ചരിത്രപരമായ തീരുമാനത്തിന് സന്തോഷമറിയിച്ച് മുഖ്യമന്ത്രിയുടെ ചിത്രത്തിന് മേല്‍ പാലഭിഷേകം നടത്തി തെലങ്കാനയിലെ ദളിത് സംഘടന

ചരിത്രപരമായ തീരുമാനത്തിന് സന്തോഷമറിയിച്ച് മുഖ്യമന്ത്രിയുടെ ചിത്രത്തിന് മേല്‍ പാലഭിഷേകം നടത്തി തെലങ്കാനയിലെ ദളിത് സംഘടന

ചരിത്രത്തില്‍ ആദ്യമായി ദളിതരെ ബ്രാഹ്മണര്‍ക്ക് പകരം പൂജാരികളായി നിയമിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് പിണറായി വിജയന്റെ കേരള സര്‍ക്കാര്‍. ദളിതരെ അമ്പലത്തിലെ ശാന്തിക്കാരായി നിയമിച്ചതിന് കേരള മുഖ്യമന്ത്രിയുടെ ചിത്രത്തിന് മേല്‍ പാലഭിഷേകം നടത്തിയാണ് തെലങ്കാനയിലെ ദളിത് സംഘടന തങ്ങളുടെ സന്തോഷമറിയിച്ചിരിക്കുന്നത്. 6 ദളിതര്‍ക്കുള്‍പ്പെടെ 36 ബ്രാഹ്മണരല്ലാത്ത ആളുകള്‍ക്കാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ നിയമനം നല്‍കിയിരിക്കുന്നത്. ദേശീയ മാധ്യമങ്ങളടക്കം വലിയ വാര്‍ത്താപ്രാധാന്യത്തോടെയാണ് വാര്‍ത്ത ഏറ്റെടുത്തിരിക്കുന്നത്. മീശ വച്ചതിന്റെ പേരിലുള്‍പ്പെടെ രാജ്യത്തുടനീളം ദളിതര്‍ അടിച്ചമര്‍ത്തപ്പെടുമ്പോള്‍ അവരെ കൈ പിടിച്ചുയര്‍ത്താന്‍ ശ്രമിക്കുകയാണ് കേരളം. ഗുജറാത്തില്‍ ദളിതന്‍ ആക്രമിക്കപ്പെടുമ്പോള്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതിനേക്കാള്‍ സുരക്ഷിതരാണ് ജനങ്ങളെന്നും ഈ പ്രഖ്യാപനം സൂചിപ്പിക്കുന്നുണ്ട്.

Read More

കൊച്ചിയില്‍ വിജയകൊടി പാറിച്ച് ബ്രസീലിന്റെ മഞ്ഞപ്പട

കൊച്ചിയില്‍ വിജയകൊടി പാറിച്ച് ബ്രസീലിന്റെ മഞ്ഞപ്പട

കൊച്ചി: കൊച്ചിയുടെ കളിമുറ്റത്ത് ആദൃ വിജയം ബ്രസീലിന്റെ മഞ്ഞപ്പടയ്ക്ക്. കാല്‍പ്പന്താവേശം വീണ്ടും ആകാശം തൊട്ട് നേര്‍ക്കുനേര്‍ വന്ന മല്‍സരത്തില്‍ വിജയം ബ്രസീലിന്റെ മഞ്ഞപ്പടയ്ക്ക്. പൊരുതിക്കളിച്ച യൂറോപ്യന്‍ ചാംപ്യന്‍മാരായ സ്‌പെയിനിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ വീഴ്ത്തിയത്. മല്‍സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്.     ഈ ‘ലോകകപ്പിന്റെ നഷ്ടം’ എന്നു വിലയിരുത്തപ്പെടുന്ന ലോകഫുട്‌ബോളിലെ ‘വണ്ടര്‍ കിഡ്’ വിനീസ്യൂസ് ജൂനിയറിന്റെ അഭാവത്തില്‍ മഞ്ഞപ്പടയുടെ ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച ഫ്‌ലെമിംഗോ താരം ലിങ്കന്‍, ഏഴാം നമ്പര്‍ താരം പൗളീഞ്ഞോ എന്നിവരുടെ ഗോളുകളാണ് മല്‍സരത്തിലെ ഹൈലൈറ്റ്. അഞ്ചാം മിനിറ്റില്‍ പ്രതിരോധനിരയിലെ വെസ്ലി വഴങ്ങിയ സെല്‍ഫ് ഗോളിന്റെ കടം തീര്‍ത്താണ് ബ്രസീല്‍ രണ്ടു ഗോളുകള്‍ മടക്കി വിജയം പിടിച്ചെടുത്തത്. വിജയത്തോടെ ഡി ഗ്രൂപ്പില്‍ ബ്രസീല്‍ ഒന്നാമതായി. ലോക ഫുട്‌ബോളിലെ വന്‍ ശക്തികളായ ബ്രസീലിന്റെയും സ്‌പെയിനിന്റെയും കുട്ടിപ്പട പന്തടക്കത്തിലും, പന്തു കൈവശം…

