രഞ്ജി ട്രോഫിയില്‍ കേരളത്തിനു ജയത്തോടെ തുടക്കം; ധോണിയുടെ നാട്ടുക്കാരെ തോല്‍പ്പിച്ചത് ഒന്‍പതു വിക്കറ്റിന്

രഞ്ജി ട്രോഫിയില്‍ കേരളത്തിനു ജയത്തോടെ തുടക്കം; ധോണിയുടെ നാട്ടുക്കാരെ തോല്‍പ്പിച്ചത് ഒന്‍പതു വിക്കറ്റിന്

രഞ്ജി ട്രോഫിയില്‍ കേരളത്തിനു ജയത്തോടെ തുടക്കം. സീസണിലെ ആദ്യമല്‍സരത്തില്‍ ജാര്‍ഖണ്ഡിനെയാണ് കേരളം തോല്‍പ്പിച്ചത്. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ രണ്ടാം ഇന്നിങ്സില്‍ വിജയത്തിലേക്കു വേണ്ടിയിരുന്ന 33 റണ്‍സ് ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സ്വന്തമാക്കിയ കേരളം ഒന്‍പതു വിക്കറ്റിനാണ് ജയിച്ചത്. ഒന്നാമിന്നിങ്സില്‍ 202 റണ്‍സെടുത്ത ജാര്‍ഖണ്ഡ്, രണ്ടാമിന്നിങ്സില്‍ 89 റണ്‍സിന് പുറത്തായി. മല്‍സരത്തിലാകെ 11 വിക്കറ്റും ഒരു അര്‍ധസെഞ്ചുറിയും നേടിയ ജലജ് സക്സേനയാണ് കളിയിലെ കേമന്‍. ആദ്യ ഇന്നിങ്സില്‍ 6 വിക്കറ്റും രണ്ടാമിന്നിങ്സില്‍ 5 വിക്കറ്റും സക്സേന സ്വന്തമാക്കി. വിജയം നേടിയതിലൂടെ കേരളത്തിന് 6 പോയിന്റ് ലഭിച്ചു. ജാര്‍ഖണ്ഡിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോര്‍ ആയ 202ന് എതിരെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ടിന് 250 റണ്‍സ് എന്ന നിലയിലായിരുന്നു കേരളം. മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയാണു (66…

Read More

മദ്യപിച്ചു വാഹനമോടിച്ച കേസില്‍ നടന്‍ ജയ് കോടതിയില്‍ കീഴടങ്ങി

മദ്യപിച്ചു വാഹനമോടിച്ച കേസില്‍ നടന്‍ ജയ് കോടതിയില്‍ കീഴടങ്ങി

  ചെന്നൈ : മദ്യപിച്ചു വാഹനമോടിച്ച കേസില്‍ നടന്‍ ജയ് അഭിഭാഷകര്‍ക്കൊപ്പം കോടതിയില്‍ കീഴടങ്ങി. ജയ്യുടെ ഡ്രൈവിങ് ലൈസന്‍സ് ആറു മാസത്തേക്കു റദ്ദാക്കി. 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസില്‍ സെയ്ദാപേട്ട് മജിസ്‌ട്രേട്ട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണു ജയ് അഭിഭാഷകര്‍ക്കൊപ്പം കോടതിയില്‍ കീഴടങ്ങിയത്. വിധിക്കുശേഷം നടനെ വിട്ടയച്ചു. കഴിഞ്ഞമാസം ജയ് മദ്യലഹരിയില്‍ ഓടിച്ച കാര്‍ അഡയാറിലെ പാലത്തിലേക്ക് ഇടിച്ചുകയറി അപകടത്തില്‍പ്പെടുകയായിരുന്നു.മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന് കേസിലാണ് നടനെ അറസ്റ്റ് ചെയ്യണമെന്ന് ഉത്തരവ് കോടതി പുറത്തിറക്കിയിരുന്നു. കേസ് പരിഗണിച്ച അഞ്ചാം തീയ്യതി ഹാജരാകണമെന്ന് നടനോട് കോടതി ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ജയ് അന്ന് ഹാജരായിരുന്നില്ല. തുടര്‍ന്ന് രണ്ടു ദിവസത്തിനുള്ളില്‍ നടനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി പൊലീസിനോട് നിര്‍ദേശിച്ചു. ആഴ്ചകള്‍ക്ക് മുന്‍മ്പ് ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിലെ ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്കു മടങ്ങുമ്‌ബോഴായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്.

