…

Read More

പിറന്നത് പെണ്‍കുഞ്ഞായതിനെ തുടര്‍ന്ന് ദമ്പതിമാര്‍ കുഞ്ഞിനെ ജീവനോടെ കല്ലിട്ട് മൂടി; ആശുപത്രിയില്‍ ജീവന് വേണ്ടി പോരാടിയ കുഞ്ഞ് ഒടുവില്‍ മരണത്തിന് കീഴടങ്ങി

പിറന്നത് പെണ്‍കുഞ്ഞായതിനെ തുടര്‍ന്ന് ദമ്പതിമാര്‍ കുഞ്ഞിനെ ജീവനോടെ കല്ലിട്ട് മൂടി; ആശുപത്രിയില്‍ ജീവന് വേണ്ടി പോരാടിയ കുഞ്ഞ് ഒടുവില്‍ മരണത്തിന് കീഴടങ്ങി

  ജയ്പുര്‍: രാജസ്ഥാനിലെ ജലരപട്ടണില്‍ ദമ്പതിമാര്‍ കുഞ്ഞിനെ ജീവനോടെ കല്ലിട്ട് മൂടി. ഏഴാമതായി പിറന്നത് പെണ്‍കുഞ്ഞ് ആയതിനാലാണ് ദമ്പതിമാരുടെ ഈ കൊടും ക്രൂരത. ആശുപത്രിയില്‍ ജീവന് വേണ്ടി പോരാടിയ പെണ്‍കുഞ്ഞ് ഒടുവില്‍ മരണത്തിന് കീഴടങ്ങി.ലോക ബാലികാദിനത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. 40കാരനായ വീരംലാലിനും 35കാരിയായ സോറാം ഭായിക്കും അഞ്ച് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണുള്ളത്. ഏഴാമത്തെ പ്രസവത്തില്‍ പ്രതീക്ഷിച്ചത് ആണ്‍കുഞ്ഞിനെ ആയിരുന്നെങ്കിലും കുഞ്ഞ് പെണ്ണായതിനാല്‍ അതിനെ ഉപേക്ഷിക്കാന്‍ ഇവര്‍ തീരുമാനമെടുത്തു. തുടര്‍ന്നാണ് ആളൊഴിഞ്ഞ സ്ഥലത്ത് പോയി പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കല്ലിട്ട് മൂടിയത്. നിലവില്‍ ഒരു പെണ്‍കുട്ടിയുണ്ട്. പക്ഷെ ഒരു ആണ്‍കുട്ടി കൂടി വേണമെന്ന ആഗ്രഹത്തിലായിരുന്നു ഇരുവരും. ഇതിനാലാണ് ഇവര്‍ കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ മരണത്തിനിടയാക്കിയതിന് ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ ഒക്ടോബര്‍ 5നാണ് സോറാം ഭായി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കുന്നത്. അഞ്ച്…

Read More

സോളാര്‍ കേസ്; കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

സോളാര്‍ കേസ്; കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

  സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേതാക്കളെ വിളിപ്പിച്ചു. കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനാകാതെ തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് നേതാക്കളെ വിളിപ്പിച്ചിരിക്കുന്നത്.സോളാര്‍ കേസില്‍ നേതാക്കള്‍ പരസ്യപ്രതികരണം നടത്തുന്നത് ഹൈക്കമാന്‍ഡ് വിലക്കി. സംഘടനാ പ്രശ്നം ചര്‍ച്ചചെയ്യാനാണ് വിളിപ്പിച്ചിരിക്കുന്നതെങ്കിലും സോളാര്‍ കേസ് അന്വേഷണം നേതാക്കള്‍ക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യവും ആരോപണങ്ങളും ചര്‍ച്ചയില്‍ വിഷയമാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവരെയാണ് ചര്‍ച്ചകള്‍ക്കായി രാഹുല്‍ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്. വിവാദം വന്നതിന് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. കേരള നേതാക്കളുമായി ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയും പങ്കെടുക്കും. വെള്ളിയാഴ്ചയാണ് കേരള നേതാക്കളുമായി…

Read More

കോണ്‍ഗ്രസ് മുക്ത് ഭാരത് ആര്‍എസ്എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കില്‍ കോണ്‍ഗ്രസ് മുക്ത കേരളം സിപിഎമ്മിന്റെ നയമാണ്: വി ടി ബല്‍റാം

കോണ്‍ഗ്രസ് മുക്ത് ഭാരത് ആര്‍എസ്എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കില്‍ കോണ്‍ഗ്രസ് മുക്ത കേരളം സിപിഎമ്മിന്റെ നയമാണ്: വി ടി ബല്‍റാം

സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ് ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാര്‍ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തിരക്കുപിടിച്ച നടപടികള്‍ എന്ന് വി ടി ബല്‍റാം. വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഈ റിപ്പോര്‍ട്ടിനുണ്ടെന്ന് ഇപ്പോഴത്തെ സൂചനകള്‍ വെച്ച് അനുമാനിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് ഫോസ്റ്റില്‍ കുറിച്ചു. ടിപിയുടെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനക്കേസ് നേരാംവണ്ണം അന്വേഷിക്കാതെ ഇടയ്ക്കുവെച്ച് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ കണ്ടാല്‍ മതിയെന്ന് ബല്‍റാം അഭിപ്രായപ്പെട്ടു. ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണം. നിലവിലെ സൂചനകള്‍ വെച്ച് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഉണ്ടെന്ന് അനുമാനിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് മുക്തകേരളം എന്നതാണ് കേരളത്തിലെ സിപിഐഎമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പില്‍ ബിജെപിയെ വിരുന്നൂട്ടി വളര്‍ത്തി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ് കേരളം ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിയേണ്ടതുണ്ടെന്നും ബല്‍റാം…

Read More

പ്രേമത്തിന് കണ്ണില്ല സ്‌നേഹിതാ: കാമുകി

പ്രേമത്തിന് കണ്ണില്ല സ്‌നേഹിതാ: കാമുകി

പ്രേമത്തിന് കണ്ണില്ല സ്‌നേഹിതാ എന്ന ടാഗ് ലൈനുമായി ഇതിഹാസ, സ്‌റ്റൈല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന ചിത്രംകാമുകി റിലീസിനൊരുങ്ങുന്നു. ഫസ്റ്റ് മൂവീസിന്റെ ബാനറില്‍ ഉന്‍മേഷ് ഉണ്ണികൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അപര്‍ണ ബാലമുരളി, അസ്‌ക്കര്‍ അലി എന്നിവര്‍ നായികാനായികാനായകന്‍മാരാകുന്നു. അന്ധനായ ചെറുപ്പക്കാരനെ പ്രണയിക്കുന്ന നായികയുടെ കഥയായ ഇത് റിയല്‍ ലൈഫ് കോളേജ് സ്റ്റോറിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. പ്രണയത്തിനൊപ്പം സംഗീതം, കോമഡി, സാമൂഹിക പ്രാധാന്യമുള്ള ചിലസംഭവങ്ങള്‍ കൂടി ചിത്രം പറയുന്നു. കാവ്യാ സുരേഷ്, ബിനു അടിമാലി, പ്രദീപ് കോട്ടയം, റോസിന്‍ ജോളി, ഡാന്‍ ഡേവിസ്, ഉല്ലാസ് പന്തളം, അനീഷ് വികടന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം റോവിന്‍ ഭാസ്‌കര്‍. സംഗീതം ആനന്ദ് മധുസൂദന്‍ ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

Read More

രാജ്യത്തെ ആദ്യ ചുവപ്പ് റോഡ്, ബിദ പാര്‍ക്കില്‍

രാജ്യത്തെ ആദ്യ ചുവപ്പ് റോഡ്, ബിദ പാര്‍ക്കില്‍

കറുപ്പിന് പകരം ചുവപ്പ്. രാജ്യത്ത് ആദ്യമായാണ് ചുവന്ന റോഡ് നിര്‍മിക്കുന്നത്. ഖത്വര്‍ നാഷനല്‍ തിയേറ്ററിനും അമീരി ദിവാന്‍ റൗണ്ട് എബൗട്ടിനുമിടയി ലാണ് ചുവന്ന റോഡ്. കറുപ്പിന് പകരം ചുവന്ന ടാര്‍ ഉപയോഗിച്ചതു കൊണ്ടാണ് ഈ തെരുവ് ചുവന്നു പോയത്. അവശ്യ സന്ദര്‍ഭങ്ങളില്‍ യാന്ത്രികമായി റോഡ് അടച്ചിടാനും കേവലം കാല്‍നടക്ക് മാത്രമായി ഉപയോഗപ്പെടുത്താനും സാധിക്കും. ദേശീയ ദിനം, ദേശീയ കായിക ദിനം തുടങ്ങിയ പ്രധാന അവസരങ്ങളിലാണ് ഇത്തരത്തില്‍ ഈ റോഡിനെ മാറ്റുക. മാത്രമല്ല, ഫിഫ 2022 ലോകകപ്പിന് ഫാന്‍ സോണായി മാറ്റുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ബിദ പാര്‍ക്ക്. ദോഹ കോര്‍ണിഷിലെ പ്രധാന ആഘോഷ വേദിയായി ഈ റോഡ് മാറും. അല്‍ ബിദ പാര്‍ക്ക് പദ്ധതിയുടെ ഭാഗമായി തുറക്കുന്ന റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പ്രൈവറ്റ് എന്‍ജിനീയറിംഗ് ഓഫീസാണ് നിര്‍വഹിക്കുന്നത്. മേഖലയിലെ ഏറ്റവും വലിയ പാര്‍ക്കുകളിലൊന്നായി അല്‍ ബിദ ഇരുപത്…