Read More

സിപിഐഎമ്മിനെയും വി.എസ്സിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ്

സിപിഐഎമ്മിനെയും വി.എസ്സിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ്

പാലക്കാട്: വി.എസ് അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ്. പാര്‍ട്ടി പുനഃപ്രവേശന വിഷയത്തില്‍ വിഎസ് ഇടപെട്ടില്ലെന്നും താന്‍ ആവശ്യപ്പെടാതെ തന്നെ ഈ വിഷയത്തില്‍ ഇടപെടേണ്ട ആളായിരുന്നു വിഎസ് എന്നും സുരേഷ് കുറ്റപ്പെടുത്തി.തിരിച്ചെടുക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിക്ക് അപ്പീല്‍ നല്‍കിയത് വിഎസ് ആവശ്യപ്പെട്ട പ്രകാരമാണ്. അപ്പീലില്‍ പാര്‍ട്ടി നടപടിയുണ്ടായില്ല. നടപടിയെടുക്കുന്നതിനും പാര്‍ട്ടിയിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനും വിഎസ് ഒന്നും ചെയ്തില്ല. വിഎസിന്റെ പിഎ എന്ന നിലയില്‍ ഒരു ജോലിയായിരുന്നില്ല താന്‍ ചെയ്തിരുന്നതെന്നും വ്യക്തിപരമായ കാര്യങ്ങള്‍ പോലും മാറ്റിവെച്ചാണ് താന്‍ വിഎസിനൊപ്പം നിന്നതെന്നും സുരേഷ് പറഞ്ഞു. സിപിഐഎമ്മിനെയും സുരേഷ് വിമര്‍ശിച്ചു. ഒ. കെ വാസു, എ. അശോകന്‍ എന്നിവരെ കൂടെക്കൂട്ടുകയും എസ്. ശിവരാമനും എം.ആര്‍ മുരളിയ്ക്കും വാതില്‍ തുറന്നുകൊടുക്കുകയും ചെയ്ത പാര്‍ട്ടിക്ക് താന്‍ അടക്കമുള്ളവരെ ഉള്‍ക്കൊള്ളാന്‍ പ്രയാസമാണെന്നും സുരേഷ് പറയുന്നു. അനുയായികളായിരിക്കുന്നവരെ പാര്‍ട്ടിക്ക് അംഗീകരിക്കാനാവുന്നില്ല. അതേസമയം, ബൂര്‍ഷ്വാ പാര്‍ട്ടിക്കുപോലും സ്വീകരിക്കാനാവാത്തവരെ…

Read More

വരുമാനത്തില്‍ ഉണ്ടാകുന്ന നഷ്ടം കേന്ദ്രസര്‍ക്കാര്‍ വഹിച്ചാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി ഉപേക്ഷിക്കാമെന്ന് തോമസ് ഐസക്

വരുമാനത്തില്‍ ഉണ്ടാകുന്ന നഷ്ടം കേന്ദ്രസര്‍ക്കാര്‍ വഹിച്ചാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി ഉപേക്ഷിക്കാമെന്ന് തോമസ് ഐസക്

