എസ് പി ജി കമാന്റോകള്‍ ജീവനുള്ള ബുള്ളറ്റ് പ്രൂഫ്; കമാന്റോകളുടെ പ്രത്യേകതകളും, അവരുടെ കൈകളിലുള്ള ബാഗിന്റെ രഹസ്യവും…

എസ് പി ജി കമാന്റോകള്‍ ജീവനുള്ള ബുള്ളറ്റ് പ്രൂഫ്; കമാന്റോകളുടെ പ്രത്യേകതകളും, അവരുടെ കൈകളിലുള്ള ബാഗിന്റെ രഹസ്യവും…

എസ്പിജി അഥവാ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് കമാന്‍ഡോകളാണ്. പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രിമാര്‍ തുടങ്ങി അതിപ്രശസ്തരായ വ്യക്തികളുടെ പൂര്‍ണ സുരക്ഷാ ചുമതല വഹിക്കുന്നത്. CRPF, RPF തുടങ്ങിയ അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഇവരെ വളരെ കൃത്യവും, കഠിനവുമായ പരിശീലനങ്ങള്‍ നല്‍കിയാണ് കമാണ്ടോകളാക്കി മാറ്റുന്നത്. ഏതു ആപത്ത്ഘട്ടത്തിലും അവസര ത്തിനൊത്തുയരാനും വിശിഷ്ട വ്യക്തിയെ രക്ഷിച്ചുകൊണ്ടു ശത്രുവിനു നേരെ മിന്നലാക്രമണം നടത്താനും ഇവര്‍ക്ക് ഞൊടിയിടയില്‍ കഴിയും. ഈ കരിംപൂച്ചകളുടെ കൈയില്‍ 2000 അസാള്‍ട്ട് റൈഫിള്‍, ആട്ടോമാറ്റിക് ഗണ്‍, 17 എം ആധുനിക പിസ്റ്റള്‍ തുടങ്ങിയ ആയുധങ്ങള്‍ ഉടനടി പ്രയോഗിക്കാവുന്ന രീതിയില്‍ ശരീരത്തിന്റെ പല ഭാഗങ്ങളിലായി എപ്പോഴും സജ്ജമാണ്. ആള്‍ക്കൂട്ടത്തില്‍ നിന്നുണ്ടാകുന്ന ഒരു ചെറിയ വിരലനക്കം പോലും മനസ്സിലാക്കി പ്രതികരിക്കാന്‍ ഇവര്‍ക്ക് കഴിയുമെന്നതാണ് പ്രത്യേകത. പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കുന്ന എസ്പിജി കമാന്‍ഡോകളില്‍ ചിലരുടെ കൈകളില്‍ ഒരു ബ്രീഫ് കെയ്‌സ് ശ്രദ്ധിച്ചിട്ടുണ്ടോ. പ്രധാനമന്ത്രി പോകുന്നിടത്തെല്ലാം…

Read More

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ശശികലയ്ക്ക് പരോള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ശശികലയ്ക്ക് പരോള്‍

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി.കെ.ശശികലയ്ക്ക് പരോള്‍ അനുവദിച്ചു. അഞ്ചു ദിവസത്തേക്കാണ് പരോള്‍. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് എം. നടരാജനെ കാണുന്നതിനാണ് ശശികല പരോളിന് അപേക്ഷിച്ചത്. നേരത്തെ 15 ദിവസം പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നെങ്കിലും അത് തള്ളിയിരുന്നു.

Read More

വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു അഞ്ചു സൈനികര്‍ മരിച്ചു

വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു അഞ്ചു സൈനികര്‍ മരിച്ചു

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് അഞ്ചു സൈനികര്‍ മരിച്ചു. ആറു പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഒരാള്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യോമസേനയുടെ Mi-17 V5 ഹെലികോപ്റ്ററാണ് തവാംഗിനു സമീപം അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ ആറിന് പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് വ്യോമസേന രൂപം നല്‍കി.

