ഗാന്ധി ജയന്തി ദിനത്തില്‍ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ് നടത്തി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍

ഗാന്ധി ജയന്തി ദിനത്തില്‍ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ് നടത്തി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍

മലപ്പുറം: ഒക്ടോബര്‍ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ് നടത്തി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മാതൃകയായി. റിഥം ചാരിറ്റബിള്‍ സൊസൈറ്റിയും ജിഎച്ച്എസ്എസ് തൃക്കാവ് എന്‍എസ്എസ് യൂണിറ്റും എടപ്പാള്‍ റെയ്ഹാന്‍ കണ്ണാശുപത്രിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഗാന്ധി ജയന്തി ദിനത്തില്‍ വ്യത്യസ്തമായ രീതിയില്‍ സേവനം ചെയ്യാന്‍ സാധിച്ചതില്‍ സന്തുഷ്ടരായ സംഘാടകര്‍ പരിപാടി വിജയകരമാക്കാന്‍ സഹായിച്ച റിഥം അംഗങ്ങള്‍ക്കും ബിഡികെ അംഗങ്ങള്‍ക്കും എന്‍എസ്എസ് വോളന്റീര്‍സിനും സ്‌ക്കൂള്‍ മാനേജ്‌മെന്റിനും നാട്ടുകാര്‍ക്കും നന്ദി രേഖപ്പെടുത്തി.ഇത്തരം ക്യാമ്പ് ജനങ്ങള്‍ക്ക് ഏറെ സഹായകമാണെന്ന് ക്യാമ്പില്‍ പങ്കെടുത്ത നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.

Read More

ബലാത്സംഗക്കുറ്റത്തിന് ജയിലില്‍ കിടന്നവന്റെ ജാമ്യം ആഘോഷിക്കുന്നത് ഇരയെ അപമാനിക്കുന്നതിന് തുല്യം;പലതവണ ജാമ്യം നിഷേധിച്ചത് കേസിന്റെ ആഴവും വ്യാപ്തിയും കൊണ്ട്തന്നെ എന്ന് തീര്‍ച്ച: ഭാഗ്യലക്ഷ്മി

ബലാത്സംഗക്കുറ്റത്തിന് ജയിലില്‍ കിടന്നവന്റെ ജാമ്യം ആഘോഷിക്കുന്നത് ഇരയെ അപമാനിക്കുന്നതിന് തുല്യം;പലതവണ ജാമ്യം നിഷേധിച്ചത് കേസിന്റെ ആഴവും വ്യാപ്തിയും കൊണ്ട്തന്നെ എന്ന് തീര്‍ച്ച: ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിഞ്ഞ നടന്‍ ദിലീപിന് 85 ദിവസങ്ങള്‍ക്ക് ശേഷം ജാമ്യം ലഭിച്ചു. നടന് ജാമ്യം ലഭിച്ചതില്‍ ആരാധകര്‍ വന്‍ ആവേശത്തിലാണ്. എന്നാല്‍ ഈ ആവേശത്തെയും സ്വീകരണത്തെയും വിമര്‍ശിച്ച് നടി ഭാഗ്യലക്ഷ്മി രംഗത്ത്. ട്രോളുകളുടെ സഹായത്തോടെയാണ് നടിയുടെ വിമര്‍ശനം. ഭാഗ്യലക്ഷ്മി പോസ്റ്റ് പൂര്‍ണ്ണ രൂപം ഞാനെഴുതിയതല്ല..ഏതോ വിവരമുളള ഒരു മനുഷ്യനെഴുതിയതാണ്… ബലാത്സംഗ കുറ്റത്തിന് രണ്ടു മാസത്തില്‍ അധികം ജയിലില്‍ കിടന്ന ഒരാള്‍ക്ക് ജാമ്യം കിട്ടിയപ്പോള്‍ ഉള്ള സ്വീകരണവും വ്യാഖ്യാനവും വേദനാജനകവും ജനാധിപത്യത്തോടു പുച്ഛം തോന്നിക്കുന്നതുമാണ്. ഏതെങ്കിലും ഒരു വ്യാജ പരാതിയില്‍ ആരെയെങ്കിലും ഒന്ന് അറസ്‌റ് ചെയ്തു പോലീസ് സ്റ്റേഷനില്‍ നിന്നും തന്നെ ജാമ്യത്തില്‍ വിട്ടാല്‍ പോലും എന്തോ വലിയ കുറ്റത്തിന് അറസ്‌റ് ചെയ്തവന്‍ എന്ന് പറഞ്ഞു ആഘോഷിക്കുന്നവരുടെ നാട്ടിലാണ് ഇത് എന്നോര്‍ക്കണം. ദിലീപിനെ അറസ്‌റ് ചെയ്തപ്പോള്‍ ഞാന്‍ അടക്കം ഉള്ളവര്‍ കരുതിയത് രണ്ടോ മൂന്നോ…