  ആലപ്പുഴ: പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി ഉപേക്ഷിച്ചാല്‍ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ ഉണ്ടാകുന്ന നഷ്ടം കേന്ദ്രസര്‍ക്കാര്‍ വഹിച്ചാല്‍ വില കുറയ്ക്കാമെന്നു മന്ത്രി ടി.എം. തോമസ് ഐസക്. സംസ്ഥാനം നികുതി ഉപേക്ഷിച്ചാല്‍ 1500 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിന്റെ വരുമാനത്തില്‍ ഉണ്ടാകും, ഈ പണം കേന്ദ്രസര്‍ക്കാര്‍ നല്‍കിയാല്‍ നികുതി കുറയ്ക്കാം. പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കേന്ദ്രം കുറയ്ക്കുന്നില്ല. എന്നിട്ട് സംസ്ഥാനങ്ങളോടു കുറയ്ക്കാനാണ് ആവശ്യപ്പെടുന്നത്. വെറുതെ വര്‍ത്തമാനം പറഞ്ഞിട്ടു കാര്യമില്ല എന്നും മന്ത്രി പറഞ്ഞു. വേണ്ടത്ര തയാറെടുപ്പു നടത്താതെയാണ് ചരക്കു സേവന നികുതി നടപ്പിലാക്കിയതെന്ന് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും സമ്മതിക്കുന്നു. അതു കൊണ്ടാണ് മുന്നോട്ടു വച്ച കാല്‍ ഒരടി പിന്നോട്ടു വച്ച് തിരുത്തലുകള്‍ തയാറായത്. കേരളം തുടക്കം മുതല്‍ ചൂണ്ടിക്കാണിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നം. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തശേഷം ആലപ്പുഴയില്‍ എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

റാം റഹീം സിങിന്റെ ദേരാ സച്ഛാ സൗദയില്‍ കൂട്ട ഷണ്ഡീകരണം നടന്നതായി പൊലീസ്

റാം റഹീം സിങിന്റെ ദേരാ സച്ഛാ സൗദയില്‍ കൂട്ട ഷണ്ഡീകരണം നടന്നതായി പൊലീസ്

പഞ്ച്കുള: ഗുര്‍മീത് റാം റഹീം സിങിന്റെ ദേരാ സച്ഛാ സൗദയില്‍ കൂട്ട ഷണ്ഡീകരണം നടത്തിയിട്ടുള്ളതായി കണ്ടെത്തി. നാളുകളായുള്ള ഈ സംശയം ശരിയാണെന്ന് പൊലീസ് പറഞ്ഞു. പഞ്ച്കുളയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗുര്‍മീത് റാം റഹീം സിങിന്റെ അടുത്ത രണ്ട് സഹായികളെ ഷണ്ഡീകരിച്ചിരുന്നതായി അന്വേഷണത്തില്‍ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു.     കലാപവുമായി ബന്ധപ്പെട്ട് ദേരാ സച്ഛായുടെ നിയമോപദേശകന്‍ ഡാന്‍ സിങ്ങിനെയും, ഗുര്‍മീതിന്റെ സഹായിയായ രാകേഷ് കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ട് പോവുന്നതിനിടെയാണ് രണ്ട് പേരുടെയും വൃഷണം നീക്കം ചെയ്തിരുന്നതായി പൊലീസ് സ്ഥിരീകരിച്ചത്. വൃഷണം നീക്കം നടത്തിയത് മറ്റാരുടെയെങ്കിലും നിര്‍ബന്ധത്തിലാണോ എന്ന് അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക ആരോഗ്യ വിദഗ്ധരെയും നിയോഗിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇവരുടെ മെഡിക്കല്‍ പരിശോധന നടക്കും. ദേരാ സച്ഛായില്‍ കൂട്ട ഷണ്ഡീകരണം നടന്നതായി ആശ്രമത്തിലെ മുന്‍ അംഗം നവകിരണ്‍ സിങ്…

Read More

വിവാഹവും പരീക്ഷയും ഒരേ ദിവസം; ജീവിതത്തിലേയ്ക്കുള്ള പരീക്ഷ വിജയിച്ച രജീനയ്ക്കിനി ജീവിക്കാന്‍ എഴുതിയ പരീക്ഷയുടെ ഫലം കാത്തിരിപ്പ്

