സേനാതാവളങ്ങളെ സംബന്ധിച്ച് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍

സേനാതാവളങ്ങളെ സംബന്ധിച്ച് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍

ടെഹ്‌റാന്‍: ഇറാനും യുഎസും തമ്മിലുള്ള വാക്‌പോര് മറ്റൊരു തലത്തിലേക്കു നീങ്ങുന്നു. ഇറാന്റെ സൈന്യത്തെ (റവല്യൂഷനറി ഗാര്‍ഡ് കോപ്‌സ്- ഐആര്‍ജിസി) ഭീകര സംഘടനയായി മുദ്ര കുത്താന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശ്രമിക്കുന്നതാണ് പ്രകോപനത്തിനു കാരണം. സൈന്യത്തിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ‘ഗൗരവമായ തിരിച്ചടികള്‍’ യുഎസിന് പ്രതീക്ഷിക്കാമെന്ന് ഇറാന്‍ പ്രതികരിച്ചു. ‘പുതിയ ഉപരോധങ്ങളുമായി യുഎസ് വരികയാണെങ്കില്‍ ഇറാന്റെ 2000 കിലോമീറ്റര്‍ ചുറ്റളവിലുള്ള, മധേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ അവിടെ നിന്ന് മാറ്റേണ്ടിവരും. ഇറാനിയന്‍ മിസൈലുകളുടെ പ്രഹരപരിധി ഇത്രയുമുണ്ട്’- ഇറാന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി ജാഫരി മുന്നറിയിപ്പ് നല്‍കി. ബഹ്‌റിന്‍, ഇറാഖ്, ഒമാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലായി യുഎസിന് സേനാതാവളങ്ങളുണ്ട്. അമേരിക്കയുമായി ചര്‍ച്ച നടത്താമെന്ന ആശയത്തെയും സേനാമേധാവി തള്ളിക്കളഞ്ഞു. ഐഎസ് ഭീകരര്‍ക്കു നേരെ പോരാടിയ ധീരചരിത്രമുണ്ട് ഇറാന്. സൈന്യത്തെ ഭീകരരായി യുഎസ് കണക്കാക്കിയാല്‍ അവരെയും ഭീകരരായി കണ്ട് പോരാട്ടം…

Read More

ഒടിയന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രം മഹാഭാരതമല്ല, സംവിധായകന്‍ ബോളിവുഡില്‍നിന്ന്

ഒടിയന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രം മഹാഭാരതമല്ല, സംവിധായകന്‍ ബോളിവുഡില്‍നിന്ന്

കൊച്ചി: ഒടിയന് ശേഷം മോഹന്‍ലാല്‍ മഹാഭാരതത്തിലേക്കല്ല പകരം താരം അഭിനയിക്കുന്നത് ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ ഒരുക്കുന്ന മലയാളം ചിത്രത്തില്‍. ഒടിയന് ശേഷം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ഈ ത്രില്ലര്‍ സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് മാധ്യമപ്രവര്‍ത്തകനായ സാജു തോമസാണ്. സിനിമയുടെ പേരു തീരുമാനിച്ചിട്ടില്ല. മറ്റ് അഭിനേതാക്കളുടെ കാര്യത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഒടിയന്റെ ചിത്രീകരണം കഴിഞ്ഞ ശേഷം മോഹന്‍ലാല്‍ ഈ സിനിമയില്‍ ജോയ്ന്‍ ചെയ്യും. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മുംബൈയിലായിരിക്കും ചിത്രീകരണം. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ദസ് ടോല, എസ്ആര്‍കെ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രം ആണ് ഇത്. ബിയോണ്ട് ദി സോള്‍, നത്തിംഗ് ബട്ട് ലൈഫ് എന്നീ ചിത്രങ്ങളുടെയുള്‍പ്പെടെ എഡിറ്ററാണ് അജോയ് വര്‍മ. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്….

