ദീപാവലിക്ക് പടക്കം ഒഴിവാക്കാന്‍ വാദിക്കുന്നവര്‍ ചോര ചിന്തുന്ന മറ്റ് ആചാരങ്ങള്‍ ഒഴിവാക്കാനും ഇതേ ആവേശം കാണിക്കണം; സുപ്രീംകോടതി വിധിക്കെതിരെ ചേതന്‍ ഭഗത്

ദീപാവലിക്ക് പടക്കം ഒഴിവാക്കാന്‍ വാദിക്കുന്നവര്‍ ചോര ചിന്തുന്ന മറ്റ് ആചാരങ്ങള്‍ ഒഴിവാക്കാനും ഇതേ ആവേശം കാണിക്കണം; സുപ്രീംകോടതി വിധിക്കെതിരെ ചേതന്‍ ഭഗത്

  ന്യൂഡല്‍ഹി: പടക്ക വില്‍പ്പനയ്ക്ക് നിരോധനമേര്‍പ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ എഴുത്തുകാരന്‍ ചേതന്‍ ഭഗത്. ദീപാവലിക്ക് പടക്കം ഒഴിവാക്കാന്‍ വാദിക്കുന്നവര്‍ ചോര ചിന്തുന്ന മറ്റ് ആചാരങ്ങള്‍ ഒഴിവാക്കാനും ഇതേ ആവേശം കാണിക്കണം. കോടതി ഉത്തരവിനു പിന്നാലെ ട്വിറ്ററിലാണ് ചേതന്‍ ഭഗത് പ്രതികരണവുമായെത്തിയത്. നിരോധനം ഉചിതമല്ലെന്ന തരത്തിലാണ് ചേതന്റെ പ്രതികരണം. പടക്കമില്ലാതെ കുട്ടികള്‍ക്ക് എന്ത് ദീപാവലിയെന്ന് ചേതന്‍ ഭഗത് ട്വിറ്ററിലെഴുതി. നമ്മുടെ ഏറ്റവും വലിയ ആഘോഷമാണ് ദീപാവലി, വര്‍ഷത്തില്‍ ഒരു ദിവസം മാത്രമുണ്ടാവുന്ന ആഘോഷം കൊണ്ട് മലിനീകരണം വര്‍ധിക്കുമെന്നത്, മലിനീകരണം കുറയ്ക്കാന്‍ നിരോധനമല്ല, പുതിയ കണ്ടെത്തലുകളാണ് വേണ്ടത്, ഹിന്ദു ആചാരങ്ങള്‍ക്ക് മാത്രം ഇത്തരത്തില്‍ നിരോധനമേര്‍പ്പെടുത്തുന്നത് എന്തുകൊണ്ടാണ്. മുഹറത്തിന് ആടിനെ ബലികഴിക്കുന്നത് നിങ്ങള്‍ നിരോധിക്കുമോ എന്നും ചേതന്‍ ഭഗത് ട്വിറ്ററിലൂടെ ചോദിച്ചു. ക്രിസ്മസിന് ക്രിസ്മസ് ട്രീ നിരോധിക്കുന്നത് പോലെയോ ഈദിന് ആടിനെ ഒഴിവാക്കുന്നത് പോലെയോ ആണ് ദീപാവലിക്ക് പടക്കം നിരോധിക്കുന്നത്. നിയന്ത്രണമാവാം….

Read More

ഭാര്യമാരുടെ എണ്ണത്തില്‍ സെഞ്ചുറി കടന്ന് തായ്ലന്‍ഡുക്കാരന്‍; 17 ാം വയസില്‍ തുടങ്ങി 58 ാം വയസില്‍ എത്തിയപ്പോള്‍ ഭാര്യമാര്‍ 120

ഭാര്യമാരുടെ എണ്ണത്തില്‍ സെഞ്ചുറി കടന്ന് തായ്ലന്‍ഡുക്കാരന്‍; 17 ാം വയസില്‍ തുടങ്ങി 58 ാം വയസില്‍ എത്തിയപ്പോള്‍ ഭാര്യമാര്‍ 120