Read More

എസ്ബിഐയുടെ പുതിയ ചെയര്‍മാന്‍ ചുമതലയേറ്റു

എസ്ബിഐയുടെ പുതിയ ചെയര്‍മാന്‍ ചുമതലയേറ്റു

ന്യൂഡല്‍ഹി : എസ്ബിഐ ചെയര്‍മാനായി രജനീഷ് കുമാറിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. അരുന്ധതി ഭട്ടാചാര്യ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവില്‍ എസ്ബിഐ എം.ഡിയാണ് രജനീഷ് കുമാര്‍.

Read More

നിയമവും നീതി നിര്‍വ്വഹണവും അതിന്റെവഴിക്ക് നീങ്ങുമ്പോള്‍ ആ പെണ്‍കുട്ടിയുടെ മുന്നിലുള്ള വേദനിക്കുന്ന സത്യം നിങ്ങള്‍ മറക്കാതിരിക്കട്ടെ…നടിക്കുള്ള പിന്തുണ പൂര്‍വ്വാധികം ശക്തിപ്പെടുത്തി ഡബ്ലുസിസി

നിയമവും നീതി നിര്‍വ്വഹണവും അതിന്റെവഴിക്ക് നീങ്ങുമ്പോള്‍ ആ പെണ്‍കുട്ടിയുടെ മുന്നിലുള്ള വേദനിക്കുന്ന സത്യം നിങ്ങള്‍ മറക്കാതിരിക്കട്ടെ…നടിക്കുള്ള പിന്തുണ പൂര്‍വ്വാധികം ശക്തിപ്പെടുത്തി ഡബ്ലുസിസി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യം അനുവദിച്ചതിനു പിന്നാലെ ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ പൂര്‍വ്വാധികം ശക്തിപ്പെടുത്തി വുമണ്‍ കളക്ടീവ് ഇന്‍ സിനിമാ സംഘടന. ദിലീപിന് ജാമ്യം ലഭിച്ചതോടെ നടന് പിന്തുണ ഏറിവരുന്ന സാഹചര്യത്തിലാണ് ഡബ്ലുസിസി നടിക്ക് ശക്തമായ പിന്തുണ രേഖപ്പെടുത്തിയത്. സംഘടനയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാകുന്നു..   ഫേസ്ബുക്ക് പേജിലെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം… നിയമവും നീതി നിര്‍വ്വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോള്‍, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നല്‍കുന്ന പിന്തുണ പൂര്‍വ്വാധികം ശക്തിപ്പെടുത്തുന്നു, ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ! അവളുടെ ഇച്ഛാശക്തിയെ നിലനിര്‍ത്തേണ്ടത് പ്രബുദ്ധരായ നമ്മള്‍ ഒരോരുത്തരുടെയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം!