Read More

ജനരക്ഷാ യാത്ര ഇന്ന് തൃശൂരില്‍

ജനരക്ഷാ യാത്ര ഇന്ന് തൃശൂരില്‍

തൃശൂര്‍ : ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ഇന്ന് തൃശൂര്‍ ജില്ലയിലെത്തും. ഉച്ചതിരിഞ്ഞ് 2.30 ന് ജില്ല അതിര്‍ത്തിയായ വാണിയമ്പാറയില്‍ വെച്ച് യാത്രയെ ജില്ലാ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും. 3 മണിക്ക് മണ്ണുത്തിയില്‍ നിന്ന് ആരംഭിക്കുന്ന പദയാത്രയില്‍ ജില്ലയിലെ കുന്നംകുളം, ഗുരുവായൂര്‍, മണലൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂര്‍ മണ്ഡലങ്ങളില്‍ നിന്നെത്തുന്ന 25000 പ്രവര്‍ത്തകര്‍ അണിനിരക്കും, കേന്ദ്ര മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, വി.കെ.സിംഗ്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, യുവമോര്‍ച്ച അഖിലേന്ത്യ അദ്ധ്യക്ഷയും എം.പിയുമായ പൂനം മഹാജന്‍, ഉത്തര്‍പ്രദേശ് മന്ത്രി ധാരാ സിംഗ് എന്നിവര്‍ യാത്രയില്‍ പങ്കാളികളാവും. തൃശൂര്‍ വടക്കും നാഥ ക്ഷേത്ര മൈതാനിയില്‍ ഒരുക്കിയിരിക്കുന്ന കൊടുങ്ങല്ലൂര്‍ സതീശന്‍ നഗറില്‍ വൈകീട്ട് 3 മണിക്ക് നാടന്‍ പാട്ടും, തെരുവ് നാടകവുമായി പൊതുയോഗ പരിപാടികള്‍ ആരംഭിക്കും. തൃശൂര്‍, വടക്കാഞ്ചേരി, ചേലക്കര മണ്ഡലങ്ങളില്‍…

Read More

വേങ്ങര നാളെ പോളിങ് ബൂത്തിലേക്ക്; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

വേങ്ങര നാളെ പോളിങ് ബൂത്തിലേക്ക്; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

മലപ്പുറം: വേങ്ങര നാളെ പോളിംഗ് ബൂത്തിലേക്ക്. ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടേയും പോളിംഗ് സാമഗ്രികളുടേയും വിതരണം ഇന്ന് നടക്കും. രാവിലെ 9 മണിയോടെ തിരൂരങ്ങാടി പിഎസ്എംഓ കോളേജിലാണ് വിതരണം . മണ്ഡലത്തില്‍ ആകെ 165 പോളിംഗ് സ്റ്റേഷനുകളുണ്ട്. 148 പോളിംഗ് ബൂത്തുകളും ക്രമീകരിച്ചു. മുഴുവന്‍ ബൂത്തുകളിലും വിവിപാറ്റ് സംവിധാനം ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഉപതെരഞ്ഞെടുപ്പിനുണ്ട്. ഒരു ലക്ഷത്തി എഴുപതിനായിരത്തി ആറ് വോട്ടര്‍മാരാണ് വേങ്ങരയില്‍ ഉള്ളത്. ഇതില്‍ 87,748 പുരുഷന്മാരും 82,258 സ്ത്രീകളുമുണ്ട്. ഫലപ്രഖ്യാപനം ഞായറാഴ്ചയാണ് . രണ്ടാഴ്ചയിലേറെ നീണ്ട വേങ്ങരയിലെ പരസ്യ പ്രചാരണം ഇന്നലെയാണ് അവസാനിച്ചത്. ഒന്നര വര്‍ഷത്തിനിടയിലെ മൂന്നാമത്തെ തെരഞ്ഞെടുപ്പ് ആണെങ്കിലും വേങ്ങര തെരഞ്ഞെടുപ്പ് ആവേശത്തിന് കുറവൊന്നുമില്ല. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസും ജില്ലാ ഭരണകൂടവും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വേങ്ങരയിലെ സംസ്ഥാന പാതയില്‍ ഇന്നലെ കൊട്ടിക്കലാശത്തില്‍ മൂന്നു മുന്നണികളും കരുത്തു തെളിയിച്ചു. ഇന്ന്…