Read More

മഹാരോഗത്തെ പുഞ്ചിരി കൊണ്ട് പടവെട്ടി വിജയിച്ചവള്‍; ദൈവം തന്ന ജീവിതത്തെ പഴിക്കുന്നവര്‍ക്ക് ഒരു മാതൃക; സീരിയല്‍ താരം ശരണ്യ ശശിയുടെ ജീവിതം മികച്ച പാഠപുസ്തകം

മഹാരോഗത്തെ പുഞ്ചിരി കൊണ്ട് പടവെട്ടി വിജയിച്ചവള്‍; ദൈവം തന്ന ജീവിതത്തെ പഴിക്കുന്നവര്‍ക്ക് ഒരു മാതൃക; സീരിയല്‍ താരം ശരണ്യ ശശിയുടെ ജീവിതം മികച്ച പാഠപുസ്തകം

രോഗമൊരുക്കിയ കഷ്ടതകള്‍ തരണം ചെയ്ത്, കൈവിട്ടുപോയി എന്ന് കരുതിയിരുന്ന ജീവിതം തിരിച്ചുപിടിച്ചുകൊണ്ട് വന്‍ തിരിച്ചുവരവുകള്‍ നടത്തിയ നിരവധിയാളുകളുണ്ട് നമുക്ക് മുന്നില്‍. പ്രശസ്തരും സാധാരണക്കാരുമായവര്‍ അക്കൂട്ടത്തിലുണ്ട്. നടി ശരണ്യ ശശിയാണ് അക്കൂട്ടത്തിലൊരാള്‍. വളരെക്കുറിച്ചാളുകള്‍ മാത്രം കടന്നുപോയിട്ടുള്ള ചില ജീവിതസാഹചര്യങ്ങളിലൂടെയാണ് അടുത്തനാളുകളില്‍ തന്റെ ചുരുങ്ങിയ പ്രായത്തിനിടയില്‍ ശരണ്യ ശശി കടന്നുപോയത്. ശരണ്യയുടെ ചിരിച്ച മുഖം പറയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. സീരിയലുകളിലൂടെയും മറ്റും ഉയര്‍ന്നു വന്ന ഈ കണ്ണൂരുകാരിക്ക് ബ്രെയിന്‍ ട്യൂമര്‍ ആയിരുന്നു. രോഗത്തെ മൂന്ന് തവണയാണ് ഈ പെണ്‍കുട്ടി തന്റെ ആത്മവിശ്വാസവും ചിരിക്കുന്ന ഹൃദയവും കൊണ്ട് കീഴടക്കിയത്. 2012 മുതല്‍ മൂന്ന് തവണയാണ് ശരണ്യക്കു ട്യൂമര്‍ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നത്. അതും മേജര്‍ സര്‍ജറികള്‍. അതില്‍ നിന്നെല്ലാം തിരിച്ചു വന്നു ചിരിച്ച മുഖവുമായി നില്‍ക്കുന്ന ഈ പെണ്‍കുട്ടി, കിട്ടിയ ജീവിതത്തെ പഴിച്ചും സങ്കടപെട്ടും ജീവിക്കുന്നവര്‍ക്ക് ഒരു പാഠപുസ്തകം തന്നെയാണ്….

Read More

ദിലീപിന്റെ ഭാവി തെളിവുകള്‍ തീരുമാനിക്കും: സുനില്‍ കുമാര്‍

ദിലീപിന്റെ ഭാവി തെളിവുകള്‍ തീരുമാനിക്കും: സുനില്‍ കുമാര്‍

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിന്റെ ഭാവി തെളിവുകള്‍ തീരുമാനിക്കട്ടെയെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചതില്‍ തനിക്ക് ഭയമില്ലെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി. മുതിര്‍ന്ന നടിയ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് സുനില്‍ കുമാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Read More

‘ഫൂല്‍ ഫിര്‍ ഗയാ’ ‘പൂല്‍ ഫിര്‍ ഗയാ’ ആയി;പൂക്കച്ചവടക്കാരന്റെ വാക്കുകള്‍ കാരണം പൊലിഞ്ഞത് 23 ജീവനുകള്‍; മുംബൈയില്‍ നടന്ന സംഭവം ഇങ്ങനെ…

‘ഫൂല്‍ ഫിര്‍ ഗയാ’ ‘പൂല്‍ ഫിര്‍ ഗയാ’ ആയി;പൂക്കച്ചവടക്കാരന്റെ വാക്കുകള്‍ കാരണം പൊലിഞ്ഞത് 23 ജീവനുകള്‍; മുംബൈയില്‍ നടന്ന സംഭവം ഇങ്ങനെ…

