ജി എസ് ടി നിരക്കുകള്‍ കുറക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി

ജി എസ് ടി നിരക്കുകള്‍ കുറക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി

  ഫരീദാബാദ്: വരുമാന നഷ്ടം പരിഹരിച്ച ശേഷം ചരക്ക് സേവന നികുതിയുടെ നിരക്കുകള്‍ കുറയ്ക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കൂടുതല്‍ പദ്ധതികള്‍ പിന്നീട് പ്രഖ്യാപിക്കാന്‍ കഴിയുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നുതന്നെ വിമതസ്വരങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നികുതിഘടനയില്‍ മാറ്റം വരുത്തേണ്ടതുണ്ട്, അതിനുള്ള സാധ്യതയുമുണ്ട്. നികുതിഭാരം കുറഞ്ഞാല്‍ മാത്രമേ സാധാരണക്കാര്‍ക്ക് മുന്നേറാനാകൂ. വരുമാന നഷ്ടം നികത്തിയാല്‍ വലിയ തരത്തിലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സാധ്യമാകും. നമുക്ക് കുറഞ്ഞ നികുതി നിരക്കുകള്‍ കൊണ്ടുവരാനാകുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. നിലവല്‍ ജിഎസ്ടിക്ക് പൂജ്യം മുതല്‍ 28 ശതമാനം വരെ നികുതി നിരക്കില്‍ നാല് സ്ലാബുകളാണുള്ളത്. നോട്ട് അസാധുവാക്കല്‍ നടപടിയും ചരക്ക്, സേവന നികുതി സംവിധാനവും രാജ്യത്തിനു ഗുണം മാത്രമെ ചെയ്തിട്ടുള്ളൂവെന്നും കഴിഞ്ഞ രണ്ടുമാസത്തിനിടെ പ്രതീക്ഷിച്ചിരുന്ന തരത്തില്‍ തന്നെ നികുതി സംഭരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അരുണ്‍ ജെയ്റ്റ്ലി…

Read More