ചാലക്കുടി കൊലപ്പാതക കേസ്: അഡ്വ ഉദയഭാനു രാജീവിന്റെ വീട്ടില്‍ എത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ചാലക്കുടി കൊലപ്പാതക കേസ്: അഡ്വ ഉദയഭാനു രാജീവിന്റെ വീട്ടില്‍ എത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

>ചാലക്കുടിയില്‍ വസ്തു ഇടപാടുകാരന്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ സുപ്രധാനതെളിവെന്ന് പൊലീസ് കരുതുന്ന രാജീവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു, അഡ്വ ഉദയഭാനു രാജീവിന്റെ വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ നിന്നും ലഭിച്ചു. നിരവധി തവണ ഉദയഭാനു രാജീവിന്റെ വീട്ടിലെത്തിയതായി തെളിയിക്കുന്നതാണ് ദൃശ്യങ്ങള്‍. രാജീവിനെ കൊലപ്പെടുത്തിയ കേസിലെ സുപ്രധാനതെളിവെന്ന് പൊലീസ് കരുതുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആരോപണവിധേയനായ അഭിഭാഷകന്‍ സി.പി.ഉദയഭാനു രാജീവിന്റെ വീട്ടിലെത്തുന്നതും രാജീവുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രാജീവിന്റെ വീട്ടിലെ ക്യാമറയില്‍ നിന്നാണ് പൊലീസ് ദൃശ്യങ്ങള്‍ ശേഖരിച്ച് കോടതിയില്‍ സമര്‍പ്പിച്ചത്. അഭിഭാഷകന്റെ കൂടി ആവശ്യപ്രകാരമാണ് രാജീവിനെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതികളില്‍ ചിലര്‍ മൊഴി നല്‍കിയിരുന്നു.

Read More

സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം കസുവോ ഇഷിഗുറോയ്ക്ക്

സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം കസുവോ ഇഷിഗുറോയ്ക്ക്

സ്റ്റോക്ക്‌ഹോം:സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ബ്രിട്ടീഷ് നോവലിസ്റ്റ് കസുവോ ഇഷിഗുറോയ്ക്ക്. ദി റിമെയിന്‍സ് ഓഫ് ദ ഡേ എന്ന കൃതിക്കാണ് അംഗീകാരം. ഓര്‍മയും സമയവും പ്രമേയമാക്കിയുള്ള കൃതികളാണ് ഇഷിഗോയുടെ പ്രധാന ആകര്‍ഷണം. എ പെയില്‍ വ്യൂ ഓഫ് ദ ഹില്‍സ്(1982) ആണ് ആദ്യ രചന. ദി റിമെയ്ന്‍സ് ഓഫ് ദി ഡേയടക്കം ഏഴ് നോവലുകളും നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്.1989ല്‍ മാന്‍ ബുക്കര്‍ പുരസ്‌കാരം നേടി. നാല് തവണ നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ശേഷമാണ് ഇഷിഗുറോയെ തേടി സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയെത്തുന്നത്. നാല് സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.

Read More

ആ സ്ഥാനം ആഗ്രഹിക്കുന്നില്ല; ഫിയോക് പ്രസിഡണ്ട് സ്ഥാനം തിരിച്ചുനല്‍കി ദിലീപ്

ആ സ്ഥാനം ആഗ്രഹിക്കുന്നില്ല; ഫിയോക് പ്രസിഡണ്ട് സ്ഥാനം തിരിച്ചുനല്‍കി ദിലീപ്

കൊച്ചി:ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് ദിലീപ്. നിലവില്‍ ഒരു സംഘടനയിലും പദവി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഫിയോകിന്റെ ഭാരവാഹികള്‍ക്ക് ദിലീപ് കത്ത് നല്‍കി. സംഘടനയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കും. പ്രസിഡന്റ് സ്ഥാനം വീണ്ടും നല്‍കിയതിന് നന്ദിയുണ്ടെന്നും ദിലീപ് അറിയിച്ചു.