Read More

പടിയടച്ചവര്‍ തിരിച്ചുവിളിച്ചു; ദിലീപ് വീണ്ടും ഫിയോക് പ്രസിഡണ്ട്

പടിയടച്ചവര്‍ തിരിച്ചുവിളിച്ചു; ദിലീപ് വീണ്ടും ഫിയോക് പ്രസിഡണ്ട്

കൊച്ചി: തിയേറ്റര്‍ സംഘടന ഫിയോകി(എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള)ന്റെ തലപ്പത്തേക്കു നടന്‍ ദിലീപ് തിരിച്ചെത്തി. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി 85 ദിവസങ്ങള്‍ക്കുശേഷം ജാമ്യത്തില്‍ പുറത്തുവന്നതിനു പിന്നാലെയാണ് ദിലീപിനെ വീണ്ടും ഫിയോകിന്റെ തലപ്പത്ത് അവരോധിച്ചത്. സംഘടനയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി ചേര്‍ന്നാണു തീരുമാനം കൈക്കൊണ്ടത്. ഫിയോകില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമ പ്രതിനിധികളും അംഗങ്ങളാണ്. സംഘടനയുടെ പ്രസിഡന്റായിരുന്ന നിര്‍മാതാവ് ആന്റണി പെരുന്പാവൂര്‍ ദിലീപിനുവേണ്ടി സ്ഥാനമൊഴിഞ്ഞു നല്‍കി. ദിലീപ് കുറ്റവിമുക്തനായില്ല, ജാമ്യത്തില്‍ പുറത്തിറങ്ങുക മാത്രമാണു ചെയ്തതെന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സംഘടനയിലെ അംഗങ്ങളുടെ ഒത്തൊരുമിച്ചുള്ള തീരുമാനമാണ് ഇതെന്ന് ആന്റണി പെരുന്പാവൂര്‍ പറഞ്ഞു. തിയേറ്റര്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തിയ സമരം ക്രിസ്മസ് റിലീസുകളെ കാര്യമായി ബാധിച്ചതിനെ തുടര്‍ന്നാണു ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപംകൊണ്ടത്. ദിലീപ് പ്രസിഡന്റും ആന്റണി പെരുന്പാവൂര്‍ വൈസ് പ്രസിഡന്റുമായാണ് സംഘടന…

Read More

മക്കളെ വീട്ടു ജോലിക്ക് അയക്കാന്‍ എന്റെ ചേച്ചി ആഗ്രഹിക്കുന്നില്ല; അമ്മയുടെ കഷ്ടപ്പാടറിഞ്ഞ് അവര്‍ ആ സ്വപ്‌നം എത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു; സ്വന്തം വീട്ടിലെ സുജാതയെക്കുറിച്ച് പാര്‍വതി പറയുന്നു…

മക്കളെ വീട്ടു ജോലിക്ക് അയക്കാന്‍ എന്റെ ചേച്ചി ആഗ്രഹിക്കുന്നില്ല; അമ്മയുടെ കഷ്ടപ്പാടറിഞ്ഞ് അവര്‍ ആ സ്വപ്‌നം എത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു; സ്വന്തം വീട്ടിലെ സുജാതയെക്കുറിച്ച് പാര്‍വതി പറയുന്നു…