Read More

എംകോമിന് പഠിപ്പിച്ചതല്ലിത്; വിജീഷിനെ ജീവിതം പഠിപ്പിച്ചത് മായമില്ലാത്ത പച്ചക്കറി കൃഷി

എംകോമിന് പഠിപ്പിച്ചതല്ലിത്; വിജീഷിനെ ജീവിതം പഠിപ്പിച്ചത് മായമില്ലാത്ത പച്ചക്കറി കൃഷി

മലപ്പുറം: എണ്‍പതു സെന്റ് സ്ഥലത്ത് പാകമെത്തി നില്‍ക്കുന്ന തക്കാളി, കാന്താരി മുതല്‍ അഞ്ചിനം മുളകുകള്‍, കോളി ഫ്‌ളവര്‍, പയര്‍, കാബേജ് തുടങ്ങി ആരേയും മോഹിപ്പിക്കുന്ന വിഷരഹിത ജൈവപച്ചക്കറി. മലപ്പുറം ജില്ലയിലെ ചേന്നരയിലെത്തിയാല്‍ കാണാം എംകോമുകാരന്റെ ഈ കൃഷി തോട്ടം. പ്രഗല്‍ഭരായ കര്‍ഷകര്‍ പലപ്പോഴും തോറ്റുപിന്‍മാറുന്ന ജൈവപച്ചക്കറി എന്ന ആശയത്തിലാണ് ഈ യുവാവ് വിജയം കൊയ്തിരിക്കുന്നത്.കുട്ടിക്കാലത്ത് വീട്ടുമുറ്റത്തെ മണ്ണില്‍ കളിച്ചുതുടങ്ങിയപ്പോള്‍ തോന്നിയ കൗതുകമായിരുന്നു പിന്നീട് എണ്‍പതു സെന്റ് സ്ഥലത്തെ കൃഷിയിലേക്ക് എത്തിച്ചത്. യുവാക്കളില്‍ പലരും രാവിലെ മൂടിപുതച്ച് കിടന്നുറങ്ങുന്ന 5 മണി സമയത്ത് വിജീഷ് കുമാര്‍ എഴുന്നേല്‍ക്കും തന്റെ പറമ്പിലെ പച്ചക്കറിക്ക് തടമെടുക്കാന്‍. പച്ചക്കറി തൈകള്‍ക്ക് വെളളമൊഴിച്ചും അവയെ പരിചരിച്ചും എട്ട് മണിക്ക് കൃഷിയിടത്തില്‍ നിന്ന് മടങ്ങും. തൈകളിള്‍ ഉണ്ടാകുന്ന ഓരോ മാറ്റവും നിരീക്ഷിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ തേടി അവയെ പരിചരിക്കും. ഇതിനായി കൃഷി വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളും ഈ…

Read More

ഇതര സംസ്ഥാന തൊഴിലാളികളോട് കൂടെയുണ്ടെന്ന് പ്രഖൃാപിച്ച് മുഖൃമന്ത്രി; ഇതര സംസ്ഥാനത്തുനിന്ന് തൊഴിലെടുക്കാന്‍ വരുന്നവരെ സ്വന്തം സഹോദരാരെപ്പോലെയാണ് മലയാളികള്‍ കാണുന്നത്

ഇതര സംസ്ഥാന തൊഴിലാളികളോട് കൂടെയുണ്ടെന്ന് പ്രഖൃാപിച്ച് മുഖൃമന്ത്രി; ഇതര സംസ്ഥാനത്തുനിന്ന് തൊഴിലെടുക്കാന്‍ വരുന്നവരെ സ്വന്തം സഹോദരാരെപ്പോലെയാണ് മലയാളികള്‍ കാണുന്നത്

കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടെ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാനും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ബോധപൂര്‍വ്വം പ്രചാരണം നടക്കുന്നുണ്ടെന്നൂം ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നാണ് പ്രചാരണം. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ഇത് കൂടുതലും നടക്കുന്നത്. കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടുത്തെ സമാധാനവും സൗഹൃദവും തകര്‍ക്കാനും ശ്രമിക്കുന്ന ശക്തികളാണ് ഈ നുണ പ്രചാരണത്തിന് പിന്നിലെന്നും പിണറായി പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഇംഗ്ലീഷിലും ഹിന്ദിയിലുമായിരുന്നു മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എല്ലാത്തരം സംരക്ഷണവും സുരക്ഷയും മുഖ്യമന്ത്രി അവര്‍ക്ക് ഉറപ്പുനല്‍കി സത്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തില്‍ നല്ല പരിഗണനയാണ് ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി ഒട്ടേറെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നു. ചികിത്സാ സഹായവും അപകട ഇന്‍ഷൂറന്‍സും ഇതില്‍പെടും. ഇതര സംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍ പെട്ട് മരിച്ച സംഭവങ്ങള്‍ ഉണ്ടായപ്പോള്‍…

Read More

ബോളിവുഡിനെ ഞെട്ടിക്കാന്‍ ഒരുങ്ങി രണ്‍വീര്‍സിംഗ്-സഞ്ജയ് ലീല ബന്‍സാലി-ദീപിക ത്രയങ്ങള്‍; മൂവരും ഒന്നിക്കുന്ന പുതിയ ചിത്രം പദ്മാവതിയുടെ ട്രെയിലര്‍ എത്തി

ബോളിവുഡിനെ ഞെട്ടിക്കാന്‍ ഒരുങ്ങി രണ്‍വീര്‍സിംഗ്-സഞ്ജയ് ലീല ബന്‍സാലി-ദീപിക ത്രയങ്ങള്‍; മൂവരും ഒന്നിക്കുന്ന പുതിയ ചിത്രം പദ്മാവതിയുടെ ട്രെയിലര്‍ എത്തി

ബോളിവുഡ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്‍വീര്‍ സിങ് ചിത്രം പദ്മാവതിയുടെ ട്രെയിലര്‍ എത്തി. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍, ദീപിക പദുക്കോണ്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. രാംലീല, ബാജിറാവു മസ്താനി ചിത്രങ്ങള്‍ക്കു ശേഷം രണ്‍വീര്‍സിംഗ് സഞ്ജയ് ലീല ബന്‍സാലി ദീപിക ത്രയങ്ങള്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റാണി പദ്മിനിയുടെ ജീവിതം ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന സിനിമ ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.ദീപികയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ ഷാഹിദാണ് എത്തുക. ബാജിറാവു മസ്താനിക്ക് തിരക്കഥ എഴുതിയ പ്രകാശ് കപാഡിയ തന്നെയാണ് പദ്മാവതിക്കും തിരക്കഥ ഒരുക്കുന്നത്. ചിത്രം ഡിസംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും. വീഡിയോ കാണാം

Read More

പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കാനില്ലെന്ന് നടി ഭാവന

പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കാനില്ലെന്ന് നടി ഭാവന

  മലയാള സിനിമയില്‍ പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കാനില്ലെന്ന് നടി ഭാവന. താനിപ്പോള്‍ സന്തോഷവതിയാണ്. എന്നാല്‍ പുതിയ സിനിമകള്‍ ഏറ്റെടുക്കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴുള്ളത്. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍. നവാഗതസംവിധായകന്‍ ജിനു എബ്രഹാമിന്റെ പൃഥ്വിരാജ് ചിത്രം ആദമാണ് ഭാവനയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. കേരളത്തിലും സ്‌കോട്ട്‌ലന്‍ഡിലുമായി ചിത്രീകരിച്ച സിനിമ ഇത്തവണത്തെ ഓണം റിലീസുകള്‍ക്കൊപ്പമാണ് എത്തിയത്.ആദത്തിന്റെ സ്‌കോട്ട്‌ലന്‍ഡ് ചിത്രീകരണകാലം തനിക്ക് സന്തോഷകരമായ അനുഭവമാണ് നല്‍കിയതെന്ന് ഭാവന നേരത്തേ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

Read More