  ഇന്ത്യയിലെന്നപോലെ ലോകത്തെ മിക്ക രാജ്യങ്ങളിലും ബഹുഭാര്യത്വം നിയമവിരുദ്ധമാണെന്നിരിക്കെ 17 ാം വയസില്‍ തുടങ്ങിയ വിവാഹം കഴിയ്ക്കല്‍ പരിപാടി 58 ാം വയസിലും തുടരുകയാണ് തംബോണ്‍ പ്രസേര്‍ട്ട് എന്ന തായ്ലന്‍ഡുക്കാരന്‍. ഇത്തരം നിയമങ്ങളിലൊന്നും വലിയ വിശ്വാസമില്ലാത്ത തംബോണ്‍ പ്രസേര്‍ട്ടിന് ഭാര്യമാരുടെ എണ്ണം സെഞ്ചുറി കടന്ന് 120ല്‍ എത്തി. ഭാര്യമാര്‍ക്കെല്ലാം പരസ്പരം അറിയാം. ഭര്‍ത്താവിന്റെ ഈ വിനോദത്തില്‍ അവര്‍ക്ക് പ്രശ്നവുമില്ല. തായ്ലന്‍ഡിലെ നകോണ്‍ നയോക് പ്രവിശ്യയിലെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി നേതാവായ തംബോണ്‍ പ്രമുഖ നിര്‍മാണ കമ്പനി ഉടമയുമാണ്. ഇത്രയും ഭാര്യമാരുണ്ടെങ്കിലും മക്കളുടെ കാര്യത്തില്‍ തംബോണ്‍ പിശുക്കനാണ്. 28 പേര്‍ മാത്രമേ അദ്ദേഹത്തിന് മക്കളായുള്ളൂ. അതില്‍ മൂന്നുപേരും ആദ്യഭാര്യയില്‍ നിന്നുള്ളവരാണ്. ഭാര്യമാര്‍ ധാരാളമായെങ്കിലും ചില നിബന്ധനകളൊക്കെ തംബോണിന് നിര്‍ബന്ധമാണ്. ഭാര്യമാരാകുന്ന യുവതികള്‍ക്ക് 20 വയസില്‍ താഴെ മാത്രമേ പ്രായം കാണാവൂ. അതിനും തംബോണിന് തന്റേതായ കാരണമുണ്ട്. പ്രായമുള്ളവര്‍ വഴക്കുകൂടും,…

Read More

സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം റിച്ചാര്‍ഡ് എച്ച്. തലറിന്

സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം റിച്ചാര്‍ഡ് എച്ച്. തലറിന്

  സ്റ്റോക്ക്ഹോം: സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് എച്ച്. തലറിന് . ബിഹേവിയറല്‍ ഇക്കണോമിക്സില്‍ നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്‌കാരം. ഷിക്കാഹോ സര്‍വകലാശാലയിലെ പ്രൊഫസറാണ് തലര്‍. വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിക്കുന്ന മനഃശാസ്ത്ര, സാമൂഹിക, വൈകാരിക ഘടകങ്ങളുമായി ബന്ധപ്പെട്ട ബിഹേവിയറല്‍ ഫിനാന്‍സ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് റിച്ചാര്‍ഡ്. ഏഴ് കോടിയോളം രൂപയാണ് സമ്മാനമായി ലഭിക്കുക. ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ജാക് ദുബോഷെ, ജോവാച്ചിം ഫ്രാങ്ക്, റിച്ചാര്‍ഡ് ഹാന്‍ഡേഴ്‌സണ്‍ എന്നിവര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ജൈവതന്മാത്രകളുടെ പകര്‍പ്പെടുക്കുന്നതിനുള്ള ലളിതവും നൂതനവുമായ ക്രയോ ഇലക്‌ട്രോണ്‍ മൈക്രേസ്‌കോപ്പി എന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചതിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. റൈനര്‍ വീസ്, ബാരി ബാരിഷ്, കിപ്തോണ്‍ എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ ഊര്‍ജ്ജതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. മൂവരും ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷനല്‍-വേവ് ഒബ്‌സര്‍വേറ്ററിയിലെ (ലിഗോ) അംഗങ്ങളാണ്. ഗുരുത്വാകര്‍ഷണ തരംഗങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് ഊര്‍ജ്ജ…

Read More

ഉത്തര്‍പ്രദേശിലെ ആശുപതികളെ കണ്ട് പഠിക്കാന്‍ കേരളത്തോട് പറഞ്ഞ യോഗിയുടെ ഗൊരഖ്പൂരില്‍ വീണ്ടും കുട്ടികളുടെ മരണം; 24 മണിക്കൂറിനുള്ളില്‍ 16 കുട്ടികള്‍ പിടഞ്ഞ് മരിച്ചു

ഉത്തര്‍പ്രദേശിലെ ആശുപതികളെ കണ്ട് പഠിക്കാന്‍ കേരളത്തോട് പറഞ്ഞ യോഗിയുടെ ഗൊരഖ്പൂരില്‍ വീണ്ടും കുട്ടികളുടെ മരണം; 24 മണിക്കൂറിനുള്ളില്‍ 16 കുട്ടികള്‍ പിടഞ്ഞ് മരിച്ചു