Read More

” ചെ രക്തസാക്ഷികളിലെ ധ്രുവനക്ഷത്രം ”

” ചെ രക്തസാക്ഷികളിലെ ധ്രുവനക്ഷത്രം ”

  ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനം ‘ചെ’ എന്ന ചുരുക്കപ്പേരില്‍ മനുഷ്യപ്രജ്ഞയില്‍ അടയാളപ്പെട്ടിരിക്കുന്ന ഏണസ്റ്റോ ഗുവേര ഡേ ലാ സെര്‍ന രക്തസാക്ഷിയായതിന്റെ അമ്പതാം വാര്‍ഷികമാണ് ഒക്ടോബര്‍ ഒമ്പത്. മഹത്തായ ലക്ഷ്യത്തിനായി പൊരുതിമരിക്കുന്നതിനേക്കാള്‍ വീരോചിതമായ അന്ത്യം മനുഷ്യന് സങ്കല്‍പ്പിക്കാന്‍ സാധ്യമല്ല. ചെ ഇന്ന് ലോകത്തെ ഏറ്റവും വലിയ വിപ്ലവപ്രതീകമാണ്. ചെ ആരെന്നറിയാത്തവരും ചെ യുടെ ചിത്രം ആലേഖനം ചെയ്ത വസ്ത്രംധരിച്ച് നടക്കുന്നുണ്ടെന്നും നമുക്കറിയാം. ആളിക്കത്തുകയും അമര്‍ന്ന് നീറിപ്പിടിക്കുകയും ചെയ്യുന്ന ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റങ്ങളുടെ ഏറ്റവും വലിയ പ്രചോദനവും ഉത്തേജനവും ചെ തൂവിയ സ്വന്തം ജീവനാണ്. ബൊളീവിയയില്‍ മോചനപ്പോരാട്ടത്തിനിടയില്‍ അമേരിക്കയുടെ ചാരസംഘടനയായ സിഐഎയുടെ സഹായത്തോടെ വധിക്കപ്പെടുമ്പോള്‍ 39 വയസ്സായിരുന്നു ചെ യ്ക്ക്. പരിക്കേറ്റ് പിടികൂടപ്പെട്ട ചെ യെ ഒരു സ്‌കൂള്‍മുറിയില്‍വച്ച് വിചാരണകൂടാതെ വെടിവച്ചുകൊന്നത് സിഐഎ ആജ്ഞപ്രകാരമായിരുന്നു. പുരോഗമന ചിന്താഗതിക്കാരെ തീരാദുഃഖത്തിലാഴ്ിയ ആ അരുംകൊല സംഭവിച്ചില്ലായിരുന്നെങ്കില്‍ 89 വയസ്സുകാരനായി ചെ ഇപ്പോള്‍ ഒരുപക്ഷേ…

Read More

മാറാട് കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്; പിണറായിക്ക് ബിജെപിയെ അറിയില്ലാ, ഓലപ്പാമ്പ് കാണിച്ച് ബിജെപിയെ വിരട്ടാന്‍ നോക്കേണ്ടന്നും രമേശ്

മാറാട് കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്; പിണറായിക്ക് ബിജെപിയെ അറിയില്ലാ, ഓലപ്പാമ്പ് കാണിച്ച് ബിജെപിയെ വിരട്ടാന്‍ നോക്കേണ്ടന്നും രമേശ്

  കോഴിക്കോട്: മാറാട് കേസില്‍ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ആവശ്യപ്പെട്ടു. മാറാട് കേസുമായി ബന്ധമുള്ള എന്‍ഡിഎഫും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞതായി വിക്കിലീക്‌സ് രേഖകളില്‍ ഉണ്ടെന്നും രമേശ് വെളിപ്പെടുത്തി. ജനരക്ഷായാത്രയുമായി ബന്ധപ്പെട്ട് കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജിഹാദി പ്രവര്‍ത്തനങ്ങളുടെ പരീക്ഷണ ശാലയായിരുന്നു മാറാട് കലാപം. മുസ്ലീംലീഗ്-കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ക്ക് കലാപമായി ബന്ധമുണ്ടെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഈ പാര്‍ട്ടികള്‍ ഇതേപ്പറ്റി മൗനം ദീക്ഷിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തെളിവുകള്‍ നശിപ്പിച്ചത് അന്തരിച്ച ഇ അഹമ്മദാണ്. മരിച്ചു പോയെങ്കിലും അഹമ്മദിന്റെ പങ്കിനെപ്പറ്റിയും അന്വേഷണം നടത്തണം. കേരളത്തില്‍ ലീഗ്- സിപിഎം-ജിഹാദി അവിശുദ്ധ കൂട്ടുകെട്ട് നിലവിലുണ്ട്. ജിഹാദികള്‍ക്ക്…