മക്കള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച് അവരെ ഉയരങ്ങളിലെത്തിക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന സ്ത്രീകളുടെ പ്രതിനിധിയാണ് ഉദാഹരണം സുജാതയിലെ മഞ്ജുവാര്യര്‍ അഭിനയിച്ച കഥാപാത്രം. ആ ചിത്രം കണ്ട ശേഷം സ്വന്തം വീട്ടിലെ സുജാതയെക്കുറിച്ച് നടി പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റ് വൈറലാവുകയാണ്. കുറിപ്പിനൊപ്പം അവരുടെ ഒരു ചിത്രവും പാര്‍വതി പോസ്റ്റ് ചെയ്തു. സ്വന്തം വീട്ടിലെ സുജാതയെക്കുറിച്ച് പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ… അഭിമാനത്തോടെ തന്നെ പറയട്ടെ ചാര്‍ളിയുടെ നിര്‍മ്മാതാക്കളും എന്റെ സുഹൃത്തുക്കളുമായ മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജുവും ചേര്‍ന്നൊരുക്കിയ ഉദാഹരണം സുജാത എന്ന ചിത്രം മികച്ച ടീമിന്റേതാണ്. മികച്ച സംവിധായകനും അഭിയപ്രതിഭകളുമുള്ള ഈ ചിത്രം എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ട്. മക്കളെ വീട്ടു ജോലിക്കയയ്ക്കാന്‍ എന്റെ ചേച്ചി ആഗ്രഹിക്കുന്നില്ല. അവരെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണമെന്നാണ് ചേച്ചിയുടെ ആഗ്രഹം. താന്‍ സഹിച്ചതുപോലെയുള്ള കഷ്ടപ്പാടുകള്‍ മക്കള്‍ ഒരിക്കലും സഹിക്കരുതെന്ന് അവര്‍ക്കാഗ്രഹമുണ്ട്. വളരെയധികം ശാരീരികാധ്വാനമുള്ള ജോലിയാണ് വീട്ടുജോലി. സ്വപ്നം…

Read More

ഞാനൊരു മുസ്ലീം ആണ്; അത് വെറും അഭിനയം; ആ സിനിമയില്‍ ഞാന്‍ കിടക്ക പങ്കിട്ടത് എന്റെ സഹോദരങ്ങള്‍ക്കൊപ്പം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മലയാളികളുടെ കിന്നാരത്തുമ്പി

ഞാനൊരു മുസ്ലീം ആണ്; അത് വെറും അഭിനയം; ആ സിനിമയില്‍ ഞാന്‍ കിടക്ക പങ്കിട്ടത് എന്റെ സഹോദരങ്ങള്‍ക്കൊപ്പം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മലയാളികളുടെ കിന്നാരത്തുമ്പി

കൊച്ചി: ഷക്കീലയുടെ ചിത്രങ്ങളില്‍ കാണുന്നത് യഥാര്‍ഥമോ മോര്‍ഫിംഗോ എന്ന തര്‍ക്കം പണ്ടു മുതല്‍ക്കെത്തന്നെയുണ്ട്. തന്റെ ഉടലല്ല പലപ്പോഴും സിനിമയില്‍ വരുന്നതെന്നു ഷക്കീലതന്നെ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി ഷക്കീല തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ചെയ്തത് അഭിനയമായിരുന്നെന്നും അല്ലാതെ ബ്ലൂ ഫിലിം അല്ലായിരുന്നെന്നും ഷക്കീല പറയുന്നു.ഒപ്പം അഭിനയിച്ചത് വല്ല്യച്ഛന്റെ മക്കളാണ് അവരുടെ കൂടെയാണു ബെഡ്റും സീന്‍ ഒക്കെ ചെയ്തിരുന്നതെന്നും മലയാളികളുടെ കിന്നാരത്തുമ്പി പറയുന്നു. എനിക്കു വന്ന റോളുകള്‍ ഒക്കെ ഞാന്‍ ചെയ്തു. അതു ഭാവിയില്‍ വലിയ പ്രശ്നമാകും എന്നു കരുതിയില്ല. നഗ്‌നയായിട്ടൊന്നുമല്ല ഞാന്‍ അന്ന് അഭിനയിച്ചത്. അതിന് ആരുമെന്നെ നിര്‍ബന്ധിച്ചിരുന്നില്ല. നിര്‍ബന്ധിച്ചാലും ചെയ്യുമായിരുന്നില്ല. ഞാനൊരു മുസ്ലീമാണ് അഭിനയിക്കാന്‍ വേണ്ടി മാത്രമാണു പൊട്ടുതൊടുന്നത് എന്നും ഷക്കീല പറയുന്നു. പ്ലേ ഗേള്‍സ്’ എന്ന സില്‍ക്ക് സ്മിതാ ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തുകയും നിരവധി ‘സോഫ്റ്റ് പോണ്‍’ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാവുകയും ചെയ്ത നടിയാണ്…