ദുരന്തഭൂമിയായി വീണ്ടും ബിആര്‍ഡി മെഡിക്കല്‍ കോളജ്. ശിശുമരണങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 16 കുട്ടികള്‍ പിടഞ്ഞ് മരിച്ചു.10 നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞത്. ജപ്പാന്‍ ജ്വരം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.   നവജാതശിശുക്കളുടെ ഐസിയുവില്‍ പ്രവേശിപ്പിച്ച പത്ത് കുട്ടികളും, കുട്ടികളുടെ ഐസിയുവില്‍ പ്രവേശിപ്പിച്ച ആറ് കുട്ടികളുമാണ് മരിച്ചത്.കഴിഞ്ഞ മാസം ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ ലഭിക്കാതെ 100 ഓളം കുട്ടികള്‍ മരിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു.

Read More

സര്‍വകലാശാലകളുടെ പേരുകളില്‍ നിന്ന് ഹിന്ദു,മുസ്ലിം എന്നീ വാക്കുകള്‍ എടുത്തു മാറ്റണമെന്ന് യുജിസി; മതനിരപേക്ഷ നിലപാടുകള്‍ക്ക് ഇവ എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം

സര്‍വകലാശാലകളുടെ പേരുകളില്‍ നിന്ന് ഹിന്ദു,മുസ്ലിം എന്നീ വാക്കുകള്‍ എടുത്തു മാറ്റണമെന്ന് യുജിസി; മതനിരപേക്ഷ നിലപാടുകള്‍ക്ക് ഇവ എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം

  ന്യൂഡല്‍ഹി: സര്‍വകലാശാലകളുടെ പേരുകളില്‍ നിന്ന് ഹിന്ദു,മുസ്ലിം എന്നീ വാക്കുകള്‍ എടുത്തു മാറ്റണമെന്ന് യുജിസി നിര്‍ദേശം. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്ന് ഹിന്ദു എന്ന വാക്കും അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നിന്ന് മുസ്ലിം എന്ന വാക്കും ഒഴിവാക്കണം. ഇവ സര്‍വകലാശാലകളുടെ മതനിരപേക്ഷ നിലപാടുകളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. അലിഗഢ് സര്‍വകലാശാലയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 10 കേന്ദ്ര സര്‍വകലാശാലകളിലെ ക്രമക്കേട് അന്വേഷിക്കുന്നതിനായി യുജിസി നിയോഗിച്ച പാനലാണ് നിര്‍ദേശം മുന്നോട്ട് വച്ചത്. കേന്ദ്ര സര്‍വകലാശാലകള്‍ മതേതരമാകണം. എന്നാല്‍ ഇത്തരം പേരുകള്‍ അതിന്റെ മത നിരപേക്ഷ സ്വഭാവം പ്രതിഫലിപ്പിക്കില്ല. അതുകൊണ്ടാണ് അവ മാറ്റണമെന്ന് നിര്‍ദേശിച്ചതെന്ന് പാനല്‍ അംഗം പറഞ്ഞു. സര്‍വകലാശാലകളെ അലിഗഢ് സര്‍വകലാശാല എന്നും ബനാറസ് സര്‍വകലാശാല എന്നും മാത്രം വിളിക്കാം. അല്ലെങ്കില്‍ അവയുടെ സ്ഥാപകരുടെ പേര് നല്‍കാമെന്നും പാനല്‍ നിര്‍ദേശിക്കുന്നു. അലിഗഢിനും ബനാറസിനും പുറമേ പോണ്ടിച്ചേരി സര്‍വകലാശാല, അലഹബാദ്…

Read More

ഹാദിയ കേസില്‍ ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം; വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എങ്ങനെ കഴിയുമെന്നു സുപ്രീം കോടതി

ഹാദിയ കേസില്‍ ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം; വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എങ്ങനെ കഴിയുമെന്നു സുപ്രീം കോടതി