Read More

എല്ലാം തുറന്നു പറയാനൊരുങ്ങി റിമി; റിമി രഹസ്യമൊഴി നല്‍കുന്നത് സുപ്രധാന വിവരം കൈമാറാന്‍

എല്ലാം തുറന്നു പറയാനൊരുങ്ങി റിമി; റിമി രഹസ്യമൊഴി നല്‍കുന്നത് സുപ്രധാന വിവരം കൈമാറാന്‍

കോതമംഗലം: നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമിടോമി നാളെ രഹസ്യമൊഴി നല്‍കും. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് റിമി ടോമിയുടെ രഹസ്യമൊഴി കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രേഖപ്പെടുത്തും. റിമിയുടെ അഭ്യര്‍ഥന മാനിച്ചാണ് മൊഴി നല്‍കാനുള്ള സൗകര്യം വനിതാ മജിസ്ട്രേറ്റുമാരുള്ള കോതമംഗലം കോടതിയില്‍ ഏര്‍പ്പെടുത്തിയതെന്നാണ് സൂചന. നടന്‍ ദിലീപുമൊന്നിച്ച് നടത്തിയിട്ടുള്ള വിദേശ സ്റ്റേജ് ഷോകള്‍ ഉള്‍പ്പെടെയുള്ള വിവരം അന്വേഷണ സംഘം നേരത്തെ റിമിയോട് ആരാഞ്ഞിരുന്നു. ദിലീപുമായും ഭാര്യ കാവ്യയുമായും അടുത്ത ബന്ധമുള്ള റിമിയ്ക്ക് ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അറിവുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കവെയാണ് റിമിയെ ചോദ്യം ചെയ്യാന്‍ പൊലീസ് കോടതിയുടെ അനുവാദം ചോദിച്ചിരിക്കുന്നത്. റിമി ടോമിയെ ഇതിന് മുന്‍പ് അന്വേഷണ സംഘം ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ കേസുമായി ബന്ധമില്ലെന്ന് അറിയാമെന്നും ഈ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയതായി റിമി…

Read More

ദിലീപ് പുറത്തിറങ്ങി; പ്രതികാര നടപടിയില്‍ ആദ്യ ഇര ഭാഗ്യലക്ഷ്മി; പ്രതകരിച്ചവര്‍ ഭയപ്പാടില്‍

ദിലീപ് പുറത്തിറങ്ങി; പ്രതികാര നടപടിയില്‍ ആദ്യ ഇര ഭാഗ്യലക്ഷ്മി; പ്രതകരിച്ചവര്‍ ഭയപ്പാടില്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ നിലപാട് സ്വീകരിച്ച ഒരാളായിരുന്നു ഭാഗ്യലക്ഷ്മി. എന്നാല്‍ നിലപാടുകളില്‍ വിട്ടുവീഴ്ച്ച വരുത്താത്ത ഭാഗ്യലക്ഷ്മിയെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സിനിമകളില്‍ നിന്ന് വിലക്കിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. സംഘടനയുടെ ഔദ്യോഗിക വാട്ട്‌സ് ആപ് ഗ്രൂപ്പിലൂടെയാണ് ഭാഗ്യലക്ഷ്മിയെ സിനിമയുമായി സഹകരിപ്പിക്കരുതെന്ന സന്ദേശം കൈമാറിയിരിക്കുന്നതെന്നാണ് വരുന്ന വാര്‍ത്തകള്‍. ദിലീപിനെതിരേ സംസാരിച്ചവര്‍ക്കെതിരേ പ്രതികാര നടപടികള്‍ക്ക് നീക്കം നടക്കുന്നതായി സിനിമ മേഖലയില്‍ അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം ഗണേഷ്‌കുമാര്‍ നടന്‍ പൃഥ്വിരാജിനെതിരേ രംഗത്തുവന്നതെന്നാണ് സൂചന. മാത്രമല്ല, ദിലീപിന് പിന്തുണയര്‍പ്പിച്ചുകൊണ്ട് സിനിമക്കാര്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രവഹിക്കുകയാണ്. ഫെഫ്കയിലും ഭാഗ്യലക്ഷ്മിക്കെതിരെ പടയൊരുക്കം ആരംഭിച്ചതായാണ് സൂചന. ഫെഫ്ക പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ദിലീപിന് പരസ്യ പിന്തുണ നല്‍കുമ്പോള്‍ സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഭാഗ്യലക്ഷ്മി ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണ് താന്‍ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഫെഫ്കയുടെ ഔദ്യോഗിക തീരുമാനം എന്ന പേരില്‍…