Read More

ദിലീപിന് ജാമ്യം; മഞ്ജു വാര്യര്‍ പരിപാടികള്‍ റദ്ദാക്കി കൊച്ചിയിലെത്തി; ദിലീപ് ആദ്യം പണികൊടുത്തത് അമിത് ഷാക്ക്

ദിലീപിന് ജാമ്യം; മഞ്ജു വാര്യര്‍ പരിപാടികള്‍ റദ്ദാക്കി കൊച്ചിയിലെത്തി; ദിലീപ് ആദ്യം പണികൊടുത്തത് അമിത് ഷാക്ക്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലിലായിരുന്ന ദിലീപിന് ജാമ്യം കിട്ടിയെന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ കോട്ടയത്ത് സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മഞ്ജു വാര്യര്‍. പരിപാടി നടക്കുമ്പോള്‍ വേദിയിലായിരുന്ന മഞ്ജു വാര്‍ത്ത അറിയുന്നത് അരമണിക്കൂറിനുശേഷമായിരുന്നു. വാര്‍ത്ത അറിഞ്ഞതോടെ ഉച്ചകഴിഞ്ഞുള്ള പരിപാടികള്‍ റദ്ദാക്കി അവര്‍ കൊച്ചിക്കു മടങ്ങുകയും ചെയ്തു. ഇതിനിടെ മഞ്ജു കോട്ടയത്തുണ്ടെന്ന് മനസിലാക്കിയ ദൃശ്യമാധ്യമങ്ങള്‍ പ്രതികരണത്തിനായി എത്തിയെങ്കിലും അവര്‍ അതിനുമുമ്പ് സ്ഥലംവിട്ടിരുന്നു. അതേസമയം, ഇപ്പോള്‍ സിനിമകളൊന്നും ചെയ്യുന്നില്ലാത്ത ആക്രമിക്കപ്പെട്ട നടി തൃശൂരിലെ തന്റെ വീട്ടിലായിരുന്നു. ദിലീപിന് ജാമ്യം അനുവദിക്കപ്പെടുമെന്ന് ചെറിയ സൂചനകള്‍ ഉണ്ടായിരുന്നതിനാല്‍ അവര്‍ വീട്ടില്‍ തന്നെ കൂടുകയായിരുന്നു. ദിലീപിന് ജാമ്യം ലഭിച്ചതറിഞ്ഞ് സിനിമരംഗത്തുള്ള നിരവധിപേര്‍ ദിലീപിന്റെ അനുജനെയും കുടുംബാംഗങ്ങളെയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നടന്മാരായ സിദ്ധിഖും ധര്‍മജന്‍ ബോള്‍ഗാട്ടിയും ആലുവ ജയിലില്‍ നേരിട്ടെത്തി. എന്നാല്‍ ആക്രമിക്കപ്പെട്ട നടിയെ ആശ്വസിപ്പിക്കാനോ പിന്തുണ അറിയിച്ചോ ആരും തന്നെ വിളിച്ചതുമില്ല. അടുത്ത ചില…

Read More

ദിലീപിനെ കുടുക്കിയത് പൃഥ്വിരാജിന്റെ ഗൂഢനീക്കം; പൃഥ്വിയെ പ്രീണിപ്പിക്കാന്‍ വേണ്ടി ചിലര്‍ ഇത് ചെയ്തു: ഗണേഷ് കുമാര്‍

ദിലീപിനെ കുടുക്കിയത് പൃഥ്വിരാജിന്റെ ഗൂഢനീക്കം; പൃഥ്വിയെ പ്രീണിപ്പിക്കാന്‍ വേണ്ടി ചിലര്‍ ഇത് ചെയ്തു: ഗണേഷ് കുമാര്‍

ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയതോടെ പൃഥിരാജിനെതിരേ സിനിമമേഖലയില്‍ ചേരി രൂപപ്പെടുന്നു. ഇതിന്റെ ഭാഗമായി നടനും എംഎല്‍എയുമായ ഗണേഷ്‌കുമാര്‍ പൃഥ്വിയ്ക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തി കഴിഞ്ഞു. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനു പിന്നില്‍ പൃഥ്വിയുടെ കൈയുണ്ടായിരുന്നുവെന്നാണ് ആരോപണം. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ തിടുക്കം കാട്ടിയവര്‍ക്കെതിരെ ഗണേഷ് രംഗത്തെത്തിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ഒരു ദേശീയ മാധ്യമത്തോടാണ് ഗണേഷ് കുമാര്‍ ദിലീപിനെ പുറത്താക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തിയത്. പൃഥ്വിരാജിനെപ്പോലുള്ളവരെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് ചിലര്‍ ഇത് ചെയ്തതെന്നാണ് താന്‍ കരുതന്നതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ദിലീപിനെ പുറത്താക്കണമെന്ന് ഏറ്റവും നിര്‍ബന്ധം പൃഥ്വിരാജിനായിരുന്നുവെന്ന് ആ സമയം മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘടനയുടെ നിയമം അനുസരിച്ച് പ്രാഥമികാംഗത്വം റദ്ദ് ചെയ്യാനാകില്ലെന്നും താല്‍ക്കാലികമായി മാരവിപ്പിക്കാന്‍ മാത്രമേ സാധിക്കുകയുള്ളുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അതേസമയം, അമ്മയുടെ ഭാഗമാകണോ വേണ്ടയോയെന്ന് നിലവിലെ…

Read More

ദിലീപ് ഇറങ്ങി പണികിട്ടി തുടങ്ങി; ഡി സിനിമാസിനെതിരെ പരാതി നല്‍കിയ ആളുടെ വീടിനു നേരെ ആക്രമണം

ദിലീപ് ഇറങ്ങി പണികിട്ടി തുടങ്ങി; ഡി സിനിമാസിനെതിരെ പരാതി നല്‍കിയ ആളുടെ വീടിനു നേരെ ആക്രമണം

കൊച്ചി: നടന്‍ ദിലീപിന്റെ ഡി സിനിമാസിനെതിരെ ഭൂമി കയ്യേറ്റത്തിന് പരാതി നല്‍കിയയാളുടെ വീടിന് നേരേ ആക്രമണം. പരാതി നല്‍കിയ സന്തോഷിന്റെ വീടിനു നേരേയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണം. കറുത്ത കാറിലെത്തിയ സംഘം വീടിനു നേരേ ഗുണ്ടെറിഞ്ഞു. പിന്നാലെ വീടിന് നേരേ കല്ലെറിയുകയും ചെയ്തു. ചാലക്കുടി ഡി സിനിമാസ് തീയറ്റര്‍ നിര്‍മ്മിച്ചത് കയ്യേറ്റ ഭൂമിയിലാണെന്ന് ചൂണ്ടികാട്ടി 2015ലാണ് സന്തോഷ് പരാതി നല്‍കിയത്. എന്നാല്‍ പിന്നീട് നടത്തിയ വിശദ പരിശോധനകളില്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് ഭൂമി കയ്യേറ്റം വീണ്ടും ചര്‍ച്ചയായത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് സംഘം ഡി സിനിമാസ് തീയറ്റര്‍ സമുച്ചയം ഭൂമി കയ്യേറിയിട്ടില്ലെന്ന് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് ദിലീപിന് ജാമ്യം ലഭിച്ചത് നടിയെ അക്രമിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ദിലീപ് 85 ദിവസത്തെ ജയില്‍ വാസത്തിനുശേഷം ഇന്നലെയാണ് ജയില്‍…

Read More