വിവാഹവും പരീക്ഷയും ഒരേ ദിവസം; ജീവിതത്തിലേയ്ക്കുള്ള പരീക്ഷ വിജയിച്ച രജീനയ്ക്കിനി ജീവിക്കാന്‍ എഴുതിയ പരീക്ഷയുടെ ഫലം കാത്തിരിപ്പ്

കണ്ണൂര്‍ സ്വദേശിനി രജീനക്കാണ് വിവാഹവും പരീക്ഷയും ഒരേ ദിവസം എത്തിയത്.വിവാഹം നിശ്ചയിച്ച് ബന്ധുക്കളെയും നാട്ടുകാരെയും എല്ലാം ക്ഷണിച്ചു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് മാറ്റി വെച്ച പരീക്ഷയുടെ തീയതി വരുന്നത്. അവസാന വര്‍ഷ എം എസ് ഡബ്ല്യൂ വിദൃാര്‍ത്ഥിനി ആയിരുന്നു രജീന. വിവാഹ ദിവസം ആയതുകൊണ്ട് പരീക്ഷയില്‍ നിന്നും പിന്മാറാന്‍ ബന്ധുക്കളും കാരണവന്മാരും പലതവണ നിര്‍ബന്ധിച്ചു, പക്ഷെ തന്റെ 2 വര്‍ഷത്തെ കഠിന പ്രയത്നം പാഴാക്കികൊണ്ട് പിന്മാറാന്‍ രജീന തയ്യാറായില്ല. ഒടുവില്‍ രജീനയുടെ നിശ്ചയദാര്‍ഡ്യത്തിന് മുമ്പില്‍ മാതാപിതാക്കള്‍ക്കും വഴങ്ങേണ്ടിവന്നു. അവസാന വര്‍ഷ പരീക്ഷയ്ക്ക് രജീന തയ്യാറെടുത്തു. വിവാഹ ദിവസം രാവിലെ 9.30 ന് വിവാഹ വസ്ത്രത്തില്‍ രജീന പരീക്ഷയ്‌ക്കെത്തി ശേഷം 12.30ന് മണ്ഡപത്തിലെത്തിയ രജീനയെ കൃത്യം 12.30 ന് വരന്‍ ഷിനോജ് താലിചാര്‍ത്തി. ജീവിതത്തിലേയ്ക്കുള്ള പരീക്ഷ വിജയിച്ച ഷിനോജിനും രജീനയ്ക്കും ഇനി ജീവിക്കാന്‍ എഴുതിയ പരീക്ഷയുടെ ഫലം…

Read More

അഖിലാ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ് നിലപാട് തീവ്രവാദികളോടുള്ള മൃദു സമീപനം മൂലമാണെന്ന് കുമ്മനം രാജശേഖരന്‍

അഖിലാ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ് നിലപാട് തീവ്രവാദികളോടുള്ള മൃദു സമീപനം മൂലമാണെന്ന് കുമ്മനം രാജശേഖരന്‍

വടകര: അഖിലാ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തീവ്രവാദികളോടുള്ള മൃദുല സമീപനം മൂലമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാന സര്‍ക്കാര്‍ ഭീകരവാദികളോട് സന്ധി ചെയ്യുകയാണ്. അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അഖിലയെ മതം മാറ്റിയ ഷഫീന്‍ ജഹാന്റെ ഭീകര ബന്ധത്തിന് നിരവധി തെളിവുകള്‍ ഹൈക്കോടതിയില്‍ എത്തിയതാണ്. അത് സര്‍ക്കാര്‍ അവഗണിക്കുകയാണ്. ജിഹാദി ഭീകര്‍ക്ക് തേനും പാലും നല്‍കി അവരെ താരാട്ടി വളര്‍ത്തിയത് ഇടത് വലത് മുന്നണികളാണ്. ജിഹാദി ഭീകരര്‍ സൃഷ്ടിക്കുന്ന ഭീഷണി ഇവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഭീകരവാദത്തോട് സന്ധിചെയ്യുന്ന ഇരു മുന്നണികളും നാടിന് ആപത്താണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സിപിഎം ഉളളിടത്ത് ബിജെപിയില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പാണ്. ബിജെപിയെ ഒറ്റക്ക് നേരിടാന്‍ കഴിവില്ലാത്തതിനാല്‍ സിപിഎം കോണ്‍ഗ്രസിനെ കൂട്ടുപിടിക്കുകയാണ്. സിപിഎം പ്രവര്‍ത്തിക്കുന്ന എല്ലായിടങ്ങളിലും ബിജെപി…