മുംബൈ: 23 പേരുടെ മരണത്തിനിടയാക്കിയ മുംബൈ എല്‍ഫിന്‍സ്റ്റണ്‍ മേല്‍പ്പാലം അപകടത്തിനു കാരണം യാത്രക്കാര്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണമൂലമെന്നു മൊഴി. പൂക്കള്‍ താഴെ വീണെന്ന് (ഫൂല്‍ ഗിര്‍ ഗയാ) ഒരു പൂക്കച്ചവടക്കാരന്‍ നിലവിളിച്ചത് പാലം താഴെ വീണു(പൂല്‍ ഗിര്‍ ഗയാ) എന്നാണു യാത്രക്കാര്‍ തെറ്റിദ്ധരിച്ചതെന്ന് അപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍കഴിയുന്ന വിദ്യാര്‍ഥിനി അന്വേഷണസംഘത്തിനു മൊഴി നല്‍കി. പാലം തകര്‍ന്നെന്നു തെറ്റിദ്ധരിച്ച യാത്രക്കാര്‍ തിക്കിത്തിരക്കിയതോടെയാണ് അപകടമുണ്ടായത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വെസ്റ്റേണ്‍ റെയില്‍വേ വക്താവ് രവീന്ദ്ര ഭ്കര്‍ അറിയിച്ചു. കഴിഞ്ഞ 29നാണ് മുംെബെക്കു സമീപമുള്ള എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തിലെ തിക്കിലും തിരക്കിലം പെട്ട് 23പേര്‍ മരിച്ചത്. മുപ്പതിറെപ്പേര്‍ക്ക് പരുക്കേറ്റു. എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ പൂക്കള്‍ ഉള്‍പ്പെടെയുള്ളവ വില്‍ക്കുന്ന നിരവധി കച്ചവടക്കാരുണ്ട്. പൂക്കച്ചവടക്കാരന്റെ വാക്കുകള്‍ യാത്രക്കാര്‍ തെറ്റിദ്ധരിച്ചതാണ് തിക്കുംതിരക്കുമുണ്ടാകാന്‍ കാരണമെന്നു അപകടത്തില്‍ പരുക്കേറ്റ യുവതിയാണു കഴിഞ്ഞദിവസം മൊഴിനല്‍കിയത്. ”ഫൂല്‍ ഗിര്‍ ഗയാ” എന്നു…

Read More

പരസ്പര വിരുദ്ധമായ ഉത്തരങ്ങള്‍; ചോദ്യങ്ങളോട് നിസംഗത പ്രകടിപ്പിക്കുന്നു; ഹണിപ്രീതിനെ നാര്‍ക്കോ പരിശോധനക്ക് വിധേയമാക്കാന്‍ പൊലീസ്

പരസ്പര വിരുദ്ധമായ ഉത്തരങ്ങള്‍; ചോദ്യങ്ങളോട് നിസംഗത പ്രകടിപ്പിക്കുന്നു; ഹണിപ്രീതിനെ നാര്‍ക്കോ പരിശോധനക്ക് വിധേയമാക്കാന്‍ പൊലീസ്

ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്ന് സൂചന. ഹണി ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് കോടതിയുടെ അനുമതി തേടും. ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ പഞ്ച്കുളയിലുണ്ടായ കലാപം സംബന്ധിച്ച് 40 ചോദ്യങ്ങളാണ് ഹണിയോട് പോലീസ് ചോദിച്ചത്. എന്നാല്‍ ഇതില്‍ 13 ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഇവര്‍ തയാറായില്ല. 27 ചോദ്യങ്ങള്‍ക്ക് പരസ്പര ബന്ധമില്ലാതെയാണ് മറുപടി നല്‍കിയത്. ഒളിവില്‍ പോയ ഡേരാ അന്തേവാസിയായ ആദിത്യന്‍ ഇന്‍സാനുമായി താന്‍ വാട്‌സ്ആപ്പിലൂടെ ബന്ധപ്പെട്ടിരുന്നെന്ന് മാത്രമാണ് തൃപ്തികരമായി ഹണി നല്‍കിയ ഏക മറുപടി. ദേരാ വാഹനത്തില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തതും, ദേരാ വാഹനം കത്തിച്ചതും, ദേരാ ഗുണ്ടകള്‍ക്ക് ലഭിച്ച അഞ്ച് കോടി രൂപയുടെ ഉറവിടവും, ഒളിവില്‍ കഴിഞ്ഞ ദിവസം ഉപയോഗിച്ചിരുന്ന അന്തര്‍ദേശീയ സിം കാര്‍ഡ്…

Read More