Read More

3 വര്‍ഷം കൊണ്ട് അമിത് ഷായുടെ മകന്റെ കമ്പനിയുടെ ആദായത്തിലുണ്ടായ വര്‍ധനവ് 16,000 മടങ്ങ്;അഴിമതിപ്പണമെന്ന് ആം ആദ്മി പാര്‍ടി

3 വര്‍ഷം കൊണ്ട് അമിത് ഷായുടെ മകന്റെ കമ്പനിയുടെ ആദായത്തിലുണ്ടായ വര്‍ധനവ് 16,000 മടങ്ങ്;അഴിമതിപ്പണമെന്ന് ആം ആദ്മി പാര്‍ടി

  ബി.ജെ.പി അധികാരത്തില്‍ വന്ന 3 വര്‍ഷം കൊണ്ട് അമിത് ഷായുടെ മകന്റെ കമ്പനിയുടെ ആദായത്തിലുണ്ടായ വര്‍ധനവ് 16,000 മടങ്ങ്. അഴിമതിപ്പണമെന്ന് ആം ആദ്മി പാര്‍ടി ആരോപണം.വെറും 3 വര്‍ഷം കൊണ്ട് നഷ്ടത്തിലായിരുന്ന ഒരു കമ്പനി 100 കോടിക്കടുത്ത് ലാഭത്തിലാവുന്നതെങ്ങനെയെന്ന ചോദ്യമുയരുകയാണ് ഗുജറാത്തില്‍. ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ മകന്റെ കമ്പനിയാണ് 2013 ല്‍ 6000 രൂപ നഷ്ടത്തിലായിരുന്നിടത്ത് നിന്ന് 2015-16 ല്‍ 80 കോടി രൂപ ലാഭത്തിലായിരിക്കുന്നത്.2014-15 ല്‍ കമ്പനിയുടെ ലാഭമായി ആകെ കാണിച്ചിരിക്കുന്നത് 18,728 രൂപയാണെങ്കില്‍ ഇപ്പൊഴത് 80.5 കോടി രൂപയാണ്.എന്നാല്‍ 2016 ഒക്ടോബറോടെ ഈ കമ്പനി ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയിരിക്കുകയാണ്. കമ്പനിക്ക് 1.4 കോടി രൂപ നഷ്ടമുണ്ടായെന്നൊക്കെ പറയുന്ന ഡയറക്റ്ററുടെ കത്തടക്കം ആം ആദ്മി പാര്‍ടി തെളിവായി കാണിക്കുന്നുണ്ട്. എവിടെ നിന്നാണ് അമിത് ഷായുടെ മകന്റെ കമ്പനിക്ക് ഇത്രയും തുക ലഭിച്ചതെന്നോ…

Read More

തട്ടുകടയില്‍ ദോശ ചുടുന്ന നടി കവിതാ ലക്ഷ്മി; ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്

തട്ടുകടയില്‍ ദോശ ചുടുന്ന നടി കവിതാ ലക്ഷ്മി; ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്

തിരുവനന്തപുരം:സ്ത്രീധനം എന്ന സീരിയലിലെ ചാളമേരിയുടെ മരുമകളായ കവിതാ ലക്ഷ്മിയെ കുടുംബ പ്രേക്ഷകര്‍ക്ക് പരിചയമുണ്ടാകും. ചില സിനിമകളിലും ഈ താരത്തിന്‌റെ മുഖം പരിചയം കാണും. കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ കവിതാ ലക്ഷ്മി നിറഞ്ഞു നില്‍ക്കുകയാണ്. പ്രേക്ഷക പ്രീതി നേടിയ സീരിയലില്‍ ശ്രദ്ധേയ കഥാപാത്രമായി അഭിനയിക്കുന്ന കവിതാ ലക്ഷ്മി തട്ടുകടയില്‍ ദോശ ചുടുന്ന വീഡിയോ ആണ് പ്രചരിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് പിന്നിലെ സത്യം വെളിപ്പെടുത്തുകയാണ് താരം. എനിക്കു ഭര്‍ത്താവില്ല, ഒരു മോനും മോളുമാണ് ഉള്ളത്. പത്തു വര്‍ഷത്തോളമായി നെയ്യാറ്റിന്‍കരയിലാണ് താമസം. ഒരു സുഹൃത്തിന്‌റെ മകള്‍ക്ക് യു കെ യില്‍ എംഡിക്ക് അഡ്മിഷനു വേണ്ടിയാണ് ഒരു ട്രാവല്‍ ഏജന്‍സിയില്‍ പോയത്. ആ കുട്ടിക്കു പകരം ഹോട്ടല്‍ മാനേജ്‌മെന്റ്‌റ് ഡിപ്ലോമ കഴിഞ്ഞ എന്‌റെ മകനുള്ള ഒരു അവസരത്തെക്കുറിച്ചാണ് അവര്‍ അന്നു പറഞ്ഞത്.ആ സ്ഥാപനത്തിന്‌റെ ഉടമയ്ക്ക് യു കെയില്‍ മൂന്നു ഹോട്ടലുകള്‍ ഉണ്ടെന്നും അവിടെ…