Read More

ഉറക്ക ഗുളിക നല്‍കി വീട്ടമ്മമാരെ ഉറക്കിക്കിടത്തും; ശേഷം എല്ലാം കവര്‍ന്നെടുക്കും; പിടിയിലായ 22കാരന്റെ തന്ത്രങ്ങള്‍ ഞെട്ടിക്കുന്നത്

ഉറക്ക ഗുളിക നല്‍കി വീട്ടമ്മമാരെ ഉറക്കിക്കിടത്തും; ശേഷം എല്ലാം കവര്‍ന്നെടുക്കും; പിടിയിലായ 22കാരന്റെ തന്ത്രങ്ങള്‍ ഞെട്ടിക്കുന്നത്

വീട്ടമ്മമാരെ ഉറക്കഗുളിക നല്‍കി മയക്കിക്കിടത്തി കവര്‍ച്ച നടത്തുന്ന യുവാവ് പിടിയില്‍.വര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയുമായ തളങ്കരയിലെ മുഹമ്മദ് അറഫാസ്(22) ആണ് പോലീസിന്റെ പിടിയില്‍ ആയത്. ക്വാര്‍ട്ടേഴ്സ് ഉടമയായ വീട്ടമ്മയെ ഉറക്കഗുളിക നല്‍കി മയക്കി കൊള്ളയടിക്കാനുള്ള ഇയാളുടെ ശ്രമം പോലീസ് തന്ത്രപരമായ ഇടപെടലിലൂടെ പൊളിക്കുകയായിരുന്നു. കോളിയടുക്കത്തെ ക്വാര്‍ട്ടേഴ്സ് ഉടമയെയും സമീപത്തെ രണ്ട് വീടുകളിലെ സ്ത്രീകളെയും ഉറക്കഗുളിക നല്‍കി മയക്കി കൊള്ളയടിക്കാനായിരുന്നു അറഫാസ് പദ്ധതി തയ്യാറാക്കിയിരുന്നതെന്ന് കാസര്‍ഗോഡ് ഇന്‍സ്പെക്ടര്‍ സി.എ.അബ്ദുല്‍ റഹീം പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അറഫാസിന്റെ ക്വാര്‍ട്ടേഴ്സ് റെയ്ഡ് ചെയ്ത പോലീസ് അവിടെ നിന്ന് 15 ഉറക്കഗുളിക കണ്ടെടുത്തു. ക്വാര്‍ട്ടേഴ്സ് ഉടമയുടെ മുന്‍ ഭര്‍ത്താവിലുള്ള മകന്റെ സഹായത്തോടെയാണ് അറഫാസ് പദ്ധതി തയ്യാറാക്കിയതെന്ന് പോലീസ് പറഞ്ഞു. ബദിയഡുക്കയിലെ വീട്ടില്‍നിന്ന് 35,000 രൂപ കവര്‍ന്ന കേസിലും പാണ്ടിക്കാട്ടുനിന്നും കാഞ്ഞങ്ങാട്ടുനിന്നും ബൈക്ക് മോഷ്ടിച്ച കേസിലും അറഫാസ് പ്രതിയാണ്. വാടക വിളിച്ച് കൊണ്ടുപോയി…

Read More

ജയിലിനു പുറത്ത് കണ്ടത് ഭ്രാന്തമായ ആരാധനയായിരുന്നില്ല, കോടികളുടെ പി ആര്‍ വര്‍ക്ക്; അത് അവള്‍ക്കുള്ള താക്കീത് കൂടിയായിരുന്നു; ഡിവൈഎഫ്‌ഐ എഎ റഹീമിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു

ജയിലിനു പുറത്ത് കണ്ടത് ഭ്രാന്തമായ ആരാധനയായിരുന്നില്ല, കോടികളുടെ പി ആര്‍ വര്‍ക്ക്; അത് അവള്‍ക്കുള്ള താക്കീത് കൂടിയായിരുന്നു; ഡിവൈഎഫ്‌ഐ എഎ റഹീമിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു

നടന്‍ ദിലീപ് ആലുവ ജയിലില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ആഘോഷിക്കാന്‍ തിങ്ങി കൂടിയ ആരാധകര്‍ക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം രംഗത്ത്. ജയിലിന് മുന്നില്‍ സൃഷ്ടിക്കപ്പെട്ടത് കോടികളുടെ പിആര്‍ വര്‍ക്കാണെന്നും, നാളെ ദിലീപിനെതിരെ സാക്ഷി പറയേണ്ടവര്‍ മാളത്തിലൊളിക്കാന്‍ പര്യാപ്തമായ ശ്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. കുറ്റം തെളിഞ്ഞിട്ടേ കല്ലെറിയാന്‍ പാടുള്ളൂ എന്ന വാദം ശരി തന്നെ. എങ്കില്‍ പിന്തുണയും ആര്‍പ്പുവിളികളും അതിനു ശേഷം മാത്രം മതിയെന്ന് കൂടി വയ്ക്കുമോ? എന്ന് ചോദിച്ചാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ”ജനപ്രിയ”നായകന്റെ ആഘോഷ കമ്മിറ്റിക്കാരോട് ജയില്‍ മുറ്റത്തെ ആരവങ്ങളും ആര്‍പ്പു വിളികളും ഭ്രാന്തമായ സ്നേഹപ്രകടനം മാത്രമല്ല ,അവള്‍ക്കുള്ള താക്കീത് കൂടിയായിരുന്നു. എല്ലാം അവസാനിപ്പിക്കാനുള്ള അന്ത്യശാസനം. ഈ കേസില്‍ പ്രാധാന സാക്ഷികളെല്ലാം സിനിമാ ലോകത്തുള്ളവരാണ്. അതായത്, സിനിമ ഉപജീവനമാക്കിയവരാണ് നാളെ ദിലീപിനെതിരെ സാക്ഷി പറയേണ്ടത്. അവര്‍ക്കാകെയുള്ള ഒന്നാന്തരം…

Read More

വീണ്ടും ഫോട്ടോഷോപ്പ് ബിജെപിക്ക് പണികൊടുത്തു; അമിത് ഷായെ വരവേല്‍ക്കാന്‍ ജനസഞ്ചയം കുറഞ്ഞു; സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയ ചിത്രം അടിച്ചുമാറ്റി; നാണംകെട്ട് ഔട്ട്‌സ്‌പോക്കണ്‍

വീണ്ടും ഫോട്ടോഷോപ്പ് ബിജെപിക്ക് പണികൊടുത്തു; അമിത് ഷായെ വരവേല്‍ക്കാന്‍ ജനസഞ്ചയം കുറഞ്ഞു; സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയ ചിത്രം അടിച്ചുമാറ്റി; നാണംകെട്ട് ഔട്ട്‌സ്‌പോക്കണ്‍