Read More

ലോകം ഉറ്റുനോക്കിയ തൂക്കിക്കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ധീര ഐപിഎസ് ഓഫീസര്‍, മീരന്‍ ചദ്ദ ബോര്‍വാങ്കര്‍ വിരമിച്ചു

ലോകം ഉറ്റുനോക്കിയ തൂക്കിക്കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ധീര ഐപിഎസ് ഓഫീസര്‍, മീരന്‍ ചദ്ദ ബോര്‍വാങ്കര്‍ വിരമിച്ചു

ചരിത്രത്തില്‍ ഇടംപിടിച്ച സുവര്‍ണരേഖകള്‍ തിളക്കമുള്ളതാക്കിയ കരിയറിന്റെ ഉടമകള്‍. അങ്ങനെയൊരു വ്യക്തി വിശിഷ്ടമായ വ്യക്തിത്വത്തിന്റെ മുദ്ര പതിപ്പിച്ചുകൊണ്ടു പിന്‍വാങ്ങുന്നു. മീരന്‍ ചദ്ദ ബോര്‍വാങ്കര്‍. പുനെയിലെ ആദ്യത്തെ വനിതാ പൊലീസ് കമ്മിഷണര്‍, മഹാരാഷ്ട്ര കേഡറിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫിസര്‍. അജ്മല്‍ കസബിന്റെയും യാക്കൂബ് മേമന്റെയും വധശിക്ഷ നേരില്‍കണ്ട ഇന്ത്യയിലെ ഏക വനിത ഐപിഎസ് ഓഫിസര്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ നിരവധിയാണ്. മുംബൈ ക്രൈംബ്രാഞ്ചിന് നേതൃത്വം കൊടുത്ത ആദ്യത്തെ വനിതയും മീരന്‍ തന്നെ. ജോലിയില്‍നിന്നു വിരമിക്കലും യാത്രയയപ്പുമൊക്കെ സാധാരണ കാര്യങ്ങളാണ്. പക്ഷേ, ചിലര്‍ വിരമിക്കുമ്പോള്‍ അവശേഷിപ്പിക്കുന്ന റെക്കോര്‍ഡുകള്‍ പിന്നീടുവരുന്ന പ്രഗല്‍ഭമതികള്‍ക്കുപോലും തകര്‍ക്കാനാവാത്തത്. നേട്ടങ്ങളുടെ പ്രത്യേകത കൊണ്ടും അപൂര്‍വതകൊണ്ടും ആര്‍ജിക്കുന്ന സവിശേഷത മാറ്റുകൂട്ടുന്നവര്‍. 36 വര്‍ഷം നീണ്ട സംഭവബഹുലമായ കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ശനിയാഴ്ച മീരന്‍ ജോലിയില്‍നിന്നു വിരമിച്ചു. മൂന്നുദശകം നീണ്ട കരിയറില്‍ വെല്ലുവിളികള്‍ ഏറെ അതിജീവിക്കേണ്ടിവന്നു മീരന്. രാജ്യത്തെ മുള്‍മുനിയില്‍ നിര്‍ത്തിയ ഈ…

Read More

സ്പാനിഷ് നാട്ടില്‍ നിന്നും കേരളാ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

സ്പാനിഷ് നാട്ടില്‍ നിന്നും കേരളാ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

സ്പാനിഷ് ക്ലബായ അത്ലെറ്റിക്ക് ഡി കോയിനെ അവരുടെ നാട്ടില്‍ എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം. ഐഎസ്എല്‍ നാലാം സീസണിന് മുന്നോടിയായി പ്രീ സീസണില്‍ ആദ്യമായി കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സാണ് വിജയം കൊയ്തത്. ബ്ലാസ്റ്റേഴ്സിനായി വിദേശ താരം പേക്കുസണ്‍ ആണ് വലകുലുക്കിയത്. ക്വിന്റാന ബുര്‍ഗോസില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകളും കനത്ത പോരാട്ടമാണ് കാഴ്ചവച്ചത്. ഇരു ടീമുകള്‍ക്കും ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ ആയില്ല. രണ്ടാം പകുതിയില്‍ പേക്കുസണ്‍ ബൂട്ടിലുടെ ആണ് ബ്ലാസ്റ്റേഴ്സ് നിര്‍ണ്ണായകമായ ഗോള്‍ സ്‌കോര്‍ ചെയ്തത്. അന്‍ഡാലൂഷ്യന്‍ ലീഗിലെ അഞ്ചാം ഡിവിഷനില്‍ കളിക്കുന്ന ടീം ആണ് അത്ലെറ്റിക് ഡി കോയിന്‍. പുതിയ കോച്ച് റെനെ മ്യൂളിസ്റ്റര്‍ക്ക് കീഴില്‍ ആദ്യമായി ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയ മത്സരം എന്ന പ്രത്യേകത ഈ കളിയ്ക്കുണ്ട്. വരും ദിവസങ്ങളില്‍ ബ്ലാസ്റ്റേഴ്സ് കൂടുതല്‍ പ്രീസീസണ്‍ മത്സരങ്ങള്‍ കളിച്ചേക്കും….