  ന്യൂഡല്‍ഹി: വൈക്കം സ്വദേശിനി ഹാദിയയുടെ (അഖില) മതംമാറ്റവുമായി ബന്ധപ്പെട്ട കേസില്‍ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എങ്ങനെ കഴിയുമെന്നു സുപ്രീം കോടതി. ഹാദിയയ്ക്കു പറയാനുള്ളതു കേള്‍ക്കുമെന്നും കേസില്‍ ഹാദിയയുടെ നിലപാട് അറിയണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കാനായി മാറ്റി. അവര്‍ക്കെന്താണ് പറയാനുള്ളതെന്നു കേള്‍ക്കണം. ഹാദിയയെ തടവിലാക്കാന്‍ പിതാവ് അശോകന് കഴിയില്ല. വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടാണ് എന്നും സുപ്രീം കോടതി വാക്കാല്‍ വ്യക്തമാക്കി.വാദത്തിനിടെ, ഇരുവിഭാഗം അഭിഭാഷകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഷെഫിന്‍ ജഹാന്റെയും എന്‍ഐഎയുടെയും അഭിഭാഷകര്‍ തമ്മിലാണ് വാഗ്വാദമുണ്ടായത്. എന്‍ഐഎ കേന്ദ്രസര്‍ക്കാരിന്റെ കയ്യിലെ പാവയാണെന്നു ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ ആരോപിച്ചു.     ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ഹാദിയയും ഷഫിന്‍ ജഹാനും തമ്മിലുളള വിവാഹം റദ്ദുചെയ്യാന്‍ ഹൈക്കോടതിക്ക്…

Read More

വേങ്ങരയില്‍ ഇന്ന് കൊട്ടിക്കലാശം: വിട്ടുകൊടുക്കില്ലെന്ന് ലീഗ്; ഭൂരിപക്ഷം കുറക്കാന്‍ കഴിയുമെന്ന് എല്‍ഡിഎഫ് 

വേങ്ങരയില്‍ ഇന്ന് കൊട്ടിക്കലാശം: വിട്ടുകൊടുക്കില്ലെന്ന് ലീഗ്; ഭൂരിപക്ഷം കുറക്കാന്‍ കഴിയുമെന്ന് എല്‍ഡിഎഫ് 

മലപ്പുറം: വേങ്ങരയിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണ ത്തിന് ഇന്ന് കൊട്ടിക്കലാശം. യുഡിഎഫി എന്റ റോഡ് ഷോ അണികളെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചു. വേങ്ങര വിട്ടുകൊടുക്കില്ലെന്ന് ഉറച്ചുതന്നെയാണ് ലീഗിന്റെ പ്രവര്‍ത്തനം. . പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ വേങ്ങരയില്‍ ഇരു മുന്നണികളും ബി.ജെ.പിയും ശക്തമായ പ്രചരണമാണ് കാഴ്ചവച്ചത്. മുസ്ലീം ലീഗിന്റെ ഉറച്ച മണ്ഡലമായ വേങ്ങരയില്‍ യു.ഡി.എഫ് വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. കുറ്റിപ്പുറത്ത് കെ.ടി ജലീലിനോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടതിനെ തുടര്‍ന്ന് വേങ്ങരയിലേക്ക് കളംമാറ്റിയ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും വിജയം തനിക്കൊപ്പം നിര്‍ത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് 72,181 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പി.പി ബഷീറിന് 34,124 വോട്ടുകള്‍ ലഭിച്ചു. 2011ല്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത് 38,237 വോട്ടുകളുടെ ഭൂരിപക്ഷം. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം മറികടക്കാനാകുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ പ്രകടിപ്പിക്കുന്നത്. എന്നാല്‍ പാളയത്തിലെ…

Read More

മന്ത്രിമാര്‍ തെറിക്കുമോ? മുഖ്യമന്ത്രി ഇന്നു മന്ത്രിമാരുടെ വകുപ്പുകള്‍ പരിശോധിക്കും

മന്ത്രിമാര്‍ തെറിക്കുമോ? മുഖ്യമന്ത്രി ഇന്നു മന്ത്രിമാരുടെ വകുപ്പുകള്‍ പരിശോധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാര്‍ക്കു മാര്‍ക്കിടാന്‍ ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍.സംസ്ഥാനത്തെ മുഴുവന്‍ വകുപ്പുകളുടെയും പ്രധാന പദ്ധതികളുടെ അവലോകനം ഇന്നും നാളെയും മുഖ്യമന്ത്രി നടത്തും. ഓരോ വകുപ്പിന്റെയും മൂന്നു പ്രധാന പദ്ധതികള്‍ വിലയിരുത്തും. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് തടസ്സങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ നീക്കുകയാണ് അവലോകനത്തിന്റെ പ്രധാന ലക്ഷ്യം. 38 വകുപ്പുകളില്‍ വരുന്ന 114 പദ്ധതികളാണ് വിലയിരുത്തുന്നത്. കൂട്ടത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന 14 വന്‍കിട പദ്ധതികളുടെ പുരോഗതിയും പരിശോധിക്കും. സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. മോശമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച മന്ത്രിമാരെ മാറ്റാനും സാധ്യതയുണ്ട്. മന്ത്രി സഭാ പുനസംഘടിപ്പിക്കണമോയെന്നതിന്റെ തീരുമാനവും മുഖ്യമന്ത്രിയുടെതായിരിക്കുമെന്ന് സിപിഐഎം തീരുമാനിച്ചിരുന്നു. ഇ.പി. ജയരാജനെ തിരിച്ചുകൊണ്ടുവരാനുള്ള സാധ്യതകൂടി വിലയിരുത്തലിലൂടെ പിണറായി ലക്ഷ്യംവയ്ക്കുന്നു. വേങ്ങര തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മന്ത്രിമാരുടെ കാര്യത്തില്‍ കൃത്യമായ തീരുമാനമുണ്ടാകും. യാഗത്തില്‍ മന്ത്രിമാരുടെയും വകുപ്പിന്റെയും പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതിയും അവലോകനം ചെയ്യും. എല്ലാ വകുപ്പുകളും മൂന്ന് മെഗാ…