Read More

മാര്‍ത്താണ്ഡം കായല്‍ ഭൂമി കൈയേറി എന്നാരോപിച്ച് മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഹെക്കോടതിയില്‍ ഹര്‍ജി; കൈനകരി പഞ്ചായത്തംഗം ബി.കെ. വിനോദിന്റെതാണ് ഹര്‍ജി

മാര്‍ത്താണ്ഡം കായല്‍ ഭൂമി കൈയേറി എന്നാരോപിച്ച് മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഹെക്കോടതിയില്‍ ഹര്‍ജി; കൈനകരി പഞ്ചായത്തംഗം ബി.കെ. വിനോദിന്റെതാണ് ഹര്‍ജി

  കൊച്ചി : മാര്‍ത്താണ്ഡം കായല്‍ ഭൂമി കൈയേറിയ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലയിലെ കൈനകരി പഞ്ചായത്തംഗമായ ബി.കെ. വിനോദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മന്ത്രി ഡയറക്ടറായുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കൈയേറിയ കായല്‍ ഭൂമി തിരിച്ചു പിടിക്കണം, കൈയേറ്റം കണ്ടെത്താന്‍ സര്‍വേ നടത്തണം, മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കണം എന്നീയാവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചേക്കും. കുട്ടനാട് തഹസീല്‍ദാറുടെയും കൈനകരി നോര്‍ത്ത് വില്ലേജ് ഓഫീസറുടെയും റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിയും കമ്പനിയും അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്നും ഭൂവിനിയോഗ നിയമമടക്കമുള്ളവയുടെ ലംഘനമാണിതെന്നും പറഞ്ഞിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരമുള്ള ഡേറ്റ ബാങ്കില്‍ ഈ നിലം ഉള്‍പ്പെടുത്തണമെന്ന് കാണിച്ച് പ്രാദേശിക തല മോണിട്ടറിംഗ് കമ്മിറ്റിക്ക് പലതവണ നിവേദനം നല്‍കിയിട്ടും മന്ത്രി തോമസ് ചാണ്ടിയുടെ…

Read More

ഒക്ടോബര്‍ 13ന് രാജ്യവ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിടും

ഒക്ടോബര്‍ 13ന് രാജ്യവ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിടും

മുംബൈ: ഒക്ടോബര്‍ 13ന് രാജ്യവ്യാപകമായി എല്ലാ പമ്പുകളും 24 മണിക്കൂര്‍ അടച്ചിടാന്‍ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് തീരുമാനിച്ചു. ദിനംപ്രതിയുള്ള ഇന്ധനവില മാറ്റത്തിന്റെ മറവില്‍ എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില അന്യായമായി വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. തുടര്‍ന്നും നടപടിയില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. പെട്രോളിയം ഡീലര്‍മാരുടെ മൂന്ന് ദേശീയ സംഘടനകള്‍ ചേര്‍ന്നതാണ് യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട്. യുണൈറ്റഡ് പെട്രോളിയം ഫ്രണ്ടിന് കീഴില്‍ 54,000ത്തോളം പെട്രോള്‍ പമ്പുകളാണ് ഉള്ളത്. ഇവയില്‍ എല്ലാം 13ന് പെട്രോള്‍ വാങ്ങല്‍/വില്‍പനയുണ്ടാകില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. കാലഹരണപ്പെട്ട മാര്‍ക്കറ്റിങ് ഡിസിപ്ലിന്‍ ഗൈഡന്‍സ് നിയമം ഉപേക്ഷിക്കുകയെന്ന ആവശ്യവും സംഘടന ഉന്നയിക്കുന്നുണ്ട്. പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക, പെട്രോള്‍ ഇകൊമേഴ്‌സ് പോര്‍ട്ടലുകളിലൂടെ ഹോം ഡെലിവറി നടത്താനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും വ്യാപാരികള്‍ മുന്നോട്ടു വയ്ക്കുന്നു.

Read More