ഫോട്ടോഷോപ്പ് എന്തിനാണ് എപ്പോഴും ബിജെപിയെ ചതിക്കുന്നത്. ഇങ്ങനെയൊക്കെ ഒരു ശരാരശി ബിജെപിക്കാരന്‍ സംശയിച്ചാല്‍ കുറ്റംപറയരുത്. ഫോട്ടോഷോപ്പ് കൊണ്ടു പുതിയ പണികിട്ടിയിരിക്കുകയാണ് ബിജെപിക്ക്. കണ്ണൂരില്‍ അമിത് ഷാ വന്നു കൊഴുപ്പിച്ച ജനരക്ഷയാത്രയ്ക്ക് ജനസഞ്ചയം കുറവായതുകൊണ്ടാണോ എന്തോ കുറച്ചുകൂടി ആളുള്ള പടം വേണമെന്നു ഔട്ട്സ്പോക്കണ്‍ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍സിന് തോന്നി. പിന്നെയെല്ലാം ട്രോളു മയമായിരുന്നു. സംഭവം സിമ്പിളായി ഇങ്ങനെ പറയാം. ബിജെപിയുടെ സോഷ്യല്‍മീഡിയ ട്രോള്‍ ഗ്രൂപ്പാണ് ഔട്ട്സ്പോക്കണ്‍. ബിജെപിയുടെ സൈബര്‍വിഭാഗങ്ങളിലൊന്ന്. ജനരക്ഷയാത്രയുടെ ഫോട്ടോയെന്ന തരത്തില്‍ അവര്‍ ഒരുചിത്രം പങ്കുവച്ചു. പക്ഷേ പടം മാറിപ്പോയി. പോസ്റ്റ് ചെയ്തത് കൊച്ചിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ കാണാനെത്തിയ ജനക്കൂട്ടത്തിന്റേതും. പോരെ പൂരം. ട്രോളര്‍മാര്‍ ഏറ്റെടുത്തതോടെ ബിജെപിക്ക് നാണക്കേടായി. ചിത്രം വിവാദമായതിനെത്തുടര്‍ന്നു പേജില്‍നിന്നു പിന്‍വലിച്ചു. എന്നാല്‍ അപ്പോഴേക്കും സമൂഹമാധ്യമങ്ങളില്‍ സ്‌ക്രീന്‍ഷോട്ട് സഹിതം വിവാദചിത്രം തരംഗമായിരുന്നു. ഇന്ത്യയിലെ 50,000 കിലോമീറ്റര്‍ റോഡുകള്‍ എല്‍ഇഡി ലൈറ്റുകള്‍…

Read More

ക്വട്ടേഷന്‍ ദിലീപിന്റേതു തന്നെ; ചാര്‍ളി

ക്വട്ടേഷന്‍ ദിലീപിന്റേതു തന്നെ; ചാര്‍ളി

കൊച്ചി: നടിയ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യ മൊഴി. നടിയെ ആക്രമിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയതാണെന്നാണ് മൊഴി . ദിലീപിന്റെ ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി ചാര്‍ളി വ്യക്തമാക്കി. കോയമ്പത്തൂരില്‍ ചാര്‍ളിയുടെ വീട്ടിലായിരുന്നു പള്‍സര്‍ ഒളിവില്‍ കഴിഞ്ഞത്. കേസില്‍ ചാര്‍ളി മാപ്പു സാക്ഷിയായേക്കുമെന്നാണ് സൂചന. പള്‍സറിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് ചാര്‍ളിയായിരുന്നു കേസില്‍ നിലവില്‍ ഏഴാം പ്രതിയാണ് ചാര്‍ളി

Read More

2018 മുതല്‍ ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

2018 മുതല്‍ ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: 2018 ഓടെ ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ സജ്ജമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്ര സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചു. അടുത്ത വര്‍ഷം സെപ്റ്റംബറോടെ പുതിയ വോട്ടിംഗ് യന്ത്രങ്ങളും വോട്ട് ആര്‍ക്കാണ് ചെയ്തതെന്ന് സ്ലിപിലൂടെ ഉറപ്പാക്കുന്ന വിവി പാറ്റ് യന്ത്രങ്ങളും വാങ്ങുന്നതോടെ തടസം നീങ്ങുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വിവിപാറ്റ് യന്ത്രങ്ങള്‍ വാങ്ങാന്‍ 3400 കോടി രൂപയും വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങാന്‍ 1200 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. നിലവില്‍ 40 ലക്ഷം വോട്ടിംഗ് യന്ത്രങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ കുറയ്ക്കാന്‍ തെരഞ്ഞെടുപ്പുകള്‍ 2024 ഓടെ ഒരുമിച്ചാക്കണമെന്നായിരുന്നു നീതി ആയോഗിന്റെ ശുപാര്‍ശ. ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു.

Read More