Read More

സ്ത്രീത്വത്തെ ഏറ്റവും ക്രൂരമായും മ്ലേഛമായുംം അവഹേളിക്കുകയും അക്രമിക്കുകയും ചെയ്തവര്‍ക്കു വേണ്ടി സംസാരിക്കുന്ന താങ്കളോട് ഒരു മതിപ്പും ഇപ്പോള്‍ തോന്നുന്നില്ല; സെബാസ്റ്റ്യന്‍ പോളിനെതിരെ സംവിധായകന്‍ വിനയന്റെ ഭാര്യ

സ്ത്രീത്വത്തെ ഏറ്റവും ക്രൂരമായും മ്ലേഛമായുംം അവഹേളിക്കുകയും അക്രമിക്കുകയും ചെയ്തവര്‍ക്കു വേണ്ടി സംസാരിക്കുന്ന താങ്കളോട് ഒരു മതിപ്പും ഇപ്പോള്‍ തോന്നുന്നില്ല; സെബാസ്റ്റ്യന്‍ പോളിനെതിരെ സംവിധായകന്‍ വിനയന്റെ ഭാര്യ

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായ സമയത്തും പിന്നീട് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സമയത്തും പൂര്‍ണ പിന്തുണയുമായി എത്തിയ വ്യക്തിയാണ് സെബാസ്റ്റ്യന്‍ പോള്‍. ദിലീപിനെ സഹായിക്കുക എന്ന ഉദ്ദേശ്യം പ്രത്യക്ഷത്തില്‍ തനിക്കില്ലായിരുന്നെന്നും സംവിധായകന്‍ വിനയന്റെയും ദീദീ ദാമോദരന്റെയും പ്രസ്താവനകള്‍ ആണ് തന്നെ പ്രകോപിപ്പിച്ചതെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഈ പ്രസ്താവനയില്‍ സെബാസ്റ്റ്യന്‍ പോളിന് മറുപടിയുമായി വിനയന്റെ ഭാര്യ നീനാ വിനയന്‍ രംഗത്ത്. നീനാ വിനയന്റെ കുറിപ്പ് വായിക്കാം: ബഹുമാന്യനായ അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ പോളിന് ഒരു തുറന്ന കത്ത്… സര്‍.. എന്റെ പേര് നീനാ വിനയന്‍, സംവിധായകന്‍ വിനയന്റെ ഭാര്യയാണ്. ഇന്നലെ മനോരമചാനലിലെ ‘നേരെ ചൊവ്വേ’ യില്‍ താങ്കളുടെ അഭിമുഖം കണ്ടപ്പോഴാണ് ഇങ്ങനെയൊന്ന് പ്രതികരിക്കണമെന്നു തോന്നിയത്. ഓണ്‍ലൈന്‍ പത്രത്തില്‍ താങ്കളുടെ ഏറെ വിവാദമായ ആ പ്രസ്ഥാവന എഴുതാനുള്ള ഒരുകാരണം വിനയന്റെ വാക്കുകളാണന്ന് താങ്കള്‍ പറഞ്ഞു കണ്ടു. ‘സ്വന്തം മകനാണെങ്കില്‍…

Read More

മാധ്യമപ്രവര്‍ത്തകയുടെ നാവു പിഴച്ചു; ഷാരൂഖ് സല്‍മാനായി; മാധ്യമപ്രവര്‍ത്തകക്ക് കിങ് ഖാന്‍ കൊടുത്ത പണി

മാധ്യമപ്രവര്‍ത്തകയുടെ നാവു പിഴച്ചു; ഷാരൂഖ് സല്‍മാനായി; മാധ്യമപ്രവര്‍ത്തകക്ക് കിങ് ഖാന്‍ കൊടുത്ത പണി