Read More

36 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി; കേരളത്തെ കാര്യമായി ബാധിക്കില്ല

36 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി; കേരളത്തെ കാര്യമായി ബാധിക്കില്ല

ന്യൂഡല്‍ഹി: ജി.എസ്.ടിയിലെ അപാകതകളിലും ഡീസല്‍ വില വര്‍ദ്ധനയിലും പ്രതിഷേധിച്ച്‌ അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ (എ.ഐ.എം.ടി.സി) 36 മണിക്കൂര്‍ നീണ്ട അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി. രാവിലെ എട്ടിന് തുടങ്ങിയ പണിമുടക്ക് നാളെ രാത്രി എട്ടിന് അവസാനിക്കും. 93 ലക്ഷം ട്രക്കുകളും 50 ലക്ഷം ബസുകളും ഉള്‍പ്പെടുന്ന എ.ഐ.ടി.എം.സിയുടെ പണിമുടക്ക് രാജ്യത്തെ പല മേഖലകളിലെയും ഗതാഗതത്തെ സാരമായി ബാധിക്കും. എന്നാല്‍, കേരളത്തെ കാര്യമായി ബാധിക്കില്ല.സംസ്ഥാനത്തെ പ്രമുഖ ട്രേഡ് യൂണിനുകളും ഇന്ധന നീക്കം നടത്തുന്ന ടാങ്കര്‍ ലോറികളും പണിമുടക്കുമായി സഹകരിക്കുന്നില്ല. പണിമുടക്കിന് നേതൃത്വം നല്‍കാന്‍ സംസ്ഥാനത്ത് പ്രത്യേകിച്ച്‌ സമരസമിതിയും രൂപീകരിച്ചിട്ടില്ല. അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന് കോഴിക്കോട് മാത്രമാണ് സംസ്ഥാനത്ത് യൂണിറ്റുള്ളത്.

Read More

ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈ കോടതിക്ക് അധികാരമുണ്ടോ? ഹാദിയ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈ കോടതിക്ക് അധികാരമുണ്ടോ? ഹാദിയ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍. ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമുണ്ടോ ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈ കോടതിക്ക് അധികാരമുണ്ടോ എന്നീ വിഷയങ്ങള്‍ സുപ്രീംകോടതി പരിശോധിക്കും. എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ഹാദിയയുടെ അച്ഛനും, ഫാത്തിമ എന്ന നിമിഷയുടെ അമ്മയും സമര്‍പ്പിച്ച അപേക്ഷകളും കോടതിക്ക് മുന്നിലെത്തും. ഹാദിയയുടെ മതം മാറ്റത്തിലും വിവാഹത്തിലും എന്‍.ഐ.എ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്. ഹദിയയുടെ മതം മാറ്റത്തില്‍ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ ഇല്ലെന്ന റിപ്പോര്‍ട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് ക്രൈം ബ്രാഞ്ച് കൈമാറിയിട്ടുണ്ട് ഇക്കാര്യവും കോടതിയെ സര്‍ക്കാര്‍ അറിയിച്ചേക്കും. എന്‍.ഐ.എ അന്വേഷിക്കണം കുടുംബത്തിന് സുരക്ഷ നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ഹാദിയയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹരജിയും അന്വേഷണത്തെ പിന്തുണച്ചു സമര്‍പ്പിക്കപ്പെട്ട മറ്റു ഹരജികളും കോടതിയുടെ പരിഗണനക്കെത്തും. എന്‍.ഐ.എ അന്വേഷണം ചോദ്യം…

Read More