Read More

റിയല്‍ എസ്റ്റേറ്റിലും ജിഎസ്ടി വരും: അരുണ്‍ ജയ്റ്റ്‌ലി

റിയല്‍ എസ്റ്റേറ്റിലും ജിഎസ്ടി വരും: അരുണ്‍ ജയ്റ്റ്‌ലി

വാഷിങ്ടണ്‍: നികുതി പിരിവിന് ഏറ്റവും സാധ്യതയുള്ള മേഖലയാണ് റിയല്‍ എസ്റ്റേറ്റ് എന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇത് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് റിയല്‍ എസ്റ്റേറ്റിനെയും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുന്നത്. ഈ വിഷയം നവംബറിന് ഗുവാഹാട്ടിയില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ശില്‍പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ചില സംസ്ഥാനങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഇത് ഗൗരവമായി ചിന്തിക്കേണ്ട കാര്യം തന്നെയാണെന്നാണ് താന്‍ കരുതുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഇതിന് ചില സംസ്ഥാനങ്ങള്‍ അനുകൂലമാണ് മറ്റ് ചിലര്‍ അനുകൂലവുമല്ല. അതുകൊണ്ട് തന്നെ ഇതില്‍ ഗൗരവമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. ഭൂമിയിടപാടിനെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവന്നാല്‍ അത് ഭൂമിവാങ്ങുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും. കള്ളപ്പണത്തിന്റെ വലിയ തോതിലുള്ള വരവ് തടയാന്‍ ഇത് സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 12 ശതമാനമെങ്കിലും…

Read More

നിറം മാറി ഉത്തര്‍പ്രദേശ്: സര്‍ക്കാര്‍ സ്‌കൂളുകളിലെ ബുക്കുകളിലും ബാഗുകളിലും ബസ്സിനും വരെ നിറം കാവി

നിറം മാറി ഉത്തര്‍പ്രദേശ്: സര്‍ക്കാര്‍ സ്‌കൂളുകളിലെ ബുക്കുകളിലും ബാഗുകളിലും ബസ്സിനും വരെ നിറം കാവി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലാകെ നിറം മാറ്റത്തിന് തുടക്കമിട്ടിരിക്കുയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ കസേര വിരിയില്‍ തുടങ്ങി കാര്‍ സീറ്റിന്റെ നിറവും വരെ കാവിയാക്കി മാറ്റി. കൂടാതെ നിറം മാറ്റം സര്‍ക്കാര്‍ സ്‌കൂളുകളിലെ ബുക്കുകളിലും ബാഗുകളിലും ബസുകളിലേക്കും വരെ വ്യാപിപ്പിച്ചിരിക്കുകയാണ്. കാവി നിറം പൂശിയ സര്‍ക്കാര്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ 50 ബസുകള്‍ യോഗി ആദിത്യനാഥ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഗ്രാമീണ മേഖലയില്‍ ഓടുന്ന ബസ്സിന് സങ്കല്‍പ് സേവ എന്നാണ് പേരിട്ടിരിക്കുന്നത്. ചടങ്ങിന്റെ വേദി കാവി നിറത്തിലായിരുന്നു. ഫ്‌ളാഗ് ഓഫിന് ഒരുങ്ങിയ ബസും ബസുകളില്‍ അലങ്കരിച്ച ബലൂണുകളും കാവി നിറത്തിലായിരുന്നു. കാന്‍പുര്‍ വര്‍ക്ക്‌ഷോപ്പില്‍ വെച്ചാണ് ബസുകളുടെ നിറം മാറ്റിയത്. സംസ്ഥാനത്തെ മറ്റ് ബസുകള്‍ കൂടി കാവി നിറത്തിലേക്ക് താമസിയാതെ മാറ്റും. വിദ്യാഭ്യാസ വകുപ്പ് അടുത്തിടെയാണ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചിത്രം പതിപ്പിച്ച സ്‌കൂള്‍ ബാഗുകള്‍ മാറ്റി പകരം…

Read More