ബോളിവുഡിന്റെ സ്വന്തം താരം ഷാരൂഖ് ഖാന്‍ റൊമാന്‍സും കോമഡിയും വില്ലന്‍ ലുക്കുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ആരാധകര്‍ ഏറെയുള്ള ഷാരൂഖിന്റെ ഒരു വീഡിയോ ആണിപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചാ വിഷയം. കാര്യം എന്താണെന്നോ? ഷാരൂഖ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ ഒരു മാധ്യമ പ്രവത്തകയ്ക്കു സ്വന്തം നാവ് പിഴച്ചു എന്നതാണ്. ഷാരൂഖ് എന്നു വിളിക്കുന്നതിനു പകരം ആ മാധ്യമപ്രവര്‍ത്തക സല്‍മാന്‍ എന്ന് അഭിസംബോധന ചെയ്തു. ഒന്നും രണ്ടും വട്ടമല്ല അതിനുമപ്പുറം അവര്‍ സല്‍മാന്‍ എന്നു തന്നെ വിളിച്ച് ചോദ്യം തുടര്‍ന്നു. ശേഷം തന്റെ അബദ്ധം മനസ്സിലാക്കിയപ്പോള്‍ ഷാരൂഖിനോട് ക്ഷമ ചോദിക്കുകയും അബദ്ധത്തില്‍ സംഭവിച്ചതാണെന്നു പറയുകയും ചെയ്തു. ഷാരൂഖ് ഇതത്ര കാര്യമായി എടുത്തില്ല എന്നാല്‍ വിട്ടുകളഞ്ഞതുമില്ല. ആ മാധ്യമ പ്രവര്‍ത്തകയോട് പേര് ചോദിച്ചു അപ്പോള്‍ ലിപിക എന്നവര്‍ പറഞ്ഞു . ദീപിക അതൊന്നും സാരമില്ല കാര്യമാക്കേണ്ട എന്നു പറഞ്ഞതിനു ശേഷം അയ്യോ…

Read More

ഇതെല്ലാം ദിലീപേട്ടന്റെ തലയില്‍ കെട്ടി വെക്കാന്‍ ആര്‍ക്കോ അമിത താല്പര്യമുള്ളതുപോലെ; വിവാദ പോസ്റ്റിന് മറുപടിയായി ദിലീപ് ഓണ്‍ലൈന്‍

ഇതെല്ലാം ദിലീപേട്ടന്റെ തലയില്‍ കെട്ടി വെക്കാന്‍ ആര്‍ക്കോ അമിത താല്പര്യമുള്ളതുപോലെ; വിവാദ പോസ്റ്റിന് മറുപടിയായി ദിലീപ് ഓണ്‍ലൈന്‍

ദിലീപ് ഫാന്‍സ് ക്ലബ് എന്ന പേജില്‍ നിന്നും വന്ന ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ഈ പോസ്റ്റ് വിവാദമായതോടെ അവര്‍ പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ വിവാദ പോസ്റ്റിനോട് റിമ, സജിത മഠത്തില്‍ തുടങ്ങിയവര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ദിലീപ് ഫാന്‍സ് എന്നാ പേരില്‍ വീണ്ടും ഈ പോസ്റ്റ് ചര്ച്ചയാകുമ്പോള്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ദിലീപ് ഓണ്‍ ലൈന്‍. സംഭവിക്കുന്നതെല്ലാം ദിലീപിന്റെയും ദിലീപ് ഫാന്‌സിന്റെയും തലയില്‍ കെട്ടി വെക്കാന്‍ ആര്‍ക്കോ അമിത താല്പര്യം ഉള്ളതുപോലെ ആണ് കാര്യങ്ങളുടെ പോക്ക് എന്നവര്‍ വിമര്‍ശിക്കുന്നു. ദിലീപ് ഓണ്‍ ലൈന്‍ പോസ്റ്റ് പ്രിയപെട്ടവരെ, losers media എന്ന ഒരു ഫേസ്ബുക് പേജ് ഇട്ട ഒരു പോസ്റ്റുമായി ബന്ധപെട്ടു നടക്കുന്ന വാദ പ്രതിവാദങ്ങള്‍ ശ്രദ്ധയില്‍ പെട്ടു . എന്താണ് സംഭവിച്ചത് എന്ന് ആ പേജിന്റെ അഡ്മിന്‍ തന്നെ മറ്റൊരു പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു….

Read More